Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / തുളസി കൃഷി
പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

തുളസി കൃഷി

തുളസി കൃഷിയെ അറിയാം

തുളസിത്തറകളിലും അമ്പലവളപ്പിലും മാത്രം ഒതുങ്ങിയിരുന്ന തുളസിയുടെ ആയുര്‍വേദപരവും ശാസ്ത്രിയവും വ്യാവസായികമായി  മരുന്നുത്പാദിപ്പിക്കാനുള്ള മൂല്യങ്ങള്‍ മനസ്സിലാക്കിയ കാര്‍ഷികലോകം അതിനെ വ്യാവസികമായി കൃഷിച്യ്തുതുടങ്ങി. തുളസി കൃഷിലൂടെ നല്ല വരുമാനം ഉണ്ടാകാനും കഴിയും.ഗുണത്തിലും തരത്തിലും ഏഴു തരം തുളസികള്‍ ഉണ്ടെങ്കിലും കൃഷ്ണതുളസിക്കും രാമതുളസിക്കും ആണ് പ്രാധാന്യം കൂടുതല്‍.

നമ്മുടെ പുരയിടങ്ങളില്‍ താനെ മുളച്ചുവന്നിരുന്ന തുളസി വിത്തിലൂടെയാണ് മുളയ്ക്കുന്നത്. ചെടിയുടെ തണ്ടുകള്‍ക്ക് വെള്ളകലര്‍ന്ന പച്ച നിറമോ കരിഞ്ഞ നീലനിറമോ ആയിരിക്കും.ഇലയുടെ തൂമ്പില്‍ നിന്ന് മുളച്ചുവരുന്ന കതിരുകള്‍ മൂന്നെണ്ണമുള്ള കൂട്ടങ്ങളായാണ് കണ്ടുവരുന്നത്. പുഷ്പങ്ങളെ വഹിക്കുന്ന തണ്ടില്‍ സമവിന്യാസത്തില്‍ ഒട്ടേറെ ശാഖകള്‍ കണ്ടുവരുന്നു. അതിലാണ് ഇളം നീലനിറത്തിലും പച്ചനിറത്തിലുമുള്ള പൂക്കളുണ്ടാകുന്നത്. പൂക്കള്‍ക്ക് നാല് കേസരങ്ങളുണ്ടാകും മഞ്ഞയോ ചുവപ്പോ ആയിരിക്കും വിത്തുകളുടെ നിറം. വിത്തിനും ചെടിക്ക് സമൂലവും നല്ല സുഗന്ധമായിരിക്കും .

കാര്‍ഷികാവശ്യത്തിനായി ശേഖരിച്ച വിത്തുകള്‍, ചാണകം, മണല്‍ എന്നിവ കൂട്ടിക്കലര്‍ത്തിയ പൊടിമണ്ണില്‍ വിതറി ചെറുനന നല്‍കി മുളപ്പിച്ചെടുക്കാം. മുളച്ച് രണ്ടാഴ്ചയ്ക്കുശേഷം. നന്നായി അടിവളം ചേര്‍ത്ത മണ്ണിലേക്ക് പറിച്ചുനട്ട് വളര്‍ത്തിയെടുക്കാം. പറച്ചുനടുന്ന സ്ഥലത്ത് നല്ല സൂര്യപ്രകാശം ലഭിക്കുമെന്ന്. ഉറപ്പാക്കിയിരിക്കണം. പതിനഞ്ചു ദിവസം കൂടുമ്പോള്‍ ചാണകപ്പൊടി അടിയില്‍ വിതറി മണ്ണ് കൂട്ടിക്കൊടുക്കാം.ചെടിയുടെ ചുവട്ടില്‍ വെള്ളം കെട്ടിനില്‍ക്കരുത്. അങ്ങനെ നിന്നാല്‍ ചെടിമൊത്തം ചീഞ്ഞുപോവും. വേനല്‍ക്കാലത്ത് ദിവസവും നന നിര്‍ബന്ധമാണ്. മഴക്കാലത്ത് വേരുപൊന്താതിരിക്കാന്‍ മൂട്ടിൽ മണ്ണ് കൂട്ടിക്കൊടുക്കണം. നല്ലപ്രതിരോധ ശേഷിയുള്ള ചെടിയാണ് തുളസി. എന്നാലും ചിലപ്പോള്‍ ചില ചെടികള്‍ക്ക് രോഗങ്ങള്‍ വരാറുണ്ട്‌. ചിലതിനെ കീടങ്ങള്‍ ആക്രമിക്കാറുമുണ്ട്. അവയെ സംരക്ഷിക്കാന്‍ സാധാരണ പച്ചക്കറികള്‍ക്ക് ഉപയോഗിക്കുന്ന ജൈവകീടനാശിനികള്‍ തന്നെ ഉപയോഗിക്കാം. ഇല ചുരുളല്‍, വേരുചീയല്‍ എന്നിവയാണ് പ്രധാനമായും കണ്ടുവരുന്ന പ്രശ്‌നങ്ങള്‍. തടത്തില്‍ കൂടുതല്‍ വെള്ളം നിര്‍ത്താതിരിക്കുക. വേപ്പധിഷ്ഠിത കീടനാശിനികള്‍ ഉപയോഗിക്കുക എന്നിവയാണ് രോഗങ്ങളെ പ്രതിരോധിക്കാനുള്ള നടപടി.

ഔഷധ ഉപയോഗങ്ങൾ

 • തുളസി നീരും ഇഞ്ചിനീരും തേനും സമം ചേര്‍ത്ത് കൊടുത്താല്‍ കുട്ടികളുടെ വയറു വേദന മാറും.
 • ചിക്കന്‍പോക്സ് വന്നാല്‍ തുളസിയില നീര് 10 മില്ലിയും അത്രയും തേന്‍ ചേര്‍ത്ത് ദിവസവും 3 നേരം ഉപയോഗിച്ചാല്‍ പനിയും ചുമയും ശമിക്കും.
 • വിഷജന്തുക്കള്‍ കടിച്ചാല്‍ തുളസിയില, തുളസിപൂവ്, മഞ്ഞള്‍,തഴുതാമ ഇവ സമം എടുത്തു അരച്ച് മുറിവായില്‍ പുരട്ടുകയും അത്ര തന്നെ അരച്ച് 6 ഗ്രാം വീതം ദിവസം 3 നേരം കഴിക്കുകയും ചെയ്യുക. തുളസിയില തനിയെ അരച്ച് പുരട്ടുന്നതും നല്ലതാണ്.
 • മഞ്ഞപിത്തം, മലേറിയ, വയറു കടി എന്നീ അസുഖങ്ങളുടെ ശമനത്തിന് തുളസിയില നീര് ഓരോ ടേബിള്‍സ്പൂണ്‍ വീതം രാവിലെയും വൈകിട്ടും പതിവായി കഴിക്കുക.
 • തുളസിയില തണലില്‍ ഇട്ട് ഉണക്കി പൊടിച്ചു നാസികാ ചൂര്‍ണ്ണം ആയി ഉപയോഗിച്ചാല്‍ മൂക്കൊലിപ്പ്, മൂക്കടപ്പ് എന്നിവ ശമിക്കും.
 • തുളസി നീരില്‍ മഞ്ഞള്‍ ചേര്‍ത്ത് അരച്ച് സേവിക്കുകയും പുരട്ടുകയും ചെയ്താല്‍ ചിലന്തി വിഷത്തിന് നല്ലതാണ്.
 • ഉറങ്ങുമ്പോള്‍ തലയിണക്ക് അരികെ തുളസിയിലകള്‍ ഇട്ടാല്‍ പേന്‍ പോകും. തുളസിയില മുടിയില്‍ തിരുകിയാലും മതി.
 • കഫം ചുമച്ചു തുപ്പി പോകാന്‍ തേന്‍, ഇഞ്ചിനീര്, ഉള്ളിനീര്,തുളസിയിലനീര് ഇവ സമം ചേര്‍ത്ത് കഴിച്ചാല്‍ മതി.
 • തുളസി കതിരും കുരുമുളകും ചേര്‍ത്ത് വെളിച്ചെണ്ണയില്‍ മുക്കി തേച്ചാല്‍ നീരിറക്കം, തലവേദന എന്നിവ മാറും.
 • കണ്ണ് ചൊറിച്ചില്‍, കണ്ണ് ചുവക്കല്‍ എന്നീ രോഗങ്ങളില്‍ തുളസിനീരു കണ്ണില്‍ ഒഴിക്കുക. ചെങ്കണ്ണിനും തുളസിനീര് ഫലപ്രദമാണ്.
3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top