অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പുതിന

പുതിന

പുതിനയിലകൾ ഭക്ഷ്യവസ്തുക്കളിൽ സുഗന്ധം പകരാൻ ഉപയോഗിക്കുന്നു. പടർന്നു വളരുന്ന ഈ ചെടി, വിത്തുകൾ ഉൽപാദിപ്പിക്കുമെങ്കിലും തണ്ടുകൾ മുറിച്ചുനട്ടാണ്  വംശവർധന.
ഭക്ഷണത്തെ വേഗത്തിൽ ദഹിപ്പിക്കുന്ന പുതിനയുടെ ഇലകളിലെ പ്രത്യേക സുഗന്ധത്തിനു കാരണം മെന്തോൾ ആണ്.പുതിനത്തണ്ടുകൾ വെള്ളത്തിൽ രണ്ടു മണിക്കൂർ ഇറക്കി വെച്ച ശേഷം മുറിച്ചു തണലിൽ നടാം. പത്തു ദിവസത്തിനു ശേഷം നാമ്പുതുള്ളിക്കൊടുക്കണം. സൂര്യപ്രകാശം അൽപം കുറഞ്ഞ സ്ഥലത്ത് പുതിന നന്നായി വളരും.
ഇലകളിൽ നിന്നുള്ള തൈലം തലവേദന, മൈഗ്രേൻ, വെർട്ടിഗൊ, വയറുവേദന, ശ്വാസകോശ രോഗങ്ങൾ ,പല്ലുവേദന എന്നിവയ്ക്കുമരുന്നാണ്. ക്രീമുകൾ, ലോഷനുകൾ, മൗത്ത് വാഷ്, എയർ ഫ്രഷ്നർ എന്നിവയുടെ നിർമാണത്തിലും പുതിന ഉപയോഗിക്കുന്നു.
അഹല്യ ഉണ്ണിപ്രവൻ

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate