অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പാലക്ക്ചീര

പാലക്ക്ചീര

കേരളത്തിൽ അധികം ആരും ചെയ്യാത്ത കൃഷി ആണ് പാലക്ക്  / സ്പിനാച് .ഇതു ചീര പോലെ തന്നെ നട്ടു വളത്താവുന്ന ഒന്നാണ്. ഇലക്കറികൾ എല്ലാം തന്നെ ആരോഗ്യപ്രദം ആണ് .വിത്തുകൾ പാകിയാണ് പാലക്ക് മുളപ്പിക്കുന്നത് .ഓൺലൈൻ സൈറ്റ് കളിൽ നിന്നും വിത്തു വാങ്ങാം .കുറച്ചുസമയം വിത്തുകൾ വെള്ളത്തിൽ ഇട്ടു വെക്കണം കുറഞ്ഞത് 5 മണിക്കൂർ എങ്കിലും .3 / 4ദിവസം കൊണ്ട് തന്ന് വിത്തുകൾ മുളച്ചു തുടങ്ങും .ഇലകൾ വന്നാൽ ഗ്രോഗിലോ ചാക്കിലോ മാറ്റിനടാം .ഗ്രോബാഗ് നിറക്കുന്ന രീതി എൻറെ ബ്ലോഗിൽ പോസ്റ്റ് ചെയ്തിട്ട് ഉണ്ടേ.ഒരു ഗ്രോബാഗിൽ അഞ്ചു വിത്തുകൾ വരെ ഒന്നിച്ചു നട്ടുവളർത്താം .ജൈവവളങ്ങൾ മാത്രം ഉപയോഗിക്കുക .ഫിഷ് അമിനോ ആസിഡ്,കടലപ്പിണ്ണാക്ക് ,ഉണങ്ങിയചാണകപ്പൊടി എന്നിവ ഇട്ടു കൊടുക്കാം, ഓരോ വിളവെടുപ്പിനു ശേഷവും ചാണകം കലക്കിയവെള്ളം ഒഴിച്ചുകൊടുത്താൽ വിളവുകൂടും. ചീര പോലെയാണ് പരിചരണം .വിലിയ ഇലകൾ മുറിച്ച നമുക്ക് ഉപയോഗിക്കാം. വിത്തു നട്ട്‌ ഒരു മാസത്തിനുള്ളിൽ ആദ്യവിളവെടുപ്പു നടത്താം.  ഇതിൻറെ ഇലകൾ പച്ചക്ക് കഴിക്കുവാനും നല്ലതാണ്.                                                                  വിളവെടുപ്പിനുശേഷം ഒരു ദിവസത്തിലധികം പുറത്തുവെച്ചിരുന്നാൽ ഇലകൾ കേടായിപ്പോകും. കൂടുതൽ തവണ ഇതിൽനിന്നും ഇലകൾ നമുക്ക് മുറിച്ച എടുക്കാൻ കഴിയും .വേനൽ കാലത്ത് തണലുള്ള സ്ഥലങ്ങളിൽ വെക്കണം.കൊടുംചൂടുള്ള കാലാവസ്‌ഥ പാലക്കിന്റെ വളർച്ചക്കു ഹാനികരമാണ്‌. ഓൾ ഗ്രീൻ,ഹരിതശോഭ തുടങ്ങിയ ഇനങ്ങൾ കേരളത്തിൽ കൃഷി ചെയ്യാൻ യോജിച്ച ഇനങ്ങളാണ്‌. ഓൾ ഗ്രീൻ ഗ്രീൻഹൗസുകളിൽ ആണ്ടുമുഴുവൻ കൃഷിചെയ്യാം.തുടർച്ചയായി നനച്ചുകൊടുത്താൽ വളർച്ചയുണ്ടാകും. ഇങ്ങനെ വളർത്തിയാൽ നമുക്ക് കിടനാശിനിയടിക്കാത്ത ഇലകൾ നമ്മുടെ തീൻമേശയിൽ വെക്കാം……കഴിക്കാം….......                      ഏറ്റവും പോഷകസമ്പന്നമായ ഇലക്കറി വിളകളുടെ മുൻനിരയിലാണ്‌ പാലക്കിന്റെ സ്‌ഥാനം. ശരീരഭാരം കുറക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും സ്‌ഥിരഭക്ഷണം സഹായിക്കും. പ്രമേഹരോഗം കൊണ്ടു ശരീരത്തിനു സംഭവിച്ചേക്കാവുന്ന സങ്കീർണതകളെ പാലക്കു തടയും. ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ രക്‌തസമ്മർദ്ദത്തെയും കറക്കും. ഹൃദയത്തിന്റെ സംരക്ഷണത്തിനും പാലക്കു സ്‌ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്‌ ഉത്തമമാണ്‌. ഉയർന്നതോതിൽ നാരുകൾ അടങ്ങിയ ഇലക്കറിയാണ്‌ പാലക്ക്‌. വൈറ്റമിൻ എ, വൈറ്റമിൻ കെ, വൈറ്റമിൻ ബി, മഗ്നീഷ്യം, കോപ്പർ,സിങ്ക്‌, ഫോസ്‌ഫറസ്‌, തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ്‌ പാലക്ക്‌.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate