Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / പുതു തലമുറയുടെ പഴങ്ങളുടെ രാജാവ് ദുരിയാൻ
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പുതു തലമുറയുടെ പഴങ്ങളുടെ രാജാവ് ദുരിയാൻ

ദുരിയാൻ പഴത്തെക്കുറിച്ച്

പുതുതലമുറയുടെ പഴങ്ങളുടെ രാജാവ് ദുരിയാൻ

തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ വ്യാപകമായ കൃഷിയും വിപണനവുമുള്ള ഭുരിയാൻ "പഴങ്ങളുടെ രാജാവ്" എന്നറിയപ്പെടുന്നു. ഏറ്റവും വിപണിമൂല്യവുമുള്ള ഭുരിയാൻ വളരെയധികം പോഷകങ്ങളാൽ സമൃദ്ധമാണ്.നിരവധി സസ്യജന്യ സംയുക്തങ്ങൾ, വിറ്റമിനുകൾ, ആന്റി ഓക്സിഡന്റുകൾ, പ്രോട്ടീനുകൾ, കാർ ബോഹൈഡേറ്റുകൾ എന്നിവയുടെ കലവറയായ ദുരിയാൻ പഴത്തിന് നിരവധി ആരോഗ്യപരിരക്ഷാമേന്മകളുമുണ്ട്. ശരീരത്തിന് ആവശ്യം വേണ്ട ഊർജ്ജവും എത്ര വലിയ ക്ഷീണത്തെയും ചെറുക്കാനുള്ള കഴിവും മാനസികാരോഗ്യവും നൽകുന്നു. മസ്തിഷ്കത്തിലെ സെറട്ടോണിൻ നില ഉയർത്തി ശാരീരിക ക്ഷീണം മാറ്റി സന്തോഷം പ്രദാനം ചെയ്യുക വഴി ദുരിയാൻ കൂടുതലായി ഉപയോഗപ്പെടുത്തുവാൻ ഇഷ്ടപ്പെടുന്നു.ദുരിയാൻ വളരെ വിപുലമായി കൃഷി ചെയ്തുവരുന്ന തായ്ലാന്റ്, ഫിലിപ്പൈൻസ്, മലേഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ അവരുടേതായ ഏറ്റവും മികച്ച ഇനങ്ങൾ തന്നെ നിലവിലുണ്ട്. അവയിൽ ഏറ്റവും പ്രധാനമായും കേരളത്തിൽ കൃഷി ചെയ്ത് വിജയിക്കാൻ സാദ്ധ്യതയുള്ളതുമായ ഏതാനും ചില ഇനങ്ങൾ പരിചയപ്പെടാം.

മോന്തോങ്ങ് (Mon Thong)

തായ്ലൻറിൽ വാണിഞ്യാ ടിസ്ഥാനത്തിൽ ക്യഷി ചെയ്തുവരുന്ന ഈ ഇനമാണ്. മറ്റു രാജ്യങ്ങളിലേക്ക് വ്യാപകമായി കയറ്റി അയയ്ക്കുന്നത്. ദുരിയാന്റെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളിൽ പ്രധാനമായ ദുരിയാൻ ചിപ്സ് തയ്യാറാക്കാൻ മോന്തോങ്ങ് ഇനമാണ് ഉപയോഗപ്പെടുത്തുന്നത്.ഉയർന്ന വിളവ് നൽകുന്ന ഈ ഇനത്തിന്റെ ഗ്രാഫ്റ്റ് തൈകൾ നട്ട് അഞ്ച് വർഷത്തിനകം പുഷ്പിക്കുന്നതായി കണ്ടുവരുന്നു.

ഓർക്കി (orchi)

വളരെ സവിശേഷതകളുള്ള ഈ മലേഷ്യൻ ഇനം വളരെ സ്വാദിഷ്ഠമായ ഫലങ്ങൾ നൽകുന്നു. അടുത്ത കാലത്തായി ഇതിന്റെ കൃഷി വർധിച്ചു വരുന്നുണ്ട്.

റെഡ്പ്രോൺ (Red prawn )

മലേഷ്യയിലെ വളരെ പ്രചാരമേറിയ ഈ ഇനം ജൈവ രീതിയിൽ കൃഷി ചെയ്യുമ്പോൾ ഉയർന്ന ഗുണന്മേയുള്ള കായ്കൾ ലഭിക്കുന്നു. ഉയർന്ന പ്രദേശങ്ങളിൽ കൃഷി ചെയ്യാൻ ഏറെ അനുയോജ്യം. ഇവ കൂടാതെ ചാനി, കന്യാവ്, ഫുവാങ്ങ്മണി എന്നിവയും ദുരിയാന്റെ മികച്ച ഇനങ്ങളാണ്.

മുസാങ്ങ് കിങ്ങ് (Musang King)

മലേഷ്യയുടെ തനതായ ഇനമാണ് മുസാങ്ങ് കിങ്ങ്. ഭുരിയാന്റെ ഏറ്റവും മുന്തിയ ഇനവുമാണിത്. ലോകത്തെ ദുരിയാൻ പ്രേമികൾ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഈ ഇനത്തിന് സീസൺ അനുസരിച്ച് 500 മുതൽ 2000 രൂപ വരെ കിലോയ്ക്ക് വിലയുണ്ടത്രേ.ഏറ്റവും സ്വാദിഷ്ഠമായ ഈ ഇനം കൂടുതലായി കൃഷി ചെയ്യാൻ മലേഷ്യൻ ദുരിയാൻ കർഷകർ താത്പര്യമെടുക്കുന്നതിൽ അങ്ങുതമില്ല.

സുൽത്താൻ എന്ന പേരിൽ പ്രസിദ്ധമായ D24 മലേഷ്യയിൽ വളരെയധികം കൃഷി ചെയ്യുന്നുണ്ട്. പാവപ്പെട്ടവരുടെ 'മുസാങ്ങ് കിങ്ങ് ' എന്നും അറിയപ്പെടുന്നു.

D 99 (Kob)

കോബ് എന്ന പേരിലും അറിയപ്പെടുന്ന D99 പരാഗണത്തിന് മറ്റിനങ്ങളെ സഹായിക്കുമെന്ന് പറയപ്പെടുന്നു.

D101
മലേഷ്യൻ ഇനമായ D101 ദ്രുതഗതിയിൽ വളർന്ന് ധാരാളം വിളവ് നൽകുന്ന മേൽത്തരം ഇനമാണ്.
തായ്ലാന്റിലെ ചന്ദാബുരി പ്രവശ്യയിൽ എല്ലാ വർഷവും മെയ്യ് മാസം ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന ലോക ദുരിയാൻ ഉത്സവം സംഘടിപ്പിക്കുക പതിവാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ ദുരിയാൻ തോട്ടങ്ങൾ നിലവിലുള്ള മേഖലകൂടിയാണിത്.വിവിധതരം ദുരിയാൻ പഴങ്ങൾ രുചിക്കാൻ ഒരപൂർവ്വ അവസരം കൂടെയാണ് ഭുരിയാൻ ഉത്സവം.
അഹല്യ ഉണ്ണിപ്രവൻ
3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top