Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / നാടൻ ഓണപ്പൂക്കളെ അറിയാം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

നാടൻ ഓണപ്പൂക്കളെ അറിയാം

ലോകത്തിലെ ദൈവത്തിന്റെ സൃഷ്ടികളിൽ ഏറ്റവും മനോഹരങ്ങളാണ് പൂക്കൾ. ബഹുവർണത്തിലുള്ള പൂക്കളെയും പൂമ്പാറ്റകളെയും ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല.

ലോകത്തിലെ  ദൈവത്തിന്റെ സൃഷ്ടികളിൽ ഏറ്റവും മനോഹരങ്ങളാണ് പൂക്കൾ. ബഹുവർണത്തിലുള്ള പൂക്കളെയും പൂമ്പാറ്റകളെയും ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. നമ്മുടെ കാർഷികസംസ്‌കൃതിയിലും ആഘോഷങ്ങളിലും ആചാരങ്ങളിലും എല്ലാം പൂക്കൾ ധാരാളം ഉപയോഗിക്കപ്പെടുന്നു. ജനനത്തിലും മരണത്തിലും വിവാഹത്തിലും പൂക്കൾക്ക് വലിയപങ്കുണ്ട്. വസന്തോത്സവങ്ങളാണ് ആഘോഷങ്ങളായി നാം കൊണ്ടാടാറ.്

ലോകത്തിന്റെ പല ഭാഗത്തും പൂക്കളുടെ ഉത്സവങ്ങൾ ധാരാളമുണ്ടെങ്കിലും അതിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്ന, തുടർച്ചയായി പത്തുദിവസങ്ങൾ പൂക്കളം തീർത്ത് ആഘോഷിക്കുന്ന നമ്മുടെ പൊന്നോണത്തിന്റെയത്രവരില്ലയൊന്നും. മാവേലിയെ വരവേൽക്കാൻ നാടുമുഴുവൻ പൂക്കൂടയുമായി അലഞ്ഞ് ഒട്ടേറെ നാടൻ പൂവുകൾ തമ്മിൽ മത്സരിച്ച് കുട്ടികൾ നുള്ളിയെടുത്തിരുന്ന കാലം ഓർമയിലായി. അത്തം മുതൽ ഓരോദിവസവും പൂക്കളത്തിൻെ എണ്ണം വർധിപ്പിച്ച് തിരുവോണമാകുമ്പോഴേക്കും പത്ത് പൂക്കളങ്ങൾ തീർക്കുന്ന തായിരുന്നു പണ്ടത്തെ രീതി. എന്നാലിന്ന് കരണാടകയിൽ നിന്നും തോവാളയിൽ നിന്നും വരുന്ന രാസവളമിട്ട് കീടനാശിനി തളിച്ച് വരുന്ന പൂക്കൾ  കാശുകൊടുത്ത് വാങ്ങി പൂക്കളം തീർക്കുകയാണ് നാം.

പണ്ടുകാലത്ത് ചിങ്ങം പിറന്നാൽ പൂക്കളുടെ തിരയിളക്കമായിരുന്നു എല്ലായിടത്തും കാട്ടിലും മേട്ടിലും വള്ളിപ്പടർപ്പിലും പുഴയോരത്തും നിറയെ പൂക്കളായിരുന്നു പൂവേപൊലി പാടിക്കാണ്ട് കുട്ടികൾ നാടുനീളെ പൂക്കൾ പറിക്കാനിറങ്ങുമായിരുന്നു. അവർക്കിടയിൽ പുലർച്ചെയെഴുന്നേറ്റ് പൂക്കൾ കക്കാൻ പോകുന്നവറും ഉണ്ടായിരുന്നു. അത്തരം ഒആരമകളെപ്പോലെത്തന്നെ നാടൻഓണപ്പൂക്കളും വിസ്മൃതിയിലായിരിക്കുന്നു. ചില നാടൻ പൂക്കളെ നമുക്ക് പരിചയപ്പെടാം.

തുമ്പ

മാവേലിത്തമ്പുരാൻ കനിഞ്ഞനുഗ്രഹിച്ച തുമ്പപ്പൂവില്ലാതെ ൃാണത്തിന് പൂക്കളം നിർമിക്കരുതെന്നാണ് ചൊല്ല.് ഒരിതൾ തുമ്പപ്പൂവെങ്കിലും ഇല്ലാതെ പൂവിടുന്നത് ദോഷമായി മുൻകാലങ്ങളിൽ കണക്കാക്കിയിരുന്നു. ലാമിയേസി കുടുംബത്തിൽപ്പെടുന്ന ല്യൂക്കസ് ആസ്‌പെര എന്ന ശാസ്ത്രനാമത്തിലുള്ള സസ്യമാണ് തുമ്പച്ചെടി. കരിന്തുമ്പ, പെരുംതുമ്പ എന്നിങ്ങനെ രണ്ടുതരത്തിൽ കാണപ്പെടുന്നു. ചിലചെടികൾ 50 സെ.മീ. വരെ പൊക്കം വെക്കും. വെള്ളനിറത്തിലാണ് പൂക്കൾ, പൂവിൽ സുഗന്ധദ്രവ്യവും ആൽക്കലോയ്ഡും ഇലകളിൽ ഗ്ലൂക്കോസൈഡും ഉണ്ട്. ആയുർവേദത്തിൽ വാതം, കഫം, പിത്തം ജ്വരം എന്നിങ്ങനെ രോഗങ്ങൾക്കുള്ള ഒട്ടേറെ ഔഷധങ്ങളുടെ നിർമിതിയിൽ തുമ്പ ഉപയോഗിക്കപ്പെടുന്നു.

മുക്കുറ്റി്

കേരംതിങ്ങും കേരളനാട്ടിൽ തെങ്ങിന്റെ ഒരു മിനിയേച്ചർ രൂപമാണ് മുക്കുറ്റി. വളരെകുഞ്ഞുതെങ്ങ് ഓലവിരിച്ചുനിൽക്കുന്നതുപോലെ ഭൂമിക്ക് സമാന്തരമായാണ് അതിന്റെയും ഇലച്ചാർത്ത്. കൈകൾകൊണ്ട് നുള്ളിയെടുക്കാൻ പാടുള്ള തരത്തിൽ കുഞ്ഞായിരിക്കും ഇതിന്റെ മഞ്ഞനിറത്തിലുള്ള പൂവ്. കുഞ്ഞു കോളാമ്പിപ്പൂവിന്റെ ആകൃതിയായിരിക്കും ഇതിന് ആയുർവേദത്തിൽ മുറിവ് കുടാൽ മുക്കുറ്റി മരുന്നായി അരച്ചു പുരട്ടുന്നു. നാളുകളിൽ മൂലത്തിന്റെ ഭാഗ്യവർണമായതിനാൽ മൂലം നാളിലാണ് മുക്കുറ്റി പൂക്കളത്തിൽ ഒരുക്കേണ്ടത്.

ചെമ്പരത്തി

ചെമ്പരത്തി നമ്മുടെ നാട്ടിൽ പല വർണങ്ങളിൽ കണ്ടുവരുന്നു. ഇതും ഒരു നാടൻ ഓണപ്പൂവാണ്. മാൽവേസി കുടുംബത്തിലെ ഈ സസ്യത്തന്റെ ശാസ്ത്രനാമം ഹിബിസ്‌കസ് റോസാ സയനൻസിസ് എന്നാണ്. വെള്ള, മഞ്ഞ, ഓറഞ്ച്, നീല ചുവപ്പ് ഇനങ്ങൾ കണ്ടുവരുന്നുണ്ട്. പുരാണത്തിലെ രാവണൻ രചിച്ചതെന്നു കരുതപ്പെടുന്ന അർക്കപ്രകാശം എന്ന ഗ്രന്ഥത്തിൽ ചെമ്പരത്തിയുടെ ഔഷധഗുണങ്ങൾ വിവരിക്കുന്നു. ചോതിനാൾ മുതലാണ് ചുവപ്പു ചെമ്പരത്തി പൂക്കളങ്ങളിൽ സഥാനം പിടിക്കുക.

കാക്കപ്പൂ

മാംസഭോജികളായ സസ്യങ്ങളിൽ ചെറുതാണിത്. ലെന്റിബുലേറിയേസീ കുടുംബത്തിലെ ഈചെടിയുടെ ശാസ്ത്രീയനാമം യുട്രിക്കുലേറിയ റെട്രക്കുലേറ്റ എന്നാണ്. യുനെസ്‌കോയുടെ വംശനാശം വന്നുകൊണ്ടിരിക്കുന്ന സസ്യങ്ങൾ അടങ്ങുന്ന ചുവപ്പു പട്ടികയിൽപ്പെടുന്ന വയലുകളിൽ കാണപ്പെടുന്ന ചെടിയുടെ പൂവിന് അത്യാകർഷകമായ വയലറ്റ്് നിറമാണ്. കണ്ണൂരിലെ മാടായിപ്പാറയിൽ ഇത് ധാരാളം കണ്ടുവരുന്നു. വയലുകളിലും ജലസാന്നിധ്യമുള്ള കുന്നുകളിലും കണ്ടുവരുന്നു. വയലിലുള്ളതിന് കടുത്ത നിറമായിരിക്കും. തന്റെ അടുത്തുവരുന്ന സൂക്ഷ്മജീവികളെ ആകർഷിച്ച് തന്റെ പോടിനുള്ളിൽ വീഴ്ത്തി ആഹാരമാക്കുന്നു കൂടാതെ വേരുകൾ ഉപയോഗിച്ച് പോക്ഷണം വലിച്ചെടുക്കുന്നു. പൂരാടം നാളിൽ ് കാക്കപ്പൂ പൂക്കളത്തിൽ ഉണ്ടായിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു പണ്ട്. കാക്കപൂരാടത്തിന് കാക്കയോളം പൊക്കത്തിൽ കാക്കപ്പൂവിടണമെന്നാണ് പറയാറ്.

ശംഖു പുഷ്പം

ശംഖുപുഷ്പവും ഒരു നാടൻ ഓണപ്പൂവാണ്. ആകൃതിയിൽ ശംഖിന്റെ രൂപം വരുന്നതുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത്. വെള്ള, വയലറ്റ് നിറങ്ങളിലാണ് ഇത് കണ്ടുവരുന്നത്. ഒരു നാടൻ വള്ളിസസ്യമാണിത്. വെള്ളനിറമുള്ളത് വിശാഖം നാളിലും വയലറ്റ് നിറമുള്ളത് പൂരാടത്തിനും പൂക്കളങ്ങളിൽ അലങ്കരിക്കാം. ഫാബേസീ കുടംബക്കാരിയ സസ്യത്തിന്റെ ശാസ്ത്രീയനാമം ക്ലിറ്റോറിയ ടെർണേറ്റിയ എന്നാണ്. നമ്മുടെ വേലിപ്പടർപ്പുകളിൽ പടർന്നുവളരന്ന സസ്യമാണിത്. ബുദ്ധിശക്തിയും ഓർമശക്തിയും വർധിപ്പിക്കാനും ഉറക്കമുണ്ടാക്കാനും മറ്റുപലതിനും ശംഖുപുഷ്പത്തിന്റെ വേരും പൂവും മൊത്തമായും ആയുർവേദത്തിൽ ഉപയോഗിക്കുന്നു.

ഓടപ്പൂ, ഈച്ചപ്പൂ, കണ്ണാന്തളി, കനകാംബരം, നെല്ലുത്തരിപ്പൂ, കുറിഞ്ഞി, തെച്ചി, മന്ദാരം, അശോകം കൊങ്ങിണി, പാരിജാതം പവിഴമല്ലി, കടമ്പ്, പിച്ചകം, കുങ്കുമം.... അങ്ങനെ ഓണപ്പൂക്കളുടെ നിര നിഇ്ടുകിടക്കുന്നു ഒരു കടലോളം. അവയിൽപ്പലതും നമ്മുടെ നാട്ടുപറമ്പുകളിൽ ഇപ്പോഴും കാണുന്നവയാണ് അവയെ നമ്മുക്ക് നമ്മുടെ ഓണപ്പൂക്കളങ്ങളിലേക്ക് ആനയിക്കാം....

പ്രമോദ്കുമാർ വി.സി

3.1875
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top