অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഫോഡർ വിളകൾ

കേരളത്തിന്റെ മൊത്തം വിസ്തൃതി 38,855 ചതുരശ്രകിലോമീറ്റർ ആണ്.
2001-ലെ സെൻസസ് പ്രകാരം ജനസംഖ്യ 318.39 ലക്ഷം. ജനങ്ങളുടെ പ്രധാന വരുമാനമാർഗം കൃഷിയാണ്. കൃഷിഭൂമി കഴിഞ്ഞാൽ കേരളത്തിലെ ഗ്രാമീണ ജനതയുടെ പ്രധാന ഉൽപ്പാദകസമ്പത്ത് കന്നുകാലികളാണ്. 2000-ലെ കന്നുകാലി സെൻസസി പ്രകാരം സംസ്ഥാനത്ത് 2490707 കന്നുകാലികളും (പശു, കാള) 111465 മഹിഷങ്ങളും (എരുമകളും പോത്തുകളും) 1598159 ആടുകളും ഉണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. സങ്കരവർഗ പ്രജനനരീതി വ്യാപകമായി സ്വീകരിച്ചതിന്റെ ഫലമായി കറവമാടുകളുടെ ഉൽപ്പാദനശേഷി ഗണ്യമായി വർധിച്ചു. അറുപതുകളിലെ പ്രതിവർഷ പാലുൽപ്പാദനം രണ്ടു ലക്ഷം ടൺ മാത്രമായിരുന്നു. 2001-2002 ൽ പാലുൽപ്പാദനം27 ലക്ഷം ടണ്ണായി ഉയർന്നു. സാങ്കേതികവിദ്യയിൽ വരുത്തുന്ന മാററത്തിലൂടെ ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും ഉയർത്തി നിലനിർത്താൻ സാധിക്കണമെങ്കിൽ ഒരു വശത്ത് പാലിന്റെ വിപണിയിൽ വികാസമുണ്ടാവണം; അതേസമയം തീററ, ഫോഡർ എന്നിവ ലാഭകരമായ വിലയ്ക്ക് എപ്പോഴും ലഭ്യമാവണം. പ്രധാനമായി. കന്നുകാലികൾക്കാവശ്യം സാന്ദ്രിതാഹാരമാണെങ്കിലും, പരുഷാഹാരത്തിന് വയ്ക്കാലിനെയാണ് ആശ്രയിക്കുന്നത്. കൂടുതൽ നാര് അടങ്ങിയിട്ടുള്ള വയ്ക്കോൽ, പുല്ല്
തുടങ്ങിയവ പരുഷാഹാരവും (roughage) പിണ്ണാക്ക്, തവിട്, കപ്പപ്പൊടി, ധാന്യങ്ങൾ.തുടങ്ങിയവ സാന്ദ്രിതാഹാര (concentrate)വുമാണല്ലോ. കഴിഞ്ഞ രണ്ടു പതിററാണ്ടുകൾക്കുള്ളിൽ നെൽക്ക്യഷി ചെയ്യുന്ന ഭൂമിയുടെ അളവ് പകുതിയായി കുറയുകയുണ്ടായി. എഴുപതുകളുടെ മധ്യത്തോടെ നെൽ കൃഷി ചെയ്തിരുന്ന 8. 75 ലക്ഷം ഹെക്ടർ ഭൂമിയിൽ നിന്ന് ഏതാണ്ട് 25 ലക്ഷം ടൺ വയ്ക്കോൽ ഉൽപ്പാദിപ്പിക്കപ്പെട്ടിരുന്നു. ഇപ്പോൾ വയ്ക്കോലുൽപ്പാദനം പകുതിയിൽ താഴെയായി കുറഞ്ഞിരിക്കുന്നു. അതുകൊണ്ട് വയ്ക്കോൽ മതിയായ ആവശ്യത്തിന് ലഭിക്കുന്നില്ല. അതേ
സമയം പുൽകൃഷി മററു വിളകളെ അപേക്ഷിച്ച് ലാഭകരമല്ലാത്തതിനാൽ സംസ്ഥാന ക്യഷിരീതിയിൽ വരുന്നുമില്ല. മൊത്തം തീററച്ചെലവിന്റെ 60-70 ശതമാനവും സാന്ദ്രിതാഹാരത്തിനാണെന്നു വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. സാന്ദ്രിത ഘടകത്തിന്റെ ഉൽപ്പാദനമാകട്ടെ സംസ്ഥാനത്ത് വളരെ കുറഞ്ഞ തോതിലാണ്. ആവശ്യം നിറവേററാൻ സാന്ദ്രിതാഹാരത്തിന്റെ 80 ശതമാനവും സമീപ സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുകയാണ്. സങ്കരവർഗ പ്രജനന സാങ്കേതികമാർഗത്തിലൂടെ കൈവരിക്കാൻ സാധിച്ചിട്ടുള്ള ഗുണഫലത്തിന്റെ ഒരു ഭാഗം സംസ്ഥാനത്തിനു പുറത്തേക്കു
പോകുകയാണെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു.
സംസ്ഥാനത്ത് ഫോഡർ വിള ഉൽപ്പാദനം വർധിപ്പിക്കുക, ലഭ്യമായഫോഡർ തീററസോതസ്സുകൾ മിതമായി ഉപയോഗിക്കുക, സമീകൃത തീറ്റ സമ്പ്രദായം സ്വീകരിക്കുക, നിശ്ചിത വിസ്തീർണമുള്ള ഭൂപ്രദേശത്ത് കന്നുകാലികളും തീററയും തമ്മിൽ സന്തുലനം നിലനിർത്തുക, സംയോജിപ്പിച്ച തീററയുടെ ഗുണവും വിതരണവും മെച്ചപ്പെടുത്തുക എന്നിവയാണ് തീറ്റപ്രശ്നം പരിഹരിക്കുന്നതിന് താത്വികമായി സ്വീകരിക്കാവുന്ന കാര്യങ്ങൾ.
പച്ചപ്പുല്ല് തീററയിൽ ഉൾപ്പെടുത്തുന്നതു വഴി ക്ഷീരോൽപ്പാദനം ലാഭകരമാക്കാമെന്നതിനു പുറമെ താഴെ പറയുന്ന മററു നേട്ടങ്ങളുമുണ്ട്.
1. പോഷക ഗുണമുള്ള പുൽ-പയർ മിശിത തീററ കൊണ്ടു തന്നെ പ്രതിദിനം 7 ലിററർ പാൽ ഉൽപ്പാദിപ്പിക്കാം.
2. വില കൂടിയ സാന്ദ്രിതാഹാരങ്ങളുടെ അളവ് കുറയ്ക്കാം.
3. തീററച്ചെലവിൽ 50% കുറവ് ലഭിക്കും.
4. കന്നുകാലികൾക്കാവശ്യമായ പോഷകങ്ങൾ കുറഞ്ഞ ചെലവിൽ കിട്ടുന്നു.
5, പാലിന്റെ ഗുണമേന്മ മെച്ചപ്പെടുന്നു.
6. പശുക്കളുടെ ജനിതകകഴിവുകൾ ഫലപ്രാപ്തമാക്കുന്നു.
7,കന്നുകുട്ടികളുടെ ശരിയായ വളർച്ചയ്ക്ക് സഹായിക്കുന്നു.
8.കന്നുകാലികളുടെ രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു.
9.കേരളത്തിന് 200 കോടിയിലധികം രൂപ ലാഭം കൈവരുന്നു.
ഫോഡർകൃഷി വിപുലപ്പെടുത്തേണ്ടതിന്റെ ആവശ്യകത വളരെക്കാലം മുമ്പുതന്നെ മനസ്സിലാക്കിയിരുന്നു. കഴിഞ്ഞ 25 വർഷക്കാലം കൊണ്ട് ഫോഡർകൃഷി കൂടുതൽ പ്രചരിപ്പിക്കാനുള്ള ശ്രമം നടന്നെങ്കിലും ആധുനിക സമ്പ്രദായം കേരളത്തിൽ വിപുലമായ രീതിയിൽ അനുവർത്തിച്ചിട്ടില്ല. താൽക്കാലികമായി രൂപം നൽകിയിട്ടുളള 'സമഗ്ര ഫോഡർ വികസന പരിപാടി' താഴെപ്പറയുന്ന നാലു നടപടികൾ വിഭാവന ചെയ്യുന്നു.
1. തെങ്ങിൻതോപ്പുകളിൽ ഇടവിളയായി പുല്ല്-പയർവർഗ സമ്മിശ കൃഷി വാണിജ്യാടിസ്ഥാനത്തിൽ ചെയ്യുക.
2 നെൽപ്പാടങ്ങളിൽ (രണ്ടാം വിള കഴിഞ്ഞ്) ചോളം, വൻപയർ എന്നീ വിളകൾ(ലഭ്യമായ ഈർപ്പം ഉപയോഗപ്പെടുത്താൻ കഴിയുന്ന വിള) വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുക.
3. പ്രക്യത്യാ ഉള്ള പുൽമേടുകൾ, ഉണക്കപ്പുല്ല് (ഹേ) എന്നിവ ഉണ്ടാക്കുന്നത് അഭിവൃദ്ധിപ്പെടുത്തുക.
4. ഇടവഴികൾക്കരികിലും വലിയായും ഫോഡർ വിളകൾ നടുക.
കേരളത്തിലെ ഫോഡർ ഉൽപ്പാദനത്തിന് പ്രതികൂലമായിട്ടുള്ള കാര്യം കൃഷിഭൂമിയുടെ പൊതുവെയുള്ള ദൗർലഭ്യതയും ഛിന്നഭിന്നമായ കൃഷിഭൂമിയുമാണ്. ഊർജിത കാർഷികവിളവുൽപ്പാദനത്തിനിടയ്ക്ക് പരിമിതമായ തുണ്ടുഭൂമിയേ ഈ
പരിപാടിക്ക് കിട്ടുന്നുള്ളൂ. അതായത് തെങ്ങിൻ തോപ്പുകളിൽ ഇടവിള, തരിശായി കിടക്കുന്ന നെൽപ്പാടങ്ങൾ, അതിരുകൾ, അപൂർവമായി തുറസ്സായ സ്ഥലങ്ങളും.മേൽപ്പറഞ്ഞ പരിമിതികളൊക്കെത്തന്നെയുണ്ടെങ്കിലും ഫോഡർകൃഷി കുറച്ചു കൂടെ വിപുലപ്പെടുത്തേണ്ടത് ഒരാവശ്യം തന്നെയാണ്. നമുക്ക് ലഭ്യമാകുന്ന സ്ഥല
ങ്ങളിലൊക്കെ ശാസ്ത്രീയ രീതിയിൽ കൃഷി ചെയ്യുകയാണെങ്കിൽ ഫോഡർകൃഷി ലാഭകരമാക്കാനും ഉൽപ്പാദനം വർധിപ്പിക്കാനും കഴിയും. കാരണം, ലോകത്താകമാനമുള്ള കന്നുകാലികൾ പുല്ലിനങ്ങളെയും പയറുവർഗ ഫോഡർ വിളകളെയുമാണ് ആഹാരത്തിന് ആശ്രയിക്കുന്നത്. ഇവ രണ്ടിന്റെയും കൂടെയുള്ള ഒരു ശിതക്യഷിയിൽ പുല്ലിനങ്ങൾ മാടുകളുടെ വയറു നിറയ്ക്കുന്നതിനും പയറുവർഗങ്ങൾ വയറു നിറയ്ക്കുന്നതോടൊപ്പം മിശ്രിതത്തിന്റെ ഗുണനിലവാരം ഉയർത്തു
ന്നതിനും സഹായകമാകുന്നു.
ഉത്തർപ്രദേശിലെ ഝാൻസിയിൽ 1962-ൽ സ്ഥാപിതമായ 'ഇന്ത്യൻ ഗ്രാസ് ലാൻഡ് ആൻഡ് ഫോഡർ റിസർച്ച് ഇൻസ്റ്റിററ്റ്യൂട്ട്' (IGFRI) എന്ന സ്ഥാപനമാണ് ഫോഡർ വിളകളിൽ മുഖ്യഗവേഷണം നടത്തുന്നതും രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നടത്തുന്ന ഫോഡർ ഗവേഷണങ്ങളെ ഏകോപിപ്പിക്കുന്നതും. കഴിഞ്ഞ രണ്ടരദശാബ്ദത്തിനിടയിൽ ഇന്ത്യയിൽ കൃഷിചെയ്യുന്ന ഫോഡർ വിളകളുടെ സ്ഥലവിസ്തൃതി കൂടി
യിട്ടില്ല. മററ് കാർഷിക വിളകൾക്കുള്ള പ്രാധാന്യമാണ് ഇതിനു കാരണം. അതിനാൽ ഫോഡർ ഉൽപ്പാദനം വർധിപ്പിക്കുന്നതിനുള്ള ഏകമാർഗം ഉള്ള സ്ഥലത്തു നിന്നുള്ള ഉൽപ്പാദനം മെച്ചപ്പെടുത്തുകയാണ്, അതായത് ഫോഡർ വിളകളുടെ ഉൽപ്പാദനക്ഷമത കൂട്ടുക. കൂടാതെ, തരിശായി കിടക്കുന്ന, യാതൊന്നിനും പ്രയോജനമില്ലാത്ത
പ്രദേശങ്ങളിൽ കൂടി ഫോഡർ കൃഷി വ്യാപിപ്പിച്ച് ഉൽപ്പാദനം വർധിപ്പിക്കുകയെന്നതും ലക്ഷ്യമാക്കാം.
ഫോഡർ ഗവേഷണപദ്ധതികളുടെയെല്ലാം മുഖ്യലക്ഷ്യം ഫോഡർ ഉൽപാദനം വർധിപ്പിക്കുകയെന്നുള്ളതാണ്. ഈ ലക്ഷ്യം മുൻനിർത്തി ധാരാളം ഗവേഷണങ്ങൾ കേരളത്തിലും നടക്കുന്നുണ്ട്; പ്രധാനമായി വെള്ളായണി കാർഷിക കോളെജിലെ അഗ്രോണമി, പ്ലാന്റ് ബ്രീഡിങ് വിഭാഗങ്ങളിലായിട്ടാണു നടക്കുന്നത്. കൂടാതെ,കേരളാ ലൈവ്റാക്ക് ഡവലപ്പ്മെന്റ് ബോർഡിന്റെ മാട്ടുപ്പെട്ടി, ധോണി എന്നീ
പ്രാദേശികകേന്ദ്രങ്ങളിലും നടന്നുവരുന്നു. വെള്ളായണി കാർഷിക കോളെജിൽ നടത്തിയ വിപുലമായ പഠനങ്ങളിൽ കേരളത്തിലേക്ക് യോജിച്ച ഫോഡർ വിളകൾ ഏതൊക്കെയാണെന്നും അവയുടെ കൃഷിരീതികളും വളപ്രയോഗവും എങ്ങനെയാണ് നടത്തണ്ടതെന്നും കണ്ടുപിടിച്ചിട്ടുണ്ട്. ഇപ്പോഴും ഗവേഷണപ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുകയുമാണ്. പുതിയ ഇനങ്ങളുടെ പ്രജനനരീതികളും മറ്റുള്ള സംസ്ഥാനങ്ങളിൽ വികസിപ്പിച്ചെടുത്തിട്ടുള്ള ഉൽപ്പാദനശേഷി കൂടിയ ഇനങ്ങളുടെ കേരളത്തിലെ പ്രകടനവും പരീക്ഷിച്ചു നോക്കുന്നുണ്ട്. അങ്ങനെ മറ്റു സംസ്ഥാനങ്ങളിൽ നല്ലതെന്ന് തെളിഞ്ഞ പല ഇനങ്ങളും ഇവിടെയും പഠനവിധേയമാക്കുകയും അവ നല്ലതാണെങ്കിൽ കേരളത്തിലേക്കും കൃഷിചെയ്യാൻ ശുപാർശ ചെയ്യുകയും ചെയ്യുന്നു.
പുല്ലിനങ്ങളായ ഗിനി, സങ്കര നേപ്പിയർ, പാരപ്പുല്ല്, കോംഗോ സിഗ്നൽ,സിറേററിയ, ഗാംബാ, സിഗ്നൽ പുല്ല് എന്നിവയും പയറുവർഗങ്ങളായ വൻപയർ,സ്റ്റൈലോസാന്തസ്, സെൻട്രോസീമ, സിറാഴോ, റൈസ് ബീൻ, ലാബാബ് ബീൻസ് എന്നിവയും ധാന്യവർഗവിളകളായ ചോളം (മക്കച്ചോളം, മണിച്ചോളം), ബജ്റ
മുതലായവയും സുബാബുൾ, അഗത്തി തുടങ്ങിയ വൃക്ഷങ്ങളും കേരളത്തിലേക്ക് യോജിച്ച ഫോഡർ വിളകളാണെന്ന് പഠനങ്ങൾ തെളിയിച്ചിരിക്കുന്നു. പുൽ-പയർ മിശ്രിതങ്ങളായി ഗിനി-വൻപയർ, നേപ്പിയർ-വൻപയർ, ഗിനി-മുതിര, നേപ്പിയർ ലാബ് ലാബ് ബീൻസ്, ഗിനി-റൈറലോ എന്നിവയും കേരളത്തിലേക്ക് യോജിച്ചവ തന്നെ.
കേരളത്തിൽ ഫോഡർ വിളകൾ തനിവിളയായി ഒരിക്കലും കൃഷി ചെയ്യാൻ പററില്ല. മറ്റു വിളകൾ കൃഷിചെയ്യുന്നതിന്റെ കൂട്ടത്തിൽ കുറച്ചു സ്ഥലം ഫോഡറിനും കൂടി ഉപയോഗപ്പെടുത്താനേ സാധിക്കും. ചെറിയ ഭൂഉടമകൾക്ക് (50 സെന്റിൽ താഴെ കൃഷിയിടം) 10-20 സെന്റ് സ്ഥലം ഫോഡർ കൃഷിക്കായി മാററി വയ്ക്കാൻ സാധിക്കുകയില്ല. അതിനാൽ ലഭ്യമാകുന്ന സ്ഥലം ശാസ്ത്രീയമായി പരമാവധി പ്രയോജനപ്പെടുത്തിയാൽ ഫോഡർ ഉൽപ്പാദനവും തദ്വാരാ കന്നുകാലികളുടെ പരിപാലനവും സാധ്യമാക്കാം.കേരളത്തിൽ ഫോഡർ വിളകൾ കൃഷി ചെയ്യാൻ പറ്റിയ മാർഗങ്ങൾ ഇനിപറയുന്നവയാണ്.

