অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ടിഷ്യൂകള്‍ച്ചര്‍ വാഴ പരിചരണം

ടിഷ്യൂ കള്‍ച്ചര്‍ വാഴ പരിചരണം

പഴവര്‍ഗ്ഗങ്ങളില്‍ വളരെ പ്രാധാന്യമുള്ളവയാണ് വാഴപ്പഴം, പ്രത്യേകിച്ചും കേരളത്തില്‍. പോഷകസമൃദ്ധവും എളുപ്പം ദഹിക്കുന്നതുമായ വാഴപ്പഴം കുട്ടികള്‍ ഉതല്‍ പ്രായമേറിയവര്‍ക്കുവരെ പ്രിയമേറിയതാണ്. ഇതിനുപുറമേ പൂജകള്‍, മംഗള കാര്യങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയിലെല്ലാം തന്നെ വാഴപ്പഴത്തിന് വലിയ സ്ഥാനമാണുള്ളത്.

പഴമായും പച്ചക്കറിയായും ഉപയോഗിക്കാവുന്ന ഒരു പ്രധാന കാര്‍ഷികവിളയായ വാഴ ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും കൃഷിചെയ്തുവരുന്നു. മറ്റ് പഴങ്ങളില്‍ നിന്നും വ്യത്യസ്തമായി വര്‍ഷത്തില്‍ എല്ലാ സമയത്തും കൃഷി ചെയ്യാന്‍ സാധിക്കുമെന്നതിനാല്‍ വാഴപ്പഴം എല്ലായ്പ്പോഴും ലഭ്യമാണ്. വൈവിധ്യമാര്‍ന്ന വാഴയിനങ്ങളാല്‍ അനുഗ്രഹീതമാണ് നമ്മുടെ സംസ്ഥാനം. വാഴക്കന്ന് ഉപയോഗിച്ചുള്ള നടീലാണ് നാം കാലങ്ങളായി സ്വീകരിച്ചു വന്നിരുന്നത്. ഗുണമേന്മയുള്ളതും രോഗവിമുക്തവുമായ കന്നുകളുടെ അഭാവമാണ് വാഴകൃഷി നേരിടുന്ന ഒരു പ്രധാന പ്രശ്നം. പുതിയ സാങ്കേതികവിദ്യയായ ടിഷ്യൂകള്‍ച്ചറിലൂടെ തയ്യാറാക്കിയ വാഴത്തൈ ഉപയോഗിച്ചുള്ള വാഴകൃഷിക്ക് പ്രചാരം ഏറി വരികയാണിപ്പോള്‍.

തികച്ചും അണുവിമുക്തമായ അന്തരീക്ഷത്തില്‍ ഒരു ചെടിയുടെ കോശത്തില്‍നിന്നോ മുകുളത്തില്‍നിന്നോ കൃത്രിമമായി ഉണ്ടാക്കിയ മാദ്ധ്യമ മിശ്രിതം ഉപയോഗിച്ച് അനേകം തൈകള്‍ ഉത്പാദിപ്പിക്കുന്ന ഒരു പുതുസാങ്കേതികവിദ്യയാണ് ടിഷ്യൂകള്‍ച്ചര്‍.

ഉന്നത ഗുണനിലവാരമുള്ളതും രോഗകീടങ്ങളില്ലാത്തതുമായ മാതൃസസ്യത്തില്‍ നിന്നും ശേഖരിച്ച മാതൃമുകുളത്തില്‍ നിന്ന് തൈകള്‍ ഉത്പാദിപ്പിക്കുന്നതിനാല്‍ ലഭിക്കുന്ന തൈകളും മാതൃവാഴയെപ്പോലെ ഉന്നത ഗുണനിലവാരമുള്ളവ ആയിരിക്കും. മാത്രമല്ല എല്ലാ തൈകളുടെയും വളര്‍ച്ചയും ഒരേ തോതിലായിരിക്കും. ഒരേസമയം കുലയ്ക്കുന്നതിനാല്‍ ഒരുമിച്ച് വിളവെടുക്കാനും സാധിക്കും. ആവശ്യമനുസരിച്ച്‌ മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരം ഏത് സമയത്തും തൈകള്‍ ഉത്പാദിപ്പിക്കാന്‍ ഈ വിദ്യയിലൂടെ കഴിയുന്നു എന്നതും ഇതിന്‍റെ പ്രത്യേകതയാണ്. ദൃഡീകരണം നടത്തിയ ടിഷ്യൂകള്‍ച്ചര്‍ തൈകളാണ് നടുന്നതിനായി കര്‍ഷകര്‍ക്ക് സാധാരണ ലഭിക്കുന്നത്. കാഴ്ചയില്‍ കൗതുകം ജനിപ്പിക്കുന്ന ഈ ചെറു തൈകള്‍ നാം സാധാരണ ഉപയോഗിക്കുന്ന വാഴക്കന്നുകളെ അപേക്ഷിച്ച് രൂപത്തിലും വലിപ്പത്തിലും വ്യത്യസ്തമാണ്. ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടതും വായുസഞ്ചാരവും തണലുമുള്ള സ്ഥലത്ത് സൂക്ഷിക്കേണ്ടതുമാണ്. ദിവസേന നനയ്ക്കുവാനും മറക്കരുത്. ജലസേചനത്തിന് സൗകര്യമുണ്ടെങ്കില്‍ വര്‍ഷത്തില്‍ എല്ലാസമയത്തും ടിഷ്യൂകള്‍ച്ചര്‍ വാഴത്തൈ നടാവുന്നതാണ്. മറ്റ് വഴകളെപ്പോലെ ടിഷ്യൂകള്‍ച്ചര്‍ വാഴയുടെ വളര്‍ച്ചയ്ക്കും നല്ല സൂര്യപ്രകാശം ആവശ്യമാണ്‌. സൂര്യപ്രകാശം ലഭിക്കുന്നിടങ്ങളില്‍ ഇടവിളയായും കൃഷി ചെയ്യാവുന്നതാണ്. മണ്ണിന് നല്ല നീര്‍വാര്‍ച്ച ഉണ്ടായിരിക്കണം. അനുയോജ്യമായ അമ്ലത്വം 6.0-7.5 വരെയാണ്. അമ്ലത്വം കുറയുംതോറും രോഗം വരാനുള്ള സാധ്യത കൂടുതലാണ്.

ഇനങ്ങള്‍

നേന്ത്രന്‍, ക്വിന്‍റല്‍ നേന്ത്രന്‍, പെരുമാട്ടി നേന്ത്രന്‍, ചെങ്കദളി-കപ്പ, പച്ചക്കപ്പ പൂവന്‍, റോബസ്റ്റ, ഗ്രാന്‍റ് നെയിന്‍, ചൈനാലി, പൂവന്‍, രസകദളി-ഞാലിപ്പൂവന്‍, ഉദയം.

ഇനം

അകലം (മീറ്ററില്‍)

10 സെന്ററില്‍ നടാവുന്ന എണ്ണം

നേന്ത്രന്‍

2*2

100

പാളയംകോടന്‍, കപ്പ പൂവന്‍, പൂവന്‍, ഞാലിപ്പൂവന്‍

2.1*2.1

90

റോബസ്റ്റ ഇനങ്ങള്‍

2.4*1.8

92

50*50*50 സെ.മീ. വലിപ്പമുള്ള കുഴിയെടുത്ത് 10 കിലോ ചാണകം/കമ്പോസ്റ്റ് മേല്‍മണ്ണുമായി ചേര്‍ത്തിളക്കി മുക്കാല്‍ ഭാഗത്തോളം കുഴിനിറച്ച് അതിന്‍റെ ഒത്ത നടുവിലായി ടിഷ്യൂകള്‍ച്ചര്‍ വാഴത്തൈ നടണം. ദൃഡീകരണം കഴിഞ്ഞതും 15-20സേ.മീ. നീളമുള്ളതും വിരിഞ്ഞ ഇലകള്‍ നാലില്‍ കുറയാതെ ഉള്ളതുമായ തൈകളാണ് നടുന്നതിന് ഉത്തമം. പോളിത്തീന്‍ കവര്‍ നെടുകെ മുറിച്ച് മാറ്റി തൈകള്‍ക്ക് ഇളക്കം തട്ടാതെ പോട്ടിംഗ് മിശ്രിതം അടക്കം പിള്ളക്കുഴിയില്‍ നടുക. കവറില്‍ തൈ എത്രത്തോളം മണ്ണിനടിയിലായിരുന്നുവോ അത്രയും താഴ്ത്തി നടുക. ടിഷ്യൂകള്‍ച്ചര്‍ തൈ വൈകുന്നേരങ്ങളില്‍ നടുന്നതാണ് നല്ലത്. നട്ടശേഷം ചുവട് ചെറുതായി അമര്‍ത്തി ഒതുക്കണം. ഇത് വേരുകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിന് സഹായിക്കും. ആദ്യത്തെ 15 ദിവസം ചെറിയ തോതില്‍ തണല്‍ നല്‍കുകയും ദിവസേന നനയ്ക്കുകയും ചെയ്യണം.

നേന്ത്രന്‍ (ഒരു വാഴയ്ക്ക്)

നമ്പര്‍

വളപ്രയോഗ സമയം

യൂറിയ (ഗ്രാം)

മസ്സൂറി ഫോസ്/ രാജ്ഫോസ് (ഗ്രാം)

മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്

1

നട്ട് ഒരു മാസം കഴിഞ്ഞ്

110

360

110

2

നട്ട് രണ്ട് മാസം കഴിഞ്ഞ്

110

 

110

3

നട്ട് മൂന്ന് മാസം കഴിഞ്ഞ്

110

280

110

4

നട്ട് നാല് മാസം കഴിഞ്ഞ്

110

 

110

5

നട്ട് അഞ്ച് മാസം കഴിഞ്ഞ്

110

 

110

6

നട്ട് ഏഴു മാസം കഴിഞ്ഞ് (കുല വന്ന ശേഷം)

110

 

215

 

ആകെ

660

640

765

വളപ്രയോഗം

പ്രധാന മൂലകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് ഇവയ്ക്ക് പുറമേ കാത്സ്യവും മഗ്നീഷ്യവും വാഴയ്ക്ക് ആവശ്യമാണ്‌.

മുകളില്‍ പറഞ്ഞ രീതി അവലംബിക്കുവാന്‍ സാധിക്കാത്ത സ്ഥലങ്ങളില്‍ നൈട്രജനും പൊട്ടാഷും രണ്ട് തുല്യ തവണകളായി തൈകള്‍ നട്ട് 60, 120 ദിവസങ്ങള്‍ക്കുശേഷം ഇട്ടുകൊടുക്കാം. ഫോസ്ഫറസ് മുഴുവനും ആദ്യത്തെ വളപ്രയോഗത്തോടൊപ്പം ചേര്‍ക്കാം. വാഴയുടെ ചുവട്ടില്‍ വൃത്താകാരത്തില്‍ മണ്‍നിരപ്പിന് 5 മുതല്‍ 8 സേ.മീ താഴ്ചയില്‍ നേരിയ തോതില്‍ മണ്ണിളക്കി വേണം വളപ്രയോഗം നടത്തുവാന്‍.

കപ്പവാഴ/പച്ചക്കപ്പ (ഒരു വാഴയ്ക്ക്)

നമ്പര്‍

വളപ്രയോഗ സമയം

യൂറിയ (ഗ്രാം)

മസ്സൂറി ഫോസ്/ രാജ്ഫോസ് (ഗ്രാം)

മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്

1

നട്ട് ഒരു മാസം കഴിഞ്ഞ്

90

360

170

2

നട്ട് രണ്ട് മാസം കഴിഞ്ഞ്

90

425

170

3

നട്ട് നാല് മാസം കഴിഞ്ഞ്

90

335

170

4

നട്ട് അഞ്ച് മാസം കഴിഞ്ഞ്

90

 

170

5

കുല വന്ന ശേഷം

90

 

110

 

ആകെ

450

1120

680

*നാലാം ഗഡു വളം കുല വരുന്നതുവരെ എല്ലാ മാസവും ആവര്‍ത്തിച്ച് നല്‍കിയാല്‍ വിളവ്‌ കൂടുന്നതായി കണ്ടിട്ടുണ്ട്.

യൂറിയ (ഗ്രാം)

മസ്സൂറി ഫോസ് (ഗ്രാം)

മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്

450

1120

680

മുകളില്‍ പറഞ്ഞ പ്രകാരം ഇടാന്‍ സാധിക്കാത്തപ്പോള്‍ പൊതുവെയുള്ള ശുപാര്‍ശയനുസരിച്ച് വളം രണ്ടാം മാസത്തിലും നാലാം മാസത്തിലും തുല്യ അളവില്‍ കൊടുക്കുക. പ്രധാന മൂലകങ്ങള്‍ക്ക് പുറമേ സൂക്ഷ്മ മൂലകങ്ങളായ സിങ്ക്, അയണ്‍, ബോറോണ്‍, കോപ്പര്‍, മാംഗനീസ് എന്നിവയും വാഴയുടെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായകമാണ്. ഇവയുടെ അഭാവത്തില്‍ വാഴയുടെ വളര്‍ച്ച പൂര്‍ണ്ണമായും തടസപ്പെടുകയും ചില ലക്ഷണങ്ങള്‍ പ്രകടമാവുകയും ചെയ്യുന്നു.

മുകളില്‍ പറഞ്ഞ സൂക്ഷ്മമൂലകങ്ങള്‍ അടങ്ങിയ വിപണിയില്‍ ലഭ്യമായ വളം 3-)൦ മാസത്തിലും 5-)൦ മാസത്തിലും ഉപയോഗിക്കുക. അല്ലെങ്കില്‍ സിങ്ക് സള്‍ഫേറ്റ് (0.5%), ഫെറസ് സള്‍ഫേറ്റ് (0.5%), കോപ്പര്‍ സള്‍ഫേറ്റ് (0.2%), ബോറിക് ആസിഡ് (0.5%) എന്നിവ കലക്കി ഇലയിലും തണ്ടിലും സ്പ്രേ ചെയ്യുക. ചുവട്ടിലും ഒഴിക്കാവുന്നതാണ്.

ഫെര്‍ട്ടിഗേഷന്‍

വളര്‍ച്ചാസമയം

യൂറിയ(ഗ്രാം/വാഴ)

ആകെ (ഗ്രാം/വാഴ)

മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്(ഗ്രാം/വാഴ)

ആകെ

9 മുതല്‍ 18 ആഴ്ച്ച വരെ (10 ആഴ്ചകള്‍)

15

150

8

80

19 മുതല്‍ 30 ആഴ്ച്ച വരെ (12 ആഴ്ചകള്‍)

10

120

10

120

31 മുതല്‍ 40 ആഴ്ച്ച വരെ (10 ആഴ്ചകള്‍)

7

70

12

120

41 മുതല്‍ 46 ആഴ്ച്ച വരെ (5 ആഴ്ചകള്‍)

Nil

Nil

10

50

ജലസേചനം

ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ നട്ടയുടനെ നനയ്ക്കുക. ആദ്യത്തെ 15 നാള്‍ മുടങ്ങാതെ നനയ്ക്കുക. വാഴയുടെ പ്രായത്തിനനുസരിച്ച് 5 മുതല്‍ 25 ലിറ്റര്‍ വെള്ളം വാഴയൊന്നിന് ദിവസവും ആവശ്യമാണ്‌.

വെള്ളം ആവശ്യത്തിനുമാത്രം വേരുകള്‍ക്ക് എളുപ്പത്തില്‍ ലഭിക്കുന്ന കണിക ജലസേചനം (Drip irrigation) വാഴകള്‍ക്ക് നല്ലതാണ്. കണിക ജലസേചനത്തിലൂടെ വളവും വെള്ളവും കുറഞ്ഞ അളവിലും നിരക്കിലും ആവശ്യാനുസരണം ലഭ്യമാക്കുന്നതിന് ഇത് സഹായിക്കും.

കണിക ജലസേചനം

ആഴ്ച്ച

വെള്ളത്തിന്‍റെ അളവ് (ലിറ്ററില്‍)

1-4

ചുവട്ടില്‍ നനയ്ക്കുക

5-9

8-10

10-19

12

20-32

16-20

33-37

20 ന് മുകളില്‍

38-50

20 ന് മുകളില്‍

രോഗങ്ങള്‍

  1. കുറുനാമ്പ് രോഗം (Bunchy top)

ഒരു വൈറസ് രോഗം. വിരിഞ്ഞുവരുന്ന ഇലകള്‍ വലിപ്പം കുറഞ്ഞ് തിങ്ങി ഞെരുങ്ങി മണ്ടയടഞ്ഞു വളര്‍ച്ച മുരടിച്ച അവസ്ഥ. രോഗം വന്ന വാഴയെ നശിപ്പിക്കുക.കീടനാശിനി ഉപയോഗിച്ച് ഇലപ്പേനുകളെ നശിപ്പിക്കുക.

  1. പനാമ വില്‍റ്റ് രോഗം

ഇതൊരു കുമിള്‍രോഗമാണ്. പുറമേയുള്ള ഇലകള്‍ നിറംമങ്ങി മഞ്ഞളിച്ച് ക്ഷയിച്ച് ഒടിഞ്ഞുതൂങ്ങുന്നു. വാഴത്തടയില്‍ വിള്ളലുകള്‍ ഉണ്ടാവുകയും തട ഒടിഞ്ഞു വീഴുകയും ചെയ്യുന്നു. കുലയുടെ വലിപ്പം കുറയുന്നു. കായുടെ എണ്ണവും വലിപ്പവും കുറയുന്നു.രോഗം വന്ന വാഴയും അതിന്‍റെ ചുവടും നശിപ്പിക്കുക. നീര്‍വാര്‍ച്ച മെച്ചപ്പെടുത്തുക. കുമ്മായം വാഴയൊന്നിന് 1 കിലോ എന്ന നിരക്കില്‍ ഉപയോഗിക്കുക. ലിറ്ററിന് 1 ഗ്രാം എന്ന തോതില്‍ കാര്‍ബണ്‍ഡാസിം കലക്കി ചുവട്ടില്‍ ഒഴിക്കുക.

  1. കൊക്കാന്‍ രോഗം

ഒരു വൈറസ് രോഗം. എല്ലാ പ്രായത്തിലുമുള്ള വാഴകള്‍ക്കും രോഗം വരാം. പിങ്ക് നിറത്തിലുള്ള പാടുകള്‍ ഉണ്ടായി അത് ക്രമേണ ചുവപ്പ് നിറത്തിലുള്ള നീളന്‍ വരപോലെ ആകുന്നു. പുറംപോളകള്‍ വാഴയില്‍നിന്നും ഇളകിമാറുന്നു. ശക്തി ക്ഷയിച്ച് വാഴ ഒടിയുന്നു. ഒടിയാത്ത വാഴയുടെ കുലയും കായുടെ വലിപ്പവും കുറയുന്നു. കുമ്മായം 1 കിലോ, മഗ്നീഷ്യം സള്‍ഫേറ്റ് 200 ഗ്രാം ഇവ ഉപയോഗിക്കുന്നത് നല്ലതാണ്.

  1. ഇലപ്പുള്ളി രോഗം

ഇലപ്പുള്ളി രോഗം കണ്ടാല്‍ കേടായ ഇലമുറിച്ചുമാറ്റി 1 ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം ഉപയോഗിക്കുക. അല്ലെങ്കില്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ പ്രോപിക്കോണസോള്‍ 1 മില്ലി എന്ന തോതില്‍ കലര്‍ത്തി സ്പ്രേ ചെയ്യുക.

കീടങ്ങള്‍

  1. തടതുരപ്പന്‍ പുഴു

കുല വന്നതും കുല വരാനുള്ളതുമായ വാഴകളെ ബാധിക്കുന്നു. പുഴു കുത്തിയ ഭാഗത്ത് കൂടി ഇളംമഞ്ഞ നിറത്തിലുള്ള കൊഴുത്ത ദ്രാവകം ഒലിച്ചിറങ്ങും. ക്രമേണ വാഴ ഒടിഞ്ഞുവീഴും. ഉണങ്ങിയ ഇലയും പോളയും വാഴയില്‍നിന്നും മാറ്റുക. കീടനാശിനി ഉപയോഗിക്കുക. നെമാസോള്‍ 12.5 മില്ലി ലിറ്റര്‍ അല്ലെങ്കില്‍ കാര്‍ബോ സള്‍ഫാന്‍ 6 ജി 10 ഗ്രാം എന്ന നിരക്കില്‍ വാഴ ഒന്നിന് ഉപയോഗിക്കാവുന്നതാണ്.

  1. മാണവണ്ട്‌

മാണവണ്ടിന്‍റെ മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കള്‍ വാഴ മാണം തുരന്നുതിന്ന് നശിപ്പിക്കുന്നു. ഇതിന്‍റെ ഫലമായി നാമ്പില വിരിയാതിരിക്കുകയും ഇലകള്‍ മഞ്ഞളിക്കുകയും ചെയ്യുന്നു. വാഴയുടെ ആരോഗ്യം ക്ഷയിക്കുന്നു. തടതുരപ്പന്‍ പുഴുവിന് നിര്‍ദേശിച്ച നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ ഇവിടെയും ഫലപ്രദമാണ്.

കടപ്പാട്: കര്‍ഷകമിത്രം, സമ്പൂര്‍ണ്ണ കാര്‍ഷിക ഗൈഡ്

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate