Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / പുതയിടല്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പുതയിടല്‍

പുതയിടല്‍

മൃഗങ്ങള്‍ക്ക് പ്രകൃതി തന്നെ രോമാവൃതമായ ഓരോ കുപ്പായങ്ങള്‍ നല്കിയിരിക്കുന്നു.പക്ഷികള്‍ക്ക് തൂവല്‍ കൊണ്ടുള്ളതും മനുഷ്യന് ഇത്തരം സ്വാഭാവിക ദേഹ പരിരക്ഷണം ലഭിക്കാതെ വന്നത് കൊണ്ടാണ്  പരുത്തി കൊണ്ടും രോമം കൊണ്ടുള്ളതും കുപ്പായം തുന്നി ഇടുന്ന ശീലം ഉണ്ടായത്.ശരീരത്തിന്റെ താപനില സംരക്ഷിക്കുകയെന്നതാണ് വസ്ത്രത്തിന്റെ മുഖ്യഘടകം. ഇതേ കാര്യം മണ്ണിന്റെ മേല്‍മണ്ണിന്ബാധകമാണ്.മനുഷ്യര്‍ കൃഷി തുടങ്ങിയതോടെയാണ് മേല്‍ മണ്ണിന് തിളക്കം സംഭവിച്ചത്.കൃഷി ഒരു പ്രകൃതിപരമായ പ്രവര്‍ത്തിയാക്കി മാറ്റണമെങ്കില്‍ മേല്‍ മണ്ണിന് പുതയിടല്‍ പോലുള്ള പ്രകൃതി സംരക്ഷണം നാം കൊടുത്തേ തീരൂ.
സൂര്യതാപവും മഴയും കാറ്റും മറ്റ് കാലാവസ്ഥഘടകങ്ങളും   എങ്ങനെയാണോ പാറയെ മണ്ണാക്കി മാറ്റിയത് അതേ പ്രകൃതി തന്നെയാണ് മണ്ണിനെ വീണ്ടും പാറയാക്കി മാറ്റുന്നതും .വനമണ്ണാണ് ഏറ്റവും സംരക്ഷിതവും പോഷക സമൃദ്ധവും ആയതെന്നു നമ്മുക്കറിയാം.മരങ്ങള്‍ ശീതകാലത്ത് ഇലകള്‍ പൊഴിക്കുന്നത് വാരാനിരിക്കുന്ന വേനലിന്റെ ചൂടില്‍ നിന്നും മേല്‍മണ്ണിനെ സംരക്ഷിക്കുന്ന ഒരാവരണം നല്‍കാന്‍ കൂടിയാണ്.ഈ കാര്യമാണ്പ്രകൃതിയില്‍ പുതിയിടല്‍ അനിവാര്യമാക്കുന്നത്. കൃഷിയിടത്തില്‍ നിന്ന് ലഭ്യമാകുന്നതും പുറമേ നിന്ന് കൊണ്ടുവരുന്നതുമായ എല്ലാവിധ ജൈവ അവശിഷ്ടങ്ങളും മേല്‍മണ്ണിന് ആവരണമായി വിതറിയിടുന്ന രീതിയാണ് 'പുതയിടല്‍'.യാതൊരു കാരണവശാലും വിളവിന്റെ അവശിഷ്ടങ്ങള്‍ കത്തിച്ച് കളയരുതെന്ന്‍ പ്രകൃതി കൃഷിയിലെ അടിസ്ഥാന നിയമമാണ്.പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കത്തിച്ചുകൊണ്ടുള്ള പരിവഹന (transport) സംവിധാനങ്ങളും വനങ്ങള്‍ വെട്ടി മാറ്റി തടിയായും വിറകായും കത്തിച്ച് തീര്‍ക്കുന്നത് ഭൂമിയുടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സയിഡിന്റെ അളവ് വർദ്ധിപ്പിച്ച് 'ആഗോളതാപന'മെന്ന പുതിയൊരു '(പ്രക്യതിക്ഷോഭ' കാരണത്തിനു നിദാനമാകുന്നതെന്ന ഏറ്റവും പുതിയ ശാസ്ത്ര'നിഗമനങ്ങളും ജൈവവസ്തുക്കളുടെ കത്തിക്കലിനെതിരായ വാദമുഖങ്ങൾക്കു മൂർച്ചയേറ്റുന്നു. ശീതമേഖലയിലെക്കാൾ ഉഷ്ണമേഖലയിലെ കൃഷിയിലാണ് പുതയിടം ഒരവിഭാജ്യഘടമാകേണ്ടത്. കാരണം, സൂര്യതാപം ഏറ്റവും കൂടുതൽ സമയം ഏറ്റവും ഉയർന്ന നിലയിൽ ഭൂമുഖത്തു പതിയുന്നത് അവിടെയാണ്. കൃഷിയിടങ്ങൾ ജൈവാവരണമില്ലാതെ നഗ്നമായി കിടക്കാൻ അനുവദിച്ചാല്‍സംഭവിക്കുന്നത് എന്താണെന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് കൽമണ്ണ്'. കോരിച്ചൊരിയുന്ന മഴയ്ക്കും ചുട്ടുപൊള്ളുന്ന വെയിലിനും യഥേഷ്ടം വിധേയമായിക്കിടക്കുന്ന മണ്ണിൽ പലവിധ രാസപ്രവർത്തനങ്ങള്‍ നടക്കുന്നു. ദീർഘകാലം മണ്ണ് ഇങ്ങനെ ശീത-താപങ്ങൾ ഏറ്റു കിടക്കുമ്പോൾ നാടകീയമായ പരിവർത്തനങ്ങളാണ് അതിനകത്തുണ്ടാകുന്നത്. 'ഓക്സികരണ'മാണ് (Oxidation) ഇത്തരം മകളെ പാറപോലെ കട്ടിയുള്ള വസ്തുവാക്കി മാറ്റുന്നത്. ഇരുമ്പിന്റെ അംശം ഇതിൽ കൂടിക്കൊണ്ടിരിക്കും. വെട്ട്‌കൽ മണ്ണിനെ വീണ്ടും കൃഷിയോഗ്യമാക്കുകയെന്നത് വളരെയധികം മനുഷ്യപ്രയത്നവും പണച്ചെലവു മുള്ള കാര്യമാണ്. 'ലാറ്ററൈസേഷൻ(laterisation) എന്നറിയപ്പെടുന്ന ഈ പ്രക്രിയ ഉഷ്ണമേഖലയിൽപ്പെടുന്ന ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങളിലെ വലിയൊരു ഭാഗം ഭൂമിയെ കൃഷിയോഗ്യമല്ലാതാക്കി മാറ്റിയിട്ടുണ്ട്. ഇത്തരം ഭൂമി വീണ്ടും കൃഷിയോഗ്യമാക്കിതീർക്കുന്നതിൽ പുതിയിടലിന് വലിയ പ്രാധാന്യമുണ്ട്.
കമുക് , കുരുമുളക്, തെങ്ങിൻതൈകൾ, വെറ്റിലക്കൊടി തുടങ്ങിയ താപവിരോധികളായ ചെടികളെ വളർത്തിയെടുക്കുന്നതിനു കൃഷിക്കാർ പുതിയിടിൽ' എന്ന ക്യഷിമുറ    പിൻതുടർന്നുവരുന്നു. നമ്മുടെ നാട്ടിൽ ഏറ്റവും അധികം ചൂട് അനുഭവപ്പെടുന്നത് മാർച്ച് ഏപ്രില്‍-മേയ്മാസങ്ങളിലാണ് ഇക്കാലത്തു മദ്ധ്യാഹ്നസൂര്യൻ തെക്കു പടിഞ്ഞാറായിട്ടാണ് നിലകൊള്ളുക. അതുകൊണ്ടുതന്നെ ആ മാസങ്ങളിൽ ഉച്ചതിരിയുമ്പോൾ സസ്യങ്ങളുടെയും മണ്ണിന്റെയും (ചരിവുള്ള സ്ഥലങ്ങളിൽ) തെക്കുപടിഞാറെ ഭാഗത്തു അതികാീനമായ ചൂടുതട്ടുന്നു. ഇതുമൂലം ചെടികൾക്ക് കരിച്ചിൽ ഉണ്ടാകാതിരിക്കാനാണ് അവയുടെ തെക്ക്  പടിഞ്ഞാറുഭാഗം ഓലകൊണ്ടും കവുങ്ങിൻപാളകൊണ്ടും പൊതിഞ്ഞുകെട്ടുന്നത്. കുന്നുംപുറംങ്ങളിൽ കൃഷിയിറക്കേണ്ടിവരുമ്പോൾ സൂര്യതാപത്തിനു എളുപ്പം വിധേയമായകുന്ന കുരുമുളകും കമുകുംപോലുള്ള വിളകൾ കുന്നിന്റെ തെക്കുപടിഞ്ഞാറെ ചരുവിൽ നടാൻ പാടില്ലെന്നു പറയുന്നതും ഇതേ കാരണം കൊണ്ടുതന്നെ. മറ്റു വിളകൾ നടുമ്പോൾ അവയുടെ തെക്കുപടിഞ്ഞാറുഭാഗം പൊതിഞ്ഞു സംരക്ഷിക്കുകയും വേണം. ഇത്തരം ഒരു മുൻകരുതൽ പ്രകൃതി-ജൈവകൃഷിയിൽ ഏതു വിളയ്ക്കും ബാധകമാണെന്നു മാത്രം.പുതയിടീൽ എന്നതു ജൈവകൃഷിയിൽ ഒരു മണ്ണുസംരക്ഷണതത്ത്വമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.

പുതയിടല്‍ കൊണ്ടുള്ള മെച്ചങ്ങള്‍

1. മണ്ണിലെ ഈര്‍പ്പം നഷ്ട്ടപ്പെടാതെ സൂക്ഷിക്കാം.
2.പുതിയിട്ട മണ്ണില്‍ ജലസേചനത്തിന്‍റെ അളവും ആവൃത്തിയും കുറയ്ക്കാന്‍ കഴിയും.
2.തെങ്ങിന്‍ തോട്ടങ്ങളില്‍ ഓരോ തെങ്ങിന് ചുറ്റും തൊണ്ടുകള്‍ കമിഴ്ത്തിയും അതിന്മേല്‍ ഓലകള്‍ നിരത്തിയിട്ടും പുതയിടല്‍ നടത്തതുബോള്‍ അത് ജൈവ ക്രമത്തെയും സഹായിക്കുന്നു.
4.തൊണ്ടുകൾ മുറിച്ച് ചെറിയ കഷ്ണങ്ങളാക്കി ചെടിച്ചട്ടികളിൽ കമിഴ്ത്തിവയ്ക്കുന്നത് അതിൽ വളരുന്ന ചെടികളുടെ 'സൂക്ഷ്മകാലാവസ്ഥ(Microclimate) നന്നാക്കുകയും നനയുടെ ആവൃത്തി കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
5, 'കലപ്പഗോണിയം' പോലുള്ള ആവരണവിളകൾ (Covercrop) വാർഷികയാകയാൽ പൂത്തു കായ് ഉണങ്ങുന്നു. വേനൽക്കാലത്തു ഇവ"പുത യായി മണ്ണു സംരക്ഷിക്കും. അടുത്ത മഴയ്ക്ക് അവ സ്വയം
കിളിർത്തു പടരുകയും ചെയ്യും. തെങ്ങിൻതോപ്പുകൾക്കും റബ്ബർതോട്ടങ്ങൾക്കും ഇതു ശുപാർശചെയ്യപ്പെട്ടിട്ടുള്ള ഒരു ക്യഷിമൂറയത്ര.
6.മേൽമണ്ണിൽ അധിവസിക്കുന്ന കോടികോടി സൂക്ഷ്മജീവികളുടെ (ബാക്ടീരിയ, ഫംഗസുകൾ തുടങ്ങിയവ) പ്രവർത്തനഫലമായിട്ടാണു ചെടികൾക്കു വേണ്ട അനേകം പോഷകമൂലകങ്ങൾ ജലത്തിൽ ലയിച്ച്  വേരുകൾക്ക് വലിച്ചെടുക്കാൻ പാകത്തിലുള്ള ലവണങ്ങളാക്കി മാറ്റുന്നത്. ഇത്തരം സൂക്ഷ്മജീവികൾക്കു വേനൽക്കാലത്തെ വരൾച്ചയെ അതിജീവിക്കാൻ കഴിയണമെങ്കിൽ മേൽമണ്ണിനു പൂതയുണ്ടായിരിക്കണം. അല്ലാത്തപക്ഷം മണ്ണു ക്രമത്തിൽ 'ഉൗഷര'മായി മാറിക്കൊണ്ടിരിക്കും.
