অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ടെറസ് കൃഷി ; ജലസേചനം

ടെറസ് കൃഷി ; ജലസേചനം

ജലസേചനം

കൃഷി ടെറസ്സിലാവുമ്പോൾ ധാരാളം വെള്ളം ഒഴിക്കണം എന്ന ധാരണ പലർക്കും ഉണ്ട്; ‘കാരണം രാവിലെ മുതൽ വൈകുന്നേരം വരെ ചെടികൾ വെയിലു കൊള്ളുകയാണല്ലൊ’. അടുക്കളത്തോട്ടത്തിൽ, മണ്ണിൽ കൃഷി ചെയ്യുമ്പോൾ നമ്മൾ ധാരാളം വെള്ളം ഓരോ ചെടിക്കും ഒഴിക്കുന്നുണ്ട്. അങ്ങനെ ഒഴിച്ച വെള്ളത്തിൽ ചെടിയുടെ വേര് ആഗിരണം ചെയ്യുന്നതിനെക്കാൾ വലിയൊരു പങ്ക് മണ്ണിനടിയിൽ താഴുകയാണ് ചെയ്യുന്നത്.

ടെറസ്സിൽ, ചട്ടിയിലായാലും ചാക്കിലായായാലും തറയിലായാലും പുറത്തേക്ക് ഒഴുകുന്ന ഘട്ടത്തിൽ വെള്ളം നനക്കുന്നത് നിർത്താം.

*അതിന് ഒരു ചെടിച്ചട്ടിയിൽ രണ്ട് ഗ്ലാസ്സ് വെള്ളം മതിയാവും. ചെടിയുടെ മുകളിൽ സ്പ്രേ ചെയ്യുന്നതാണ് ഏറ്റവും നല്ലത്.* സസ്യവളർച്ചക്ക് സൂര്യപ്രകാശം പരമാവധി ലഭ്യമാവണം. അതേസമയം സൂര്യന്റെ ചൂട് വർദ്ധിക്കുന്നതിനനുസൃതമായി ഇലകൾക്ക് നീരാവിയാക്കി മാറ്റി പുറത്തുകളയാനുള്ള ജലം മുഴുവൻ വേര് മണ്ണിൽ‌നിന്നും ആഗിരണം ചെയ്യും.

ചെറിയ തൈകൾ പറിച്ചുമാറ്റി നടുമ്പോൾ മൂന്ന് ദിവസം അവ വെയിലേൽക്കാതെ ശ്രദ്ധിച്ച് ജലസേചനം നടത്തണം.

വളം ചേർക്കൽ

രാസവളങ്ങളും വിറക് കത്തിച്ച ചാരവും പച്ചക്കറികൃഷിക്ക് വളരെ കുറച്ച് മാത്രമേ ഉപയോഗിക്കാവൂ. ടെറസ്സിലാവുമ്പോഴും അവയുടെ ഉപയോഗം വളരെ കുറക്കുക.

ചെടികൾ നടാനായി മണ്ണ് തയ്യാറാക്കുമ്പോൾ‌തന്നെ ധാരാളം കാലിവളവും കമ്പോസ്റ്റും ഉപയോഗിക്കണം. അതോടൊപ്പം നിലക്കടലപിണ്ണാക്ക്, മണ്ണിരക്കമ്പോസ്റ്റ്, കോഴിക്കാഷ്ടം, വേപ്പിൻ‌പിണ്ണാക്ക്, മത്സ്യാവശിഷ്ടങ്ങൾ എന്നിവയൊക്കെ ഇടയ്ക്കിടെ ചേർത്താൽ സസ്യങ്ങൾ നന്നായി വളരും. ഒടുവിൽ പറഞ്ഞവ ചെടിയുടെ ചുവട്ടിൽനിന്നും അഞ്ച് സെന്റീമീറ്റർ അകലെയായി മാത്രം ചേർക്കുകയും പൂർണ്ണമായി മണ്ണിനടിയിൽ ആയിരിക്കുകയും വേണം. വേപ്പിൻപിണ്ണാക്ക് ചെടി നടുമ്പോൾ മണ്ണിനടിയിൽ വളരെകുറച്ച് മാത്രം ചേർത്താൽ മതി. രണ്ട് ആഴ്ചയിൽ ഒരു തവണയെങ്കിലും വളം ചേർക്കണം.

ഇങ്ങനെ വളപ്രയോഗം നടത്തുമ്പോൾ പുതിയ മണ്ണ് ചെടിയുടെ ചുവട്ടിൽ ഇടുന്നതാണ് നല്ലത്.



© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate