Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / പുതപ്പിക്കാം പ്രളയശേഷം ചുട്ടുപഴുക്കുന്ന മണ്ണിനെ
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പുതപ്പിക്കാം പ്രളയശേഷം ചുട്ടുപഴുക്കുന്ന മണ്ണിനെ

സംസ്ഥാനത്തെ തീരാദുരിതത്തിലാക്കിയ പ്രളയത്തിൽ നമ്മുടെ മേൽമണ്ണ് ധാരാളം ഒലിച്ചു നഷ്ടപ്പെട്ടിരിക്കുന്നു. ബാക്കിയുള്ള മണ്ണിലാകട്ടെ ചൂടുകൂടി പല സുക്ഷ്മ ജീവാണുക്കളും നശിച്ചിരിക്കുന്നു.

സംസ്ഥാനത്തെ തീരാദുരിതത്തിലാക്കിയ പ്രളയത്തിൽ നമ്മുടെ മേൽമണ്ണ് ധാരാളം ഒലിച്ചു നഷ്ടപ്പെട്ടിരിക്കുന്നു.  ബാക്കിയുള്ള മണ്ണിലാകട്ടെ ചൂടുകൂടി പല സുക്ഷ്മ ജീവാണുക്കളും നശിച്ചിരിക്കുന്നു. വയനാട്ടിൽ പ്രകൃതിയുടെ കലപ്പയായ മണ്ണിരകൾ കൂട്ടത്തോടെ മണ്ണിനടിയിൽനിന്ന് പറത്തേക്ക് വന്ന് മരിച്ചുവീഴുന്ന വാർത്ത അടുത്തിടെയാണ് നാം കേട്ടത.് പ്രളയത്തിനു ശേഷം മണ്ണ് ചുട്ടുപഴുക്കുന്ന പ്രതിഭാസം വർധിച്ചുകൊണ്ടിരിക്കുകയാണ്. കാർഷിക സരവകലാശാലയുടെ കീഴിൽ സംസഥാനത്തെ പത്തിടങ്ങളിൽ മണ്ണ് ശേഖരിച്ച് പഠനം തുടങ്ങിക്കഴിഞ്ഞു. അതെന്തായാലും മണ്ണിനെ സംരക്ഷിക്കാൻ നമ്മൾ സ്വയം മുന്നിട്ടിറങ്ങണം.

രക്ഷിക്കാം മണ്ണിനെ

മണ്ണിനെ രക്ഷിക്കാൻ നാം പരമ്പരാഗതമായിചെയ്തുപോരുന്ന രീതിയാണ് ജൈവവസ്തുക്കൾകൊണ്ട് പുതയിടൽ. മണ്ണിൽ വായുസഞ്ചാരം ഉറപ്പാക്കുക, മണ്ണിൽ വീഴുന്ന ജലത്തെ ശേഖരിച്ച് സംരക്ഷിക്കുക, മണ്ണിൽ സദാസമയം ഈർപ്പം നിലനിർത്തുക എന്നിവയാണ് മണ്ണിൽ പുതയിടുന്നതുകൊണ്ടുള്ള ഗുണങ്ങൾ.

ചെടികളുടെ ഭക്ഷണം സ്വീകരിക്കാൻ കഴിവുള്ള വേരുപടലവും സൂക്ഷ്മജീവികളുടെ സാന്നിധ്യവും ആറിഞ്ചു കനത്തിലുള്ള മേൽമണ്ണിലാണ്. അതിനുകീഴെ വരുന്ന വേരുകൾ മരത്തിനെ താങ്ങിനിർത്താൻ വേണ്ടി മാത്രമുള്ളവയാണ്. അതിനാൽ ഒലിച്ചുപോയ മേൽ മണ്ണിനെ എത്രയും പെട്ടെന്ന് സൂക്ഷ്മജീവിസമ്പന്നവും ഉത്പാദനക്ഷമവുമാക്കുകയാണ് പുതയിടലിലൂടെ നമ്മുക്ക് ചെയ്യാവുന്നത്.

നീക്കാം അടിഞ്ഞ ചീടിമണ്ണിനെയും

അധികമുള്ള എക്കൽമണ്ണിനെയും

പ്രളയം കൊണ്ട് വയലുകളിലെയും പറമ്പുകളിലെയും ഹ്യൂമാസ്(ക്ലേദം-ജൈവാവശിഷ്ടങ്ങൾ)നിറഞ്ഞമണ്ണ് ഒലിച്ചുപോയതാണ് കൃഷിയെ ബാധിക്കാൻ പോകുന്ന പ്രധാനപ്രശ്‌നം. മാത്രമല്ല പല സഥലങ്ങളിലും ഫലപുഷ്ടിയില്ലാത്ത ചീടിമണണ്ണ് അടിഞ്ഞതും പ്രശ്‌നമാണ്. കൃഷിയിടങ്ങളിൽ നിറഞ്ഞിരിക്കുന്ന മേൽമണ്ണിനു പകരമുള്ള ചീടിമണ്ണിനെ മനുഷ്യപ്രയത്‌നം കൊണ്ട് നീക്കി അവിടെ ജൈവവസ്തുക്കൾകൊണ്ട് പുതയിട്ട് വിണ്ടും മണ്ടിൽ ഹ്യൂമാസിന്റെ അളവ് ഉയർത്താം.  ഇതിന് വിപരീതമായി ചില വയലുകളിൽ പ്രളയത്തിനു ശേഷം കൂടുതലായി നല്ല ഫലപുഷ്ടി കൂടുതലുള്ള എക്കൽ മണ്ണ് അടിഞ്ഞതായും കണ്ടുവരുന്നു. അധികമായാൽ അമൃതും വിഷം എന്നു പറയുന്നതുപോലെ  ഫലപുഷ്ടികുടുതലുള്ള മണ്ണും ദോഷകരമായേക്കാം വയലുകളിലും താഴ്‌വാരങ്ങളിലും അടിഞ്ഞ ജൈവാംശം കൂടുതലുള്ള മണ്ണിനെ കൃഷിയിടത്തിൽ നിന്ന് മാറ്റേണ്ടകാര്യമില്ല. മറിച്ച് അവയിലെ ജൈവപദാർഥങ്ങൾ കൃത്യമായ രീതിയിൽ വിഘടിപ്പിച്ച് വിളകൾക്കു കിട്ടാൻ വേണ്ട പദ്ധതികൾ തയ്യാറാക്കണം. കുമ്മായം അല്ലെങ്കിൽ ഡോളമെറ്റ് ചേർത്ത് നിലം ഉഴുതിടുന്നത്  ജൈവമാലിന്യങ്ങളെ പെട്ടെന്നുതന്നെ മണ്ണുമായി ലയിച്ചു ചേർക്കാനും വിളകൾക്കാവശ്യമായ പോഷകങ്ങൾ ലഭ്യമാക്കാനും കഴിയും.

മണ്ണ് പരിശോധിക്കണം

മണ്ണു പരിശോധനയാണ് സാധ്യമായ ആദ്യവഴി. അതിനായി സംസ്ഥാന സർക്കാറിന്റെ മണ്ണുസർവേ വകുപ്പ് പത്തു ജില്ലകളിലേക്കായി മൊബൈൽ മണ്ണുപരിശോധനാ യൂണിറ്റുകളെ നിയോഗിച്ചിരിക്കുന്നു. വെള്ളപ്പൊക്കമുണ്ടായ പല സഥലങ്ങളിലും ക്യുാമ്പുചെയ്ത് മണ്ണുപരിശോധന നടക്കുന്നുണ്ട്. അതിന്റെ സേവനം കർഷകർക്ക് പ്രയോജനപ്പെടുത്താം.

ജൈവവളങ്ങളുടെ അളവ് കൂട്ടുക

മണ്ണിന്റെ ജൈവികത വളരെപ്പെട്ടെന്ന് വർധിപ്പിക്കാനും കൃഷിക്ക് ഫലപുഷ്ടി ലഭ്യമാക്കാനും പ്രളയം ബാധിച്ച പ്രദേശങ്ങളിൽ ജൈവവസ്തുക്കളുടെയും ജൈവമാലിന്യ പുതയിടലിന്റെയും അളവു കൂട്ടുകയെന്നതാണ് പ്രധാന വഴി. പെട്ടെന്ന് മണ്ണിൽ ലയിച്ചുചേരുന്ന ജൈവ പുതകളായ ശീമക്കൊന്ന, കൊന്ന, മഞ്ചാടി, വേപ്പില, കമ്മ്യൂണിസ്റ്റ് പച്ച, ഡെയിഞ്ച എന്നിചേർത്ത് പുതയിടാം. കരിയിലകളും പുതയിൽ ധാരാളം ഉപയോഗിക്കുകയും കരിയിലകൾ പാടത്ത് വിതറി ഉഴുകയും ചെയ്യുന്നത് ജൈവികത വർധിപ്പിക്കാൻ ഉത്തമമായ മാർഗമാണ്.

കൃഷിയിൽ ജീവാണുവളങ്ങൾ ധാരാളം ഉപയോഗിക്കുക

പ്രളയശേഷം മണ്ണിന്റെ ജൈവികത കൂട്ടാൻ കൃഷിയിൽ ജീവാണുവളങ്ങളുടെ അളവ് വർധിപ്പിക്കുക എന്നൊരു പണികൂടിചെയ്യുാം. വിത്തുവിതയ്ക്കുമ്പോഴും ചെടികൾ പറിച്ചു നടുമ്പോഴും സ്യൂഡോമോണസ് ലായനിയിൽ മുക്കുന്നതും സ്യൂഡോമോണസ് കുഴമ്പുരൂപത്തിലാക്കി പുരട്ടുന്നതും ജൈവികമായ ആവശയങ്ങളെ പര്യാപ്തമാക്കും. അടിവളത്തിന്റെ ആവശ്യത്തിന് ട്രൈക്കോഡർമ ചേർത്ത് സമ്പുഷ്ടീകരിച്ച ചാണകപ്പൊടി ഉപയോഗിക്കാം. മൈക്കോറൈസ, വെർട്ടിസീലിയംലക്കാനി തുടങ്ങിയവയും വിളകളുടെ വൈവിധ്യത്തിനനുസരിച്ച് കൃഷിയിൽ ഉൾപ്പെടുത്താം.

മണ്ണിൽനിന്നും ജലബാഷ്പീകരണത്തിന്റെ തോത് കുറയ്ക്കുക, ജൈവവസ്തുക്കളിലെ പ്രോട്ടീൻ ലിഗിനിൻ എന്നിവ ജൈവരാസപ്രക്രിയയിലൂടെ വിഘടിച്ച് ലിഗ്‌നോ പ്രോട്ടീൻ ധാരാളമായി ഉത്പാദിപ്പിക്കപ്പെടാനുള്ള സാഹചര്യം മണ്ണിലൊരുക്കുക എന്നിവയാണ് നാം ആത്യന്തികമായി ചെയ്യേണ്ടത്.

പ്രമോദ്കുമാർ വി.സി.

3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top