7.പുതിയിട്ട മണ്ണില്‍ വെട്ടും കിളയും ഉഴവും പോലുള്ള വിപുലമായ മണ്ണിളക്കല്‍ പരിപാടികള്‍ക്ക് അവസരം ഉണ്ടാകില്ല.നല്ല കട്ടിയില്‍  പുതയുള്ള മേല്‍മണ്ണ് സ്വാഭിവികമായി തന്നെ   നല്ല വായു സഞ്ചാരമുള്ളതായിരിക്കും.അത്തരം  കൃഷിയിടങ്ങളില്‍  മിനിമം ടില്ലേജ് എന്ന പ്രകൃതി കൃഷി മുറ സ്വയമേവ പ്രയോഗത്തില്‍ വരും.
8. കട്ടിയിൽ ജൈവവസ്തുക്കൾ നിരത്തി പുതയിട്ട കൃഷിയിടത്തിൽ വേനൽക്കാലത്തു ചിതലിന്റെ ശല്യം ഉണ്ടാകില്ലേയെന്ന ചോദ്യം ഉയരാം.സമ്മിശ്രകൃഷിരീതി (സസ്യഷിയും മൃഗപരിപാലനവും ഒരുമിക്കുന്ന കൃഷിയിടം) പിൻതുടരുന്ന ഒരു തോട്ടത്തിൽ അത്തരം ചിതൽപ്പുറ്റുകൾ  തട്ടിനിരത്തിയശേഷം കോഴികളെ ഇറക്കിവിട്ടാൽ അവയ്ക്ക് മാസം പൂരിതമായ നല്ലൊരു തീറ്റയും തികച്ചും സൗജന്യമായി ലഭിക്കുമെന്ന കാണാം. ആഫിക്കയിൽ നാടൻകോഴിവളർത്തൽ സമ്പ്രദായത്തിൽ ഒരു സ്ഥലത്തു ജൈവവസ്തുക്കൾ കട്ടിയിൽ നിരത്തി ചിതലുണ്ടാക്ക കോഴിക്കു തീറ്റയാക്കുന്ന രീതി പ്രചാരത്തിലുണ്ട്. ഇത്തരത്തിൽ സസ്യങ്ങളെയും ജന്തുക്കളെയും ഒരുമിച്ച് വളർത്തി പരസ്പരപൂരകമാം ഒരു ആവാസവ്യവസ്ഥ സൃഷ്ടിച്ച് ക്യഷി സുസ്ഥിരമാക്കുകയെന്നതാണു പ്രകൃതികൃഷിയിലെ അടിസ്ഥാന തത്ത്വം.പുതയിടീലിന്റെ ആത്യന്തിക ലക്ഷ്യമായി പറയാറുള്ളത് അതു മണ്ണിലെ ക്ട്രേദാംശത്തിന്റെ (Hum8) അളവ് വർദ്ധിപ്പിക്കുമെന്നതാണ്. മേൽമണ്ണിലെ കേദവർദ്ധനയാണു ചെടികളുടെ വളർച്ച എളുപ്പമാക്കാനുള്ള ഒരു പ്രധാനമാർഗ്ഗം. കൃഷി തുടരുന്തോറും മണ്ണിൽ ക്ലേദം  വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒര അവസ്ഥ ഉണ്ടാകാൻ പുതയിടീൽപോലെ കാര്യക്ഷമമായ മറ്റൊരു മാർഗ്ഗ ഇല്ലെന്നുതന്നെ പറയാം. ചുരുക്കത്തിൽ സമ്യദ്ധമായ പുതയിടീൽ കൊണ്ട് നമുക്കു ജൈവകൃഷിയെ ലാഭകരമാക്കാൻ എളുപ്പത്തിൽ കഴിയുന്നു.
കടപ്പാട്: പ്രകൃതിയുടെ വഴി കൃഷിയില്‍
3.07407407407
സ്റ്റാറുകള്‍ക്കു മുകളിലൂടെ നീങ്ങി, റേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top