Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / ജൈവ ഉത്പാദന ഘടകങ്ങള്‍ / ജൈവകൃഷി - അടിസ്ഥാനതത്വങ്ങളും രീതികളും
പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ജൈവകൃഷി - അടിസ്ഥാനതത്വങ്ങളും രീതികളും

ജൈവകൃഷിയിലെ വിവിധ അടിസ്ഥാനതത്വങ്ങളും രീതികളും

ജൈവകൃഷി

പോഷക സമൃദ്ധവും ആരോഗ്യകരവും വിഷാംശം  തീരെയില്ലാത്തതുമായ ഭക്ഷ്യവസ്തുക്കള്‍ പരിസ്ഥിതിയെ  സംരക്ഷിച്ചു  കൊണ്ട് ഉല്‍പ്പാദിപ്പിക്കുന്ന കൃഷിയാണ് ജൈവകൃഷി (Organic Farming). കൃഷിയിടങ്ങളില്‍ തന്നെയുള്ള വസ്തുക്കളെ ഉപയോഗപ്പെടുത്തിയും അന്യവസ്തുക്കളെ പരമാവധി ഒഴിവാക്കിക്കൊണ്ടുള്ളതുമാണീ കൃഷിരീതി. ജൈവ കൃഷിയില്‍  രാസവളങ്ങളെയുംരാസകീടനാശിനികളെയും പൂര്‍ണ്ണമായി ഒഴിവാക്കുന്നു. മണ്ണിന്റെ വളക്കൂറും ഘടനയും മെച്ചപ്പെടുത്താനുതകുന്ന തരത്തില്‍ വിളകളും വിള വ്യവസ്ഥകളും തിരെഞ്ഞെടുത്തു കൃഷി നടത്തുന്നു.

ജൈവകൃഷി - അടിസ്ഥാനതത്വങ്ങളും രീതികളും

 

ജൈവകൃഷിയില്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നത് ജൈവവളങ്ങള്‍ക്കാണ് അതിനോടൊപ്പം തന്നെ എല്ലാ രാസകീട നിയന്ത്രണ മാര്‍ഗ ങ്ങളും ഒഴിവാക്കുന്നു. എന്നിരുന്നാലും ജിപ്സം, റോക്ക് ഫോസ് ഫേറ്റ് തുടങ്ങിയ വളങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. കൂടാതെ ഗന്ധകം, സസ്യജന്യ കീടനാശിനികള്‍, വൈറസുകളെ ഉപയോഗിച്ചുള്ള രോഗകീട നിയന്ത്രണം എന്നിവയ്ക്ക് ജൈവകൃഷിയില്‍ പ്രസക്തി യുണ്ട് . ജൈവകൃഷിയില്‍ പ്രധാനമായും രണ്ടു തത്വങ്ങളാണ് ഉള്ളത്.

 1. രാസ വളങ്ങള്‍ക്കു പകരം ജൈവവളങ്ങളും മറ്റു ജൈവവസ്തുക്കളും ഉപയോഗിക്കല്‍
 2. രാസകീട നിയന്ത്രണ ത്തിനു പകരം ജൈവകീട നിയന്ത്രണം.

ജൈവകൃഷി എന്നത് ഒരു കൃഷി രീതി എന്നതിലുപരി ഒരു ജീവിത രീതിയാണ്‌ . ജൈവകൃഷിയിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന വിഭവങ്ങള്‍ക്കു കിട്ടുന്ന അധികവിലയാണ് ജൈവകൃഷിയെ ലാഭകരമാക്കുന്നത്. അനുയോജ്യമായ കൃഷിസങ്കേതങ്ങളും പാരമ്പര്യ കൃഷിവിജ്ഞാനവും ജൈവകൃഷിയില്‍ ഉപയോഗപ്പെടുത്തുന്നു .

 • പ്രകൃതിക്കിണങ്ങും വിധം മണ്ണും,ജലവും മറ്റു വിഭവങ്ങളും ഉപയോഗിച്ച് വിളകളുടെ ഉല്പ്പാദനം കൂട്ടുക.
 • പ്രകൃതിയിലെ വ്യത്യസ്ത ജൈവിക ഘടകങ്ങളെ മനസ്സിലാക്കി അവയ്ക്കനുയോജ്യമായ സാങ്കേതിക വിദ്യ വികസിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
 • ഉപയോഗിച്ചാല്‍ തീര്‍ന്നുപോകാത്ത പ്രകൃതി വിഭവങ്ങളെ ആശ്രയിച്ച് മണ്ണിന്‍റെ ഫലഭൂയിഷ്ടി വര്‍ദ്ദിപ്പിച്ച് ഉല്‍പ്പാദനം കൂട്ടുക
 • മുഖ്യ ഭക്ഷ്യപദാര്‍ ഥങ്ങളുടെ പോഷകമൂല്യം കൂട്ടുക.
 • ഉല്പന്നങ്ങളുടെ സംസ്കരണം, വിതരണം കച്ചവടം എന്നിവയ്ക്ക് വികേന്ദ്രീകൃതഘടകങ്ങള്‍ ഉപയോഗിക്കുക.
 • വന്യസമ്പത്തിനെ നിലനിര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുക
 • ജൈവകൃഷിയിലെ പല രീതികളും മണ്ണില്‍‌ നിന്നും ഉള്ള പോഷകമൂല്യങ്ങളുടെ നഷ്ടം കുറയ്ക്കാന്‍ സഹായിക്കുന്നു.
 • ഉയര്‍ന്ന ലയന സാധ്യതയുള്ള രാസവളങ്ങളുടെ അഭാവം
 • മോള്‍ഡ് ബോര്‍ഡ്‌ കലപ്പയ്ക്ക് പകരം ചിസല്‍‌ കലപ്പയുടെ ഉപയോഗം
 • ആവരണ വിളകളുടെ ഉപയോഗം.

പ്രത്യേകതകള്‍

 

- പ്രകൃതിക്കിണങ്ങുന്ന രീതിയില്‍വേണം കൃഷിവിഭവങ്ങള്‍ കൈകാര്യം ചെയ്യാന്‍

- ജൈവസ്ഥിതി മനസ്സിലാക്കി, അതിനനിവവാര്യമായ സങ്കേതങ്ങള്‍ രൂപീകരിക്കല്‍

-വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന വിഭവങ്ങളില്‍ അധിഷ്ഠിതമായി മണ്ണിന്‍റെ ഫലഭൂയിഷ്ടി പരിരക്ഷിക്കല്‍

-വിളവൈവിധ്യത്തിലൂടെ പരമാവതി ഉല്‍പ്പാദനം

-വികെന്ദ്രീയമായ സംഭരണ,സംസ്കരണ,വിതരണ സംവിധാനം

-ജൈവവൈവിധ്യം സംരക്ഷിക്കലും നിലനിര്‍ത്തലും

മണ്ണിനടിയിലേക്ക് പോഷകമൂലകങ്ങള്‍ അധികം പോകാതിരിക്കാന്‍ വിവിധ കൃഷിമുറകള്‍ ജൈവകൃഷിയില്‍ അനുവര്‍ത്തിക്കുന്നു

-ആഴ്ന്നിറങ്ങുന്ന വേരുകളുള്ള ചെടികള്‍ ഉള്‍പ്പെടുത്തിയുള്ള വിള പരിക്രമം

-അധികം ലയിച്ചുപോകുന്ന വളങ്ങള്‍ കുറയ്ക്കുന്നു

-പ്രധാന വിളകള്‍ക്കൊപ്പം ഇടയ്ക്കിടെ അവര്‍ത്തനവിളകള്‍ കൃഷിചെയ്യുന്നു

 

മണ്ണിനെ പോന്നു പോലെ നോക്കുക എന്നത് ജൈവകൃഷിയില്‍ അനുവര്‍ത്തി ക്കേണ്ട ഒരു പ്രധാന സംഗതിയാണ് .ഭുമിയിലെ ജീവജാലങ്ങളുടെ നിലനില്‍പ്പിനാധാരം ഏറ്റവും മേല്തട്ടി ലുള്ള ഒരടി മണ്ണാണ്.ഒരിഞ്ചു മേല്‍മണ്ണ് അണ്‍ ഉണ്ടാകുവാന്‍ ആയിരത്തോളം വര്‍ഷങ്ങള്‍ വേണ്ടി വരുമ്പോള്‍ അത് നശിച്ചു പോകാന്‍ കേവലം ദി വസങ്ങള്‍ മതിയാകും.ഇതില്‍ നിന്നും മേല്‍‌മണ്ണിന്‍റെ സംരക്ഷണം എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നു എന്ന്‍ ഊഹിക്കാവുന്നതെയുള്ളു .മേല്‍മണ്ണ്‌ ഒ ലിച്ചുപോകുന്നത് വഴി കൃഷിയിടങ്ങളിലെ വളക്കൂറ് നശിക്കുന്നു .മാത്രമല്ല അവ പുഴകളിലും കുളങ്ങളിലും വന്നടിഞ്ഞ്‌ അതിെന്‍റ സംഭരണശേഷി

കുറയ്ക്കുകയും ചെയ്യുന്നു തന്മൂലം വേനല്‍ക്കാലത്ത് കൊടും ജലക്ഷാമവുംവര്‍ഷകാലത്ത് വെള്ളപ്പൊക്കവും ഉണ്ടാകുന്നു

മണ്ണ്‍ സംരക്ഷണം പോലെ തന്നെ പ്രധാന്യമര്‍ഹിക്കുന്നതാണ് ജലസംരക്ഷണവും .ആവശ്യത്തിലധികം മഴ ലഭിക്കുന്ന കേരളത്തില്‍ ജലസംരക്ഷണത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കാത്ത തുമൂലമാണ് വരള്‍ച നേരിടേണ്ടി വരുന്നത് അസന്തുലിതമെങ്കിലും സമൃ ദ്ധമായി ലഭിക്കുന്ന വെള്ളം സംഭരിച്ചു വയ്ക്കുകയും ശ്രദ്ധയോടെ ഉപയോഗിക്കുകയും ചെയ്യേണ്ടത് ജൈവകൃഷിയില്‍ അനുവര്ത്തികേണ്ട പ്രധാന കാര്യമാണ്‌.

ജൈവ കീടനിയന്ത്രണം

 

മിത്രകീടങ്ങളെ ഉപയോഗിച്ചുള്ള കീടനിയന്ത്രണം

വിളകളെ ആക്രമിക്കുന്ന കീടങ്ങളെ നശിപ്പിക്കുകയും, എന്നാല്‍ ചെടികളെ ആക്രമിക്കാതിരിക്കുകയും ചെയ്യുന്ന മിത്രകീടങ്ങളുണ്ട്. ഇവ ജൈവനിയന്ത്രണത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ്. ഇവയില്‍ ചിലതിനെ പരിചയപ്പെടാം

ക്രൈസോക്കാരിസ് ജോണ്‍സോണി

വെളളരി വര്‍ഗ്ഗ വിളകളില്‍ കാണുന്ന എപ്പിലാക്ന വണ്ടുകളെ നിയന്ത്രിക്കുന്നതിനാണ് ഈ മിത്രപ്രാണിയെ ഉപയോഗിക്കുന്നത്.  എപ്പിലാക്ന വണ്ടുകളുടെ മുട്ടകള്‍,  പുഴുക്കള്‍,  സമാധിദശകള്‍ എന്നിവയെ ആക്രമിച്ച് നശിപ്പിക്കാന്‍ ശേഷിയുള്ളവയാണിവ.

ട്രൈക്കോഗ്രാമ

ട്രൈക്കോഗ്രാമ വര്‍ഗ്ഗത്തില്‍പ്പെട്ട ചെറു കടന്നലുകളാണിവ. ചെടികളെ ആക്രമിക്കുന്ന പല കീടങ്ങളേയും മുട്ടയ്ക്കുള്ളില്‍ പരാദമായി കടന്ന് അവയെ നശിപ്പിച്ച് കീടനിയന്ത്രണം സാധ്യമാക്കുന്നു. ഇവയുടെ മുട്ടകള്‍ കാര്‍ഡുകളില്‍ ഒട്ടിച്ച് കൃഷിയിടത്തില്‍ നിക്ഷേപിച്ചാല്‍ മുട്ട വിരിഞ്ഞു വരുന്ന കടന്നലുകള്‍ ശത്രുകീടങ്ങളുടെ മുട്ടകളില്‍ കടന്ന് അവയെ നശിപ്പിക്കുന്നു. ട്രൈക്കോകാര്‍ഡുകള്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നു.

ജീവാണു കുമിള്‍ നാശിനികള്‍

 

ജീവാണു കുമിള്‍നാശിനികള്‍ ചെടികളില്‍ നല്ലതുപോലെ നനയുന്ന രീതിയില്‍ തളിക്കണം. തളിക്കുമ്പോള്‍ ഇലയുടെ അടിവശത്തും തളിക്കണം.

തളിക്കുന്ന ലായനിയില്‍ 0.5 ശതമാനം സാന്ദ്രതയില്‍ ശര്‍ക്കര ചേര്‍ക്കുന്നത് സ്പ്രേ ലായനിയുടെ ഗുണം കൂട്ടുന്നതിന് സഹായിക്കും. ജീവാണു കുമിള്‍നാശിനികള്‍ മണ്ണില്‍ പ്രയോഗിക്കുമ്പേള്‍ മണ്ണില്‍ ജൈവവളം ചേര്‍ത്ത് ആവശ്യത്തിന് ഈര്‍പ്പം ഉണ്ടെന്ന് ഉറപ്പ് വരുത്തണം.

ജൈവിക രോഗനിയന്ത്രണത്തിന് പലതരം മിത്രകുമിളായ ട്രൈക്കോഡെര്‍മാ, മിത്രബാക്ടീരിയമായ സ്യൂഡോമോണാസ് ഫ്ലൂറസെന്‍സ് എന്നിവയെ ഉപയോഗിക്കുന്നു

 1. ട്രൈക്കോഡെര്‍മ

പച്ചക്കറികളില്‍ മണ്ണിലൂടെ പകരുന്ന കുമിള്‍രോഗങ്ങളെ നിയന്ത്രിക്കുന്നതിന് വളരെ ഫലപ്രദമാണ് ഈ കുമിള്‍. ചെടികളുടെ വേരുപടലത്തോട് ചേര്‍ന്നാണ് ട്രൈക്കോഡെര്‍മ വളരുന്നത്. ഇവ ഉല്പാദിപ്പിക്കുന്ന ആന്‍റിബയോട്ടിക്കുകളും മറ്റ് വിഷവസ്തുക്കളും ശത്രുകുമിളുകളെ നശിപ്പിക്കുവാന്‍ സഹായിക്കുന്നു. കൂടാതെ ചെടികളുടെ വളര്‍ച്ചക്കും വിളവ് വര്‍ദ്ധനവിനും സഹായിക്കുന്ന ചില ഹോര്‍മോണുകളും ട്രൈക്കോഡെര്‍മ ഉലപാദിപ്പിക്കുന്നു.

പ്രയോഗരീതി

പച്ചക്കറികളുടെ വേര്ചീയല്‍, വള്ളിപ്പയറിന്‍റെ പ്രധാന രോഗങ്ങളായ വള്ളിപ്പഴുപ്പ്, വള്ളിഉണക്കം, ചുവടുവീക്കം, കരിവള്ളി, തക്കാളിയുടെ വാട്ട രോഗം എന്നിവയുടെ ഫലപ്രദമായ നിയന്ത്രണത്തിന് ട്രൈക്കോഡെര്‍മ പ്രയോഗിക്കാവുന്നതാണ്. വഴുതന വര്‍ഗ്ഗത്തില്‍പ്പെട്ട പച്ചക്കറികളുടെ തൈചീയല്‍ നിയന്ത്രിക്കുന്നതിനായി ഇവയുടെ വിത്തുകള്‍ പാകുന്നതിനു മുമ്പ് ട്രൈക്കോഡെര്‍മ ( 4 ഗ്രാം ഒരു കിലോ വിത്തിന്) പുരട്ടി നടുന്നതും മണ്ണില്‍ ചേര്‍ത്ത് കൊടുക്കുന്നതും നല്ലതാണ്. വിളകള്‍ക്ക് നല്കേണ്ട ജൈവവളം എല്ലായ്പോഴും ട്രൈക്കോഡെര്‍മ വളര്‍ത്തി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. തൈകള്‍ നടുമ്പോള്‍ വേരുകള്‍ ട്രൈക്കോഡെര്‍മ ലായനിയില്‍ (250 ഗ്രാം 500മില്ലി ലിറ്റര്‍ വെള്ളത്തില്‍) 15 മിനിട്ട് നേരം മുക്കി വച്ച ശേഷം നടുന്നത് വളരെ പ്രയോജനകരമാണ്. ഒരു ശതമാനം വീര്യമുള്ള ട്രൈക്കോഡെര്‍മ ലായനി തവാരണയിലും വിളകളുടെ ചുവട്ടിലും ഒഴിക്കുന്നത് നല്ലതാണ്.

കാലിവളര്‍ത്തല്‍ ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരണം

ട്രൈക്കോഡെര്‍മ വര്‍ദ്ധിപ്പിച്ചെടുക്കുന്ന രീതി താഴെ നല്കുന്നു:

ഉണങ്ങിയ ചാണകവും വേപ്പിന്‍ പിണ്ണാക്കും 9:1 അനുപാതത്തില്‍ ‍(90 കി.ഗ്രാം ചാണകവും വേപ്പിന്‍ പിണ്ണാക്കും) പൊടിച്ച് കൂട്ടിക്കലര്‍ത്തി വെള്ളം തളിക്കുക. ഇതില്‍ ഒരു കിലോ ട്രൈക്കോഡെര്‍മ വിതറി നല്ലവണ്ണം കലര്‍ത്തി കൂനകൂട്ടുക. നനഞ്ഞ ചാക്കുകൊണ്ടോ സുഷിരങ്ങളിട്ട പോളിത്തീന്‍ ഷീറ്റ് കൊണ്ടോ ഈ മിശ്രിതം ആവരണം ചെയ്ത് തണലില്‍ സൂക്ഷിക്കുക. ഒരാഴ്ച കഴിയുമ്പോഴേക്കും ഈ മിശ്രിതത്തിന് മുകളില്‍ ട്രൈക്കോഡെര്‍മയുടെ പച്ചനിരത്തിലുള്ള വളര്‍ച്ച കാണാം. വീണ്ടും ഒന്നുകൂടി വെള്ളം തളിച്ച ശേഷം ഇളക്കി കൂനകൂട്ടി ആവരണം ചെയ്യുക. ഇപ്രകാരം തയ്യാറാക്കിയ മിശ്രിതം പോട്ടിംഗ് മിശ്രിതത്തില്‍ കലര്‍ത്തുന്നതിനും തടങ്ങളില്‍ ചേര്‍ക്കുന്നതിനും ഉപയോഗിക്കുന്നു. ജൈവകൃഷിയില്‍ നാം ഉപയോഗിക്കുന്ന ജൈവവളങ്ങള്‍ എല്ലാംതന്നെ ടൈക്കോഡെര്‍മ ഉപയോഗിച്ച് പരിപോഷിപ്പിച്ച് പ്രയോഗിക്കുന്നത് കുമിള്‍ നിയന്ത്രണത്തിന് ഏറെ സഹായകമാണ്.

മറ്റ് സൂക്ഷ്മാണുക്കളോടോപ്പമുള്ള ടൈക്കോഡെര്‍മ പ്രയോഗം

സസ്യങ്ങളുടെ രോഗനിയന്ത്രണത്തിനും പോഷകങ്ങള്‍ ലഭ്യമാക്കുന്നതിനും പലതരം സൂക്ഷ്മാണുക്കളെ ഉപയോഗപ്പെടുത്താറുണണ്ട്. ജീവാണുവളമായി ഉപയോഗിക്കുന്ന അസോസ്പൈറില്ലം, അസറ്റോബാക്ടര്‍, റൈസോബിയം, ഭാവകം ലഭ്യമാക്കുന്ന മൈക്കോറൈസ, ബാസില്ലസ് തുടങ്ങിയവയുമായി സഹവര്‍ത്തിച്ച് പോകുന്നതിനാല്‍ ഇവയുടെ കൂട്ടായ പ്രയോഗം സാദ്ധ്യമാണ്. എന്നാല്‍ പല ഫ്ലൂറസെന്‍റ് സ്യൂഡോമോണാസും ടൈക്കോഡെര്‍മയെ ദോഷകരമായി ബാധിക്കുന്നതായി കണ്ടിട്ടുണ്ട്. അതിനാല്‍ ഉപയോഗിക്കുന്ന കള്‍ച്ചര്‍ സഹവര്‍ത്തിച്ച് പോകുമെന്ന് തീര്‍ച്ചയില്ലെങ്കില്‍ സ്യൂഡോമോണാസ് ഉപയോഗിച്ചു 10-15 ദിവസങ്ങള്‍ക്കു ശേഷമേ ടൈക്കോഡെര്‍മ ഉപയോഗിക്കാവൂ.

ടൈക്കോഡെര്‍മ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ജൈവവളത്തില്‍ ചേര്‍ത്ത് ഉപയോഗിക്കുക.

ചാരം കലര്‍ന്ന ജൈവവളത്തില്‍ ചേര്‍ത്ത് ഉപയോഗിക്കരുത്.

മണ്ണില്‍ ഈര്‍പ്പമുണ്ടായിരിക്കണം. എന്നാല്‍ വെള്ളക്കെട്ട് പാടില്ല.

അംഗീകൃത സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത ഗുണമേന്മയുള്ളതും കേരളത്തിലെ മണ്ണിന് അനുയോജ്യമായതുമായ ടൈക്കോഡെര്‍മ ഉപയോഗിക്കണം.

പായ്ക്കറ്റില്‍ പറഞ്ഞിരിക്കുന്ന കാലാവധിക്കുള്ളില്‍ ഉപയോഗിക്കണം.

രോഗലക്ഷണം കണ്ടുതുടങ്ങിയ ചെടികളില്‍ ട്രൈക്കോഡെര്‍മയുടെ പ്രയോഗം ഫലവത്താകില്ല.

2. സ്യൂഡോമോണാസ് ഫ്ലുറസെന്‍സ്

സസ്യവളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഹോര്‍മോണുകളും എന്‍സൈമുകളും ഉല്പാദിപ്പിക്കുന്നതിനു പുറമേ രോഗ ഹേതുക്കളായ ബാക്ടീരിയയെയും കുമിളിനേയും പോലും തുരത്താന്‍ കഴിവുള്ള പ്രത്യേക സവിശേഷതകളുള്ള ഒരു ബാക്ടീരിയമാണ് സ്യൂഡോമോണാസ് ഫ്ലുറസെന്‍സ്. വിളകളെ സാധാരണയായി ബാധിക്കുന്ന ബാക്ടിരിയ കുമിള്‍ രോഗങ്ങളെ നിയന്ത്രിക്കവാന്‍ സ്യൂഡോമോണാസ് ഇന്ന് വ്യാപകമായി ഉപയോഗിച്ചുവരുന്നു. സ്യൂഡോമോണാസ് രോഗാണുക്കള്‍ക്കെതിരെ മാരകമായ ആന്‍റിബയോട്ടിക്കുകള്‍ ഉല്പാദിപ്പിക്കുകയും രാസവസ്തുക്കളുടെ ഉല്പാദനത്തില്‍ രോഗാണുക്കള്‍ക്ക് ഇരുമ്പിന്റെ ലഭ്യത കുറക്കുകയും തന്മൂലം അവയുടെ നശീകരണം സാദ്ധ്യമാക്കുകയും ചെയ്യുന്നു. സ്യൂഡോമോണാസ് ചെടിയുടെ പ്രതലത്തിലും ഉള്ളിലും ഉല്പാദിപ്പിക്കുന്ന രാസവസ്തുക്കള്‍ ചെടിയുടെ ആന്തരികമായ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പൊടി രൂപത്തിലും ദ്രവരൂപത്തിലുമാണ് ഇന്നിതു കമ്പോളത്തില്‍ ലഭിക്കുന്നത്.

ഉപയോഗക്രമം

വിത്തില്‍ പുരട്ടിയും പറിച്ചു നടുന്ന തൈയുടെ വേരുകള്‍ സാന്ദ്രത കൂടിയ ലായനിയില്‍ മുക്കിയും ജൈവ വളത്തില്‍ കൂട്ടിക്കലര്‍ത്തിയും രണ്ട് ശതമാനം ലായനി ഇലകളില്‍ സ്പ്രേ ചെയ്തും രണ്ട് ശതമാനം ലായനി ചെടികളുടെ ചുവട്ടില്‍ ഒഴിച്ചും സ്യൂഡോമോണാസ് ഉപയോഗിക്കാവുന്നതാണ്. രണ്ട് ശതമാനം സ്യൂഡോമോണാസ് വിത്തില്‍ പുരട്ടി വിതക്കുന്നതുകൊണ്ട് വിളകളെ ബാധിക്കുന്ന വാട്ട രോഗം തടയുവാന്‍ സാധിക്കും. ലിറ്ററിന് 20 ഗ്രാം എന്ന തോതില്‍ സ്യൂഡോമോണാസ് കലക്കിയ വെള്ളത്തില്‍ 10-15 മിനിട്ട് നേരം വിത്ത് കുതിര്‍ത്തു വെച്ചതിനു ശേഷം നടാവുന്നതാണ്. ചെടികളില്‍ രണ്ടോ മുന്ന് ഇലകള്‍ വന്നതിനുശേഷം രണ്ടു ശതമാനം വീര്യമുള്ള ലായനി (20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍) സ്പ്രേയര്‍ ഉപയോഗിച്ച് രണ്ടാഴ്ച ഇടവിട്ട് തളിക്കേണ്ടതാണ്.

തവാരണകളില്‍ വിത്ത് കിളിര്‍ത്ത ശേഷം രണ്ടു ശതമാനം സ്യൂഡോമോണാസ് ലായനി ചുവട്ടില്‍ ഒഴിച്ച് കൊടുക്കുന്നതിലൂടെ തൈകളിലുണ്ടാകുന്ന രോഗങ്ങള്‍ നിയന്ത്രിക്കാവുന്നതാണ്. മണ്ണുവഴി പകരുന്ന ചീയല്‍ രോഗങ്ങള്‍ക്ക് മണ്ണില്‍ ലായനി ഒഴിക്കുന്നത് വളരെ ഫലപ്രദമാണന്ന് കണ്ടിട്ടുണ്ട്. പച്ചക്കറികളുടെ ഇലപ്പുള്ളി രോഗം , ബാക്ടീരിയല്‍വാട്ടം, പാവല്‍,പടവലം വെള്ളരി എന്നിവയുടെ മുരടിപ്പ് (വൈറസ്) രോഗം മുതലായവയ്ക്കെതിരെയും ഫലപ്രദമമാണ്. പറിച്ചു നടുമ്പോള്‍ തൈകളുടെ വേരുകള്‍ സാന്ദ്രതകൂടിയ ലായനിയില്‍ (250 ഗ്രാം സ്യൂഡോമോണാസ് 750 മി.ലി. വെള്ളത്തില്‍ കലര്‍ത്തി) 15 മിനിട്ട് സമയം മുക്കി വച്ച ശേഷം നടുക. ജൈവവളത്തില്‍ കൂട്ടിക്കലര്‍ത്തിയും (20 കി.ഗ്രാം ചാണകത്തില്‍ ഒരു കി.ഗ്രാം സ്യൂഡോമോണാസ്)  വിളകളില്‍ പ്രയോഗിക്കാം.

മഞ്ഞുകാലങ്ങളില്‍ ചീരയെ ബാധിക്കുന്ന ഇലപ്പുള്ളി രോഗവും ഈ ബാക്ടീരിയം മുഖേന നിയന്ത്രിക്കാന്‍ സാധിക്കും. വെള്ളരി, തക്കാളി എന്നിവയില്‍ ഉണ്ടാകുന്ന വൈറസ് രോഗങ്ങളെയും സ്യൂഡോമോണാസ് ഫ്ലുറസെന്‍സ് മുഖേന നിയന്ത്രിക്കാന്‍ സാധിക്കും.

. വിളകളെ സാധാരണയായി ബാധിക്കുന്ന ബാക്ടിരിയ കുമിള്‍ രോഗങ്ങളെ നിയന്ത്രിക്കവാന്‍ സ്യൂഡോമോണാസ് ഇന്ന് വ്യാപകമായി ഉപയോഗിച്ചുവരുന്നു. സ്യൂഡോമോണാസ് രോഗാണുക്കള്‍ക്കെതിരെ മാരകമായ ആന്‍റിബയോട്ടിക്കുകള്‍ ഉല്പാദിപ്പിക്കുകയും രാസവസ്തുക്കളുടെ ഉല്പാദനത്തില്‍ രോഗാണുക്കള്‍ക്ക് ഇരുമ്പിന്റെ ലഭ്യത കുറക്കുകയും തന്മൂലം അവയുടെ നശീകരണം സാദ്ധ്യമാക്കുകയും ചെയ്യുന്നു. സ്യൂഡോമോണാസ് ചെടിയുടെ പ്രതലത്തിലും ഉള്ളിലും ഉല്പാദിപ്പിക്കുന്ന രാസവസ്തുക്കള്‍ ചെടിയുടെ ആന്തരികമായ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പൊടി രൂപത്തിലും ദ്രവരൂപത്തിലുമാണ് ഇന്നിതു കമ്പോളത്തില്‍ ലഭിക്കുന്നത്.

ഉപയോഗക്രമം

വിത്തില്‍ പുരട്ടിയും പറിച്ചു നടുന്ന തൈയുടെ വേരുകള്‍ സാന്ദ്രത കൂടിയ ലായനിയില്‍ മുക്കിയും ജൈവ വളത്തില്‍ കൂട്ടിക്കലര്‍ത്തിയും രണ്ട് ശതമാനം ലായനി ഇലകളില്‍ സ്പ്രേ ചെയ്തും രണ്ട് ശതമാനം ലായനി ചെടികളുടെ ചുവട്ടില്‍ ഒഴിച്ചും സ്യൂഡോമോണാസ് ഉപയോഗിക്കാവുന്നതാണ്. രണ്ട് ശതമാനം സ്യൂഡോമോണാസ് വിത്തില്‍ പുരട്ടി വിതക്കുന്നതുകൊണ്ട് വിളകളെ ബാധിക്കുന്ന വാട്ട രോഗം തടയുവാന്‍ സാധിക്കും. ലിറ്ററിന് 20 ഗ്രാം എന്ന തോതില്‍ സ്യൂഡോമോണാസ് കലക്കിയ വെള്ളത്തില്‍ 10-15 മിനിട്ട് നേരം വിത്ത് കുതിര്‍ത്തു വെച്ചതിനു ശേഷം നടാവുന്നതാണ്. ചെടികളില്‍ രണ്ടോ മുന്ന് ഇലകള്‍ വന്നതിനുശേഷം രണ്ടു ശതമാനം വീര്യമുള്ള ലായനി (20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍) സ്പ്രേയര്‍ ഉപയോഗിച്ച് രണ്ടാഴ്ച ഇടവിട്ട് തളിക്കേണ്ടതാണ്.

തവാരണകളില്‍ വിത്ത് കിളിര്‍ത്ത ശേഷം രണ്ടു ശതമാനം സ്യൂഡോമോണാസ് ലായനി ചുവട്ടില്‍ ഒഴിച്ച് കൊടുക്കുന്നതിലൂടെ തൈകളിലുണ്ടാകുന്ന രോഗങ്ങള്‍ നിയന്ത്രിക്കാവുന്നതാണ്. മണ്ണുവഴി പകരുന്ന ചീയല്‍ രോഗങ്ങള്‍ക്ക് മണ്ണില്‍ ലായനി ഒഴിക്കുന്നത് വളരെ ഫലപ്രദമാണന്ന് കണ്ടിട്ടുണ്ട്. പച്ചക്കറികളുടെ ഇലപ്പുള്ളി രോഗം , ബാക്ടീരിയല്‍വാട്ടം, പാവല്‍,പടവലം വെള്ളരി എന്നിവയുടെ മുരടിപ്പ് (വൈറസ്) രോഗം മുതലായവയ്ക്കെതിരെയും ഫലപ്രദമമാണ്. പറിച്ചു നടുമ്പോള്‍ തൈകളുടെ വേരുകള്‍ സാന്ദ്രതകൂടിയ ലായനിയില്‍ (250 ഗ്രാം സ്യൂഡോമോണാസ് 750 മി.ലി. വെള്ളത്തില്‍ കലര്‍ത്തി) 15 മിനിട്ട് സമയം മുക്കി വച്ച ശേഷം നടുക. ജൈവവളത്തില്‍ കൂട്ടിക്കലര്‍ത്തിയും (20 കി.ഗ്രാം ചാണകത്തില്‍ ഒരു കി.ഗ്രാം സ്യൂഡോമോണാസ്)  വിളകളില്‍ പ്രയോഗിക്കാം.

മഞ്ഞുകാലങ്ങളില്‍ ചീരയെ ബാധിക്കുന്ന ഇലപ്പുള്ളി രോഗവും ഈ ബാക്ടീരിയം മുഖേന നിയന്ത്രിക്കാന്‍ സാധിക്കും. വെള്ളരി, തക്കാളി എന്നിവയില്‍ ഉണ്ടാകുന്ന വൈറസ് രോഗങ്ങളെയും ഫ്ലുറസെന്റ് സ്യൂഡോമോണാസ് മുഖേന നിയന്ത്രിക്കാന്‍ സാധിക്കും.

ജീവാണു കീടനാശിനികള്‍

 

1. ബാസിലസ്സ്   തൂറുഞ്ചിയന്‍സിസ്

ബാസിലസ്സ്   തൂറുഞ്ചിയന്‍സിസ് (ബി റ്റി) സ്വാഭാവികമായി മണ്ണില്‍ കാണപ്പെടുന്നതും കീടങ്ങള്‍ക്ക് രോഗബാധ ഉണ്ടാക്കുന്നതുമായ ഒരു ബാക്ടീരിയമാണ്. ഉപയോഗിക്കുന്നതിനുള്ള സൌകര്യവും കുറഞ്ഞ ചെലവും വ്യാപക നശീകരണ ശേഷിയും കാരണം ജൈവകൃഷിരംഗത്ത് കീടനിയന്ത്രത്തിന് ഏറെ സ്വീകാര്യമാണിത്. ഈ ബാക്ടീരിയം വിവധ കീടങ്ങളുടെ ലാര്‍വകളുടെ അന്നനാളത്തില്‍ കടക്കുകയും ബാക്ടീരിയ ഉല്പാദിപ്പിക്കുന്ന വിഷവസ്തുക്കള്‍ കീടങ്ങളുടെ ദഹനസംവിധാനത്തെ സ്തംഭിപ്പിക്കുകയും ചെയ്യുന്നു. ക്രമേണ കീടങ്ങള്‍ ഭക്ഷണം സ്വീകരിക്കാനാകാതെ നശിക്കുകയും ചെയ്യുന്നു.

ബി റ്റി ഉപയേഗിക്കുമ്പോള്‍ ചെടിയുടെ എല്ലാ ഭാഗത്തും എത്തത്തക്കവണ്ണം നന്നായി തളിക്കേണ്ടതാണ്. മുട്ടകള്‍ വിരിഞ്ഞ് ലാര്‍വ പുറത്തുവരുന്ന സമയത്തോ ലാര്‍വയുടെ വളര്‍ച്ചയുടെ ആരംഭദശയിലോ ബി റ്റി തളിക്കുന്നത് ഏറെ ഫലപ്രദമാണ്. കേരളത്തിലെ കാലാവസ്ഥയില്‍ ബി റ്റി കൂടുതല്‍ സമയം ഇലകളുടെ പ്രതലത്തില്‍ നിലനില്‍ക്കുന്നതിനാല്‍ മികച്ച ഫലം ഉണ്ടാകുന്നതായി കാണുന്നു.വിളകളെ ആക്രമിക്കുന്ന പുഴുക്കളെ നിയന്ത്രിക്കാന്‍ ഉപയോഗിക്കാം. 10 ഗ്രാം ഫോര്‍മുലേഷന്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കാവുന്നതാണ്.

2. വെര്‍ട്ടിസീലിയം ലീക്കാനി

മുഞ്ഞകള്‍, ശല്‍ക്കകീടങ്ങള്‍, വെള്ളീച്ചകള്‍, ഇലപ്പേനുകള്‍, മണ്ഡരികള്‍, നിമാവിരകള്‍ മുതലായ കീടങ്ങളുടെ നിയന്ത്രണത്തിന് സഹായിക്കുന്ന ജീവാണു കീടനാശിനിയാണ് വെര്‍ട്ടിസീലിയം ലീക്കാനി. 10 ഗ്രാം വെര്‍ട്ടിസീലിയം ഫോര്‍മുലേഷന്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ഇളക്കിച്ചേര്‍ക്കുക.ഈ ലായനി രാവിലെയോ വൈകുന്നേരങ്ങളിലോ ഇലകളുടെ ഇരു വശങ്ങളിലും നന്നായി നനയത്തക്കവിധം തളിക്കുക.

3. ബ്യൂവേറിയ ബാസിയാന

കീടങ്ങളില്‍ വൈറ്റ്മാസ് കാര്‍ഡിന്‍ എന്ന രേഗമുണ്ടാക്കുന്ന കുമിളാണ് ബ്യൂവേറിയ ബാസിയാന. ഇലകളേയും കായ്കളേയും ആക്രമിക്കുന്ന ദൃഢശരീരികളായ കീടങ്ങളെ നശിപ്പിക്കുന്ന ഈ കുമിള്‍ കീടങ്ങളുടെ പുറത്ത് സ്പര്‍ശിക്കുമ്പേള്‍ അത് കീടത്തിന്‍റെ ഉള്ളിലേക്ക് വളരുകയും വിഷവസ്തുക്കള്‍ ഉല്പാദിപ്പിക്കുകയും ചെയ്യുന്നു. ക്രമേണ കീടം ചത്തു പേകുന്നു.സ്പര്‍ശനത്തിലൂടെത്തന്നെ ഇത്‍ കീടങ്ങളെ ആക്രമിക്കുന്നതിനാല്‍ കീടനിയന്ത്രണത്തിന് ഏറെ ഫലപ്രദമാണ്. പച്ചക്കറിയുടെ ഇലതീനിപ്പുഴുക്കള്‍, മുഞ്ഞകള്‍, വെള്ളീച്ചകള്‍, വേരുതീനിപ്പുഴുക്കള്‍ തുടങ്ങിയവയ്ക്ക് ബ്യൂവേറിയ ബാസിയാന ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ഇളക്കി ചേര്‍ത്ത് ലായനി തയ്യാറാക്കുക. ലായനി തെളിയാനായി ഒരു മണിക്കൂര്‍ അനക്കാതെ വയ്ക്കുക. അതിനുശേഷം ഇലകളിലും ചെടിയുടെ മറ്റ് ഭാഗങ്ങളിലും തളിക്കുക.

4. മെറ്റാറൈസിയം അനിസോപ്ളിയെ

മെറ്റാറൈസിയം അനിസോപ്ളിയെ സ്വാഭാവികമായി മണ്ണില്‍ വളരുന്ന ഒരു കുമിളാണ്. ഇത് കീടങ്ങളില്‍ ഒരു പരാദമായി പ്രവര്‍ത്തിച്ച് ഗ്രീന്‍ മസ്കാര്‍ഡിന്‍ രോഗമുണ്ടാക്കുന്നു. ഈ കുമിളിന്‍റെ സ്പോറുകള്‍ കീടത്തിന്‍റെ ശരീരത്തില്‍ സ്പര്‍ശിക്കുമ്പേള്‍ അവിടെ പറ്റിപ്പിടിച്ച് കീടത്തിന്‍റെ പുറന്തോട് തുളച്ച് ഉള്ളിലേക്ക് വളുരുന്നു. രോഗം ബാധിച്ച കീടങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുന്ന മറ്റ് കീടങ്ങളിലേക്കും ഈ രോഗം പകരുന്നു. പച്ചക്കറികളെ ആക്രമിക്കുന്ന വണ്ടുകള്‍, കായ്/തണ്ടു തുരപ്പന്‍ പുഴു എന്നിവയെ ഈ ജൈവകീടനാശിനി ഉപയോഗിച്ച് ഫലപ്രദമായി നിയന്ത്രിക്കാം. 20ഗ്രാം ഫോര്‍മുലേഷന്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കാവുന്നതാണ്.

ജീവാണു കീടനാശിനികള്‍ ചെടികളില്‍ നല്ലതുപേലെ നനയുന്നരീതിയില്‍ തളിക്കണം. തളിക്കുമ്പോള്‍ ഇലയുടെ അടിവശത്തും തളിക്കണം. തളിക്കുന്ന ലായനിയില്‍ 0.5 ശതമാനം സാന്ദ്രതയില്‍ ശര്‍ക്കര ചേര്‍ക്കുന്നത് സ്പ്രേ ലായനിയുടെ ഗുണം കൂട്ടുന്നതിന് സഹായിക്കും.

5. ബാസിലസ് മാസറന്‍സ്

വെണ്ടയുടെ നിമാവിരകളെ നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്ന ബാക്ടിരിയമാണിത്.

6. പാസിലോമൈസസ് ലൈലൈസിനസ്

നിമാവിരകളെ നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്ന ബാക്ടീരിയമാണ് പാസിലോമൈസസ് ലൈലൈസിനസ്

വിത്ത് പരിചരണത്തിന് ഒരു ലിറ്റര്‍ വെള്ളത്തില്‍ 10 ഗ്രാം കള്‍ച്ചര്‍ ചേര്‍ത്ത ലായനി ഉപയോഗിക്കുക.

മണ്ണില്‍ നേരിട്ട് പ്രയോഗിക്കുന്നതിന് ഒരു സെന്‍റിന് 50 ഗ്രാം എന്ന തോതില്‍ ഉപയോഗിക്കുക.

7ഫ്യൂസേറിയം പാലിഡോറോസിയം

ഈ മിത്രകുമിള്‍ പച്ചക്കറിയെ ആക്രമിക്കുന്ന മുഞ്ഞ(പേന്‍) യെ നശിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു.

ജൈവ കീടനാശിനികള്‍

 

വിപണിയില്‍ ലഭിക്കുന്ന ജൈവ കീടനാശിനികള്‍

1. നന്മ, മേന്മ

ച്ചക്കറികളിലെ ഇലപ്പേന്‍ (ത്രിപ്സ്), മുഞ്ഞ(എഫിഡ്) ചിലയിനം ഇലതീനിപ്പുഴുക്കള്‍ എന്നിവയ്ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ജൈവകീടനാശിനി മരിച്ചീനിയില്‍ നിന്നും ശ്രീകാര്യത്തെ കീഴങ്ങു വര്‍ഗ്ഗ ഗവേഷണ കേന്ദ്രത്തിലെ സസ്യസംരക്ഷണ വിഭാഗം വികസിപ്പിച്ചെടുത്തിട്ടുണ്ട്. പാഴാക്കികളയുന്ന ഒരു കിലോഗ്രാം മരിച്ചീനിയില്‍നിന്നും 8 ലിറ്റര്‍ കീടനാശിനി ഉത്പാദിപ്പിക്കാന്‍ കഴിയും.

നിലവില്‍ ഈ ജൈവകീടനാശിനി പരിമിതമായ അളവില്‍ കേന്ദ്ര കിഴങ്ങുവര്‍ഗ്ഗ ഗവേഷണ കേന്ദ്രത്തില്‍ തയ്യാറാക്കി പരീക്ഷണ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്കു വിതരണം ചെയ്യുന്നുണ്ട്. ചെലവുകുറഞ്ഞ ഈ ജൈവകീടനാശിനി വാണിജ്യാടിസ്ഥാനത്തില്‍ ഉല്പാദിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

2. വേപ്പധിഷ്ടിത കീടനാശിനികള്‍

നീം, അസാള്‍, അസാഡിറക്റ്റിന്‍, നിംബിസിഡൈന്‍, എക്കോനീം, എക്കോനീം പ്ലസ്, നീം ഗോള്‍ഡ്

നമുക്ക് തയ്യാറാക്കാവുന്ന ജൈവകീടനാശിനികള്‍

1വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം

ചേരുവകള്‍

വെള്ളം 1 ലിറ്റര്‍, മഞ്ഞനിറത്തിലുള്ള സാധാരണ ബാര്‍സോപ്പ്5 ഗ്രാം (ഡിറ്റര്‍ജന്‍റ്സോപ്പ് ഒഴിവാക്കുക), തൊലി കളഞ്ഞ 20 ഗ്രാം വെളുത്തുള്ളി, വേപ്പെണ്ണ 20 മി.ലി.

തയ്യാറാക്കുന്ന വിധം

ഒരു ലിറ്റര്‍ വെള്ളത്തില്‍ 5 ഗ്രാം ബാര്‍സോപ്പ് ലയിപ്പിക്കുക

ഇതില്‍ 20 ഗ്രാം തൊലികളഞ്ഞ വെളുത്തുള്ളി അരച്ചു നീരെടുത്ത് ചേര്‍ക്കുക

20 മില്ലി ലിറ്റര്‍ വേപ്പെണ്ണ ഇതില്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

പ്രയോജനം

പച്ചക്കറി വിളകളിലെ നീരൂറ്റി കുടടിക്കുന്ന കീടങ്ങള്‍ക്കെതിരെ തളിക്കാം.

ഉപയോഗരീതി

നേര്‍പ്പിക്കാതെ നേരിട്ട് ഇലകളുടെ അടിഭാഗത്ത് കൂടി വീഴത്തക്ക രീതിയില്‍ തളിക്കുക

2. വേപ്പെണ്ണ എമല്‍ഷന്‍

ചേരുവകള്‍

വേപ്പെണ്ണ- ഒരു ലിറ്റര്‍, ബാര്‍സോപ്പ്- 60 ഗ്രാം (ഡിറ്റര്‍ജന്‍റ്സോപ്പ് ഒഴിവാക്കുക), വെള്ളം -അര ലിറ്റര്‍

തയ്യാറാക്കുന്ന വിധം

60 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ലായനി തയ്യാറാക്കുക.

അതില്‍ ഒരു ലിറ്റര്‍ വേപ്പെണ്ണ ചേര്‍ത്ത് ഇളക്കി കീടനാശിനി തയ്യാറാക്കുക.

പ്രയോജനം

പയറിനെ ആക്രമിക്കുന്ന ചിത്രകീടം, പേനുകള്‍ എന്നിവയെയും പാവല്‍, പടവലം മുതലായ വിളകളില്‍ നീരൂറ്റികുടിക്കുന്ന കീടങ്ങള്‍, പുഴുക്കള്‍, വണ്ടുകള്‍ എന്നിവയെയും നിയന്ത്രിക്കാം

ഉപയേഗരീതി

ഇത് പത്തിരട്ടി വെള്ളത്തില്‍ (പതിനഞ്ച് ലിറ്റര്‍) ചേര്‍ത്ത് പയറിന്‍റെ ചിത്രകീടം, പേനുകള്‍ എന്നിവയ്ക്കെതിരെ ഉപയോഗിക്കുന്നു.

ഇരുപത് ഇരട്ടി വെള്ളം ചേര്‍ത്ത് പാവല്‍, പടവലം മുതലായ വിളകളില്‍ നീരൂറ്റി കുടിക്കുന്ന കീടങ്ങള്‍, ഇല കാര്‍ന്നു തിന്നുന്ന പുഴുക്കള്‍, വണ്ടുകള്‍ എന്നിവയ്ക്കെതിരെ പ്രയോഗിക്കാം

3. വേപ്പിന്‍കുരു സത്ത് ലായനി

ചേരുവകള്‍

വേപ്പിന്കുരു സത്ത് 50 ഗ്രാം, വെള്ളം ഒരു ലിറ്റര്‍.

തയ്യാറാക്കുന്ന വിധം

50 ഗ്രാം മൂപ്പെത്തിയ വേപ്പിന്‍കുരു പൊടിച്ച് കിഴികെട്ടി വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കിവയ്ക്കുക.

അതിനുശേഷം കിഴി പലപ്രാവശ്യം വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ് സത്ത് പുറത്തെടുക്കുക.

ഇളം തവിട്ട് നിറത്തില്‍ സത്ത് വരുന്നതുവരെ ഇങ്ങനെ കിഴി വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞെടുക്കുക.

ഈ ലായനി ചെടികളില്‍ നേരിട്ട് തളിയ്ക്കാം

പ്രയോജനം.

എല്ലാതരം കീടങ്ങളേയും പ്രത്യേകിച്ച് ഇല, കായ് കാര്‍ന്നു തിന്നുന്ന പുഴുക്കള്‍, പച്ചത്തുള്ളന്‍ എന്നിവയെ നിയന്ത്രിക്കാന്‍ കഴിയും

ഉപയോഗരീതി

നേര്‍പ്പിക്കാതെ നേരിട്ട് ഇലകളുടെ അടിഭാഗത്ത് കൂടി വീഴത്തക്കരീതിയില്‍ ആഴ്ച്ചയില്‍ ഒരു തവണ തളിക്കുക.കീട ആക്രമണം രൂക്ഷമാണെങ്കില്‍ മൂന്ന് ദിവസത്തിലൊരിക്കല്‍ മുന്ന് പ്രാവശ്യമെങ്കിലും തളിക്കുക.

4. വേപ്പെണ്ണ- ആവണക്കെണ്ണ- വെളുത്തുള്ളി മിശ്രിതം

ചേരുവകള്‍

വേപ്പെണ്ണ 80 മി.ലി, ആവണക്കെണ്ണ 20 മി,ലി , വെളുത്തുള്ളി 120 ഗ്രാം, ബാര്‍സോപ്പ്-6 ഗ്രാം (ഡിറ്റര്‍ജന്‍റ്സോപ്പ് ഒഴിവാക്കുക), വെള്ളം 6 ലിറ്റര്‍ 50 മി.ലി.

ആറ് ഗ്രാം ബാര്‍ സോപ്പ് 50 മില്ലിലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് സോപ്പ് ലായനി ഉണ്ടാക്കുക.

20 മില്ലി ആവണക്കെണ്ണയും 80 മില്ലി വേപ്പെണ്ണയും കൂടി ചേര്‍ത്ത് മിശ്രിതം തയ്യാറാക്കുക.

സോപ്പ് ലായനിയും ആവണക്കെണ്ണ വേപ്പെണ്ണ മിശ്രിതവും ചേര്‍ത്ത് ഇളക്കി എമല്‍ഷന്‍ ഉണ്ടാക്കാം

ഈ എമല്‍ഷന്‍ 6 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിക്കുക.

ഇതില്‍ 120 ഗ്രാം വെളുത്തുള്ളി നല്ലതുപോലെ അരച്ചു ചേര്‍ക്കുക.

പ്രയോജനം

നീരൂറ്റിക്കുടിക്കുന്ന ജീവികളെ നിയന്ത്രിക്കുന്നതിനും അതുവഴി അത് പരത്തുന്ന മൊസൈക്ക് രോഗം ഒരു പരിധി വരെ നിയന്ത്രിക്കുന്നതിനും സഹായിക്കും.

ഉപയോഗിക്കുന്ന രീതി

ഈ കീടനാശിനി അരിച്ചെടുത്ത് ഇലകളുടെ അടിവശത്ത് പതിക്കുന്ന രീതിയില്‍ തളിക്കുക.

5. വേപ്പില കഷായം

ചേരുവകള്‍

വേപ്പില 100 ഗ്രാം, വെള്ളം 5 ലിറ്റര്‍

തയ്യാറാക്കുന്ന വിധം.

100 ഗ്രാം വേപ്പില 5 ലിറ്റര്‍ വെള്ളത്തില്‍തിളപ്പിച്ച് തണുപ്പിക്കുക.

പ്രയോജനം

വെണ്ട, വഴുതന തുടങ്ങിയ വിളകളിലെ നിമാവിരകളെ ഒരു പരിധി വരെ നിയന്ത്രിക്കുന്നു.

ഉപയോഗരീതി

ചെടി നടുന്നതിന് ഒരാഴ്ച മുന്‍പ് തൂടങ്ങി വേപ്പിലകഷായം മണ്ണില്‍ ഒഴിച്ച് കൊടുക്കുക.

6, വേപ്പിന്‍ പിണ്ണാക്ക്

തടങ്ങളില്‍ അടിവളത്തോടൊപ്പം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്തു കൊടുക്കുന്നത് ട്രൈക്കോഡെര്‍മ പോലെയുള്ള മിത്രകുമിളുകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. വേപ്പിന്‍ പിണ്ണാക്ക്, ആവണക്കിന്‍ പിണ്ണാക്ക് തുടങ്ങിയവ മണ്ണില്‍ ചേര്‍ക്കുന്നത് ചെടിയുടെ വേരുകളെ ആക്രമിക്കുന്ന നിമവിരകളെ നിയന്ത്രിക്കാന്‍ നല്ലതാണ്. ഒരു ചതുരശ്ര മീറ്ററിന് 200 ഗ്രാം എന്ന തോതില്‍ ഇവ മണ്ണില്‍ ചേര്‍ക്കണം.

7. പുകയിലക്കഷായം

ചേരുവകള്‍

പുകയില -250 ഗ്രാം, ബാര്‍സോപ്പ്-60 ഗ്രാം (ഡിറ്റര്‍ജന്‍റ്സോപ്പ് ഒഴിവാക്കുക), വെള്ളം -രണ്ടേകാല്‍ ലിറ്റര്‍.

തയ്യാറാക്കുന്ന വിധം

250 ഗ്രാം പുകയില ചെറുതായി അരിഞ്ഞ് രണ്ടേകാല്‍ ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്ത് ഒരു ദിവസം വയ്ക്കുക,

അതിനു ശേഷം പുകയിലക്കഷണങ്ങള്‍ പിഴിഞ്ഞ് ചണ്ടി മാറ്റുക

60 ഗ്രാം ബാര്‍സോപ്പ് ചെറിയ കഷണങ്ങളാക്കി കാല്‍ ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക

സോപ്പ് ലായനി പുകയിലക്കഷായവുമായി നന്നായി യോജിപ്പിക്കുക.

ഈ ലായനി അരിച്ചെടുത്ത് ഉപയോഗിക്കുക.

പ്രയോജനം

ഇലതീനിപ്പുഴു, മുഞ്ഞ, മീലിമുട്ട, ശല്‍ക്കകീടം തുടങ്ങി ഒട്ടേറെ മൃദുല ശരീരികളായ കീടങ്ങളെ നിയന്ത്രിക്കുന്നതിന് ഉപയോഗിക്കാം.

ഉപയോഗരീതി

തയ്യാറാക്കിയ ലായനി ഏഴിരട്ടി വെള്ളം ചേര്‍ത്ത് ചെടികളില്‍ എല്ലാഭാഗത്തും വീഴത്തക്ക രീതിയില്‍ തളിക്കാം.

8. പാല്‍ക്കായ- ഗോമൂത്ര-കാന്താരിമുളക് മിശ്രിതം

ചേരുവകള്‍

പാല്‍ക്കായം- 20 ഗ്രാം, ഗോമൂത്രം-500 മില്ലി ലിറ്റര്‍, കാന്താരി മുളക്- 15 ഗ്രാം

തയ്യാറാക്കുന്ന വിധം

20 ഗ്രാം പാല്‍ക്കായം 5 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ലായനി തയ്യാറാക്കുക.

ഇതില്‍ 500 മില്ലിലിറ്റര് ഗോമൂത്രം ഒഴിച്ചിളക്കുക.

അതിലേക്ക് 15 ഗ്രാം കാന്താരിമുളക് അരച്ച് ചേര്‍ക്കുക

ഈ മിശ്രിതം അരിച്ചെടുത്തു ഉപയോഗിക്കുക.

പ്രയോജനം

കായീച്ചകളെ ഈ കീടനാശിനി ഉപയോഗിച്ച്ഫലപ്രദമായി നിയന്ത്രിക്കാം

ഉപയോഗരീതി

നേര്‍പ്പിക്കാതെ തന്നെ ഒരു സ്പ്രെയര്‍ ഉപയോഗിച്ച് രാവിലെയോ വൈകുന്നേരമോ തളിക്കണം.

9. ഗോമൂത്ര- കാന്താരിമുളക് മിശ്രിതം

ചേരുവകള്‍

ഒരു കൈ നിറയെ കാന്താരി, ഗോമൂത്രം 1 ലിറ്റര്‍, ബാര്‍സോപ്പ് 60 ഗ്രാം (ഡിറ്റര്‍ജന്‍റ്സോപ്പ് ഒഴിവാക്കുക).

തയ്യാറാക്കുന്ന വിധം

കാന്താരിമുളക് അരച്ച് ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ ചേര്‍ത്ത് അരിച്ചെടുക്കുക.

ഇതില്‍ 60 ഗ്രാം ബാര്‍സോപ്പ് ലയിപ്പിച്ച് ചേര്‍ത്തിളക്കുക.

പ്രയോജനം

മൃദുല ശരീരികളായ കീടങ്ങള്‍ക്കെതിരെ ഉപയോഗിക്കാം.

ഉപയോഗരീതി

ഈ മിശ്രിതം 10 ലിറ്റര്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് തളിക്കാം.

10. നാറ്റപ്പൂച്ചെടി- സോപ്പ് മിശ്രിതം

ചേരുവകള്‍

നാറ്റപ്പൂച്ചെടി (ഇലയും തണ്ടും ഉള്‍പ്പടെ), ബാര്‍സോപ്പ് 60 ഗ്രാം (ഡിറ്റര്‍ജന്‍റ്സോപ്പ് ഒഴിവാക്കുക).

തയ്യാറാക്കുന്ന വിധം

നാറ്റപ്പൂച്ചെടിയുടെ ഇലകളും തണ്ടുകളും ശേഖരിച്ച് ചതച്ച് പിഴിഞ്ഞ് ഒരു ലിറ്ററോളം നീരെടുക്കുക.

ഇതില്‍ 60 ഗ്രാം (2 കട്ട) ബാര്‍സോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച സോപ്പ് ലായനി ചേര്‍ത്ത് ഇളക്കുക.

പ്രയോജനം

പച്ചക്കറികളുടെ പ്രധാനശത്രുവായ മുഞ്ഞയുടെ നിയന്ത്രണത്തിന് ഫലപ്രദമാണ്

ഉപയോഗരീതി

തയ്യാറാക്കിയ മിശ്രിതം പത്തിരട്ടി (15 ലിറ്റര്‍) വെള്ളത്തില്‍ നേര്‍പ്പിച്ച് അരിച്ചെടുത്ത് ചെടികളില്‍ തളിച്ചുകൊടുക്കണം.

11. പെരുവലസത്ത്

പെരുവലം ചെടിയുടെ പൂവും ഇലയും നന്നായി അരച്ച് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി അരിച്ചെടുത്ത് കീടനിയന്ത്രണത്തിനായി ഉപയോഗിക്കാം.

പ്രയോജനം

പച്ചക്കറികളില്‍ കാണുന്ന ശല്‍ക്കകീടങ്ങള്‍, ഇലച്ചെടികള്‍ , മീലിമുട്ടകള്‍ , പുഴുക്കള്‍ എന്നിവയ്ക്കെതിരെ ഇത് ഫലപ്രദമാണ്.

12. കിരിയാത്ത് എമല്‍ഷന്‍

ചേരുവകള്‍

കിരിയാത്ത് ചെടിയുടെ ഇലയും ഇളം തണ്ടും നന്നായി ചതച്ചെടുത്ത നീര് 50 ഗ്രാം, ബാര്‍സോപ്പ് 40 ഗ്രാം(ഡിറ്റര്‍ജന്‍റ്സോപ്പ് ഒഴിവാക്കുക).

തയ്യാറാക്കുന്ന വിധം

40 ഗ്രാം ബാര്‍സോപ്പ് 100 മി,ലി വെള്ളത്തില്‍ ലയിപ്പിക്കുക.

ബാര്‍സോപ്പ് ലായനി കിരിയാത്ത് നീരുമായി യോജിപ്പിക്കുക.

900 മി.ലി. വെള്ളം ചേര്‍ക്കുക.

പ്രയോജനം

മുഞ്ഞ, വെള്ളീച്ച, ഇലപ്പേന്‍ തുടങ്ങിയ നീരൂറ്റികുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാന്‍ ഇതുപകരിക്കും

ഉപയോഗരീതി

ഇത് ഇലയുടെ അടിവശത്ത് പതിയത്തക്കവിധം നേരിട്ട് തളിക്കുക.

13. മിശ്രിത ഇല കീടനാശിനികള്‍

ചേരുവകള്‍

ആര്യവേപ്പ്, ശീമക്കൊന്ന, പെരുവലം തുടങ്ങിയ ചെടികളുടെ ഇലകള്‍. ബാര്‍സോപ്പ് 400ഗ്രാം, വെള്ളം 9 ലിറ്റര്‍

തയ്യാറാക്കുന്ന വിധം

വേപ്പില, ശീമക്കൊന്ന, പെരുവലം തുടങ്ങിയ ചെടികളുടെ ഇല തുല്യതൂക്കം എടുത്ത് തണലില്‍ ഉണക്കിപ്പൊടിക്കുക.

ഇങ്ങനെ തയ്യാറാക്കുന്ന ഇല മിശ്രിതപ്പൊടി 400 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി 24 മണിക്കൂര്‍ നേരം വയ്ക്കുക.

ഈ വെള്ളം തുണിയില്‍ക്കുടി അരിച്ചെടുക്കുക.

400 ഗ്രാം ബാര്‍സോപ്പ് 9 ലിറ്റര്‍ വെള്ളത്തില്‍ കലക്കുക.

സോപ്പുവെള്ളവും ഇല സത്തും കൂടി നല്ലതുപോലെ കലക്കി ഉപയോഗിക്കുക

പ്രയോജനം

ചീര, വെണ്ട, വഴുതന ഇവയിലെ ഇലചുരുട്ടിപ്പുഴുക്കള്‍, മീലിമുട്ട, വണ്ടുകള്‍ തുടങ്ങിയ കീടങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാം.

ഉപയോഗിക്കുന്ന വിധം

മേല്‍പ്പറഞ്ഞ രീതിയില്‍ തയ്യാറാക്കിയ മിശ്രിതം നേരിട്ട് ചെടികളില്‍ തളിക്കാം.

14 ഇഞ്ചി സത്ത്

ചേരുവകള്‍

ഇഞ്ചി 50 ഗ്രാം, വെള്ളം 2 ലിറ്റര്‍

തയ്യാറാക്കുന്ന വിധം

ഇഞ്ചി 50 ഗ്രാം അരച്ച് പേസ്റ്റ് രൂപത്തിലാക്കുക

ഇത് 2 ലിറ്റര്‍ വെള്ളത്തില്‍ അലിയിച്ച് അരിച്ചെടുക്കുക

പ്രയോജനം

തുള്ളന്‍, ഇലച്ചാടികള്‍, പേനുകള്‍ എന്നിവയെ നിയന്ത്രക്കാനുപകരിക്കും

ഉപയോഗിക്കുന്ന വിധം

മിശ്രിതം നേരിട്ട് ചെടികളില്‍ തളിക്കാം.

15. വെളുത്തുള്ളി- പച്ചമുളക് സത്ത്

ചേരുവകള്‍

വെളുത്തുള്ളി-50 ഗ്രാം, പച്ചമുളക്- 25 ഗ്രാം, ഇഞ്ചി- 50 ഗ്രാം, വെള്ളം- 3.25 ലിറ്റര്‍

തയ്യാറാക്കുന്ന വിധം

വെളുത്തുള്ളി 50 ഗ്രാം, 100 മി ലി.ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം കുതിര്‍ത്തെടുക്കുക.

ഈ വെളുത്തുള്ളി തൊലി കളഞ്ഞ് അരച്ച് പേസ്റ്റ് ആക്കുക

മുളക് 25 ഗ്രാം 50 മി,ലി,ലിറ്റര്‍ വെള്ളത്തില്‍ അരച്ച് പേസ്റ്റ് ആക്കുക.

ഇഞ്ചി 50 ഗ്രാം 100 മി,ലി ലിറ്റര്‍ വെള്ളത്തില്‍ അരച്ച് പേസ്റ്റാക്കുക.

മൂന്ന് പേസ്റ്റുകളും കൂടി 3 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇളക്കി മിശ്രിതമാക്കി അരിച്ചെടുക്കുക.

പ്രയോജനം

ഇത് കായീച്ച, തണ്ടുതുരപ്പന്‍, ഇലച്ചാടികള്‍, പുഴുക്കള്‍ എന്നിവയെ നിയന്ത്രിക്കും

ഉപയോഗിക്കുന്ന വിധം

നേരിട്ട് ചെടികളില്‍ തളിക്കാം.

16. പപ്പായ ഇല സത്ത്

ചേരുവകള്‍

പപ്പായ ഇല 50 ഗ്രാം, വെള്ളം 100 മി,ലി.

തയ്യാറാക്കുന്ന വിധം

100 മി.ലിറ്റര്‍ വെള്ളത്തില്‍ 50 ഗ്രാം നുറുക്കിയ പപ്പായ ഇല മുക്കി ഒരു രാത്രി കുതിര്‍ത്തു വയ്ക്കുക.

ഇല അടുത്ത ദിവസം ഞെരടിപ്പിഴിഞ്ഞ് സത്ത് തയ്യാറാക്കുക.

പ്രയോജനം

ഇലതീനി പുഴുക്കളെ അകറ്റാന്‍ ഇത് ഫലപ്രദമാണ്.

ഉപയോഗിക്കുന്ന വിധം

മേല്‍ തയ്യാറാക്കിയ സത്ത് 3-4 ഇരട്ടി വെള്ളം ചേര്‍ത്ത് തളിക്കുക.

17. മഞ്ഞള്‍ സത്ത്

ചേരുവകള്‍

മഞ്ഞള്‍ -20 ഗ്രാം, ഗോമൂത്രം- 200 മില്ലി

തയ്യാറാക്കുന്ന വിധം

20 ഗ്രാം മഞ്ഞള്‍ നന്നായി അരച്ചെടുത്ത് 200 മി.ലിറ്റര്‍ ഗോമൂത്രവുമായി കലര്‍ത്തി മിശ്രിതം തയ്യാറാക്കുക.

പ്രയോജനം

വിവിധയിനം പേനുകള്‍ , ഇലച്ചാടികള്‍, പുഴുക്കള്‍ എന്നിവയെ നിയന്ത്രിക്കാം.

ഉപയോഗിക്കുന്ന വിധം

തയ്യാറാക്കിയ മിശ്രിതം 2 ലിറ്റര്‍ വെള്ളം ചേര്‍ത്ത് തളിക്കുക.

18. മണ്ണെണ്ണ കുഴമ്പ്

ചേരുവകള്‍

ബാര്‍സോപ്പ്-250 ഗ്രാം, വെള്ളം- 2 2/1 ലിറ്റര്‍. മണ്ണെണ്ണ- 4 2/1 ലിറ്റര്‍

തയ്യാറാക്കുന്ന വിധം

2 2/1 ലിറ്റര്‍ വെള്ളത്തില്‍ 250 ഗ്രാം ബാര്‍സോപ്പ് ചീകിയിട്ട് നന്നായി ലയിപ്പിക്കുക

ഇതിലേക്ക് നാലര ലിറ്റര്‍ മണ്ണെണ്ണയൊഴിക്കുക

പ്രയോജനം

ഇത് നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാന്‍ സഹായിക്കും

ഉപയോഗിക്കുന്ന വിധം

തയ്യാറാക്കിയ ലായനി 15 ഇരട്ടി വെള്ളം ചേര്‍ത്ത് യോജിപ്പിച്ച് തളിയ്ക്കാം.

കമ്മ്യൂണിസ്റ്റ് പച്ച ഇല

കമ്മ്യൂണിസ്റ്റ് പച്ച ഇല തടത്തില്‍ ചേര്‍ക്കുന്നതും പുതുതായി നല്കുന്നതും നിമാ വിരകളെ നിയന്ത്രിക്കുന്നതിന് സഹായിക്കും

19.കിരിയാത്ത് -സോപ്പ്- വെളുത്തുള്ളി മിശ്രിതം

ചേരുവകള്‍

കിരിയാത്ത് ചെടിയുടെ ഇലകളും ഇളം തണ്ടും ചതച്ചെടുത്ത നീര്- 100 മി. ലി

ബാര്‍സോപ്പ്-6 ഗ്രാം (ഡിറ്റര്‍ജന്‍റ് സോപ്പ് ഒഴിവാക്കുക), വെള്ളം- 50 മില്ലി ലിറ്റര്‍+1.5 ലിറ്റര്‍

വെളുത്തുള്ളി 35 ഗ്രാം

തയ്യാറാക്കുന്ന വിധം

50 മില്ലി ലിറ്റര്‍ വെള്ളത്തില്‍ 6 ഗ്രാം ബാര്‍സോപ്പ് നന്നായി ലയിപ്പിച്ച് സോപ്പ് ലായനി തയ്യാറാക്കുക.

ഈ സോപ്പ് ലായനി 100 മില്ലിലിറ്റര്‍ കിരിയാത്ത് ചെടി നീരില്‍ ഒഴിച്ച് ഇളക്കുക

ഈ മിശ്രിതം 1.5 ലിറ്റര്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുക.

ഇതിലേക്ക് 35 ഗ്രാം വെളിത്തുള്ളി നന്നായി അരച്ച് ചേര്‍ക്കുക

പ്രയോജനം

ഇലപ്പേന്‍, മുളക് എഫിഡ്, വെള്ളീച്ച, മണ്ഡരി എന്നിവയെ നിയന്ത്രിക്കുന്നതിന്

ഉപയോഗിക്കുന്ന വിധം

തയ്യാറാക്കിയ ലായനി അരിച്ചെടുത്ത ഇലയുടെ അടിയില്‍ വീഴത്തക്ക വിധം തളിക്കുക

20. വേപ്പെണ്ണ- വെളുത്തുള്ളി എമല്‍ഷന്‍

ചേരുവകള്‍

വേപ്പെണ്ണ 20 മില്ലിലിറ്റര്‍, വെളുത്തുള്ളി 20 ഗ്രാം, ബാര്‍സോപ്പ് 6 ഗ്രാം, വെള്ളം 50 മില്ലി ലിറ്റര്‍ + 250 മില്ലി. ലിറ്റര്‍

തയ്യാറാക്കുന്ന വിധം

250 മില്ലി ലിറ്റര്‍ വെള്ളത്തില്‍ 6 ഗ്രാം ബാര്‍സോപ്പ് നന്നായി ലയിപ്പിച്ചെടുക്കുക.

50 മില്ലി വെള്ളത്തില്‍ 20 ഗ്രാം വെളുത്തുള്ളി നന്നായി ചതച്ച് ചേര്‍ത്ത് അരിച്ചെടുക്കുക.

ഒരു ലിറ്ററിന്‍റെ കുപ്പിയെടുത്ത് അതിലേക്ക് ബാര്‍സോപ്പ് ലായനി അരിച്ച് ഒഴിക്കുക

ഇതിലേക്ക് 20 മില്ലി ലിറ്റര്‍ വേപ്പെണ്ണ ചേര്‍ത്ത് നന്നായി ഇളക്കുക.

അരിച്ചെടുത്ത വെളുത്തുള്ളി ചാറ് ഇതിലേക്ക് ചേര്‍ത്ത് ഇളക്കുക.

ഈ മിശ്രിതത്തിലേക്ക് ഒരു ലിറ്റര്‍ തികയാന്‍ ആവശ്യമായ വെള്ളം ചേര്‍ത്ത് ഇളക്കുക.

പ്രയോജനം

നീരൂറ്റിക്കുടിക്കുന്ന ചാഴി ഉള്‍പ്പടെയുള്ള മിക്ക കീടങ്ങളേയും നിയന്തിക്കുന്നതിന് ഫലപ്രദമാണ്.

ഉപയോഗിക്കുന്ന വിധം

അരിച്ചെടുത്ത ലായനി തയ്യാറാക്കിയ ഉടന്‍തന്നെ നേരിട്ട് ചെടികളില്‍ തളിക്കുക.

 

ജൈവകീടനാശിനികളുടെ ഉപയോഗം വിവിധ വിളകളില്‍

 

ക്രമ നമ്പര്‍

ജൈവകീടനാശിനി

ശുപാര്‍ശ ചെയ്തിട്ടുള്ള വിളകള്‍

നിയന്ത്രണ വിധേയമാകുന്ന കീടങ്ങള്‍

1

വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം

പാവല്‍,

പച്ചത്തുള്ളന്‍,വെള്ളീച്ച, മുഞ്ഞ

പടവലം

കൂനന്‍പുഴു, വെള്ളീച്ച,മുഞ്ഞ, പച്ചത്തുള്ളന്‍

വെള്ളരി

വെള്ളീച്ച, മുഞ്ഞ

പയര്‍

മുഞ്ഞ, ചിത്രകീടം

വെണ്ട

പച്ചത്തുള്ളന്‍

 

 

2

ആവണക്കെണ്ണ,വേപ്പെണ്ണ എമല്‍ഷന്‍ പാവല്‍

പാവല്‍

പച്ചത്തുള്ളന്‍,വെള്ളീച്ച, മുഞ്ഞ,മണ്ഡരി,എപ്പിലാക്ന, വണ്ട്

പാവല്‍

പച്ചത്തുള്ളന്‍,ചിത്രകീടം,വെള്ളീച്ച,മുഞ്ഞ,

3

വേപ്പെണ്ണ എമല്‍ഷന്‍

പടവലം

പച്ചത്തുള്ളന്‍,ചിത്രകീടം,വെള്ളീച്ച,മുഞ്ഞ,

പയര്‍

പയര്‍ പേന്‍,ചിത്രകീടം

4

വേപ്പിന് കുരു സത്ത്

പയര്‍

പൂവും കായും തുരക്കുന്ന പുഴു

വെണ്ട

തണ്ടും കായും തുരക്കുന്ന പുഴു

വഴുതന

തണ്ടും കായും തുരക്കുന്ന പുഴു,ആമവണ്ട്

5

പുകയില കഷായം

പയര്‍

പയര്‍പേന്‍, മുഞ്ഞ

മുളക്

മീലിമൂട്ട

വെണ്ട

ഇലപ്പേന്‍

6

നാറ്റപ്പൂച്ചെടിമിശ്രിതം

പയര്‍

മുഞ്ഞ, പയര്‍പേന്‍

7

കിരിയാത്ത് സോപ്പ് വെളുത്തുള്ളി മിശ്രിതം

മുളക്

ഇലപ്പേന്‍, മുഞ്ഞ

വഴുതന

വെള്ളീച്ച, മണ്ഡരി

ചീര

എപ്പിലാക്ന വണ്ട്,ഇലതീനി പുഴുക്കള്‍

8

ഗോമുത്ര കാന്താരി മുളക് മിശ്രിതം

പാവല്‍

പടവല പുഴു,

ഇലതീനീ പുഴു

പടവലം

പടവല പുഴു, വരയന്‍ പുഴു

തക്കാളി

ഇലപ്പുഴു

ചീര

കുടുകെട്ടി പുഴു

പയര്‍

പയര്‍ ചാഴി, കായ്തുരപ്പന്‍ പുഴു

9

പാല്‍ക്കായ മിശ്രിതം

പയര്‍

കായീച്ച


 

 

കീട നിയന്ത്രണ കെണികള്‍

 

1.പഴക്കെണി

ചേരുവകള്‍

പാളയംകോടന്‍ പഴം തൊലി കളയാതെ മൂന്ന നാല് കഷണങ്ങളാക്കി മുറിച്ചത്,

കാര്‍ബോസള്‍ഫാന്‍ എന്ന കീടനാശിനി തരികള്‍.

തയ്യാറാക്കുന്ന വിധം

പാളയംകോടന്‍ പഴം തൊലി കളയാതെ മൂന്നു നാലു കഷണങ്ങളാക്കി മുറിക്കുക. പഴത്തിന്‍റെ മുറിഞ്ഞ ഭാഗങ്ങളില്‍ കാര്‍ബോസള്‍ഫാന്‍ എന്ന കീടനാശിനിയുടെ തരികള്‍ വിതറുക.

ഈ പഴക്കഷണങ്ങള്‍‍ ചിരട്ടകളിലാക്കി ഉറി പോലെ തൂക്കിയിടുക.

നാല് തടത്തിന് 1 കെണി അല്ലെങ്കില്‍ 25 ഗ്രോബാഗിന് 2 കെണികള്‍ വേണ്ടിവരും

വിഷലിപ്തതമായ പഴച്ചാറു കുടിച്ചു കീടങ്ങള്‍ ചത്തൊടുങ്ങും.

2, ഫെറോമോണ്‍കെണി

ഒരു ജീവി എതിര്‍ലിംഗത്തില്‍പ്പെട്ട ജീവിയെ ആകര്‍ഷിക്കുന്നതിനുവേണ്ടി അതിന്‍റെ ശരീരത്തിന്‍റെ ഉപരിതലത്തില്‍ നിന്ന് പുറപ്പെടുവിക്കുന്ന രാസവസ്തുവാണ് ഫെറോമോണ്‍. ഈ വസ്തു കൃത്രിമമായി ഉല്പാദിപ്പിച്ച് കെണിയായി വച്ച് കീടങ്ങളെ ആകര്‍ഷിക്കുന്നു. കെണിയില്‍പ്പെട്ട കീടങ്ങളെ നശിപ്പിക്കുന്നു. പച്ചക്കറിയെ ആക്രമിക്കുന്ന കായീച്ചയ്ക്കെതിരെ ഫിറമോണ്‍കെണി ഫലപ്രദമായി ഉപയോഗിക്കാം. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വിവിധ കേന്ദ്രങ്ങളിലും കൃഷി വിജ്ഞാനകേന്ദ്രങ്ങളിലും ഇത് ലഭിക്കും.

3. തുളസിക്കെണി

ചേരുവകള്‍

ഒുരു പിടി തുളസിയില നന്നായി അരച്ചത്, ശര്‍ക്കര 10 ഗ്രാം, കാര്‍ബോസള്‍ഫാന്‍ എന്ന കീടനാശിനി തരികള്‍ ഒരു നുള്ള് , വെള്ളം.

ഒരു പിടി തുളസിയില നന്നായി അരച്ച് ചിരട്ടയിലിടുക.

10 ഗ്രാം ശര്‍ക്കര പൊടിച്ച് തുളസിയുമായി യോജിപ്പിക്കുക.

ഒരു നുള്ള് കാര്‍ബോസള്‍ഫാന്‍ വിതറുക.

ഈ മിശ്രിതം ഉണങ്ങിപ്പോകാതിരിക്കാന്‍ അല്പം വെള്ളം ചേര്‍ക്കുക.

പന്തലിനടിയില്‍ ഉറികള്‍ തയ്യാറാക്കിയതില്‍ ചിരട്ട വയ്ത്തുക.

കെണിയിലേക്ക് ആകര്‍ഷിക്കപ്പെടുന്ന കീടങ്ങള്‍ചാറുകുടിച്ച് ചത്തൊടുങ്ങും.

നാല് തടത്തിന് ഒരു കെണി അല്ലെങ്കില്‍ 25 ഗ്രോബാഗിന് 2 കെണികള്‍ വേണ്ടിവരും.

4. തേങ്ങാ വെള്ളക്കെണി

ചേരുവകള്‍

രണ്ട് ദിവസം ശേഖരിച്ച് പുളിപ്പിച്ച തേങ്ങാവെള്ളം, യീസ്റ്റ് മൂന്ന് തരി, കാര്‍ബോസള്‍ഫാന്‍ ഒരു നുള്ള്, പച്ച ഓലക്കാല്‍ കഷണം.

തയ്യാറാക്കുന്ന വിധം

പുളിപ്പിച്ച തേങ്ങാവെള്ളം മൂന്ന് തരി യീസ്റ്റും ചേര്‍ത്ത് ഒരു ചിരട്ടയില്‍ അര ഭാഗം ചേര്‍ക്കുക. ഇതില് ഒരു നുള്ള് കാര്‍ബോസള്‍ഫാന്‍ തരി ഇട്ടിളക്കുക.

തേങ്ങാ വെള്ളത്തിനു മുകളില്‍ ഒരു പച്ച ഓലക്കാല്‍ കഷണം ഇടുക.

കെണി പന്തലില്‍ തൂക്കിയിടാം. ഈച്ചകള്‍ ഓലക്കാലില്‍ ഇരുന്ന് വിഷം കലര്‍ന്ന തേങ്ങാവെള്ളം കുടിച്ച് ചാകും,

നാല് തടത്തിന് ഒരു കെണി അല്ലെങ്കില്‍ 25 ഗ്രോബാഗിന് രണ്ട് കെണികള്‍ വേണ്ടിവരും.

5. കഞ്ഞിവെള്ളക്കെണി

ചേരുവകള്‍

കഞ്ഞിവെള്ളം, ശര്‍ക്കര 10 ഗ്രാം, കാര്‍ബോസള്‍ഫാന്‍ ഒരു നുള്ള്, യീസ്റ്റ് 3-4 തരി.

തയ്യാറാക്കുന്ന വിധം

ഒരു ചിരട്ടയില്‍ അരഭാഗം കഞ്ഞിവെള്ളം നിറയ്ക്കുക.

ഇതില്‍ 10 ഗ്രാം ശര്‍ക്കര പൊടിച്ച് ചേര്‍ക്കുക.

3-4 തരി  യീസ്റ്റും ഒരു നുള്ള് കാര്‍ബോസള്‍ഫാന്‍ തരിയും കൂടി ചേര്‍ത്തിളക്കുക.

കെണി പന്തലില്‍ തൂക്കിയിടുക.

വിഷലിപ്തമായ കഞ്ഞിവെള്ളം കുടിക്കുന്നതോടെ ഈച്ചകള്‍ ചാകും

നാല് തടത്തിന് ഒരു കെണി അല്ലെങ്കില്‍ 25 ഗ്രോബാഗിന് രണ്ട് കെണികള്‍ വേ‍ണം.

6. മീന്‍കെണി

തയ്യാറാക്കുന്ന വിധം

ഒരു ചിരട്ട പോളിത്തീന്‍ കൂട്ടിനുള്ളില്‍ ഇറക്കിവയ്ക്കുക.

ഇതില്‍ 5 ഗ്രാം ഉണങ്ങിയ മീന്‍പൊടി ഇടുക.

കുറച്ച് വെള്ളം തളിച്ച് മീന്‍പൊടി ചെറുതായി നനയ്ക്കുക.

ഒരു നുള്ള് കാര്‍ബോസള്‍ഫാന്‍ തരി മീന്‍ പൊടിയില്‍ ചേര്‍ത്ത് ഇളക്കുക.

പോളിത്തീന്‍ കൂടിന്‍റെ മുകള്‍ ഭാഗം കൂട്ടിക്കെട്ടുക

ചിരട്ടയ്ക്ക് മുകളിലുള്ള പോളിത്തീന്‍ കൂടിന്‍റെ ഭാഗങ്ങളില്‍ അവിടവിടയായി ഈച്ചകള്‍ക്ക് കടന്നുകൂടാന്‍ തക്ക വലിപ്പമുള്ള ദ്വാരങ്ങളിടുക.

കെണി പന്തനില്‍ തൂക്കീയിടുക.

കെണികള്‍ ഒരാഴ്ച ഇടവിട്ട് പുതുക്കി വയ്ക്കുക.

നാല് തടത്തിന് ഒരു കെണി അല്ലെങ്കില്‍ 25 ഗ്രോബാഗിന് രണ്ട് കെണികള്‍ വേ‍ണം.

7. ഉറുമ്പുകെണി

മുളക്, വഴുതന, കത്തിരി, വെണ്ട, പയര്‍ തുടങ്ങിയ ചെടികളുടെ വേര്, തണ്ട്, പൂവ്, കായ് എന്നിവയെ തുരക്കുന്ന ഉറുമ്പുകളെ നിയന്ത്രിക്കാന്‍ ഉറുമ്പുകെണി വയ്ക്കാം.

ചെടികളുടെ ചുവട്ടില്‍ നിന്നും മാറ്റി ഒഴിഞ്ഞ സ്ഥലങ്ങളില്‍ വേണം കെണി ഒരുക്കാന്‍.

ഒരടി നീളവും ഒന്നര ഇഞ്ച് വ്യാസവുമുള്ള പി വി സി കുഴല്‍ അല്ലെങ്കില്‍ മുളങ്കുഴല്‍ ചെറുചരിവില്‍ കിടത്തിയിടുക.

കുഴലിന്‍റെ മുകളിലത്തെ വാവട്ടത്തിനു തൊട്ടുതാഴെ മുറുകി ഇരിക്കും വിധം പച്ചയിറച്ചിക്കഷണമോ പച്ചമീനോ തള്ളിവയ്ക്കുക.

ഉറുമ്പുകള്‍ ഇറച്ചിയില്‍ ആകര്‍ഷിക്കപ്പെട്ട് കുഴലിനു ചുറ്റും കൂടും. ഇപ്പോള്‍ ഒരു ചൂട്ട് കൊണ്ട് (ഉണങ്ങിയ ഓല ഒതുക്കി കെട്ടിയത്) കത്തിച്ച് കുഴലിനടുത്ത് പിടിക്കുക

ചൂടു കൊണ്ട് ഉറുമ്പുകള്‍ ചത്തു വീഴുന്നു.

ചത്ത ഉറുമ്പിനെ എടുത്തുമാറ്റാന്‍ ഉറുമ്പുകള്‍ വരികയും കുഴലിനു ചുറ്റും കൂടുകയും ചെയ്യുന്നു.

തീ പ്രയോഗം നടത്തി ഉറുമ്പുകളെ കൊല്ലാം. ഈ രീതിയില്‍ മുഴുവന്‍ ഉറുമ്പുകളേയും നിയന്ത്രിക്കാം.

8. മഞ്ഞക്കെണി

പച്ചക്കറികളെ വ്യാപകമായി ആക്രമിക്കുന്ന വെള്ളീച്ചകളെ നിയന്ത്രിക്കുന്നതിന് മഞ്ഞക്കെണികള്‍ സഹായിക്കും

ചേരുവകള്‍

ഒഴിഞ്ഞ ടിന്‍, മഞ്ഞനിറത്തിലുള്ള പോളിത്തീന്‍ ഷീറ്റ്, ആവണക്കെണ്ണ.

തയ്യാറാക്കുന്ന വിധം

ടിന്നുകളുടെ പുറം ഭാഗത്ത് മഞ്ഞനിറത്തിലുള്ള പെയിന്‍റ് പൂശുക.

പെയിന്‍റ് ഉണങ്ങിയതിനുശേഷം അതില്‍ ആവണക്കെണ്ണ പുരട്ടുക.

മഞ്ഞ പോളിത്തീന്‍ ഷീറ്റ് കൊടി രൂപത്തില്‍ മുറിച്ചെടുത്ത് ഇരു വശവും ആവണക്കെണ്ണ പുരട്ടുക.

വെള്ളീച്ചകളെ നിയന്ത്രിക്കുന്നതിന് ഈ കെണി ഒരു പരിധി വരെ സഹായിക്കും

ഉപയോഗിക്കുന്ന വിധം

മഞ്ഞ പെയിന്‍റ് അടിച്ച ടിന്നുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ അത് തോട്ടത്തില്‍ പല ഭാഗങ്ങളിലായി നാട്ടിയിട്ടുള്ള കമ്പുകളില്‍ കമിഴ്ത്തി വയ്ക്കുക.

കൊടി രൂപത്തിലുള്ള പോളിത്തീന്‍ ഷീറ്റുകളാണെങ്കില്‍ കൃഷിയിടങ്ങളില്‍ അവിടവിടെയായി നാട്ടുക.

ജീവാണുവളങ്ങള്‍

 

സുക്ഷ്മജീവികളായ ബാക്ടിരിയകള്‍ ഫംഗസുകള്‍ എന്നിവ കൃഷിക്ക് വന്‍തോതിലാണ് ഉപകരിക്കുന്നത്. ജൈവാംശം വിഘടിപ്പിക്കുന്നതിനും മണ്ണിലെ പോഷകങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും ചെടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനുമൊക്കെ ഈ സൂക്ഷ്മാണുക്കള്‍ സഹായിക്കുന്നുണ്ട്. ജാവാണു വളങ്ങളിലെ സൂക്ഷ്മജീവികള്‍ അന്തരീക്ഷത്തിലെ നൈട്രജന്‍ വലിച്ചെടുത്ത് മണ്ണില്‍ ചെടികള്‍ക്ക് വലിച്ചെടുക്കാവുന്ന അവസ്ഥയിലേക്ക് മാറ്റുകയോ ചെയ്യുന്നവയാണ്. ജൈവകൃഷി രീതികള്‍ പിന്‍തുടരുമ്പോള്‍ സുക്ഷ്മജീവികളെ നാം ധാരാളമായി ഉപയോഗപ്പെടുത്തുന്നുണ്ട്. പരിസ്ഥിതിക്ക് ദോഷമില്ല എന്നതാണ് ഇവയുടെ ഏറ്റവും വലിയ ഗുണം.

കൃഷിയില്‍ വ്യപകമായി ഉപയോഗപ്പടുന്ന സൂക്ഷ്മ്ണു വളങ്ങളെ ഇനി പരിചയപ്പെടാം. കൂട്ടത്തില്‍ ഒരു കാര്യം കൂടി ഓര്‍മിപ്പിക്കട്ടെ. ഇത്തരം വളങ്ങള്‍ കമ്പോളത്തില്‍ ലഭ്യമാണങ്കിലും ഇവയുടെ ഗുണനിലവാരത്തെകുറിച്ച്പലപ്പോഴും പരാതികള്‍  ഉയര്‍ന്നു വരാറുണ്ട്. ഗുണനിലവാരമുള്ള സൂക്ഷ്മാണുവളങ്ങള്‍ ഉത്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ വാര്‍ഡ് തലത്തിലോ പഞ്ചായത്ത് തലത്തിലോ സ്ഥാപിക്കുകയാണ് ഇതിനൊരു പോംവഴി. പച്ചക്കറി കൃഷിയോടൊപ്പം വികസ്സിപ്പിക്കുന്ന സമാന്തരസംരംഭമായി ഈ പ്രവര്‍ത്തനത്തെ വളര്‍ത്താവുന്നതാണ്.

1.റൈസോബിയം

പയറുവര്‍ഗചെടികളുടെ വേരുകളിലെ ചെറിയ മുഴകളില്‍ ജീവിക്കുന്ന ഒരു ബാക്ടീരിയമാണ് ഈ റൈസോബിയം

ഉപയോഗിക്കുന്ന വിധം

5 മുതല്‍ 8 കിലോഗ്രാം പയറു വിത്തിനു 200 ഗ്രാം റൈസോബിയം കലര്‍ന്ന ജീവാണു വളം വേണ്ടിവരും. വിത്തില്‍ റൈസോബിയം പുരട്ടുന്നതിനായി വിത്ത് അല്പം വെള്ളമോ കഞ്ഞിവെള്ളമോ ചേര്‍ത്ത് റൈസോബിയം കള്‍ച്ചറുമായി നല്ലപോലെ എല്ലാഭാഗത്തും എത്തുന്നതുപോലെ കൂട്ടിയോജിപ്പിക്കുക. പിന്നീട് വൃത്തിയുള്ള കടലാസിലോ ചാക്കിലോ ഇട്ട് തണലത്ത് ഉണക്കി ഉടനെ വിതയ്ക്കണം. രാസവളവുമായി റൈസോബിയം കലര്‍ന്ന വാത്തുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ പാടില്ല.

2.അസോസ് പൈറില്ലം

മണ്ണിലും ചെടിയുടെ വേരുപടത്തിലും വസിക്കുന്ന ഈ ബാക്ടാരിയം അന്തരീക്ഷത്തിലെ നൈട്രജന്‍ ഒരു സെന്‍റിന് 60 ഗ്രാം മുതല്‍ 100 ഗ്രാം വരെ ചെടികള്‍ക്ക് ലഭ്യമാക്കുന്നു, പച്ചക്കറികളില്‍ അസോസ് പൈറില്ലത്തിന്റെ ഉപയോഗം ചെടിയുടെ വളര്‍ച്ചയ്ക്കും വിളവര്‍ദ്ധനവിനും സഹായിക്കും. മറ്റി ജീവാണു വളങ്ങളോടൊപ്പം പ്രത്യേകിച്ച് മൈക്കോറൈസയോടൊപ്പം ചേര്‍ത്ത് ഉപയോഗിക്കുന്നത് കൂടുതല്‍ ഫലപ്രദമാണ്.

ഉപയോഗിക്കുന്ന വിധം

വിത്തില്‍ പുട്ടിയും ലായനിയാക്കി തൈകള്‍ പറിച്ചു നടുമ്പോള്‍ വേര് മുക്കിയും  ജൈവവളത്തോടൊപ്പം മണ്ണില്‍ നേരിട്ട് ചേര്‍ത്തും ഉപയോഗിക്കാം. 500 ഗ്രാം അസോസ് പൈറില്ലം കള്‍ച്ചര്‍ ഉപയോഗിച്ച് 5 മുതല്‍ 10 വരെ കിലോഗ്രാം വിത്ത്  പുരട്ടിയെടുക്കാം. വിത്ത് ഒരു പാത്രത്തില്‍ എടുത്ത് വെള്ളമോ കഞ്ഞിവെള്ളമോ ഉപയോഗിച്ച് ഈര്‍പ്പം വരുത്തിയ ശേഷം കള്‍ച്ചറുമായി നല്ലവണ്ണം യോജിപ്പിക്കുക. തുടര്‍ന്ന് അരമണിക്കൂര്‍ തണലത്ത് ഉണക്കിയ ശേഷം ഉടന്‍ വിതയ്ക്കണം.

പറിച്ചു നടുന്ന തൈകളുടെ വേരുകള്‍ അസോസ് പൈറില്ലത്തിന്‍റെ 250 ഗ്രാം കള്‍ച്ചര്‍ 700 മി.ലി. വെള്ളത്തില്‍ കലക്കിയ ലായനിയില്‍ അരമണിക്കൂര്‍ താഴ്ത്തി വയ്ക്കുക. പറിച്ചുനടുന്ന തൈകള്‍ അസോസ് പൈറില്ലം കള്‍ച്ചറില്‍ മുക്കിയെടുക്കുന്നത് വേര് വളര്‍ച്ച യെ ത്വരിതപ്പെടുത്തുന്നതായി കണ്ടിട്ടുണ്ട്.

നേരിട്ട് മണ്ണില്‍ ഉപയോഗിക്കുമ്പോള്‍ ഹെക്ടറിന് 2-4 കിലോഗ്രാം കള്‍ച്ചര്‍ വേണം . എല്ലാഭഗത്തും ഒരു പോലെ ലഭ്യത വരുത്തുന്നതിന് ഒരു ഭാഗം അസോസ് പൈറില്ലം25 ഭാഗം ഉണക്കിപ്പൊടിച്ച് ചാണകമോ കമ്പോസ്റ്റോ മണ്ണിരകമ്പോസ്റ്റോ കൂട്ടിക്കലര്‍ത്തി ഉപയോഗിക്കുന്നതാണ് ഉത്തമം.

3.അസറ്റോബാക്ടര്‍

മണ്ണില്‍ സ്വതന്ത്രമായി വസിച്ച് അന്തരീക്ഷത്തിലെ നൈട്രജനെ അമോണിയയാക്കി മാറ്റാന്‍ കഴിവുള്ള ഒരു ബാക്ടീരിയയാണ് അസറ്റോബാക്ടര്‍. ഏകദേശം 20-25 കിലോഗ്രാം വരെ നൈട്രജനെ അമോണിയയാക്കി മാറ്റാന്‍ കഴിവുള്ള ഒരു ബാക്ടീരിയമാണ് അസറ്റോബാക്ടര്‍. ഏകദേശം 20-25 കിലോഗ്രാം വരെ നൈട്രജന്‍ ഒരു ഹെക്ടറില്‍ ലഭ്യമാക്കാന്‍ ഈ ബാക്ടീരിയക്കാവും. വിളകളുടെ  നൈട്രജന്‍റെ ആവശ്യകതയുടെ 25-30 ശതമാനം വരെ അസറ്റോബാക്ടര്‍ നിറവേറ്റും. ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്താനുള്ള സസ്യഹോര്‍മോണുകളും ഇത് ഉല്പാദിപ്പിക്കുന്നു.

ഉപയോഗിക്കുന്ന വിധം

അസോസ് പൈറില്ലം ഉപയോഗിക്കുന്ന അതേ രീതിയ്ല്‍ത്തന്നെ പച്ചക്കറി വിളകള്‍ക്ക് വല്‍കാവുന്നതാണ്.

4.മൈക്കോറൈസ (VAM- Vasicular Arbascular Micorrhiza/AMF- Arbascular Micorrhizal Fungi)

എല്ലായിനം പച്ചക്കറികള്‍ക്കും വളരെ അനുയോജ്യമായതും ഒരു ടോണിക് പോലെ പ്രവര്‍ത്തിക്കുന്നതുമായഒരു ഫോസ്ഫറസ് ജീവാണുവളമാണ് മൈക്കോറൈസ . മൈക്കോറൈസ ചെടികളില്‍ നിന്നും ആവശ്യമായ അന്നജം ഉപയോഗിക്കുകയും പകരം ചെടികള്‍ക്ക് മണ്ണില്‍ നിന്ന് ഫോസ്സ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം മുതലായ പോഷകങ്ങള്‍ ലഭ്യുമാക്കുകയും ചെയ്യുന്നു. കൂടാതെ മൈക്കോറൈസയുടെ തന്തുക്കള്‍ മണ്ണില്‍ ലഭ്യമായ ഈര്‍പ്പത്തെ വലിച്ചെടുത്ത് ചെടിക്ക് നല്‍കുകയും വരള്‍ച്ചയെ പ്രധിരോധിക്കാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.ഇവ വേരിനുള്ളില്‍ കടന്ന് ചെടികളില്‍ ആന്തരികമായ മാറ്റങ്ങള്‍ ഉണ്ടാക്കി രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം രോഗഹേതുക്കളായ കുമിളുകള്‍ വേരിനുള്ളില്‍ കടന്ന് കൂടുന്നത് ചെറുക്കുകയും ചെയ്യുന്നു.

പച്ചക്കറയിനങ്ങളില്‍ മൈക്കോറൈസയുടെ പ്രയോഗം വളര്‍ച്ചയിലും വുളവിലും കാര്യമായ വര്‍ദ്ധനവ് നല്കുന്നു. പച്ചക്കറിവിളകളില്‍ രോഗഹേതുക്കളായ പിത്തിയം, ഫൈറ്റോഫ്തത്തോറ, റൈസ്ക്ടോണിയ, ഫ്യസേറിയം മുതലായ കുമിളുകളേയും നിമാവിരകളേയും  പ്രതിരോധിക്കാന്‍  അനുയോജ്യമാണ്. കത്തിരി വര്‍ഗ്ഗ ചെടികളില്‍ ബാക്ടീരിയ വാട്ടത്തിനേയും മൈക്കോറൈസ പ്രയോഗം ഫലപ്രദമായി നിയന്ത്രിക്കുന്നു.

ഉപയോഗിക്കുന്ന വിധം

ഒരു ചതുരശ്ര മീറ്ററിന് 200 ഗ്രാം എന്ന തോതില്‍ തവാരണകളില്‍ വിത്തിടുന്ന വരികളില്‍ മൈക്കോറൈസ പൊടി നേരിയ കനത്തില്‍ വിതറുക ഇതിനു മുകളിലായി വിത്ത് വരിയിലിടുക. വരിയായി  വിത്ത് പാകാത്ത ചീര മുതലായ ഇനങ്ങള്‍ക്ക് തവാരണകളുടെ മുകളിലത്തോ 1 ഇഞ്ച് കനത്തിലുള്ള മണ്ണില്‍ മേല്‍പ്പറഞ്ഞ തോതില്‍ മൈക്കോറൈസ പൊടി വിതറി മണ്ണുമായി സംയോജിപ്പിക്കുക. അതിനുശേഷം വിത്ത് പാകുക. പറിച്ചുനടുമ്പോള്‍ ചെടി ഒന്നിന് 5 ഗ്രാം എന്ന തോതില്‍ മണ്ണില്‍ ചേര്‍ത്തുകൊടുക്കുക.

ട്രക്കോഡെര്‍മ, സ്യഡോമോണാസ് മുതലായ സൂക്ഷ്മാണുക്കളുമായി മൈക്കോറൈസ സംയോജിച്ച് പ്രവര്‍ത്തിക്കുകയും അതിലൂടെ കൂടുതല്‍ ഫലപ്രദമായ രോഗനിയന്ത്രണം സാദ്ധ്യമാക്കുകയും ചെയ്യും.

എ എം എഫ് കിഴങ്ങുവിളകള്‍ക്ക് അനുയോജ്യമാണ്. ഇവ വിത്ത് കിഴങ്ങ് നടുന്ന സമയത്ത് കിഴങ്ങ് ഒന്നിന് 3-5 ഗ്രാം എന്ന തോതില്‍ ഉപയോഗിക്കാം.

5.പി ജി പി ആര്‍ 1,( പ്ലാന്‍റ് ഗ്രോത്ത് പ്രൊമോട്ടിങ് റൈസോബാക്ടീരിയ)

വ്യത്യസ്ഥ സൂക്ഷ്മജീവികളുടെ മിശ്രിതമാണ് പി ജി പി ആര്‍ മിക്സ് 1. ചെടികളുടെ വേരുകളില്‍ കേന്ദ്രീകരിക്കുന്ന ഇത്തരം സൂക്ഷ്മജീവികള്‍ സസ്യ വളര്‍ച്ച ത്വരിതപ്പെടുത്തുന്നു. ഇവ ചെടികളുടെ വേരുപടലത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ചെടികള്‍ക്കാവശ്യമായ മൂലകങ്ങളും ഹോര്‍മോണുകളും അമിനോ അമ്ലങ്ങളും വിറ്റാമിനുകളും ലഭ്യംമാക്കുക വഴി ഇവ സസ്യങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു.

വിത്ത് പരിചരണം

10 ശതമാനം വീര്യമുള്ള ശര്‍ക്കര ലായനി അല്ലെങ്കില്‍ 5 ശതമാനം വീര്യമുള്ള പഞ്ചസാര ലായനി 40 ശതമാനം വീര്യമുള്ള തിളപ്പിച്ചാറ്റിയ ഗം അറാബിക് ലായനി  അല്ലെങ്കില്‍ കഞ്ഞിവെള്ളം ചേര്‍ന്ന1.25 ലിറ്റര്‍ വെള്ളത്തില്‍ 500 ഗ്രാം പി ജി പി ആര്‍ മിക്സ് 1 ചേര്‍ക്കുക. നന്നായി വിത്തുമായി പുരട്ടി തണലത്ത് വിരിച്ച ചണച്ചാക്കില്‍ നിരത്തി ഉണക്കി ഉടനടി പാകണം.

തൈകളുടെ വേര് പരിചരണം

പറിച്ചു നടുന്ന തൈകളുടെ വേര് 2.5 ലിറ്റര്‍ വെള്ളത്തില്‍  500 ഗ്രാം പി ജി പി ആര്‍ മിക്സ് 1 ചേര്‍ത്ത ലായനിയില്‍20 മിനിട്ട് മുക്കി വച്ച ശേഷം നടുക.

 

മണ്ണില്‍ ചേര്‍ക്കുന്ന വിധം

6 മാസം വരെ പ്രായമുള്ള തൈകള്‍ക്ക് 25 ഭാഗം ഉണക്കിയ കമ്പോസ്റ്റ്/ കാലിവളം/ചാണകത്തില്‍ 1 ഭാഗം എന്ന തോതില്‍ ചേര്‍ത്ത് പി ജി പി ആര്‍ മിക്സ്  ചേര്‍ക്കുക. 10 സെന്‍റിലേക്ക്40-80 ഗ്രാം പി ജി പി ആര്‍ മിക്സ് 1 വേണ്ടിവരും . 6 മാസത്തിനുമേല്‍ പ്രായമുള്ള ചെടികള്‍ക്ക് 80-160 ഗ്രാം വരെ പി ജി പി ആര്‍ മിക്സ് 1 വേണം.

6. ഫോസ്ഫറസ് ലായക സൂക്ഷ്മാണുവളങ്ങള്‍

പ്രധാനമായും കര പ്രദേശത്ത് അമ്ല-ക്ഷാരഗുണമില്ലാത്തതോ ക്ഷാരഗുണമുള്ളതോ ആയ മണ്ണില്‍ മസ്സൂരിഫോസ്, രാജ്ഫോസ് തുടങ്ങിയ ഫോസ്ഫറസ് വളങ്ങള്‍ചെടികള്‍ക്ക് ഫലപ്രദമായി ലഭ്യമാക്കുന്നതിന് സഹായിക്കുന്ന ബാക്ടീരിയകളും കുമിളുകളും ചേര്‍ന്നവയാണ് ഈ ഇനം വളങ്ങള്‍.

വിത്ത് പരിചരണം

10 കിലോഗ്രാം വിത്തിന് 200 ഗ്രാം ഫോസ്ഫറസ് ലായക സൂക്ഷാമാണു വളം

വേണ്ടിവരും. അല്പം കഞ്ഞിവെള്ളം ചേര്‍ത്ത 4500 മി.ലിറ്റര്‍ വെള്ളത്തില്‍ 200 ഗ്രാം സൂക്ഷ്മാണു വളം ചേര്‍ത്ത് വിത്തിലേക്ക് ഒഴിച്ച് എല്ലാ ഭാഗത്തും എത്തുന്ന രീതിയില്‍ കൂട്ടിയോജിപ്പിക്കുക. ഇത് വൃത്തിയുള്ള കടലാസിലോ ചാക്കിലോ ഇട്ട് തണലത്ത് ഉണക്കി ഉടനെ വിതയ്ക്ണം.

തൈകളുടെ വേര്  പരിചരണം

10 മുതല്‍ 15 ലിറ്റര്‍  വെള്ളത്തില്‍ ഒരു കിലോഗ്രാം ഫോസ്ഫറസ് ലായക  ജീവാണുവളം അതില്‍ പറിച്ചുല  നടേണ്ട തൈകളുടെ വേരു ഭാഗം 5 മിനിട്ട് മുക്കി ഉടനടി നടുക.

മണ്ണില്‍ ചേര്‍ക്കുന്ന വിധം

3-5 കിലോഗ്രാം ഫോസ്ഫറസ് ലായക ജീവാണു വളം നന്നായി പൊടിച്ച 50 കിലോഗ്രാം ഉണക്കിയ കമ്പോസ്റ്റ് / കാലിവളം ചാണകത്തില്‍ ചേര്‍ത്ത് ഒരു ദിവസം തണലത്ത്  സൂക്ഷിച്ച് അടുത്ത് ദിവസം അവസാനത്തെ കിളയ്ക്കൊപ്പം മണ്ണില്‍ ചേര്‍ക്കുക.

ജീവാണു വളങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1.ഗുണമേന്മയുള്ളതായിരിക്കാന്‍ ശ്രദ്ധിക്കണം.

2. പ്രവര്‍ത്തനകാലാവധി കഴിഞ്ഞ ജീവാണുവളങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.

3. ജീവാണുവളങ്ങള്‍ നേരിട്ടു സൂര്യപ്രകാശം പതിക്കാതെ സൂക്ഷിക്കണം.

4.ജീവാണുക്കളുടെ വളര്‍ച്ചയും പ്രവര്‍ത്തനവും ത്വരിതപ്പെടുത്തുന്നതിന് ജീവാണുവളങ്ങളോടൊപ്പം നിര്‍ദ്ദേശിച്ചിട്ടുള്ല പ്രകാരം ജൈവവളം ചേര്‍ക്കേണ്ടതാണ്.

5.വേനല്‍ക്കാലങ്ങളില്‍ ജീവാണുവളങ്ങള്‍ ഉപയോഗിക്കുന്നതിനോടൊപ്പം ജലസേചനം നല്കുന്നത് ജീവാണുക്കളുടെ വളര്‍ച്ച ത്വരിതപ്പെടുത്തും.

പ്രതേക ജൈവ വളര്‍ച്ചാ കൂട്ടുകള്‍, ജൈവ വളര്‍ച്ചാ ത്വരകങ്ങള്‍

 

കര്‍ഷകര്‍ക്ക് ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് സ്വയം തയ്യാറാക്കാന്‍ പറ്റുന്ന ഏതാനും വളങ്ങളുടെ നിര്‍മ്മനരീതിയാണ് താഴെ കൊടുത്തിരിക്കുന്നത്

1.  ജൈവവള സ്ലറി

ഒരു ബക്കറ്റില്‍ ഒരു കിലോഗ്രാം പച്ചചാണകം , ഒരു കിലോഗ്രാം വേപ്പിന്‍ പിണ്ണാക്ക്‌ എന്നിവ ഒരുമിച്ച് ചേര്‍ത്ത് 10 ലിറ്റര്‍ വെള്ളം ഒഴിച്ച് പുളിപ്പിക്കാന്‍ വയ്ക്കുക . അഞ്ച് ദിവസങ്ങള്‍ക്കു ശേഷം ഈ മിശ്രിതം ഇരട്ടിയായി നേര്‍പ്പിച്ചു ആഴ്ചയിലൊരിക്കല്‍ ഒരു ലിറ്റര്‍ വീതം ചെടികളുടെ തടത്തില്‍ ഒഴിച്ച് കൊടുക്കുക .

2.  ഇലകളില്‍ തളിക്കുന്നതിനുള്ള പച്ച ചാണക സ്ലറി

പച്ച ചാണകം ഒരു ലിറ്റര്‍ വെള്ളത്തിനു 20 ഗ്രാം എന്ന തോതില്‍ ചേര്‍ത്തിളക്കി ഒരു ദിവസം തെളിയാനായി സൂക്ഷിക്കുന്നു. ഇത് അരിച്ചടുത്തു ചെടികളുടെ ഇലകളില്‍ തളിക്കുന്നു . ചുവന്ന ചീരയിലെ എലപ്പുള്ളി രോഗം നിയന്ത്രിക്കുന്നതിനും ഇത് ഫലപ്രദമാണ് .

3.  ജീവാമൃതം

ചേരുവകള്‍

വെള്ളം 20 ലിറ്റര്‍ , ചാണകം 1 കിലോഗ്രാം , ഗോമൂത്രം 1 ലിറ്റര്‍ , ഉപ്പില്ലാത്ത കറുത്ത ശര്‍ക്കര 200 ഗ്രാം , കടലമാവ് 200 ഗ്രാം.

തയ്യാറാക്കുന്ന വിധം

25 ലിറ്റര്‍ ശേഷിയുള്ള ബക്കറ്റില്‍ 20 ലിറ്റര്‍ വെള്ളമെടുത്ത് ചാണകം ചേര്‍ത്ത് നന്നായി കലക്കുക.

അതിലേക്കു ഗോമൂത്രം ഒഴിച്ച് നന്നായി ഇളക്കുക .

ശര്‍ക്കര നന്നായി പൊടിച്ചു ചേര്‍ത്തു ഇളക്കുക . തുടര്‍ന്ന് കടലമാവ് ചേര്‍ത്തു ഇളക്കുക

നനഞ്ഞ ചണചാക്ക് കൊണ്ട് ബക്കറ്റ് മൂടിവക്കുക.

ഈ ലായനി എല്ലാ ദിവസവും നന്നായി ഇളക്കിക്കൊടുക്കണം .

ഏഴ് ദിവസമാകുമ്പോള്‍ ജീവാമൃതം ഉപയോഗത്തിന് തയ്യാറാകും .

4. പഞ്ചഗവ്യം

പശുവില്‍ നിന്നും ലഭിക്കുന്ന ചാണകം , മൂത്രം, പാല്‍ , തൈര് , നെയ്യ് എന്നീ അഞ്ചു വസ്തുക്കള്‍ ചേര്‍ത്ത് തയ്യാറാക്കിയെടുക്കുന്ന ഉത്തമമായ ഒരു ജൈവക്കൂട്ടാണ് പഞ്ചഗവ്യം .

പച്ചചാണകം - 5 കിലോഗ്രാം

ഗോമൂത്രം - 5 ലിറ്റര്‍

പാല്‍ - 3 ലിറ്റര്‍

തൈര് - 3 ലിറ്റര്‍

നെയ്യ് - 1 കിലോഗ്രാം

ചാണകവും നെയ്യും നന്നായി യോജിപ്പിച്ച് ഒരു ദിവസം വയ്ക്കുക . ഇതിലേക്ക് ഗോമൂത്രം , തൈര് , പാല്‍ എന്നിവ ചേര്‍ത്ത് ഈ മിശ്രിതം പുളിപ്പിക്കുവാനായി വായു കടക്കാതെ ഒരു മന്പാത്രത്തിലോ പ്ലാസ്റ്റിക്‌ പാത്രത്തിലോ 15 ദിവസം സൂക്ഷിച്ചു വയ്ക്കുക . എല്ലാ ദിവസവും ഇളക്കിക്കൊടുക്കെണ്ടാതാണ്. ഇങ്ങനെ പുളിപ്പിചെടുത്ത പഞ്ചഗവ്യം ഏതാണ്ടു 6 മാസത്തോളം സൂക്ഷിച്ചു വയ്ക്കാം. 15 ദിവസങ്ങള്‍ക്ക് ശേഷം ഒരു ലിറ്റര്‍ പഞ്ചഗവ്യം 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു ഇലകളില്‍ നാലില പ്രായം മുതല്‍ ആഴ്ചയിലോരിക്കല്‍ തളിക്കാം. കീടങ്ങളേയും ,കുമിളകളെയും നിയന്ത്രിക്കുന്നതോടൊപ്പം അന്തരീക്ഷ നൈട്രജന്‍ ആഗിരണം ചെയ്യുന്നതിന് സഹായിക്കുകയും മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

 

5.  മീന്‍ അമിനോ അമ്ലം

പച്ചമത്സ്യം - 1 കിലോഗ്രാം

ശര്‍ക്കര - 1 കിലോഗ്രാം

പച്ചമത്തിയും കൂട്ടി പുളിപ്പിച്ച് തയ്യാറാക്കുന്ന ഒരു വളര്‍ച്ച ത്വേരകമാണിത് . ചെറിയ കഷണങ്ങളായി മുറിച്ച ഒരു കിലോഗ്രാം പച്ച മത്സ്യമോ മത്സ്യത്തിന്റെ അവശിഷ്ടങ്ങളോ ഒരു കിലോഗ്രാം പൊടിച്ച ശര്‍ക്കരയുമായി ഒരുമിച്ച് ചേര്‍ത് വായു കടക്കാത്ത അടപ്പുള്ള പാത്രത്തില്‍ പതിനഞ്ച് ദിവസം കഴിയുമ്പോള്‍ ഈ മിശ്രിതം 2 മില്ലി ലിറ്റര്‍ എടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് പത്ത് ദിവസത്തില്‍ ഒരിക്കല്‍ നാലില പ്രായം മുതല്‍ തളിക്കാവുന്നതാണ് . ചെടികള്‍ക്ക് നല്ല വളര്‍ച്ച ലഭിക്കുന്നതാണ്

6 .  മുട്ട അമിനോ അമ്ലം

കോഴി മുട്ട - 8 എണ്ണം

ചെറു നാരങ്ങ –500ഗ്രാം

ശര്‍ക്കര - 500ഗ്രാം

ഒരു ഭരണിയില്‍ എട്ട് കോഴിമുട്ടകള്‍ ഉടയാതെ വച്ച ശേഷം ചെറുനാരങ്ങ പിഴിഞ്ഞ് ഭരണിയിലേക്ക് ഒഴിക്കുക. മുട്ടകള്‍ നാരങ്ങ നീരില്‍ മുങ്ങിക്കിടക്കുന്ന വിധം ഭരണിയില്‍ അടച്ചു 15 ദിവസം ഇളകാതെ വയ്ക്കുക. ഇതിന്‌ ശേഷം മുട്ട പൊട്ടിച്ചു മിശ്രിതവുമായി യോജിപ്പിക്കുക . അരക്കിലോഗ്രം ശര്‍ക്കര അല്പം വെള്ളം ചേര്‍ത്തു പ്രത്യേകം തിളപ്പിക്കുക. തണുത്ത ശേഷം നേരത്തെ തയ്യാറാക്കിയ മിശ്രിതത്തിലേക്കു ചേര്‍ത്ത് നന്നായി ഇളക്കുക .

7. അമൃത്പാനി

പച്ച ചാണകം - 1 കിലോഗ്രാം

ഗോമൂത്രം - 1 ലിറ്റര്‍

ശര്‍ക്കര - 250 ഗ്രാം

നെയ്യ് - 25 ഗ്രാം

തേന്‍ - 50 ഗ്രാം

വെള്ളം - 1 0ലിറ്റര്‍

മേല്‍പ്പറഞ്ഞ എല്ലാ ചേരുവകളും ഒന്നിച്ച് ചേര്‍ത്ത് ഒരു ദിവസം പുളിപ്പിക്കുക. പ്ലാസ്റ്റിക്‌/ മണ്‍പാത്രങ്ങളില്‍ മാത്രം തയ്യാറാക്കുക. നന്നായി ഇളക്കിച്ചെര്ത്ത ലായനി അടച്ചു സൂക്ഷിച്ചു വയ്ക്കുക. ഇതില്‍ നിന്നും ഒരു ലിറ്റര്‍ ലായനി 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ചെടികളില്‍ തളിക്കുകയോ ചെയ്യുക. നല്ലൊരു വളര്‍ച്ച ത്വരകത്തിനു പുറമെ കീടനാശിനിയുമായി ഈ ലായനി പ്രവര്‍ത്തിക്കുന്നു.

ജൈവ വളങ്ങള്‍

 

സസ്യങ്ങള്‍, മൃഗങ്ങള്‍, തുടങ്ങിയവയില്‍ നിന്നും ലഭിക്കുന്ന പദാര്‍ത്ഥങ്ങളെയാണ് നാം  ജൈവവളങ്ങള്‍  എന്നുവിളിക്കുന്നത് .  കൂടാതെ സൂക്ഷ്മജീവികളും  ഇതില്‍പ്രധാന പങ്കു വഹിക്കുന്നു.   സ്ത്രോതസനുസരിച്ച് ഇതിനെ പലതായി തിരിക്കാം.

സസ്യജന്യ ജൈവവളം

-വിളാവശിഷ്ടങ്ങള്‍ , ചാരം, കമ്പോസ്റ്റ്

-കാര്‍ഷിക വ്യവസായ ശാലകളില്‍ നിന്നുള്ള ഉപോല്‍പ്പന്നങ്ങള്‍ , പിണ്ണാക്ക്‌ , ഉമി , തവിട്  ബാഗാസ് ,പരുത്തി വ്യവസായവശിഷ്ടങ്ങള്‍

- പച്ചില വളച്ചെടികള്‍

- ജലാശയകളകള്‍

ജന്തുജന്യ ജൈവവളങ്ങള്‍

-  മനുഷ്യന്റെ  വിസര്‍ജ്ജ്യ വസ്തുക്കള്‍

-  ആടുമാടുകളുടെ  വിസര്‍ജ്യവസ്തുക്കളും, ജൈവാവശിഷ്ടങ്ങളും

-  വളര്‍ത്തു മൃഗങ്ങള്‍, പക്ഷികള്‍  ഇവയുടെ  അവശിഷ്ടങ്ങള്‍

-  അറവുശാലയില്‍ നിന്നുള്ള ഉപോല്‍പ്പന്നങ്ങള്‍, എല്ല് ,രക്തം , മാംസാവശി ഷ്ടങ്ങള്‍

-  മണ്ണിര കമ്പോസ്റ്റ്, ചകിരിച്ചോര്‍കമ്പോസ്റ്റ്

സൂക്ഷ്മജീവിവളങ്ങള്‍  ജീവാണുവളങ്ങള്‍

സ്ഥൂല ജൈവവളങ്ങള്‍  സാന്ദ്രീകൃത ജൈവവളങ്ങള്‍

ജൈവവളങ്ങളെ അവയില്‍ അടങ്ങിയിരിക്കുന്ന  മൂലകങ്ങളുടെ അളവനുസരിച്ച്  സ്ഥൂല ജൈവവളങ്ങളെന്നും, സാന്ദ്രീകൃത ജൈവവളങ്ങളെന്നും  രണ്ടായി  തരാം തിരിച്ചിരിക്കുന്നു.  സ്ഥൂല ജൈവ വളങ്ങളില്‍  കുറഞ്ഞ അളവിലും സാന്ദ്രീകൃത ജൈവ വളങ്ങളില്‍  കൂടിയ അളവിലുമായിരിക്കും ഈ   മൂലകങ്ങള്‍ അടങ്ങിയിരിക്കുന്നത് .  കാലിവളം , കമ്പോസ്റ്റ് എന്നിവ സ്ഥൂല ജൈവ വളങ്ങളും, എല്ലുപൊടി , വേപ്പിന്‍ പിണ്ണാക്ക്, കടല പിണ്ണാക്ക് എന്നിവ സാന്ദ്രീകൃതജൈവ വളങ്ങളും ആണ്.

ജൈവവളങ്ങളുടെ പ്രാധാന്യം

അവശ്യ മൂലകങ്ങള്‍  ലഭ്യമാക്കുന്നു.   മണ്ണിന്റെ ഭൌതിക, രാസിക ജീവാ സ്വാഭാവം  മെച്ചപ്പെടുത്തുന്നു എന്നിവയാണ് ജൈവ വളങ്ങളുടെ  പ്രധാന പ്രയോജനം .    രാസവളങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍  ജൈവ വലങ്ങളില്‍  പ്രത്യേകിച്ച്  സ്ഥൂല  ജൈവ വളങ്ങളില്‍   മൂലകങ്ങളുടെ അളവ്   തീരെ  കുറവാണ് .   മാത്രവുമല്ല , ഒരു നിശ്ചിത അളവില്‍  ആവശ്യമൂലകം  ലഭിക്കാന്‍ വേണ്ടിവരുന്ന വിലയും  കൂടുതലായിരിക്കും.  അതുകൊണ്ട് ആവശ്യമൂലകത്തിന്റെ  ലഭ്യത  മാത്രം കണക്കാക്കിയാല്‍  ജൈവ വളങ്ങള്‍ അത്ര പ്രാധാന്യമുള്ളതല്ല.  പക്ഷേ മണ്ണിന്റെ  രാസ , ഭൌതിക സ്വഭാവ്ക്രമീകരണത്തില്‍  ജൈവ വളങ്ങള്‍ വലിയൊരു പങ്ക് വഹിക്കുന്നു. മണ്ണിലെ ക്ലേദ (ഹ്യുമസ്)ത്തിന്റെ  അളവ് നിലനിര്‍ത്തി  ജൈവാംശം   വര്‍ദ്ധിപ്പിക്കുന്നു. മണ്ണിലൂടെയുള്ള  വായുസഞ്ചാരം, നീര്‍വാഴ്ച  എന്നിവ സുഗമാക്കുന്നു.  സൂക്ഷ്മാണു ജീവികള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ഒരു മാധ്യമമായിത്തീരുന്നതിനാല്‍  അവയുടെ പ്രവര്‍ത്തനം ഉത്തേജിക്കപ്പെടുന്നു.    മണ്ണിലെ  അകാര്‍ബണീയ വസ്തുക്കളെ  ചെടികള്‍ക്ക് ഉപയുക്തമാക്കിക്കൊടുക്കുന്നു.  മണ്ണിന്റെ  താഴ്ത്ത്ട്ടിലുള്ള  പോഷകമൂലകങ്ങള്‍ ഉപരിതലത്തിലെത്തിക്കുകയും വിളകള്‍ക്ക് ഉപയുക്തമാക്കി  കൊടുക്കുകയും  ചെയ്യുന്നു.  മണ്ണിലെ ധനായനശേഷി  വര്‍ധിപ്പിക്കുന്നു. തന്മൂലം പോഷക മൂലകങ്ങള്‍ നഷ്ടപ്പെടാതെ മണ്ണില്‍ പിടിച്ച് നിറുത്തുന്നു.  രാസവലങ്ങളുടെ കാര്യക്ഷമത വര്‍ദ്ധി പ്പിക്കുകയും അമ്ലാംശം   കാക്കുകയും ചെയ്യുന്നു. സൂക്ഷ്മമൂലങ്ങളുടെ ലഭ്യത ചെടികള്‍ക്ക് കൂടുതന്‍ ലഭ്യമാക്കി കൊടുക്കുന്നു.

സസ്യജന്യ വളങ്ങള്‍

മണ്ണിലെ ജൈവാംശത്തിന്റെ പ്രധാന ഉറവിടം  സസ്യങ്ങളും സസ്യാവശിഷ്ട ങ്ങളുമാകുന്നു.    മണ്ണിലെ സൂക്ഷ്മ ജീവികളുടെ എണ്ണം വര്‍ധിക്കുന്നു .  കൂടാതെ അവയുടെ  പ്രവര്‍ത്തനവും മെച്ചപ്പെടുന്നു.   ഇത് ചെടികള്‍ക്ക് നേരിട്ട് വലിച്ചെടുക്കാന്‍ കഴിയാത്ത  വസ്തുക്കള്‍ വിഘടിച്ച്  ആഗിരണത്തിനുള്ള പാകത്തിനാകാന്‍ സഹായിക്കുന്നു.   സസ്യ ജന്യവളങ്ങളില്‍ വളരെ  പ്രധാനപ്പെട്ട  ഒന്നാണ്  വിളാവശിഷ്ടങ്ങള്‍ .

വിളാവശിഷ്ടങ്ങള്‍

വിളവെടുപ്പുകഴിഞ്ഞ ശേഷം  പാടത്ത്  അവശേഷിക്കുന്ന  വൈക്കോലും  മറ്റു വളരെ  നല്ല ജൈവ വളങ്ങളാ ണ് .  മാത്രവുമല്ല  നിലത്തു അവശേഷിക്കുന്ന  കുറ്റികളും കളകളും  മറ്റും ഉഴുതു ചേര്‍ക്കുന്നത്  അവ  വേഗത്തില്‍  അഴുകുന്നതിനു സഹായിക്കുന്നു.  ഹെക്ടറില്‍ ഏകദേശം 8 മുതല്‍ 10  ടണ്‍  വരെ  ഇങ്ങനെയുള്ള കുറ്റികളും  വേരുകളും   മറ്റുമായി വരുമെന്നാണ്  കണക്കുകള്‍  കാണിക്കുന്നത് .     ഉഴുതു ചേര്‍ക്കുമ്പോള്‍  അല്പം യൂറിയ കൂടി നല്‍കിയാല്‍ അഴുകള്‍ പ്രക്രിയ എളുപ്പമാകുമെന്നു കണ്ടിട്ടുണ്ട്.   നെല്ല്,ഗോതമ്പ് , പയറുചെടികള്‍ , കരിമ്പ് ,വാഴ , പുകയില, പരുത്തി ഇവയുടെയെല്ലാം  അവശിഷ്ടങ്ങള്‍  വളമായി ഉപയോഗിക്കുന്നു. ഈ വിളാവശിഷ്ടങ്ങളിലുള്ള പോഷകമൂലകങ്ങള്‍ എന്തൊക്കെയ്യാണന്നു  നോക്കാം.

 

 

 

വിളാവശിഷ്ടം

പോഷകമൂലകങ്ങള്‍ (ശതമാനത്തില്‍)

നൈട്രജന്‍

ഫോസ്ഫറസ്

പൊട്ടാഷ്

നെല്ലിന്‍ വൈക്കോല്‍

0.53

0.10

1.10

ഗോതമ്പ് വൈക്കോല്‍

0.36

0.08

0.71

വാഴയിലയും തണ്ടും

0.61

0.12

1.00

പയറു വിളകള്‍

1.10

0.58

1.28

പരുത്തി

0.44

0.10

0.66

പുകയില

1.12

0.84

0.80

ചോളം

0.42

1.57

1.65

കരിമ്പ്

0.35

0.10

0.60

നിലകടല

1.65

0.12

1.23

 

 

പച്ചിലകള്‍

വരമ്പുകളില്‍ വച്ച് പിടിപ്പിക്കുന്ന ശീമക്കൊന്ന, മുരിക്ക്‌, കുറ്റിച്ചെടികള്‍  എന്നിവയെല്ലാം പച്ചില നല്‍കും .  കൂടാതെ വീട്ടുവളപ്പില്‍ കാണുന്ന മാവ് ,പ്ലാവ് എന്നീ ഫലവൃക്ഷങ്ങളും പറമ്പുകളില്‍ കാണുന്ന സുബാബുള്‍, ഇലഞ്ഞി, വേപ്പ് തുടങ്ങിയവയെല്ലാം നല്ല പച്ചിലവളങ്ങളാണ് .  വയല്‍ വരമ്പുകളിലും തെങ്ങില്‍ തോപ്പിലും ശീമക്കൊന്ന, വച്ച് പിടിപ്പിക്കാവുന്നതാണ് .  കൂടാതെ വീട്ടുവളപ്പുകളില്‍ നിന്നും പറിച്ചു കളയുന്ന  പുല്ലു , ചെറുചെടി ഇവയെല്ലാം തന്നെ ജൈവ വളമാക്കാം.  ഈ പച്ചില വളങ്ങില്‍ എണ്ണം തന്നെ പ്രധാനമൂലകങ്ങലായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ്  എന്നിവ  അടങ്ങിയിട്ടുണ്ട്.

 

പച്ചിലകള്‍

പോഷകമൂലകങ്ങള്‍ (ശതമാനത്തില്‍)

നൈട്രജന്‍

ഫോസ്ഫറസ്

പൊട്ടാഷ്

ഉങ്ങ്

3.69

2.41

2.41

മരുത്

1.70

0.40

1.60

ഇലിപ്പ

1.66

0.50

2.10

വേങ്ങ

1.97

0.40

2.90

പുന്ന

1.34

0.50

3.20

 

ചാരം

വീട്ടുവളപ്പുകളിലും ചുറ്റുമുള്ള പറമ്പുകളിലും ചവറുകൂട്ടി തീയിടുന്ന പതിവ് പണ്ടേയുള്ള താണല്ലോ .  നിലം വുതിയാക്കുന്നതിനു മാത്രമല്ല ,  പല ക്ഷുദ്രജീവികളെയും കീടങ്ങളെയും നശിപ്പിക്കുന്നതിനും  ഇത് സഹായിക്കുന്നു. വീട്ടാവശ്യത്തിന് വിറകുപയോഗിക്കുമ്പോള്‍ കിട്ടുന്ന ചാരം മാത്രമല്ല ഫാക്ടറികളില്‍ നിന്നും, കല്‍ക്കരി  കത്തിക്കുമ്പോള്‍ കിട്ടുന്ന ചാരവുമൊക്കെ നമുക്ക് വളമായി ഉപയോഗിക്കം.

പച്ചില വളച്ചെടികള്‍

ജൈവ കൃഷിയില്‍ സുപ്രധാനമായ  ഒരിനമാണ്‌ പച്ചിലവളം.  ആവശ്യത്തിനു സ്ഥലം ലഭ്യമാണെങ്കില്‍ ചെലവ് കുറഞ്ഞ രീതിയല്‍  മണ്ണില്‍ ജൈവ പദാര്‍ഥങ്ങള്‍  നല്‍കാന്‍ പറ്റിയ മാര്‍ഗ്ഗങ്ങളാണ് പച്ചിലവളചെടികള്‍ .  പച്ചിലവളങ്ങള്‍ മണ്ണില്‍ ചേര്‍ക്കുന്നത് കൊണ്ട് പല പ്രയോജനങ്ങളുണ്ടു . പച്ചില വളങ്ങളില്‍ നിന്നും  രൂപപ്പെടുന്ന ക്ലേദം മണ്ണിന്റെ ചില ഭൌതിക ഗുണങ്ങളായ ആഗിരണ ശക്തി , വായുസഞ്ചാരം ,  നീര്‍വീഴ്ച , കനികായനം (മന്‍തരികളെ പരസ്പരം കൂട്ടിയിണക്കാനുള്ള  കഴിവ് )  മുതലായവ  വര്‍ദ്ധി പ്പിക്കുന്നു.   മണ്ണിലെ അനുജീവികളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താനും  പചില വളങ്ങള്‍  സഹായിക്കുന്നു.  മണ്ണിലെ പോഷകങ്ങള്‍  നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിനു പുറമെ അടിമണ്ണില്‍  നിന്ന് അവയെ വേരുകള്‍ക്ക് അഗിരം ചെയ്യാന്‍ പാകത്തില്‍  മുകളിലേക്ക് എത്തിക്കുന്നു . മാത്രവുമല്ല ,  മണ്ണിലുള്ള അകാര്‍ബണിക  ഘടകങ്ങളെ  ചെടിക്ക് ഉപയോഗിക്കുവാന്‍ തക്കവണ്ണം തയ്യാറാക്കി കൊടുക്കുകയും ചെയ്യുന്നു .

അനുയോജ്യമായ പച്ചിലവളച്ചെടികള്‍

പയറു വര്ഗ്ഗചെടികലാന്‍ ഏറ്റവും പ്രധാനായി ഉപയോഗിക്കേണ്ടത് .  വന്‍പയര്‍,  ചണമ്പ് ,ഡയിഞ്ച , സെസ്ബാനിയ , കിലുക്കി , കൊഴിഞ്ഞില്‍ ,ചെറു പയര്‍ ,  ഉഴുന്നു  തുടങ്ങിയവ ഇങ്ങനെ വളര്‍ത്താന്‍ യോജിച്ചവയാണ് .

പച്ചക്കറി സംസ്കരണ ശാലകളിളെ അവശിഷ്ടങ്ങള്‍

പഴം-പച്ചക്കറി സംസകരണ ശാലകളില്‍ നിന്നും ധാരാളം സംസ്കരണാവശിഷ്ടങ്ങള്‍ ലഭിക്കാറുണ്ട്.  ഇതുപയോഗിച് നല്ലോരളവ് വരെ  കമ്പോസ്റ്റ് ഉണ്ടാക്കാന്‍ പറ്റും.

അതുപോലെ പരുത്തി,തേയില എന്നിവയുടെ സംസ്കരണ ശാലയില്‍ നിന്നുള്ള അവശിഷ്ടങ്ങളും ജൈവാംശത്തിനായി  ഉപയോഗിക്കാം..

ഈര്‍ച്ചമില്ലില്‍ നിന്നും ലഭിക്കുന്ന  ഈര്ച്ചപോടി  ജലം വലിച്ചെടുക്കാന്‍ കഴിവുള്ള വസ്തുവാണ്.  അതിന്റെ  ഭാരത്തിന്റെ 2 - 4  ഇരട്ടി വെള്ളം വലിച്ചെടുക്കുന്നു.

കാലിവളവും കമ്പോസ്റ്റും

ചരിത്രാതീത കാലം മുതല്‍ക്കേ കൃഷിയില്‍ ഉപയോഗിച്ച് വരുന്ന ജൈവ വളങ്ങളില്‍ പ്രധാനപ്പെട്ടവ കാലിവളവും കമ്പോസ്റ്റും ആയിരുന്നു .  നമ്മുടെ നാട്ടില്‍  സുലഭമായതും  എളുപ്പത്തില്‍  ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്നതുമായ  വളങ്ങളാണ്  കാലിവളവും കമ്പോസ്റ്റും.  ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും  വയ്ക്കൊലിന്റെയും  തീറ്റപ്പുല്ലിന്റെയും സമ്മിശ്രമാണ് കാലിവളം  .  കമ്പോസ്റ്റ്  എന്നാല്‍ ജൈവ വസ്തുക്കള്‍  ഈര്‍പ്പവും  ചൂടുമുള്ള  കാലാവസ്ഥയില്‍ അനുജീവികളുടെ  പ്രവര്‍ത്തനഫലമായി അഴുകിയുണ്ടാകുന്ന ഹ്യുമസ്  പദാര്‍ത്ഥമാണ്.

പോഷകമൂലകത്തിന്റെ  അളവ് (ശതമാനം)

 

 

ചാണകം

ഗോമൂത്രം

കാലിവളം

നൈട്രജന്‍

ഫോസ്ഫറസ്

പൊട്ടാഷ്

0.5

0.1

0.05

0.2

0.01

0.2

0.5

0.2

0.5

 

 

കോഴിവളം

കഴി വളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ നിന്ന്‍ ശേഖരിക്കുന്ന കോഴിക്കാഷ്ടം ഗുരുത്വമേറിയ ജൈവ വളമാണ്.  ഡീപ്പ്  ലിറ്റര്‍ രീതിയനുശരിച്ച് 25 മുട്ടക്കോഴികളെ  വളര്‍ത്തുമ്പോള്‍ അവയില്‍ നിന്ന്‍ ആണ്ടില്‍ ഒരു ടണ്ണ്‍  കോഴിവളം  ലഭിക്കുമെന്നാണ്  കണക്ക് .  എട്ടാഴ്ച കൊണ്ട് വളര്‍ച്ച  പൂര്‍ത്തിയാക്കുന്ന  ഇറച്ചിക്കോഴികളും ഇതേ അളവില്‍ തന്നെ  വളം നല്‍കുന്നതാണ് .

കാലിവളത്തെക്കാള്‍   പോഷകമൂല്യങ്ങള്‍ കോഴിക്കാഷ്ടത്തിലുണ്ട് .  രാസവള ങ്ങളിലുള്ള നൈട്രജന്‍, ഫോസ്ഫറസ് ,പൊട്ടാഷ് എന്നിവയ്ക്ക് പുറമെ  ഇതില്‍ കാത്സ്യം , മഗ്നീഷ്യം , ബോറോണ്‍ ,ചെമ്പ് ,ഇരുമ്പ്, ഗന്ധകം  എന്നീ  ലഘുമൂലകങ്ങളും  കണ്ടുവരുന്നു.

വാഴകൃഷിക്കും പച്ചക്കറിക്കുമാണ് ജൈവ വളം ധാരാളമായി ഉപയോഗിച്ചു കാണുന്നത് . ചാണകം പോലെ ഇത് കൊണ്ട് പാചക വാതകവും ഉല്‍പ്പാദിപ്പിക്കാം .

കമ്പോസ്റ്റും കമ്പോസ്റ്റിങ്ങും

ജൈവ വസ്തുക്കള്‍ അഴുകിയുണ്ടാകുന്ന ഒരു ഹ്യുമസ് വസ്തുവാണ് കമ്പോസ്റ്റ്.  കമ്പോസ്റ്റിങ്ങ്  എന്നാല്‍ കൃഷിയിടങ്ങളിലെയും പട്ടണപ്രദേശങ്ങളിലെയും  ചപ്പു ചവറുകളെ  അമൂല്യമാക്കി മാറ്റുക എന്ന ശാസ്ത്രവിദ്യയാണ്.  വിവിധയിനം അനു ജീവികളുടെ പ്രവര്‍ത്തനഫലമായി ചവറുകള്‍ ദ്രവിച്ച് , കാര്‍ബണ്‍ നൈട്രജന്‍ അനു പാതം  കുറഞ്ഞ്  നല്ല ജൈവ വളമായി മാറുന്നു.  കമ്പോസ്റ്റ്  വളത്തില്‍  സാധാരണയായി  0.5% നൈട്രജന്‍  0.15 % ഫോസ്ഫറസ്  0.5 % പൊട്ടാഷ്  എന്നിവയുണ്ടെങ്കിലും കമ്പോസ്റ്റ് ഉണ്ടാക്കാനുപയോഗിച്ച ചപ്പു ചവറകളുടെ ഗുണമനുസരിച്ച് കമ്പോസ്റ്റിലെ സസ്യമൂലകങ്ങളുടെ  അളവിലും വ്യത്യാസമുണ്ടാകും.

ജൈവകൃഷിക്ക് സാക്ഷ്യപ്പെടുത്തുന്ന ഏജന്‍സികള്‍

 

ജൈവ സര്‍ട്ടിഫിക്കറ്റു നല്‍കല്‍

ഇന്ത്യാ ഓര്‍ഗാനിക് എന്ന ലേബലില്‍ ജൈവോല്‍പ്പന്നങ്ങളുടെ  വിപണനത്തിന് ദേശീയ മാനദണ്‍ഡങ്ങള്‍ രൂപവത്ക്കരിക്കുന്നതിനുവേണ്ടി കേന്ദ്ര സര്‍ക്കാരിന്റെ വാണിജ്യ മന്ത്രാലയം  NPOP(National Programme for Organic Production) എന്ന പേരില്‍ ഒരു ദേശീയ പദ്ധതി 2000  മാര്‍ച്ചില്‍ ആരംഭിച്ചു .   ഈ പദ്ധതി വിജയകരമായി  നടപ്പാക്കുന്നതിന് വേണ്ടി  NAPP ( National Accreditation Policy Programme)  എന്ന പേരില്‍ ജൈവ സര്‍ട്ടിഫിക്കറ്റ്  നല്‍കുന്ന സ്ഥാപനങ്ങളുടെ അക്രെഡിറ്റെഷന്‍ നയവും നിയമാവലിയും  2001 മേയില്‍  തന്നെ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു .  ഇതനുസരിച്ച്  ജൈവ സര്‍ട്ടിഫിക്കറ്റു നല്‍കുന്ന സ്ഥാപനങ്ങള്‍ ഏതെങ്കിലുമൊരു അക്രെഡിറ്റെഷന്‍  ഏജന്‍സിയുടെ അംഗീകാരം വാങ്ങേണ്ടാതാണ്‌.  ഇപ്പോള്‍ ഇന്ത്യയില്‍  6 അക്രെഡിറ്റെഷന്‍ ഏജന്‍സികളാണള്ളത്.

 1. APEDA (Agricultural Processed Food Product Export Development Authority)
 2. കോഫി ബോര്‍ഡ്‌
 3. സ്പൈസസ് ബോര്‍ഡ്‌
 4. കോക്കനട്ട് ഡവലപ്മെന്റ് ബോര്‍ഡ്‌
 5. ടീ ബോര്‍ഡ്‌
 6. കശുവണ്ടി കൊക്കോ ഡവലപ്മെന്റ് ഡയറക്ടറേറ്റ്

അപേഡ (APEDA) അംഗീകരിച്ച കേരളത്തിലെ  “ജൈവ സര്‍ട്ടിഫിക്കറ്റു  കൊടുക്കുന്ന സ്ഥാപനങ്ങള്‍ :-

 1. ഇന്‍ഡോസര്‍ട്ടു( Indian Organic Certification Agency), ആലുവ
 2. Lacom Quality Ceertification Assiciate Pvt. ltd (Theepany, Kerala)

ജൈവകൃഷിക്ക് സാക്ഷ്യപത്രം

 

വാണിജ്യ ജൈവകൃഷി സാധ്യമാകണമെങ്കില്‍ ഉല്‍പന്നങ്ങള്‍ക്ക് വിപണിയില്‍ പ്രത്യേക പരിഗണനയും മികച്ച വിലയും കിട്ടണം .ഇതിന് ജൈവ സാക്ഷ്യപത്രം കൂടിയേതീരു .ഇന്ത്യയില്‍ കേന്ദ്രകൃഷി മന്ത്രാലയത്തിനു കീഴില്‍ ദേശീയജൈവകൃഷി പദ്ധതി (നാഷണല്‍ പ്രോഗ്രാം ഫോര്‍ ഓര്‍ഗാനിക് പ്രൊഡക്ഷന്‍ ) മാര്‍ച്ച്‌ 2000 ത്തില്‍ നിലവില്‍ വന്നു .ഇന്ത്യയില്‍ ജൈവസാ ക്ഷ്യപത്രംലഭിക്കുന്നതിനു തുടക്കം കുറിച്ചത് വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ അക്രെഡിറ്റേഷന്‍ ബോഡി ,അപേഡ എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യയില്‍ ജൈവകൃഷിക്ക് മാനദണ്ഡങ്ങള്‍ നിശ്ചയി ക്കുന്നത്തിനും സര്‍ട്ടിഫിക്കറ്റുകള്‍ ന ല്‍കുന്നതിനും ഏജന്‍സികളെ തീരുമാനിക്കുനതിനും ആലുവ ആസ്ഥാനമായുള്ള ഇന്‍ഡോ സെ ര്‍ട്ടും തിരുവല്ല ആസ്ഥാനമായ ലാക്കോണ്‍ ക്വാളിറ്റിയുമടക്കം വിവിധ അക്രെടിറ്റഡ് സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നു .ഒരു വ്യക്തിക്കോ ,കൂട്ടായോ സാക്ഷ്യപത്രം നേടാവുന്നതാണ് കൂട്ടായി നേടിയാല്‍ വ്യക്തിഗത ചെലവ് കുറവായിരിക്കും.

ജൈവസര്‍ട്ടിഫിക്കറ്റ് സമ്പാദിക്കാന്‍ മൂന്നുഘട്ടങ്ങള്‍

 

 • പരിവര്‍ത്തന ഘട്ടം (conversion)-ഒന്നാം ഘട്ടം -ചുവടുമാറ്റത്തിന്‍റെയാണ് ഈ ഘട്ടം
 • പരിണാമ ഘട്ടം (Transition)-രണ്ടാം ഘട്ടം പകുതി ജൈവകൃഷി ആയ ഘട്ടം ഈ ഘട്ടത്തില്‍ നേ രത്തെ ഉപയോഗിച്ചി രുന്ന രാസവസ്തുക്കളുടെ കുറേ അവശിഷ്ടങ്ങള്‍ തോട്ടത്തില്‍ ഉണ്ടായിരിക്കും .
 • പൂര്‍ണ്ണജൈവകൃഷി - മൂന്നു വര്‍ഷം കൊണ്ട് ജൈവകൃഷിയിലേക്കുള്ള ചുവടുമാറ്റം പൂര്‍ണ്ണ മാകുമെന്നാ ണ് കരുതുന്നത് .ആയതിനാല്‍ മുന്നു വര്‍ഷത്തിനു ശേഷം മാത്രമേ ജൈവസര്‍ട്ടിഫിക്കറ്റ് ലഭിക്കാവൂ

ജൈവകൃഷിയ്ക്ക്മെച്ചങ്ങള്‍ ഏറെയുണ്ടെങ്കിലും അത് പൂര്‍ണ്ണമായി നടപ്പാക്കുന്നതിന് പല പരിമിതികളുമുണ്ട്. ഗുണമേന്മയുള്ള ജൈവകാര്‍ഷിക ഉത്പാദന ഉപാധികള്‍ വിപണിയില്‍ ലഭ്യമാക്കുകയും ജൈവ ഉല്‍പ്പന്നങ്ങള്‍ക്ക്‌ പ്രീമിയം വിലയില്‍ വിപണി ഉറപ്പാക്കുകയും സംയോജിത കൃഷി സാര്‍വ്വത്രികമാക്കുകയും ചെയ്താല്‍ ജൈവകൃഷി വാണിജ്യ അടിസ്ഥാനത്തിലും പ്രയോഗിക്കാം .

ജൈവ ഉത്പാദന ഉപാധികള്ക്ക് കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍

 

ജില്ല ഫോണ്‍

തിരുവനന്തപുരം

0472 2882086

കൊല്ലം

0474 2459388

പത്തനംതിട്ട

0469 2662094

ആലപ്പുഴ

0479 2449268
കോട്ടയം 0481 2529631
ഇടുക്കി 04868 247715
എറണാകുളം 0484 2492450
തൃശൂര്‍ 0487 2375855

പാലക്കാട്‌

0466 2212279
മലപ്പുറം 0494 2686329
കോഴിക്കോട് 0496 2662372
വയനാട് 04936 260411
കണ്ണൂര്‍ 0460 2226087
കാസര്‍ഗോഡ്‌ 04672 232993

 

കടപ്പാട് : കാർഷിക വിവരസങ്കേതം ഒരു വിരൽ തുമ്പിൽ

3.1875
ലിജൊ Apr 08, 2018 08:43 PM

നല്ലഥു

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top