অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പുതിന കൃഷി ചെയ്യാം പണച്ചെലവ് ഇല്ലാതെ

പുതിന കൃഷി ചെയ്യാം പണച്ചെലവ് ഇല്ലാതെ

പുതിന - ആമുഖം

പുതിന ഒരു ലഘുസസ്യമായതിനാല്‍ ഭാഗികമായി വെയില്‍ കിട്ടുന്ന ഇടങ്ങളില്‍പ്പോലും നടാം എന്നതാണ് മറ്റൊരു പ്രത്യേകത

മാസം ലക്ഷങ്ങൾ വരുമാനം കിട്ടുന്ന കൃഷിയൊന്നും അല്ലെങ്കിലും അത്യാവശ്യം വേണ്ട വരുമാനം നൽകുവാൻ പുതിനകൃഷികൊണ്ട് കഴിയും.ഭക്ഷ്യവസ്തുക്കളില്‍ സുഗന്ധവും രുചിയും പകരാന്‍ ഉപയോഗിക്കുന്നു. പുതിനയില്‍നിന്നു വേര്‍പ്പെടുത്തിയെടുത്ത തൈലം മിഠായി, ചൂയിങ്ഗം, മൌത്ത്വാഷ് തുടങ്ങിയ എത്രയോ ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. ഒന്നുകിൽ ലോക്കൽ മാർക്കറ്റിൽ വിൽക്കുക അല്ലെങ്കിൽ ഇത്തരം ഉൽപ്പന്നങ്ങളുടെ നിർമാണത്തിനായി വിൽക്കുക.

സാധരണയായി പുതിനയില നാം വിപണിയിൽ നിന്നും വാങ്ങാനാണ് പതിവ്. ഇതിന്റെ കൃഷി സാധ്യതകളെ പറ്റി നാം ചിന്തിക്കാത്തതിനാലാണ് ഇത്. എന്നാല്‍ നമുക്കാവശ്യമായ പുതിന വീട്ടില്‍തന്നെ വളര്‍ത്തിയെടുക്കാം.ഇതിനായി വൻതുക മുടക്കേണ്ട കാര്യമില്ല എന്നതാണ് മറ്റൊരു കാര്യം .

വെള്ളം കെട്ടിക്കിടക്കാത്ത വളമുള്ള മണ്ണാകണം കൃഷിക്കായി ഉപയോഗിക്കുന്നത് എന്ന് മാത്രമേയുള്ളൂ.
പുതിന ഒരു ലഘുസസ്യമായതിനാല്‍ ഭാഗികമായി വെയില്‍ കിട്ടുന്ന ഇടങ്ങളില്‍പ്പോലും നടാം എന്നതാണ് മറ്റൊരു പ്രത്യേകത. മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാകരുത്. വേനലിൽ ജലസേചനം നടത്തുന്നതിനുള്ള സൗകര്യം ഉണ്ടാകുകയും വേണം. മണ്ണിൽ നാടാണ് സാധിക്കാത്തവർക്ക് തൂക്കുചട്ടിയിലോ, ചെടിച്ചട്ടിയിലെ ഗ്രോബാഗുകളിലോ നടാം.

നാം എത്ര മാത്രം കൃഷി ചെയ്യുന്നുണ്ട് എന്നതിനെ ആശ്രയിച്ചു നടാനുള്ള പ്രതലം തെരഞ്ഞെടുക്കാം.

കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


പുതിനയുടെ തലപ്പുകള്‍ നട്ടാണ് ചെടി വളർത്തുന്നത്.മണലും, ചകിരിച്ചോറും, ചാണകപ്പൊടിയും ചേര്‍ത്ത് വെള്ളം നനച്ച് കുഴച്ച മിശ്രിതം തയ്യാറാക്കി അതിൽ നേടുന്നതാണ് ഉചിതം. ഇതില്‍ താലപ്പ് നടുക.

നട്ട കവറുകള്‍ വേരുപിടിക്കുംവരെ തണലില്‍ സംരക്ഷിക്കുക. മിശ്രിതത്തില്‍ നനവു കുറയുമ്പോള്‍ വെള്ളം നനച്ചു കൊടുക്കുക. ചെടി കിളിര്‍ത്ത് നിലത്ത് പടരാന്‍പറ്റിയ പാകമാവുമ്പോള്‍ മാറ്റി നിലത്തോ ചട്ടികളിലോ നടണം.

ഒരുസെന്റിന് 100 കിഗ്രാം കാലിവളം (കമ്പോസ്റ്റ് വളം) വിതറി മണ്ണുമായി കലര്‍ത്തി തൈകള്‍ നടാം. ഇടയ്ക്ക് കമ്പോസ്റ്റ്, കാലിവളം, കടലപ്പിണ്ണാക്ക് തുടങ്ങിയ ജൈവവളങ്ങള്‍ ചേര്‍ത്തു കൊടുക്കുന്നത് നല്ലതാണ്. കളകള്‍ യഥാസമയം നീക്കുക എന്നത് പ്രധാനമാണ്. ഇക്കാര്യങ്ങളിൽ ശ്രദ്ധിച്ചാല്‍ ആവശ്യത്തിലധികം പുതിന ലഭ്യമാകും.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate