অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പഞ്ചസാരവിളകൾ

പഞ്ചസാരവിളകളിൽ പ്രധാനപ്പെട്ടവയാണ് കരിമ്പും ഷുഗർ ബിറ്ററും ഇവയിൽ നിന്നുള്ള പ്രധാന ഉൽപ്പന്നം പഞ്ചസാര യാണെങ്കിലും ഉപോൽപ്പന്നങ്ങളായി മൊളാസസ്സ്. ശർക്കര, ശർക്കരത്തൻ, ഖണ്ഡസാരി തുടങ്ങിയവ  ഉൽപ്പാദിപ്പിക്കുന്നു.

കരിമ്പ്

പുല്ലുവർഗങ്ങളുടെ കുടുംബമായ പോയേസീ (ഗാമിന) കുടുംബത്തിൽപ്പെട്ട മുഖ്യനാണ്യവിളയാണ് കരിമ്പ്. പഞ്ചസാരവ്യവസായത്തിലെ പ്രധാന അസംസ്കൃതവസ്തുവെന്ന നിലയിൽ കരിമ്പിന് വമ്പിച്ച സാമ്പത്തിക പ്രാധാന്യം നേടാൻ കഴിഞ്ഞിട്ടുണ്ട്. നോബിൾ കരിമ്പിനം (noble cane) എന്ന് അറിയപ്പെടുന്ന സാര ഒഫിസിരാളം സ്പീഷീസാണ് കൂടുതൽ പ്രചാരത്തിലുള്ളത്.കരിമ്പിന്റെ ഉൽഭവത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളാണുള്ളത്. പ്രാചീനകാലങ്ങളിൽ ഇന്ത്യയിൽ കൃഷിചെയ്തിരുന്ന, വണ്ണം കുറഞ്ഞ് ബലമുള്ള തണ്ടുകളോട് കൂടിയ ഇനങ്ങളിൽ നിന്നാണ് ഇന്ന് കൃഷി ചെയ്യപെടുന്ന  ഇനങ്ങൾ ഉരുത്തിരിഞ്ഞിട്ടുള്ളതെന്നും എ ഡി ഏഴാം ശതകത്തിൽ ഇന്ത്യയിൽ നിന്ന് മധ്യധരണ്യാഴി വശങ്ങളിലേക്കും, പിൽക്കാലത്ത് അവിടെ നിന്ന് സ്പെയിൻ. ബ്രസിൽ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലേക്കും വ്യാപിച്ചു എന്നുമാണ് ബാർബർ, പാർഥസാരഥി തുടങ്ങിയ പ്രഗത്ഭ ശാസ്തഞര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.എന്നാല്‍ ന്യൂ ഗിനിയില്‍  കണ്ടുവരുന്ന വണ്ണം കൂടിയ ഒരിനത്തില്‍ നിന്നാണ് ആധുനിക കരിമ്പ്‌ ഇനങ്ങളുടെഉല്‍പ്പത്തിഎന്നാണ് ബാൻഡിസ്, ബാൻസ്, നീർ എന്ന ശാസ്ത്രാന്തർ കരുതുന്നത്.1956 ലെ അന്താരാഷ്ട് കരിമ്പ ഗവേഷക സമ്മേളനം അഭിപ്രായഗതി അംഗീ കരിച്ചിട്ടുണ്ട്.ബി സി 8000 ത്തിനോടടുത്ത് ന്യൂഗിനിയയിൽ നിന്ന് സോളാൻ ദീപസമൂഹം ന്യ ബഡ്സ്, ന്യകാലിഡോണിയ എന്നിവിടങ്ങളിലേക്ക് കുടിയേറിയതായുംതുടർന്ന് ബി സി 6000-ൽ ദക്ഷിണ-കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ വഴി ഇന്ത്യയിൽ എത്തിയതായി കരുതപ്പെടുന്നു.

എ ഡി 1493-ൽ പശ്ചിമാർധ ഗോളത്തിൽ കരിമ്പ് എത്തിച്ചേർന്നു. പ്യൂർട്ടോറി ക്കോയിൽ എ ഡി 1515 ലും മെക്സിക്കോയിൽ എ ഡി 1520 ലും കരിമ്പുകൃഷി ആരംഭിച്ചു. 18-ാം ശതകത്തോടുകൂടി കരിമ്പുകൃഷി ലോകമാകെയുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വ്യാപിച്ചു കഴിഞ്ഞിരുന്നു. 19-ാം ശതകത്തിന്റെ അവസാനം കരിമ്പു കൃഷി ഒരു പ്രതിസന്ധി ഘട്ടത്തിലായി. അതിനു കാരണം രോഗബാധയും ഷുഗർ ബീററുകൃഷിക്ക് യൂറോപ്പിലുണ്ടായ അമിതമായ വികാസവും അതിൽ നിന്ന് ഉൽ പ്പാദിപ്പിച്ച വില കുറഞ്ഞ പഞ്ചസാരയുടെ കയറ്റുമതിയും ആയിരുന്നു. ഈ സ്ഥിതി വിശേഷം തരണം ചെയ്യുന്നതിന് ഏതാണ്ട് കാൽ ശതാബ്ദക്കാലം വേണ്ടിവന്നു.രോഗപ്രതിരോധശേഷിയുള്ള കരിമ്പിനങ്ങൾ ഉരുത്തിരിച്ചെടുക്കുന്നതിനുവേണ്ടി ഒരു കരിമ്പുകൃഷി ഗവേഷണകേന്ദ്രം 1880-ൽ ജാവയിൽ സ്ഥാപിച്ചു. 1902-ൽ ഇതേ ഉദ്ദേശ്യത്തോടുകൂടി ആന്ധപ്രദേശിൽ സമൽകോട്ട ഗവേഷണകേന്ദ്രവും നിലവിൽവന്നു. 1912-ൽ കോയമ്പത്തൂരിൽ സ്ഥാപിച്ച കരിമ്പു ഗവേഷണകേന്ദ്രം അനേകം പുതിയ കരിമ്പിനങ്ങൾ ഉരുത്തിരിച്ചെടുത്തു. 1925 നോടടുത്ത് പല രാഷ്ട്രങ്ങളും നികുതി സംരക്ഷണം ഏർപ്പെടുത്തിയതിനാൽ തദ്ദേശീയ കരിമ്പുകൃഷിക്കും പഞ്ചസാരവ്യവസായത്തിനും ന്യായമായ പ്രോത്സാഹനം ലഭിച്ചു.റോക്സ് ബർഗ്  കരിമ്പിനെ 11 സ്പീഷീസുകളായും, കുന്ത് 22 സപിഷീസു കളായും തരംതിരിച്ചപ്പോൾ ജെസ്വീററ് എന്ന ശാസ്ത്രജ്ഞൻ 5 സ്പീഷിസുകൾ ആയാണ് വിഭജിച്ചിട്ടുള്ളത്. പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതും ഇദ്ദേഹത്തിന്റെ രീതി യാണ്. അദ്ദേഹത്തിന്റെ വിഭജനരീതി താഴെ കൊടുത്തിരിക്കുന്ന വിധമാണ്.

1. സക്കാരം സ്പൊണ്ടേനിയം

പൂക്കുലത്തണ്ടും പൂത്തണ്ടുകളും രോമാവൃതമായിരിക്കും. പൂക്കളിൽ 4 ഗ്ലൂമുകൾ കാണും. തണ്ടിന് പച്ചനിറമോ ചാരനിറം കലർന്ന പച്ചനിറമോ മങ്ങിയ വെള്ളനിറമോ ആയിരിക്കും. ഈ സ്പീഷീസിൽ 56 കോമസജോടികൾ ഉണ്ട്. ഉഷ്ണ മേഖലയിലും മിതശീതോഷ്ണമേഖലകളിലും വളരുന്നു.

2. സക്കാരം സൈനെൻസെ

പൂക്കുലത്തണ്ടും പൂത്തണ്ടുകളും ധൂമുകളും സക്കാരം പൊണ്ടേനിയത്തി ന്റേതുപോലെ തന്നെ, എന്നാൽ ഇലകൾ വീതി കൂടിയതാണ്; തണ്ടുകൾ നീളമേറി യതും പച്ച കലർന്ന പിത്തളനിറത്തോടുകൂടിയതുമാണ്. എല്ലാ കാലാവസ്ഥയിലും വരുന്നു. പഞ്ചസാര കൂടിയ ഇനമാണ്. കോമസ് ജോടികൾ 58-60.

3. സക്കാരം ബാർബറി

പൂക്കുലത്തണ്ടുകൾ, പൂത്തണ്ടുകൾ ഇവ സക്കാരം പൊണ്ടേനിയത്തിന്റേതുപോലെ തന്നെ. എന്നാൽ ഇലകൾ വീതി കുറഞ്ഞതാണ്. തണ്ടുകൾ നീളം കുറഞ്ഞതും ചാരനിറം കലർന്ന പച്ചനിറത്തോടുകൂടിയതുമായിരിക്കും. ഇവ പ്രധാന മായും ഇന്ത്യയിലാണ് കണ്ടുവരുന്നത്. 42-46 കോമസ് ജോടികൾ ഉണ്ടായിരിക്കും.

4, സക്കാരം ഒഫിസിനാരം

പൂക്കുലത്തണ്ട രോമാവൃതമല്ല, പൂത്തണ്ടുകളുടെ മുട്ടുകളിൽ മാത്രം ചില പ്പോൾ ചെറുരോമങ്ങൾ കാണാം. പൂക്കളിൽ 3-4 ഗ്ലൂമുകൾ. തണ്ടുകൾ ഇളം പച്ച,കടുംപച്ച, ചുവപ്പ്, വയലറ്റ് നിറങ്ങളിലെല്ലാം കണ്ടുവരുന്നു. പ്രധാനമായി ഉഷ്ണ മേഖലാ പ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന ഇതിൽ 40 കാമസ ജോടികൾ ഉണ്ട്.

5. സക്കാരം റോബസ്റ്റം

പൂക്കുലത്തണ്ടുകളും പുത്തണ്ടുകളും സക്കാരം ഒഫിസിനാരത്തിന്റേതുപോലെതന്നെ. തണ്ട് പ്രായേണ വണ്ണം കൂടിയിരിക്കും. ഉഷ്ണമേഖലയിലും മിതശീതോഷ്ണ മേഖലയിലും കൃഷി ചെയ്തുവരുന്നു. കാമസ ജോടികൾ 42 സസ്യശാസ്ത്രപരമായി കരിമ്പിനങ്ങളെ മേൽപ്പറഞ്ഞപോലെ അഞ്ചായി തരം തിരിച്ചിട്ടുണ്ടെങ്കിലും ഇന്നു കൃഷിചെയ്തുവരുന്ന കരിമ്പിനങ്ങൾ എല്ലാം തന്നെ വിവിധ സ്പീഷീസുകൾ തമ്മിലുള്ള സങ്കരണഫലമായി ഉൽപ്പാദിപ്പിച്ചിട്ടുള്ള സങ്കര ങ്ങൾ ആണ്.

പൊതുസ്വഭാവം

നാനാവശത്തേക്കും പടരുന്ന നീണ്ട് ചകിരിവേരുകൾ ആണ് കരിമ്പിനുളളത്.80 ശതമാനം വേരുകളും 15 സെ.മീ. മാത്രം ആഴമുള്ള മേൽമണ്ണിലാണ് കാണ ന്നത്. ചെടിയുടെ വളർച്ച, വേരുകളുടെ വളർച്ചയോട് ആനുപാതികമായി ബന്ധപ്പെട്ടി രിക്കുന്നു. തണ്ടിന്റെ എല്ലാ മുട്ടുകളിലും ധാരാളം വേരുമുകുളങ്ങൾ കാണാം. വളർച്ച യക്ക് ആവശ്യമായ സാഹചര്യങ്ങൾ ലഭിച്ചാൽ അവ പൂർണ വേരുകളായി രൂപാന്തര വ്യക്തമായി കാണാവുന്ന മുട്ടുകൾ (പർവസന്ധികൾ) ഉണ്ട്. തണ്ടിന് 2 സെ.മീ. മുതൽ പ്പെടുന്നു. കരിമ്പ് സാധാരണ 2.5-4 മീററർ പൊക്കത്തിൽ വളരുന്നു. തണ്ടിൽ വളരെ 8 സെ.മീ. വരെ വ്യാസം ഉണ്ടായിരിക്കും. തണ്ടിന്റെ പുറന്തൊലി കടുപ്പമുള്ളതും മിനുസമുളളതും മഞ്ഞ, പച്ച, ചുവപ്പ്, നീലാരുണം തുടങ്ങി ഏതെങ്കിലും നിറമുള്ളതു മായിരിക്കും. ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് കരിമ്പ സമൃദ്ധമായി വളരുന്നത്. നല്ല നീർ വാർന്നും മലർന്നും ഫലപുഷ്ടിയുമുള്ള മണ്ണാണ് ഇതിൻറെ വളർച്ചയ്ക്കനു യോജ്യം. ഇന്ത്യയിലെ കരിമ്പുകൃഷി മിക്കവാറും പൂർണമായി തന്നെ എക്കൽ കലർന്ന കളിമൺ പ്രദേശങ്ങളിലും നദീതട പ്രദേശങ്ങളിലുമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്, കരിമ്പിൻ തണ്ടിന്റെ മുകളിലത്തെ മൂന്നിലൊന്നു ഭാഗമോ മൂപ്പെത്താറായി. കരിമ്പിൽ നിന്നും പൊട്ടി വളരുന്ന ചിനപ്പുകളോ കിളിർപ്പിച്ച മേൽക്കരണങ്ങളോ നടീൽ വസ്തുവായി ഉപയോഗിക്കാം.പൂങ്കുലകൾ (arrows) പ്രത്യക്ഷപ്പെടുന്നതോടെ കരിമ്പിൻറെ വളർച്ച നിലയ ക്കന്നു. കത്തി കൊണ്ട് കരിമ്പിൻതണ്ടിൽ തട്ടുമ്പോൾ ലോഹശബ്ദം കേൾക്കുന്ന വെങ്കിൽ കരിമ്പ് വിളവെടുപ്പിനു പാകമായി എന്ന് ഊഹിക്കാം.ഒരു ടൺ കരിമ്പിൽ നിന്നും ശരാശരി 120 കി.ഗ്രാം ശർക്കരയോ 100 കി.ഗ്രാം പഞ്ചസാരയോ ലഭിക്കും. കരിമ്പു മുറിച്ചെടുത്ത് 24 മണിക്കൂറിനകം നീരെടു ത്തില്ലെങ്കിൽ ചില രാസപ്രവർത്തനങ്ങൾ മൂലം പഞ്ചസാര ക്രിസ്റ്റലാകൃതിയില്ലാത്ത ഗ്ലൂക്കോസായി മാറാനിടയുണ്ട്. അതിനാൽ ഓരോ ദിവസവും ആവശ്യമുള്ള കരിമ്പ് അപ്പപ്പോൾ മുറിച്ചെടുക്കുന്നതാണ് ഉത്തമം.

വിസ്തൃതിയും ഉൽപ്പാദനവും

ഇന്ത്യയിൽ ഏതാണ്ട് 4 ദശലക്ഷം ഹെക്ടർ സ്ഥലത്ത് കരിമ്പ് കൃഷി ചെയ്ത വരുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ കരിമ്പുൽപ്പാദക രാഷ്ട്രമാണ് ഇന്ത്യ.ഇപ്പോൾ ഇന്ത്യയിലെ കരിമ്പുൽപ്പാദനം ഏതാണ്ട് 300 ദശലക്ഷം ടൺ ആണ്. കഴിഞ്ഞ 50 വർഷങ്ങളിൽ, ഇന്ത്യയിൽ കരിമ്പുൽപ്പാദനം ഗണ്യമായി വർധിച്ചിട്ടുണ്ട്. 1950-51 വർഷത്തിൽ 1.7 ദശലക്ഷം ഹെക്ടറിലാണ് കരിമ്പു കൃഷി ചെയ്തിരുന്ന തെങ്കിൽ, 2000-2001 ൽ അത് 4.2 ദശലക്ഷമായി വർധിച്ചു.  കൂടാതെ വൻതോതിൽ പഞ്ചസാര ഉൽപ്പാദിപ്പിക്കുന്നതിനാൽ, ഇപ്പോൾ ഇന്ത്യയിൽ അധിക സ്റ്റോക്കായി 13.1 ദശലക്ഷം ടൺ പഞ്ചസാരയുണ്ട്. അത് 16 ദശലക്ഷം ടണ്ണായി വർധിക്കുവാൻ സാധ്യതയുണ്ട്. നമ്മുടെ ആഭ്യന്തര ആവശ്യം 15.6 ദശലക്ഷം ടണ്ണാണ്. അപ്പോൾ ആവശ്യത്തെക്കാൾ കൂടുതൽ പഞ്ചസാര ലഭ്യമായതിനാൽ, ബാക്കി വരുന്ന സ്റ്റോക്ക് കയറ്റുമതി ചെയ്യാനും സാധിക്കും.1999-2000 ൽ കേരളത്തിൽ കരിമ്പിൻ കൃഷിസ്ഥലവിസ്തൃതി 5780 ഹെക്ടറും ഉൽപ്പാദനം 57880 ടണ്ണും ആയിരുന്നെങ്കിൽ 2001-02 ൽ അത് 3267 ഹെക്ടറും 26978 ടണ്ണുമായി കുറഞ്ഞിരിക്കുകയാണെന്നാണ് കണക്കുകൾ സൂചിപ്പി ക്കുന്നത്.

ഉൽപ്പാദനക്ഷമത എങ്ങനെ വർധിപ്പിക്കാം

ഇന്ത്യയിൽ കരിമ്പിൻറ ഉൽപ്പാദനക്ഷമതയ്ക്ക് സംസ്ഥാനങ്ങൾ തമ്മിൽ വലിയ അന്തരമുണ്ട്. ബിഹാറിൽ ഉൽപ്പാദനക്ഷമത 50 ടൺ ഹെക്ടറാണെങ്കിൽ തമിഴ്നാട്ടിൽ 105 ടൺ ഹെക്ടറാണ്. ഉൽപ്പാദനത്തിന് അന്തരീക്ഷ ഘടകങ്ങളായ മഴ, താപനില തുടങ്ങിയവ പ്രധാന പങ്കു വഹിക്കുന്നുണ്ടെങ്കിലും വിളപരിപാലന വളരെ പ്രാധാന്യമേറിയ ഒരു ഘടകമാണ്. ഇന്ത്യയിലെ ഉൽപ്പാദനക്ഷമത ശരാശം 72 ടൺ ഹെക്ടറാണ്, 2020 ആകുമ്പോഴേക്കും അത് 100 ടൺ ഹെക്ടറായി വർധിപ്പി ക്കേണ്ടി വരും. അതായത് 20 വർഷം കൊണ്ട് ഉൽപ്പാദന ക്ഷമത 30 ടൺ ഹെക്റ്റ റായി കൂട്ടണം. ഇതിന് മണ്ണിന്റെ ഘടന നശിപ്പിക്കാത്ത, നല്ല രീതിയിലുള്ള ഉൽപ്പാദന സമ്പ്രദായങ്ങൾ (Production systems) അതായത് കുറഞ്ഞ വില ശേഷി ഉള്ളവയും (less input intake), കൂടുതൽ ഉൽപ്പാദനശേഷി (High production capacilly) ഉള്ളവയും ഉരുത്തിരിച്ചെടുക്കണം. കൂടാതെ താഴെപ്പറയുന്ന കാര്യങ്ങൾ

കൂടി കണക്കിലെടുക്കേണ്ടതാണ്.

1) നല്ല വിളവു നൽകുന്ന കരിമ്പിനങ്ങൾ

(Development and adoption of suitable cane varieties)

അത്യുൽപ്പാദന ശേഷിയുള്ള, രോഗ-കീട പ്രതിരോധശക്തിയുളള, കൂടുതൽ പഞ്ചസാര ലഭ്യതയുള്ള ഇനങ്ങൾ ആവശ്യമാണ്.

(Healthy seed cane supply)

i) നല്ലയിനം വിത്തുകരിമ്പു നൽകുവാനുള്ള രീതി

നല്ലയിനം വിത്തുകരിമ്പ് (Seed cane) ലഭ്യമാക്കേണ്ടത് കരിമ്പുക്യഷിക്ക് അത്യാവശ്യമാണ്. അതിനായി ലക്നൗവിലുള്ള ഭാരതീയ കരിമ്പു ഗവേഷണ സ്ഥാപനം (Indian Institute of sugarcane Research (ISR)] കൊണ്ടുവന്ന രീതിയാണ് കരിമ്പ് ചൂടുളള ഒരു ചേമ്പറിൽ (Moist Hot Chamber) വയ്ക്കുന്ന രീതി. ഈ രീതി രോഗനിയന്ത്രണത്തിനു സഹായിക്കും. കൂടുതൽ വിത്തു കരിമ്പുൽപ്പാദിപ്പിക്കുന്നതി നായി, കരിമ്പുനഴ്സറി ആവശ്യമാണ്. കരിമ്പു പറിച്ചുനടുന്നതിന് ഒരു മാസം മുമ്പായി 5 x 10 മി. വലുപ്പമുള്ള നഴ്സറി ഉണ്ടാക്കുക. അതിനായി നല്ലതു പോലെ കിളച്ച് (10 സെ. മീ. താഴ്ചയിൽ) സ്ഥലം ഒരുക്കുക, ഒരു കണ്ണുള്ള കമ്പ് (Single

budded setts) (കരിമ്പിൻതണ്ടിന്റെ മുകൾഭാഗത്തു നിന്ന് എടുത്തത്) നടാനുപ യോഗിക്കാം. കമ്പ് നടുന്നതിനു മുൻപ് 0.1 ശതമാനം വീര്യമുള്ള അരിററാൻ (Aretan എന്ന കുമിൾനാശിനിയിൽ 10 മിനിട്ട് ഇടണം. 600-800 കരിമ്പിൻ കമ്പ് നടാം. നന്നായി പുതയിടണം. നഴ്സറി നനയ്ക്കണം. മിക്ക കമ്പുകളും 3-4 ആഴ്ച യ്ക്കുള്ളിൽ മുളച്ചു തുടങ്ങും. ആ സമയത്ത് പറിച്ചു നടാം.നിലം നന്നായി ഒരുക്കുക. അതിനു ശേഷം നഴ്സറിയിൽ നിന്നും മുളച്ച കമ്പു കൾ ചെറിയ കുഴികളിലോ നിരപ്പായ സ്ഥലത്തോ പറിച്ചുനടാം. 90 x 60 സെ. മീ. അകലത്തിൽ നടുമ്പോൾ ഒരു ഹെക്ടറിന് 19,000 മുളച്ച കമ്പുകൾ ആവശ്യമായി വരും. 75 x 45 സെ. മി. അകലത്തിൽ നടുമ്പോൾ ഒരു ഹെക്ടറിന് 29,000 കമ്പുകൾ ആവശ്യമായി വരും. അതിനുശേഷം വളമിട്ട്, നല്ലതു പോലെ നനയ്ക്കുക

i) വിളവൈവിധ്യം (Crop Diversification)

കരിമ്പ് അടിസ്ഥാന വിളയായി പരിഗണിച്ചുള്ള വിളസമ്പ്രദായം അവലംബി ക്കേണ്ടതാണ്. ഇതിന് ഹസ്വകാല വിളകൾ തിരഞ്ഞെടുക്കാം. താഴെ കൊടു ത്തിരിക്കുന്ന വിളസമ്പ്രദായം അഭിലഷണീയമാണ്.

കരിമ്പ് വിളസമ്പ്രദായം

വിള സമ്പ്രദായം അനുയോജ്യമായ സംസ്ഥാനങ്ങൾ

കരിമ്പ് + ഉരുളക്കിഴങ്ങ് ഉത്തർപ്രദേശ്

കരിമ്പ് + ചെറുപയർ ഉത്തർപ്രദേശ്

കരിമ്പ് + വൻപയർ ഉത്തർപ്രദേശ്

കരിമ്പ് + കാബേജ് മഹാരാഷ്ട്ര, ഗുജറാത്ത്

കരിമ്പ് + നിലക്കടല മഹാരാഷ്ട്രം

മഹാരാഷ്ട്ര, ഉത്തർപ്രദേശ്

കരിമ്പ് + പച്ചക്കറി (ചീര)

കരിമ്പ് + സവാള ഉത്തർപ്രദേശ്, ബിഹാർ

കരിമ്പ് + ചോളം ഗുജറാത്ത്, മഹാരാഷ്ട

മൂലകങ്ങളുടെ സംയോജിത പരിപാലനം

(Integrated Nutrient management)

നല്ല രീതിയിലുള്ള ജല പരിപാലനം

(Judicious Water Management)

മഴക്കാലത്തിനു മുമ്പുള്ള സമയം (Pre-monsoon period) ജലസേചനം വളരെ ആവശ്യമാണ്. ഈ ഘട്ടത്തിൽ ആകെ ആവശ്യമുളളതിൻറ 30-40 ശത മാനം ജലം ആവശ്യമായി വരും. ഉഷ്ണമേഖലാ പ്രദേശത്ത് 6-12 തവണ ജലസേചനം ആവശ്യമായി വരും.

സംയോജിത രോഗ-കീട പരിപാലനം (Integrated disease and pest management)

കരിമ്പക്യഷിയിൽ യന്ത്രവൽക്കരണം (Mechanisation of Sugarcane cultivation)

ഇനങ്ങൾ

1. c.o. 997 (c.o. 683 x P 63/32)

മധ്യതിരുവിതാംകൂറിലെ മണ്ണിനും കാലാവസ്ഥയ്ക്കും പററിയ കരിമ്പാണിത്.ജനുവരി-ഫെബ്രുവരി മാസങ്ങളിൽ നട്ട് ഒക്ടോബർ-നവംബർ മാസങ്ങളിൽ വെട്ടിയെടുക്കുവാൻ പാകമെത്തുന്നു. തലക്കം നട്ടാൽ നല്ല കിളിർപ്പും ആദ്യകാലത്തു തന്നെ നല്ല ശക്തിയും കാണപ്പെടുന്നു. പടർന്നു നിൽക്കുന്ന സ്വഭാവമാണ്. ധാരാളം ചിനപ്പുകൾ പൊട്ടുക എന്നത് ഇതിന്റെ ഒരു സവിശേഷതയാണ്. വളം കൂടുതൽ ചേര്‍ ത്താൽ മറിഞ്ഞു വീണ് വളവും പഞ്ചസാരഅംശവും കുറയുന്നതിനിടയാകുന്ന പഞ്ചസാരഅംശം അധികമായുളളതിനാൽ ഇതിനെ "മധുരക്കരിമ്പ്' എന്നും വിളിക്കാ റുണ്ട്. വളരെ പരിമിതമായി മാത്രമേ പുഷ്പിക്കുകയുള്ളൂ. താഴ്ന്ന ചെളിപ്രദേശങ്ങളി ലേക്ക് യോജിച്ചതല്ല. റെഡറോട്ട് എന്ന രോഗം എളുപ്പത്തിൽ പിടിപെടും. സ്മട്ട് രോഗത്തെയും തണ്ടുതുരപ്പൻ പുഴുക്കളെയും ചെറുത്തുനിൽക്കുന്നതിനുള്ള ശക്തിയുണ്ട്.

C.O. 740

(P. 3247 (C.O. 421 x C.O. 440) x 2, 4775 (C.O. 464 x c.o. 440)

c.o. 997 ന്റെ ആവിർഭാവത്തോടുകൂടി മധ്യതിരുവിതാംകൂറിലെ കൃഷിക്കാർക്ക് ഈ കരിമ്പിനം കൃഷി ചെയ്യാൻ താൽപ്പര്യമില്ലാതെയായി. എന്നാൽ പാലക്കാട്ട് ജില്ലയില്‍ ഇത് ധാരാളം കൃഷി ചെയതുവരുന്നു. നല്ല വിളവു തരുന്നതും വളരെ കൂടുതൽ പഞ്ചസാര അംശം ഉൾക്കൊള്ളുന്നതും ആണ് ഈ ഇനം നല്ല കിളിർപ്പാണ്. ധാരാളം ചിനച്ചു പൊട്ടി തഴച്ചു വളരുന്നു. ഓരോ കരിമ്പിനും നല്ല വണ്ണവും തൂക്കവും ഉള്ളത് കാരണം നല്ല വിളവു ലഭിക്കുന്നു. വളരെ പരിമിതമായി പൂക്കുന്നു. നല്ല കരിമ്പിൽ നാരിന്റെ ശതമാനം അൽപ്പം കൂടുതലാണ്.

C.0, 658 (C.O. 443 x c.o. 605)

ഈ ഇനം കരിമ്പ് കൃഷിചെയ്യുന്നതിന് പലരും ഇഷ്ടപ്പെടുന്നില്ല. കിളിർപ്പ് സാവധാനമാണെങ്കിലും നടുന്നതിൽ ഭൂരിഭാഗവും കിളിർക്കുന്നു. ചിനപ്പുകൾ പൊട്ടു ന്നത് സാവകാശമാണ്. വിളവ് മോശമല്ല, ജലസേചനം വളരെ ആവശ്യമാണ്. വെളള ക്കെട്ടുള്ള സ്ഥലങ്ങൾ പററിയതല്ല. ജനുവരി മാസത്തിനകത്തു വെട്ടിയെടുത്തില്ലെങ്കിൽ നീരിന്റെ ഗുണം കുറയുന്നതാണ്. പഞ്ചസാര അംശം മോശമല്ല. ശർക്കര ഉണ്ടാക്കുന്ന തിന് പറ്റിയതല്ല. തണ്ടുതുരപ്പൻ പുഴുക്കളെ ചെറുത്തുനിൽക്കുന്നു. വേരിന് കീടശല്യം ഉണ്ടാകാറുണ്ട്.

C.0, 449 (POJ 2878 x C.O. 331)

മധ്യതിരുവിതാംകൂറിലെ താഴ്ന്ന ചെളിപ്രദേശങ്ങളിലേക്ക് പററിയ ഒരിനം ധാരാളം ചിനപ്പുകൾ പൊട്ടി നല്ല പൊക്കത്തിൽ വളരുന്നതിനാൽ മെച്ചമായ വിളവു കിട്ടുന്നു. നീരിലെ പഞ്ചസാര അംശം ആദ്യവസാനം വലിയ ഏററക്കുറച്ചിലുകൾ കൂടാതെ നിലനിൽക്കും. നട്ടു വളരെ കഴിഞ്ഞു മാത്രമാണ് പുഷ്ടിയോടെ വളരുന്നത്.വളരെ വൈകിയും ചിനപ്പുകൾ പൊട്ടാറുണ്ട്. ശർക്കര ഉണ്ടാക്കുന്നതിനു നല്ലതാണ് റെഡ്റോട്ട്, ആട്ട് രോഗങ്ങൾക്കെതിരെ ഏറെക്കുറെ പ്രതിരോധശേഷിയുണ്ട്.

പഞ്ചസാരവിളകൾ

C.0. 419 (POJ 2878 x C.O. 290)

സിസന്റെ മധ്യത്തിലും ഒടുവിലും ലഭ്യമാകുന്നതിനുവേണ്ടി കൃഷി ചെയ്യാൻ പററിയ ഇനമാണ്. ഏപ്രിൽ മാസം കഴിഞ്ഞാൽ നീരിന്റെ ഗുണം കുറഞ്ഞു തുടങ്ങും.പാലക്കാട് ജില്ലയിൽ ഈ ഇനം കൂടുതലായി കൃഷി ചെയ്തുവരുന്നുണ്ട്. മധ്യതിരു വിതാംകൂറിൽ നല്ല വിളവു തരുന്നു. എങ്കിലും നീരിലെ പഞ്ചസാര അംശം കുറവാ യാണു കണ്ടുവരുന്നത്. ഗ്രാസിഷുട്ട് എന്ന സുഖക്കേട് പിടിപെടുന്നു. പഞ്ചസാര അംശം ഉൾക്കൊള്ളുന്നതുമായ ഇനമാണ്. വരൾച്ചയെയും വെള്ള പ്പൊക്കത്തെയും അതിജീവിച്ചു വളരുന്നു. മറിഞ്ഞുവീഴുന്നതിന് ഇടയുണ്ട്.

c.o. 780 സീസന്റെ മധ്യത്തിൽ വിളവെത്തുന്നതും നല്ല വിളവു തരുന്നതും കൂടുതൽ ഷുട്ട്, സ്കൂട്ട് എന്നീ രോഗബാധയ്ക്കു സാധ്യതയുണ്ട്.

C.O. 853 സീസന്റെ അവസാനം വിളവെടുക്കുന്നതിനുവേണ്ടി നടുന്ന ഇനമാണ്. ഇതിന്റെ

ഏററവും പ്രധാന ഗുണം എപിൽ മേയ് മാസങ്ങളിലും നീരിലുള്ള പഞ്ചസാരയുടെ അംശത്തിൽ കുറവു വരുന്നില്ല എന്നുള്ളതാണ്. ചിനപ്പുകൾ വളരെ നേരത്തെ തന്നെ പൊട്ടുന്നു. വളരെ വേഗം പൊക്കത്തിൽ വളർന്ന് നല്ല വിളവു തരുന്നു. താഴ്ന്ന ചെളിപ്രദേശങ്ങളിലും വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലും നടുന്നതിനു പററിയതാണ്.

c.o. 349 "ജാവാ കരിമ്പ്' എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. താമസിച്ചു കൃഷിനടുകയാണെങ്കിൽ നല്ല വിളവു ലഭിക്കും. സീസന്റെ മധ്യത്തിലും വിളവെടുക്കാം.ചിനപ്പുകൾ ധാരാളമുണ്ട്. ചിലപ്പോൾ ചിനപ്പുകൾ വൈകി പൊട്ടുന്നു. നല്ല വിളവു തരുന്നതിനാൽ കൃഷിക്കാർക്ക് ഇഷ്ടപ്പെട്ട ഇനമാണ്. പഞ്ചസാരയുടെ അംശം കുറ വാണ്. തണ്ടുതുരപ്പൻ പുഴുക്കളുടെ ശല്യം ഉണ്ടാകാം. റെഡ്റോട്ട് രോഗത്തെ അതി ജീവിച്ചു വളരുന്നു. സ്കൂട്ട് രോഗം എളുപ്പം പിടിപെടുന്നതായാണു കാണുന്നത്.

C.O. 1287 ഈ ഇനം സീസന്റെ മധ്യകാലത്തു പ്രായമെത്തുന്നതിനുവേണ്ടി നടാവുന്ന താണ്. വളരെ കൂടുതൽ ചിനപ്പുകൾ പൊട്ടുന്നതുകൊണ്ടും ഓരോ കരിമ്പുതണ്ടിനും നല്ല മുഴുപ്പ് ഉള്ളതുകൊണ്ടും കൃഷിക്കാർക്ക് വളരെ പ്രിയമാണ്.

C.O. 6602

C.0, 449 ഇനം കരിമ്പിൽ റേഡിയോപസരണം കടത്തിവിട്ട് ഉൽപ്പാദിപ്പിച്ച ഇനം. റെഡ്റോട്ട് രോഗത്തെ ചെറുത്തുനിൽക്കുന്നതിനു കഴിവുണ്ട്.

C.O. 62174

നല്ല വിളവ് തരുന്നതും കൂടുതൽ പഞ്ചസാര അംശം ഉൾക്കൊള്ളുന്നത് C.O. 997 നേക്കാൾ മെച്ചപ്പെട്ടതും. സീസന്റെ പ്രാരംഭദശയിൽ പാകമെത്തുന്നതിനു വേണ്ടി നടാവുന്നതുമായ ഒരിനം കരിമ്പാണിത്.

മാധുരി (C.O. 740 x C.O. 775)

തിരുവല്ലയിലെ കരിമ്പുഗവേഷണ കേന്ദ്രത്തിൽ നിന്നും 1990-ൽ പുറത്തിറ ക്കിയ ഇനം. 12 മാസത്തെ മൂപ്പുള്ള ഇനമാണ്. ഒരു ഹെക്ടറിൽ നിന്നും ശരാശരി 116 ടൺ കരിമ്പ് ലഭിക്കുന്നു. പഞ്ചസാര അളവ് ഹെക്ടറിന് ശരാശരി 13.5 ടൺ

തിരുമധുരം (C.O. 740 x C.O. 6806)

തിരുവല്ലയിലെ കരിമ്പുഗവേഷണസ്ഥാപനത്തിൽ നിന്നും 1992-ൽ പുറത്തിര ക്കിയ ഇനം. സീസന്റെ മധ്യകാലത്തേക്കു ലഭ്യമാകുന്നതിനുവേണ്ടി കൃഷി ചെയ്യാൻ പററിയ ഇനമാണ്. 10-12 മാസത്തെ മൂപ്പുണ്ട്. മധ്യതിരുവിതാംകൂർ പ്രദേശങ്ങളായ തിരുവല്ലയിലും പന്തളത്തും കൃഷി ചെയ്യാൻ അനുയോജ്യമാണ്. റെഡ്റോട് എന്ന് രോഗത്തെ പ്രതിരോധിക്കുവാനുള്ള കഴിവുണ്ട്, ഒരു ഹെക്ടറിൽ നിന്ന് 106 ടൺ കരിമ്പും 10 ടൺ പഞ്ചസാരയും ലഭിക്കുന്നു.

മധുരിമ (C.O. 740 x C.0.7318

തിരുവല്ലയിലെ കരിമ്പുഗവേഷണസ്ഥാപനത്തിൽ നിന്നും 1996-ൽ പുറ ത്തിറക്കിയ ഇനം. വരൾച്ചയെയും വെള്ളപ്പൊക്കത്തെയും അതിജീവിച്ചു വളരും. നല്ല വിളവും അധികം പഞ്ചസാര അംശവും ഉണ്ട്. റെഡ്റോട്ട് രോഗത്തെ പ്രതി രോധിക്കുവാനുള്ള കഴിവുണ്ട്. ഒരു ഹെക്ടറിൽ നിന്ന് ശരാശരി 178, 9 ടൺ കരിമ്പ ഉൽപ്പാദിപ്പിക്കുന്നു. പഞ്ചസാര ഉൽപ്പാദനം ശരാശരി 18.5 ടൺ ഹെക്ടർ. തിരുവല്ല, പന്തളം, പാലക്കാട് എന്നീ പ്രദേശങ്ങളിൽ കൃഷിചെയ്യുവാൻ ഉത്തമമാണ്.

കരിമ്പു ഗവേഷണ സ്ഥാപനങ്ങൾ

ഇന്ത്യൻ കരിമ്പു ഗവേഷണ സ്ഥാപനം, ലക്നൗ(Indian Institute of Sugarcane Research, Lucknow) ഇന്ത്യൻ കൃഷി ഗവേഷണ കൗൺസിലിന്റെ (ICAR) കീഴിൽ ഉത്തർപ്രദേശിലുള്ള ലക്നൗ എന്ന സ്ഥലത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. കരിമ്പിൻ വിള പരിപാലനത്തിൻറ വിവിധ വശങ്ങളിലുള്ള ഗവേഷണങ്ങൾക്ക് ഈ സ്ഥാപനം നേതൃത്വം കൊടുക്കുന്നു.

കരിമ്പു പ്രജനന സ്ഥാപനം കോയമ്പത്തൂർ

(Sugarcane Breeding Institute (SBI), Coimbatore)

തമിഴ്നാട്ടിലെ കോയമ്പത്തൂർ എന്ന സ്ഥലത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ഈ സ്ഥാപനത്തിൽ നിന്നും കരിമ്പിൻറെ വിവിധ ഇനങ്ങൾ 'CO' എന്ന പേരിൽ പുറത്തിറക്കിയിട്ടുണ്ട്.

കരിമ്പു ഗവേഷണ കേന്ദ്രം, തിരുവല്ല (Sugarcane Research Station, Thiruvalla) കേരള കാർഷിക സർവകലാശാലയുടെ കീഴിൽ തിരുവല്ലയിൽ പ്രവർത്തിച്ചു വരുന്നു. കരിമ്പിനെ സംബന്ധിച്ച വിവിധ വിളപരിപാലനമുറകളെക്കുറിച്ചുള്ള വളരെ യേറെ ഗവേഷണങ്ങൾക്ക് ഈ സ്ഥാപനം നേതൃത്വം കൊടുത്തു വരുന്നു. കൂടാതെ നല്ലയിനം കരിമ്പിനങ്ങൾ ഈ സ്ഥാപനത്തിൽ നിന്നും ഉരുത്തിരിച്ചെടുത്തിട്ടുണ്ട്. മധുരിമ, തിരുമധുരം, മാധുരി തുടങ്ങിയവ ഈ സ്ഥാപനത്തിൻറെ സംഭാവനയാണ്.

ഷുഗർ ബീറ്

മെഡിറ്ററേനിയൻ പ്രദേശത്ത് ഉത്ഭവിച്ചു എന്നു കരുതപ്പെടുന്നു. റഷ്യ, വടക്കേ അമേരിക്ക, ഫ്രാൻസ്, ജർമനി, ഇററലി,തുർക്കി, ചെക്ക് റിപ്പബ്ലിക്, സൊവാക്യ എന്നിവിടങ്ങളിലാണ് പ്രധാനമായും കൃഷിചെയ്യുന്നത്. ലോകത്തൊട്ടാകെ 8,66 കോടി ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്. ഉൽപ്പാദനം 21.65 കോടി ടൺ വരും. ഇന്ത്യയിൽ രാജസ്ഥാൻ, മഹാരാഷ്ട്ര, യു.പി.,കശ്മീർ എന്നീ സംസ്ഥാനങ്ങളിൽ ഷുഗർബീററ് (sugar beet) വൻതോതിൽ കൃഷിചെയ്തു വരുന്നു. ബീററാ വൾഗാരിസ് വെറൈററി എസ്കുലെൻറ (Beta vulgaris var. esculenta) എന്ന ശാസ്ത്രനാമത്തി ലറിയപ്പെടുന്ന ഈ ദ്വിവർഷി സസ്യം ചീനപോഡിയേസീ കുടുംബത്തിൽപ്പെടുന്നു. ആദ്യത്തെ വർഷം വേരുകളും റോസെററാകാരത്തിൽ ഇലകളും ഉണ്ടാകുന്നു. രണ്ടാം വർഷം പുഷ്പിച്ച് വിത്തുകൾ ഉണ്ടാകുന്നു. കോണാ കാരത്തിലുള്ള വെളുത്ത വേരുകൾക്ക് അരമീറററോളം നീളം കാണും. വേരുകളിലാണ് പഞ്ചസാര (ബീററ് ഷഗർ അടങ്ങിയിരിക്കുന്നത്. 15-16% പഞ്ചസാര കാണും. 12-14° C ചൂടും തണുത്ത കാലാവസ്ഥയുമാണ് ഷുഗർബീററിൻറെ വളർച്ചയ്ക്ക് അനുയോജ്യം. ഒക്ടോബർ-മേയ് ആണ് ഈ വിള കൃഷിചെയ്യാൻ പറ്റിയ സമയം, മുള പൊട്ടാൻ 15° C ചൂട് വേണം. നന്നായി വളരാനും സൂകാസ് (പഞ്ചസാര) അളവ് കൂടാനും 20-22°C ചൂട് ആവശ്യമാണ്. ചൂട് 30° C-ൽ അധികമായാൽ പഞ്ചസാരയുടെ അളവ് കുറയുന്നു. നല്ല നീർവാർച്ചയുള്ള സാൻഡി ലോം-ക്ലേ ലോം മണ്ണാണ് വേണ്ടത്. ഉയർന്ന പി.എച്ച് (9.5 വരെ) ഉള്ള ഉപ്പു കലർന്ന ക്ഷാരമണ്ണിലും നന്നായി വളരും. വെള്ള ക്കെട്ടുണ്ടാകാതിരിക്കാനായി, ആവശ്യത്തിന് ചരിവും നീർവാർച്ചയുമുള്ള സ്ഥലം തിരഞ്ഞെടുക്കണം.

ഇനങ്ങൾ

  1. മാരിബോ മാക്രാപോളി
  2. മാരിബോ മെഗാപോളി
  3. മാരിബോ റെസിററാപോളി
  4. കീവോ മെഗാപോളി
  5. ട്രൈബൽ

കൃഷിസംബന്ധമായ വിവരങ്ങൾ ഷുഗർബീററ് ഒരു "രാബീ' വിളയാണ്. ചോളം ഷുഗർബീററ് 1 നെല്ല് ഷുഗർബീററ് കൂട്ടുകൃഷി സോയാബീൻ, ചെറുപയർ, ഉഴുന്ന്, വൻപയർ എന്നിവയോടൊപ്പവും ഷുഗർ ബീറ് നടാവുന്നതാണ്. തണുപ്പുകാലത്ത് കരിമ്പിനോടൊപ്പം ക്യഷി ചെയ്താൽ പരമാവധി പഞ്ചസാര ലഭിക്കുന്നു.

നിലമൊരുക്കൽ

മോൾഡ് ബോർഡ് കലപ്പ കൊണ്ട് 2-3 പ്രാവശ്യം ആഴത്തിൽ നെടുകെയും കൂറുകെയും ഉഴണം. അതിനുശേഷം പലക കൊണ്ട് നിരപ്പാക്കണം. വെള്ളം കെട്ടി നിൽക്കാതിരിക്കാനാണിത്.

വിത്തും വിതയും

ബെഡുകളിൽ വരികളായോ 15 സെ.മീ. ഉയരമുള്ള വരമ്പുകളിലോ നടാം.50 സെ.മീ. അകലം നൽകണം. നിരപ്പല്ലാത്ത ഭൂമിയിൽ വരമ്പുകളിൽ നടുന്നതാണ് നല്ലത്. നടുന്ന സമയത്ത് മണ്ണിൽ ആവശ്യത്തിന് ഈർപ്പം ഉണ്ടായിരിക്കണം. കൈ കൊണ്ട് വിതയ്ക്കുകയോ ഡിൽ ചെയ്യുകയോ ചെയ്യാം.

വിത്തിൻറെ അളവ് > 8-10 കി.ഗ്രാം ഹെക്ടർ.

വിതയ്ക്കേണ്ട ആഴം + 2.5 സെ.മീ.

നവംബർ 10 വരെ.

വിതയ്ക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഒക്ടോബർ 15 മുതൽ നട്ട് മൂപ്പതുദിവസം കഴിയുമ്പോൾ അധികമുള്ള ചെടികൾ പറിച്ചു കളഞ്ഞ്. 80,000 മുതൽ 1 ലക്ഷം ചെടികൾ ഹെക്ടർ എന്ന തോതിൽ നിജപ്പെടുത്തണം. ചെടികൾ തമ്മിലുള്ള അകലം 20 സെ. മീ. വേണം. ആദ്യത്തെ 35 മുതൽ 45 ദിവസം വരെ വിളഭൂമി കവിമുക്തമായിരിക്കണം

വളപ്രയോഗം

120 കി.ഗ്രാം നൈട്രജൻ

80-100 കി.ഗ്രാം പൊട്ടാഷ്

80 കി.ഗ്രാം ഫോസ്ഫറസ് ഒരു ഹെക്ടറിന്

പകുതി നൈട്രജനും മുഴുവൻ ഫോസ്ഫറസും പൊട്ടാഷും-അവസാനത്തെ ഉഴവിൻറ സമയത്ത്.ബാക്കി പകുതി നൈട്രജൻ അധികമുള്ള ചെടികൾ പറിച്ചുകളഞ്ഞ ശേഷം.

7-10 തവണ  ജലസേചനം നടത്തണം.അധികമുള്ള ചെടികള്‍ പറിച്ച് കളയുന്ന മുമ്പ് ഒന്നോ രണ്ടോ തവണ നനയ്ക്കണം. പിന്നീട് 20-25 ദിവസത്ത ഇടവേളയിലും നനയ്ക്കാം. ഗർബീററിന് ജലദൗർലഭ്യം ഒട്ടും തന്നെ ഉണ്ടാകാൻ പാടില്ല. എന്നാൽ വെള്ളക്കെട്ടും നന്നല്ല. മാർച്ച്-മേയ് മാസങ്ങളിലാണ് വിളവെടുക്കുന്നത്. മിതമായ വേനലുള്ള സ്ഥലങ്ങളിൽ വിളവെടുപ്പ് ജൂൺ വരെയാക്കാം. 500-700 ക്വിൻറൽ ബീററ് ഹെക്ടർ എന്ന തോതിൽ ലഭിക്കുന്നു. വിളവെടുത്ത് 36 മണിക്കൂറുകൾക്കുള്ളിൽ വേരുകൾ ഫാക്ടറിയിലെത്തിക്കണം. ബീററ് ഷുഗർ നിഷ്കർഷണം ബീററ് ഷുഗർ നിഷ്കർഷണത്തിനുവേണ്ടി ആദ്യമായി ഫാക്ടറി സ്ഥാപിച്ചത് 1801-ൽ സിലേഷ്യ (Silesia)യിലാണ്. ഈ വ്യവസായം പിന്നീട് യൂറോപ്പ് ആകമാനം സാരയും വേർതിരിച്ചെടുക്കുന്നത്. മൊളാസസും ചണ്ടിയും കന്നുകാലിത്തീററകളിൽ ചേർക്കാറുണ്ട്. മൊളാസസിൽ നിന്ന് വ്യാവസായിക ആൽക്കഹോൾ ഉൽപ്പാദിപ്പി ക്കുന്നു. ഷുഗർബീററ് നീര് ശുദ്ധീകരിക്കുമ്പോൾ കിട്ടുന്ന അവശിഷ്ടം (filter cake) വളമായി ഉപയോഗിക്കുന്നു.

ഭാവി സാധ്യതകൾ

കരിമ്പിൻ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനാവശ്യമായ വിള പരി പാലന സമ്പ്രദായങ്ങൾ അവലംബിക്കേണ്ടതാണ്.പഞ്ചസാര ഉത്പാദനത്തിൽ സ്വയം പര്യാപ്തത നേടേണ്ട കാലം അതിക്രമിച്ചിരിക്കുന്നതിനാൽ കൂടുതൽ ഉൽപ്പാദനക്ഷമതയുള്ള ഇനങ്ങൾ ഇനിയും ഉരുത്തിരിച്ചെടുക്കേണ്ടതുണ്ട്.

References

Shahi, H.N. 2002 Crashing Prices cause concern. The Hindu Survey of Indian

Agriculture 2002. P. 119-122.

Chhidda Singh (1988) Modern Techniques of Raising Field Crops. Oxford IBH

Publishing Co. Pvt. Ltd., New Delhi pp. 415-445

Fertilizer Statistics (1998) Fertilizer Association of India, New Delhi.

Gopimony, R (1970) modulo alla State Institute of Languages, Trivandrum

pp. 471-497

The Hindu of Agriculture (1999) Indian Survey

Hand Book of Agriculture 1987 Indian Council of Agricultural Research,

New Delhi.

Kerala Agri. University, Thrissur (1996) Package of Practices

Thuliaram Rao, J., Natarajan, B.V., Bhagyalekshmi, K.V. (1983) Sugarcane,

Indian Council of Agri. Research, New Delhi pp. 1-126.

കടപ്പാട്:കാര്‍ഷിക വിജ്ഞാനം© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate