অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

തീറ്റപ്പുല്‍ വിളയിക്കാം;സംസ്കരിക്കാം

തീറ്റപ്പുല്‍ വിളയിക്കാം;സംസ്കരിക്കാം

ക്ഷീരോത്പാദനച്ചെലവിന്റെ 70-75 ശതമാനം തീറ്റയ്ക്ക് മാത്രമായി വരുന്നതാണ്.ഇത് കുറയ്ക്കുന്നതിന് തീറ്റപ്പുൽക്യഷി വളരെയധികം സഹായകമാണ്. പശുക്കൾക്ക് എളുപ്പം ദഹിപ്പിക്കാൻ കഴിയുന്ന തീറ്റപ്പുല്ല്, സ്വാദിഷ്ടവും വൈറ്റ്മിൻ എ. ധാതു ക്കൾ എന്നിവ യാൽ സമ്പുഷടവുമാണ്. കന്നുകാലികളുടെ ഉത്പാദനക്ഷമതയേയും പ്രത്യുത്പാദനക്ഷമതയേയും ഇത് പരിപോഷിപ്പിക്കുന്നു. ആഹാരക്രമത്തിൽ തീറ്റപ്പുല്ല് ഉൾപ്പെടുത്തുന്നതുവഴി, കന്നുകാലികളിൽ മദിലക്ഷണങ്ങൾ കൃത്യമായി പ്രകടമാകുന്നതാണ്. രണ്ട് പ്രസവങ്ങൾ തമ്മിലുള്ള ഇടവേള പരമാവധി കുറയാനും ഇത് സഹായിക്കുന്നു. ഏകദേശം 20 കിലോ നല്ലയിനംപച്ചപ്പുല്ല് (നേപ്പിയർ, ഗിനി മുതലായവ) അല്ലെങ്കിൽ എട്ടു കിലോ പയർചെടികൾ (വൻപയർ, തോട്ടപ്പ്താർ എന്നിവ) ഒരു കിലോ കാലിത്തീറ്റക്ക് തുല്യമാണ്. 4-5 കിലോ ഗ്രാം പച്ചപ്പുല്ല് ഒരു കിലോ വൈക്കോലിന് പകരമായി കൊടുക്കാവുന്നതാണ്. ഇത് പുല്ലിന് ദൗർലഭ്യം ഉണ്ടാകുന്നവേനൽക്കാലങ്ങളിൽ കന്നുകാലികൾക്ക് ഒരു അനുഗ്രഹമായിത്തീരും,എളുപ്പം ദഹിക്കാവുന്നതും, സ്വാദിഷ്ടവുമായ തരത്തിൽ പുല്ല് സംസ്കരിച്ച് സൂക്ഷിക്കുന്നചെയ്യാം. അവശ്യത്തിലധികമുള്ള തീറ്റപ്പുല്ല് 'ഹ'രീതിയാണ് സൈലേജ്. അന്നജം കൂടുതൽ അടങ്ങിയിട്ടുള്ള മക്കച്ചോളം, മണിച്ചോളം, സങ്കരനേപ്പിയർ എന്നീ ഇനം വിളകളാണ് സൈലേജ് ഉണ്ടാക്കുന്നതിന് ഉത്തമം. ഇതിനായി 50 ശതമാനം ചെടികൾപൂവിടുന്ന കാലഘട്ടത്തിൽ വിളവെടുപ്പ് നടത്തണം.പിന്നീട് ഇവ ചെറുതായി അരിഞ്ഞ്, നന്നായി ഉണങ്ങിയ,ഈർപ്പമോ വെള്ള കെട്ടോ ഉണ്ടാകാൻ സാധ്യത ഇല്ലാത്ത ചെറിയ കുഴികളിൽ അടുക്കണം.500 കി.ഗ്രാം അരിഞ്ഞ പുല്ലിന് ഒരു ക്യുബിക് മീറ്റർ മതിയാകും. പലിൻ ഓരാ അട്ടിയും നന്നായിചവിട്ടി ഒതുക്കണം. ഇപ്രകാരം തറനിരപ്പിൽനിന്ന് ഒരടി ഉയരംവരെ പുല്ല് അടുക്കാവുന്നതാണ്. ഇതിനുമുകളിൽ പോളിത്തീൻ ഷിറിട്ട് മൂടിയതിനു ശേഷംആദ്യം ചെളികൊണ്ടും, അതിനുമുകളിൽ ചാണകംകൊണ്ടും വായു കടക്കാത്തവിധം മൂടണം, 40-50ദിവസം കൊണ്ട് സൈലേജ് ഉപയോഗിക്കാവുന്ന രൂപത്തിൽ ആവുന്നതാണ്. സൈലേജ് നിർമ്മാണത്തിന് പ്ലാസ്റ്റിക് ചാക്കുകളെയും ആശ്രയിക്കാവുന്നതാണ്, പയറുവർഗത്തിൽപ്പെട്ട ചെടികൾ സൈലെജ് ഉണ്ടാക്കാൻ നല്ലതല്ല. ഹേ ഉണ്ടാക്കാൻ കാലാവസ്ഥഅനുകൂലമല്ലെങ്കിൽ സൈലേജ് ഉണ്ടാക്കാവുന്ന സാധാരണയായി 'ഹേ' യ്ക്ക് വേണ്ടി മുറിക്കേണ്ടത്.ചോളം, ഓട്ട്സ്, ലൂസേൺ എന്നിവയിൽനിന്നും ഗുണനിലവാരമുള്ള ഹ ഉണ്ടാക്കാവുന്നതാണ്. തണ്ടിന് കട്ടികുറഞ്ഞ ഇനത്തിൽപെട്ട എല്ലാതരം പുല്ലുകളും പയർചെടികളും ധാന്യവർഗച്ചെടികളും ഹ നിർമാണത്തിന് ഉപയോഗിക്കാം. മുറിച്ച് വണ്ടുകൾ,ത്തിട്ട് ഉണക്കേണ്ടതാണ്. ഇവ നന്നായി ഉണങ്ങിയചെറിയ ശേഷം   ഈർപ്പം തട്ടാത്ത  സ്ഥലത്ത്  കെട്ടുകളാക്കി    (5-10 കിലോഗ്രാം) സൂക്ഷിക്കാൻശ്രദ്ധിക്കണം. ഇവ അരിഞ്ഞ് ചെറുതാക്കി പശുക്കൾക്ക് നൽകുന്നതാണ് അഭികാമ്യം.  പച്ചനിറം കുറയാതെയും കൂടുതൽ ഇലകൾ നഷ്ടപ്പെടാതെയും   ശ്രദ്ധിക്കണം, ലഭ്യമായ സ്ഥലങ്ങളിലെല്ലാം തീറപ്പുൽകൃഷി തുടങ്ങുകയുംകന്നുകാലികളുടെ തിറ്റകമത്തിൽ വിലകുറവുള്ള തീറ്റപ്പുൽ ഉൾപ്പെടുത്തുകയും ചെയ്താൽ അവയുടെആരോഗ്യം നിലനിർത്തിക്കൊണ്ടുതന്നെ ക്ഷീരോത്പാദന ചെലവ് ഗണ്യമായി കുറക്കാനും അതുവഴി സാമ്പത്തിക നേട്ടം  കർഷകർക്ക് ഉണ്ടാക്കാനും സാധിക്കും. ഫോൺ 94949007.മലപ്പുറം കാവടി വെറ്ററിനറി.

കടപ്പാട്:കേരള കര്‍ഷകന്‍

അവസാനം പരിഷ്കരിച്ചത് : 7/12/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate