Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / ജൈവ ഉത്പാദന ഘടകങ്ങള്‍ / ജൈവകൃഷിയില്‍ മുന്നേറാം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ജൈവകൃഷിയില്‍ മുന്നേറാം

കൂടുതല്‍ വിവരങ്ങള്‍

ആമുഖം

പതിറ്റാണ്ടുകളായി ആവാസവ്യവസ്ഥയുടെ ദോഷകരമായ കൃഷിരീതികൾ കാർഷികമേഖലയിൽ അനുവർത്തിച്ചതിലൂടെ മണ്ണിന്റെ വളക്കൂറും, മണ്ണിലെ സൂഷ്മാണുക്കളും നഷ്ടപ്പെട്ടു. ആയത് സുസ്ഥിര കൃഷിക്കും ഭക്ഷ്യസുരക്ഷയ്ക്കും സുരക്ഷിത ഭക്ഷ്യോല്പാദനത്തിനും വെല്ലുവിളിയായി നിലകൊണ്ടു. കീടനാശിനികളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ഉപഭോക്താക്കൾ ഇപ്പോൾ ബോധവാൻമാരാണ്. ജൈവ കൃഷിരീതികൾ അനുവർത്തിച്ച് ഉല്പാദിപ്പിക്കുന്ന കാർഷികവിളകൾക്ക് എപ്പോഴും വിപണിയിൽ മുൻഗണനയും പ്രോത്സാഹനവുമാണ് ലഭിക്കുന്നത്. കൃഷിവകുപ്പ് ഈ വിഷയത്തെ ഗൗരവമായിക്കണ്ട് പല പദ്ധതികളും നടപ്പിലാക്കുന്നു. അതിൽ പ്രധാനപ്പെട്ടവയാണ് ചുവടെ ചേർക്കുന്നത്.

ജൈവകൃഷിയും ഉത്തമ കൃഷിമുറകളും പാലിച്ചുകൊണ്ടുള്ള പഴം, പച്ചക്കറി കൃഷി

ഉത്തമ കൃഷിമുറകൾ പാലിച്ചുകൊണ്ട് വിഷരഹിത പഴം, പച്ചക്കറികൾ ഉൽപാദിപ്പിക്കുന്നതിന് ക്ലസ്റ്ററടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. 25 ഹെക്ടർ സ്ഥലമാണ് ഒരു ക്ലസ്റ്ററായി കണക്കാക്കുന്നത്. 50 കൃഷിക്കാരോളം ഒരു ക്ലസ്റ്ററിലുണ്ടാകും. കൂട്ടായ ജൈവ കാർഷികപ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി ഹെക്ടറിന് 3000/ രൂപ ക്രമത്തിൽ കർഷകർക്ക് ആനുകൂല്യം നൽകുന്നതാണ് (ഒരു ക്ലസ്റ്ററിന് 75,000 രൂപ). ഈ വർഷം 6575  ഹെക്ടർ സ്ഥലത്ത് ജൈവ കാർഷികപ്രവർത്തനങ്ങൾ ഈ രീതിയിൽ നടപ്പാക്കുന്നു. ജൈവവളങ്ങളുടെയും ജൈവകീടനാശിനികളുടെയും ഉപയോഗം വ്യാപകമാക്കി കൂട്ടായ പ്രവർത്തനങ്ങളിലൂടെ കൃഷിപ്രവർത്തനങ്ങൾ നടത്തുന്നു. പലതരത്തിലുള്ള ജൈവവളങ്ങളും, സൂക്ഷ്മാണുവളങ്ങളും ജൈവകീടനാശിനികളും കർഷക

കൂട്ടായ്മ തന്നെ ഉല്പാദിപ്പിച്ച് ഉപയോഗിച്ച് വരുന്നുണ്ട്. ഉത്തമ കൃഷിമുറകൾ പാലിച്ച് ഉൽപാദിപ്പിക്കുന്ന സേഫ് റ്റൂ ഈറ്റ് പഴം, പച്ചക്കറി ഉല്പന്നങ്ങൾക്ക് ജി.എ.പി സർട്ടിഫിക്കറ്റും നൽകി വരുന്നു.

ഇക്കോഷോപ്പുകൾ

കർഷകർ ഉല്പാദിപ്പിക്കുന്ന ജൈവ ഉൽപ്പന്നങ്ങൾ അധിക വില നൽകി ഇക്കോഷോപ്പുകളിലൂടെ സംഭരിക്കുകയും ആയത് ഉപഭോക്താക്കൾക്ക് ന്യായവിലയ്ക്ക് ലഭ്യമാക്കുകയും ചെയ്യുന്നു. കൃഷിഭവനുമായി സഹകരിച്ച് കർഷകരുടെ കൂട്ടായ്മയാണ് ഇക്കോഷോപ്പുകൾ നടത്തിവരുന്നത്. നിലവിൽ214 ഇക്കോഷോപ്പുകൾ സ്ഥാപിച്ചു കഴിഞ്ഞു. പുതുതായി ഇക്കോഷോപ്പുകൾ തുടങ്ങുന്നതിന് 2 ലക്ഷം രൂപ അനുവദിക്കുന്നതാണ്. കൂടാതെ ഇക്കോഷോപ്പ് ആരംഭിച്ച് ഒരു വർഷത്തേക്കുകൂടി റിവോൾവിംഗ് ഫണ്ടായി 1 ലക്ഷം രൂപ അനുവദിക്കുന്നതാണ്. ഇക്കാക്കോപ്പുകൾ, മാർക്കറ്റ്, കർഷകരുടെ കൃഷിസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചാണ് പരിശോധന നടത്തുന്നത്. നിലവിൽ വെള്ളാനിക്കര ഹോർട്ടിക്കൾചർ കോളേജിനോട് ചേർന്നും, കാസർഗോഡ് പടന്നക്കാട് കാർഷിക കോളേജിനാട് ചേർന്നു രണ്ടു ലാബുകൾ കൂടി പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. പരിശോധന ഫലം മൂന്നുമാസത്തിലൊരിക്കൽ (പസിദ്ധപ്പെടുത്തുന്നു. www.kerala.gov.in കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടൽ, കൃഷിവകുപ്പ്, കേരള കാർഷിക സർവ്വകലാശാല എന്നിവയുടെ വെബ്സൈറ്റുകളില്‍ പരിശോധന ഫലം പ്രസിദ്ധീകരിച്ച് ജനങ്ങളിൽ അവബോധം സ്യഷ്ടിക്കുന്നു.

സമ്പൂർണ ജൈവ കാർഷികമണ്ഡലം അവാർഡ്

ജൈവകൃഷി വ്യാപനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മണ്ഡലാടിസ്ഥാനത്തിൽ പ്രോത്സാഹിപ്പിക്കുന്നതിന് 'ജൈവകാർഷികമണ്ഡലം' പരിപാടി നടപ്പിലാക്കുന്നു. ഇതിനായി 123.00 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ജൈവകൃഷിയിലേക്കു മാറിക്കൊണ്ടിരുന്നതും മാറിയതുമായ നിയോജക മണ്ഡലം, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ, പഞ്ചായത്ത് എന്നിവയ്ക്ക് അവാർഡ് നൽകി ജൈവകൃഷിവ്യാപനം പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി നിയോജക മണ്ഡലം ഒന്നാം സമ്മാനം 15 ലക്ഷം രൂപ, രണ്ടാം സമ്മാനം 10 ലക്ഷം രൂപ, മൂന്നാം സമ്മാനം 5 ലക്ഷം രൂപ), കോർപ്പറേഷൻ (ഒന്നാം സമ്മാനം 3ലക്ഷം രൂപ), മുൻസിപ്പാലിറ്റി ഒന്നാം സമ്മാനം 3 ലക്ഷം രൂപ, രണ്ടാം സമ്മാനം 2 ലക്ഷം രൂപ, മൂന്നാം സമ്മാനം 1ലക്ഷം രൂപ), ഗ്രാമപഞ്ചായത്ത് (ഒന്നാം സമ്മാനം 3 ലക്ഷം രൂപ, രണ്ടാം സമ്മാനം 2 ലക്ഷം രൂപ, മൂന്നാം സമ്മാനം 1 ലക്ഷം രൂപ) എന്നീ തലങ്ങളില്‍ മികവിന്റെ അടിസ്ഥാനത്തിൽ അവാർഡുകൾ നൽകുന്നു.

കുട്ടനാട് ജി. എ. പി

കുട്ടനാട്ടിലെ പ്രത്യേക പരിസ്ഥിതി - ആവാസ വ്യവസ്ഥകൾക്ക് അനുസ്യതമായി നെൽക്യഷിയിൽ നല്ല ക്യഷിമുറകൾ പാലിച്ച് സുസ്ഥിര നെൽകൃഷിക്കുള്ള പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നു. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ 27750 ഹെക്ടർ പാടശേഖരത്തിലാണ് ഈ പദ്ധതി പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. കുട്ടനാട്ടിലെ വരിനെല്ലിന്‍റെ നിയന്ത്രണം, കരിമണ്ണിന്‍റെ പരിപാലനം, ഇക്കോളജിക്കൽ എൻജിനീയറിംഗ് മുറകൾ, കർഷകർക്കാവശ്യമുള്ള ജൈവ ഉപാധികളുടെ നിർമാണം, സംയോജിത രോഗ കീടനിയന്ത്രണ മാർഗങ്ങൾ, കളനിയന്ത്രണം, മാർക്കറ്റ് ഇടപെടൽ, ജൈവ കാർഷികമുറകൾ ഉൾപ്പെട്ട ഡോമോന്‍സ്ട്രെഷൻ, കർഷകർക്കുള്ള പരിശീലന പരിപാടികൾ എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ.

ജൈവകൃഷി പ്രാവർത്തികമാക്കാൻ ഫാം സ്കൂൾ, പരിശീലനങ്ങൾ.

ജൈവ കാർഷികപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, ബോധവൽക്കരണ പരിപാടികൾക്കുമായി, ബ്ലോക്കുതലത്തിൽ ഫാം സ്കൂളുകൾ സംഘടിപ്പിക്കുന്നതാണ്. ഈ വർഷം ഫാം സ്കൂളുകൾ, പരിശീലന പരിപാടികളിലൂടെ ജൈവകൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും കർഷകർക്ക് അതുമൂലമുണ്ടാകുന്ന ഗുണത്തെക്കുറിച്ചും ബോധവൽക്കരിക്കുന്നതാണ്.

ജൈവകൃഷി വ്യാപനത്തിന് കേന്ദ്രാവിഷ്കൃത പദ്ധതികൾ

കേന്ദ്രസർക്കാർ പദ്ധതിയായ പരമ്പരാഗത കൃഷി വികാസ് യോജന (PKVY) ക്ലസ്റ്റർ അടിസ്ഥാനത്തിൽ ജൈവഗ്രാമങ്ങൾ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ്. 50 ഏക്കർ വീതമുളള 119 ക്ലസ്റ്ററുകൾ രൂപീകരിച്ച് ജൈവകൃഷി വ്യാപനം സാധ്യമാക്കാൻ 60:40 എന്ന അനുപാതത്തിൽ യഥാക്രമം കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ധനസഹായം ലഭിക്കുന്നതാണ്. കർഷകരിലൂടെയും പ്രത്യേകിച്ച് യുവജനങ്ങളിലൂടെയും ജൈവക്യഷി വ്യാപനം നടത്തുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശം. ഈ പദ്ധതി മുഖാന്തിരം ജൈവ ക്ലസ്റ്ററുകൾ രൂപീകരിച്ച് നടപ്പിലാക്കി വരുന്നു. പാരമ്പര്യ കൃഷിമുറകളുടെ സംരക്ഷണവും ആധുനിക സാങ്കേതിക വിദ്യയുടെ സമന്വയവും പദ്ധതിയിലൂടെ നടപ്പിലാക്കുന്നു. ഇതിനായി കർഷകരുടെ ഗ്രൂപ്പുകൾ രജിസ്റ്റർ ചെയ്ത് അവർക്ക് പാരമ്പര്യ കൃഷിമുറകളെക്കുറിച്ച് അവബോധം സ്യഷ്ടിച്ച് അവ പ്രാവർത്തികമാക്കുന്നു. പി.കെ.വി.വൈ പദ്ധതി നടപ്പിലാക്കുക വഴി കർഷകരുടെ ഉല്പന്നങ്ങൾക്ക് പി. ജി.എസ് എന്ന ജൈവ സർട്ടിഫിക്കേഷൻ ലഭ്യമാക്കുന്നതാണ്.

പദ്ധതിയിൽ ഒന്നാം വർഷം കർഷകർക്ക് ബോധവൽക്കരണ മീറ്റിങ്ങുകൾ, ക്ലസ്റ്റർ മെമ്പർക്കുള്ള പരിശീലന പരിപാടി, മണ്ണ് പരിശോധന, ഡോക്യുമെന്റ്ഷൻ, ജൈവ ഉല്പാദനോപാദികളുടെ നിർമാണം (പഞ്ചഗവ്യം, ജീവാമൃതം എന്നിവ ഉല്പാദിപ്പിക്കൽ), ബയോളജിക്കൽ നൈട്രജന്‍ ഹാർവസ്റ്റ് പ്ലാന്റ് (ശീമകൊന്ന, സെസ്ബാനിയ എന്നിവയുടെ കൃഷി), കർഷകരുടെ കൃഷിയിടത്തിൽ തന്നെ മണ്ണിര കമ്പോസ്റ്റ് യൂണിറ്റ് നിർമിക്കൽ എന്നിവ വഴി ഈ പദ്ധതി 2407 ഹെക്ടർ സ്ഥലത്ത് നടപ്പിലാക്കി.

ഈ വർഷം 12200 ഹെക്ടർ സ്ഥലത്ത് പി.കെ.വി.വൈ പദ്ധതി വ്യാപിപ്പിക്കുന്നതാണ്. ആയതിന്‍റെ പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. 20-ൽ അധികം ജൈവഗ്രാമങ്ങൾ ഈ പദ്ധതി മുഖേന സൃഷ്ടിക്കുന്നതാണ്. വിവിധ ജില്ലകളിലെ കാർഷിക വിളകൾക്കുള്ള പി.ജി.എസ് സർട്ടിഫിക്കേഷനും പദ്ധതി മുഖേന നടപ്പിലാക്കുന്നതാണ്.

കടപ്പാട്: കേരളകര്‍ഷകന്‍

3.06666666667
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top