Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / തക്കാളിയെന്ന മഹാത്ഭുതം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

തക്കാളിയെന്ന മഹാത്ഭുതം

പാവപ്പെട്ടവന്റെ ആപ്പിൾ എന്ന വിശേഷണമുള്ള തക്കാളി കൃഷിയെ അടുത്തറിയാം ,തക്കാളി കൃഷിയെ സംരക്ഷിക്കാം.

തക്കാളി

16-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സ്പെയിനിൽ നിന്നു വന്നുചേർന്ന സഞ്ചാരികളാണ് യൂറോപ്പിൽ ആദ്യമായി തക്കാളി പ്രചരിപ്പിച്ചത്.Solanaceae സസ്യകുടുംബത്തിൽപ്പെട്ട ബഹുവർഷ സസ്യമാണ് തക്കാളി.ഇതിന്റെ ശാസ്ത്രീയ നാമം ലൈക്കോപെർസിക്കോൺ എസ്ക്കുലന്റം എന്നാണ് . തെക്ക്, വടക്ക് അമേരിക്കൻ വൻ‌കരകളിലായി മെക്സിക്കോ മുതൽ പെറു വരെയുള്ള പ്രദേശങ്ങളാണ് തക്കാളിയുടെ ജന്മദേശം‍.ആദിവാസികൾ ചരിത്രാതീതകാലം മുതൽക്കേ തക്കാളി ആഹാരമായി ഉപയോഗിച്ചിരുന്നു എന്ന് പറയപ്പെട്ടുന്നു .

പാവപ്പെട്ടവന്റെ ഓറഞ്ച് എന്നും തക്കാളി അറിയപെടുന്നുണ്ട്.നല്ല നീർവാഴ്ച്ചയും,സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലം മാത്രമേ കൃഷിക്ക് വേണ്ടി ഉപയോഗിക്കനാവു.തടമെടുത്ത്‌ രണ്ടടി താഴ്ചയില്‍ 5kg ചാണകപൊടി,1kg ആടിന്‍ കാഷ്ടം,250gm എല്ലുപൊടി, 200gm കുമ്മായം, 100gm ഉപ്പ് എന്നിവ മണ്ണുമായി കൂടി കലർത്തുന്നത് നല്ലതാണ് .ഇല പ്രായമാകുമ്പോള്‍ രണ്ടാം വളപ്രയോഗം നടത്തം . 100gm കടല പിണ്ണാക്ക് 100gm വേപ്പിന്‍ പിണ്ണാക്ക് 100gm മരോട്ടി പിണ്ണാക്ക് 2kg ചാരം എന്നിവ കലർത്തി ഇടുക.മൂന്നാം വളപ്രയോഗം രണ്ടാം വളപ്രയോഗത്തിന് 10 ദിവസത്തിനു ശേഷമാവണം. 100gm കടല പിണ്ണാക്ക് 100gm വേപ്പിന്‍ പിണ്ണാക്ക് 100gm മരോട്ടി പിണ്ണാക്ക് 2kg ചാരം ½ kg ആട്ടിന്‍ കാഷ്ടം 2kg ചാണകപൊടി നാലാം വളപ്രയോഗം മൂന്നാം വളപ്രയോഗത്തിന് 15 ദിവസത്തിനു ശേഷവും .തുടർന്ന് 15 ദിവസം കൂടുമ്പോൾ‍ മേല്പറഞ്ഞ രീതിയിൽ വളപ്രയോഗം നടത്താം.തക്കാളി ചെടികൾ ഒടിഞ്ഞു വീഴാതിരിക്കാൻ‍ കമ്പുകൾ‍ നാട്ടി വേലി കെട്ടി കൊടുക്കണം.തക്കാളി കൃഷി ചെയ്യുന്നതിന് ചുറ്റും ജമന്തി കൃഷി ചെയ്യുന്നത് നിമാവിരകളെ അകറ്റി നിർത്തും.തക്കാളി വിത്തുകൾ‍ പാകി മുളപ്പിക്കുക, വിത്തുകൾ  മണിക്കൂർ‍ രണ്ടു ശതമാനം വീര്യം ഉള്ള സ്യുഡോമോണാസ് ലായനിയിൽ മുക്കി വെക്കുന്നത് വളരെ നല്ലതാണ്. ഒരു മാസം പ്രായമായ തൈകൾ‍ പറിച്ചു നടാം. നടുന്നതിന് മുൻപ് സ്യുഡോമോണാസ് ലായനിയിൽ മുക്കി വെക്കുന്നത് നല്ലതാണ്. നേരിട്ട് മണ്ണിൽ‍ നടുമ്പോൾ‍ മണ്ണ് നന്നായി കിളച്ചിളക്കി, കല്ലും കട്ടയും കളഞ്ഞു അടിയിൽ വളമായി ഉണങ്ങിയ, ചാണകം, കമ്പോസ്റ്റ് ഇന്നിവ ചേർക്കാം. കുമ്മായം ചേർത്ത്  മണ്ണിന്റെ പുളിപ്പ് കുറയ്ക്കുന്നതും നല്ലതാണ്. ചാക്ക്, ഗ്രോ ബാഗ്‌ ആണെങ്കില്‍ മണ്ണ് ,ചാണകപ്പൊടി ,ചകിരിചോറ് ഇവ തുല്യ അളവിൽ‍ ചേർത്ത് ഇളക്കി നടാം.

കടല പിണ്ണാക്ക്,കപ്പലണ്ടി പിണ്ണാക്ക് എന്നിവ വെള്ളത്തിൽ‍ ഇട്ടു പുളിപ്പിച്ചത് നാലിരട്ടി വെള്ളം ചേർത്ത് ഒഴിച്ച് കൊടുക്കാം. ഫിഷ്‌ അമിനോ ആസിഡ് , പഞ്ചഗവ്യം ,ജീവാമൃതം, ഇവയൊക്കെ ഒരാഴ്ച ഇടവിട്ടു കൊടുക്കാം. ചെടി വളർന്നു വരുമ്പോൾ താങ്ങ് കൊടുക്കണം. സ്യുഡോമോണാസ് ലായനി 10 ദിവസം അല്ലെങ്കിൽ  രണ്ടാഴ്ച കൂടുമ്പോൾ‍ ഒഴിച്ച് കൊടുക്കുന്നത് വളരെ നല്ലതാണ്. രാസവളം ഒഴിവാക്കുന്നതാണ് നല്ലത്, അളവ് കൂടിയാൽ‍ ചെടി കരിഞ്ഞു ഉണങ്ങി പോകും.എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറിയാണിത് . ചെടിച്ചട്ടി, ചാക്ക് , ഗ്രോബാഗ്‍ ഇതിലെല്ലാം  പറിച്ചു നടുന്നതാണ്‌ ഉത്തമം.

തക്കാളി ഒരു ഉഷ്ണകാല സസ്യമാണ് , ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്. ബാക്ടീരിയാ വാട്ടമില്ലാത്ത ഇനങ്ങൾ തിരഞ്ഞെടുക്കാൻ ‍ ശ്രദ്ധിക്കുക. ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ്, മനുലക്ഷ്മി എന്നിവ ബാക്ടീരിയാ വാട്ടം ചെറുക്കാൻ കഴിവുള്ള തക്കാളിയിനങ്ങളാണ്.

തക്കാളിയുടെ ഗുണങ്ങൾ

എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറിയാണിത് . ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുക . ബാക്ടീരിയെ തടയാൻ ഒരു കപ്പ്‌ അല്ലെങ്കില്‍ 150 ഗ്രാം പാകം ചെന്ന തക്കാളി വിറ്റാമിന്‍ എ, സി, കെ, ഫോലേറ്റ്‌, പൊട്ടാസ്യം എന്നിവയുടെ സ്രോതസിന് കഴിയും.

തക്കാളിയിൽ സ്വാഭാവികമായി തന്നെ സോഡിയം, പൂരിത കൊഴുപ്പ്‌, കൊളസ്ട്രോള്‍, കലോറി എന്നിവ കുറവാണ്‌. ഇതിന്‌ പുറമെ തക്കാളി ആരോഗ്യത്തിനാവശ്യമായ തയാമിന്‍, നിയാസിന്‍, വിറ്റാമിന്‍ ബി6,മഗ്നീഷ്യം, ഫോസ്‌ഫറസ്‌, ചെമ്പ്‌ എന്നിവയും നൽകും.

ഒരു കപ്പ്‌ തക്കാളി 2 ഗ്രാം ഫൈബർ തരും അതായത്‌ ഒരു ദിവസം ആവശ്യമായ ഫൈബറിന്റെ 7 ശതമാനം. തക്കാളിയിൽ‍ ജലത്തിന്റെ അളവ്‌ കൂടുതലാണ്‌. തക്കാളി ഉൾപ്പടെ നിരവധി പഴങ്ങളും പച്ചക്കറികളും സാധാരണ കഴിക്കുന്നത്‌ ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ‍,പക്ഷാഘാതം,ഹൃദ്രോഗങ്ങൾ‍ എന്നിവയിൽ നിന്നും നമുക്ക് സംരക്ഷണം നൽക്കുകയും ചെയ്യും . പോഷക ഗുണം ഏറെയുള്ള ഫലവുമാണിത്.

ചർമ സംരക്ഷണത്തിന് തക്കാളി

തക്കാളി ചർമകാന്തി നിലനിർത്താൻ‍ സഹായിക്കും.കാരറ്റിലും മധുരകിഴങ്ങിലും കാണപ്പെടുന്ന ബീറ്റ-കരോട്ടീന്‍ സൂര്യാഘാതത്തില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കും. തക്കാളിയെ ലൈകോപീന്‍ അള്‍ട്രവയലറ്റ്‌ രശ്‌മിയോടുള്ള ചര്‍മ്മത്തിന്റെ സംവേദനക്ഷമത കുറയ്‌ക്കും. ചര്‍മ്മത്തില്‍ പാടുകളും വരകളും വീഴാനുള്ള പ്രധാന കാരണമാണ്‌ യുവി രശ്‌മികള്‍.

എല്ലുകൾ ബലം നൽക്കും തക്കാളി

എല്ലുകളുടെ ബലത്തിന്‌ തക്കാളി നല്ലതാണ്‌. തക്കാളിയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ കെയും കാത്സ്യവും എല്ലുകളുടെ ബലത്തിനും തകരാറുകള്‍ പരിഹരിക്കുന്നതിനും നല്ലതാണ്‌. ലൈകോപീന്‍ എല്ലുകളുടെ തൂക്കം കൂട്ടും . ഇത്‌ അസ്ഥികള്‍ പൊട്ടുന്നത്‌ കുറയ്‌ക്കാന്‍ സഹായിക്കും.

അർബുദം തടയാൽ തക്കാളി

പ്രകൃതിദത്തമായി അര്‍ബുദത്തെ തടയുന്നവയാണ്‌ തക്കാളി. പ്രോസ്റ്റേറ്റ്‌, വായ, കണ്‌ഠനാളം, തൊണ്ട, അന്നനാളം,വയര്‍, കുടല്‍,മലാശയം, അണ്ഡാശയം എന്നിവയില്‍ അര്‍ബുദം വരാനുള്ള സാധ്യത ലൈകോപീന്‍ കുറയ്‌ക്കും. കോശ നാശത്തിന്‌ കാരണമാകുന്ന സ്വതന്ത്ര റാഡിക്കലുകളെ തക്കാളിയിലെ ആന്റി ഓക്‌സിഡന്റുകളായ വിറ്റാമിന്‍ എയും വിറ്റാമിന്‍സിയും തടയും.

പ്രമേഹം നിയന്ത്രിക്കാൻ

തക്കാളി രക്തത്തിലെ പഞ്ചാരയുടെ അളവ്‌ സന്തുലിതമായി നിലനിര്‍ത്തും. തക്കാളിയിലടങ്ങിയിട്ടുള്ള ക്രോമിയം രക്തത്തിലെ പഞ്ചാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

കാഴ്ച ശക്തി വർദ്ധിക്കാൻ

തക്കാളി കാഴ്ച മെച്ചപ്പെടുത്താൻ തക്കാളി സഹായിക്കുന്നു .തക്കാളിയിലെ വിറ്റാമിന്‍ എ ആണ്‌ കാഴ്ച മെച്ചപ്പെടുത്താനും നിശാന്ധത തടയാനും സഹായിക്കുന്നത്‌. കണ്ണിന്റെ കാഴ്ചയെ ബാധിക്കുന്ന മക്കുലാർഡീജനറേഷന്‍ പോലുള്ള കാഴ്ച വൈകല്യങ്ങൾ വരാനുള്ള സാധ്യത തക്കാളി കഴിക്കുന്നതിലൂടെ കുറയുമെന്നാണ്‌ പുതിയ പഠനങ്ങൾ‍ പറയുന്നത്‌.

മുടി വളരാൻ

മുടിയുടെ ആരോഗ്യത്തിനും തക്കാളി നല്ലതാണ്‌. തക്കാളിയിൽ‍ അടങ്ങിയിട്ടുള്ള വിറ്റാമിൻ‍ എ മുടി ബലമുള്ളതും തിളക്കുമുള്ളതുമായി ഇരിക്കാൻ സഹായിക്കും. തക്കാളി മുടികൊഴിച്ചിലിനുള്ള പരിഹാരമല്ല മറിച്ച്‌ മുടിയുടെ ഭംഗി കൂട്ടാൻ ഇവ സഹായിക്കും.

ശരീര ഭാരം കുറയ്ക്കാൻ

ശരീര ഭാരം കുറയ്ക്കാൻ‍ തക്കാളി സഹായിക്കും. ശരീര ഭാരം കുറയ്ക്കാനും‍ ഭക്ഷണക്രമവും വ്യായാമവും പതിവാക്കിയിട്ടുണ്ടെങ്കിൽ എല്ലാ ദിവസവും തക്കാളി കൂടി കഴിച്ചു തുടങ്ങുക. സാലഡുകളിലും സാന്ഡ്‌ വിച്ചിലും മറ്റും ഇവ കൂടുതലായി ഉപയോഗിക്കാം. തക്കാളിയിൽ ധാരാളം ഫൈബറും വെള്ളവും അടങ്ങിയിട്ടുള്ളതിനാൽ‍ വയറ്‌ നിറയ്ക്കുന്ന ആഹാരങ്ങളായിട്ടാണ്‌ ഇതിനെ കാണുന്നത്‌. അധികം കലോറിയും കൊഴുപ്പും ഇല്ലാത്ത ഇവ വേഗം വയറ്‌ നിറയ്ക്കും.

തക്കാളി എന്ന മഹാത്ഭുതം

തക്കാളി എന്നത് പഴമായും പച്ചക്കറിയായും കണക്കാക്കപ്പെടുന്നു. തക്കാളി ഭക്ഷണക്രമത്തിൽ‍ ഉൾപ്പെടുത്തുന്നതു വഴി വളരെയധികം നേട്ടങ്ങളാണുള്ളത്. തക്കാളി കൃഷി ചെയ്യാനും വീട്ടിൽ‍ വളർത്താനും വളരെ എളുപ്പമാണ്.

തക്കാളി പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയാണ്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി 6, ഫോളേറ്റ്, തയമിന്‍ എന്നിവ തക്കാളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, നാരുകള്‍, പ്രോട്ടീന്‍, ജൈവ സംയുക്തങ്ങളായ ലൈക്കോപീന്‍ എന്നിവയും അടങ്ങിയിരിക്കുന്നു. കറികളിൽ‍ രുചിയുടെ വകഭേദങ്ങൾ‍ ഉണ്ടാക്കാൻ‍ തക്കാളിക്ക് കഴിയുന്നു എന്നത് ഇവയെ ദൈനംദിന പാചകത്തിന് ഏറെ പ്രിയങ്കരമായ ഒരു പച്ചക്കറിയാക്കി മാറ്റുന്നു.

തക്കാളിയിലെ ജലത്തിന്റെ അളവ് 95 ശതമാനമാണ്. മറ്റ് 5% പ്രധാനമായും കാര്ബോയും ഫൈബറുമാണ്. ഒരു ഇടത്തരം വലിപ്പമുള്ള തക്കാളി  22 കലോറി മാത്രമേ ഉള്ളൂ.

ദഹനപ്രശ്നങ്ങളെ പ്രതിരോധിക്കാൻ‍ ദിവസേന തക്കാളി കഴിക്കുന്നത് നല്ലതാണ്. മാത്രമല്ല മഞ്ഞപ്പിത്തം തടയുകയും ശരീരത്തിലെ വിഷവസ്തുക്കളെ ഫലപ്രദമായി നീക്കം ചെയ്യുകയും ചെയ്യുന്നു. തക്കാളിയിൽ‍ വളരെയധികം നാരുകൾ‍ അടങ്ങിയിട്ടുണ്ട്, ഇത് മലബന്ധം, വയറിളക്കം എന്നിവ പ്രതിരോധിക്കാൻ‍ ഉത്തമമാണ്.നാരുകളുടെ ആരോഗ്യകരമായ അളവ് പെരിസ്റ്റാല്റ്റിക് ചലനത്തെ ഉത്തേജിപ്പിക്കുകയും ദഹനേന്ദ്രിയത്തിലെ അസ്വസ്ഥതകൾ‍ എളുപ്പം അകറ്റുന്നതിനും സഹായിക്കും. തക്കാളി ആരോഗ്യ സംരക്ഷണവും ഉറപ്പ് നൽക്കുന്നു.

തക്കാളിയും സൗന്ദര്യസംരക്ഷണവും

ആരോഗ്യമുള്ള പല്ലുകൾ‍, അസ്ഥികൾ, മുടി, ചർമം എന്നിവ നിലനിർത്താൻ‍ തക്കാളി സഹായിക്കും. തക്കാളി ജ്യൂസിന്റെ ഉചിതമായ ഉപയോഗം കടുത്ത സൂര്യതാപങ്ങൾ‍ സുഖമാക്കും. തക്കാളി കൊണ്ടുണ്ടാക്കുന്ന ഫേസ് പായ്ക്കുകൾ‍ ചർമത്തിലെ വരകളും ചുളിവുകളും നീക്കം ചെയ്യുന്നതിനും മുഖക്കുരു തടയുന്നതിനും നല്ലതാണ്. പ്രായമാകുന്നതു കൊണ്ട് മുഖത്തുണ്ടാകുന്ന ത്വക്കിന്റെ ഇലാസ്തികത മുതലായവയ്ക്ക് ഉപയോഗിക്കുന്ന പല സൗന്ദര്യ സംരക്ഷണ ലേപനങ്ങളും തക്കാളിയിലടങ്ങിയിട്ടുള്ള ധാതുക്കൾ‍ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്.

ചർമത്തിന്റെ തിളക്കം കൂട്ടുന്നതിനായി തക്കാളിയുടെ നീര് ചർമത്തിൽ‍ തേച്ചുപിടിപ്പിച്ച് 15 മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഇങ്ങനെ ഒരാഴ്ചയെങ്കിലും ചെയ്യുകയാണെങ്കില്‍ ചർമത്തിലെ പഴയ കോശങ്ങൾ‍ നീക്കം ചെയ്ത്, തക്കാളിയിലെ വിറ്റാമിന്‍ സി വഴി മുഖത്തിനു തിളക്കം ലഭിക്കും. നല്ലൊരു കണ്ടീഷണറായി പ്രവര്ത്തിക്കുന്നുണ്ട് തക്കാളി, താരനെ ഇല്ലാതാക്കാനും സഹായിക്കുന്നു. തക്കാളി കുഴമ്പുരൂപത്തിലാക്കി തലയോട്ടിയിൽ‍ തേച്ചു പിടിപ്പിച്ചതിനു ശേഷം നന്നായി തല മസ്സാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം കഴുകിക്കളയാം . തക്കാളി താരനെ അകറ്റുന്നു, പ്രകൃതിദത്ത കണ്ടീഷണറായി തലമുടിക്ക് തിളക്കവും മൃദുത്വവും പകരുന്നു.

തക്കാളികൃഷിയെ ബാധിക്കുന്ന രോഗങ്ങൾ

ഉഷ്ണമേഖലാപ്രദേശങ്ങളിൽ തക്കാളിക്കൃഷിയ്ക്ക് ഏറ്റവുമധികം നഷ്ടമുണ്ടാക്കുന്നത് ഇലച്ചുരുൾ രോഗമാണ്. വേരുചീയൽ, ഫലം ചീയൽ, പലവിധ കുമിളു രോഗങ്ങൾ എന്നിവ തക്കാളിയെ ബാധിക്കാറുണ്ട്. തക്കാളി സസ്യത്തിന് ബാക്ടീരിയ മൂലമുള്ള ബാക്ടീരിയൽ വാട്ടവും  ബാക്ടീരിയൽ കാങ്കർ  എന്ന പേരിലറിയപ്പെടുന്ന അഴുകലും സംഭവിക്കുന്നു.

പുകയില മൊസേക്ക് വൈറസ്, ഇലച്ചുരുൾ വൈറസ് തുടങ്ങിയവയും രോഗങ്ങളുണ്ടാക്കുന്ന വിവിധയിനം കീടങ്ങളും തക്കാളിച്ചെടിക്കു ഭീഷണിയായിത്തീരാറുണ്ട്.

തക്കാളിയുടെ ദൂഷ്യവശങ്ങൾ

അമിതമായി എന്ത് കഴിച്ചാലും ദോഷമാണ്.തക്കാളിയുടെ കാര്യത്തിലും ഇൻഫന്റ് തന്നെയാണ്.ചെറിയ ചുവന്ന പച്ചക്കറിയായ തക്കാളി എങ്ങനെ അപകടകാരിയാകുമെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും.ഇത് അമിതമായി ഉപയോഗിച്ചാലാണ് അപകടമാകുന്നത്.നമ്മുടെ ദൈനം ദിന ജീവിതത്തിൽ തക്കാളി ഉപയോഗിക്കുന്നത് സാധാരണയാണ്.സൂപ്പിലും സാലഡിലുമായി നാം എത്ര തക്കാളി ഉപയോഗിക്കുന്നുവെന്ന് നോക്കാറുമില്ല.കാൻസർ പോലുള്ള അസുഖങ്ങൾ തടയാൻ ഉള്ള കഴിവ് തക്കാളിക്കുണ്ട്.

എന്നാൽ  എന്തിനുമേതിനും പാർശ്വഫലങ്ങളുണ്ടെന്നു പറയുന്നതു പോലെ തക്കാളിയും ചിലപ്പോൾ‍ പ്രശ്നക്കാരനാകും. തക്കാളി ആരോഗ്യത്തിനു വരുത്തുന്ന ചില പാർശ്വഫലങ്ങളെക്കുറിച്ചറിയൂ,

തക്കാളിയിലെ ലൈകോഫീനാണ് ക്യാൻസർ പോലുള്ള രോഗങ്ങൾ‍ തടയുന്നത്. എന്നാൽ‍ ഇത് അമിതമാകുന്നത് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി കുറയ്ക്കും. ശരീരത്തിലുണ്ടാകുന്ന തകരാറുകൾ‍ തനിയെ പരിഹരിയ്ക്കാനുള്ള ശരീരത്തിന്റെ കഴിവു കുറയ്ക്കും.

തക്കാളിയിൽ‍ ആസിഡ് ധാരാളമുണ്ട്. ഇതുകൊണ്ടുതന്നെ അസിഡിറ്റി, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങൾ  വർദ്ധിപ്പിക്കും. ഇതിലെ ആസിഡ്  പുളിച്ചു തികട്ടലിന് കാരണമാകും.

തക്കാളിയിലെ കുരുവിൽ കാൽസ്യം, ഓക്സലേറ്റ് എന്നിവ ധാരാളമുണ്ട്. ഇത് അധികം കഴിയ്ക്കുമ്പോൾ‍ കിഡ്നി സ്റ്റോൺ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് കിഡ്നി പ്രശ്നങ്ങളുള്ളവർക്ക്‍ദഹിയ്ക്കാൻ‍ അല്പം പ്രയാസമുള്ളത് കൊണ്ട് ഇത് കിഡ്നിയിൽ‍ അടിഞ്ഞു കൂടും.

ഡൈവെർട്ടിക്കുലൈറ്റിസ് എന്നൊരു അവസ്ഥയുണ്ട്. വൻകുടൽ‍ പുറത്തെ മസിൻലെയറില്‍ കൂടി പുറത്തോട്ടു വന്ന് ചെറിയ സഞ്ചി പോലെയാകുന്ന അവസ്ഥ. ഇതിൽ‍ തക്കാളിയുടെ കുരു പെട്ട് കൂടുതൽ ഗുരുതരമാകാൻ‍ സാധ്യതയേറെയാണ്.

പുരുഷവൃഷണങ്ങളുടെ ആരോഗ്യത്തിന് തക്കാളിക്കുരു നല്ലതല്ലെന്നാണ് പഠനങ്ങൾ‍ പറയുന്നത്. ഇതു കൂടുതൽ കഴിച്ചാൽ‍ ലൈംഗികാവയവങ്ങളിൽ‍ വേദന, പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ‍, കിഡ്നി പ്രശ്നങ്ങൾ‍, മൂത്രമൊഴിയ്ക്കുമ്പോൾ‍ വേദന തുടങ്ങിയവ സാധാരണയാണ്.

ധാരാളം വൈറ്റമിനുകൾ അടങ്ങിയാണ് തക്കാളി. വൈറ്റമിൻ‍ സി, വൈറ്റമിൻ‍ എ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഒന്ന്. ഇത് കൂടുതൽ കഴിച്ചാൽ‍ വൈറ്റമിൻ‍ കൂടുതലാകും. ഇതും പാർശ്വഫലങ്ങളുണ്ടാക്കും.

ലൈകോഫീന്‍ അമിതമാകുന്നത് ചിലർക്ക് അലർജിയുണ്ടാക്കും. ചർമത്തിൽ‍ ചൊറിച്ചില്‍, ചുണ്ടുകൾ‍ തടിച്ചു വീർക്കുക, കണ്ണെരിച്ചിൽ‍ തുടങ്ങിയവ ചില ലക്ഷണങ്ങൾ മാത്രമാണ്.

തക്കാളി കൂടുതൽ‍ കാലം അമിതമായി കഴിച്ചാൽ‍ ചർമത്തിന്റെ നിറം തന്നെ അല്പം വ്യത്യാസപ്പെടാം. പാവപ്പെട്ടവന്റെ ആപ്പിൾ എന്നും ഈ അത്ഭുത ഫലം അറിയപ്പെടുന്നു

ആര്യ ഉണ്ണി

3.06896551724
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top