തെങ്ങിൻതോപ്പിലെ ഇടവിളകൃഷി

തെങ്ങിന്റെ പ്രത്യേക വളർച്ചാഘടന തെങ്ങിൻതോപ്പിൽ ഇടവിളകൃഷി സാധ്യമാണെന്ന് സൂചിപ്പിക്കുന്നു. അടുത്തടുത്തു നിൽക്കുന്ന തെങ്ങിലെ ഓലകൾ തമ്മിൽ കൂട്ടിമുട്ടാതിരിക്കുന്നതിനു വേണ്ടി അവ സാധാരണയായി 6 മുതൽ 10 മീററർ വരെ അകലത്തിലാണ് നടുന്നത്. തെങ്ങിന്റെ വേരുകൾ ചുവട്ടിൽ നിന്നും 2 മീററർ വരെ വ്യാസാർധത്തിലുളള ചുററളവിലാണ് കാണപ്പെടുന്നത്. മുകളിലുള്ള 10 സെ.മീ. മേൽമണ്ണിൽ തെങ്ങിന്റെ ഉപയോഗപ്രദമായ വേരുകളൊന്നും തന്നെ കാണുകയില്ല.80 ശതമാനം വേരുകളും 30 മുതൽ 120 സെ.മീ. വരെ ആഴത്തിലുള്ള മണ്ണിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ശരിയായ അകലത്തിൽ നട്ടിട്ടുള്ള ഒരു തെങ്ങിന്റെ വേരോട്ടമുള്ള സ്ഥലത്തിന്റെ വ്യാപ്തി 12.57 ചതുരശ്ര മീറ്ററാണ്. എന്നാൽ ഭാഗികമായി ഉണ്ടാകുന്ന മറവ് ഇല്ലാതാക്കുന്നതിന് അനുവദിച്ചു കൊടുത്തിരിക്കുന്ന സ്ഥലം ഏകദേശം 56.25 ചതുരശ്ര മീററർ വരും. ഇതിനർഥം തെങ്ങിന്റെ ചുവട്ടിലുള്ള 22.2 ശതമാനം സ്ഥലം മാത്രമേ അത് മുഖ്യമായും ഉപയോഗിക്കുന്നുള്ളൂ എന്നാണ്. തെങ്ങുകൾ തമ്മിലുള്ള അകലം വർധിക്കുന്നതനുസരിച്ച് ഉപയോഗയോഗ്യമാകുന്ന സ്ഥലിന്റെ അളവ് വീണ്ടും കുറഞ്ഞ് 12.5 ശതമാനത്തിലെത്തുന്നു. തെങ്ങിൻമണ്ടയുടെ  പ്രത്യേക ഘടനയും ഇലകളുടെ വിന്യാസവും ശാഖകളില്ലാതെ ഒററത്തടിയായി വളരുന്നുവെന്ന പ്രത്യേകതയും കൂടുതൽ സൂര്യപ്രകാശം ഭൂമിയിലേക്ക് കടത്തിവിടാൻ
ഇടയാക്കുന്നു. തെങ്ങിന്റെ പ്രായവും നട്ടിരിക്കുന്ന അകലവും രീതിയും അനുസരിച്ച്.താഴോട്ട് കടത്തിവിടുന്ന സൂര്യപ്രകാശത്തിന്റെ അളവ് വ്യത്യാസപ്പെട്ടിരിക്കും. എട്ടുവർഷം വരെ പ്രായമുള്ള തെങ്ങുകൾ 30 മുതൽ 80 ശതമാനം വരെ സൂര്യരശ്മികൾ
താഴോട്ടു കടത്തിവിടുന്നു. 8 മുതൽ 20 വർഷം വരെ പ്രായമായ തെങ്ങുകൾ 20ശതമാനം പ്രകാശം മാത്രമേ കടത്തി വിടുന്നുളളു. 30 വർഷമാകുമ്പോൾ ഇതുക്രമേണ ഉയർന്ന് 30 ശതമാനമാകുന്നു, 40 വർഷമാകുമ്പോൾ പിന്നെയും കൂടി 50 ശതമാനവും 70 വർഷം പ്രായമാകുമ്പോൾ 84 ശതമാനത്തോളവുമാകുന്നു.തെങ്ങിന്റെ പൊക്കവും ഇലകളുടെ ക്രമീകരണവും അനുസരിച്ചാണ് ഓരോ പ്രായത്തിലും വ്യത്യാസങ്ങൾ വരുന്നത്. പൊക്കം കൂടുന്നതനുസരിച്ച് താഴേക്കത്തുന്ന സൂര്യകിരണങ്ങളുടെ അളവ് വർധിക്കുന്നു. ഇങ്ങനെ തെങ്ങിനിടയിൽ വേരുകൾ തമ്മിൽ മത്സരമില്ലാത്ത സ്ഥലവും സൂര്യപ്രകാശവും ഒരുമിച്ചു ലഭിക്കുന്നതു കൊണ്ട് ഈ സ്ഥലം ഇടവിളക്ക്യ ഷിക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. ധാരാളം പരീക്ഷണ നിരീക്ഷണങ്ങൾ നടത്തിയതിന്റെ ഫലമായി തെങ്ങ് നട്ട് 1 വർഷം വരെ വാർഷിക
വിളകളും 21 മുതൽ 10 വർഷം വരെ പ്രായത്തിൽ വാർഷികവിളകളും സിം വിളകളും വളർത്താമെന്നു തെളിഞ്ഞിട്ടുണ്ട്. സാധാരണയായി തെങ്ങിനിടയിൽ ഇടിവിളയായി കൃഷി ചെയ്യുന്നത് കൊക്കൊ, കുരുമുളക്, പൈനാപ്പിൾ മുതലായവ.
ഇങ്ങനെയുള്ള വിളകൾക്ക് വളരെ ശ്രദ്ധിച്ചുള്ള വിളപരിപാലനം ആവശ്യമാണ്. എന്നാൽ വളരെയൊന്നും പരിചരണങ്ങൾ ആവശ്യമില്ലാതെ വളർത്താവുന്നവയാണ് ഫോഡർ വിളകൾ അഥവാ കാലിത്തീററ വിളകൾ. ഒരു ക്ഷീരകർഷകന സംബന്ധിച്ചിടത്തോളം തെങ്ങിൻതോപ്പിൽ ഫോഡർ വിളകൾ കൃഷിചെയ്യുന്നത് കൊണ്ട് അതു കൊടുത്തുവളർത്തുന്ന പശുക്കളുടെയും മററും ചാണകവും മൂത്രവും തിരിക ചെടിക്ക് വളമായി നൽകാൻ സാധിക്കുമെന്നതുവഴി തെങ്ങിൽ നിന്നുംപശുക്കളിൽ നിന്നുമുളള ആദായം ഇരട്ടിപ്പിക്കാൻ കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ച്ട്ടുണ്ട്. പ്രധാനവിളയായ തെണ്ടിനും ഇടവികൾക്കും ആവശ്യമായ ക്യഷിപ്പണികളും
വളപ്രയാഗവും ജലസേചനവും യഥാസമയം നടത്തുകയാണെങ്കിൽ തെങ്ങിൽ നിന്നുള്ള ആദായം 15 മുതൽ 20 ശതമാനം വരെ വർധിക്കുന്നതായി വെള്ളായണി കാർഷിക കോളെജിൽ നടത്തിയ പാന പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

തെങ്ങിൻതോപ്പിൽ ഇടവിളയായി പുൽക്ക്യഷി

തെങ്ങിൻതോപ്പിൽ ഇടവിളയായി കൃഷിചെയ്യാൻ യോജിച്ച പുല്ലിനങ്ങളാണ് ഗിനി, സങ്കര നേപ്പിയർ, കോംഗോ സിഗ്നൽ, സിറേററിയ, പാരപുല്ല്, ഗാംബാപുല്ല് മുതലായവ. കേരളത്തിന് യോജിച്ച പ്രധാനപ്പെട്ട പുല്ലിനങ്ങളും അവയുടെ കൃഷിക്കാവശ്യമായ വിത്തിന്റെ അളവ്, ചിനപ്പുകളുടെ എണ്ണം, തണ്ടിൻറ എണ്ണം, നടുന്നതിനുള്ള അകലം, വളത്തിൻറെ അളവ് എന്നിവയും പട്ടിക 2-ൽ ചേർത്തിരിക്കുന്നു.
കാലാവസ്ഥയും മണ്ണും മഴയെ ആശ്രയിച്ചും ജലസേചനം നടത്തിയും പുൽക്കഷി ചെയ്യാം. നനച്ചു വളർത്തുമ്പോൾ കൂടുതൽ വിളവ് ലഭിക്കും. സമുദ്രനിരപ്പിൽ നിന്ന് 1800 മീററർ
വരെ ഉയരമുളള സ്ഥലങ്ങൾ കൃഷിക്ക് യോജിച്ചതാണ്. ജലസേചനസൗകര്യമില്ലാത്ത സ്ഥലങ്ങളിൽ കൃഷിചെയ്യുമ്പോൾ വേനൽക്കാലത്ത് ഇവ മുറിക്കരുത്. ആ സമയത്ത് ഇതിന്റെ വളർച്ച മുട്ടി നിൽക്കുന്നതിനാൽ വെട്ടിയാൽ ചെടികൾ ഉണങ്ങി നശിക്കാനിടയുണ്ട്. മുറിക്കാതെ വിട്ടാൽ വർഷകാലമാകുമ്പോൾ വീണ്ടും പുഷ്ടിയോടെ
വളർന്നു തുടങ്ങും.നല്ല നീർവാർച്ചയുള്ള എല്ലാത്തരം മണ്ണിലും പുൽക്കുഷി ചെയ്യാം. എങ്കിലുംഫലഭൂയിഷ്ഠതയുള്ള പശിമരാശിമണ്ണാണ് ഏറ്റവും യോജിച്ചത്. ചെളിമണ്ണും നീർവാർച്ചയില്ലാത്ത മണ്ണും പൊതുവെ കൃഷിക്ക് യോജിച്ചതല്ല. മണൽമണ്ണിൽ കൃഷിചെയ്യുമ്പോൾ മണ്ണിന്റെ ഗുണം മെച്ചപ്പെടുത്തുന്നതിനും മണ്ണിൽ ജലാംശം പിടിച്ചു നിർത്തുന്നതിനുള്ള കഴിവ് കൂട്ടുന്നതിനുമായി ചാണകമോ കമ്പോസ്റേറാ അടങ്ങിയ വളപ്രയോഗം ആവശ്യമാണ്. അമ്ല-ലവണ സ്വഭാവമുള്ള മണ്ണ് യോജിച്ചതല്ല.
കൃഷി രീതികൾ
ജലം വാർന്നു പോകാൻ സൗകര്യമുള്ള സ്ഥലം തിരഞ്ഞെടുത്ത് രണ്ടാ മൂന്നോ തവണ കിളയ്ക്കുകയോ ഉഴുകയോ ചെയ്ത് നല്ലവണ്ണം മണ്ണിളക്കണം..
അതിനു ശേഷം കട്ടകളുടച്ച് കളകൾ പെറുക്കിമാററി നിരപ്പാക്കണം, പുളിരസമുള്ളമണ്ണിൽ ഒന്നിടവിട്ട് വർഷങ്ങളിൽ ഹെക്ടറിന്റെ 500 കി. ഗ്രാം എന്ന തോതിൽ കുമ്മായം.ചാറ്റൽമഴയുള്ള ദിവസങ്ങളിൽ നട്ടാൽ എളുപ്പം പൊടിച്ചു കിട്ടും. കാലവർഷാരംഭത്തോടെ, അതായത് മേയ്-ജൂൺ മാസങ്ങളിൽ കൃഷി ആരംഭിക്കാം.സേചന സൗകര്യമുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും കൃഷിയിറക്കാം.വിത്ത്, ചിനപ്പുകൾ, തണ്ടിൻ കഷണങ്ങൾ ഇവയാണ് നടാൻ ഉപയോഗിക്കുന്നത്. കൂടുതൽ സ്ഥലത്ത് കൃഷിയിറക്കുമ്പോൾ വിത്ത് വിതയ്ക്കുന്നതാണ് പ്രായോഗികം. വിത്ത് ഞാററടിയിൽ പാകി മുളപ്പിച്ചതിനു ശേഷം ഒന്നരമാസം കഴിഞ്ഞ് പറിച്ചു നടുന്നതാണ് കൂടുതൽ നല്ലത്, കുറച്ചു സ്ഥലത്തു കൃഷിചെയ്യുമ്പോൾ പഴയ മൂടുകളിൽ നിന്നും ശേഖരിക്കുന്ന പുഷ്ടിയുള്ള ചിനപ്പുകൾ നടാം.ചിനപ്പുകൾ പിഴുതെടുക്കുന്ന അതേ ദിവസമോ, തൊട്ടടുത്ത ദിവസമോ നട്ടിരിക്കണം.നടാൻ താമസിച്ചു പോയാൽ വേരുകൾ ഉണങ്ങാനിടയാകുകയും തന്മൂലം അവയ്ക്ക് മണ്ണിൽ നിന്നും ജലാംശം സ്വീകരിക്കാൻ കഴിയാതെ വരികയും ചെയ്യുന്നതിനാൽ
ചിനപ്പുകൾ മുളയ്ക്കാതെ വരും.ചാണകമോ കമ്പോസ്റ്റോ അടിവളമായി നൽകുകയാണെങ്കിൽ നൈട്രജൻവളം അടിവളമായി നൽകേണ്ട ആവശ്യമില്ല. എന്നാൽ ഫോസ്ഫറസ്, പൊട്ടാഷ് വളങ്ങൾ അടിവളമായി തന്നെ കൊടുക്കണം. പകുതി നൈട്രജൻ ആദ്യ വിളവെടു
പ്പിനു ശേഷവും, ബാക്കി പകുതി പല തവണകളായി ഓരോ വിളവെടുപ്പിനുശേഷവും നൽകുന്നതാണ് ഉത്തമം. ഒരു പ്രാവശ്യം നട്ടു കഴിഞ്ഞാൽ അടുത്ത മൂന്നു-നാലു വർഷത്തേക്ക് ഇവയിൽ നിന്ന് പുല്ല് അരിഞ്ഞെടുക്കാൻ പറ്റും. രണ്ടും മൂന്നും വർഷങ്ങളിലും ഇതുപോലെ വളപയോഗം നടത്തേണ്ടതാണ്. പുല്ലിന്റെ വളർച്ചയും പുഷ്ടിയുമനുസരിച്ച് മൂന്നു വർഷത്തിലൊരിക്കലോ അഞ്ചു വർഷത്തിലൊരിക്കലോ ഇളക്കി മാറ്റി നടേണ്ടതാണ്.
മഴ ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ തൈകൾ ഉണങ്ങി നശിക്കാതെ മുളച്ചുകിട്ടുന്നതിനു വേണ്ടി നട്ട് ഉടനെയും, പിന്നീട് 7 മുതൽ 10 ദിവസത്തിനകവും കുറഞ്ഞത് രണ്ടു നനയെങ്കിലും നൽകണം. പിന്നീട് മണ്ണിന്റെ സ്വഭാവവും കാലാവസ്ഥയും അനുസരിച്ച് ആഴ്ചയിലൊരിക്കലോ, പത്തു ദിവസത്തെ ഇടവേളയിലോ ജലസേചനം നടത്തുന്നത് തെങ്ങിൻതോപ്പിലെ കൃഷിക്കു നല്ലതാണ്.
വിളവെടുപ്പ്
നട്ടു കഴിഞ്ഞ് 70-75 ദിവസം വളർച്ചയെത്തുമ്പോൾ ചുവട്ടിൽ നിന്നും 12-15. സെ.മീ. പൊക്കത്തിൽ വച്ച് അരിഞ്ഞെടുക്കണം. ചെടികൾ വീണ്ടും തഴച്ചു വളരുന്നതിനും പുഷ്ടിയുള്ള ചിനപ്പുകൾ പൊട്ടുന്നതിനും ഇത്രയും പൊക്കത്തിൽ വച്ച് അരിഞ്ഞെടുക്കുന്നതാണ് നല്ലത്. തുടർന്നുള്ള അവസരങ്ങളിൽ 35 മുതൽ 45 വരെ ദിവസം ഇടവിട്ട് വളർച്ച അനുസരിച്ച് അരിഞ്ഞെടുക്കണം. എല്ലാ പുല്ലിനങ്ങളും പുഷ്പിക്കാൻ തുടങ്ങുന്ന അവസരത്തിൽ അവയിലെ പ്രധാന പോഷകാംശങ്ങളുടെ അളവ് ഏററവും ഉയർന്ന നിരക്കിലായിരിക്കും. അതിനാൽ ആ സമയം അരിയുന്നതാണ് ഉത്തമം. അതേ സമയം പുഷ്പിച്ച് വിത്താകുന്നതു വരെ നിറുത്തിയാൽ
പ്രധാന പോഷകങ്ങളെല്ലാം കുറഞ്ഞു പോകാനിടയുണ്ട്. കൂടാതെ നാരിന്റെ അംശംകൂടുകയും കന്നുകാലികൾക്ക് അവ രുചിക്കാതെ വരുകയും ചെയ്യും,കേരളത്തിലേക്ക് ശുപാർശ ചെയ്യപ്പെട്ടിട്ടുള്ള ഫോഡർ വിളകൾ.

പുല്ലുവർഗ ഫോഡർ വിളകൾ

1, ഗിനിപ്പുല്ല് അഥവാ കുതിരപ്പുല്
നമ്മുടെ നാട്ടിൽ എളുപ്പം വളർത്താവുന്ന ഒന്നാന്തരം കാലിത്തീററവിളയാണിത്. ആഫ്രിക്കൻ വൻകരയിലെ ഗിനിയാണ് ജന്മനാട്. അതുകൊണ്ട് ഇതിന് ഗിനിപ്പുല്ല് എന്ന പേരുവന്നു. ശാസ്ത്രനാമം പാനിക്കം മാക്സിമം (Panicum maximum),
1893-ൽ തിരുവിതാംകൂറിൽ പടക്കുതിരകൾക്ക് നൽകാനാണത ഗിനിപ്പല് ആദ്യമായി ഇവിടെ കൃഷി ചെയ്യാൻ തുടങ്ങിയത്. അതുകൊണ്ട് ഇതിന് കുതിരപ്പുല്ലെന്നും പേരുണ്ട്. നല്ല വെയിൽ കിട്ടുന്ന തുറസ്സായ സ്ഥലങ്ങളിലും തെങ്ങിൻതോപ്പുകളിൽ ഇടവിളയായും വളർത്താവുന്നതാണ്.
ഗിനിപ്പുല്ല് ഒരു ബഹുവർഷി വിളയായാണ് കൃഷിചെയ്യുന്നത്. ഇതിന് 0.5 മീററർ മുതൽ 4.5 മീറ്റർ വരെ പൊക്കവും ധാരാളം ചിനപ്പുകളും കാണാം. തണ്ട് നേർത്ത് വളഞ്ഞതോ നിവർന്നതോ രോമങ്ങളോടുകൂടിയതോ അല്ലാത്തതോ ആകാം. ഇലകൾക്ക് 10 സെ.മീ. മുതൽ ഒരു മീററർ വരെ നീളവും 3.5 മുതൽ 5 സെ. മീ വരെ വിതിയുമുണ്ടായിരിക്കും. പൂങ്കുലകൾ ധാരാളം ശാഖകളോടു കൂടിയതാണ്. പുഷ്പിക്കലും വിത്തുൽപ്പാദനവും ദിവസങ്ങളോളം നീണ്ടുനിൽക്കും. വിത്തുകൾ വളരെചെറുതും കട്ടിയുള്ള ആവരണം ഉള്ളതുമാണ്. കാററുമൂലം ദൂരേക്ക് വിതരണം ചെയ്യപ്പെടുന്നു. വേരുപടലം നല്ല ആഴത്തിലും വ്യാപ്തിയിലും പോകുന്നു.
ഇനങ്ങൾ നാടൻ ഗിനി, എഫ്. ആർ 599, എഫ്. ആർ 600, മആനി, ഹമിൽ റിവേഴ്സ് ഡേൽ, പി. ജി. ജി 4, ഹരിത, മരതകം എന്നിവയാണ് പ്രധാനപ്പെട്ട ഗിനി.
ഇനങ്ങൾ.
മുള്ള ഇലകൾക്ക് പരുപരുത്ത പ്രതലമാണുള്ളത്. കൂടുതൽ വളക്കൂറുള്ള മണ്ണിൽ ക്യഷി ചെയ്യുമ്പോൾ ഇലകൾക്ക് ഇരുണ്ട പച്ചനിറം ഉണ്ടായിരിക്കും. മററിനങ്ങളെ നാടൻ ഗിനി വളരെ വർഷങ്ങളായി കേരളത്തിൽ കൃഷിചെയ്തു വരുന്നു. നല്ല പച്ചനിറ
അപേക്ഷിച്ച് പൊക്കം കുറവാണ്. പുഷ്പിക്കുകയും വിത്തുൽപ്പാദിപ്പിക്കുകയും ചെയ്യും. ഏതു പ്രതികൂലസാഹചര്യത്തിലും നശിച്ചു പോകാതെ നിൽക്കുമെന്ന ഗുണമുണ്ട്. ഒരു ഹെക്ടറിൽ നിന്നും ഒരു വർഷത്തിൽ 20-25 ടൺ വരെ പച്ചപ്പുല്ല് ലഭിക്കും.എഫ്. ആർ 599
1971-ൽ വെള്ളായണി കാർഷിക കോളെജിൽ ഫോഡർ ഗവേഷണ പ്രോജക്ട തുടങ്ങിയപ്പോൾ മുതൽ സംരക്ഷിച്ചു വളർത്തി വരുന്ന ഒരിനമാണിത്. എല്ലാ മാകളും ഇഷ്ടപ്പെടുന്ന ഈ ഇനത്തിന് നല്ല ഇരുണ്ട പച്ചനിറമുള്ള ഇലകളാണ്. തുറസ്സായ സ്ഥലങ്ങളിലും തെങ്ങിൻതോപ്പിലെ ഭാഗിക തണലിലും കൃഷി ചെയ്യാം.ഒരു ഹെക്ടറിൽ നിന്നും വർഷത്തിൽ ശരാശരി 40-50 ടൺ വരെ പച്ചപ്പുല്ല് ലഭിക്കുന്നു.
എഫ്. ആർ 600 ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ (ICAR) സഹായത്തോട വെള്ളായണി കാർഷിക കോളെജിൽ ആരംഭിച്ച ഫോഡർ ഗവേഷണപ്രോജക് ഉൾപ്പെടുത്തി 1971 മുതൽ വളർത്തിവരുന്ന ഒരിനം. സാമാന്യം ഇരുണ്ട് പച്ചതമാണ് വാർഷികത്തോടു കൂടിയ ഈ ഇനത്തിന്റെ തണ്ടും ഇലകളും രോമാവൃതമാണ്. വിളവ് ഹെക്ടറിന് ശരാശരി 40-50 ടൺ. മക്കുനി (c.v. Makueni)
ആദ്യകാലം മുതൽ തന്നെ ഈ ഇനവും വെളളായണിയിലെ ഫോഡർ ഗവേഷണ പ്രോജക്ടിൽ ഉൾപ്പെടുത്തി വളർത്തിവരുന്നു. കെനിയയിലെ കിട്ടേൽ (Kitale) എന്ന സ്ഥലമാണ് ജന്മദേശം. ഇലകൾക്ക് ഇളം പച്ചനിറമാണ്. പൊക്കം ഒരു മീറ്ററോളം വരും. ഇലകളുടെ ഇരുവശങ്ങളിലും തണ്ടിൻറ മൂട്ടിലും വെളുത്ത രോമങ്ങൾ ധാരാളം കാണാം. ഇളം പൂങ്കുലകൾക്ക് വയലററ് ഛവിയുള്ള നിറമാണ്. വാർഷിക വിളവ് ഹെക്ടറിന് 45-55 ടൺ.ഹമിൽ (c.v. Hamil)
ഗിനിയിനങ്ങളിൽ ഏററവും പൊക്കം കൂടിയത് ഇലകൾക്ക് ഇരുണ്ട പച്ചനിറം.രോമം കുറഞ്ഞ ഇനം. തണ്ടിന്മേൽ രോമം അശേഷമില്ല, എന്നാൽ ഏററവും താഴെ ഇലകളുടെ പോള വളരെ കട്ടിയുള്ള രോമങ്ങളോടു കൂടിയതാണ്. വിളവ് ഹെക്ടറിന് 55-60 ടൺ.
റിവേഴ്സസ് ഡേൽ (c v. Riverse dale)ആസ്ത്രേലിയയുടെ വടക്കൻ മേഖലയിലെ ഗിനിപ്പുല്ലിനങ്ങളിൽ നിന്നും തിരഞെഞ്ഞെടുത്ത ഒന്നാണിത്. നല്ല ഇരുണ്ട പച്ചനിറമുള്ളതും മൃദുത്വമുള്ളതും ആണ്.
മിതമായ പൊക്കവും വിത്തുൽപ്പാദക ശേഷിയുമുണ്ട്. വിളവ് ഹെക്ടറിന് 50-55 ടൺ.പി, ജി. ജി 4 (Punjab Guinea Grass-4 പഞ്ചാബ് ഗിനിഗാസ് എന്നാണ് ഇതിന്റെ പൂർണ നാമം. ആസ്ത്രലിയയിൽനിന്നും കൊണ്ടുവന്ന് പഞ്ചാബ് കാർഷിക സർവകലാശാലയിൽ പരീക്ഷിച്ചതിനുശേഷം ഇവിടെ കൊണ്ടുവന്നതാണ്. ഏകദേശം 2 മീററർ പൊക്കത്തിൽ വളരുന്ന ഈ ചെടിയിൽ നാൽപ്പതോളം ചിനപ്പുകൾ ഉണ്ടാകും, തണ്ടിന് ഏതാണ്ട് 0.8 സെ.മീ.
കനവും മൂടുകളിൽ രോമങ്ങളും ഉള്ള ഒരിനമാണ് ഇത്, ഒന്നിൽ കൂടുതൽ പ്രാവശ്യംഇതിൽ നിന്നും വിളവെടുക്കാം. വിളവ് 107 ടണ്ണോളം വരും. വിത്തുൽപ്പാദനം ഒരുഹെക്ടറിൽ നിന്നും ശരാശരി 300 കിലോ ഗ്രാം ആണ്.
ഹരിത (Haritha)
വെളളായണി കാർഷിക കോളെജിൽ എഫ്. ആർ. 600 എന്ന ഇനത്തിൽനിന്നും മ്യൂട്ടേഷൻ മുഖേന ഉൽപ്പാദിപ്പിച്ച പുതിയ ഇനമാണിത്. ഇലകളിൽ രോമങ്ങളില്ലായെന്നതും, മിതമായ തണലും വേനൽക്കാല വരൾച്ചയും അതിജീവിക്കാൻ ശേഷിയുണ്ടെന്നുള്ളതുമാണ് ഇതിന്റെ പ്രത്യേകത. തീരപ്രദേശങ്ങളിലെ മണൽമണ്ണിലേക്ക് ഏററവും യോജിച്ച ഇനമാണിത്. 1990-ൽ കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ ഈ ഇനം വർഷത്തിൽ ഒരു ഹെക്ടറിൽ നിന്ന് 40-45 ടൺ വിളവുതരുന്നു.
മരതകം (Marathakam)
ഇതും വെള്ളായണി കാർഷിക കോളെജിൽ മ്യൂട്ടേഷൻ വഴി വികസിപ്പിച്ചെടുത്തതാണ്. മിതമായ തണലിനെ അതിജീവിക്കാൻ പറ്റും. അതുപോലെ തന്നെ നല്ല പരിചരണത്തിൽ കൂടുതൽ വിളവു തരാനും ഇതിനു കഴിയും. കേരളത്തിലെതെങ്ങിൻതോപ്പുകളിലേക്ക് പററിയത്. കേരള കാർഷിക സർവകലാശാല 1993-ൽ പുറത്തിറക്കിയ ഈ ഇനം ഹെക്ടറിൽ ഒരു പ്രാവശ്യം ഏകദേശം 9.05 ടൺ വിളവു വരുന്നു. വർഷത്തിൽ ആറേഴു തവണ വിളവെടുക്കാൻ കഴിയും.
ഗിനിപ്പുല്ലിൽ അടങ്ങിയിട്ടുള്ള പോഷകാംശങ്ങൾ
പാട്ടീൻ 4 മുതൽ 14 ശതമാനം വരെ
നാര് 28 മുതൽ 36 ശതമാനം വരെ
മൊത്ത ദഹന പോഷകങ്ങൾ 38 മുതൽ 61 ശതമാനം വരെ
ഫോസ്ഫറസ് 0. 15 ശതമാനം
പൊട്ടാസിയം 1.23 ശതമാനം
കാൽസിയം 0.52 ശതമാനം
മഗ്നീഷ്യം 0.69 ശതമാനം
വിത്തുൽപ്പാദനം
എല്ലാ ചെടികളും ഒരുമിച്ച് പുഷ്പിക്കുകയോ മൂപ്പെത്തുകയോ ഇല്ല. തന്മൂലം നേരത്തെ മൂപ്പെത്തുന്നവ കൊഴിഞ്ഞു പോകാൻ സാധ്യതയുണ്ട്. പൂങ്കുലകളിൽ നിന്ന് വിത്ത് വലിച്ചുരി എടുക്കുകയോ ചെടികൾ തറനിരപ്പിൽ വച്ച് മുറിച്ചെടുക്കുകയോ വേണം. പിന്നീട് തറയിലടിച്ചോ വടികൊണ്ടടിച്ചോ വിത്ത് വേർതിരിച്ചെടുക്കണം.പക്ഷികളുടെ ശല്യം ഒഴിവാക്കുന്നതിനും വിത്ത് കൊഴിഞ്ഞു നഷ്ടപ്പെടാതിരിക്കുന്നതിനും പൂങ്കുലകൾ കൂട്ടിവച്ച് കെട്ടിവയ്ക്കുന്നതു കൊള്ളാം. പുതുതായി ശേഖരിച്ചവിത്ത് 4 മുതൽ 6 മാസം വരെ സൂക്ഷിച്ചതിനു ശേഷം കൃഷി ചെയ്യാൻ ഉപയോഗിക്കണം. മിനി എന്നയിനം ഗിനിപ്പുല്ലിൽ നിന്ന് ഒരു ഹെക്ടറിൽ 25 കി. ഗ്രാമും
മററിനങ്ങളിൽ നിന്ന് 48 മുതൽ 51 കി. ഗ്രാം വരെയും അങ്കുരണശേഷിയുള്ള ശുദ്ധമായ വിത്തു കിട്ടുമെന്ന് വെള്ളായണി കാർഷികകോളെജിലെ പഠനങ്ങൾതെളിയിച്ചിട്ടുണ്ട്.
ഗിനിപ്പുൽക്ക്യഷിയിലെ മറ്റു ഗവേഷണഫലങ്ങൾ
ഫോഡർ വിളയുൽപ്പാദനവും പോഷകാംശവും മെച്ചപ്പെടുവാൻ മററു പുല്ലിനങ്ങളുമായോ പയറുവർഗ ഫോഡർ വിളകളുമായോ ഇടകലർത്തി കൃഷി ചെയ്യാം.വൻപയർ, സുലോസാന്തസ്, സെൻടാസീമ, ഡെമോഡിയം, മുതിര എന്നിവ ഇപ്രകാരം ഗിനിയുമായി മിശ്രിതക്ക്യഷിക്ക് യോജിച്ചവയാണ്.
2. സങ്കരനേപ്പിയർ (Hybrid Napier)
ഗിനിപ്പുല്ല് കഴിഞ്ഞാൽ വളരെ പ്രധാനപ്പെട്ട മറെറാരിനം പുല്ലാണ് സങ്കര നേപ്പിയർ. ആഫ്രിക്കയിൽ ഉത്ഭവിച്ച നേപ്പിയർ പുല്ലും (പെനിസെററം പർവ്യൂറിയം)അവിടെത്തന്നെയുണ്ടായ ബജ്റയും (പെനിസെററം ടൈഫോയിഡൈഡ്) തമ്മിൽ സങ്കരണം നടത്തി ഉരുത്തിരിച്ചെടുത്ത പുതിയ ഫോഡർ ഇനമാണ് സങ്കരനേപ്പിയർ.സാധാരണ നേപ്പിയറിനേക്കാൾ വർധിച്ച വിളവു തരുന്നതിനാൽ സങ്കരനേപ്പിയറാണ്
ഇപ്പോൾ കൃഷിക്കായി ഉപയോഗിക്കുന്നത്.ധാരാളം ഇലകളും ചിനപ്പുകളുമുണ്ട്. വളരെ വേഗത്തിൽ വളരുന്നു. തണ്ടുകൾ കട്ടിയുള്ളതാണ്. ഇന്ത്യയിലെ ആദ്യത്തെ സങ്കരനേപ്പിയർ.ഇനമാണ് പൂസാ ജയന്റ് നേപ്പിയർ', കട്ടികുറഞ്ഞ രോമങ്ങളും മൂർച്ച കുറഞ്ഞ അരികുകളുമുളള ഇലകളാണ് ഇതിനുള്ളത്, നേപ്പിയർ പുല്ലിനേക്കാളും നാരു കുറഞ്ഞ ഇനമാണ്. പുഷ്ടിയുള്ള വളർച്ചയും പൊക്കവും മറ്റും കണക്കിലെടുത്ത് ഇതിനെആനപ്പുല്ല് (Elephant grass) എന്നും വിളിക്കുന്നു. നേപ്പിയർ പുല്ലിന്റെ തോട്ടത്തിൽ കടക്കുന്ന ആനകളെപ്പോലും ഇതിന്റെ പൊക്കവും വളർച്ചയും മൂലം കാണാൻ
പററാതാകുന്നതിനാലാണ് ഇതിന് ഈ പേര് വന്നത്.
പൂസാ ജയന്റ് നേപ്പിയർ, ഗജരാജ്, എൻ. ബി-21, 5, 17, co-1, co-2 മുതലായവയാണ് സങ്കര നേപ്പിയർ ഇനങ്ങളിൽ പ്രധാനപ്പെട്ടവ.co-1, co-2, co-3, co-5 തുടങ്ങിയവയാണ് ഇപ്പോൾ വളരെയധികം പ്രചാരത്തിച്ചുള്ള വംശവർധന ഇതിൽ സാധ്യമല്ല. രണ്ടുമുട്ടുള്ള തണ്ടുകളോ വേരുള്ള ചിനപ്പകളോ ആണ് നടാൻ ഉപയോഗിക്കുന്നത്.സങ്കരയിനമായതിനാൽ വിത്തുണ്ടാകാറില്ല.വർഷത്തിൽ അഞ്ചോ ആറോ അരിയലിലായി ഏകദേശം 250 ടൺ പച്ചത്തീൻ ഒരു ഹെക്ടറിൽ നിന്ന് ലഭിക്കുന്നതാണ്.
പോഷകഗുണം
നേപ്പിയർ പുല്ലുമായി താരതമ്യം ചെയ്യുമ്പോൾ ഇതിൽ പോഷകാംശങ്ങളുടെ അളവ് വളരെ കൂടുതലാണ്. നേപ്പിയറിനെക്കാൾ 25 ശതമാനം പ്രോട്ടീനും 12 ശതമാനം പഞ്ചസാരയും കൂടുതൽ അടങ്ങിയിട്ടുണ്ട്. വളരെ മൃദുവായ, നാരു കൂറഞ്ഞഇതിന്റെ തീററ് കന്നുകാലികൾക്കും പൊതുവെ സ്വീകാര്യമാണ്. ഈ പുല്ലിൽ അടങ്ങിയിട്ടുള്ള പോഷകാംശങ്ങൾ ഇനിപറയും പ്രകാരമാണ്.
പ്രോട്ടീൻ 10,2 ശതമാനം
moo 30.5 ശതമാനം
ഫോസ്ഫറസ് 0.40 ശതമാനം
കാൽസിയം 0.50 ശതമാനം
പച്ചപ്പുല്ലായും സൈലേജ്,ഹേ എന്നീ രീതിയിൽ സംസ്കരിച്ചും ഉപയോഗിക്കാം.

മിശ്രിതവിളകൾ

പയർവർഗ ഫോഡർ വിളകളായ വൻപയർ, റൈറലോ, സെൻട്രാസം ലാബലാബ് ബീൻസ് എന്നിവയുമായി ചേർത്ത് മിശ്രിതവിള (Crop mixture)യായംഇത് വളർത്താവുന്നതാണ്.
3. കോംഗോ സിഗ്നൽ
ഉഷ്ണമേഖലാപ്രദേശങ്ങളിൽ നീർവാർച്ചയുള്ള എല്ലാ മണ്ണിലും ഇത്വളരുന്നു. ആഫ്രിക്കയിലെ കോംഗോ എന്ന രാജ്യമാണ് ജന്മദേശം. ശാസ്ത്രനാമം ബാക്കിയേറിയ റുസിസിയെൻസിസ് (Brachiana ruziziensis). തറയിൽ പടർന്ന വളരുന്ന ഈ ബഹുവർഷി വിള മണ്ണൊലിപ്പ് അധികമുള്ള ചരിഞ്ഞ ഭൂമിയിൽ മറവു വിളകളുമായി ഇടവിട്ട് 'സ്ടിപ്പ് കൃഷി ചെയ്യുകയാണെങ്കിൽ മണ്ണൊലിപ്പ് തടയാം
തെങ്ങിൻതോപ്പിൽ ഇടവിളയായും കൃഷി ചെയ്യാം.
തുടക്കത്തിൽ തറയിൽ പടർന്നുവളരുന്ന ഇത് പിന്നീട് 0.5 മുതൽ 1.5 മീററർ വരെ പൊക്കത്തിൽ ശാഖകളുയർത്താറുണ്ട്. ധാരാളം ചിനപ്പു പൊട്ടുന്ന പുല്ലിനമാണിത്. ഇലകൾക്ക് 25 മുതൽ 30 സെ. മീ. വരെ നീളവും 1.5 മുതൽ 2 സെ.മീ. വരെവീതിയും ഉണ്ടായിരിക്കും. ഒരിക്കൽ നട്ടുപിടിപ്പിച്ചു കഴിഞ്ഞാൽ തറയിൽ പടർന്നു
വളരുന്നതു മൂലം അവിടെ കളകളൊന്നും തന്നെ വളരുകയില്ല. അതിനാൽ വളമിടുന്നതിനും വിളവെടുപ്പിനും മാത്രമേ ചെലവുണ്ടാകുകയുള്ളൂ.മഴയെ മാത്രം ആശ്രയിച്ചു കൃഷിചെയ്യുമ്പോൾ ഹെക്ടറിന് ഒരു വർഷം 30 മുതൽ 40 ടൺ വരെയും ജലസേചനസൗകര്യമുണ്ടെങ്കിൽ 50 മുതൽ 100 ടൺ വരെയും വിളവ് ലഭിക്കുന്നു. തെങ്ങിൻതോപ്പിൽ കൃഷിചെയ്യുമ്പോൾ നല്ലവണ്ണം ഈർപ്പം നിലനിൽക്കുന്ന സ്ഥലമാണെങ്കിൽ ഗിനിപ്പുല്ലിനെക്കാൾ കൂടുതൽ വിളവ് നൽകുന്നതായി കണ്ടിട്ടുണ്ട്.
4. സിറോറിയ
ആഫിക്കയാണ് ജന്മദേശം. സിറേററിയ പേസലേററാ, സിറേററിയ ആൻസെപ്സ് എന്നീ രണ്ടു സ്പീഷിസുകൾ കൃഷി ചെയ്തു വരുന്നു. ഇന്ത്യയിൽ ആദ്യമായി കൊണ്ടുവന്നത് 1950-ലാണ്. കേരളത്തിൽ ഇന്തോ-സ്വിസ്സ് പ്രോജക്ട് മുഖാന്തിരമാണ് ലഭ്യമായത്. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ നീർവാർച്ചയുള്ള ഏത് മണ്ണിലും വളർത്താം. തുറസ്സായ സ്ഥലങ്ങളിലും തെങ്ങിൻതോപ്പുകളിൽ ഇടവിളയായും പയറുവർഗ ഫോഡർ വിളകളോടൊപ്പം മിശിതവിളയായും കൃഷി ചെയ്യുവാൻ യോജിച്ചതാണ്. ജലസേചന സൗകര്യമുണ്ടെങ്കിൽ കൂടുതൽ വിളവ് ലഭിക്കും
സിറേററിയ ഒരു ബഹുവർഷി വിളയാണ്. തണ്ട് നിവർന്നതും, 1-2 മീററർവരെ പൊക്കമുളളതും താരതമ്യേന കട്ടി കൂടിയതും അടിഭാഗം വളരെ ഞെരുങ്ങിയിരിക്കുന്നതുമാണ്. ഇലകൾക്ക് ഏകദേശം 40 സെ.മീ. നീളവും 8-20 മി.മീ. വീതിയും കാണും. ഇലപ്പോളകൾ ഫാനിന്റെ ആകൃതിയിൽ വിരിഞ്ഞു നിൽക്കുന്നതും പൂങ്കുലകൾ സിലിണ്ടറിന്റെ ആകൃതിയിൽ 10 മുതൽ 30 സെ.മീ. നീളമുള്ളതും നേരിയ ഓറഞ്ചോ വയലറേറാ നിറത്തിലുള്ളതുമാകുന്നു. കതിരുകളിൽ രണ്ടു തരത്തിലുള്ള പൂക്കൾ കാണാം. താഴത്തേത് ആൺപുവും മുകളിലത്തേത് ദ്വിലിംഗ പുഷ്പങ്ങളും ആയിരിക്കും. വിത്തിന് ഗോളാകൃതി.ഈ ചെടിയിൽ ഓക്സാലിക് ആസിഡിന്റെ അംശം 2.78 മുതൽ 7, 13 ശതമാനം വരെയുണ്ട്. ഇതിന്റെ ഉയർന്ന അളവ് കന്നുകാലികൾക്ക് അപകടകരമാണ്.ആടുകളെയാണ് ഇത് കൂടുതൽ ബാധിക്കാറുള്ളത്. മററു പുല്ലുകളുമായി കലർത്തി കുറഞ്ഞ അനുപാതത്തിൽ മാത്രമേ ഈ പുല്ല് കന്നുകാലികളുടെ ആഹാരക്രമത്തിൽ
ഉൾപ്പെടുത്തുവാൻ പാടുള്ളൂ. ഡൈ കാൽസിയം ഫോസ്ഫേററ് എന്ന പദാർഥം 15 മുതൽ 20 ഗ്രാം വരെ കൊടുക്കുന്നത് ഇതിന്റെ ദൂഷ്യത്തിൽ നിന്ന് കന്നുകാലികളെ രക്ഷിക്കാൻ ഉതകുന്നു.
ഇനങ്ങൾ
നന്തി (Nand), കസൂംഗുല (Kazungula), നരോക് (Natok) എന്നിവയാണ് സാധാരണയായി കൃഷിചെയ്യുന്നത്. കേരളത്തിൽ കൃഷിക്ക് യോജിച്ച ഇനം നരാക സിറോറിയ ആണ്. ഇതു നല്ല പുഷ്ടിയായി വളരുന്ന ഇനമാണ്. മനു രണ്ടിന്ക്കാളും കൂടുതൽ വിളവ് തരുന്നു. വേനൽക്കാലത്ത് വിളവ് കുറവും തണുപ്പു കാലത്ത് വിളവ് കൂടുതലുമായിരിക്കും. വളരെ പോഷകഗുണമുള്ള ഈയിനം.
മിതോഷ്ണമേഖലയ്ക്കും ഉഷ്ണമേഖലാപ്രദേശങ്ങൾക്കും യോജിച്ചതാണ്.സിറേററിയാപുല്ലിന്റെ ശരാശരി വിളവ് ഹെക്ടറിന് 35 ടൺ ആണ്.ചുരുക്കം ചില പുല്ലിനങ്ങളിൽ ഒന്നാണിത്. കേരളത്തിൽ ഇങ്ങനെയുള്ള സ്ഥലങ്ങൾ തുലോം വിരളമായതുകൊണ്ട് ഇതിന് അധികം പ്രചാരം ലഭിച്ചിട്ടില്ല. ശാസ്ത്രനാമം
5. പാരപ്പുല്ല് വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ കൃഷി ചെയ്യാൻ ഏററവും യോജിച്ച ബാക്കിയേറിയ മുടിക്ക (Brachiaria mutica). മണ്ണിൽ പടർന്നു വളരുന്ന ഇവയുടെ ചുവട്ടിൽ നിന്നും വേരുകൾ പൊട്ടിപ്പടരുന്നു. വളരെ അപൂർവമായി മാത്രമേ വിത്തുണ്ടാകാറുള്ളു. അഴുക്കുചാലുകൾ, ജലസേചന ചാലുകൾ, ജലനിർഗമന ചാലുകൾ
കിളിങ്ങൾ മുതലായവയുടെ വശങ്ങളിൽ ക്യഷി ചെയ്യുന്നതിന് യോജിച്ച ഫോഡർ വളിയാണിത്. വെള്ളക്കെട്ടിനെ അതിജീവിക്കാൻ കഴിവുള്ള ഈ പുല്ല് 1891-ൽ ആണ്.സിലാണിൽ നിന്ന് ഇന്ത്യയിലേക്ക് കൃഷിക്കായി കൊണ്ടുവന്നത്. ജന്മദേശം ബ്രസീൽ ആണ്.
നമ്മുടെ കാലാവസ്ഥയിൽ വിത്തുൽപ്പാദിപ്പിക്കാത്തതു കൊണ്ട് തണ്ടു  നട്ടാണ് കൃഷി ചെയ്യുന്നത്. മുറിച്ച കമ്പുകൾ വാരി വിതറുകയോ ചാലുകളിൽ ചുവട്ടിൽ മണ്ണിട്ടു മൂടുകയോ ചെയ്യണം. ഏകദേശം ഒരു മീറ്റർ പൊക്കത്തിൽ ഇലകളോടു കൂടി വളരുന്നു. നട്ട് മൂന്നാം മാസം ആദ്യ വിളവെടുപ്പു നടത്താം. നില കട്ടപിടിക്കാൻ സാധ്യതയുള്ളതുകൊണ്ട് മറ്റു പുല്ലുകൾക്കാവശ്യമായതിനേക്കാൾ കൂടുതൽ ഇടയിളക്കൽ പാരപ്പുല്ലിന് വേണ്ടി വരും. അതുകൊണ്ട് വർഷത്തിലൊരിക്ലെങ്കിലും ലഘുവായ ഒരു ഉഴവു നടത്തണം. നല്ലതുപോലെ വളം ചേർക്കുകയും നനയ്ക്കുകയും ചെയ്താൽ ഹെക്ടറിന് 82 ടൺ പച്ചത്തീററ എന്ന തോതിൽ വിളി കിട്ടുന്നതാണ്.
വളർച്ചയുടെ ഏതു ഘട്ടത്തിലുള്ള ഇലകളും കാലികൾ രുചികരമായി ഭക്ഷിക്കും, ഗിനി, നേപ്പിയർ എന്നിവയെ അപേക്ഷിച്ച് ഇതിലെ പ്രോട്ടീൻ ശതമാനം അൽപ്പം കുറവാണ്. പുറം രാജ്യങ്ങളിൽ ഇതൊരു മേച്ചിൽപ്പുല്ലായിട്ടും വളർത്താറുണ്ട്.
പച്ചപ്പുലായിട്ടും സൈലേജായിട്ടും ഉപയോഗിക്കാം. പച്ചപ്പുല്ലായിട്ട് കൊടുക്കുമ്പോൾ ഏതെങ്കിലും പയറുവർഗ ഫോഡർ വിളയുമായി ചേർത്തു കൊടുക്കുന്നത് പോട്ടിൽ അളവു കൂട്ടാൻ സഹായിക്കും.
6, ഗാംബാപുല്ല്
ജന്മദേശം ആഫിക്കയാണ്. ഈ പുല്ലിന്റെ വിവിധയിനങ്ങൾ മണൽമണ്ണിലും കറുത്ത വിണ്ടുകീറുന്ന ചെളിമണ്ണിൽ വരെയും വളരും. ചിലയിനങ്ങൾ കന്നുകാലികൾക്ക് വളരെ സ്വാദിഷ്ഠമത. ഇതൊരു നല്ല മേച്ചിൽ പുല്ലിനവുമാണ്. ആറോ എഴോ മാസം വരണ്ട കാലാവസ്ഥയുള്ള സ്ഥലങ്ങളിൽ വരൾച്ചയെ അതിജീവിക്കാൻ പററിയ പുല്ലാണ് ഇത്. ശാസ്ത്രനാമം ആൻഡാപോഗോൺ ഗേയാനസ് (Andrnpogon gayanus) വിത്തിന് ഭാരം വളരെ കുറവായതുകൊണ്ട് വിത അൽപ്പം പ്രയാസം നിറഞ്ഞതാണ്. ഇത് പിടിച്ചു കിട്ടുന്നതിന് നല്ലതുപോലെ ഇളകിയ വിത്തുതടങ്ങൾ ഉണ്ടാക്കി അതിൽ പാകി മുളപ്പിക്കണം. സമം പൊടിമണലുമായി ചേർത്തു വേണം വിത്ത് വിതയ്ക്കാൻ. ഒരു മാസത്തോളം പാകമായ തൈകൾ പ്രധാന കൃഷിയിടത്തിലേക്ക് പറിച്ചു നടണം. വിത്തു വിതയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം വിത്തുകൾ
യാതൊരു കാരണവശാലും മണ്ണിനടിയിൽ 5 മി. മീറററിൽ കൂടുതൽ താഴ്ന്ന പോകാൻ പാടില്ലയെന്നതാണ്.ഗിനിപ്പുല്ലിലെപ്പോലെ വിളപരിപാലനരീതികൾ സ്വീകരിച്ചാൽ ഗിനിയെക്കാളും വിളവ് തരുമെന്ന് വെള്ളായണി കോളെജിൽ നടത്തിയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
കൂടാതെ ഗിനിപ്പുല്ലിനേക്കാളും കൂടുതൽ ദിവസം ജലസേചനമില്ലാതെ ചിനപ്പുകൾ ഉണങ്ങാതെ നിൽക്കുമെന്നും പഠനങ്ങളിൽ കണ്ടിരിക്കുന്നു. ധാരാളം വിത്തുൽപ്പ്ദിപ്പിക്കുന്ന ഈയിനം നവംബർ-ഡിസംബർ മാസങ്ങളിൽ പുഷ്പിച്ച് വിത്തുൽപ്പാദിപ്പിക്കുന്നു. താഴെ കൊഴിഞ്ഞു വീഴുന്ന വിത്തുകൾ ചൂലുകൊണ്ടോ മറേറാ തുത്തുവാരി ശേഖരിക്കാവുന്നതാണ്.അടുത്തകാലത്തായി ഗാംബാപുല്ല് കെ.എൽ.ഡി. ബോർഡിന്റെ പാലക്കാട്ടുള്ള ധോണിഫാമിൽ കൃഷിചെയ്തു വരുന്നുണ്ട്. വിത്തും അവിടെ നിന്ന് വാങ്ങാൻ കിട്ടും. കേരളത്തിലെ തെങ്ങിൻതോപ്പുകളിൽ ഇടവിളയായി കൃഷി ചെയ്യാൻ യോജിച്ചതാണ്. ഗിനിപ്പുല്ലിനെപ്പോലെ തന്നെ കന്നുകാലികൾ ഇഷ്ടപ്പെടുന്നു.

പയറുവർഗവിളകൾ

തെങ്ങിൻ തോപ്പുകളിലും തുറസ്സായ പ്രദേശങ്ങളിലും  എൽപ്പാടങ്ങളിലും കൃഷിചെയ്യാൻ പററിയവയാണ്. ഉയർന്ന തോതിൽ പ്രോട്ടീൻ അടങ്ങിയ പച്ച പരുഷാഹാരമാണിത്.
1, വൻപയർ
16 ശതമാനം വരെ പ്രോട്ടീൻ അടങ്ങിയിട്ടുള്ള വൻപയർ പാലുൽപ്പാദനം വർധിപ്പിക്കുവാൻ കഴിവുള്ള ഏറ്റവും മെച്ചപ്പെട്ട ഒരു കാലിത്തീററ വിളയാണ്.ശാസ്ത്രനാമം വിഗ്ന അൻഗ്വിക്കുലേററ (Vigna unguiculata). ഇതിന്റെ ഇലകളും തണ്ടും അരിഞ്ഞെടുത്ത് പച്ചയായോ ഉണക്കിയോ സൈലേജാക്കിയോ മററ് പുല്ലിനങ്ങൾക്കൊപ്പം ചേർത്തോ കന്നുകാലികൾക്കു നൽകാവുന്നതാണ്. ഒരു കാലിത്തീററ എന്ന രൂപത്തിൽ ഇത് ഉഴുന്ന്, ചെറുപയർ മുതലായവയെക്കാൾ മികച്ചതും കൃഷിക്ക് യോജിച്ചതുമാണ്. വേരുകളിലെ മൂലാർബുദങ്ങൾ odules) വഴി അന്തരീക്ഷത്തിൽ നിന്നും നൈട്രജൻ മണ്ണിലെത്തിക്കുന്നു; പടർന്നതിനാൽ മണ്ണൊലിപ്പ് ചെറുക്കുവാനും സഹായിക്കുന്നു.ഉഷ്ണമേഖലാപ്രദേശങ്ങളിൽ വൻപയറിനു തഴച്ചു വളരുവാൻ കഴിയും. ഇടിവിട്ടുള്ള മഴയും നല്ല സൂര്യപ്രകാശവും ഇതിന്റെ വളർച്ചയെ പോഷിപ്പിക്കുന്നു.
വരൾച്ചയെ ഒരു പരിധിവരെ അതിജീവിക്കാൻ കഴിവുള്ള ഈ വിള മിതമായ തണിലിലും സാമാന്യം ഭേദപ്പെട്ട വിളവു നൽകുന്നു. ഇക്കാരണങ്ങളാൽ കേരളത്തിലെ തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി കൃഷിചെയ്യുവാൻ ഏററവും യോജിച്ച് ഫോഡർവിളയായി വൻപയർ കരുതപ്പെടുന്നു.ആഴമേറിയതും വളക്കൂറുള്ളതും നീർവാർച്ചയുള്ളതുമായ മണ്ണാണ് വൻപയർ കൃഷിക്കുത്തമം.
സി-152, സി.ഓ-5, കർണാടക ലോക്കൽ എന്നിവയാണ് കേരളത്തിലേക്ക്.
യോജിച്ച ഇനങ്ങൾ.
നെൽപ്പാടങ്ങളിൽ മൂന്നാം വിളയായും കൃഷി ചെയ്യാൻ ഇത് യോജിച്ചതാണ്.വിത്ത്, വിത, വളപയോഗം സംബന്ധിച്ച കാര്യങ്ങൾ പട്ടിക 3-ൽ കൊടുത്തിട്ടുണ്ട്. പയർ പുഷ്പിച്ചു തുടങ്ങുമ്പോൾ അരിഞ്ഞ് മാടുകൾക്ക് കൊടുക്കാവുന്നതാണ്. എന്നാൽ ഒന്നിലധികം തവണ വിളവെടുക്കാൻ സാധിക്കുന്ന സാഹചര്യത്തിൽ നട്ട് 45 ദിവസം കഴിയുമ്പോൾത്തന്നെ പയറുചെടികൾ തറനിരപ്പിൽ നിന്നും 15 സെ.മി. മുകളിൽ വച്ച് മുറിച്ചെടുക്കാം, തുടർന്ന് 30 ദിവസം ഇടവിട്ട് രണ്ടു പ്രാവശ്യം കൂടി വിളവെടുക്കാവുന്നതാണ്. വിളവെടുക്കാൻ അധികം വൈകിയാൽ വളർച്ച മുററിയ പയറുചെടികളിൽ പാട്ടിൻ കുറയുകയും നാരിന്റെ തോത് കൂടുകയും ചെയ്യും. ഇത് തിറയുടെ ഗുണം കുറയ്ക്കാനിടയാക്കും.സാധാരണയായി ഒരു ഹെക്ടറിൽ നിന്നും 28-30 ടൺ പച്ചത്തീൻ ലഭിക്കുംമെച്ചപ്പെട്ട വിത്തും നല്ല പരിചരണവുമാണെങ്കിൽ ഒന്നിൽക്കൂടുതൽ തവണ വിളവെടുക്കാൻ സാധിക്കും. അങ്ങനെയാണെങ്കിൽ 45 ടൺ വരെ വിളവ് ലഭിക്കും.

മിശ്രിതവിളകൾ

സങ്കരനേപ്പിയർ; ഗിനിപ്പുല്ല്, ദീനനാഥ് പുല്ല്, മക്കച്ചോളം, മണിരാമം എന്നിവയോടൊപ്പം മിശിതമായും വൻപയർ ക്യഷി ചെയ്യാം, മരച്ചീനി നടുമ്പോൾ വരികൾക്കിടയിൽ ഇടവിളയായും വൻപയർ കൃഷി ചെയ്യാമെന്ന് വെള്ളായണി കാർഷിക കോളെജിലെ പരീക്ഷണങ്ങളിൽ കണ്ടിട്ടുണ്ട്,
2, റൈറലോ അഥവാ റൈറലോസാന്തസ്
ചേരളത്തിലെ കാലാവസ്ഥയിലും മണ്ണിലും നല്ല വിളവ് ലഭിക്കാൻ സാധ്യതയുളള പയറുവർഗച്ചെടിയാണ് റൈറലോ അഥവാ ബ്രസീലിയൻ ലസൺ.
ഉഷ്ണമേഖലാപ്രദേശങ്ങളിലേക്ക് യോജിച്ച കാലിത്തീററ വിളയാണിത്. ഒരു വർഷം കൊണ്ട് വിളവ് എത്തുന്നവയും (ഏകവർഷി) ബഹുവർഷികളായ ഇനങ്ങളും ഇതിലുണ്ട്, 'എമിലിസ്' എന്ന ഇനം ഏകവർഷിയും 'ഗാസിലിസ്, ഹമാററ' എന്നിവ ബഹുവർഷികളുമാണ്. ഈ ഇനങ്ങൾ നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് തികച്ചും യോജിച്ചതാണെന്ന് വെള്ളായണി കാർഷിക കോളെജിൽ നടത്തിയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്,
നല്ല മഴയുള്ള പ്രദേശങ്ങളിൽ വൈറലോ സമൃദ്ധമായി വളരുന്നു. അതേ സമയം മഴ കുറവായ വരണ്ട കാലാവസ്ഥയെ വളരെ നാൾ ചെറുത്തുനിൽക്കുന്നതിനും ഇവയ്ക്ക് കഴിയും. ദരിദ്രരാജ്യങ്ങളിൽ വളർത്തുന്നതിന് ഏററവും യോജിച്ച പയറെന്നു വിളിക്കപ്പെടുന്നു. വളാംശം കുറവായ മണ്ണിലും കൃഷി ചെയ്യാവുന്നതാണ്
അമ്ലാംശത്തെ ചെറുത്തു നിൽക്കാനുള്ള കഴിവുള്ളതുകൊണ്ട് കേരളത്തിലെ മണ്ണിൽ ഇത് നന്നായി വളരുന്നു. നീർവാർച്ച കുറവായ മണ്ണിലും മണൽപ്രദേശങ്ങളിലും പാറക്കെട്ടുകൾ നിറഞ്ഞ സ്ഥലങ്ങളിലും വൈറലോ വളരുന്നു. തെങ്ങിൻതോപ്പുകളിലെ ഭാഗികമായ തണലിൽ വളരാൻ കഴിവുള്ളതിനാൽ ഇടവിളയായും ക്യഷിചെയ്യാൻ യോജിച്ചതാണ്. പടർന്നു വളരുന്ന ഈ ചെടികൾ മണ്ണൊലിപ്പിനെ ചെറുക്കാൻ സഹായിക്കും. വളാംശം കുറവുള്ള മണ്ണിൽ കൃഷി ചെയ്യുമ്പോൾ അടിവളിമായി ഫോസ്ഫറസ് അടങ്ങിയ രാസവളങ്ങൾ ചേർത്താൽ വേരുകളുടെ വളർച്ച പുഷ്ടിപ്പെടുകയും മൂലാർബുദങ്ങളിൽ അന്തരീക്ഷ നടജൻ ചെടികൾക്ക് ഉപയോഗയോഗ്യമായ രൂപത്തിൽ സംഭരിച്ച് വയ്ക്കാൻ സാധിക്കുകയും ചെയ്യും.
റൈറലോ നട്ട് 3 മുതൽ 4 മാസം ആകുമ്പോൾ അരിഞ്ഞെടുത്ത് മാടുകൾക്ക് കൊടുക്കാം. തുടർന്നുള്ള വിളവെടുപ്പ് 45 ദിവസം ഇടവിട്ട് ചെടികളുടെവളർച്ച അനുസരിച്ച് നടത്തണം. ബഹുവർഷി ഇനങ്ങളായ ഷൂ ഫീൽഡ്, കുക്ക്,വെരാനോ എന്നിവയിൽ നിന്നും പ്രതിവർഷം പരമാവധി അഞ്ച് വിളവെടുപ്പ് നടത്താം.ഇങ്ങനെ മൂന്നു വർഷം വരെ വിളവ് ലഭിക്കും. ഇതിൽ നിന്നും ഒരു വർഷത്തിൽ 25 മുതൽ 30 ടൺ വരെ ഫോഡർ വിളവ് ലഭിക്കും.
ഇനങ്ങൾ
കേരളത്തിലേക്ക് യോജിച്ച പ്രധാന ഇനങ്ങൾ താഴെപ്പറയുന്നവയാണ്.
1. ബ്രസീലിയൻ സെലോ (സുലോസാന്തസ് ഗ്രാസിലിസ്)
ഗ്രാസിലിസ് വിഭാഗത്തിൽപ്പെട്ട "ഷഫീൽഡ്' എന്ന ഇനമാണ് പ്രധാനമായും ക്യഷി ചെയ്യുന്നത്. ഇത് നേരെ വളരുന്നതും താമസിച്ചു പുഷ്പിക്കുന്നതുമായ ഒരിനമാണ്, ഈ ഗ്രൂപ്പിലെ മറ്റു പ്രധാന ഇനങ്ങളാണ് കുക്ക്', 'എൻഡീവർ', 'ഗ്രഹാം' എന്നിവ.
2, കരീബിയൻ സെലോ (സൈലോസാന്തസ് ഹമാരനാ, C.V. വെരാനോ) ഹമാററാ വിഭാഗത്തിൽപ്പെട്ട താഴ്ന്നു വളരുന്ന ഒരിനം. പൂങ്കുലകൾ രണ്ടു തരത്തിലുള്ള വിത്തുകൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്. മുകളിൽ നീളം കുറഞ്ഞ കൊളുത്തുകളുള്ളവയും താഴെ കൊളുത്തുകളില്ലാത്തവയും.
3. ഷറബി സ്റ്റൈലോ (സൈലോസാന്തസ് കാബാ)
ഇത് ബഹുവർഷിയാണ്. 'സീക്കാ' യും, 'ഫിററ്റോയിയുമാണ് പ്രധാന ഇനങ്ങൾ.
4, ടൗൺസവില്ലെ സ്റ്റൈലോ (സ്പെലോസാന്തസ് എമിലിസ്)
വാർഷിക ഇനം. എമിലിസ് ഇനങ്ങൾ എല്ലാം തന്നെ കേരളത്തിലേക്ക് യോജിച്ചവയാണ്.
പോഷക ഗുണം
കന്നുകാലികൾ നന്നായി ഇഷ്ടപ്പെടുന്ന ഈ ചെടിയിൽ അടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട് പോഷകാംശങ്ങളുടെ അളവ് പ്രോട്ടീൻ 10.8 ശതമാനം, കാൽസിയം 1.23 ശതമാനം, ഫോസ്ഫറസ് 0.43 ശതമാനം.മററു ഗുണങ്ങൾ റൈറലോ തുടർച്ചയായി കൃഷി ചെയ്താൽ മണ്ണിന്റെ ജലസംഭരണശേഷിയും വളപുഷ്ടിയും വർധിക്കുമെന്നു കണ്ടിട്ടുണ്ട്. ഗിനി, നേപ്പിയർ, സിറേററിയി മുതലായ പുല്ലുകളുമായി ഇടകലർത്തി കൃഷി ചെയ്യാം. വേരിൽ സംഭരിച്ചു വയ്ക്കുന്ന നൈട്രജൻ കൂടെ വളരുന്ന മറ്റു ചെടികൾക്ക് ഉപയുക്തമാകുന്നു. തെങ്ങിൻതോപ്പു കളിൽ മററു പുല്ലുകളുമായി ഇടകലർത്തിയോ തനിവിളയായോ വളർത്താൻ ഏററവും യോജിച്ച പയറുവർഗ ഫോഡർ വിളയാണിതെന്ന് വിവിധ പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
3. ലാബാബ് പയർ (Lablab beans)
ലാബാബ് പർവ്യൂറിയൻസ് (Lablab purpureus) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ലാബലാബ് പയർ ഒരു നല്ല പയറുവർഗ കാലിത്തീററെ വിളയാണ്.എന്നാൽ ചില പാലക്കാടൻ പ്രദേശങ്ങളൊഴിച്ചാൽ ഇതിന് കേരളത്തിൽ വലിയപ്രചാരം കിട്ടിയിട്ടില്ല. നിവർന്നോ വള്ളികളായോ വളരുന്ന ചെടി. വാർഷികവിളയായിട്ടും കാലദൈർഘ്യം കുറഞ്ഞ സ്ഥിരവിളയായിട്ടും വളർത്താം. നിവർന്നു വളരു
മ്പോൾ ഒരു മീറററോളം പൊക്കം വയ്ക്കും. വളളികളാണെങ്കിൽ തണ്ടുകൾക്ക് നല്ല നീളം കാണും.
എളുപ്പം വളർത്താവുന്ന പയറുവർഗചെടിയാണ് ലാബാബ്. ഇതിൽ 21% പ്രൊട്ടീൻ അടങ്ങിയിട്ടുണ്ട്. ഇലകളും തണ്ടും അരിഞ്ഞ് പച്ചയായോ സൈലേജ് രൂപത്തിലോ മററു പുല്ലിനങ്ങൾക്കൊപ്പം ചേർത്തോ കന്നുകാലികൾക്ക് കൊടുക്കാവുന്നതാണ്.മിതമായ ചൂടും ഈർപ്പവുമുള്ള കേരളത്തിന്റെ കാലാവസ്ഥയ്ക്ക് യോജിച്ച വിള തന്നെ. വേർ സാമാന്യം ആഴത്തിൽപ്പോകുന്നതു കൊണ്ട് വരൾച്ചയെ അതിജീവി
ക്കാനുള്ള കഴിവുണ്ട്. തന്മൂലം, മഴ കുറഞ്ഞ പ്രദേശങ്ങളിലും ഇത് കൃഷി ചെയ്യാവുന്നതാണ്. ആഴമേറിയതും വളക്കൂറുള്ളതും നീർവാർച്ചയുള്ളതുമായ മണ്ണാണ് ലാബ്.
ലാബ് കൃഷിക്ക് ഉത്തമം.
ധാരാളം ഇനങ്ങളുണ്ടെങ്കിലും "ഹൈവർത്ത്' എന്ന ഇനമാണ് കേരളത്തിലെ കൃഷിക്ക് യോജിച്ചത്.പുഷ്പിച്ചു തുടങ്ങുമ്പോൾ അരിഞ്ഞ് മാടുകൾക്ക് കൊടുക്കുന്നതാണു നല്ലത്.വളരെ പെട്ടെന്ന് വളരുന്ന ഒരിനമായതുകൊണ്ട് വിതച്ച7 മുതൽ 10 ആഴ്ച വരെ പ്രായമാകുമ്പോൾ ആദ്യത്തെ വിളവെടുപ്പിനു പാകമാകും. കാലിത്തീററവിളയായി കൃഷി ചെയ്യുന്ന വൻപയറിനേക്കാൾ പുനർവളർച്ചാ കഴിവ് കൂടുതലായതിനാൽ കൂടുതൽ പ്രാവശ്യം അരിഞ്ഞെടുക്കാൻ പറ്റും. അരിയുമ്പോൾ തറനിരപ്പിൽ നിന്നും 15 സെ.മീ.
പൊക്കത്തിൽ വേണം മുറിക്കാൻ. ഹെക്ടറിൽ നിന്നും ഏതാണ്ട് 18 ടൺ വിളവുതരാനുള്ള കഴിവ് ഇതിനുണ്ട്. സങ്കരനേപ്പിയർ എന്ന പുല്ലിനവുമായി ചേർത്തുവളർത്തിയാൽ ആദായം വർധിക്കുമെന്ന് വെള്ളായണി കോളെജിലെ പഠനം തെളിയിച്ചിട്ടുണ്ട്.
വ്യക്ഷവിളകളും കുറിച്ചെടികളും (Fodder trees and bushes)
ഉഷ്ണമേഖലാപ്രദേശങ്ങളിൽ ജലദൗർലഭ്യം മൂലം ചെടികൾ ഉണങ്ങിപ്പോകുന്നതുകൊണ്ട് കാലിത്തീറ്റയുടെ ലഭ്യത കുറഞ്ഞുപോകുന്നു. ഈ പരിതസ്ഥിതിയിൽ വൃക്ഷവിളകൾ വളർത്തുന്നത് വളരെ സഹായകമാണ്. ചെറു സസ്യങ്ങൾ വലിച്ചെടുക്കാൻ വയ്യാത്ത ഭൂജലം ഉപയോഗപ്പെടുത്തി ഫോഡർ വിളവുൽപ്പാദിപ്പിക്കാൻ വൃക്ഷങ്ങൾക്കു സാധിക്കുന്നു. കൂടാതെ, പയറുവർഗത്തിൽപ്പെട്ട് ഇവയുടെ
വേരുകളിൽ നൈട്രജൻ സംഭരിക്കുന്നതു മൂലം കൃഷിസ്ഥലത്തിന്റെ ഫലപുഷ്ടിവർധിക്കും. ചരിവുള്ള സ്ഥലങ്ങളിൽ മണ്ണൊലിപ്പു തടയാനും സഹായിക്കും.
സുബാബുൾ
കേരളത്തിൽ കൃഷി ചെയ്യാൻ യോജിച്ച ഫോഡർ വൃക്ഷവിളയാണ് സബാബുൾ, ശാസ്ത്രനാമം ലുസിന ലൂക്കോസെഫലംപുരയിടങ്ങളിലും ഇടവഴികൾക്കരികിലും വേലിയായും നടാം.വിവിധ തരം മണ്ണുകളിലും വ്യത്യസ്ത ശീതോഷ്ണാവസ്ഥകളിലും വളരാൻ കഴിവുള്ള ഈ ചെറുവൃക്ഷം കാലിത്തീറ്റയ്ക്കു പുറമെ വിറകും നൽകും. ഇന്ത്യയിൽപൊതുവെ സുബാബുൾ എന്നും ഇപ്പിൽ ഇപ്പിൽ എന്നും വിളിക്കപ്പെടുന്ന ഈ വ്യക്ഷം അന്തർദേശീയതലത്തിൽ ലൂസേനാ' എന്നറിയപ്പെടുന്നു.
വളരെ ആഴത്തിൽപ്പോകുന്ന ഇതിന്റെ വേരുകൾ ഭൂഗർഭജലം വലിച്ചെടുത്ത് വരൾച്ചയെ ചെറുത്തു നിൽക്കുന്നു. അതിനാൽ സാധാരണ ചെടികളും പുല്ലുവർഗ ങ്ങളും ഉണങ്ങിപ്പോകുന്ന വേനൽക്കാലത്തുപോലും സുബാബുൾ പച്ചയായി നിൽക്കുന്നു. മണ്ണിന്റെ ഉപരിതലത്തിൽ മാത്രം വേരുള്ള മറ്റു ചെടികൾക്ക് ലഭിക്കേണ്ട ആഹാരവും വെളളവും അപഹരിക്കാത്തതു മൂലം സുബാബുൾ അതിന്റെ സമീപത്തുള്ള ചെടികളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നില്ല. കൂടാതെ നൈട്രജൻ ആഗികീകരണ ശേഷിയുളളതിനാൽ അന്തരീക്ഷത്തിൽ നിന്ന് നൈട്രജൻ വലിച്ചെടുത്ത് മണ്ണിൽ സംക്രമിപ്പിച്ച് മണ്ണിന്റെ ഫലപുഷ്ടി വർധിപ്പിക്കുന്നതിനും സഹായിക്കുന്നു.വാർഷിക മഴ ലഭിക്കുന്നതുമായ സ്ഥലങ്ങളിൽ സുബാബുൾ നന്നായി വളരും. മഴകുറവുള്ള സ്ഥലങ്ങളിൽ ജലസേചനം ചെയത വളർത്താം. കേരളത്തിലെ കാലാവസ്ഥ 22° C മുതൽ 30 C വരെ താപനിലയുള്ളതും 500 മുതൽ 2000 മില്ലിമീററർ ഇതിന്റെ വളർച്ചയ്ക്ക് ഏററവും പറ്റിയതാണെന്ന് പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
അധികം പുളിരസമുള്ള മണ്ണും വളരെക്കൂടുതൽ ക്ഷാരാംശം കലർന്ന മണ്ണും യോജിച്ചതല്ല. അധികം തണുപ്പുള്ള സ്ഥലങ്ങളും വെള്ളം കെട്ടി നിൽക്കുന്ന ചതുപ്പുകളും സുബാബുൾ കൃഷിക്ക് പറ്റിയതല്ല.
ഇനങ്ങൾ
ഹവായിയൻ ഓർഡിനറി (Hawaiian Ordinary)
താരതമ്യേന സാവധാനത്തിലാണ് ഇതിന്റെ വളർച്ച്. രണ്ടു മൂന്നു വർഷം കൊണ്ട് മൂന്നോ നാലോ മീറററേ വളരൂ. ധാരാളം ശാഖോപശാഖകൾ ഉണ്ടായിരിക്കും.ഇല കാലിത്തീററയായി ഉപയോഗിക്കാൻ വളരെ വിശേഷപ്പെട്ടതാണ്. വരൾച്ചയെ ചെറുത്തു നിൽക്കാൻ കഴിവുണ്ട്. ധാരാളം വിത്ത് ഉൽപ്പാദിപ്പിക്കും.
ഹവായിയൻ ജയന്റ് (Hawaiian Giant)
വളരെ വേഗത്തിൽ വളരുന്ന ഇനമാണ്. അഞ്ചാറു മാസം കൊണ്ട് മൂന്നുമുതൽ അഞ്ച് മീററർ വരെ പൊക്കത്തിൽ വളർന്നിരിക്കും. താഴെ ശിഖരങ്ങൾ കുറവാണ്. രണ്ടുവർഷം കൊണ്ട് 10 മീറററോളം പൊക്കം വയ്ക്കുന്നു; മൂന്നുവർഷം കൊണ്ട് 8-10 സെ.മീ. വണ്ണവും 10 മീറററോളം പൊക്കവും.
സാൽവഡോർ (Salvador)
ഇതിന് ഹവായിയൻ ഇനങ്ങളെക്കാൾ വലിയ ഇലകളും കായ്കളും വിത്തും ഉണ്ടായിരിക്കും. കൂടുതൽ ഫോഡർ വിളവ് നൽകാനുള്ള കഴിവുണ്ട്.പെറു (Peru) നീളം കൂടിയ ഇനം. ധാരാളം ശിഖരങ്ങൾ കണ്ണിംഗ്ഹാം (cunningham) സാൽവഡോറും പെറുവും തമ്മിലുള്ള സങ്കരം,വിത്തിന് കട്ടിയുള്ള പുറന്തോടുളളതു കൊണ്ട് എളുപ്പം മാളം കിട്ടുന്നതിന്,സൾഫറിക് ആസിഡിൽ 4 മിനിട്ടു സമയം മുക്കി വച്ച് ഉടനെ കഴുകി എടുക്കുകയോ 80 ഡിഗ്രി സെന്റിഗഡ് ചൂടുള്ള വെള്ളത്തിൽ 4 മിനിട്ടു താഴ്ത്തി എടുകയോ ചെയ്ത ശേഷം ഇളം വെയിലത്ത് ഉണക്കിയെടുത്താണ് നടേണ്ടത്.ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ പ്ലാസ്റ്റിക് സഞ്ചികളിൽ മണലും ചാണകവും സമാനുപാതത്തിൽ കൂട്ടിച്ചേർത്ത് നിറച്ച് അതിൽ ഓരോ വിത്ത് നട്ട് മുളപ്പിച്ച് മൂന്നു മാസം കഴിയുന്നതിനു മുൻപ് ഇളക്കിയെടുത്ത് കുഴികളിൽ നടണം. അല്ലെങ്കിൽ
ചെറിയ കുഴികളിൽ മേൽമണ്ണും ചാണകവും സമാനുപാതത്തിൽ കൂട്ടിച്ചേർത്ത് നിറച്ച് അതിൽ ഓരോ വിത്ത് വീതം നടണം. നട്ടു കഴിഞ്ഞ് നാലഞ്ചു മാസത്തിനുശേഷം പുഷ്പിക്കുന്നു. അഞ്ചോ ആറമാസം കഴിഞ്ഞ് ചെടികൾക്ക് ഏകദേശം 14 മീ. ഉയരം ആകുമ്പോൾ തറനിരപ്പിൽ നിന്ന് 90 സെ.മീ. പൊക്കത്തിൽ വച്ചു മുറിച്ചെടുക്കാം. തുടർന്ന് 60 ദിവസം ഇടവിട്ട് ചെടികളുടെ വളർച്ച അനുസരിച്ച് വിളവ് എടുക്കാവുന്നതാണ് വരമ്പുകളിലും വേലികളിലും നടുമ്പോൾ പ്രധാന ശിഖരം മുറിച്ചെടുക്കരുത്. മുകളിലത്തെ മൂന്നു ശിഖര
ഗ നിർത്തിയിട്ട് വശങ്ങളിലെ ശിഖരങ്ങൾ മാത്രം കാലിത്തീറയ്ക്കായി മുറിച്ചെടുക്കാം.ജലസേചനം നൽകി ക്യഷി ചെയ്യുമ്പോൾ 7-8 തവണകളായി ഒരു ഹെക്ടറിൽ നിന്ന് 100 ടൺ വരെ വിളവ് ലഭ്യമാകും.

ധാന്യവർഗ ഫോഡർ വിളകൾ

പ്രധാന ധാന്യവിളകളായ മക്കച്ചോളം, മണിച്ചോളം, ബജ്റ, ഓട്സ് എന്നിവയുടെ കൃഷിരീതികൾ പട്ടിക 5-ൽ കൊടുത്തിരിക്കുന്നു,
1. മക്കച്ചോളം (Maize)
പലതുകൊണ്ടും ഒരു മാതൃകാ ഫോഡർ വിളയാണിത്. ശാസ്ത്രനാമം സിയാമേയ്സ് (Zea mays). വളരെ വേഗത്തിൽ വളരുന്ന കാലിത്തീററ എന്ന നിലയിൽ പ്രാധാന്യമർഹിക്കുന്നു. ഹസ്വമായ വളർച്ചാകാലം കൊണ്ട് കൂടുതൽ ഫോഡർ ഉൽപ്പാദിപ്പിക്കുവാനുള്ള കഴിവിതിനുണ്ട്. കന്നുകാലികൾ ഇഷ്ടപ്പെടുന്നതാണിതിന്റെ മറെറാരു സവിശേഷത. ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാമെന്ന മെച്ചവുമുണ്ട്.
ഏതു വളർച്ചാഘട്ടത്തിലും അരിഞ്ഞെടുക്കാം. സൈലേജ് ഉണ്ടാക്കുന്നതിന് ഏററവും യോജിച്ച ചെടിയാണ്.2.5 മീററർ വരെ പൊക്കത്തിൽ വളരുന്നു. ആൺപൂക്കളും പെൺപൂക്കളും ഒരേ ചെടിയിൽ തന്നെ കാണുന്നു. പരപരാഗണമാണ് സാധാരണയായി കണ്ടുവരുന്നത്. ചെടിയുടെ അഗ്രഭാഗത്ത് വരുന്ന ആൺ പൂക്കളെ 'ടാസ്സൽസ്' എന്നും അടിഭാഗങ്ങളിൽ ഇലയുടെ കക്ഷങ്ങളിൽ വരുന്ന പെൺപുഷ്പങ്ങളെ 'കോബ്സ്' എന്നും വിളിക്കുന്നു.സഫേദ്-2, ഡക്കാൻ എന്നിവയും കോമ്പോസിററ ഇനങ്ങളായ വിജയ്, ആഫ്രിക്കൻടാൾ എന്നീ ഇനങ്ങളും ഉപയോഗിക്കുന്നു.ഇനങ്ങൾ കേരളത്തിലെ കൃഷിക്ക് സങ്കരഇനങ്ങളായ ഗംഗാ-3, ഗംഗാ-5, ഗംഗാ ഉപയോഗിക്കുന്നു. പായ വിജയ, ആഫിക്കൻ
വിളവെടുപ്പ്
പെൺപുഷ്പങ്ങൾ അഥവാ കോബ്സ് ഉണ്ടാകുന്ന സമയത്താണ് ഫോഡർ വിളവെടുക്കേണ്ടത്. വിത്ത് പാലുറയ്ക്കുന്നതിനു മുമ്പ് ചെടി അരിഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. ഈ പ്രായമെത്തുമ്പോൾ പ്രോട്ടീൻ ഏററവും കൂടുതലായിരിക്കും.
സാധാരണയായി 60 മുതൽ 90 ദിവസം വരെ എത്തുമ്പോൾ മിക്കവാറും എല്ലാ ഇനങ്ങളും ഈ പരുവം എത്തുന്നു. സൈലേജ് ഉണ്ടാക്കുവാനാണെങ്കിൽ ചെടികളിലെ അരി ഉറച്ചു കഴിഞ്ഞതിനുശേഷം, അതായത്, അന്നജത്തിന്റെ അളവ് കൂടി നിൽക്കുമ്പോൾ അരിഞ്ഞെടുക്കണം. മണ്ണിൽ ജലാംശം ഉണ്ടെങ്കിൽ ചില ഇനങ്ങളിൽ നിന്നും
രണ്ടുപ്രാവശ്യം ഫോഡർ അരിഞ്ഞെടുക്കാൻ സാധിക്കുന്നു. സാധാരണ ഫോഡർ
വിളവ് 35 ടൺ ആണ്. മഴക്കാലങ്ങളിൽ 50 ടൺ വരെയും ജലസേചിത കൃഷിയിൽ നിന്നും 100 ടൺ വിളവും ലഭ്യമാണ്. ഫോഡറിൽ 6,74 ശതമാനം പ്രോട്ടീനും 85ശതമാനം നാരും 8. 15 ശതമാനം ലവണങ്ങളും അടങ്ങിയിട്ടുണ്ട്.
മണിച്ചോളം (Sorghum)
ശാസ്ത്രനാമം സൊർഗം ബെകളർ (Sorghum bicolor). ധാന്യവർഗത്തിലുള്ള മററു ഫോഡർചെടികളെ അപേക്ഷിച്ച് മണിച്ചോളത്തിന്റെ ഇളം പ്രായത്തിലുള്ള ചെടികളിൽ ഗ്ലൂക്കോസൈഡ് വിഭാഗത്തിൽപ്പെടുന്ന മുറിൻ' (Dhurrin) എന്ന വിഷാംശം അടങ്ങിയിട്ടുണ്ട്. ഇത് കന്നുകാലികളുടെ ആമാശയത്തിൽ വച്ച് പ്രൂസ്സിക് ആസിഡായി രാസപരിണാമം സംഭവിക്കുകയും അത് മാടുകൾക്ക് മരണകാരണമാകുകയും ചെയ്യും. നട്ടതിനുശേഷം 45 ദിവസം മുതൽ 50 ദിവസം വരെയുളള പ്രായത്തിൽ ചെടികൾ പുഷ്പിച്ചതിനു ശേഷം അരിഞ്ഞു കൊടുക്കുന്നതായാൽ ഈ പഠനം പൂർണമായും ഒഴിവാക്കാം, ജലദൗർലഭ്യം മൂലം വാട്ടം സംഭവിച്ചു നിൽക്കുന്ന ഇളംചെടികളിലും അമിതമായി രാസവളം നൽകി വളർത്തപ്പെടുന്ന ചെടികളിലും
ചിലപ്പോൾ ഈ ദൂഷ്യം കണ്ടുവരാറുണ്ട്. എന്നാൽ പൂക്കൾ ഉണ്ടായതിനുശേഷംവിളവെടുത്താൽ ഇത്തരം അപകടം ഉണ്ടാകുകയില്ല. നല്ലതുപോലെ വെയിലിൽ ഉണക്കിയാലും വിഷാംശം നിർവീര്യമാക്കാം. മഴയെ മാത്രം ആശ്രയിച്ചു കൃഷി ചെയ്യുമ്പോൾ ഏതാണ്ട് 35 ടൺ വിളവും ജലസേചനസൗകര്യത്തോടെ കൃഷിയെയാണെങ്കിൽ 50 ടണ്ണിലധികം വിളവും ലഭിക്കുന്നു.
മക്കച്ചോളവും മണിച്ചോളവും കൂടാതെ ബജ്റ, ഓട്സ്, ടിയോസിൻ മുതലായ ധാന്യവിളകളും ഫോഡറിനായി കൃഷിചെയ്തുവരുന്നുണ്ട്.പാരമ്പര്യേതര ഫോഡർ വിളകൾ (Non-conventional Fodder crops.കേരളത്തിൽ മാടുകൾക്ക് ആവശ്യമുള്ളത്ര ഫോഡർ മുഴുവനും ലഭിക്കുന്നില്ല.ഇവിടെ കൃഷി ചെയ്തുണ്ടാക്കുന്നത് മൊത്തം ആവശ്യത്തിന്റെ രണ്ടു ശതമാനം മാത്രമാണ്. ബാക്കി 32 ശതമാനം വയ്ക്കോലും മററു വിളാവശിഷ്ടങ്ങളുമാണ്.ഇതിൽ ഫോഡർ ഇനങ്ങളിൽപ്പെടാത്ത അനേകം ചെടികളും വിളാവശിഷ്ടങ്ങളും ഉൾപ്പെടുന്നു. അവയിൽ പ്രധാനപ്പെട്ടവ ഇനി പറയുന്നവയാണ്.
1. മരച്ചീനിയിലയും തണ്ടും
മരച്ചീനി പിഴുത് കിഴങ്ങ് എടുത്തതിനുശേഷം തണ്ടിന്റെ മൂപ്പെത്തിയ ഭാഗങ്ങൾ വീണ്ടും നടുന്നതിനായി ഉപയോഗിക്കുന്നു. ഇളം തണ്ടും ഇലകളും പച്ചയായോ. ഉണക്കിയതിനു ശേഷമോ കന്നുകാലികൾക്ക് കൊടുക്കുന്നു. ഉണക്കുമ്പോൾ ഇലയിൽ അടങ്ങിയിരിക്കുന്ന 'കട്ട്' (ഹൈഡാസയനിക് ആസിഡ്) നശിക്കുന്നു. 100 ഗ്രാം മരച്ചീനിയിലയ്ക്ക് 60 കലോറി ഊർജം നൽകാനുള്ള ശേഷിയുണ്ട്. ഇതിലെ പ്രോട്ടീൻ ഏകദേശം 15 ശതമാനമാണ്.
2, കരിമ്പിൻ തലപ്പ്
കരിമ്പു കൃഷി ചെയ്യുന്ന പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് എന്നീ ജില്ല കളിൽപ്പെടുന്ന സ്ഥലങ്ങളിൽ കരിമ്പിന്റെ തലപ്പും ഇലയും മാടുകൾക്ക് നൽകിവരുന്നു.പഴത്തൊലിയും നല്ലൊരു കന്നുകാലി ആഹാരമാണ്.
3. വാഴയില കുല വെട്ടിമാറ്റിയതിനുശേഷം വാഴയിലയും പോളയും അരിഞ്ഞ് മാടുകൾക്ക് നൽകിവരുന്നു.
4, മധുരക്കിഴങ്ങിന്റെ ഇലയും വള്ളിയും മധുരക്കിഴങ്ങ് വിളവെടുത്തതിനുശേഷം അതിന്റെ ഇളംവള്ളികളും ഇലയും
മാടുകൾക്ക് ആഹാരമായി കൊടുക്കാവുന്നതാണ്.
5, തെങ്ങോല
കന്നുകാലികൾക്ക് പച്ച ഓല വെട്ടി നൽകാറുണ്ട്. ആനകൾക്കാണ് തെങ്ങോല ഏറെ പ്രിയങ്കരമായിട്ടുള്ളത്.
മേൽപ്പറഞ്ഞവ കൂടാതെ കൊക്കൊയുടെ ഇലയും തോടും, രാമച്ചം, ഇലവ്, മാവ്, കൊന്ന, നെല്ലി, പാല, മൾബറി, പുളി, മുരിങ്ങ, അരൾ, ആൽ, വേപ്പ്, വാക തുടങ്ങിയവയുടെ ഇലയും കന്നുകാലികൾക്കു കൊടുക്കാറുണ്ട്. പ്ലാവില ആടുകളുടെ ഇഷ്ട തീററയാണല്ലോ.
മിശിത ഫോഡർ വിളകൾ (Fodder Mixtures)
1, പുൽ-പയർ മിശ്രിതം (Grass-Legume mixture)
കാലിത്തീററയായി ഉപയോഗിക്കുന്ന പുലിനങ്ങളുടെയും പയറുവർഗചെടികളുടെയും ഒരു മിശ്രിതമാണിത്. ഇതിൽ കോംഗോ സിഗ്നൽ, ഗിനി, സ്ലോ സെൻട്രോസീമ, കലപ്പഗാണിയം എന്നീ ഇനങ്ങൾ കലർത്തിയിട്ടുണ്ട്. കന്നുകാലികൾക്കാവശ്യമായ പോഷകഘടങ്ങൾ ഏറെക്കുറെ സമീക്യതതോതിൽ അടങ്ങിയിരിക്കുന്നതിനാൽ ഇതിൽ നിന്ന് ലഭിക്കുന്ന തീററ കൊടുക്കുന്നതു കൊണ്ട് മറ്റ് ആഹാരങ്ങൾ (പിണ്ണാക്ക്, ധാന്യങ്ങൾ, മിശ്രിതം ചെയ്ത മററു കാലിത്തീററകൾ) വളരെ ചുരുങ്ങിയ അളവിൽ കൊടുത്താൽ മതിയാകുന്നതാണ്. ഇതുമൂലം തീറ്റച്ചെലവും ഗണ്യ
മായി കുറയ്ക്കാൻ സാധിക്കും.
മിശ്രിതക്യഷിയുടെ സവിശേഷതകൾ
1 അന്നജപ്രധാനമായ പുൽച്ചെടികളും പാട്ടിൻ പ്രധാനമായ പയറുവർഗചെടികളും ചേർന്ന മിശ്രിതമാകയാൽ ഇത്തരം കൃഷിയിൽ നിന്നു കിട്ടുന്ന ഫോഡർ കാലികൾക്ക് നൽകുമ്പോൾ അവയ്ക്കു നൽകേണ്ട വില കൂടിയ സാന്ദ്രീകൃത തീററയുടെ അളവ് കുറയ്ക്കാൻ കഴിയും. തന്മൂലം പാലിന്റെ ഉൽപ്പാദനച്ചെലവു കുറച്ച് ലാഭം വർധിപ്പിക്കാനും കഴിയും.
2. പുല്ലും പയറും ഇടതൂർന്നു വളരുന്നതിനാൽ കളകളുടെ വളർച്ച നിയന്ത്രിക്കപ്പെടുന്നു. തന്മൂലം കളയെടുപ്പിനുള്ള ചെലവ് കുറയും.
3. തെങ്ങിൻതോപ്പിൽ ഇടവിളയായി ഇത്തരം മിശ്രിത ഫോഡർകൃഷി ചെയ്യുന്ന മുഖേന നിശ്ചിത സ്ഥലത്തു നിന്നും കൂടുതൽ ആദായം നേടുവാൻ സാധിക്കുന്നു.
4, മിശ്രിതത്തിലെ പയറുവർഗചെടികൾ വേരുകളിൽ നൈട്രജൻ സംഭരിച്ചു വച്ച് മണ്ണിന്റെ വളക്കൂറ് മെച്ചപ്പെടുത്തും.
5. ഈ വിളകളുടെ വേരുപടലങ്ങളും മററും ഭാഗികമായി ദ്രവിച്ചു ചേർന്ന് മണ്ണിലെ ജൈവാംശം വർധിപ്പിക്കുന്നു.
6. മണ്ണൊലിപ്പ് ഫലപ്രദമായി നിയന്ത്രിക്കുന്നതിന് ഏററവും അനുയോജ്യമായ കൃഷിയും ഇതുതന്നെ.
കൃഷിയിറക്കേണ്ട സമയം
നല്ല മഴയുളള ജൂൺ ജൂലൈ, സെപ്തംബർ ഒക്ടോബർ മാസങ്ങളിൽ കൃഷിയിറക്കണം. പെരുമഴ തുടങ്ങുന്നതിനു മുമ്പ് വിത്ത് വിതയ്ക്കുന്നതാണ് നല്ലത്. പുല്ലുവിത്തും പയറുവിത്തും 3:1 എന്ന അനുപാതത്തിൽ കലർത്തി ഉപായോഗിക്കുന്നതാണ് ഉത്തമം. 10-12 കി. ഗ്രാം മിശ്രിത വിത്ത് ഒരു ഹെക്ടർ സ്ഥലത്ത് വേണ്ടിവരും.
അടിസ്ഥാനവളമായി ചാണകം, കമ്പോസ്റ്റ് ഇവയിൽ ഏതെങ്കിലുമൊന്ന് ഹെക്ടറിന് 5 ടൺ എന്ന തോതിൽ വിതറി മണ്ണുമായി കൂട്ടിക്കലർത്തണം. ഹെകടറിന് 30 കി. ഗ്രാം നൈട്രജനും 120 കി. ഗ്രാം ഫോസ്ഫറസ്സും 30 കി. ഗ്രാം പൊട്ടാഷും കിട്ടത്തക്കവിധം രാസവളങ്ങൾ ചേർക്കേണ്ടതാണ്. ഇതിൽ നൈട്രജന്റെ പകുതിയും
ഫോസ്ഫറസും പൊട്ടാഷും മുഴുവനായും അടിവളമായി ചേർക്കുക.
സൈലേജ് (silage)
അധികമുള്ള പച്ചപ്പുല്ല് പോഷകമൂല്യം നഷ്ടപ്പെടാതെ മുറിച്ച് വായു കടക്കാത്ത രീതിയിൽ കുഴികളിലോ അറകളിലോ മൂന്നുമാസക്കാലം വരെ സൂക്ഷിച്ച് പച്ചപ്പുല്ലിന് ദൗർലഭ്യമുളള കാലത്ത് കാലിത്തീററയായി നൽകാവുന്ന ഒരു ഉൽപ്പന്നമാണ് സൈലേജ്. സൈലേജ് ഉണ്ടാക്കുന്ന കുഴികളെ (അറകളെ) സൈലോഎന്നു പറയുന്നു. സെലോകൾ പല ആകൃതിയിലും വലുപ്പത്തിലുമുണ്ട്. പിറന്സൈലോ, ടവർ സെലോ, ട്രഞ്ച്സെലോ, ബങ്കർ സെലോ തുടങ്ങിയവയാണവ.
ചെറുകിട ക്ഷീരകർഷകന് സൈലേജ് നിർമാണത്തിന് പിറർ സെലോ മതിയാകും. ഇതിന്റെ നിർമാണം വളരെ ലളിതമാണ്. മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കാത്തതും അധികം ഉറവയില്ലാത്തതും ഉറച്ച മണ്ണുള്ളതുമായ ഉയർന്ന സ്ഥലമാണ്.തിരഞ്ഞെടുക്കേണ്ടത്. എത്രമാതം പുല്ല് സൈലേജാക്കി സൂക്ഷിക്കണമോ അതിന്റെ അടിസ്ഥാനത്തിൽ നിളവും വീതിയും താഴ്ചയും കണക്കാക്കി കുഴി തയാറാക്കണം.
5 ടൺ സൈലേജ് നിർമിക്കാനുള്ള സെലോ പിററിന് 3 മീററർ നീളം, 1.5 മീററർ വീതി, 2.5 മീററർ താഴ്ച (ഉയരം) ഉണ്ടായിരിക്കണം. കുഴിയുടെ നാലുവശങ്ങളും അടിഭാഗവും ഇഷ്ടിക കൊണ്ടോ കല്ലുകൊണ്ടോ കെട്ടിപ്പടുത്ത് സിമന്റ് കൊണ്ട് നന്നായി പൂശണം. അടിഭാഗത്ത് ഒരു വശത്തേക്ക് ചരിവും നീളത്തിൽ ഒരു ചാലും ഉണ്ടായാൽ നന്ന്. പുല്ലിൽ നിന്നും ഊറി വരുന്ന വെള്ളം ഒലിച്ചുപോകാൻ ഇത് സഹായകമാവും. എല്ലാ പച്ചപ്പുല്ലും സൈലേജ് ഉണ്ടാക്കാൻ പററിയതല്ല. ചില പയറുവർഗചെടികളും തിരെ നാരു കുറവും ജലാംശം കൂടുതലുമുള്ള ഇളം പുല്ലുകളും സൈലേജ് ഉണ്ടാക്കാൻ യോജിച്ചതല്ല. കാരണം, അവ വളരെ വേഗം അഴുകുന്നു. അവയിൽ ഖര
പദാർഥങ്ങൾ വളരെ കുറവുമായിരിക്കും. സങ്കരനേപ്പിയർ, ഗിനി, ചോളം മുതലായവ സൈലേജിന് പറ്റിയ ഇനങ്ങളാണ്.
സൈലേജാക്കാൻ ഉദ്ദേശിക്കുന്ന പുല്ല് വെയിലിൽ 2 മണിക്കൂർ സമയം വാടാൻ അനുവദിച്ച്, ജലാംശം 60 ശതമാനം ആക്കി, 2.5-4 സെ.മി. വലുപ്പത്തിലുള്ള കഷണങ്ങളാക്കി സെലോപിററിൽ അടുക്കടുക്കായി നിറയ്ക്കുക. പുല്ലിലെ ഖരപദാർഥത്തിന്റെ 5 ശതമാനം മൊളാസസ് അഥവാ പനയൻ ശർക്കര, വില കുറഞ്ഞ ശർക്കര
ഇവയിൽ ഏതെങ്കിലുമൊന്ന് ലായനിയാക്കി ചേർക്കുന്നത് പോഷക മൂല്യവും രുചിയും വർധിക്കുന്നതിനും സൈലേജ് കേടു കൂടാതെ സംരക്ഷിക്കുന്നതിനും നല്ലതാണ്. ഇത് ഓരോ അടുക്ക് പുല്ലിന്റെയും ഇടയിൽ തളിച്ചുകൊടുക്കേണ്ടതാണ്.
അങ്ങനെ ചെയ്യുമ്പോൾ സെലോപിററിന്റെ അടിയിൽ കുറവും മുകളിലോട്ടു വരുന്തോറും കൂടുതലും ശർക്കരലായനി തളിച്ചുകൊടുക്കണം. ഇതോടൊപ്പം പുല് നന്നായി അമർത്തുകയും വേണം. സൈലോയിൽ പുല്ല് നിറയ്ക്കുമ്പോൾ അത് തറ നിരപ്പിൽ നിന്നും അരമീറററോളം പൊക്കത്തിൽ നിറച്ചിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിനുശേഷം കുഴിയുടെ മുകൾഭാഗം ഒരു പോളിത്തീൻ ഷീററുകൊണ്ട്
വായു കടക്കാത്ത രീതിയിൽ മൂടുക. ഇപ്രകാരം മൂടിയ സൈലോ മണ്ണു നനച്ച് കുഴച്ച് വായു കടക്കാത്ത രീതിയിൽ മൂടുകയും മെഴുകുകയും ചെയ്യുക. ഓരോദിവസവും പരിശോധിച്ച് മണ്ണ് വിണ്ടുകീറിയിട്ടുണ്ടെങ്കിൽ വിള്ളലുകൾ മണ്ണു കുഴച്ച് അടച്ച് മെഴുകുക. മൂന്നു മാസം കൊണ്ട് ഇത് ഉപയോഗിക്കാൻ പാകത്തിലുള്ളസൈലേജാകുന്നു. ഇത് ഒരു വർഷം വരെ കേടു കൂടാതെ സൂക്ഷിക്കാവുന്നതാണ്.സെലോപിററ് തുറക്കുമ്പോൾ ഏതെങ്കിലും ഒരു ഭാഗത്ത് കുറച്ചു സ്ഥലംതുറന്ന്, ആവശ്യമുള്ള സൈലേജ് എടുത്തു മാറ്റിയശേഷം വീണ്ടും പോളിത്തീൻ ഷീററുകൊണ്ട് മൂടി വയ്ക്കുക. അല്ലെങ്കിൽ സൈലേജ് വായു സമ്പർക്കമേററ് ഉണങ്ങുന്നതിനോ കേടാകുന്നതിനോ ഇടയാകും.നല്ല സൈലേജിന് പച്ച കലർന്ന മഞ്ഞ നിറവും ഹിതകരമായ ഗന്ധവുമുണ്ടായിരിക്കും; അത് നനവുള്ളതും ഒട്ടിപ്പിടിക്കാത്തതുമായിരിക്കും; കാലികൾ വളരെയധികം ഇഷ്ടപ്പെടുന്നതും എളുപ്പത്തിൽ ദഹിക്കുന്നതുമാണ്. ഒരു പശുവിന് ഒരുദിവസം ശരാശരി 15 മുതൽ 20 കി.ഗ്രാം വരെ സൈലേജ് നൽകാവുന്നതാണ്.
പച്ചപ്പുല്ല് ഉണക്കി സൂക്ഷിക്കൽ (Hay making)
കന്നുകാലികളുടെ പ്രധാന പരുഷാഹാരമായ പച്ചപ്പുല്ല്, പയറ് മുതലായവ പച്ചയായി അരിഞ്ഞെടുത്ത് അവയ്ക്ക് തീററയായി കൊടുക്കുന്നത് സാധാരണയാണല്ലോ. നെല്ല്, ചോളം മുതലായവ വിളവെടുക്കുമ്പോൾ ലഭ്യമാകുന്ന വയ്ക്കോൽ മാസങ്ങളോളം സൂക്ഷിച്ച് കാലിത്തീററയായി ഉപയോഗിക്കുന്നതും സർവസാധാരണ
മാണ്. നെല്ലിന്റെ വയ്ക്കോലിൽ പോഷകഗുണം വളരെ കുറവായിരിക്കും എന്നമാത്രമല്ല ധാതുലവണങ്ങളായ കാൽസിയം, ഫോസ്ഫറസ് എന്നിവയുടെ അഭാവം നിമിത്തം കന്നുകാലികൾക്ക് രോഗങ്ങൾ ഉണ്ടാകാറുമുണ്ട്. പുല്ലിനങ്ങൾ പുഷ്പിക്കന്നതിനു മുൻപും മക്കച്ചോളം മുതലായ ധാന്യങ്ങൾ പുഷ്പിച്ചു കഴിഞ്ഞ് കായ്മണികളിലെ പാല് ഉറച്ചു തുടങ്ങുമ്പോഴും പയറുവർഗങ്ങളിൽ പൂവ് നിരന്നു തുടങ്ങി
മ്പോഴുമാണ് തണ്ടിലും ഇലകളിലും പോഷകമൂല്യങ്ങളും ലഭ്യമാക്കാവുന്ന ഊർജവും അധികമായി ഉൾക്കൊണ്ടിട്ടുളളത്. ഇങ്ങനെ പോഷകഗുണം ഏറിനിൽക്കുന്ന വളർച്ചാഘട്ടത്തിൽ അരിഞ്ഞെടുത്ത് അവയിലുള്ള ജലാംശം നിശ്ചിത തോതിലാകുന്നതുവരെ
ക്രമേണ ഉണക്കി പച്ചനിറത്തിനും പോഷകഗുണത്തിനും സാരമായ കുറവ് സംഭവിക്കാതെ കൂനകൂട്ടി സൂക്ഷിക്കാം. ഇപ്രകാരം ഉണക്കിയെടുത്ത പുല്ല് വായുസമ്പർക്കം പരമാവധി കുറച്ച് കഴിയുന്നത് അമർത്തി അട്ടികളായി കൂനകുട്ടി മാസങ്ങളോളം.കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്. പച്ചപ്പുല്ലിന് ക്ഷാമുളളപ്പോൾ ഇങ്ങനെ സൂക്ഷി ച്ചിട്ടുള്ള ഉണക്കപ്പുല്ല്, പച്ചപ്പുല്ലിന് സമമായ പരുഷാഹാരമായി പ്രയോജനപ്പെടുത്തകയും ചെയ്യാം. നിത്യാവശ്യം കഴിഞ്ഞ് മിച്ചം വരുന്ന പച്ചപ്പുല്ല് ശേഖരിച്ച് ശാസ്ത്രീയടിസ്ഥാനത്തിൽ സാങ്കേതിക വൈദഗ്ധ്യത്തോടെ ഉണക്കി സൂക്ഷിച്ചു വയ്ക്കുന്നതാണ്.
ഉണക്കപ്പുല്ല് (Hay).
ഉണക്കപ്പുല്ലിന് പച്ചപ്പുല്ല് പാകപ്പെടുത്തുന്ന വിധം
തണ്ടിലും ഇലയിലും ജലകണങ്ങൾ അധികമായി പററിപ്പിടിച്ചിട്ടില്ലാത്ത സമയത്ത് പച്ചപ്പുല്ല് അരിഞ്ഞെടുക്കണം. മഴയില്ലാത്ത ദിവസങ്ങളാണ് ഉത്തമം.സൂര്യപ്രകാശം പരന്നു കഴിഞ്ഞ്, പച്ചപ്പുല്ലിൽ പററിപ്പിടിച്ചിരിക്കുന്ന ജലകണങ്ങൾ മാറിക്കഴിയുമ്പോൾ അരിഞ്ഞു തുടങ്ങണം. ഇങ്ങനെ ശേഖരിക്കുന്ന പുല്ല് നീളം അധികമുള്ളവയാണെങ്കിൽ സൗകര്യപ്രദമായ വലുപ്പത്തിൽ മുറിച്ചതിനുശേഷംഉണക്കിത്തുടങ്ങാം. കഷണങ്ങളാക്കുന്നതിന് കൈ കൊണ്ട് പ്രവർത്തിപ്പിക്കാവുന്നതും വിദ്യുച്ഛക്തി കൊണ്ട് പ്രവർത്തിപ്പിക്കാവുന്നതുമായ ഉപകരണങ്ങൾ (ചാഫ് കട്ടർ).ലഭ്യമാണ്. വിവിധ അട്ടികളായിട്ടാണ് ഉണക്കാനിടേണ്ടത്. ഓരോ 2-3 മണിക്കൂർ
കൂടുമ്പോഴും എല്ലാ ഭാഗങ്ങളും ശരിയായി ഉണങ്ങുന്നതിന് ഇളക്കിയിടണം. സന്ധ്യയാകുമ്പോൾ ഇവ കൂനകൂട്ടിയിടണം. വായുസമ്പർക്കം കുറയ്ക്കുവാനും മഞ്ഞുതുള്ളികൾ പററിപ്പിടിക്കുവാനുളള സൗകര്യം പരമാവധി കുറയ്ക്കുവാനുമാണ് ഇങ്ങനെ ചെയ്യുന്നത്. പിറേറ ദിവസം സൂര്യപ്രകാശം പരന്നു കഴിഞ്ഞ അന്തരീക്ഷത്തിലെയും തറയിലെയും ഈർപ്പം മാറിക്കഴിയുമ്പോൾ അവ വീണ്ടും അട്ടികളായി നിരത്തുക, പുല്ലിന്റെ പച്ചനിറം നഷ്ടപ്പെടാതെ ജലാംശം നിശ്ചിത തോതു കുറയുന്നതു വരെ ഈ പ്രക്രിയ ആവർത്തിക്കണം. നല്ല സൂര്യപ്രകാശം ഉണ്ടെങ്കിൽ മൂന്നുദിവസം കൊണ്ട് കൂനകൂട്ടുവാൻ പാകമായ രീതിയിൽ പുല്ല് ഉണങ്ങിക്കിട്ടും. ഈർപ്പം തങ്ങി നിൽക്കുന്ന അന്തരീക്ഷമാണെങ്കിൽ ഒന്നുരണ്ട് ദിവസം അധികമായി വേണ്ടിവന്നേക്കാം. ഉണക്കുവാൻ ഇടുമ്പോൾ പുല്ല നനയുവാൻ ഇടയാകരുത്, അഥവാ നനയുകയാണെങ്കിൽ കമ്പോ മുളയോ കൊണ്ട് കെട്ടിയുണ്ടാക്കിയ തട്ടുകളുടെപുറത്ത് നനഞ്ഞ പുല്ല് നിരത്തി ഈർപ്പാ വാർന്നു പോകാൻ അനുവദിക്കുക, വായുസമ്പർക്കം പരമാവധി കുറയ്ക്കുന്നതിനും കനയക്കുളളിലെ ജലം മുഴുവൻ വാർന്നുപോകുന്നതിനും വീണ്ടും വെള്ളം വീണാൽ കൂനയ്ക്കുള്ളിലേക്ക് വാർന്നിറങ്ങാതിരിക്കാനും ഉതകുന്ന ആകൃതിയിലായിരിക്കണം തട്ടുകൾ നിർമിക്കേണ്ടത്.
കൂനകൂട്ടുന്ന വിധം
കാഴ്ചയിലും സ്പർശനത്തിലും പുല്ല് പാകത്തിന് ഉണങ്ങിയതായി ബോധ്യം വന്നാൽ സ്ഥിരമായി കൂനകൂട്ടി സൂക്ഷിക്കുവാനുദ്ദേശിച്ചിട്ടുള്ള സ്ഥലത്തേക്ക് പുല്ലുകെട്ടുകൾ എത്തിക്കണം. പുല്ലിൽ ജലാംശം അധികമായാൽ കൂനയ്ക്കുള്ളിൽ ചൂട് അധികരിക്കുന്നതിനും പുല്ലിലെ ലയരൂപത്തിലുള്ള അന്നജം രാസപ്രവർത്തനങ്ങൾക്ക് വിധേയമാകുന്നതിനും ഇടവരും. അങ്ങനെ സംഭവിക്കുകയാണെങ്കിൽ തീററപ്പുല്ലിൽഒരുതരം പുപ്പ് വളരുകയും കാലിത്തീററയായി പ്രയോജനപ്പെടുത്തുവാൻ കഴിയാതെ വരുകയും ചെയ്യും. 40 ശതമാനം വരെ നഷ്ടം ഇതുകൊണ്ട് ഉണ്ടാകാനും ഇടയുണ്ട്.
പുല്ലിൽ കറിയുപ്പ് വിതറിയശേഷം കൂനകൂട്ടുകയാണെങ്കിൽ കൂനയ്ക്കുള്ളിൽ ചൂട് അധികരിക്കാതിരിക്കാൻ സഹായകമാകും, കൂനയ്ക്കുള്ളിലെ വായുസമ്പർക്കം കുറയ്ക്കുന്നതിനായി ഗുണം കുറഞ്ഞ പുല്ലോ വയ്ക്കോലോ കൊണ്ട് കൂന മൂടുന്നതും മഴവെള്ളം ഇറങ്ങാതിരിക്കുന്നതിനായി പന്തൽ നിർമിക്കുന്നതും നല്ലതാണ്.ഇപ്രകാരം ഉണക്കിയെടുത്ത പുല്ല് (Hay) പ്രത്യേക രീതിയിൽ ഉരുട്ടിയെടുക്കുന്നതിനും നല്ലതുപോലെ അമർത്തി വലുപ്പം കുറഞ്ഞ കെട്ടുകളാക്കുന്നതിനുമുള്ള
ഉപകരണങ്ങൾ ലഭ്യമാണ്. ഇത്തരം ഉപകരണം കൊണ്ട് 100 കി. ഗ്രാം വീതം തൂക്കമുള്ള കെട്ടുകൾ ഉണ്ടാക്കാം.
യൂറിയ ചേർക്കൽ (Treatment with Urea)
100 കി. ഗ്രാം ഉണങ്ങിയ വക്കോലിന് 4 കി.ഗ്രാം യൂറിയ എന്ന തോത് പ്രയോജനപ്പെടുത്താം. ഇത്രയും വയ്ക്കോൽ നനയ്ക്കാൻ ആവശ്യമായ വെള്ളത്തിൽ നിശ്ചിത അളവ് യൂറിയ ചേർത്ത് ലായനി തയാറാക്കണം. ഉണങ്ങിയ വയ്ക്കോലിന്റെയും യൂറിയാ ലായനിയുടെയും തോത് 1:1 എന്ന അനുപാതത്തിലായിരിക്കണം. യൂറിയ ചേർത്ത വയക്കോൽ ഒരാഴ്ച അതേപടി സക്ഷിക്കേണ്ടതാണ്.
ഇങ്ങനെ തയാറാക്കിയ വയ്ക്കോൽ മൺപാത്രങ്ങളിൽ നിറച്ച് പച്ചവാഴയില കൊണ്ട് മൂടിവച്ചോ മഴവെള്ളം കടക്കാത്ത രീതിയിൽ പ്ലാസ്റ്റിക് ഷീററുകൊണ്ട് മൂടിവച്ചോ പ്ലാസ്റ്റിക് ലൈനിങ് ഉള്ള ചാക്കുകളിൽ നിറച്ചോ സൂക്ഷിക്കാം. ഒരു തവണ അഞ്ചോ പത്തോ കിലോഗ്രാം വയ്ക്കാൻ മാത്രം സംസ്കരിക്കേണ്ടി വരുമ്പോൾ ചാക്കുകൾ പ്രയോജനപ്പെടുത്താവുന്നതാണ്. ഏതു രീതിയിലാണെങ്കിലും വയ്ക്കാൽ
നല്ലവണ്ണം അമർത്തി വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. യൂറിയ ചേർത്ത് തയാറാക്കിയ വയ്ക്കോൽ കന്നുകാലികൾക്ക് നൽകുന്നതിനു മുൻപ് അതിലുള്ള പുതുതായി കൊയ്തെടുത്ത് വയ്ക്കോലിൽ ജലാംശം ഉളളതുകൊണ്ട് യൂറിയാ ഗന്ധം പൂർണമായി മാറാൻ ഒരു മണിക്കൂറെങ്കിലും തുറന്നു വച്ചിരിക്കണം.വെളളത്തിൽ ലയിപ്പിക്കാതെ നേരിട്ടു തന്നെ ചേർക്കാം. എന്നാൽ ചേർക്കുന്ന യൂറിയാ
യുടെ തോത് പകുതി (2.5%) ആയിരുന്നാൽ മതിയാകും. യൂറിയ ചേർത്ത് വായുകടക്കാതെ ശരിയായ രീതിയിൽ പരിരക്ഷിച്ച വയ്ക്കോൽ 40 ദിവസം വരെ രക്ഷിതമായി സൂക്ഷിക്കാമെന്ന് കണ്ടിട്ടുണ്ട്.
യൂറിയ ചേർത്ത് പാകപ്പെടുത്തിയ വയ്ക്കോലിന് അമോണിയായുടെ ഗന്ധവും ഇരുണ്ട നിറവുമായിരിക്കും.
കാലിത്തീററയായി ഉപയോഗിക്കുമ്പോൾ യൂറിയ ചേർത്ത് വയ്ക്കോൽ ആവശ്യാനുസരണവും (അതായത് കന്നുകാലികളുടെ തൂക്കത്തിന്റെ 3%) 2 മുതൽ 6 കിലോഗ്രാം വരെ പച്ചപ്പുല്ല് അല്ലെങ്കിൽ ഫോഡർ വിളയും, 500 ഗ്രാം മുതൽ ഒരു കിലോഗ്രാം വരെ പിണ്ണാക്കും കൂടി നൽകിയാൽ പശുക്കൾ ഏകദേശം 5-7 ലിററർ പാൽ അധികം നൽകുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പിണ്ണാക്ക് നൽകുന്നതിനു മുമ്പ് ചെറുതായി ചൂടാക്കുന്നത് കൂടുതൽ ഗുണകരമാണ്. യൂറിയ ചേർത്ത
വയ്ക്കോൽ നൽകുമ്പോൾ ഗുരുത്വാഹാരം (സാന്ദ്രിതാഹാരം) കൂടുതലായി നൽകിയാൽ വയ്ക്കാലിന്റെ ദഹനപ്രക്രിയയെ അത് പ്രതികൂലമായി ബാധിക്കും.കന്നുകുട്ടികൾക്കാണെങ്കിൽ യൂറിയ ചേർത്ത് വയ്ക്കോൽ ചെറുതായിഅരിഞ്ഞു കൊടുക്കണം. ഇങ്ങനെ നൽകിയാൽ ആമാശയത്തിലെ സൂക്ഷ്മാണുക്കളുടെ പ്രവർത്തനം വേഗത്തിൽ നടക്കുകയും ആഗിരണം മെച്ചപ്പെടുകയും ചെയ്യും.പൊതുവെ യൂറിയ ചേർത്ത് വയ്ക്കോൽ കൊടുക്കുന്ന കറവമാടുകളുടെ കുന്നുകൂട്ടി.21-ാം നൂററാണ്ടിൽ ഫോഡർ വിളകളുടെ പ്രസക്തി ബയോടെക്നോളജിയുടെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്തുകയാണങ്കിൽ വളരെ കുറഞ്ഞ ചെലവിലും കുറഞ്ഞ സമയത്തിനുള്ളിലും ഫോഡർ വിളകൾ വളർത്തിയെടുക്കാവുന്ന മാർഗങ്ങൾ 21-ാം നൂററാണ്ടോടു കൂടി ഉരുത്തിരിഞ്ഞു വരുമെന്നു തന്നെ വേണം കരുതാൻ. കൂടാതെ ഭക്ഷ്യവിളകളിലെ ജനിതകപരമായി രൂപപരിവർത്തനം ചെയ്ത വിളകളുടെ (Genetically modified crops), അതായത് ജി.എം.വിളകളുടെ ഉൽപ്പാദനത്തോടെ ഏററവും എളുപ്പം മനുഷ്യന് ആവശ്യമായ പോഷക
ങ്ങളും മറ്റു രോഗപ്രതിരോധ വാക്സിനുകളും ഉൾപ്പെടുത്തിക്കൊണ്ടുളള വിളയുൽപാദനം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇമ്മാതിരി ജനിതക മാററങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് പോഷക സമൃദ്ധവും രോഗപ്രതിരോധശേഷിയുമുള്ള ഫോഡർ വിളകളുടെ ഉൽപ്പാദനവും നമുക്ക് പ്രതീക്ഷിക്കാം.പയറുവർഗ ചെടികളെപ്പോലെ, പോഷകമൂലകങ്ങൾ സ്വയം ഉൽപ്പാദിപ്പിക്കുന്ന വിളകൾ ഉരുത്തിരിക്കാനാണ് ശാസ്ത്രജ്ഞരുടെ മറെറാരു ശ്രമം. പയറുവിളകളിൽ നൈട്രജൻ സ്വീകരണം നടത്തുന്ന ബാക്ടീരിയൽ മുഴകൾ ഉണ്ടാക്കുന്ന ജിനുകളെ ഗോതമ്പിലേക്കും നെല്ലിലേക്കും മാറ്റി വയ്ക്കാനുള്ള ഗവേഷണം താമസിയാതെ വിജയിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഇങ്ങനെണെങ്കിൽ ഇതേ വിദ്യ തന്നെ പലവർഗവിളകളിലും നടത്തി തീററപ്പുൽവിളകളെയും
പോഷകസമൃദ്ധമാക്കുന്ന ഭാവി അതിവിദൂരമല്ലെന്നു വേണം കരുതാൻ.കാലിത്തീറ്റയ്ക്കായി ശാസ്ത്രജ്ഞർ പുതിയ പുതിയ മേഖലകൾ ഉപയോഗപ്പെടുത്തുന്നതിൻറെ തെളിവാണ് നീലഹരിത ആൽഗ, അസോള തുടങ്ങിയവയുടെകാലിത്തിററയായിട്ടും ഉപയോഗം, കന്യാകുമാരിയിലെ നാച്ചുറൽ റിസോഴ്സസ് ഡെവലപ്മെൻറ് പ്രാജക്ട് നടത്തിയ പരീക്ഷണങ്ങളിലാണ് അസോള നല്ലൊരു കാലിത്തീററയാണെന്നു കണ്ടത്.

കടപ്പാട് :കൃഷി വിജ്ഞാനം

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate