অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പൊതീന

പൊതീന

ആഹാരത്തിനും ഔഷധത്തിനും ഉപയോഗിക്കുന്ന ചെറുസസ്യമാണ് പൊതീന അഥവാ പുതിന . ഇതിന്റെ ഇലകളില്‍ പച്ചകര്‍പ്പൂരത്തിന്റെ അംശം അടങ്ങയിട്ടുള്ളതുകൊണ്ട് തലവേദന, കഫക്കെട്ട്,കാസം മുതലായ അസുഖങ്ങള്‍ക്ക് ഉപയോഗിച്ചുവരുന്നു. മെന്ത ( മെന്തോൾ)  Mentha  അഥവാ മിന്റ്   Mint എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന പുതിന മണ്ണിൽ പടർന്ന് വളരുന്നു. പെപ്പർമിന്റ്, പൈനാപ്പിൾമിന്റ് തുടങ്ങി പലതരം പുതിനയിനങ്ങളുണ്ട്. പുതിന കഴിക്കുമ്പോൾ ചെറിയ ഒരു മധുരവും ശേഷം തണുപ്പുമാണു അനുഭവപ്പെടുക. പുതിനയിലടങ്ങിയ മെന്തോൾ ആണ് ഇതിനു കാരണം.
പടര്‍ന്ന് നിലംപറ്റികിടക്കുന്ന പൊതീനയെ കാശ്മീര്‍ പൊതിന എന്ന് പറയുന്നു. രണ്ടിനും ഗുണങ്ങള്‍ ഒരു പോലെയാണ്. മണവും, രുചിയും, ദഹനശക്തിയും ലഭിക്കുന്ന ഒരു ഔഷധസസ്യമാണിത്. ഇറച്ചിക്കറി, ബിരിയാണി ഇവ കഴിക്കുമ്പോള്‍ ഉണ്ടാകുന്ന ഗ്യാസ്, വയറടപ്പ് ഇവ ഇല്ലാതാക്കാന്‍ ഈ ചെടിയുടെ ഇല ചേര്‍ത്താല്‍ മതി. വേദന കുറയ്ക്കാന്‍ പ്രത്യേക കഴിവുണ്ട്. കാത്സ്യം, ഊര്‍ജ്ജം, ഇരുമ്പ് എന്നിവ നല്ലതുപോലെ ഉള്ളതിനാല്‍ കായികാദ്ധ്വാനം ചെയ്യുന്നവര്‍ക്കും നല്ലതാണ്. വാതസംബന്ധമായ രോഗങ്ങള്‍ക്ക് (വേദന) പൊതിനയും ഉലുവയും കൂട്ടി അരച്ച് പുരട്ടുക. വൃണങ്ങള്‍ കരിയാനും, വേദന കുറയാനും പൊതിനയും മഞ്ഞളും കൂടി  അരച്ച് പുരട്ടുക. പുതിന പതിവായി കഴിക്കുന്നത് ആമാശയ ശുദ്ധീകരണത്തിനും ഉദരരോഗങ്ങൾക്കും നല്ലതാണ്.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate