Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / ജൈവകൃഷി സാധ്യതകള്‍ ഒട്ടേറെ
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ജൈവകൃഷി സാധ്യതകള്‍ ഒട്ടേറെ

കൂടുതല്‍ വിവരങ്ങള്‍

ജൈവകൃഷി: സാധ്യതകള്‍ ഒട്ടേറെ

ജൈവകൃഷിക്ക് ഇന്ത്യയില്‍ എത്രമാത്രമാണ് സാധ്യതകളെന്നോ? രാസവസ്തുക്കളില്ലാതെ കീടനാശിനിപ്രയോഗമില്ലാതെ സ്വാഭാവിക രീതിയിലുള്ള കീടനിയന്ത്രണവും വളപ്രയോഗവും വഴി ഉത്പാദിപ്പിക്കുന്ന വിളകള്‍ക്ക് ഇന്ന് ലോകമെങ്ങും അത്യധികമായ ആവശ്യക്കാരുണ്ട്. ആവശ്യത്തിനു അനുസരിച്ച് സാധനങ്ങള്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നില്ലെന്നതാണ് സത്യം. കര്‍ഷകര്‍ക്ക് ജൈവരീതിയിലുള്ള ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനും വിപണനം ചെയ്യുന്നതിനും അവസരവും പ്രോത്സാഹനവും നല്‍കുന്നതാണ് ഈ കണക്കുകള്‍. മികച്ച വില നല്‍കി ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഉപയോക്താക്കള്‍ തയ്യാറാണ് എന്നതുകൊണ്ട് ജൈവഭക്ഷ്യവിപണി ഓരോ വര്‍ഷവും വളര്‍ന്നുകൊണ്ടേയിരിക്കുന്നു.

ആഗോള വിപണികളെക്കുറിച്ച് ഗവേഷണപഠനങ്ങള്‍ നടത്തുന്ന ടെക്സൈ റിസര്‍ച്ചിന്‍റെ പഠനം അനുസരിച്ച് 2019 ആകുമ്പോഴേക്കും ഇന്ത്യയിലെ ജൈവഭക്ഷ്യവിപണി 24.49 ശതമാനം അധികവളര്‍ച്ച നേടുമെന്നാണ് വിലയിരുത്തുന്നത്.

നിലവില്‍ ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ ജൈവഭക്ഷ്യവസ്തുക്കളുടെ വിപണി ഏതാണ്ട് 300 മുതല്‍ 400 കോടി രൂപ വരെയാണ്. എന്നാല്‍, കയറ്റുമതി വിപണി ഇതിന്‍റെ ആറിരട്ടിയിലധികമാണ്. ഓരോ വര്‍ഷവും ഇന്ത്യയില്‍നിന്നു 2500 കോടി രൂപയുടെ ജൈവഭക്ഷ്യവസ്തുക്കള്‍ കയറ്റുമതി ചെയ്യുന്നു. ആഭ്യന്തര, കയറ്റുമതി വിപണികള്‍ ഓരോ വര്‍ഷവും 30 ശതമാനം എന്ന തോതില്‍ വളരുന്നുവെന്നാണ് കണക്കാക്കിയിരിക്കുന്നത്.

ലോകനിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനാല്‍ കയറ്റുമതി സാധ്യതകള്‍ വര്‍ധിച്ചുവരികയാണെന്ന് കണക്കുകള്‍ കാണിക്കുന്നു. ചില്ലറ വില്‍പ്പനയിലും സാധ്യതകള്‍ മികച്ചതാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഏതാണ്ട് 30 പുതിയ ബ്രാന്‍ഡുകളാണ് ഇന്ത്യന്‍ വിപണിയില്‍ പുതിയതായി വന്നുചേര്‍ന്നത്. ഇന്ത്യയിലെമ്പാടുമായി ഏതാണ്ട് 100 ഓണ്‍ലൈന്‍ ജൈവ ഭക്ഷ്യസ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡിമാന്‍ഡ് വര്‍ധിക്കുന്നതിനൊപ്പം ജൈവ ഉല്‍പ്പന്നങ്ങള്‍ക്കായി കര്‍ഷകരെ ആശ്രയിക്കുകയാണ് വിപണി. ഈ സാഹചര്യത്തില്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വില ലഭിക്കുകയും ചെയ്യും.

ആഗോളതലത്തില്‍ ജൈവഉല്‍പ്പന്നങ്ങള്‍ക്ക് ഏതാണ്ട് 4,81,039 കോടി രൂപയുടെ (72 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍) വിപണിയാണുള്ളത്. ഇന്ത്യയില്‍നിന്നുള്ള ജൈവഉല്‍പ്പന്നങ്ങള്‍ക്ക് ഇതില്‍ മികച്ച വിഹിതം നേടാനാകും. വൈവിധ്യമാര്‍ന്ന കാലാവസ്ഥകളും പരമ്പരാഗതമായ ജൈവകൃഷിരീതികളും ഇന്ത്യക്ക് മേല്‍ക്കൈ നേടാന്‍ സഹായിക്കുന്നവയാണ്. വര്‍ഷത്തില്‍ ഏതു സമയവും ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുമെന്നതും ഇന്ത്യയുടെ പ്രത്യേകതയാണ്. ജനിതകമാറ്റം വരുത്തിയ ഉല്‍പ്പന്നങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തുന്നില്ല എന്നതും ഇന്ത്യക്ക് പരിഗണന ലഭിക്കാനുള്ള ഒരു കാരണമാണ്.

കേരളം, സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചല്‍‌പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ജൈവകൃഷിയില്‍ പ്രത്യേകം താല്‍പ്പര്യമെടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ വിപ്ലവകരമായ തുടക്കമിടാന്‍ ഈ സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞു. കേരളത്തില്‍ ജൈവഉല്‍പ്പന്നങ്ങള്‍ക്ക്, പ്രത്യേകിച്ച് പച്ചക്കറികള്‍ക്കുള്ള ആവശ്യത്തില്‍ 70 ശതമാനവും കേരളത്തിലെ തന്നെ വീട്ടുമുറ്റങ്ങളില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്ന സ്ഥിതിയുണ്ട്. കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളത്തിലെ ജൈവ പച്ചക്കറി ഉത്പാദനം വെറും 20 ശതമാനം മാത്രമായിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ജൈവവ്യാപാരമേളയായ ബയോഫാക് ഇന്ത്യയുടെ കണക്കനുസരിച്ച് ജൈവകൃഷി ഭാവിയില്‍ പ്രതിവര്‍ഷം 40 ശതമാനം വര്‍ധിക്കാന്‍ ഇടയുണ്ട്. അടുത്ത 3 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍നിന്നുള്ള ജൈവഭക്ഷ്യവിപണിയില്‍ 5000 കോടി രൂപയുടെ വിറ്റുവരവുണ്ടാകും.

കൊച്ചിയില്‍നിന്നുള്ള എം.ആര്‍.ടി. ഓര്‍ഗാനിക്, ഉത്തരാഖണ്ടിലെ സഞ്ജീവനി ഓര്‍ഗാനിക്സ്, ബെംഗളൂരുവിലെ മദര്‍ ഇന്ത്യ ഫാംസ്, ഹൈദരാബാദിലെ ടെറാ ഗ്രീന്‍സ്, രാജസ്ഥാനിലെ റാപിഡ് ഓര്‍ഗാനിക്, പൂനെയിലെ ഗിമേസ് വീറ്റ് ഗ്രാസ് എന്നീ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ജൈവഭക്ഷ്യവ്യവസായരംഗത്തെ പ്രമുഖരാണ്. ജൈവവളങ്ങള്‍, സസ്യകീടനാശിനികള്‍, ജൈവ സര്‍ട്ടിഫിക്കേഷനുള്ള വളര്‍ച്ചാത്വരകങ്ങള്‍ എന്നിവയുടെ പ്രമുഖ വിതരണക്കാരാണ് നാസിക്കിലെ എം & എം ഇന്‍ഡസ്ട്രീസ്‌.

ജൈവവിപണിയിലെ പ്രവണതകള്‍

ജൈവകൃഷി സാധ്യതകള്‍ ഒട്ടേറെഇന്ത്യയില്‍ ആഭ്യന്തര വില്‍പ്പന, കയറ്റുമതി, ചില്ലറവില്‍പ്പന, ഇ-കൊമേഴ്സ്‌ തുടങ്ങിയ വാണിജ്യരംഗങ്ങളിലെല്ലാം ജൈവരീതികള്‍ക്ക് പ്രിയമേറിയിട്ടുണ്ട്. എല്ലാവരും മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ വിപണിയിലേക്ക് കടന്നുവരാന്‍ ഏറെപ്പേര്‍ക്ക് താല്‍പ്പര്യമുണ്ട്. ഇപ്പോള്‍ വിപണിയില്‍ ഉത്സാഹഭരിതരായ ഒട്ടേറെ ഉല്‍പ്പാദകര്‍, കയറ്റുമതിക്കാര്‍, പ്രാദേശിക കച്ചവടക്കാര്‍, ചില്ലറവില്‍പ്പനക്കാര്‍, ഇ-ടൈലേഴ്സ്, ഗ്രാമീണ, നഗര കര്‍ഷകര്‍ എന്നിവരുള്ളത് മികച്ച വളര്‍ച്ച ഉറപ്പാക്കുന്നു.

ഉയര്‍ന്ന പ്രതിശീര്‍ഷവരുമാനം, ജൈവ വസ്തുക്കളേക്കുറിച്ചുള്ള ഉയര്‍ന്ന അവബോധം, മെച്ചപ്പെട്ടുവരുന്ന കയറ്റുമതി നിലവാരം, ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കലിനേയും വിഷാംശങ്ങളെയുംകുറിച്ച് മാധ്യമങ്ങള്‍ നല്‍കുന്ന പ്രചാരം, വൈവിധ്യമാര്‍ന്ന കാര്‍ഷിക കാലാവസ്ഥ, ഉപയോക്താക്കളുടെ വിപുലമായ അടിത്തറ, ജൈവകൃഷി മേഖലയില്‍ സര്‍ക്കാര്‍ നല്‍കുന്ന മുന്‍ഗണന, പാരമ്പര്യ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം, ജൈവഭക്ഷ്യവസ്തുക്കള്‍ സാധാരണക്കാര്‍ക്കും ലഭ്യമാകുന്നത് തുടങ്ങിയ ഒട്ടേറെ അനുകൂല ഘടകങ്ങളുണ്ട്.

കയറ്റുമതിക്ക് സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാണെങ്കിലും ആഭ്യന്തര ഉപയോഗത്തിന് സര്‍ട്ടിഫിക്കേഷന്‍ വേണമെന്നില്ല. ചെറുകിട കര്‍ഷകര്‍, ചെറിയ സഹകരണ സംഘങ്ങള്‍, വ്യാപാരോത്സവങ്ങള്‍ സംഘടിപ്പിക്കുന്ന കമ്പനികള്‍ എന്നിവയാണ് ഇപ്പോള്‍ ജൈവകൃഷി ഉത്പാദകര്‍. അതുകൊണ്ടുതന്നെ പ്രാദേശികമായ വിപണികളില്‍ ജൈവോത്പന്നങ്ങള്‍ക്ക് പ്രിയമേറി വരുന്നു.

രുദ്രാക്ഷ റാവത്ത്

പ്യുവര്‍ & ഇക്കോ ഇന്ത്യ, ന്യൂഡല്‍ഹി

കടപ്പാട്: കര്‍ഷകമിത്രം, സമ്പൂര്‍ണ്ണ കാര്‍ഷിക ഗൈഡ്

3.07894736842
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top