অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പപ്പായ കൃഷി

പോഷക സമ്പന്നമായ പപ്പായ പ്രിയ ഫലമായി മാറുകയാണ്.മാമ്പഴം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിറ്റാമിന്‍ എയാല്‍ സംബന്നമാണിത്.വര്‍ഷം മുഴുവനും കയ്കള്‍ സമൃത്ദമായി തരുന്ന ചെടിയാണ് പപ്പായ.മാത്രമല്ല വാഴ കഴിഞ്ഞാല്‍ ഏറ്റവുംഅതികം ഉത്പാദനഷ്മതയുള്ള ഫലവര്‍ഗം,കാലാവസ്ഥയ്ക്ക് എറ്റവും അനുയൊജ്യം

എല്ലാ സമയത്തും പഴം തരുന്ന പപ്പായ വീട്ടു വളപ്പില്‍ കൃഷി ചെയ്യാനും അത് പോലെ വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യാനും യോജിച്ച വിളയാണ് .ജൈവകൃഷി മേഖലയില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്തു വരുന്ന ഫലവൃക്ഷങ്ങളില്‍ ഒന്നാണ് പപ്പായ.
കപ്പളങ്ങ, കര്‍മൂസ, ഓമക്കായ്‌ എന്നീ പലപേരുകളിലും അറിയപ്പെടുന്ന പപ്പായ പോഷക മൂല്യങ്ങളുടെയും സ്വാദിന്റെയും കാര്യത്തില്‍ ഒട്ടും പിറകിലല്ല. ഇതിലടങ്ങിയിട്ടുള്ള ജീവകം റിബോഫ്‌ളാവിന്‍, അസ്‌കോര്‍ബിക്ക് ആസിഡ് എന്നിവയുടെ കാര്യത്തില്‍ മാമ്പഴത്തിനെയും വാഴപ്പഴത്തിനെയും ഇത് പിന്തള്ളും. ജീവകങ്ങള്‍, ധാധുലവണങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്ന പപ്പായ, കൊഴുപ്പും ഉര്‍ജ്ജവും കുറവായതിനാല്‍ ഹൃദ്‌രോഗികള്‍ക്കും പ്രമേഹ രോഗികള്‍ക്കും കഴിക്കാം. ചര്‍മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ആവശ്യമായ വൈറ്റമിന്‍ എ പപ്പായയില്‍ സമൃദ്ധമായുണ്ട്. തന്മൂലം പപ്പായ നല്ലൊരു സൗന്ദര്യ വര്‍ധക വസ്തു കൂടിയാണ്. പഴുത്ത പപ്പായയുടെ മാംസളഭാഗം തൊലികളഞ്ഞ് ദിവസേന മുഖത്ത് തേച്ച് അധികം ഉണങ്ങുന്നതിന് മുമ്പ് കഴുകിക്കളഞ്ഞാല്‍ ചര്‍മത്തിന് ശോഭയേറും. മലബന്ധത്തെ ശമിപ്പിക്കുവാനും ഉത്തമ ഔഷധമാണ് പപ്പായ.
പപ്പായയിലുള്ള പപ്പയിന്‍ എന്ന രാസ വസ്തു പ്രോട്ടീന്‍ അധികമായ ഭക്ഷണത്തിന്റെ ദഹനം എളുപ്പമാക്കും. പപ്പായ കറയിലുള്ള ഈ രാസാഗ്നിക്ക് ധാരാളം വ്യാവസായിക ഉപയോഗമുണ്ട്. സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ദന്തല്‍ പോസ്റ്റ് എന്നിവയുടെ നിര്‍മാണത്തിന് ഇത് ഉപയോഗിക്കുന്നു. ആര്‍ത്തവം ക്രമമല്ലാത്ത സ്ത്രീകള്‍ ഏഴ് ദിവസമെങ്കിലും പപ്പായ പച്ചയായി കഴിച്ചാല്‍ ആര്‍ത്തവം ക്രമമാകും. കുട്ടികള്‍ക്ക് പഴുത്ത പപ്പായ കൊടുത്താല്‍ അഴകും ആരോഗ്യവുമുണ്ടാകും.
നല്ലവണ്ണം വിളഞ്ഞ പപ്പായ പച്ചക്കറിയായിട്ടും പഴമായിട്ടും ഉപയോഗിക്കാം. വിളയാത്ത പപ്പായ ഒഴിവാക്കുന്നതാവും നല്ലത്. വിവിധതരം എന്‍സൈമുകളായ പപ്പായിന്‍ ‍, വെജിറ്റബിള്‍ പെപ്‌സിന്‍ എന്നിവ ശരീരത്തിലെ ദഹനവ്യവസ്ഥ കാത്തുസൂക്ഷിക്കാനും ദഹനവ്യവസ്ഥയില്‍ വരുന്ന വ്യതിയാനങ്ങളെ നേരേയാക്കാനും വിശപ്പുണ്ടാക്കാനും സഹായിക്കുന്നു. പുളിപ്പിച്ചെടുക്കല്‍ പ്രക്രിയയിലൂടെ പഴുത്ത പപ്പായയില്‍നിന്ന് ഉണ്ടാക്കിയെടുക്കുന്ന ഉത്പന്നം ആഹാര-ഔഷധഗുണമൂല്യങ്ങള്‍ ഒരുമിച്ചു ചേര്‍ന്നവയാണ്. ഇതിനു നല്ല ആന്‍റി ഓക്‌സീകരണ ഗുണമുള്ളതിനാല്‍ ഓക്‌സീകരണപ്രക്രിയയിലൂടെ ശരീരത്തില്‍ അടിഞ്ഞുകൂടുന്ന മലിനവസ്തുക്കളെ തടയാനും നിര്‍വീര്യമാക്കി പുറത്തുകളയാനും സഹായിക്കുന്നു
പപ്പായ കഫ, വാത ദോഷങ്ങളെ ശമിപ്പിക്കുന്നു. പഴുത്ത പപ്പായ പിത്തശമനമാണ്. പപ്പായയുടെ എല്ലാ ഭാഗങ്ങളും ഔഷധമൂല്യമുള്ളതാണ്. കറ തൊലിപ്പുറത്തുണ്ടാകുന്ന പുഴുക്കടി, മറ്റു ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്ക് ഫലപ്രദമാണ്. പഴുത്ത പപ്പായ വായുക്ഷോഭത്തെ ദൂരീകരിക്കുന്നു. മൂത്രം ധാരാളമായി പോകാന്‍ സഹായിക്കും. അതിസാരം, പഴകിയ വയറിളക്കം, മൂത്രനാളികളിലുണ്ടാകുന്ന വ്രണങ്ങള്‍ ‍, വീക്കം, രക്താര്‍ശസ്സ് എന്നീ രോഗങ്ങളെ ശമിപ്പിക്കുന്നു.
പഴുത്ത പപ്പായയുടെ ഉപയോഗം കരളിന്‍റെയും പ്ലീഹയുടെയും വീക്കത്തെ ശമിപ്പിക്കുന്നു. ജീവാണു നാശകഗുണവും ഉണ്ട്. ആവിയില്‍ വെച്ച് നന്നായി വേവിച്ചെടുക്കുന്ന ഇല ഇലക്കറിയായിട്ട് ഉപയോഗിക്കുന്നത് മഞ്ഞപ്പിത്തരോഗികള്‍ക്കും മൂത്രാശയരോഗികള്‍ക്കും നല്ലതാണ്. കൃമിശല്യം , വയറു വേദന, പനി എന്നീ അവസ്ഥകളിലും ഉപയോഗിക്കാവുന്നതാണ്

പൊതുവേ കൂടുതല്‍ ചൂടും തണുപ്പും ഇല്ലാത്ത നല്ല നീര്‍വാര്‍ച്ചയുള്ള ഫലഫൂയിഷ്ടമായ പ്രദേശങ്ങളില്‍ പപ്പായ നന്നായി വളരും.
കാർഷിക നവീകരണം വർദ്ധിച്ചുവരുന്ന അവസ്ഥയില്‍ മറ്റു ഏതു വിളകളെക്കാളും കൂടുതല്‍ ലാഭം തരുന്ന കൃഷിയാണ് ഇത്.
നാടന്‍ഇനങ്ങള്‍ പൊതുവേ പെട്ടെന്ന് കേടുവരുന്നതിനാലും ഉത്‌പാദനം കുറവായതിനാലും സങ്കരഇനങ്ങളാണ് കൂടുതലും കൃഷി ചെയ്തു വരുന്നത്.
തായ്‌വാന്‍ റെഡ് ലേഡി ഇനമായ FI ഹൈബ്രിഡ് ഇനമാണ് ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യപെടുന്നത്.
ഫലങ്ങള്‍ പറിച്ചുകഴിഞ്ഞു രണ്ടാഴ്ചയോളം കേടുകൂടാതെ ഇരിക്കുമെന്നുള്ളത് കൊണ്ടും,നട്ടു കഴിഞ്ഞു 8 മാസത്തിനുള്ളില്‍ ഫലം പാകുമാകും എന്നുള്ളത് കൊണ്ടും ഒരു ചെടിയില്‍ നിന്ന് ഏകദേശം 50 കിലോയോളം ഫലം കിട്ടുമെന്നുള്ളതും ആണ് ഈ ഇനത്തെ ഏറ്റവും ആകര്‍ഷകമാക്കുന്നത്.

കൃഷി രീതി

ഒരേക്കറില്‍ ഏകദേശം 1000 മുതല്‍ 1200 വരെ ചെടികള്‍ നടാവുന്നതാണ്.
ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ ആണ് തൈകള്‍ മുളപ്പിക്കാന്‍ പറ്റിയ സമയം.ഒരു മീറ്റര്‍ വീതിയില്‍ അരയടി പൊക്കത്തില്‍ പണകള്‍ ഒരുക്കിയോ ചെറിയ പോളിത്തീന്‍ ബാഗുകളിലോ അരികള്‍ പാകാവുന്നതാണ്.മണലും, കാലിവളവും വൃത്തിയാക്കിയ മണ്ണും ചേര്‍ത്തിളക്കി തയ്യാറാക്കിയ പണയിലോ ബാഗുകളിലോ പപ്പായ അരി അഞ്ചു സെന്റി താഴ്ചയില്‍ കുഴിച്ചു വയ്ക്കുക.തൈകള്‍ആവശ്യാനുസരണം നനച്ചു കൊടുക്കണം.
രണ്ടു മാസം പ്രായമായ തൈകള്‍ മാറ്റി നടാവുന്നതാണ്.മെയ്‌ ജൂണ്‍ മാസങ്ങളില്‍ മാറ്റി നടുന്നതാണ് ഉത്തമം. രണ്ടു മീറ്റര്‍ അകലത്തില്‍ അര മീറ്റര്‍ സമചതുരത്തില്‍ തയ്യാറാക്കിയ കുഴികളില്‍ പാറ മാറ്റിയ മേല്‍മണ്ണും ജൈവവളവും കൂട്ടിയിളക്കിയ മണ്ണില്‍ വേരുകള്‍ പൊട്ടാതെ മാറ്റിനടുക. വൈകുന്നേരങ്ങളില്‍ തൈകള്‍ നടുന്നതാണ് നല്ലത്.
മഴക്കാലങ്ങള്‍ക്ക് മുന്‍പായി ജൈവവളക്കൂട്ടോ,കോഴിവളമോ ഇട്ടുകൊടുത്താല്‍ മതി.കുറച്ചു കുമ്മായം ഇതിന്റെ കൂടെ ചേര്‍ക്കുന്നത് അമ്ലഗുണം കുറക്കാന്‍ സഹായിക്കും.
ചെടികളുടെ മൂട്ടില്‍ വെള്ളം കേട്ടികിടക്കാതെ നോക്കേണ്ടതും കളകള്‍ മറ്റെണ്ടതും അത്യാവശ്യമാണ്. ചെടികള്‍പൂവിട്ടു തുടങ്ങുമ്പോള്‍ ഇടക്കിടെയുള്ള ആണ്‍ചെടികള്‍ പറിച്ചുമാറ്റെണ്ടാതാണ്.

കീടനിയന്ത്രണം

ഫംഗസ് മൂലമുള്ള തടയഴുകല്‍,വൈറസ് മൂലമുള്ള ഇലച്ചുരുട്ടല്‍,വാട്ടം എന്നിവയാണ് പ്രധാന രോഗങ്ങള്‍.കൂടാതെ തൈകള്‍ പെട്ടെന്ന് വാടിപോകുന്നതും മറ്റൊരു രോഗമാണ്.അരികള്‍ പാകുന്നതിനു മുന്പായി സ്യൂടോമോണസ് ലായിനിയില്‍ മുക്കിയ ശേഷം നടുന്നത് തൈകളിലെ ഫംഗസ് രോഗങ്ങള്‍ ഇല്ലാതാക്കുന്നതിന് നല്ലതാണ്.കൂടാതെ മഴക്കാലമാകുന്നതിനു മുന്‍പായി ഇലകള്‍ക്ക് താഴെ വരെ തണ്ടില്‍ ബോര്‍ഡോ മിശ്രിതം പുരട്ടുന്നത് തണ്ട് ചീയല്‍ തടയാന്‍ വളരെ നല്ലതാണ്.ചെടികളുടെ തടത്തില്‍ വെള്ളം കെട്ടിക്കിടക്കുന്നതാണ് ഇതിനു പ്രധാന കാരണം.ഇലകളിലെ പുള്ളിപ്പൊട്ട് രോഗത്തിനും ബോര്‍ഡോ മിശ്രിതം സ്പ്രേ ചെയ്യുന്നത് നല്ലതാണ്.
പാകമായ ഫലങ്ങള്‍ മൂര്‍ച്ചയുള്ള കത്തികൊണ്ടു സാവധാനം മുറിച്ചു പേപ്പര്‍ വച്ച പെട്ടിയില്‍ തലകീഴായി വയ്ക്കുന്നത് കറ പോകാനും കായ്കള്‍ തമ്മില്‍ തട്ടി കേടുവാരാതെ ഇരിക്കാനും നല്ലതാണ്.

നടീല്‍ രീതി

സെലെക്ഷന്‍ -1 , സി ഓ -1 , വാഷിങ്ങ്ടന്‍ , ഹണി ഡ്യു, റാഞ്ചി, ഫിലിപിന്സ്ര , എന്നിവയാണ് മറ്റു പ്രധാന ഇനങ്ങള്‍. പാകമായ പഴത്തില്‍ നിന്നും വിത്ത് എടുത്തു കഴുകി വഴുവഴുപ്പ് മാറ്റിയതിനു ശേഷം ചാരത്തില്‍ കലര്ത്തി തണലില്‍ ഉണക്കിയ ശേഷം പാകാം. പോളി ബാഗുകളില്‍ നേരിട്ട് പാകി 3 മാസം കഴിയുമ്പോള്‍ മാറ്റി നടാം. പത്ത് പെന്ചെടികള്ക്ക് ഒരു ആണ്ചെടി എന്നാ അനുപാതത്തില്‍ വളര്ത്തിണം. ബാകിയുള്ള ആണ്ചെടികള്‍ വെട്ടികളയണം.
വെള്ളം കെട്ടി നില്കാത്ത സ്ഥലം തെരഞ്ഞെടുക്കണം . ഒന്നില് കൂടുതല് തൈകളാണ് നടുന്നതെങ്കില് രണ്ടര മീറ്റര് അകലത്തില് നടണം. മുക്കാല് മീറ്റര് ചതുരത്തിലും ആഴത്തിലും കുഴിയുണ്ടാക്കി അതില് മേല് മണ്ണും കുമ്മായവും ചാണകപ്പൊടിയും നിറച്ചു തായ് നട്ട് ഒരു മാസം നനയ്കണം. വര്ഷത്തില് രണ്ടു തവണ വീതം അരക്കിലോ വേപ്പിന് പിണ്ണാക്കും എല്ല് പൊടിയും ഒരു കുട്ട ചാണകവും നല്കുന്നത് നല്ലതാണ്. നട്ട് ആറാം മാസം മുതല് വിളവു കിട്ടും. പിന്നെ ഇടതടവില്ലാതെ 15 വര്ഷക്കാലം വിളവു തരും. ഹണി ഡ്യു പൊക്കം കുറവായതിനാല്‍ എളുപ്പത്തില്‍ വിളവെടുക്കാനാകും. ശരാശരി ഒരു കിലോ മുതല്‍ അഞ്ചു കിലോ വരെ തൂക്കവും കാണും. കര്ഷികര്‍ അഞ്ചു രൂപയ്ക്ക് വില്കുന്ന കിലോയ്ക്ക് വിപണിവില 15 മുതല്‍ 30 വരെയാകും . ഒരു മരത്തില്‍ നിന്നും വര്ഷം 1500 രൂപയ്ക്ക് കായ്കള്‍ വില്ക്കാം .

ഉപയോഗങ്ങള്‍

പപ്പായ നേരിട്ട് കഴികുന്നതോടൊപ്പം പപ്പായ് ജാം ടൂറി ഫ്രുട്ടി എന്നിവ നിര്മ്മിക്കാം. വിളഞ്ഞ കായ കൊണ്ട് തോരന്‍, അവിയല്‍, എരിശേരി എന്നെ വിഭവങ്ങള്‍ ഉണ്ടാക്കാം. പപ്പായക്കരയില്‍ നിന്നും പപ്പയിന്‍ വേര്‍ തിരിച്ചു ശുദ്ധീകരിച്ചു കയറ്റുമതി ചെയുന്നതിനും തമിഴ്നാട്ടില്‍ പപ്പായ പഴം പള്പ്പാക്കി വന്കിട ഭക്ഷ്യ- പാനീയ നിര്‍മാണ കമ്പനികള്‍ക്ക് വിതരണം ചെയുന്ന വ്യവസായങ്ങളും ഉണ്ട് കപ്പളം, ഓമ, പപ്പായ തുടങ്ങിയ പല പേരു കളിലും അറിയപ്പെടുന്ന പപ്പായ യുടെ അത്ഭുത ഔഷധ ശക്തിയെക്കുറിച്ച് നാം അറിയുന്നത് ചിക്കൻ ഗുനിയ കേരളമാകെ പടർന്നു പിടിച്ചപ്പോഴാണ്. പപ്പായ ഇഷ്ടമില്ലാത്ത ആരും ഉണ്ടാകില്ല. ഫലങ്ങളിലെ തന്നെ ഏറ്റവും വിശേഷപ്പെട്ടതും എന്നാൽ നമ്മുടെ തൊടിയിലും പറമ്പിലുമൊക്കെ യഥേഷ്ടം വിളയുന്നതുമായ ഫലമാണ്‌ പപ്പായ. കഴിക്കാനെടുക്കുമ്പോൾ പപ്പായ മുറിച്ച്‌ ആദ്യം ചെയ്യുന്നത്‌ അതിലെ കുരുവിനെ നീക്കം ചെയ്യുക എന്നതാണ്‌. എന്നാൽ അറിയുക പപ്പായയുടെ ഏറ്റവും ഔഷധമൂല്യമുള്ള ഭാഗം ഈ കുരുവാണ്‌. ക്യാൻസറിനെ പ്രതിരോധിക്കുകയും ലിവർ സിറോസിസിനെപ്പോലും സുഖപ്പെടുത്തുകയും ചെയ്യുന്ന അത്ഭുത ഔഷധമാണ് പപ്പായയുടെ കുരു.

ക്യാൻസർ തടയുന്നതിന് പപ്പായക്കുരു സഹായിക്കുമെന്നത്‌ ശാസ്ത്രീയമായി തെളിയിച്ചതാണ്. ദഹനപ്രക്രിയക്ക്‌ ഏറ്റവും ഉത്തമം ആയ പപ്പായക്കുരു പ്രോട്ടീനാൽ സമ്പന്നമാണെന്ന് അറിയാമോ. അതിനാൽ തന്നെ ജിമ്മിലും മറ്റുമൊക്കെ വ്യായാമം ചെയ്യുന്നവർക്ക്‌ ഒരു മികച്ച പോഷകാഹാരമായി പപ്പായ കുരു ശീലിക്കാവുന്നതാണ്. ലുക്കീമിയ, ശ്വാസകോശ ക്യാൻസർ എന്നിവയെ പ്രതിരോധിക്കാനും പപ്പായ കുരുവിന് സാധിക്കും.
എന്നാല്‍ ഏറ്റവും പ്രധാനം ലിവർ സിറോസിസിനെ പ്രതിരോധിക്കാനുള്ള കഴിവാണ്. ഫാറ്റി ലിവർ മൂലമുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങൾക്കും പപ്പായയുടെ കുരു ഒറ്റമൂലിയാണ്. ലിവറിലെ കൊഴുപ്പ് കളഞ്ഞ് കരൾ കോശങ്ങൾ പുനരുജ്ജീവിപ്പിക്കാൻ പപ്പായയുടെ കുരുവിന് കഴിയും. കഴിക്കാൻ അൽപം ചവർപ്പുള്ളതിനാൽ പപ്പായക്കുരു കഴിക്കാൻ ചില ശാസ്ത്രീയ രീതികൾ അവലംബിക്കാം. പഴുത്ത പപ്പായയുടെ കുരു ഉണക്കി പൊടിച്ച് സൂക്ഷിക്കുകയാണ് ആദ്യം വേണ്ടത്. ദിവസവും രാവിലെ ഒരു ഗ്ലാസ് ചെറുചൂടു വെള്ളത്തിൽ നാരങ്ങയുടെ നീര് കലർത്തിയതിനു ശേഷം ഒരു സ്പൂൺ പപ്പായയുടെ കുരു പൊടിച്ചത് കലർത്തുക. ആഹാരത്തിന് മുമ്പു തന്നെ ഇത് കഴിക്കുന്നത് കരളിനെ ദിവസവും ശുദ്ധീകരിച്ച് ശക്തിപ്പെടുത്തും. കൊളസ്‌ട്രോൾ കുറയ്ക്കാനും രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാനും കഴിയും. പപ്പായയുടെ കുരു കഴിക്കുന്നതുകൊണ്ടുള്ള എല്ലാ ഗുണങ്ങളും ഈ പാനീയത്തിലുടെ ലഭിക്കുകയും ചെയ്യും.

കടപ്പാട് :കൃഷിജാഗരന്.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate