অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വളങ്ങള്‍

ജീവാണു വളങ്ങള്‍


നഗ്നനേത്രങ്ങള്‍ കൊണ്ട് കാണുവാന്‍ സാധിക്കാത്ത ബാക്ടീരിയ, ആക്ടിനോ മൈസെറ്റുകള്‍, ഫംഗസുകള്‍, ആള്‍ഗകള്‍, പ്രേട്ടോസോവകള്‍ തുടങ്ങി മനുഷ്യന്‍റെ ശാസ്ത്ര വിജ്ഞാനത്തിന് ഇന്നും പരിപൂര്‍ണ്ണമായി കീഴടക്കുവാന്‍ കഴിഞ്ഞിട്ടില്ലാത്ത പല സൂക്ഷ്മജീവികളും കാണപ്പെടുന്ന ഒരു അത്ഭൂത പ്രപഞ്ചമാണ് മണ്ണ്. ഇവകളുടെ നിശബ്ദ സേവനം നമ്മെ ആശ്ചര്യഭരിതരാക്കുന്നു. സൂക്ഷ്മ ജീവികള്‍ ഇല്ലാത്ത മണ്ണ് ചെടിയുടെ വളര്‍ച്ചക്ക് അനുയോജ്യമല്ല. സൂക്ഷമ ജീവികളില്‍ ചിലയിനം, രോഗങ്ങള്‍ ഉണ്ടാക്കുന്നവയാണ്. എന്നാല്‍ കൂടുതല്‍ സൂക്ഷ്മ ജീവികളും ചെടികളുടെ വളര്‍ച്ചയില്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്നവയാണ്. ഇവ ചെടികള്‍ക്ക് ആവശ്യമുള്ള പാക്യജനകം, ഭാവഹം തുടങ്ങിയ മൂലകങ്ങളെ ലഭ്യമാക്കുന്ന പ്രക്രിയയില്‍ പ്രമുഖ പങ്ക് വഹിക്കുന്നു. കൂടാതെ ഇവ ഹോര്‍മോണുകളും മറ്റും പുറപ്പെടുവിച്ച് ചെടികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു.

ജീവാണുവളം

ചില സൂക്ഷ്മ ജീവാണുക്കളെ സജീവ രൂപത്തില്‍ മണ്ണിലോ ചെടിയിലോ ഉള്‍ചേര്‍ത്ത് ഉത്പാദിപ്പിക്കുന്ന വളങ്ങളെയാണ് ജീവാണു വളങ്ങള്‍ എന്ന് വിളിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ നൈട്രജന്‍ ആഗിരണത്തിനോ, ജലത്തില്‍ അലേയമായ ഫോസ്ഫറസ് ലവണങ്ങളെ ലേയരൂപത്തിലാക്കുന്നതിനോ കഴിവുള്ള മെച്ചപ്പെട്ട സൂക്ഷ്മ ജീവികള്‍ അടങ്ങിയ ഒരു ഉല്പന്നം.

സൂക്ഷ്മ ജീവി വളം വിത്തില്‍ പുരട്ടിയോ അല്ലെങ്കില്‍ മണ്ണില്‍ ചേര്‍ത്തോ, ചെടിയുടെ വേരുപടലത്തില്‍ എത്തിക്കുന്നു. ഇപ്രകാരം ചെടിയുടെ വേരിന് സമീപത്തുള്ള സൂക്ഷ്മജീവികള്‍ മണ്ണില്‍ വ്യതിയാനങ്ങള്‍ വരുത്തി അവയുടെ എണ്ണവും ജൈവീക പ്രവര്‍ത്തനവും വര്‍ദ്ധിപ്പിക്കുന്നു. തല്‍ഫലമായി ചെടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുവാനോ, അല്ലെങ്കില്‍ സാധാരണ ഗതിയില്‍ ചെടിക്ക് വലിച്ചെടുക്കുവാന്‍ കഴിയാത്ത ചില മൂലകങ്ങള്‍ ആഗിരണം ചെയ്യുവാന്‍ പറ്റുന്ന രൂപത്തില്‍ ആക്കി തീര്‍ക്കുവാനോ സാധിക്കുന്നു.

ജീവാണുവളം തയ്യാറാക്കുന്നതിന് 3 തരം സൂക്ഷ്മ ജീവികളെയാണ് ഉപയോഗിക്കുന്നത്.

(a) ഡയസോട്രോഫിക് ജീവാണുക്കള്‍
(b) ഫോസ്ഫേറ്റ് ലായക ജീവാണുക്കള്‍
(c) മൈക്കോറൈസെ

a. ഡയസോട്രോഫിക് ജീവാണു വളങ്ങള്‍

ജീവാണുവളങ്ങളില്‍ പ്രധാനപ്പെട്ടവയാണ് ഡയസോട്രോഫിക് ജീവാണു വളങ്ങള്‍. കാരണം ചെടികള്‍ക്ക് മുഖ്യമായി വേണ്ട പാക്യജനകം എന്ന മൂലകം ഇവ സംഭാവനചെയ്യുന്നു. അന്തരീക്ഷത്തിലെ നൈട്രജനെ അമോണിയയാക്കി മാറ്റുവാന്‍ കഴിവുള്ള സൂക്ഷ്മാണു ജീവികള്‍ അടങ്ങിയിട്ടുള്ളവയാണ് ഇത്തരം വളങ്ങള്‍. വായുവില്‍ അടങ്ങിയിട്ടുള്ള 80 % നൈട്രജനെ അമോണിയാ, നൈട്രേറ്റ് എന്നീ രൂപങ്ങളിലാക്കി ചെടികള്‍ക്ക് ഇവ നല്കുന്നു. വിളകള്‍ക്കു വേണ്ടതായ 30 % മുതല്‍ 70% വരെ നൈട്രജനെ ഈ വളപ്രയോഗം മൂലം നല്കുവാന്‍ സാധിക്കും. ജീവാണുവളങ്ങള്‍ ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന ജീവാണുക്കളുടെ സ്വഭാവം അനുസരിച്ച് അവയെ നാലായി തരംതിരിച്ചിട്ടുണ്ട്.

അസറ്റോബാക്റ്റര്‍

ഈ ജീവാണു (ബാക്ടീരിയം) മണ്ണില്‍ സ്വതന്ത്രമായി വസിച്ച് അന്തരീക്ഷ ത്തിലെ നൈട്രജനെ അമോണിയയാക്കി മാറ്റുന്നു. ഈ ബാക്ടീരിയ ഒരാണ്ടില്‍ ഒരു ഹെക്ടര്‍ സ്ഥലത്തിന് 20 മുതല്‍ 25 കിലോഗ്രാം വരെ നൈട്രജന്‍ നല്കുവാന്‍ സഹായിക്കും. വിളകളുടെ 30 % നൈട്രജന്‍റെ ആവശ്യം നിറവേറ്റാന്‍ ഇവയ്ക്ക് സാധിക്കും. കൂടാതെ ചെടികളുടെ വളര്‍ച്ചയെ സഹായിക്കുന്ന ചിലയിനം വിറ്റാമിനുകള്‍, ഇന്‍ഡോള്‍ അസറ്റിക് അമ്ലം, ജിബ്രല്ലിക്ക് അമ്ലം തുടങ്ങിയ സസ്യഹോര്‍മോണുകളും ഉല്പാദിപ്പിക്കുന്നു.

ഉപയോഗക്രമം

കരപ്രദേശങ്ങളില്‍ കൃഷിചെയ്യുന്ന ഏതു വിളകള്‍ക്കും ഈ ബാക്ടീരിയ അടങ്ങിയ വളം ഉപയോഗിക്കാം. ഇത് തെങ്ങ്, മരച്ചീനി, കരിന്പ്, പച്ചക്കറികള്‍ എന്നിവയ്ക്ക് ഏറ്റവും യോജിച്ചവയാണ്.

1. വിത്തില്‍ പുരട്ടുന്ന രീതി

ഏകദേശം 250 ഗ്രാം മുതല്‍ 500 ഗ്രാം അസറ്റോബാക്ടര്‍ കള്‍ച്ചര്‍ ഉപയോഗിച്ച് 5 മുതല്‍ 10 കിലോഗ്രാം വിത്ത് ഉപചരിക്കാം. ഇതിനായി അസറ്റോബാക്ടര്‍ അടങ്ങിയ ജീവാണു വളവും, വിത്തും, ആവശ്യത്തിന് വെള്ളവും (500 മുതല്‍ 1000 മില്ലീലിറ്റര്‍) ചേര്‍ത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് 30 മിനിറ്റു നേരം തണലില്‍ ഉണക്കിയ ശേഷം നനവുള്ള മണ്ണില്‍ വിതയ്ക്കാം. ഇവ യാതൊരു കാരണവശാലും വെയിലില്‍ വച്ച് ഉണക്കരുത്.

2. വേരുകള്‍ മുക്കുന്ന രീതി

250 ഗ്രാം മുതല്‍ 500 ഗ്രാം ജീവാണുവളം മുക്കാല്‍ ലിറ്റര്‍ വെള്ളം ഉപയോഗിച്ച് കുഴന്പ് പരുവത്തിലാക്കിയതിനുശേഷം പറിച്ചു നടുന്ന ചെടികളുടെ വേരുകള്‍ ഈ ലായനിയില്‍ 20 മിനിറ്റ് നേരം മുക്കിവച്ചശേഷം നടാം. 5 മുതല്‍ 10 കിലോഗ്രാം വിത്തുകളില്‍ നിന്നും ലഭിക്കുന്ന തൈകളുടെ വേരുകളില്‍ പുരട്ടുവാന്‍ ഇത് മതിയാകും.

3 മണ്ണില്‍ ചേര്‍ക്കുന്ന വിധം

ഈ വളം ഉണങ്ങി പൊടിഞ്ഞ ചാണകവുമായോ, മണ്ണിര കന്പോസ്റ്റുമായോ 1 : 25 അനുപാതത്തില്‍ കലര്‍ത്തി മണ്ണില്‍ ചേര്‍ക്കാം. 6 മാസം കാലദൈര്‍ഘ്യമുള്ള വിളകള്‍ക്ക് ഈ വളം ഒരു ഹെക്ടറിലേക്ക് 1-2 കിലോഗ്രാമും, 6 മാസത്തില്‍ കൂടുതല്‍ പ്രായമുള്ളവയ്ക്ക് 2-4 കിലോഗ്രാമും വേണ്ടിവരും. ഒരു വര്‍ഷം പ്രായമായ ചെടി ഒന്നിന് 50 - 100 ഗ്രാമും ഒരു വര്‍ഷത്തില്‍ കൂടുതല്‍ പ്രായമായ ചെടി ഒന്നിന് 100 - 200 ഗ്രാം വളം രണ്ട് പ്രാവശ്യമായും ചേര്‍ത്തു കൊടുക്കാം.

അസോസ്പൈറില്ലം

അസറ്റോബാക്ടറിനെപ്പോലെ അന്തരീക്ഷത്തിലെ നൈട്രജനെ അമോണിയയാക്കി മാറ്റുവാന്‍ കഴിവുള്ള മറ്റൊരു ബാക്ടീരിയയാണ് ഇത്.

അസോസ്പൈറില്ലം ബ്രസീലന്‍സ്, അസോസ്പൈറില്ലം ലിപോഫെറം ഇവയാണ് പ്രധാനപ്പെട്ട രണ്ടിനങ്ങള്‍. തൈകള്‍ വേരു പിടിപ്പിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണുകള്‍ ഇവ കൂടുതല്‍ ഉല്പാദിപ്പിക്കുന്നതിനാല്‍ കുരുമുളക് മുതലായ ചെടികളുടെ കൂടതൈകള്‍ ഉല്പാദിപ്പിക്കുന്നതിനും ഇത് ഉപകരിക്കുന്നു.

ഉപയോഗക്രമം

അസറ്റോബാക്ടര്‍ ഉപയോഗിക്കുന്ന അളവിലും രീതിയിലും ഇത് ഉപയോഗിക്കാം. പച്ചക്കറി കൃഷിക്ക് പറ്റിയ ഒരു ജീവാണു വളമാണ് ഇത്. കൂടാതെ നെല്‍കൃഷിക്കും ഉപയോഗിക്കാം.

വേരുപിടിപ്പിക്കുന്നതിനായി പോളിത്തീന്‍ ബാഗുകളില്‍ നിറയ്ക്കുന്ന മണ്ണില്‍ കിലോഗ്രാമിന് 25 ഗ്രാം എന്ന തോതില്‍ ഈ വളം ചേര്‍ക്കാം. കൂടാതെ കന്പുകളും വള്ളികളും ഈ വളം അടങ്ങിയ ലായനിയില്‍ 15 മിനിട്ട് നേരം മുക്കി വച്ച ശേഷം നട്ടാല്‍ തൈകള്‍ക്ക് പെട്ടെന്ന് വേരുപിടിക്കുകയും, കൂടുതല്‍ പുഷ്ടിയോടെ വളരുകയും ചെയ്യും.

റൈസോബിയം

അന്തരീക്ഷത്തിലെ വാതക രൂപത്തിലുള്ള നൈട്രജനെ നൈട്രോജനേസ് എന്‍സൈം ഉപയോഗിച്ച് അമോണിയയാക്കി മാറ്റുവാന്‍ കഴിവുള്ള ഒരു പരാദ ബാക്ടീരിയം ആണ് ഇത്. ഇവ പയറുവര്‍ഗ്ഗ ചെടികളുടെ വേരുകളില്‍ മുഴകള്‍ ഉണ്ടാക്കി (മൂലാര്‍ബുദങ്ങള്‍)അതില്‍ വസിക്കുന്പോള്‍ മാത്രമേ അന്തരീക്ഷ നൈട്രജനെ അമോണിയ രൂപത്തിലാക്കുവാന്‍ കഴിയുകയുള്ളു. സെസ്ബാനിയ പോലുള്ള പ്രത്യോകയിനം ചെടികളില്‍ മണ്ണിന്‍റെ മുകളിലുള്ള കാണ്ഡത്തിലാണ് മുഴകള്‍ പ്രത്യക്ഷപ്പെടുന്നത്. ഓരോതരം പയറു ചെടിയിലും വ്യത്യസ്ത ഇനം റൈസോബിയം ബാക്ടീരിയങ്ങളാണ് മൂലാര്‍ബുദങ്ങള്‍ ഉണ്ടാക്കുന്നത്. ഉഴുന്ന്, ചെറുപയര്‍, തുവരപ്പയര്‍, നിലക്കടല, തോട്ടപ്പയര്‍, സെസ്ബാനിയ എന്നിവയ്ക്ക് ബ്രായിറൈസോബിയം സ്പീഷിസുകളാണ് ഉചിതം. ഉദാഹരണമായി മൂലാര്‍ബുദങ്ങള്‍ 2-3 ആഴ്ച പ്രായം എത്തിയ ചെടികളുടെ വേരുകളിലാണ് കണ്ടുവരുന്നത്. ഈ മുലാര്‍ബുദങ്ങള്‍ നെടുകെ മുറിച്ചാല്‍ അവയുടെ ഉള്‍ഭാഗത്ത് ചുമന്ന നിറം കാണുവാന്‍ സാധിക്കും. ലെഗ് ഹീമോഗ്ലോബിന്‍  എന്ന വര്‍ണ്ണക വസ്തുവാണ് ഇതിനു കാരണം. ഈ വസ്തു മൂലാര്‍ബുദങ്ങള്‍ക്കിടയിലെ ഓക്സിജന്‍റെ അളവ് ക്രമീകരിക്കുന്നതുകൊണ്ട് വെളുത്തനിറത്തിലുള്ള മൂലാര്‍ബുദങ്ങള്‍ പയര്‍ ചെടിക്ക് വലിയ പ്രയോജനം ചെയ്യുന്നില്ല. വളര്‍ച്ചയ്ക്കാവശ്യമായ നൈട്രജന്‍റെ 70 % മുതല്‍ 80% വരെ ചെടികള്‍ക്ക് നല്കുവാന്‍ ഈ വളത്തിന് സാധിക്കും.

പയര്‍വര്‍ഗങ്ങള്‍ കൃഷിചെയ്യുമ്പോള്‍ മണ്ണിന്‍റെ ഫലപുഷ്ടി വര്‍ധിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇതെങ്ങനെ സാധിക്കുന്നു എന്നതിനെപ്പറ്റി നാം ചിന്തിക്കാറില്ല. പയറുവര്‍ഗങ്ങളുടെ വേരില്‍ ചെറുമുഴുകള്‍ ധാരാളമായി നാം ശ്രദ്ധിക്കാറുണ്ട്. ഇവയെ ഇംഗ്ലീഷില്‍ Nodules എന്നും മലയാളത്തില്‍ പര്‍വങ്ങളെന്നും പറയുന്നു. ഈ പര്‍വങ്ങളില്‍ 'റൈസോബിയം' എന്നൊരിനം ബാക്ടീരിയ ജീവിക്കുന്നുണ്ട്. ഇവയ്ക്ക് അന്തരീക്ഷത്തിലുള്ള നൈട്രജന്‍ വലിച്ചെടുത്ത് ചെടികള്‍ക്ക് ഉപയോഗിക്കാവുന്ന രൂപമായ അമോണിയ നൈട്രജനാക്കി മാറ്റാന്‍ കഴിവുണ്ട്. ഈ ബാക്ടീരിയയ്ക്ക് ജീവിക്കാന്‍ ആവശ്യമായ ഊര്‍ജം പയറുചെടികള്‍ നല്‍കുന്നു. പകരം പയറുചെടികള്‍ക്ക് ആവശ്യമായ നൈട്രജന്‍ ഈ ബാക്ടീരിയകള്‍ നല്‍കുന്നു. പയറുചെടികളുടെ വേരിലുള്ള പര്‍വങ്ങളില്‍ നൈട്രജന്‍ ശേഖരിക്കുന്ന പ്രക്രിയയ്ക്ക് നൈട്രജന്‍ യൗഗീകരണമെന്ന് പറയുന്നു. പയറുചെടികള്‍ മണ്ണില്‍ അഴുകിച്ചേരുന്നതോടെ ധാരാളം നൈട്രജന്‍ മണ്ണിലെത്തുകയും ചെയ്യുന്നു.
അന്തരീക്ഷത്തില്‍ ഭൂമിയിലെ ഒരു ഹെക്ടര്‍ സ്ഥലത്തിന് മുകളിലായി 78,000 ടണ്‍ നൈട്രജനുണ്ട്. ഈ നൈട്രജന്‍ ചെടികള്‍ക്ക് നേരിട്ട് ഉപയോഗിക്കാന്‍ പറ്റില്ല. വലിയ മുതല്‍മുടക്കില്‍ രാസവള കമ്പനികള്‍ ഉണ്ടാക്കി വലിയ മര്‍ദവും ഉയര്‍ന്ന ഊഷ്മാവും ഉപയോഗിച്ചാണ് ഈ നൈട്രജനെ രാസവളമാക്കി മാറ്റി ചെടികള്‍ക്ക് എത്തിക്കുക. എന്നാല്‍ പയറുകളുടെ വേരിലുള്ള ബാക്ടീരിയയ്ക്ക് ഇത് നിഷ്പ്രയാസം വലിച്ചെടുക്കാം. പിന്നീട് ചെടികള്‍ക്ക് ഉപയോഗിക്കാം.
ഒരു ഇനം റൈസോബിയത്തിന് എല്ലാത്തരം പയറുവര്‍ഗങ്ങളിലും സംക്രമണം നടത്തി നൈട്രജന്‍ യൗഗികീരണം നടത്താന്‍ പറ്റില്ല. ഒരിനം പയറുവര്‍ഗത്തില്‍നിന്നും വേര്‍തിരിച്ചെടുത്ത റൈസോബിയത്തിന് ആ ഇനത്തിന് പുറമേ സംക്രമണം നടത്താന്‍ കഴിയുന്ന പയറുവര്‍ഗങ്ങളുടെ സമൂഹത്തെ സങ്കരനിവേശന വിഭാഗമെന്ന് (Cross Inoculation Group) പറയും.

ഉപയോഗക്രമം

വിത്തില്‍ പുരട്ടിയാണ് റ്റൈസാബിയം കള്‍ച്ചര്‍ ഉപയോഗിക്കേണ്ടത്. ഒരു കിലോ പയറിന് 2.3 ഗ്രാം റൈസോബിയം കള്‍ച്ചര്‍ എന്ന തോതില്‍ തലേദിവസത്തെ കഞ്ഞി വെള്ളത്തിലോ, ശര്‍ക്കര ലായനിയിലോ കലര്‍ത്തി കുഴന്പു രൂപത്തിലാക്കണം. അതിനു ശേഷം വിത്തുകള്‍ ഈ മിശ്രിതവുമായി കൂട്ടിയിളക്കി തണലില്‍ ഉണക്കണം.

ചെടി നട്ട് 20 - 25 ദിവസം കഴിഞ്ഞാല്‍ ആവശ്യമായ നൈട്രജന്‍ ചെടിക്ക് ലഭിക്കും. അതുകൊഠണ്ട് അടിവളമായി 20 കി.ഗ്രാം നൈട്രജന്‍ ഒരു ഹെക്ടറിന് നല്കണം. പയറു വര്‍ഗ്ഗങ്ങള്‍ കൂടുതലായി കൃഷി ചെയ്ത് ഈ ബാക്ടീരിയയുടെ പ്രവര്‍ത്തനത്തെ ചൂഷണം ചെയ്യാവുന്നതാണ്.

റൈസോബിയം ബാക്ടീരിയയെ പാക്കറ്റിലാക്കുന്ന വിധം

കൃഷിക്കാര്‍ക്ക് ലഭ്യമാക്കാന്‍ റൈസോബിയം ബാക്ടാരിയകളെ ലാബറട്ടറികളില്‍ വളര്‍ത്തിയെടുത്ത് നന്നായി പൊടിച്ച പീറ്റ് (ഒരിനം മണ്ണ്), പീറ്റ്-കരിമിശ്രിതം), ലിഗ്നൈറ്റ് എന്നിവയില്‍ ഏതെങ്കിലും ഒരു വാഹകവസ്തുവായി കലര്‍ത്തി പാക്കറ്റിലാക്കി മാര്‍ക്കറ്റില്‍ എത്തിക്കുകയാണ് പതിവ്. ഇത്തരം പാക്കറ്റുകള്‍ മൂന്നുതരത്തില്‍ നിര്‍മിക്കാറുണ്ട്:

  • ഒരു പ്രത്യേകം ഇനത്തില്‍പ്പെട്ട പയറുചെടിയില്‍ വിവേചനപൂര്‍വം നൈട്രന്‍ യൗഗികീകരണം നടത്താന്‍ കാര്യശേഷിയുള്ള റൈസോബിയത്തിന്‍റെ ഇനം മാത്രമാണുള്ളത്.
  • പലയിനം ആതിഥേയ പയറുവര്‍ങ്ങളില്‍ നൈട്രജന്‍ യൗഗികീരണം നടത്താന്‍ ശേഷിയുള്ള വര്‍ധിച്ച ഒരു പ്രവര്‍ത്തന മണ്ഡലമുള്ള റൈസോബിയം ഇനം ഉള്‍ക്കൊണ്ടിട്ടുള്ളത്.
  • നിരവധി റൈസോബിയം ഇനങ്ങളുള്ള പാക്കറ്റ്.

എന്തിനാണ് റൈസോബിയം ബാക്ടീരിയകളെ വിത്തില്‍ പുരട്ടുന്നത്?

നൈട്രജന്‍, ചെടികളുടെ വളര്‍ച്ചയ്ക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട സസ്യമൂലകമാണ്. ഈ മൂലകത്തെ ഉപയോഗപ്പെടുത്തി സസ്യങ്ങള്‍ പ്രോട്ടീനുകള്‍ ഉണ്ടാക്കുന്നു. പ്രോട്ടീനുകളാണ് ചെടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ വസ്തു.
മണ്ണില്‍ ഏറ്റവുമധികം ചലനമുള്ള മൂലകം നൈട്രജനാണ്. മണ്ണിലുള്ള നൈട്രജന്‍ സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം മൂലം നൈട്രേറ്റ് രൂപത്തില്‍ എത്തുന്നു. നൈട്രേറ്റുകള്‍ വെള്ളത്തില്‍ക്കൂടി വാര്‍ന്ന് നഷ്ടപ്പെടുന്നു. തന്മൂലം മിക്ക കൃഷിയിടങ്ങളിലും നൈട്രജന്‍റെ അഭാവം തീര്‍ച്ചയാണ്. ഈ സാഹചര്യത്തിലാണ് നാം രാസവള നൈട്രജനെ ആശ്രയിക്കുന്നത്.
രാസവളരൂപത്തില്‍ നൈട്രജന്‍ എങ്ങനെയാണ് ഉണ്ടാക്കപ്പെടുന്നത്? അന്തരീക്ഷത്തിലുള്ള നൈട്രജനെ ഫാക്ടറികളില്‍ വലിച്ചെടുക്കുന്നു. ഇതിനെ ഹൈഡ്രജനുമായി ഒന്നിക്കുമ്പോള്‍ അമോണിയ ഉണ്ടാകുന്നു. അമോണിയ കാര്‍ബണ്‍ഡൈ ഓക്സൈഡുമായി ചേരുമ്പോള്‍ യൂറിയ ഉണ്ടാകുന്നു. അമോണിയ സള്‍ഫ്യൂറിക് ആസിഡുമായി ചേരുമ്പോള്‍ അമോണിയം സള്‍ഫേറ്റ് ആകുന്നു. ഫാക്ടറികളില്‍ ഇപ്രകാരം നൈട്രജന്‍ വളങ്ങള്‍ ഉണ്ടാക്കി പാടത്തേക്ക് വരുമ്പോള്‍ ചെലവ് ഏറും. സബ്സിഡികള്‍ മാറുമ്പോള്‍ നൈട്രജന്‍ രാസവങ്ങള്‍ ചെലവേറിയ ഒന്നായി മാറുമെന്നതില്‍ സംശയമില്ല.
ഫാക്ടറികളില്‍ നൈട്രജന്‍ വളങ്ങള്‍ നിര്‍മിക്കുന്നതിന് തുല്യമാണ് പയറുവര്‍ഗങ്ങളുടെ വേരില്‍ ബാക്ടീരിയ നൈട്രജന് യൗഗികീകരിക്കുന്നത്. തന്മൂലം പയറുവര്‍ഗങ്ങള്‍ വളര്‍ത്തി മണ്ണില്‍ നൈട്രജന്‍റെ ലഭ്യത കൂട്ടുന്നത് രാസവളങ്ങളെ ആശ്രയികകുന്നതിലും ഏറെ അഭികാമ്യമാണ്. പയറുവര്‍ഗങ്ങളുടെ വേരില്‍ നൈട്രജന്‍ യൗഗികീകരണത്തിന് ഏറ്റവും യോജിച്ച റൈസോബിയത്തെ ലഭ്യമാക്കാമെങ്കില്‍ ഈ പ്രക്രിയ കാര്യക്ഷമമായി നടക്കും എന്നതില്‍ സംശയമില്ല. വന്‍പയര്‍ നന്നായി കൃഷി ചെയ്യാമെങ്കില്‍ ഒരു ഹെക്ടറില്‍ 90 കി.ഗ്രാം നൈട്രജന്‍ ലഭിക്കുമെന്ന് കണ്ടിട്ടുണ്ട്. ഇത്രയും നൈട്രജന്‍ മണ്ണില്‍ എത്തണമെങ്കില്‍ 195 കി.ഗ്രാം യൂറിയയോ 450 കി.ഗ്രാം അമോണിയം സള്‍ഫേറ്റോ വേണ്ടിവരും. രാസവളത്തില്‍നിന്നും കിട്ടുന്ന നൈട്രജന്‍റെ ശരാശരി 50% മാത്രമേ വിളകള്‍ക്ക് കിട്ടുകയുള്ളൂ. ബാക്കിയുള്ളത് പല രീതിയില്‍ നഷ്ട്പെടും. എന്നാല്‍ പയറുവര്‍ഗത്തില്‍നിന്നും കിട്ടുന്നതിന്‍റെ ഏറിയ പങ്കും മണ്ണില്‍ നിലനില്‍ക്കുകയും വിളകള്‍ക്ക് കിട്ടുകയും ചെയ്യും.
പയറുവര്‍ഗത്തില്‍ നൈട്രജന്‍ യൗഗികീകരണം വര്‍ധിപ്പിക്കുവാന്‍ കാര്യശേഷിയുള്ള റൈസോബിയത്തിന്‍റെ ഇനത്തെ മുളച്ചുവരുന്ന ഇളംവേരുകളുടെ അടുത്ത് എത്തിക്കുന്നതിനാണ് വിത്തുകളില്‍ റൈസോബിയം കള്‍ച്ചര്‍ പുരട്ടുന്നത്. ഇതിനെ റൈസോബിയം നിവേശനം (Inoculation) എന്നാണ് പറയുക.

റൈസോബിയം ബാക്ടീരിയകളെ വിത്തില്‍ പുരട്ടുന്നവിധം

റൈസോബിയം ബാക്ടീരിയകളെ വാഹകവസ്തുക്കളില്‍ കലര്‍ത്തി പാക്കറ്റിലാക്കിയാണ് കൃഷിക്കാര്‍ക്ക് കിട്ടുന്നത്. ഇവയെ വിത്തില്‍ പുരട്ടുന്നതിന് താഴെ പറയുന്ന രീതികളിലൊന്ന് അവലംബിക്കാവുന്നതാണ്:

  • ശര്‍ക്കര അല്ലെങ്കില്‍ പഞ്ചസാര ഒന്നരഗ്രാം അര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് 15 മിനിറ്റ് സമയം ചൂടാക്കുക. അതില്‍ 200 ഗ്രാം അറബിപ്പശ ചേര്‍ത്ത് ഇളക്കുക. ഈ മിശ്രിതം തണുത്തു കഴിയുമ്പോള്‍ ഒരു പാക്കറ്റ്  റൈസോബിയം കള്‍ച്ചര്‍ (200 ഗ്രാം) പൊടിച്ച് അതില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഒരേക്കറില്‍ വിതയ്ക്കാനുള്ളത്ര പയറുവിത്ത് മുഴുവന്‍ ഈ പാത്രത്തിലേക്ക് ഇട്ട് നന്നായി ഇളക്കി ഒന്നിക്കുക.
  • തണുത്ത കഞ്ഞിവെള്ളം 200 മി.ലി. എടുത്ത് അതില്‍ ഒരു പാക്കറ്റ് റൈസോബിയം കള്‍ച്ചര്‍ ചേര്‍ത്ത് ഇളക്കുക. അതിലേക്ക് ഒരേക്കറില്‍ വിതയ്ക്കേണ്ട പയറുവിത്ത് ചേര്‍ത്ത് നന്നായി ഇളക്കിയോജിപ്പിക്കുക. ഇതിനുശേഷം വിത്ത് തണലില്‍ അരമണിക്കൂര്‍ ഉണക്കി ഒരു ദിവസത്തിനകം വിതയ്ക്കാന്‍ ഉപയോഗിക്കണം.

അസോള
ശുദ്ധ ജലത്തില്‍ പൊങ്ങിക്കിടന്ന് വളരുന്നതായ പന്നല്‍ ചെടിയാണ് ഇത്. സാല്‍വിനിയേല്‍സ് എന്ന സസ്യവിഭാഗത്തിലെ അസോളെസിയെ എന്ന സസ്യകുടുംബത്തില്‍പ്പെടുന്നു. അസോളയുമായി സഹജീവിതത്തില്‍ കഴിയുന്ന നീല ഹരിത ആള്‍ഗയാണ് അനാബീന അസോള . ഈ ആള്‍ഗകളുടെ ശരീരത്തില്‍ ഹെറ്റിറോസിസ്റ്റുകള്‍  എന്ന പേരില്‍ അറിയപ്പെടുന്ന പ്രത്യേക തരത്തില്‍പ്പെട്ട കോശങ്ങള്‍ കാണപ്പെടുന്നുണ്ട്. ഇത്തരം കോശങ്ങളില്‍ വെച്ചാണ് അന്തരീക്ഷ നൈട്രജനെ അമോണിയ ആക്കി മാറ്റുന്നത്. ഇത്തരം അമോണിയ രൂപത്തിലുള്ള നൈട്രജനെ അസോള അതിന്‍റെ വളര്‍ച്ചയ്ക്ക് ഉപയോഗിക്കുകയും അസോള അഴുകുന്നതോടെ മണ്ണില്‍ ചേരുകയും ചെയ്യുന്നു. കൂടാതെ ഫോസ്ഫറസ്, പൊട്ടാസിയം, നാകം, ഇരുന്പ് എന്നീ പോഷക മൂലകങ്ങളും മണ്ണിന് നല്കുന്നു.

  • വെള്ളത്തിന് മുകളില്‍ പൊന്തിക്കിടക്കുന്ന ഒരിനം ചെടിയാണ് അസോള. ത്രികോണാകൃതിയോ ബഹുഭുജാകൃതിയോ ആയിരിക്കും ഇവയുടെ ആകൃതി. ഇലകളും വേരുകളുമുള്ള ഈ ചെടികള്‍ ചെറുതാണ്. അനേകം ചെടികള്‍ കൂട്ടിക്കെട്ടിയാണ് ഇവ ജലനിരപ്പില്‍ കാണപ്പെടുന്നത്. ജലവിതാനത്തിന് മുകളില്‍ ഇലകളുടെ മടക്കില്‍ ഒരിനം നീലഹരിത ആല്‍ഗകള്‍ താമസിക്കുന്നുണ്ട്. ഇവയ്ക്ക് അന്തരീക്ഷത്തില്‍നിന്നും നേരിട്ട് നൈട്രജനെ യൗഗികീകരിക്കുന്നതിന് കഴിവുണ്ട്. തന്മൂലം നമ്മുടെ നാട്ടില്‍ നൈട്രജന്‍ രാസവളങ്ങളുടെ ഉപയോഗം നെല്‍കൃഷിയില്‍ കുറക്കുന്നതിന് അസോളയെ ഉപയോഗപ്പെടുത്താമെന്ന് കണ്ടിട്ടുണ്ട്.
    ഇന്ത്യ, ചൈന, വിയറ്റ്നാം, തായ്ലണ്ട്, ഫിലിപ്പൈന്‍സ് മുതലായ രാജ്യങ്ങളില്‍ കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കാന്‍ പറ്റിയ ഒരിനം അസോളയാണ് അസോള പിന്നേറ്റാ വെറൈറ്റി പിന്നേറ്റ. ഈ അസോളയിലുള്ള നീലഹരിത ആല്‍ഗങ്ങളുടെ ശരീരത്തില്‍ പ്രത്യേകതരം കോശങ്ങളുണ്ട്. അവയെ ഇംഗ്ലീഷില്‍ ഹെറ്റിറോസിസ്റ്റ് എന്നു പറയും. ഈ അറകളിലാണ് അവ നൈട്രജനെ വലിച്ചെടുത്ത് ചെടികള്‍ക്ക് ഉപയോഗിക്കാവുന്ന രൂപമായ അമോണിയയായി സൂക്ഷിക്കുന്നത്. അസോള അതിന്‍റെ വളര്‍ച്ചയ്ക്ക് ഈ നൈട്രജന്‍ ഉപയോഗിക്കുന്നു. പകരം ആല്‍ഗകള്‍ അതിന്‍റെ വളര്‍ച്ചയ്ക്ക് ആവശ്യമായ ആഹാരം അസോളയില്‍നിന്ന് ശേഖരിക്കും.
  • നെല്‍കൃഷിയില്‍ അസോളയുടെ പ്രയോഗം
  • ഉണക്കിയെടുത്ത അസോളയില്‍ ഉദ്ദേശം 4-6% നൈട്രജന്‍, 0.5% - 0.8% ഫോസ്ഫറസ്, 0.45% മഗ്നീഷ്യം, 0.35% - 0.9% കാല്‍സ്യം, 2 - 6% പൊട്ടാസ്യം, 0.11 - 0.16% മാംഗനീസ് എന്നിവ അടങ്ങിയിട്ടുണ്ട്. നൈട്രജനു പുറമെ മറ്റു മൂലകങ്ങളും കിട്ടുന്നതിനാല്‍ ഇതിനെ പ്രധാനമായും ഒരു പച്ചിലവളം എന്ന കണക്കിനാണ് കരുന്നത്. ഒരു ഹെക്ടര്‍ നെല്‍പ്പാടത്ത് അസോള നന്നായി വളരുന്നതായാല്‍ 6 ടണ്‍ പച്ചില വളം കിട്ടും. അസോളയെ രണ്ടുതരത്തില്‍ നെല്‍പ്പാടത്ത് ചേര്‍ക്കാവുന്നതാണ്. ആദ്യത്തെ രീതി അസോളയെ ജലാശയങ്ങളില്‍ വളര്‍ത്തിയെടുക്കാവുന്നതാണ്. പാടത്ത് ഒരു ഭാഗത്ത് അസോള ഞാറ്റടികള്‍ തയാറാക്കുകയാണ് ആദ്യ പരിപാടി. ഞാറ്റടിക്ക് 2 x 4മീ. വലുപ്പമുണ്ടാകണം. ഇതിന് 4 സെ.മീ. വരെ വെള്ളം കെട്ടിനിര്‍ത്തണം. ഒരു ച.മീ. 600 ഗ്രാം മുതല്‍ ഒരു കി.ഗ്രാം വരെ അസോള വിതറിക്കൊടുക്കുന്നു. അധികം ഊഷ്മാവും സൂര്യപ്രകാശവും ഏല്‍ക്കാതിരിക്കാന്‍ തണല്‍ നല്‍കുന്നതും ഉചിതമാണ്. അസോളയുടെ വളര്‍ച്ച ത്വരിതപ്പെടാന്‍ ഒരു ചതുരശ്ര മീറ്ററിന് 5 ഗ്രാം സൂപ്പര്‍ഫോസ്ഫേറ്റ്, 3 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്, 0.5 ഗ്രാം തുരിശ്, 0.3 ഗ്രാം ഫ്യുറഡാന്‍, 250 ഗ്രാം ചാണകം എന്നിവ ചേര്‍ത്ത് കൊടുക്കണം. ഇങ്ങനെയെല്ലാം ചെയ്താല്‍ 20 ദിവസംകൊണ്ട് അസോള ഏതാണ്ട് ആറിരട്ടിവരെ വര്‍ധിക്കും.
    ഇങ്ങനെ തയാറാക്കിയ അസോള രണ്ടുതരത്തില്‍ ഉപയോഗപ്പെടുത്താം. നടുന്നതിന് വളരെ മുന്‍പ് തന്നെ അസോള വയലില്‍ വിതറുന്നു. അവ തനിയെ വളര്‍ന്ന് വയലില്‍ നിറയുമ്പോള്‍ 10 ദിവസം വീതം ഇടവിട്ട് രണ്ടോ മൂന്നോ തവണ മണ്ണില്‍ ചേര്‍ക്കുന്നു. ഇങ്ങനെ ചെയ്യുന്നതു കൊണ്ട് വയലില്‍ 5 തൊട്ട് 6 ടണ്‍ വരെ ജൈവവളം കിട്ടുന്നതാണ്. സ്ഥലസൗകര്യമുണ്ടെങ്കില്‍ അസോള വളര്‍ത്തിയെടുത്ത് പച്ചിലവളം ചേര്‍ക്കുന്നതുപോലെ ഉഴുന്നതിനോടൊപ്പം വയലില്‍ ചേര്‍ത്ത് കൊടുക്കാവുന്നതാണ്.
    ഞാറു നട്ട് ഒരാഴ്ച കഴിഞ്ഞശേഷം അസോള വയലില്‍ വിതറി കൊടുക്കുന്നു. ഇതാണ് രണ്ടാമത്തെ രീതി. ഞാറും അസോളയും ഒന്നിച്ചു വളരുന്നു. ഈ രീതിയാണ് സ്വീകരിക്കുന്നതെങ്കില്‍ ഒരു ച.മീറ്ററിന് 100 - 300ഗ്രാം വിതറിക്കൊടുക്കണം. രണ്ടാഴ്ച കഴിയുമ്പോള്‍ ഇവ വയലില്‍ മുഴുവന്‍ നിറയും. ആദ്യത്തെ കള എടുക്കുന്ന സമയത്ത് വയലില്‍ വെള്ളം വാര്‍ന്നശേഷം അസോളയെ ചവിട്ടി താഴ്ത്തണം. ഇതില്‍നിന്നും രക്ഷപ്പെടുന്ന അസോള വീണ്ടും പെരുകുന്നു. ഇവ നട്ട് ഏതാണ്ട് ഒന്നര മാസമാകുമ്പോള്‍ ഒന്നുകൂടി ചവിട്ടി താഴ്ത്തണം.
    നെല്‍ക്കൃഷിക്ക് അസോള ചേര്‍ക്കുന്നതുകൊണ്ട് മറ്റു ജൈവവളങ്ങള്‍ ചേര്‍ക്കുന്നത് വേണ്ടെന്ന് വെക്കാം. ഇതുവഴി ഹെക്ടറിന് ഉദ്ദേശം 30 കി.ഗ്രാം നൈട്രജന്‍ ലഭിക്കും.


ഉപയോഗക്രമം

തനിവിളയായി വളര്‍ത്തി നെല്‍വയലില്‍ ചേര്‍ത്തു കൊടുക്കുകയോ, സംയുക്തമായി നെല്ലിനോടോപ്പം കൃഷി ചെയ്യുകയോ ചെയ്യാം.

നെല്ല്-അസോള സംയുക്ത കൃഷി രീതിയില്‍ ഞാറ് നട്ട് 10 ദിവസത്തിനു ശേഷം പാടത്ത് ഹെക്ടര്‍ ഒന്നിന് 500 കിലോഗ്രാം എന്ന തോതില്‍ പുതുതായി ശേഖരിച്ച അസോള ഞാറുകള്‍ക്കിടയില്‍ വിതറണം. 20 ദിവസത്തിനകം ഇത് പാടത്ത് വളര്‍ന്ന് നിറയും. ഈ സമയം പാടത്ത് നിന്ന് വെള്ളം ഇറക്കി നെല്ലിനിടയില്‍ ചവുട്ടി താഴ്ത്തണം. അതിനു ശേഷം വീണ്ടും വെള്ളം കയറ്റി അവശേഷിക്കുന്ന അസോള വളരുവാന്‍ അനുവദിയ്ക്കാം. ഈ അസോളയും 30-40 ദിവസത്തിനു ശേഷം മണ്ണില്‍ ചവുട്ടി താഴ്ത്തേണ്ടതാണ്. കതിരിടുന്നതുവരെ ഈ പ്രക്രിയ തുടരാവുന്നതാണ്. ഓരോ പ്രാവശ്യവും ഉദ്ദേശം 20 കിലോഗ്രാം വരെ നൈട്രജന്‍ മണ്ണില്‍ ചേര്‍ക്കപ്പെടുന്നു. കേരളത്തില്‍ വിരിപ്പ് കൃഷി സമയത്ത് അസോള ചേര്‍ക്കാവുന്നതാണ്.

ഫോസ്ഫേറ്റ് ലായക സൂക്ഷ്മാണു ജീവികള്‍

മണ്ണില്‍ കാണപ്പെടുന്ന ഫോസ്ഫറസ് ലവണങ്ങളില്‍ ചെറിയ ശതമാനം മാത്രമേ ജലത്തില്‍ ലയിക്കുന്ന രൂപത്തില്‍ കാണപ്പെടുന്നുള്ളു. എന്നാല്‍ ചില സൂക്ഷ്മ ജീവികള്‍ക്ക് പ്രസ്തുത ഫോസ്ഫറസിനെ ജലത്തില്‍ ലയിക്കുന്ന രൂപത്തിലാക്കി തീര്‍ക്കുവാന്‍ കഴിയും. ഇത്തരത്തില്‍പ്പെട്ട സൂക്ഷ്മ ജീവികള്‍ക്ക് ചില ഉദാഹരണങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു.

ബാക്ടീരിയ

ബാസിലസ് പള്‍വി ഹാസിയന്‍സ്

ബാസിലസ് പോളി മിക്സാ

ബാസിലസ് സര്‍ക്കുലന്‍സ്

സുഡോമൊണാസ് പ്യൂട്ടിഡാ

സാന്തോമൊണോസ് സ്പീഷീസ്

ആക്ടിനോ മൈസെറ്റുകള്‍

സ്ട്രെപ്റ്റോ മൈസസ് സ്പീഷീസ്

ഫംഗസുകള്‍

ആസ് പര്‍ജിലസ് നൈജര്‍

ആസ് പര്‍ജിലസ് ഫ്ളാവസ്

ആസ് പര്‍ജിലസ് അവാമോറി

മേല്‍ പറഞ്ഞ സൂക്ഷ്മ ജീവികള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വിത്തില്‍ പുരട്ടി ഉപയോഗിക്കാവുന്നതാണ്.

ജീവാണു വളങ്ങള്‍ ചേര്‍ക്കുന്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ജീവാണു വളങ്ങള്‍ ചേര്‍ക്കുന്ന മണ്ണില്‍ ജൈവവള ലഭ്യത ഉറപ്പ് വരുത്തിയിരിക്കണം.

മണ്ണിന്‍റെ അമ്ലത്വം 6.5 നും 7.5 നും ഇടയില്‍ നിലനിര്‍ത്തണം.

ജീവാണു വളങ്ങളും രാസവളങ്ങളും ഒന്നിച്ച് ഉപയോഗിക്കരുത്. ഈ രണ്ടു വളങ്ങളും ഉപയോഗിക്കുന്പോള്‍ ചുരുങ്ങിയത് 15 ദിവസത്തെ ഇടവേളയെങ്കിലും ഉണ്ടായിരിക്കണം..

ജീവാണു വളങ്ങള്‍ ചേര്‍ത്ത ശേഷം ചെടികള്‍ക്ക് ജലസേചനം ഉറപ്പു വരുത്തണം.

ജീവാണു വളങ്ങള്‍ മഴയും ചൂടും ഏല്‍ക്കാതെ സൂക്ഷിക്കണം.

കീടനാശിനികള്‍, രാസവളങ്ങള്‍ എന്നിവയോടപ്പവും ജീവാണു വളങ്ങള്‍ സൂക്ഷിക്കരുത്.

ജീവാണു വളങ്ങള്‍, കള്‍ച്ചര്‍ പായ്ക്കറ്റിനു മുകളില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന കാലയളവിന് മുന്‍പായി ഉപയോഗിച്ചിരിക്കണം.

  • നീലഹരിത ആല്‍ഗകള്‍
  • അന്തരീക്ഷത്തില്‍നിന്നും നൈട്രജന്‍ വലിച്ചെടുത്ത് നെല്‍പ്പാടങ്ങളില്‍ വളക്കൂറ് നിലനിര്‍ത്തുവാന്‍ ഉതകുന്ന മറ്റൊരു സൂക്ഷ്മജീവിവളമാണ് നീലഹരിത ആല്‍ഗകള്‍. ഒരു വിളക്കാലത്ത് ഏകദേശം 20-25 കി.ഗ്രാം നൈട്രജന്‍ ഒരു ഹെക്ടറില്‍ യൗഗികീകരിക്കാന്‍ കഴിവുള്ളവയാണ് ഇവ. നൈട്രജന് പുറമേ അമിനോ ആസിഡുകള്‍, ഹോര്‍മോണുകള്‍ മുതലായി നെല്‍ച്ചെടികളുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന വസ്തുക്കളും ഈ ആല്‍ഗകളില്‍നിന്നും നെല്‍ച്ചെടിക്ക് ലഭ്യമാണെന്ന് കണ്ടിട്ടുണ്ട്.
    നീലഹരിത ആല്‍ഗകള്‍ അടങ്ങിയ പാക്കറ്റ് ഇന്ന് മാര്‍ക്കറ്റില്‍ കിട്ടിത്തുടങ്ങിയിട്ടുണ്ട്. ഇവയെ വര്‍ധിപ്പിച്ച് നെല്‍പ്പാടങ്ങളില്‍ വിതറുന്നതിനുള്ള മാര്‍ഗം താഴെ പറയുന്നു. വയലിന്‍റെ ചെറിയൊരു ഭാഗം വരമ്പുകൊണ്ട് വേര്‍തിരിച്ച് തടങ്ങളാക്കുക. മണ്ണില്‍ ചെറിയ അളവില്‍ സൂപ്പര്‍ ഫോസ്ഫേറ്റ്  വിതറി മണ്ണില്‍ ചേര്‍ക്കുക. കൊതുകുകള്‍ വളരാതിരിക്കുന്നതിന് മാലത്തിയോണോ, ഫ്യൂറഡാനോ ഉപയോഗിക്കുന്നത് നന്നായിരിക്കും. തടങ്ങളില്‍ ചെറിയ ഉയരത്തില്‍ വെള്ളം കെട്ടിനിര്‍ത്തി ആല്‍ഗകളുടെ കള്‍ച്ചര്‍ ഇതില്‍ വിതറുക. രണ്ട് മൂന്ന് ആഴ്ചകൊണ്ട് നീലഹരിത ആല്‍ഗകളുടെ ഒരു കനത്ത പാളിതന്നെ വളര്‍ന്നുനില്‍ക്കുന്നതായി കാണാം. ഇവയെ വെയിലത്ത് ഉണക്കി പൊടിച്ച് പാടത്ത് വിതറാം. ഒരു ഹെക്ടറിന് 10 കി.ഗ്രാമെങ്കിലും വിതറണം. ഞാറ് നട്ട് ഒരാഴ്ച കഴിഞ്ഞ് വേണം ഇങ്ങനെ വിതറാന്‍. വിതറുമ്പോള്‍ നെല്‍പ്പാടത്ത് വെള്ളമുണ്ടാകണം. നെല്‍പ്പാടത്ത് തട്ടങ്ങളുണ്ടാക്കുന്നതിനുപകരം സിമന്‍റുകൊണ്ടുള്ള തട്ടങ്ങളും മതിയാകും. അല്ലെങ്കില്‍ മണ്ണില്‍ കുഴികളുണ്ടാക്കി പോളിത്തീന്‍ ഷീറ്റുവിരിച്ചും ഈ ആവശ്യത്തിന് ഉപയോഗിക്കാം.


മൈക്കോറൈസ

ചെടികളുടെ വേരുകളുമായി ബന്ധപ്പെട്ടു കാണപ്പെടുന്ന ഒരിനം കുമിളു കളാണ് 'മൈക്കോറൈസ'  ഇവയില്‍ ചിലയിനങ്ങള്‍ കാട്ടില്‍ വളരുന്ന പൈന്‍, യൂക്കാലിപ്റ്റസ് എന്നീ വൃക്ഷങ്ങളുടെ വേരിന്‍റെ ഉപരിതലത്തിലും ചിലയിനങ്ങള്‍ നെല്ല് ഒഴിച്ചുള്ള മറ്റെല്ലാ വിളകളുടേയും വേരിന്‍റെ ഉള്ളിലായും (ഉദാ: ഗ്ളോമസ് ഫാസികുലേറ്റം ഗ്ളോമസ് മൈക്രോസ്പോര്‍ കാണപ്പെടുന്നു. മണ്ണില്‍ നിന്നു ജലവും, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങളും വലിച്ചെടുക്കുന്നതില്‍ ഇത്തരം കുമിളുകള്‍ സഹായിക്കുന്നു. കൂടാതെ ചെടികളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുവാനും ഇവയ്ക്ക് സാധിക്കും. ഇനത്തിലുള്ള കുമിളുകള്‍ അടങ്ങിയ കള്‍ച്ചറോ, മണ്ണോ ഉപയോഗിച്ച് കൃഷിക്കാര്‍ക്ക് ഇതിനെ പ്രയോജനപ്പെടുത്താവുന്നതാണ്.

ജീവാണുവളങ്ങള്‍ രാസവളങ്ങള്‍ക്ക് പകരമായി ഉപയോഗിക്കുവാനുള്ളതല്ല എന്നാല്‍ മണ്ണില്‍ ചേര്‍ക്കുന്ന വളങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനാല്‍ രാസവളങ്ങളുടെ ഉപയോഗ അളവില്‍ ഗണ്യമായ കുറവു വരുത്തുവാന്‍ സഹായിക്കും.

വാം

ചെടികള്‍ക്ക് ഉപകാരപ്രദമായ ചില കുമിളുകള്‍ അവയുടെ വേരിന് ഉള്ളിലും പുറമേയുമായി അഭേദ്യമായ ബന്ധത്തില്‍ കഴിയുന്നു. ഈ ബന്ധത്തെയാണ് മൈക്കോറൈസ എന്നു പറയുന്നത്. വേരുകള്‍ കൂടാതെ ഈ കുമിളുകള്‍ക്ക് ജീവിക്കാന്‍ കഴിയില്ല. ഗ്ലോമസ്, ജിജാസ്പോറ, അക്കോലോസ്പോറ, എന്‍ട്രോഫോസ്സ്പോറോ, സ്ക്ലീറോസിസ്റ്റിസ് മുതലായ ജീനസ്സില്‍പ്പെട്ട കുമിളുകളാണ് ഇങ്ങനെ ചെടികളുടെ വേരുകളുമായി ബന്ധപ്പെട്ട് കഴിയുന്നത്.
നമ്മുടെ നാട്ടില്‍ വളരുന്ന വൃക്ഷവിളകള്‍, ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, സുഗന്ധവ്യജ്ഞനവിളകള്‍, പുല്ലുവര്‍ഗങ്ങള്‍ എന്നിവയുടെ വേരുകളുമായി ബന്ധപ്പെട്ട് ഈ കുമിളുകള്‍ വളരുന്നുണ്ട്. ഈ കുമിളുകളുടെ തണ്ടില്‍ വെസിക്യൂള്‍സ് ആര്‍ബസ്ക്യൂള്‍സ് എന്നീ രണ്ട്തരത്തിലുള്ള മുഴകള്‍ കാണാം. ആര്‍ബസ്ക്യൂള്‍സ് വിഭാഗത്തില്‍പ്പെട്ട മുഴകള്‍ കുമിളില്‍നിന്നും മൂലകങ്ങള്‍ ചെടിയുടെ വേരിലേക്ക് മാറ്റും. വെസിക്യൂള്‍സ് എന്ന മുഴകളില്‍ ഫോസ്ഫറസിന്‍റെ കരുതല്‍ ശേഖരമാണ്. ഇതും ചെടികള്‍ക്ക് ഉപയോഗിക്കാമത്രെ. പകരം ചെടിയില്‍നിന്നും കുമിളുകള്‍ അന്നജം ഉപയോഗിക്കാം.
ഈ ബന്ധത്തില്‍നിന്ന് ചെടികള്‍ക്കുണ്ടാകുന്ന ഗുണങ്ങള്‍ ഇവയാണ്:

  • ചെടികള്‍ക്ക് ഫോസ്ഫറസ്, നാകം, ചെമ്പ്, സള്‍ഫര്‍, ഇരുമ്പ്, മഗ്നീഷ്യം മുതലായ മൂലകങ്ങള്‍ ഈ കുമിളുകള്‍ ലഭ്യമാക്കുന്നു. ഒരു സ്ഥലത്ത് മൂലകങ്ങളുടെ ലഭ്യത കുറവാണെങ്കില്‍ ഈ കുമിളുകളുടെ തണ്ടുകള്‍ മണ്ണിലൂടെ വളര്‍ന്ന് ലഭ്യത കൂടുതലുള്ള സ്ഥലത്തുനിന്ന് പ്രസ്തുത മൂലകങ്ങള്‍ വലിച്ചെടുക്കും.
  • ഇവര് ഉല്‍പ്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ ചെടികളുടെ വളര്‍ച്ചയ്ക്ക് ഉപകരിക്കും.
  • ചെടികള്‍ക്ക് ഉപകാരപ്രദമായ അസറ്റോബാക്ടര്‍, ആസോസ്പൈറില്ലം, ഫോസ്ഫറസ് ലയിപ്പിക്കുന്ന ബാക്ടീരിയ എന്നിവയുടെ വളര്‍ച്ചയ്ക്കും വംശവര്‍ധനവിനും ഈ കൂട്ടര്‍ സഹായകമാണ്.
  • വേരുകളെ മറ്റു കുമിളുകളുടെ ഉപദ്രവത്തില്‍നിന്നും സംരക്ഷിക്കും. പ്രത്യേകിച്ച് ഫൈറ്റോഫ്ത്തോറ, പിത്തിയം, റൈസക്ടോണിയ മുതലായ ഉപദ്രവകാരികളായ കുമിളുകളില്‍നിന്നും. ഈ കുമിളുകള്‍ നമ്മുടെ നാട്ടില്‍ വളരുന്ന മിക്ക വിളകളിലും രോഗം വരുത്തുന്നവയാണ്.

വാം കുമിളുകളുടെ ഉപയോഗം വിജയിക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക:

  • പൊതുവെ വളക്കൂറ് കുറഞ്ഞ മണ്ണിലാണ് ഇവ പെട്ടെന്ന് വളരുകയും വംശവര്‍ധനവ് നടത്തുകയും ചെയ്യുക.
  • ചെടികളുടെ വേരില്‍ ഫോസ്ഫറസിന്‍റെ അളവ് കൂടിയാല്‍ അത്തരം വേരുകളുടെ അടുത്ത് ഈ കുമിളുകളുടെ സംഖ്യ കുറവാണ്.
  • ജൈവവളം ഈ കുമിളുകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തും.
  • രണ്ടു വിളകള്‍ തമ്മില്‍ ഇടവേള കൂടിയാല്‍ ഇവയുടെ വളര്‍ച്ചയ്ക്ക് മങ്ങലാകും.
  • വിളകള്‍ മാറി മാറി വളര്‍ത്തുമ്പോഴാണ് ഇവയുടെ വളര്‍ച്ചയും വംശവര്‍ധനവും കൂടുക.
  • ഉഷ്ണക്കാലത്ത് ഇവയുടെ എണ്ണം കുറയും.
  • ബിനോമില്‍ മുതലായ കുമിള്‍നാശിനി ഉപയോഗിക്കുന്നത് ഇവര്‍ക്ക് ഹാനികരമാണ്.
  • കൂടുതല്‍ കാലം വെള്ളം കെട്ടിക്കിടക്കുക, ഫ്യൂമിഗേഷന്‍, സൊളാറൈസേഷന്‍ (പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മണ്ണില്‍ ചൂട് വര്‍ധിപ്പിക്കുക) എന്നിവ ഇവര്‍ക്ക് ഹാനികരമാണ്.

ട്രൈക്കോഡെര്‍മ, സ്യൂഡോമോണാസ് മുതലായ കള്‍ച്ചറുകള്‍ പോലെ ഇതിന്‍റെ കള്‍ച്ചര്‍ നിലത്ത് വിതറാനുള്ള സൗകര്യമില്ല. കാരണം വലിയ അളവില്‍ വാമിന്‍റെ കള്‍ച്ചര്‍ ഉണ്ടാക്കുന്നത് അസൗകര്യമാണ്. മേല്‍പ്പറഞ്ഞ ട്രൈക്കോഡെര്‍മ, സ്യൂഡോമോണാസ് എന്നിവ സ്വയമേ വളര്‍ത്താന്‍ കഴിയുമ്പോള്‍ വാം ചെടികളുടെ വേരുകളുമായി ബന്ധപ്പെട്ടേ വരുകയുള്ളു. അതിനാല്‍ വാമിന്‍റെ കള്‍ച്ചര്‍ നേഴ്സറി തടങ്ങളില്‍ ചേര്‍ത്ത് ഉപയോഗിക്കുകയാണ് പതിവ്. ഉപയോഗിക്കുന്ന ക്രമങ്ങള്‍ പാക്കറ്റുകളിലോ അതിനോട് ബന്ധപ്പെട്ടുള്ള ലഘുലേഖകളിലോ ലഭ്യമാണ്.

ഇ.എം.

കൃഷിയുടെ ഉന്നമനത്തിനായി സൂക്ഷ്മജീവികളെ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണിത്. ഇ.എം. എന്നത് Effective Micro organism അഥവാ ഗുണോപകാരപ്രദമായ സൂക്ഷ്മജീവികള്‍ എന്നാണ്. ജപ്പാനിലെ  സര്‍വകലാശാലയില്‍ 1970കളിലെ ഗവേഷണഫലമായി വികസിപ്പിച്ചെടുത്ത വിദ്യയാണിത്. 1982 ല്‍ ഇ.എം. സാങ്കേതികവിദ്യ പ്രായോഗികതലത്തിലേക്ക് വികസിച്ചു. ഇത് സൂക്ഷ്മജീവികളുടെ ഒരു കോളനിയാണ്. ലാക്റ്റിക് ആസിഡ് ബാക്ടീരിയ, ഫോട്ടോട്രോപിക് ബാക്ടീരിയ, യീസ്റ്റ് മുതലായ 6 തൊട്ട് 100 തരം സൂക്ഷ്മജീവികളുള്ള ഒരു കൂട്ടാണിത്. ഈ സൂക്ഷ്മജീവികള്‍ പല തരങ്ങളില്‍പ്പെട്ടവയാണെങ്കില്‍ അവര്‍ തമ്മില്‍ പരസ്പര സഹായത്തിലും കൂട്ടായ്മയിലും ജീവിക്കുന്നവരുമാണ്. സാധാരണ തോതില്‍ ഓരോ പ്രദേശത്തുമുള്ള സൂക്ഷ്മജീവികളെ ഉള്‍ക്കൊള്ളുന്നതാണ് ആ പ്രദേശത്തിനുള്ള ഇ.എം. ജൈവകൃഷിക്കുള്ള ഒരു സാങ്കേതിക വിദ്യ കൂടിയാണ് ഇ.എം.
വികസിത രാജ്യങ്ങളില്‍ ഇ.എം. സാങ്കേതിക വിദ്യയ്ക്ക് വളരെ പ്രചാരമുണ്ട്. കേരളത്തിലും ഇതിന്‍റെ ഉപയോഗം തുടങ്ങിയിട്ടുണ്ട്. ലോകകമ്പോളങ്ങളില്‍ ലഭ്യമായ ചില ഇ.എം. കൂട്ടുകളുടെ പേരുകള്‍ ഇങ്ങനെയാണ്:

Efficient Microbes (EM)TM, EMRO USA Effective Micro organisms TM, EM-1, EMI, EM-1 (R), or BM, Beneficial and Effective Microbes (BEM), EM Kyusei, Kyusei EM, Vita Biosa TM, Terra Biosa TM, Compund Miro oraganismm (CM), Complex Fermented Micro organisms TM (CFM), Full spectrum soil base Miscro organisms.

ഇ.എം. സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന മേഖലകള്‍

  • ദീര്‍ഘകാലത്തെ ഇ.എം. വിദ്യയിലൂടെ ഉല്‍പ്പാദനശേഷി കൂടിയതും ഉല്‍പ്പാദനശേഷി നിലനിര്‍ത്തുന്നതുമായ ഒരു അവസ്ഥയിലേക്ക് കൃഷിഭൂമിയെ മാറ്റുവാന്‍.
  • ചെടികളുടെ ചിലതരം കുമിള്‍ രോഗങ്ങളേയും (ഫ്യൂസേറിയം) കീടങ്ങളേയും നിയന്ത്രിക്കുവാന്‍
  • പുല്‍ത്തകിടിയില്‍ ഉപയോഗിക്കുന്ന മണ്ണ്, ജൈവവളങ്ങള്‍ എന്നിവ ജി.എം. ഉപയോഗിച്ച് ഒന്നിക്കുകയും ഫ്യൂസേറിയം, പൂപ്പല്‍ എന്നിവ വഴിയുണ്ടാകുന്ന രോഗങ്ങളെ തടയുകയും ചെയ്യുവാന്‍
  • തൊഴുത്ത്, ജൈവവസ്തുക്കള്‍ കൂട്ടിയിടുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ദുര്‍ഗന്ധം ഒഴിവാക്കാന്‍
  • എയ്റോസോള്‍ സ്പ്രേ ഉപയോഗിച്ച ഫാക്ടറികളിലെ ദുര്‍ഗന്ധങ്ങള്‍ ഒഴിവാക്കാന്‍.
  • വളര്‍ത്തുമൃഗങ്ങള്‍, അഴവയുടെ അവശിഷ്ടങ്ങള്‍, അടുക്കളയിലെ സിങ്ക്, ടോയ്ലറ്റ്, അഴുക്കുവെള്ളമൊഴുകുന്ന ചാലുകള്‍, വെയ്സ്റ്റ് പിറ്റ് എന്നിവയില്‍ നിന്നുള്ള ദുര്‍ഗന്ധം ഒഴിവാക്കാന്‍.
  • ഇ.എം. ഉള്‍പ്പെടുത്തിയുള്ള ചില ഉല്‍പ്പന്നങ്ങള്‍ മനുഷ്യരുടെ ആരോഗ്യത്തിന് സഹായകമാണ്.
  • മലിനജലവും സെപ്റ്റിക് ടാങ്ക് മാലിന്യങ്ങളും ശുദ്ധീകരിക്കാന്‍, ആശുപത്രികള്‍, ഫാക്ടറികള്‍ എന്നിവയില്‍ ഇതിന്‍റെ ഉപയോഗം ശ്രദ്ധേയമാണ്.
  • കന്നുകാലികള്‍ക്കുള്ള കാലിത്തീറ്റകളില്‍ ചേര്‍ക്കുന്നതിനും അതുവഴി കാലിത്തീറ്റയുടെ ഉപയോഗക്ഷമത വര്‍ധിപ്പിക്കാനും
  • മലിനമായിട്ടുള്ള കനാലുകള്‍, തടാകങ്ങള്‍, കുളങ്ങള്‍, പുഴകള്‍ എന്നിവ ശുദ്ധീകരിക്കാന്‍
  • വിഷാംശം കലര്‍ന്നിട്ടുള്ള അവശിഷ്ടങ്ങള്‍ ശുദ്ധീകരിക്കാന്‍
  • ജൈവ അവശിഷ്ടങ്ങളില്‍നിന്നും ബയോഡീസല്‍ പോലുള്ള ഉല്‍പ്പന്നങ്ങള്‍ ജൈവീക മാര്‍ഗത്തിലൂടെ ഉണ്ടാക്കുവാന്‍
  • വിത്തുകളുടെ അങ്കുരണശേഷി വര്‍ധിപ്പിക്കാന്‍
  • ചെടികള്‍ക്ക് പെട്ടെന്ന് വലിച്ചെടുക്കാന്‍ പറ്റുന്ന രൂപത്തിലേക്ക് വളങ്ങളെ മാറ്റുവാന്‍

ഇ.എം. ഉപയോഗിക്കുന്ന രീതി

ദ്രവരൂപത്തിലാകും ഇ.എം. മാര്‍ക്കറ്റില്‍ കിട്ടുക. ചെടികള്‍ക്ക് ഉപയോഗിക്കാന്‍ ഈ ദ്രാവകം നേര്‍പ്പിക്കണം. ഇതിന് 50 മി.ലി.ഇ.എം. ലായനി, ശര്‍ക്കര 50 ഗ്രാം, ക്ലോറിന്‍ കലരാത്ത കിണര്‍ വെള്ളം 900 മി.ലി. എന്നിവ നന്നായി യോജിപ്പിക്കുക. തുടര്‍ന്ന് ഈ മിശ്രിതം ഒരു ലിറ്ററിന്‍റെ പ്ലാസ്റ്റിക് പാത്രത്തില്‍ അടച്ച് ഇരുട്ടുമുറിയില്‍ വയ്ക്കുക. വായു കടക്കാതെ ഈ മിശ്രിതം 10 ദിവസം പുളിപ്പിക്കണം. ഈ രണ്ട് ദിവസം കൂടുമ്പോള്‍ അടപ്പ് തുറന്ന് ഗ്യാസ് പുറത്തുകളഞ്ഞ് വീണ്ടും വായു കടക്കാതെ അടയ്ക്കുക. പത്തു ദിവസം കഴിഞ്ഞ് ഈ ലായനി വീണ്ടും നേര്‍പ്പിച്ച് ഉപയോഗിക്കുക. ഗ്ലാസ് പാത്രങ്ങള്‍ ഉപയോഗിക്കരുത്. പുളിപ്പിച്ച ലായനി ഒരു മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് നേരിട്ട് ചെടികളില്‍ തളിക്കാം. ചെടികളുടെ ചുവട്ടില്‍ ഒഴിക്കാന്‍ 2. മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിക്കണം. ഒരു മി.ലി. 5 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിക്കണം. ഒരു മി.ലി. 5 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് വിത്ത് കുതിര്‍ക്കുന്നതിന് ഉപയോഗിക്കാം. ചെറിയ അര മണിക്കൂറും വലിയ വിത്തുകള്‍ ഒരു മണിക്കൂറും കുതിക്കണം. തണ്ടുകള്‍ നടുന്നവയില്‍ തണ്ടിന്‍റെ ചുവടറ്റം 5 മിനിട്ട് നേര്‍പ്പിച്ച ലായനിയില്‍ മുക്കിവെയ്ക്കണം.

ഇ.എം. കമ്പോസ്റ്റ്

ഇ.എം. കമ്പോസ്റ്റിനുള്ള സാമഗ്രികള്‍ ഇവയാണ്:
അരിത്തവിട്     - 10 കി.ഗ്രാം
വേപ്പിന്‍ പിണ്ണാക്ക്     - 2.5 കി.ഗ്രാം
എല്ലുപൊടി    - 2.5 കി.ഗ്രാം
നേര്‍പ്പിച്ച ഇ.എം.    - 150 മി.ലി.
ശര്‍ക്കര    - 150 ഗ്രാം
വെള്ളം    - 1.5 ലിറ്റര്‍
150 ഗ്രാം ശര്‍ക്കര ഒന്നര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. അതിലേക്ക് നേര്‍പ്പിച്ച ഇ.എം. ലായനി 150 മി.ലി. ഒഴിച്ച് ഇളക്കുക. അരിത്തവിട് 10 കി.ഗ്രാം, വേപ്പിന്‍പ്പിണ്ണാക്ക് 2.5 കി.ഗ്രാം, എല്ലുപൊടി 2.5 കി.ഗ്രാം ഇവ നന്നായി ഒന്നിച്ചശേഷം തയാറാക്കിയ ശര്‍ക്കര ഇ.എം. ലായനികൊണ്ട് നനച്ച് പുട്ടിന്‍റെ പാകത്തില്‍ രൂപപ്പെടുത്തുക. പിഴിയുമ്പോള്‍ വെള്ളം ഇറ്റുവീഴരുത്. ഈ മിശ്രിതം സിമന്‍റുതറയില്‍ കൂട്ടുക. ഇടയ്ക്ക് പാകത്തിന് വെള്ളം നനയ്ക്കാം. നാലഞ്ചു ദിവസം കഴിയുമ്പോള്‍ കൂനയില്‍ പച്ചനിറം കാണാം. ഇത് ട്രൈക്കോഡെര്‍മ കുമിളിന്‍റേതാണ്. ഏഴു മുതല്‍ പത്തുദിവസം കൊണ്ട് ഇ.എമ്മിലുള്ള സൂക്ഷ്മജീവികള്‍ കമ്പോസ്റ്റില്‍ വളര്‍ന്നിരിക്കും. കമ്പോസ്റ്റ് ഉടനടി ഉപയോഗിക്കുന്നതാണ് ഫലപ്രദം. സാധാരണ ഒരു  ചെടിക്ക് 100-150 ഗ്രാം ഉപയോഗിക്കണം. ചെടിയുടെ ചുറ്റും വിതറി ചെറുതായി മണ്ണില്‍ ഒന്നിപ്പിക്കാം. രാസവളങ്ങളോട് ചേര്‍ത്ത് ഈ കമ്പോസ്റ്റ് ചേര്‍ക്കരുത്. കൂടുതല്‍ ജൈവവളമുണ്ടെങ്കില്‍ ഇ.എം. കമ്പോസ്റ്റ് കൂടുതല്‍ ഫലപ്രദമാകും. വിത്ത് വിതയ്ക്കുകയോ കുത്തുകയോ ചെയ്യുന്നതിന് 8 ദിവസം ഇ.എം. കമ്പോസ്റ്റ് തടത്തില്‍ ചേര്‍ക്കുന്നത് വളരെ ഫലപ്രദമാണ്.

ജീവാണു മിശ്രിതങ്ങള്‍

ട്രൈക്കോഡെര്‍മ

മണ്ണില്‍ സ്വാഭാവികമായി കാണുന്ന ചിലയിനം കുമിളുകള്‍ക്കു രോഗകാരികളായ കുമിളുകളെ നശിപ്പിക്കുവാന്‍ കഴിവുണ്ട്. ട്രൈക്കോഡെര്‍മ, പെനിസീലിയം, ആസ്പര്‍ജില്ലസ്, ഗ്ലയോക്ലേഡിയം തുടങ്ങിയ ഇനങ്ങള്‍ക്ക് ഈ കഴിവുള്ളതായി തെളിയിച്ചിട്ടുണ്ട്. ഇവയില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് ട്രൈക്കോഡെര്‍മ. വ്യത്യസ്തമായ പരിതസ്ഥിതിയിലും കാലാവസ്ഥയിലും ഈ കുമിള്‍ വളരുന്നു. വിളകള്‍ക്ക് ഒരു വിധത്തിലും ഇവ ഹാനികരമായി പ്രവര്‍ത്തിക്കുന്നില്ല. എന്നുമാത്രമല്ല, ഇവയുടെ പ്രവര്‍ത്തനം മണ്ണിന്‍റെ ആരോഗ്യത്തിനും ചെടികളുടെ വളര്‍ച്ചയ്ക്കും സഹായകരമാണെന്നും കണ്ടിട്ടുണ്ട്. മിക്ക കുമിള്‍രോഗങ്ങളെയും ഫലപ്രദമായി നിയന്ത്രിക്കുവാനുള്ള കഴിവുള്ളതിനാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള മിക്ക രാജ്യങ്ങളിലും ജൈവീകരോഗനിയന്ത്രണത്തിനായി ട്രൈക്കോഡെര്‍മ വ്യാപകമായി ഉപയോഗിച്ചുവരുന്നു.

മണ്ണില്‍ കണ്ടുവരുന്ന ട്രൈക്കോഡെര്‍മയെ പരീക്ഷണശാലയില്‍ ശാസ്ത്രീയമായി വേര്‍തിരിച്ചെടുക്കാവുന്നതാണ്. ചെടിയുടെ വേരുപടലത്തിനു ചുറ്റുമുള്ള മണ്ണില്‍നിന്നും അനുയോജ്യമായ മാധ്യമം  ഉപയോഗിച്ച് ഇവയെ വളര്‍ത്തി എടുക്കുന്നു. ആരോഗ്യമുള്ള ചെടികളുടെ  വേരുപടലങ്ങളിലും ചുറ്റുമുള്ള മണ്ണിലും വീര്യമുള്ള ട്രൈക്കോഡെര്‍മ കാണാനുള്ള സാധ്യത ഏറെയാണ്. ഓരോ വിളകളുടെ രോഗനിയന്ത്രണത്തിനും അതാതു വിളകളുടെ വേരുപടലത്തില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന ട്രൈക്കോഡെര്‍മയാണ് കൂടുതല്‍ ഉത്തമം. ഇപ്രകാരം വേര്‍തിരിച്ചെടുക്കുന്ന ട്രൈക്കോഡെര്‍മ മാധ്യമത്തില്‍ പച്ചപ്പൂപ്പലായി 3-4 ദിവസംകൊണ്ട് വളര്‍ന്നു വരും. മറ്റു കുമിളുകള്‍ ഇവയോടൊപ്പം വളരാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധാപൂര്‍വ്വം വേണം ട്രൈക്കോഡെര്‍മയെ വേര്‍തിരിച്ചെടുക്കേണ്ടത്. ആവശ്യമായി വന്നാല്‍ ഇവയെ വീണ്ടും മാധ്യമത്തില്‍ ശുദ്ധീകരിച്ചെടുക്കാവുന്നതാണ്. രോഗാണുക്കളെ നശിപ്പിക്കാനും ചെടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുവാനുമുള്ള ട്രൈക്കോഡെര്‍മയുടെ കഴിവ് വളരെ വ്യത്യസ്തമായിരിക്കും. പലതരം മണ്ണില്‍നിന്നും ട്രൈക്കോഡെര്‍മയുടെ ഒരു ബൃഹത്തായ ശേഖരം വേര്‍തിരിച്ചെടുത്ത് ഉണ്ടാക്കേണ്ടതാണ്. രോഗാണുക്കളെ നശിപ്പിക്കുവാനുള്ള ട്രൈക്കോഡെര്‍മയുടെ ശേഷിയാണ് ആദ്യമായി നിര്‍ണ്ണയിക്കേണ്ടത്. രോഗാണുവും ട്രൈക്കോഡെര്‍മയും ഒരുപോലെ വളരുന്ന മാധ്യമത്തില്‍ രണ്ടു കുമിളുകളെയും ഒരുമിച്ചു വളര്‍ത്തി ട്രൈക്കോഡെര്‍മയുടെ നശീകരണശേഷി വിലയിരുത്താവുന്നതാണ്. ശത്രുകുമിളിനെ നശിപ്പിക്കാന്‍ കഴിവുള്ള ട്രൈക്കോഡെര്‍മ വളരെവേഗം വളരുകയും ശത്രുകുമിളിന്‍റെ മുകളില്‍ പടര്‍ന്നു പിടിച്ച് അവയെ പൂര്‍ണ്ണമായി നശിപ്പിക്കുകയും ചെയ്യുന്നു. ഒടുവില്‍ പരീക്ഷണം നടത്തിയ ശത്രുകുമിളിന്‍റെ പ്രതലം മുഴുവന്‍ ട്രൈക്കോഡെര്‍മയുടെ സ്വതസിദ്ധമായ പച്ചപൂപ്പല്‍കൊണ്ടു നിറയുന്നു. വിപുലമായ ശേഖരത്തില്‍നിന്നും ഏറ്റവും കൂടുതല്‍ ശേഷിയുള്ളവയെ തെരഞ്ഞെടുത്ത് ചെടിച്ചട്ടികളില്‍ വളര്‍ത്തിയ ചെടികളില്‍ പ്രയോഗിച്ച് അവയുടെ രോഗനിയന്ത്രണശേഷിയും ചെടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുവാനുള്ള കഴിവും വിലയിരുത്താവുന്നതാണ്. ഇതില്‍നിന്നും രോഗനിയന്ത്രണത്തിനു ശേഷിയുള്ള ഏതാനും ഇനത്തെ വീണ്ടും തെരഞ്ഞെടുത്ത് പരീക്ഷണപാടങ്ങളിലും കര്‍ഷകരുടെ പാടങ്ങളിലും നിരവധി തവണ പരീക്ഷിച്ചു നോക്കിയതിനുശേഷം ഉത്തമശേഷിയുള്ളവയെ കണ്ടെത്തുന്നു. ഇവയെ പിന്നീട് കര്‍ഷകര്‍ക്ക് ഉപയോഗിക്കത്തക്കവിധം രൂപാന്തരപ്പെടുത്തി ലഭ്യമാക്കുകയും ചെയ്യുന്നു.

പ്രവര്‍ത്തനരീതി

ട്രൈക്കോഡെര്‍മ സസ്യങ്ങളില്‍ രോഗങ്ങള്‍ ഉണ്ടാക്കുകയില്ല, മറിച്ച് രോഗഹേതുക്കളായ ഫൈറ്റോഫ്തോറ, പിത്തിയം, റൈസക്ടോണിയ, ഫ്യൂസേറിയം മുതലായ ശത്രു കുമിളുകളെ നശിപ്പിക്കുന്നു. ട്രൈക്കോഡെര്‍മ ഉല്‍പ്പാദിപ്പിക്കുന്ന, ട്രൈക്കോഡര്‍മിന്‍, വിറിസിന്‍, ഗ്ലൈയോറ്റോക്സിന്‍ തുടങ്ങി ആന്‍റിബയോട്ടിക്കുകളും മറ്റു വിഷവസ്തുക്കളും ശത്രുകുമിളുകളെ നശിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ട്രൈക്കോഡെര്‍മയുടെ തന്തുക്കള്‍ രോഗഹേതുക്കളായ കുമിളുകളുടെ മുകളില്‍ വളര്‍ന്ന് അവയെ വരിഞ്ഞുചുറ്റി ആഹാരമാക്കി മാറ്റുന്നു. കുമിളുകളുടെ കോശങ്ങളെ ലയിപ്പിക്കുവാന്‍ ശേഷിയുള്ള കൈറ്റിനേസ്, ഗ്ലൂക്കനേസ്, സെല്ലുലുള്ള പ്രവര്‍ത്തനങ്ങളാല്‍ ട്രൈക്കോഡെര്‍മ കുമിളുകളും മണ്ണില്‍ ജൈവവസ്തുകളുടെ അഴുകലിനെ സഹായിക്കുന്നുണ്ട്. അങ്ങനെ മണ്ണിന്‍റെ ഘടന സംരക്ഷിക്കുകയും ജൈവവസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങളും മറ്റും ചെടികള്‍ക്കു ലഭ്യമാക്കുകയും ചെയ്യുന്നു.

പ്രയോഗിക്കുന്ന രീതി
കമ്പോളത്തില്‍ കിട്ടുന്നതോ സ്വയം ഉല്‍പ്പാദിപ്പിക്കുന്നതോ ആയ ട്രൈക്കോഡെര്‍മ ജൈവവളത്തോടൊപ്പമാണ് ഉപയോഗിക്കേണ്ടത്. ഇത് ട്രൈക്കോഡെര്‍മയുടെ വളര്‍ച്ചയ്ക്കും ദീര്‍ഘകാലം മണ്ണില്‍ വസിച്ച് പ്രവര്‍ത്തിക്കുന്നതിനും സഹായകരമാണ്. വേപ്പിന്‍പിണ്ണാക്ക് ട്രൈക്കോഡെര്‍മയുടെ വളര്‍ച്ചയെ ഏറെ ത്വരിതപ്പെടുത്തുന്നതിനാല്‍ ചാണകപ്പൊടിയോടൊപ്പം ഇല കലര്‍ത്തി ഉപയോഗിക്കുന്നതു വളരെ പ്രയോജനകരമാണ്.

ജൈവവളത്തില്‍ ട്രൈക്കോഡെര്‍മ തയാറാക്കല്‍

ഉണക്കിപ്പൊടിച്ച ചാണകവും വേപ്പിന്‍പിണ്ണാക്കും 9:1 എന്ന അനുപാതത്തില്‍ (90 കി.ഗ്രാം ചാണകപ്പൊടിയില്‍ 10 കി.ഗ്രാം വേപ്പിന്‍പിണ്ണാക്ക്) കലര്‍ത്തിയ മിശ്രിതം തയാറാക്കുക. ഓരോ 100 കി.ഗ്രാം മിശ്രിതത്തോടൊപ്പം ഒന്നു മുതല്‍ രണ്ടു കി.ഗ്രാം വരെ ട്രൈക്കോഡെര്‍മ വിതറിയശേഷം ആവശ്യത്തിനു വെള്ളം തളിച്ചു നല്ലതുപോലെ ഇളക്കി ചേര്‍ക്കുക. ഈര്‍പ്പം അധികമായി മിശ്രിതം കുഴഞ്ഞുപോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈര്‍പ്പം അധികമായാല്‍ മിശ്രിതത്തില്‍ വായുലഭ്യത കുറയുകയും ട്രൈക്കോഡെര്‍മയുടെ വളര്‍ച്ചയെ ബാധിക്കുകയും ചെയ്യുന്നു. ഇപ്രകാരം തയാറാക്കിയ മിശ്രിതം തണലത്ത് ഒരടി ഉയരത്തില്‍ കൂനകൂട്ടി ഈര്‍പ്പമുള്ള ചാക്കോ പോളിത്തീന്‍ ഷീറ്റോ ഉപയോഗിച്ചു മൂടുക. ഒരാഴ്ച കഴിയുമ്പോള്‍ ഇങ്ങനെ തയാറാക്കിയ മിശ്രിതത്തിനു മുകളില്‍ പച്ചനിറത്തില്‍ ട്രൈക്കോഡെര്‍മയുടെ പൂപ്പല്‍ കാണാം. ശേഷം ഒന്നുകൂടി ഇളക്കി ആവശ്യത്തിന് ഈര്‍പ്പം നല്‍കി വീണ്ടും കൂനകൂട്ടി മൂടിയിടുക. ഇപ്രകാരം തയാറാക്കിയ ഒരു ഗ്രാം മിശ്രിതത്തില്‍ 10 ട്രൈക്കോഡെര്‍മ കോശങ്ങള്‍ ഉണ്ടായിരിക്കും. കാപ്പി തൊണ്ട് ലഭ്യമാണെങ്കില്‍ അതും ഇപ്രകാരം ട്രൈക്കോഡെര്‍മ വളര്‍ത്താന്‍ ഉപയോഗിക്കാം. ഈ മിശ്രിതം സാധാരണ ജൈവവളം ഉപയോഗിക്കുന്ന രീതിയില്‍ പ്രയോഗിക്കാവുന്നതാണ്. ഈ പ്രക്രിയയിലൂടെ ചെടിക്ക് ആവശ്യമുള്ള മുഴുവന്‍ ജൈവവളവും ട്രൈക്കോഡെര്‍മ ഉപയോഗിച്ചു പോഷിപ്പിച്ച് പാടത്ത് ഉപയോഗിക്കുവാന്‍ സാധിക്കുന്നു. കമ്പോളത്തില്‍ കിട്ടുന്ന ട്രൈക്കോഡെര്‍മ അതുപോലെ പാടത്ത് ഉപയോഗിച്ചാല്‍ വളരെ ചുരുങ്ങിയ തോതില്‍ മാത്രമെ വിളകള്‍ക്കു കിട്ടുകയുള്ളൂ. കൂടാതെ ഇതിന് ഏറെ ചെലവും വേണ്ടിവരും.വേപ്പിന്‍പിണ്ണാക്ക് കുമിളിന്‍റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിനാല്‍ ഇതിന്‍റെ അളവ് കൂട്ടുന്നതു നല്ലതാണ്. വേപ്പിന്‍പിണ്ണാക്ക് ലഭ്യമല്ലെങ്കില്‍ ചാണകപ്പൊടിയില്‍ മാത്രമായും മേല്‍പ്പറഞ്ഞ രീതിയില്‍ വളര്‍ത്തി ട്രൈക്കോഡെര്‍മ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇതില്‍ ട്രൈക്കോഡെര്‍മയുടെ എണ്ണം താരതമ്യേന കുറവായിരിക്കും. ട്രൈക്കോഡെര്‍മ സ്വാഭാവികമായി ചെറിയ അമ്ലത്വസ്വഭാവമുള്ള മണ്ണില്‍ വസിക്കുന്നതാകയാല്‍ കേരളത്തിലെ മണ്ണില്‍ കുമ്മായം ചേര്‍ക്കാതെതന്നെ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നു.

കമ്പോസ്റ്റിനോടൊപ്പം ട്രൈക്കോഡെര്‍മ പ്രയോഗം

ചകിരിച്ചോറില്‍നിന്നും ഉല്‍പാദിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാവിധ കമ്പോസ്റ്റിലും അഴുകല്‍ പ്രക്രിയയ്ക്കുശേഷം ട്രൈക്കോഡെര്‍മ ഒരു ശതമാനം തോതില്‍ ചേര്‍ക്കുന്നതു വളരെ പ്രയോജനം ചെയ്യുന്നു. ഇതിലൂടെ വളം പ്രയോഗിക്കുന്ന വിളകളുടെ വേരുപടലത്തിനു ചുറ്റും ട്രൈക്കോഡെര്‍മയുടെ പ്രവര്‍ത്തനം ഉണ്ടാകുകയും അങ്ങനെ ശത്രുകുമിളുകളുടെ വളര്‍ച്ചയെയും പ്രവര്‍ത്തനത്തെയും നിയന്ത്രിക്കാനും കഴിയുന്നു. കമ്പോസ്റ്റ് വളത്തിന്‍റെ തുടര്‍ന്നുള്ള അഴുകലിന് ട്രൈക്കോഡെര്‍മ സഹായകരമാണ്. എല്ലാവിധ ജൈവവളവും ട്രൈക്കോഡെര്‍മ കലര്‍ത്തി ഉപയോഗിക്കുന്നത് കൂടുതല്‍ പ്രയോജനം ചെയ്യും.

മറ്റു സൂക്ഷ്മാണുക്കളോടൊപ്പമുള്ള പ്രയോഗം

സസ്യങ്ങളുടെ രോഗനിയന്ത്രണത്തിനും പോഷകങ്ങള്‍ ലഭ്യമാക്കുന്നതിനും പലതരം സൂക്ഷ്മാണുക്കളെ ഉപയോഗപ്പെടുത്താറുണ്ട്. ജീവാണുവളമായി ഉപയോഗിക്കുന്ന അസോസ്പൈറില്ലം, അസറ്റോബാക്ടര്‍, റൈസോബിയം, ഭാവകം ലഭ്യമാക്കുന്ന മൈക്കോറൈസ, ബാസില്ലസ് തുടങ്ങിയവയുമായി സഹവര്‍ത്തിച്ച് പോകുന്നതിനാല്‍ ഇവയുടെ കൂട്ടായ പ്രയോഗം സാധ്യമാണ്. എന്നാല്‍, പല ഫ്ളുറസന്‍റ് സ്യൂഡോമോണാസും ട്രൈക്കോഡെര്‍മയെ ദോഷകരമായി ബാധിക്കുന്നതായി കണ്ടിട്ടുണ്ട്. അതിനാല്‍ ഉപയോഗിക്കുന്ന കള്‍ച്ചര്‍ സഹവര്‍ത്തിച്ചുപോകും എന്നു തീര്‍ച്ചയില്ലെങ്കില്‍ സ്യൂഡോമോണസ് പ്രയോഗിച്ച് 10-15 ദിവസങ്ങള്‍ക്കുശേഷമേ ട്രൈക്കോഡെര്‍മ ഉപയോഗിക്കാവൂ.

ട്രൈക്കോഡെര്‍മയുടെ ലഭ്യത

കേരളത്തിലെ മണ്ണില്‍നിന്നും വേര്‍തിരിച്ചെടുത്ത വ്യത്യസ്തമായ ട്രൈക്കോഡെര്‍മയുടെ ഒരു ശേഖരം വെള്ളായണി കാര്‍ഷിക കോളേജിലെ മൈക്രോബയോളജി സെന്‍ററില്‍ ലഭ്യമാണ്. പ്രധാന രോഗങ്ങള്‍ക്കു ഹേതുവായ ഫൈറ്റോഫ്തോറ, പിത്തിയം, ഫ്യുസേറിയം, റൈസോക്ടോണിയ മുതലായ കുമിളുകളെ ഫലപ്രദമായി നിയന്ത്രിക്കുവാന്‍ കഴിവുള്ള ട്രൈക്കോഡെര്‍മ ഇനങ്ങളെ വേര്‍തിരിച്ച് പാകപ്പെടുത്തി എടുത്തിട്ടുണ്ട്. ഈ കുമിളുകളെ വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിച്ചു കേരള സംസ്ഥാന ബയോകണ്‍ട്രോള്‍ ലബോറട്ടറി, കാര്‍ഷിക സര്‍വ്വകലാശാലയുടെ പ്രാദേശിക ഗവേഷണകേന്ദ്രങ്ങള്‍, മൈക്രോബയോളജി സെന്‍റര്‍ മുതലായ സ്ഥാപനങ്ങള്‍വഴി കര്‍ഷകര്‍ക്കു ലഭ്യമാക്കുന്നുണ്ട്.

കുരുമുളകിന്‍റെ ദ്രുതവാട്ടം നിയന്ത്രിക്കാന്‍ അനുയോജ്യമായ ട്രൈക്കോഡെര്‍മ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ ട്രൈക്കോഡെര്‍മ ലോല്‍ജിബ്രാക്കിയേറ്റ് (T2), ട്രൈക്കോഡെര്‍മ വിരിഡി (T6), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസ് റിസേര്‍ച്ച് വേര്‍തിരിച്ച് എടുത്ത ട്രൈക്കോഡെര്‍മ ഹാര്‍സിയാനം തുടങ്ങിയവ കര്‍ഷകര്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നു. ട്രൈക്കോഡെര്‍മ വൈറന്‍സ് (T9), T2 തുടങ്ങിയവ ഏലത്തിന്‍റെ അഴുകലിനു വളരെ ഫലപ്രദമാണ്. ഇഞ്ചിയുടെ ചീയലിനെ നിയന്ത്രിക്കാന്‍ പറ്റിയ ഒരിനമാണ് ട്രൈക്കോഡെര്‍മ വിരിഡി (T10). വാനില, പച്ചക്കറി തുടങ്ങിയവയിലെ കുമിള്‍രോഗങ്ങള്‍ക്ക് അനുയോജ്യമായ ഇനങ്ങളാണ് കാര്‍ഷിക സര്‍വ്വകലാശാലയില്‍ വേര്‍തിരിച്ചെടുത്ത T2, T6 കള്‍ച്ചറുകള്‍.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • കുമിള്‍നാശിനിയോടൊപ്പം ട്രൈക്കോഡെര്‍മ ഉപയോഗിക്കരുത്.
  • കുമിള്‍നാശിനി ഉപയോഗിച്ച് 15 ദിവസം കഴിഞ്ഞു മാത്രമെ ട്രൈക്കോഡെര്‍മ ഉപയോഗിക്കാവൂ.
  • രാസവളത്തോടൊപ്പം ഉപയോഗിക്കരുത്.
  • ജൈവവളത്തില്‍ ചേര്‍ത്ത് ഉപയോഗിക്കുക.
  • ചാരം കലര്‍ന്ന ജൈവവളത്തില്‍ ചേര്‍ത്ത് ഉപയോഗിക്കരുത്.
  • ട്രൈക്കോഡെര്‍മ ഉപയോഗിക്കുമ്പോള്‍ മണ്ണില്‍ ഈര്‍പ്പം ഉണ്ടായിരിക്കാന്‍ ശ്രമിക്കണം.
  • അംഗീകൃത സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത ഗുണമേന്മയുള്ളതും കേരളത്തിലെ മണ്ണിന് അനുയോജ്യമായതുമായ ട്രൈക്കോഡെര്‍മ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
  • പാക്കറ്റില്‍ പറഞ്ഞിരിക്കുന്ന കാലാവധിക്കുള്ളില്‍ ഉപയോഗിക്കണം.
  • ട്രൈക്കോഡെര്‍മ ചെടികളുടെ ഉള്ളില്‍കടന്നു പ്രവര്‍ത്തിക്കാത്തതിനാല്‍ രോഗഹേതുക്കളായ കുമിളുകള്‍ ഉള്ളില്‍ കടന്ന് രോഗലക്ഷണം കണ്ടുതുടങ്ങിയ ചെടികളില്‍ ട്രൈക്കോഡെര്‍മയുടെ പ്രയോഗം ഏറെ ഫലവത്താകില്ല.
  • ബാക്ടീരിയകൊണ്ടുണ്ടാകുന്ന ഇലപ്പുള്ളി, വാടല്‍രോഗങ്ങള്‍ക്ക് ഇവ ഫലപ്രദമല്ല.

മണ്ണിര കമ്പോസ്റ്റ്

വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യയും ജീവിതാവശ്യങ്ങളും പരിഹരിക്കപ്പെടണമെങ്കില്‍ കാര്‍ഷിക മേഖലയിലെ ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ജന്തു- സസ്യാവശിഷ്ടങ്ങള്‍ ചീഞ്ഞഴുകി രൂപപ്പെടുന്ന ഹ്യൂമസ്  അഥവാ ക്ലേദം എന്ന പദാര്‍ത്ഥമാണ് മണ്ണിന്‍റെ ഭൗതികവും, രാസികവും, ജൈവികവുമായ ഗുണവിശേഷങ്ങളുടെ അടിസ്ഥാന ഘടകം. മണ്ണിന്‍റെ ഉല്പാദക്ഷമത അതിലെ സൂക്ഷ്മാണുക്കളുടേയും ക്ലേദത്തിന്‍റേയും അളവിനെ ആശ്രയിച്ചാണിരിക്കുന്നത്. വനാന്തരങ്ങളിലെ മണ്ണില്‍ 5% ക്ലേദം ഉണ്ടായിരിക്കുന്പോള്‍ നമ്മുടെ കൃഷിയിടങ്ങളില്‍ വെറും 0.5% മുതല്‍ 1% വരെയാണ് ക്ലേദം അടങ്ങിയിരിക്കുന്നത്.

മണ്ണിലെ ക്ലേദാംശം ഉയര്‍ത്തുന്നതിനു മണ്ണിരകള്‍ നല്ല പങ്കു വഹിക്കുന്നുണ്ട്. മണ്ണിരകള്‍ കര്‍ഷകന്‍റെ മിത്രമായും കലപ്പയായും പ്രവര്‍ത്തിക്കുന്നു. ഏകദേശം 3000 ഇനത്തിലുള്ള മണ്ണിരകള്‍ ഉള്ളതായി കണെ്ടത്തിയിട്ടുണ്ട്. കാഴ്ചയില്ലെങ്കിലും പ്രകാശത്തിനെതിരെ പെട്ടെന്ന് പ്രതികരിക്കുകയും, പല്ലുകളില്ലാതെ ആഹാരം പൊടിക്കുകയും ചെയ്യുന്ന ഒരു സവിശേഷ ജീവിയാണ് മണ്ണിര. വായ്ക്കുള്ളിലെത്തുന്ന മണ്‍തരികളും മറ്റ് ആഹാരശകലങ്ങളും സൂക്ഷ്മ ജീവികളുടെ സാന്നിദ്ധ്യത്താലും അന്നനാളത്തിന്‍റെ മര്‍ദ്ദനത്താലും പൊടിച്ചരയ്ക്കുന്നു. ഇപ്രകാരം പൊടിച്ചരച്ച ഭക്ഷണസാധനങ്ങള്‍ കുടിലില്‍ പല തരത്തിലുള്ള എന്‍സൈമുകളുമായി കലര്‍ന്ന് രാസീയ വിഘടനം സംഭവിക്കുന്നു. തുടര്‍ന്ന് മണ്ണിരയ്ക്ക് ആവശ്യമായ പോഷകഘടകങ്ങള്‍ വലിച്ചെടുത്തതിനു ശേഷം പലതരത്തിലുള്ള സുക്ഷ്മ ജീവാണുക്കള്‍ എന്‍സൈമുകള്‍, ഹോര്‍മോണുകള്‍ ആന്‍റി ബയോട്ടിക്കുകള്‍ എന്നിവ അടങ്ങിയ മണ്ണും മറ്റ് ജൈവാവശിഷ്ടങ്ങളും കുരുപ്പയായി വിസര്‍ജ്ജിക്കുന്നു. ഇത്തരത്തിലുള്ള ഭൗതികവും രാസികവുമായ പ്രവര്‍ത്തനങ്ങളുടെ പരിണിതഫലമാണ് മണ്ണിര കന്പോസ്റ്റ് രൂപപ്പെടുന്നത്. അനുകൂല സാഹചര്യങ്ങള്‍ നല്‍കി മണ്ണിരയെ വളര്‍ത്തുന്ന പ്രക്രിയയെ വേര്‍മികള്‍ച്ചര്‍  എന്ന് വിളിക്കാം.

മണ്ണിരകളെ ആഴത്തില്‍ കാണപ്പെടുന്നവയെന്നും ഉപരിതലത്തില്‍ കാണപ്പെടുന്നവയെന്നും രണ്ടായി തരം തിരിക്കാം.

ആഴത്തില്‍ കാണപ്പെടുന്നവ

ഇത്തരം മണ്ണിരകളെയാണ് കൃഷിയിടങ്ങളില്‍ സാധാരണയായി നാം കാണുന്നത്. 3 മീറ്റര്‍ താഴ്ചയില്‍ വരെ കാണപ്പെടാവുന്ന ഇവ വംശവര്‍ദ്ധനവിനായാണ് മണ്ണിന്‍റെ ഉപരിതലത്തില്‍ എത്തുന്നത്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുവാന്‍ കഴിവുള്ള ഇവയെയാണ് 'കര്‍ഷകന്‍റെ മിത്രം'  എന്ന് വിശേഷിപ്പിക്കുന്നത്.

ഉദാ: ഫെരിമിറ്റ ഇലോന്‍ഗേറ്റ

വളക്കൂറുള്ള മണ്ണില്‍ ധാരാളമായി കാണപ്പെടുന്ന വലിയ കുരുപ്പകള്‍ ഇലകളുടെ പ്രവര്‍ത്തനഫലമായാണ് ഉണ്ടാകുന്നത്. ആഹാര സന്പാദനം മണ്ണിന്‍റെ ആഴങ്ങളില്‍ വച്ച് നടത്തുന്നതിനാല്‍ ഇത്തരം മണ്ണിരകള്‍ കന്പോസ്റ്റ് നിര്‍മ്മാണത്തിന് യോജിച്ചവയല്ല.

2. ഉപരിതലത്തില്‍ കാണപ്പെടുന്നവ

മണ്ണിന്‍റെ ഉപരിതലത്തിലള്ള ജൈവാവശിഷ്ടങ്ങള്‍ മാത്രം തിന്നു ജീവിക്കുന്ന ഒരിനമാണ് ഇവ. പക്ഷികളുടെയും മറ്റു ജീവികളുടേയും ഇരയാകാന്‍ സാദ്ധ്യതയുള്ളതുകൊണ്ട് തുറസ്സായ സ്ഥലത്ത് ഇവയെ വളര്‍ത്തുവാന്‍ സാധിക്കുകയില്ല. ആയതിനാല്‍ അനുകൂല സാഹചര്യത്തില്‍ ഇവയെ വളര്‍ത്തി വംശവര്‍ദ്ധനവ് നടത്തുവാന്‍ സാധിക്കും.

ഉദാ : ഐസിനിയ ഫോയിറ്റിഡാ യൂഡ്രിലസ് യൂജിനിയ

മണ്ണിന്‍റെ ഉല്പാദനക്ഷമത നിലനിര്‍ത്തണമെങ്കില്‍ ജീവിത ശൃംഖലയിലെ വിവിധ കണ്ണികളായ മണ്ണ്, ജീവാണുക്കള്‍, സസ്യജാലങ്ങള്‍, മനുഷ്യ-മൃഗാദികള്‍ ഇവയ്ക്കൊന്നും യാതൊരുവിധ കോട്ടവും തട്ടാത്ത രീതിയില്‍ ജൈവജന്യമായ പദാര്‍ത്ഥങ്ങള്‍ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള കൃഷിരീതികള്‍ അവലംബിക്കേണ്ടിയിരിക്കുന്നു. അത്തരം കൃഷിരീതിയാണ് ജൈവകൃഷി  അഥവാ സുസ്ഥിരകൃഷി എന്ന് വിശേഷിപ്പിക്കുന്നത്. സുസ്ഥിര കൃഷിയില്‍ മണ്ണിരയ്ക്കും മണ്ണിര കന്പോസ്റ്റിനും ഗണ്യമായ പങ്കുണ്ട്.

മണ്ണിര കന്പോസ്റ്റ് നിര്‍മ്മാണം

ഉപരിതലത്തില്‍ കാണപ്പെടുന്ന മണ്ണിരകളെ ഉപയോഗിച്ച് ജൈവാവശിഷ്ടങ്ങളെ വായുവിന്‍റെ സാന്നിദ്ധ്യത്തില്‍ വിഘടിപ്പിക്കുന്പോള്‍ കിട്ടുന്ന കറുത്തു പൊടിഞ്ഞ അവശിഷ്ടത്തെയാണ് മണ്ണിര കന്പോസ്റ്റ് അഥവാ മണ്ണിര വളം എന്ന് വിളിക്കുന്നത്. ജീവനുള്ള മണ്ണിര, സൂക്ഷ്മ ജീവാണുക്കള്‍, മണ്ണിരകൊക്കൂണ്‍, ക്ലേദം എന്നിവയുടെ ഒരു മിശ്രിതമാണ് മണ്ണിര കന്പോസ്റ്റ്.

മണ്ണിര കന്പോസ്റ്റ് നിര്‍മ്മാണം അടുക്കള അവശിഷ്ടങ്ങളില്‍ നിന്ന്

45 ഃ 30 ഃ 45 സെ. മീറ്റര്‍ വിസ്തൃതിയിലുള്ള തടികൊണ്ടുള്ളതോ, പ്ലാസ്റ്റിക്ക് കൊണ്ട് നിര്‍മ്മിച്ച പരന്ന പാത്രങ്ങളോ ഇതിനായി ഉപയോഗിക്കാം.

തടിപ്പെട്ടിയാണ് ഉപയോഗിക്കുന്നതെങ്കില്‍ സുഷിരങ്ങള്‍ ഇട്ട ഒരു പ്ലാസ്റ്റിക്ക് ഷീറ്റ് പെട്ടിയുടെ അടിയില്‍ ഇട്ടാല്‍ തടി പെട്ടെന്ന് കേടാകുന്നത് ഒഴിവാക്കാം.

തടിപ്പെട്ടി ബേസിന്‍റെ ഏറ്റവും അടിയിലായി മൂന്ന് സെ. മീറ്റര്‍ കനത്തില്‍ പൊടി മണലും അതിനു മുകളിലായി 5 സെ. മീറ്റര്‍ കനത്തില്‍ ചകിരിയും വിരിക്കുക

അതിനുശേഷം ഒരു നിര ഉണങ്ങിയ ചാണകവുമോ കന്പോസ്റ്റോ വിതറിയിട്ട് മണ്ണിരയെ നിക്ഷേപിക്കുക

ഓരോ ദിവസവും അടുക്കളയില്‍ നിന്നും കിട്ടുന്ന അവശിഷ്ടങ്ങള്‍ കുറേശ്ശെയായി ഇതില്‍ ഇട്ടു കൊടുക്കുക.

ചാക്കുകൊണേ്ടാ, തുണികൊണേ്ടാ മൂടി കന്പോസ്റ്റിനുള്ളില്‍ നേരിട്ട് സൂര്യപ്രകാശം പതിക്കുന്നതിനെ തടയുക.

ആഴ്ചയിലൊരിക്കല്‍ ജൈവാവശിഷ്ഭങ്ങള്‍ ഇളക്കി കൊടുക്കുക.

ഓരോദിവസവും കന്പോസ്റ്റിനുള്ളിലെ നനവ് പരിശോധിക്കുക. നനവ് കൂടുതലായി കണ്ടാല്‍ കടലാസ് കഷണങ്ങളോ, ഈര്‍പ്പം ആഗിരണം ചെയ്യുന്ന പദാര്‍ത്ഥങ്ങളോ ഇട്ട് ഇളക്കി കൊടുക്കുക.

പെട്ടിയോ, ബേസിനോ അവശിഷ്ടങ്ങള്‍ കൊണ്ടു നിറഞ്ഞു കഴിഞ്ഞാല്‍ ഒരാഴ്ചത്തേയ്ക്കു കൂടി സൂക്ഷിക്കുക.

മണ്ണിര കന്പോസ്റ്റ് നിര്‍മ്മാണം വാണിജ്യാടിസ്ഥാനത്തില്‍

വെള്ളം കെട്ടിക്കിടക്കാത്ത സ്ഥനം തെരഞ്ഞെടുത്ത് 2.5 മീറ്റര്‍ നീളവും 1 മീറ്റര്‍ വീതിയും 40 സെ; മീ: താഴ്ചയുമുള്ള കുഴിയെടുക്കുക. മണ്ണ് നിരന്ന് പോകാത്തവിധം ചുറ്റും കല്ലുകൊണേ്ടാ മറ്റോ കെട്ടുക.

കുഴിയുടെ അടിഭാഗവും മറ്റ് വശങ്ങളും നന്നായി അടിച്ചുറപ്പിക്കുക.

കുഴിയുടെ അടിയിലായി കുറച്ചു പൊടിമണല്‍ വിതറുക. അതിനുമുകളിലായി ചകിരിയോ, കൊത്തിനിറുക്കിയ തൊണ്ടില്‍ കഷണങ്ങളോ നിരത്തുക.

തുടര്‍ന്ന് കരിയില, കഷണങ്ങളാക്കിയ വാഴപ്പിണ്ടി, വാഴത്തട എന്നിവയോ മറ്റ് ജൈവവശിഷ്ടങ്ങളോ, ചാണകവുമായി 8 : 1 എന്ന അനുപാ തത്തില്‍ കലര്‍ത്തി വിതറുക. ഉപരിതലത്തില്‍ന്നും 30 സെ. മീ. ഉയരത്തില്‍ വരെ അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുക.

അവശിഷ്ടങ്ങള്‍ ഇട്ട് പത്ത് (10) ദിവസം കഴിഞ്ഞതിനു ശേഷം 500 മുതല്‍ 1000 വരെ മണ്ണിരയെ (0.5-1 കി.ഗ്രാം) കുഴിയില്‍ നിക്ഷേപിക്കുക.

അല്ലെങ്കില്‍ മറ്റൊരു കുഴിയില്‍ ജൈവാവശിഷ്ടങ്ങള്‍ ചാണകവുമായി മേല്‍പറഞ്ഞ അനുപാതത്തില്‍ ഇളക്കി യോജിപ്പിച്ച് പത്ത് ദിവസം കഴിഞ്ഞതിനു ശേഷം ഇതിനെ മറ്റൊരു കന്പോസ്റ്റ് കുഴിക്കുള്ളില്‍ നിക്ഷേപിക്കാവുന്നതും തുടര്‍ന്ന് മണ്ണിരയെ ഇറക്കാവുന്നതുമാണ്.

മണ്ണിരയെ ഇറക്കുന്ന സമയത്ത് ജൈവാവശിഷ്ടത്തില്‍ ജലത്തിന്‍റെ അംശം അധികം ഉണ്ടായിരിക്കരുത്.

മണ്ണിരയെ ഇറക്കിയതിനുശേഷം കുഴി തെങ്ങോല അല്ലെങ്കില്‍ ചാക്കിട്ട് മൂടുക.

ആവശ്യാനുസരണം കുഴിക്കുള്ളില്‍ വെള്ളം തളിച്ചുകൊടുക്കുക.

ആഴ്ചയിലൊരിക്കല്‍ ജൈവാവശിഷ്ടങ്ങള്‍ ഇളക്കികൊടുക്കുക.

ഇപ്രകാരം തയ്യാറാക്കിയ \'മണ്ണിര കന്പോസ്റ്റ്\' 25 മുതല്‍ 45 ദിവസത്തിനുള്ളില്‍ കറുത്തു പൊടിഞ്ഞ് മണ്ണിരവളമായി രൂപാന്തരപ്പെട്ടിരിക്കും.

കന്പോസ്റ്റ് സംഭരണം

തയ്യാറാക്കിയ മണ്ണിര കന്പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരാഴ്ച മുന്‍പായി ജലസേചനം നിര്‍ത്തിവയ്ക്കുക പാകമായ കന്പോസ്റ്റ് കുഴിയില്‍ നിന്ന് നീക്കം ചെയ്ത് സൂര്യപ്രകാശം നന്നായി പതിക്കുന്ന സ്ഥലത്ത് രണ്ടുമൂന്ന് മണിക്കൂര്‍ സമയത്തേയ്ക്ക് കൂന കൂട്ടിയിടുക. (സൂര്യപ്രകാശത്തിന്‍റെ സാന്നിധ്യത്തില്‍ മണ്ണിരകള്‍ കൂനയുടെ അടിയിലേയ്ക്ക് ഇറങ്ങുന്നു). അതിനുശേഷം കൂനയുടെ മുകളില്‍ നിന്നും കുറേശ്ശെയായി കന്പോസ്റ്റ് നീക്കം ചെയ്യുക. ഏറ്റവും അടിയിലായി കാണപ്പെടുന്ന മണ്ണിരകളെ വീണ്ടും കുഴിയിലേയ്ക്ക് നിക്ഷേപിച്ച് ഭാഗികമായി ചീഞ്ഞ അവശിഷ്ടങ്ങല്‍ നല്‍കി കന്പോസ്റ്റ് തയ്യാറാക്കല്‍ പ്രക്രിയ തുടരാവുന്നതാണ്. നീക്കം ചെയ്ത കന്പോസ്റ്റ് ഉണക്കി ചാക്കുകളിലാക്കി സൂക്ഷിക്കുകയോ, ഉണക്കി അരിച്ചെടുത്ത് ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കി വിപണനം നടത്തുകയോ ചെയ്യാം.

മണ്ണിര കന്പോസ്റ്റ് നിര്‍മ്മാണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മണ്ണിരയുടെ പ്രധാന ശത്രുക്കളായ ഉറുന്പ്, എലി, പക്ഷികള്‍ എന്നിവയില്‍ നിന്നും പരിപൂര്‍ണ്ണ സംരക്ഷണം നല്‍കുക.

കന്പോസ്റ്റ് കുഴിക്കു ചുറ്റുമായി കീടനാശിനികള്‍ വിതറുകയോ, വെളളത്തില്‍ കലക്കി തളിക്കുകയോ ചെയ്താല്‍ ഉറുന്പിന്‍റെ ശല്യം ഒഴിവാക്കാം.

എലിശല്യം ഒഴുവാക്കാന്‍ കന്പി വല ഉപയോഗിക്കുകയോ, കുഴിക്കു പുറത്തായി എലിപത്തായമോ കേക്ക് രൂപത്തിലുളള വിഷപദാര്‍ത്ഥങ്ങളോ ഉപയോഗിക്കുക.

കന്പോസ്റ്റ് കുഴിക്കുളളിലെ ഈര്‍പ്പം 40% ല്‍ അധികം ആകാതെ സൂക്ഷിക്കുക. കന്പോസ്റ്റിലെ അധികം ജലം നീക്കം ചെയ്യുവാനായി ഉണങ്ങിയ ഇലകളോ, കടലാസ് കഷണങ്ങളോ ആവശ്യാനുസരണം ഇട്ട് ഇളക്കി കൊടുക്കുക.

എരിവ്, ഉപ്പ്, എണ്ണ എന്നിവ അടങ്ങിയിട്ടുളള അവശിഷ്ടങ്ങള്‍ കന്പോസ്റ്റ് നിര്‍മ്മാണത്തിനായി ഉപയോഗിക്കരുത്.

ആഴ്ചയിലൊരിക്കല്‍ അവശിഷ്ടങ്ങള്‍ ഇളക്കി കൊടുക്കുന്നത് ചീയലിനെ കൂടുതല്‍ സഹായിക്കും.

കന്പോസ്റ്റ് പാകമായാല്‍ അത് ഉടന്‍ നീക്കം ചെയ്യേണ്ടതും പുതിയ ജൈവാവശിഷ്ടങ്ങള്‍ ഇട്ടു കൊടുക്കേണ്ടതുമാണ്.

കന്പോസ്റ്റ് കുഴിക്കുളളില്‍ യാതൊരുവിധ കീടനാശിനികളോ, കുമിള്‍ നാശിനികളോ ഉപയോഗിക്കാന്‍ പാടില്ല.

ജൈവാവശിഷ്ടങ്ങളോടൊപ്പം പ്ലാസ്റ്റിക്ക് കഷണങ്ങളോ, കുപ്പി മുറികളോ, നിക്ഷേപിക്കാന്‍ പാടില്ല.

മണ്ണിര കന്പോസ്റ്റ് കൊണ്ടുളള പ്രയോജനങ്ങള്‍

സാധാരണ കന്പോസ്റ്റ് തയ്യാറാക്കുന്നതിന് 6 മാസം സമയം വേണ്ടി വരുന്പോള്‍, മണ്ണിര കന്പോസ്റ്റിന് വെറും 30 മുതല്‍ 45 ദിവസം മാത്രം മതി.

സാധാരണ കന്പോസ്റ്റിലെ പാക്യജനകം, ഭാവഹം ക്ഷാരം എന്നിവയുടെ ശതമാനം 0.7, 0.25, 0.5 ആണ്. എന്നാല്‍ മണ്ണിര കന്പോസ്റ്റില്‍ 1.5 % പാക്യജനകവും 0.4 % ഭാവഹവും 1.8 % ക്ഷാരവും അടങ്ങിരിക്കുന്നു.

സസ്യപോഷക മൂലകങ്ങള്‍ ചെടികള്‍ക്കു വേഗത്തില്‍ വലിച്ചെടുക്കാവുന്ന രൂപത്തിലും കൂടിയ അളവിലും മണ്ണിരകന്പോസ്റ്റില്‍ അടങ്ങിയിരിക്കുന്നു.

മണ്ണിര കന്പോസ്റ്റില്‍ വിറ്റാമിനുകള്‍, ഹോര്‍മോണുകള്‍, ആന്‍റിബയോട്ടിക്കുകള്‍ മുതലായ ചെടികളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു.

മണ്ണിലെ സൂക്ഷ്മ ജീവികളുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുവാന്‍ ഈ കന്പോസ്റ്റിന് സാധിക്കും.

മണ്ണിലെ വായു സഞ്ചാരവും ജലസംഭരണശേഷിയും വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്നു.

സാധാരണ കന്പോസ്റ്റുണ്ടാക്കുന്പോള്‍ ഉണ്ടാകുന്ന ദുര്‍ഗന്ധം മണ്ണിര കന്പോസ്റ്റിനില്ല.

മണ്ണിര കന്പോസ്റ്റില്‍ മുഖ്യ സസ്യപോഷക മൂലകങ്ങള്‍ കൂടാതെ മറ്റ് സൂക്ഷമ മൂലകങ്ങളും അടങ്ങിയിരിക്കുന്നു.

മണ്ണിര കന്പോസ്റ്റ് സസ്യങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.

മണ്ണിര കന്പോസ്റ്റ് ഉപയോഗിച്ചുളള കൃഷിരീതി ജീവനറ്റ മണ്ണിന് പുതുജീവന്‍ നല്‍കി അതിന്‍റെ സ്ഥായിഭാവം നിലനിര്‍ത്താന്‍ സഹായിക്കുന്നു. പരിസ്ഥിതിക്ക് ഹാനികരമല്ലാത്തതും ജൈവിക സുസ്ഥിരതയുളളതും സാന്പത്തിക നേട്ടമുണ്ടാക്കുന്നതുമായ ഒന്നാണ് മണ്ണിര കന്പോസ്റ്റ് നിര്‍മ്മാണവും അത് ഉപയോഗിച്ചുളള കൃഷിരീതിയും. കന്പോസ്റ്റ് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന മണ്ണിരകള്‍ക്കും ഉണക്കി പാകപ്പെടുത്തി കന്പോസ്റ്റിനും വിപണന സാദ്ധ്യത ഇന്ന് ഏറെയാണ്. അതിനാല്‍ മണ്ണിര കന്പോസ്റ്റ് നിര്‍മ്മാണവും മണ്ണിരകൃഷിയും സ്വയംതൊഴില്‍ കണെ്ടത്തുന്നതിനും അതിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ഉതുകുന്ന ഒരു സംരംഭമാണ്.

മണ്ണിര കന്പോസ്റ്റ് സൗഹൃദം, സുരക്ഷിതത്വം
മാലിന്യ സംസ്ക്കരണത്തിന് ഉചിതമായ വഴികള്‍ കണ്ടെത്താനാകാതെ നട്ടംതിരിയുന്ന നഗരത്തിനും നഗരവാസികള്‍ക്കും ആശ്വാസം പരുന്ന ഒരു പോംവഴിയാണ് മണ്ണിര കന്പോസ്റ്റ് നിര്‍മ്മാണം. ഖര- ജൈവ മാലിന്യങ്ങള്‍ തെല്ലും പരിസര മലിനീകരണമില്ലാതെ നിരുപദ്രവമാക്കിതീര്‍ക്കാനുള്ള എളുപ്പവഴിയും അത് മണ്ണിര കന്പോസ്റ്റാക്കി മാറ്റുക എന്നതാണ്.

സാധാരണ കന്പോസ്റ്റിനെ അപേക്ഷിച്ച് മണ്ണിര കന്പോസ്റ്റിന് മേന്മകള്‍ നിരവധിയാണ്. സാധാരണ പാകപ്പെട്ടു കിട്ടാന്‍ നാലു മുതല്‍ ആറ് മാസം വരെ എടുക്കുമെങ്കില്‍ മണ്ണിര കന്പോസ്റ്റ് തയ്യാറാക്കാന്‍ വെറും 24 മണിക്കൂര്‍ മാത്രം മതി എന്നുമാത്രമല്ല. എത്ര ദൂര്‍ഗന്ധപൂരിതമായ മാലിന്യവും മണ്ണിര കന്പോസ്റ്റാക്കിയാല്‍ വെറും രണ്ട് മണിക്കൂര്‍ സമയം കൊണ്ട് ദുര്‍ഗന്ധരഹിതമാകും. മറ്റ് കന്പോസ്റ്റിനേക്കാള്‍ മൂന്നു മടങ്ങ് വളാംശം മണ്ണിര കന്പോസ്റ്റിനുണ്ട്. കൂടാതെ ചെടികള്‍ക്ക് രോഗപ്രതിരോധ ശക്തി പകര്‍ന്ന് നല്കുവാനും മണ്ണിന്‍റെ അമ്ളത കുറയ്ക്കുവാനും ജലാഗിരണശേഷി കൂട്ടാനും ചെടിയടെ വളര്‍ച്ച ത്വരിതപ്പെടുത്താനും ഒക്കെ മണ്ണിര കന്പോസ്റ്റിന് കഴിയും.

മണ്ണിരകന്പോസ്റ്റ് യൂണിറ്റ് തയ്യാറാക്കുന്ന വിധം

ടാങ്ക് നിര്‍മ്മാണം

സാധാരണ ഒരു വീട്ടിലെ അവശിഷ്ട പദാര്‍ത്ഥങ്ങള്‍ സംഭരിച്ച് സംസ്കരിക്കുന്നതിന് 1.5 മീറ്റര്‍ * 0.9 മീറ്റര്‍ * 0.6 മീറ്റര്‍ അളവിലുള്ള ടാങ്കാണ് വേണ്ടത്. നാലിഞ്ചു കനമുള്ള ഹോളോ സിമന്‍റ് കട്ടകള്‍ കൊണ്ട് ഇതു നിര്‍മ്മിക്കാം. ടാങ്കിന്‍റെ അടിഭാഗത്തായി ജലം വാര്‍ന്നു പോകുന്നതിന് 25 സെന്‍റീമീറ്റര്‍ നീളവും 1 1/4സെന്‍റിമീറ്റര്‍ വണ്ണവുമുള്ള ഒരു പളാസ്റ്റിക്ക് കുഴല്‍ ഘടിപ്പിക്കണം. ടാങ്കിന്‍റെ അടിഭാഗം സിമന്‍റ് ഉപയോഗിച്ച് ബലപ്പെടുത്തുകയും ചുറ്റും 5 സെന്‍റിമീറ്റര്‍ വീതിയും 2.5 സെന്‍റീമീറ്റര്‍ താഴ്ചയുമുള്ള ഒരു ചാലുണ്ടാക്കി അതില്‍ വെള്ളം കെട്ടിനിര്‍ത്തുകയും വേണം. ടാങ്കിന് മീതെ ഒരു കന്പിലെ ഫ്രെയിമില്‍ ഘടിപ്പിച്ച് വയ്ക്കാം. വെയിലും മഴയും കൊള്ളാതിരിയ്ക്കാന്‍ ടാങ്കിന് മേല്‍ക്കൂരയുമാകാം.

മണ്ണിരന്പോസ്റ്റ് ?

ഐസീനിയ ഫോയ്റ്റിഡ, യൂഡ്രില്ലസ് സ്പീഷീസ് എന്നീയനിം മണ്ണിരകളാണ് കന്പോസ്റ്റ് തയ്യാറാക്കാന്‍ നന്ന് ഇവയെ പൊതുവേ \'ആഫ്രിക്കന്‍ മണ്ണിരകള്‍\' എന്നു പറയാം. ഇവ ഒരടിവരെ വളരും. ഒരു മണ്ണിരയ്ക്ക് 50 പൈസയാണ് വില. കേരള കാര്‍ഷിക സര്‍വകലാശാലയുടെ വിവിധ ഗവേഷണ കേന്ദ്രങ്ങള്‍, തിരുവന്തപുരത്തെ വെള്ളായണി കാര്‍ഷിക കോളേജ്, മിതത്രാനികേതന്‍ തുടങ്ങിയ സ്ഥാപനങ്ങളന്‍ നിന്നും ഈ പ്രത്യേകതരം മണ്ണിരകളെ വാങ്ങാം.

കന്പോസ്റ്റ് തയ്യറാക്കല്‍

ടാങ്കിന്‍റെ അടിഭാഗത്ത് ചാണകപ്പൊടി നനച്ച് 10 സെന്‍റീമീറ്റര്‍ കനത്തില്‍ വിതറുക. അതിന് അതേ പച്ചചാണകം ഒരു ബണ്ട് പോലെ 30 സെന്‍റിമീറ്റര്‍ വീതിയിലും 15 സെന്‍റിമീറ്റര്‍ കനത്തിലും വയ്ക്കുക. ഇതിലാണ് മണ്ണിരകളെ വിതറേണ്ടത്. എന്നിട്ട് നന്നായി നനയ്ക്കണം. ഒരു നനഞ്ഞ ചാക്ക് കൊണ്ട് മൂടുകയും വേണം. ഇടയ്ക്ക് ചാക്ക് നനയ്ക്കാന്‍ മറക്കരുത്. രണ്ടാഴ്ച കഴിയുന്പോള്‍ മണ്ണിരകള്‍ പച്ചചാണകത്തില്‍ കടന്ന് പെറ്റുപെരുകാന്‍ തുടങ്ങും. പച്ചചാണകം വീണ്ടും അതേ രീതിയില്‍ ടാങ്കില്‍ നിക്ഷേപിക്കുക. 30 ദിവസം കഴിഞ്ഞാല്‍ ടാങ്കില്‍ മണ്ണിരയ്ക്ക് ഭക്ഷണം കൊടുക്കാം.

മണ്ണിരയ്ക്ക് തീറ്റ

അഴുകി തുടങ്ങിയ ജൈവപദാര്‍ത്ഥങ്ങളാണ് മണ്ണിരയ്ക്ക് ഭക്ഷിയ്ക്കാന്‍ എളുപ്പം. ടാങ്കിന്‍റെ മധ്യഭാഗത്ത് വേണം ഭക്ഷണം ഇട്ട് കൊടുക്കാന്‍. അടുക്കളയില്‍ നിന്നും കിട്ടുന്ന അവശിഷ്ടങ്ങള്‍ നേരിയ കനത്തില്‍ ദിവസവും ഇടുക. അമിതമായ എരിവോ എണ്ണമയമോ ഉള്ള പരാര്‍ത്ഥങ്ങള്‍ ഒഴിവാക്കണം. അല്പം പച്ചചാണകം കൂടെ ചേര്‍ത്ത് കൊടുത്താല്‍ കന്പോസ്റ്റ് നിര്‍മ്മാണം എളുപ്പം നടക്കും. 10 - 15 സെ.മീറ്റര്‍ കൂടുതല്‍ കനത്തില്‍ ഭക്ഷണം ഒന്നിച്ച് ടാങ്കില്‍ ഇടാതിരിക്കുകയാണ് നല്ലത്. ടാങ്കിന്‍റെ അളവ് കൂടിയാല്‍ മണ്ണിര കന്പോസ്റ്റിന് പകരം സാധാരണ കന്പോസ്റ്റായിരിയ്ക്കും കിട്ടുക.

ഫ്ളാറ്റുകളിലായാലുംം ടാങ്ക് നിര്‍മ്മിക്കാന്‍ സ്ഥലപരിമിതിയുള്ള വീടുകളിലായാലും കന്പോസ്റ്റ് നിര്‍മ്മാണം അനായാസം നടത്താം. ഇതിന് ഒന്നരയടി വീതം നീളവും വീതിയും പൊക്കവുമുള്ള വീഞ്ഞപ്പെട്ടി മതി. പെട്ടിയില്‍ ചെറിയ സുഷിരങ്ങളുള്ള പ്ളാസ്റ്റിക് ഷീറ്റ് വിരിച്ച് അതിന് മീതേ 4 ഇഞ്ച് കനത്തില്‍ ചരല്‍ വിരിച്ച് ചകിരി നിരത്തി നന്നായി നനച്ചിട്ടുവേണം വിരകള്‍ നിക്ഷേപിക്കാന്‍ എന്നു മാത്രം.

നിര്‍മ്മണ രീതി ഏതായാലും കന്പോസ്റ്റ് രണ്ട് മുന്ന് ദിവസം കൂടുന്പോള്‍ നനയ്ക്കണം. ടാങ്കില്‍ 75 ശതമാനമെങ്കിലും ഈര്‍പ്പം നിലനില്ക്കണം എന്നാതാണു കണക്ക്. ടാങ്കില്‍ ശരിയായ ഈര്‍പ്പം ഉണ്ടെങ്കിലേ മണ്ണിര നന്നായി തീറ്റയെടുക്കുകയും വംശവര്‍ദ്ധന നടത്തുകയം ഉള്ളൂ. ചാക്ക് വിരിച്ച് അതില്‍ വെള്ളം തളിച്ച് കൊടുത്താലും മതി.

കന്പോസ്റ്റ് ശേഖരണം

ടാങ്കില്‍ കന്പോസ്റ്റ് നിറഞ്ഞു കഴിഞ്ഞാല്‍ അതിന് മീതെ 30 സെന്‍റിമീറ്റര്‍ വീതിയിലും 10 സെന്‍റിമീറ്റര്‍ കനത്തിലും പച്ചചാണകം കലക്കിയൊഴിക്കണം. എന്നിട്ട് നനഞ്ഞ ചാക്ക് കൊണ്ട് മുടുക. ഒരാഴ്ച കൊണ്ട് ടാങ്കിലെ മണ്ണിരയുടെ സിംഹഭാഗവും ഈ ചാണകക്കുഴന്പില്‍ കയറും. അത് അതേപടി ഒരു കുട്ടയിലേയ്ക്ക് വാരി വയ്ക്കുക. എന്നിട്ട് ടാങ്കിലെ കന്പോസ്റ്റ് മുഴുവനും വാരി നല്ല വെയില്‍ കിട്ടുന്ന സിമന്‍റ്് തറയിലോ പ്ളാസ്റ്റിക് ഷീറ്റിന് മുകളിലോ കൂനകൂട്ടി വയ്ക്കുക. വെയിലടിക്കുന്പോള്‍ കന്പോസ്റ്റില്‍ ബാക്കിയുള്ള മണ്ണിര കൂനയുടെ അടിയിലേയ്ക്ക് പോകും. അപ്പോള്‍ മേല്‍ഭാഗത്തെ കന്പോസ്റ്റ് വാരി മാറ്റാം. ബാക്കി മണ്ണിരകളേയും ചേര്‍ത്ത് വീണ്ടും ടാങ്കില്‍ നിക്ഷേപിച്ചാല്‍ കന്പോസ്റ്റ് ഉത്പാദനം വീണ്ടും ആരംഭിയ്ക്കാം.

മണ്ണിര കന്പോസ്റ്റ് - സൂപ്പര്‍ കന്പോസ്റ്റ്

കാര്‍ഷിക സര്‍വകലാശാലയില്‍ മണ്ണിര കന്പോസ്റ്റിന്‍റെ ഗുണഗണങ്ങളെ കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ നിന്ന് ഉരുത്തിരിഞ്ഞ് വരുന്ന ഏറ്റവും പ്രധാന നിഗമനം ശുപാര്‍ശ ചെയ്തിട്ടുള്ള അളവില്‍ കന്പോസ്റ്റ് ഉപയോഗിച്ചാല്‍ രാസവളത്തിന്‍റെ അളവ് പകുതിയോളം കുറയ്ക്കാം എന്നതാണ്. മണ്ണിര കന്പോസ്റ്റ് ഉപയോഗിച്ചപ്പോള്‍ വെണ്ട തുടങ്ങിയ പച്ചക്കറികളില്‍ 20 ശതമാനവും, തക്കാളിയില്‍ 27 ശതമാനവും മുളകില്‍ 12 ശതമാനവും വെള്ളരിയില്‍ 75 ശതമാനവും വിളവര്‍ധനവ് രേഖപ്പെടുത്തുകയും ചെയ്തു.

എല്ലാവീട്ടിലും മണ്ണിരകന്പോസ്റ്റ്

വിളവര്‍ധനയായിരുന്നു ലക്ഷ്യമെങ്കിലും രാസവളങ്ങളുടെ അമിതോപയോഗം വരുത്തിവച്ച ദുരന്ത ഫലങ്ങള്‍ ഇന്ന് മനുഷ്യരാശി അനുഭവിച്ച് വരികയാണ്. ഇതില്‍ നിന്ന് ഒരു തിരിച്ച് പോക്ക് ഇന്ന് അനിവാര്യമായിരിയ്ക്കുന്നു. ഇതിനുള്ള ഏക പോംവഴിയാണ് മണ്ണിര കന്പോസ്റ്റ്. കര്‍ഷകമിത്രമായ മണ്ണിരയെ നമുക്ക് വീടുകളിലേയക്ക് സ്വാഗതം ചെയ്യാം. നിശ്ശബ്ദനായ ഈ ഉഴവുകാരന്‍റെ സാമര്‍ത്ഥ്യം നാം ഇനിയും കാണാതെ പോകരുത്. നഗരത്തിലായാലും നാട്ടിന്‍പുറത്തായാലും മാലിന്യ നിര്‍മ്മാജ്ജനത്തിന് ഇനി മറ്റു വഴികള്‍ തേടിപ്പോകേണ്ടതില്ല. നഗരം മോടി പിടിപ്പിക്കാം; വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം ഒന്നാന്തരം ജൈവവളവും, വേണ്ടുവോളും കിട്ടും

കമ്പോസ്റ്റ് നിര്‍മ്മാണം

ഇപ്പോഴുള്ള ജനസംഖ്യാ വര്‍ദ്ധനവ് അനുസരിച്ച് രണ്ടായിരത്തി ഇരുപത്തിയഞ്ചാം ആണ്ടോടെ 830 കോടി കവിയുമെന്നാണ് അനുമാനിക്കുന്നത്. ഇത്രയും ജനങ്ങള്‍ക്ക് ആവശ്യമായ ആഹാരം ലഭ്യമാക്കണമെങ്കില്‍ ഭക്ഷ്യോല്പാദനം ഇപ്പോള്‍ നിലവിലുള്ളതില്‍ നിന്നും വര്‍ദ്ധിപ്പിക്കണം. ഭക്ഷ്യോത്പാദനം വര്‍ദ്ധിപ്പിക്കണമെങ്കില്‍ ഒന്നുകില്‍ കൃഷിസ്ഥലത്തിന്‍റെ വിസ്തൃതി കൂട്ടുകയോ അല്ലെങ്കില്‍ ശാസ്ത്രീയ കൃഷിരീതി അവലംബിക്കുകയോ വേണം. ഇതില്‍ രണ്ടാമത്തെ രീതിയാണ് പ്രായോഗികമാക്കുവാന്‍ സാധിക്കുന്നത്. ഭക്ഷ്യോത്പാദനം മണ്ണിന്‍റെ ഫലഭൂയിഷ്ഠതയേയും അതിലെ പോഷകമൂലകങ്ങളുടെ ലഭ്യതയേയുമാണ് ആശ്രയിച്ചിരിക്കുന്നത്. സന്തുലിത വളപ്രയോഗത്തിലൂടെ മണ്ണിന്‍റെ ഫലഭൂയിഷ്ടത നിലനിര്‍ത്തുവാന്‍ സാധിയ്ക്കും. എന്നാല്‍ അനിയന്ത്രിതവും അസന്തുലിതവുമായ രാസവളപ്രയോഗം മണ്ണിനും മാനവരാശിക്ക് മുഴുവനും ഒരു വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. സന്തുലിത വളപ്രയോഗത്തില്‍ പാലിക്കേണ്ട പാക്യജനകം, ഭാവകം, ക്ഷാരം (ച:ജ:ഗ) എന്നിവയുടെ ദേശീയ അനുപാതം 4:2:1 ആയിരിക്കേണ്ടിയിരുന്നപ്പോള്‍ 1991-92 കാലയളവില്‍ ഉപയോഗിച്ചിരുന്ന ച:ജ:ഗ അനുപാതം 5.9:2.4:1 ആയിരിന്നു. എന്നാല്‍ 1995-96 വര്‍ഷങ്ങളില്‍ ഈ അനുപാതം 8.2:2.5:1 ആയി വര്‍ദ്ധിക്കുകയാണ് ചെയ്തത്. അതുകൊണ്ട് മണ്ണിന്‍റെ ഫലഭൂയിഷ്ഠതയേയും സസ്യപോഷക മൂലകങ്ങളുടെ ലഭ്യതയും ഉറപ്പു വരുത്തുന്ന സന്തുലിതവും സംയോജിതവുമായ (ആമഹമിരലറ മിറ കിലേഴൃമലേറ) വളപ്രയോഗരീതിയാണ് കര്‍ഷകര്‍ അനുവര്‍ത്തിക്കേണ്ടത്. നീതിയുക്തവും സന്തുലിതവും സംയോജിതവുമായ ജൈവ, ധാതു, ജീവാണു വളങ്ങളുടെ ഉപയോഗം കൊണ്ടും മറ്റ് കൃഷി രീതികള്‍ കൊണ്ടും മണ്ണിന്‍റെ ഫലഭൂയിഷ്ഠത നിലനിര്‍ത്തുന്നതിനെയാണ് സംയോജിത സസ്യ പോഷകപരിപാലനം എന്നു വിളിക്കുന്നത്. ഇതിനായി കന്പോസ്റ്റ്, ജീവാണുവളങ്ങള്‍, മണ്ണെര കന്പോസ്റ്റ്, പച്ചില വളം എന്നിവയുടെ ഉപയോഗവും പയറുവര്‍ഗ്ഗ ചെടികള്‍ ഇടവിളയായുള്ള, വിളപരിക്രമം എന്നീ കൃഷിരീതികളും അവലംബിക്കാവുന്നതാണ്.

മണ്ണിന്‍റെ ഫലഭൂയിഷ്ഠത നിലനിര്‍ത്തുന്നതില്‍ കന്പോസ്റ്റു വളങ്ങള്‍ക്ക് സിപ്രധാനമായ പങ്കുണ്ട്.

കന്പോസ്റ്റ് വളം

സന്പൂര്‍ണ്ണനിയന്ത്രണത്തില്‍, ജൈവാവശിഷ്ടങ്ങള്‍ സൂക്ഷ്മജീവികളുടെ സാന്നിദ്ധ്യത്തില്‍ ചീഞ്ഞു പൊടിയുന്പോള്‍ കിട്ടുന്ന പദാര്‍ത്ഥമാണ് കന്പോസ്റ്റ്. സസ്യപോഷകമുലകങ്ങള്‍ അടങ്ങിയിട്ടുള്ളതും കാര്‍ബണ്‍, നൈട്രജന്‍ അനുപാതം കുറവുള്ളതുമായ ഒരു ജൈവവളമാണ് ഇത്.

കന്പോസ്റ്റ് നിര്‍മ്മാണ തത്വം

ബാക്ടീരിയ, കുമിള്‍, ആക്ടിനോമൈസറുകള്‍, പ്രോട്ടോസോവകള്‍ തുടങ്ങിയ വിവധ ഇനത്തിലുള്ള സുക്ഷ്മജീവാണുക്കളുടെ പ്രവര്‍ത്തനഫലമായിട്ടാണ് കന്പോസ്റ്റ് ഉണ്ടാകുന്നത്. വായുവിന്‍റെ ലഭ്യത അനുസരിച്ച് ഓക്സിജന്‍റെ സാന്നിദ്ധ്യത്തിലും അസാന്നിദ്ധ്യത്തിലും സൂക്ഷ്മജീവാണുക്കള്‍ക്ക് ജൈവാവശിഷ്ടത്തെ വിഘടിപ്പിക്കുവാന്‍ സാധിക്കും. സൂക്ഷ്മജീവാണുക്കള്‍ ജൈവ പദാര്‍ത്ഥത്തെ വിഘടിപ്പിക്കുന്പോള്‍ ഉണ്ടാകുന്ന ഊര്‍ജ്ജവും കാര്‍ബണ്‍, നൈട്രജന്‍, ഫോസ്ഫറസ്, സള്‍ഫര്‍ മുതലായ മൂലകങ്ങളും അവയുടെ കോശത്തിന്‍റെ പ്ലോട്ടോപ്ലാസ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നു.

കന്പോസ്റ്റു നിര്‍മ്മാണത്തിന്‍റെ ആവശ്യകത

ജൈവജന്യമായ അവശിഷ്ടങ്ങള്‍ മണ്ണില്‍ ചേര്‍ക്കുന്പോള്‍ അതില്‍ അടങ്ങിയിരിക്കുന്ന സസ്യപോഷക മൂലകങ്ങള്‍ ചെടികള്‍ക്ക് ഉടനെ വലിച്ചെടുക്കുവാന്‍ സാധിക്കുന്നില്ല. മാത്രവുമല്ല അതില്‍ അടങ്ങിയിരിക്കുന്ന കാര്‍ബണ്‍, നൈട്രജന്‍ അനുപാതം വളരെ ഉയര്‍ന്നതുമായതിനാല്‍ ചെടികളുടെ വളര്‍ച്ചയ്ക്ക് താല്‍ക്കാലികമായി ദോഷകരമാവുകയും ചെയ്യുന്നു. ഇത്തരം അവശിഷ്ടങ്ങള്‍ മണ്ണില്‍ ചേര്‍ക്കുന്പോള്‍ സൂക്ഷ്മാണുക്കള്‍ നൈട്രജന്‍റെ സിംഹഭാഗവും അവയുടെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കുന്നതുകൊണ്ട് നൈട്രജന്‍ വളരെ കുറച്ചു മാത്രമേ ലഭിക്കുന്നുള്ളൂ. ഈ സാഹചര്യം ഒഴിവാക്കുന്നതിനു വേണ്ടിയാണ് ജൈവാവശിഷ്ടങ്ങള്‍ ചീയുവാന്‍ അനുവദിച്ച് കന്പോസ്റ്റാക്കി മണ്ണില്‍ ചേര്‍ക്കുന്നത്. കൂടാതെ മണ്ണില്‍ കിടന്ന് ചീഞ്ഞഴുകുന്പോള്‍ ഉണ്ടാകുവാന്‍ സാദ്ധ്യതയുള്ള വിഷമൂലകങ്ങള്‍ ചെടിയുടെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കുന്നതിനും ഇടയുണ്ട്. നേരെമറിച്ച്, ജൈവാവശിഷ്ടങ്ങള്‍ സൂക്ഷ്മജീവാണുക്കളുടെ സഹായത്താല്‍ ചീയുന്പോള്‍ അതിന്‍റെ വ്യാപ്തി കുറയുകയും കാര്‍ബണ്‍, നൈട്രജന്‍ അനുപാതം കുറച്ച് (20:1 അഥവാ അതില്‍ കുറച്ച്) ക്ലേദത്തിന്‍റെ  അവസ്ഥയിലാക്കുകയും ചെയ്യുന്നു. അങ്ങനെ കന്പോസ്റ്റ് മണ്ണിന്‍റെ ഭൗതികവും രാസികവും ജൈവികവുമായ ഘടനയ്ക്ക് വ്യതിയാനം വരുത്തി അതിന്‍റെ ഫലഭൂയിഷ്ഠത നിലനിര്‍ത്തുന്നു.

കന്പോസ്റ്റ് തയ്യാറാക്കല്‍

കൃഷിത്തോട്ടത്തിലെ അവശിഷ്ടങ്ങള്‍, കളകള്‍, പശുത്തൊഴുത്തിലേയും ടൗണുകളിലെയും ചപ്പുചവറുകള്‍, അടുക്കളയിലേയും കശാപ്പുശാലയിലേയും അവശിഷ്ടങ്ങള്‍ കരിന്പിന്‍ ചണ്ടി തുടങ്ങിയ ജൈവജന്യമായ പദാര്‍ത്ഥങ്ങളെ കന്പോസ്റ്റ് നിര്‍മ്മാണത്തിനായി ഉപയോഗിക്കാം. കന്പോസ്റ്റ് പല രീതിയില്‍ നിര്‍മ്മിക്കാവുന്നതാണ്.

1. നാടന്‍ രീതി

ഇതിനായി 3 അടി ആഴത്തിലും 3 അടി വീതിയിലും ആവശ്യാനുസരണം നീളത്തിലും കുഴി എടുക്കുക. പശുത്തൊഴുത്തിനോട് ചേര്‍ത്ത് കുഴി തയ്യാറാക്കുന്നതാണ് ഉചിതം. കന്പോസ്റ്റുകുഴി ചൂടില്‍ നിന്നും മഴയില്‍ നിന്നും സംരക്ഷിക്കുന്നത് അഭികാമ്യമാണ്. പശുത്തൊഴുത്തില്‍ നിന്നും നീക്കം ചെയ്യുന്ന അവശിഷ്ടങ്ങള്‍, ചാരം എന്നിവ കന്പോസ്റ്റ് നിര്‍മ്മാണത്തിനായി ഉപയോഗിക്കാവുന്നതാണ്. ഏകദേശം അര അടി ഘനത്തില്‍ അവശിഷ്ടങ്ങള്‍ വിതറിയ ശേഷം ചാണകം വെള്ളത്തില്‍ കലക്കി തളിക്കുകയോ വിതറുകയോ ചെയ്യുക. ഈ രീതിയില്‍ കുഴിയുടെ ഉപരിതലത്തില്‍ നിന്നും 1 അടി മുതല്‍ 1 1/2 അടി വരെ ഉയരത്തില്‍ ചപ്പുചവറുകളും ചാണകവും മാറി മാറി നിറയ്ക്കേണ്ടതാണ്. കന്പോസ്റ്റിനായി ഉപയോഗിക്കുന്ന അവശിഷ്ടങ്ങളുടെ സ്വഭാവം അനുസരിച്ച് വെള്ളം തളിച്ചുകൊടുക്കുന്നത് നിയന്ത്രിക്കേണ്ടതാണ്. ഏറ്റവും അവസാനം കുഴി മണ്ണുകൊണ്ട് പൊതിഞ്ഞു മൂടണം. നാലുമുതല്‍ ആറുമാസത്തിനകം കുഴിയിലെ അവശിഷ്ടങ്ങല്‍ കന്പോസ്റ്റായി മാറിയിരിക്കും. കുഴിയ്ക്കുള്ളില്‍ വെള്ളം ഒലിച്ചിറങ്ങാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ചാണകത്തിന്‍റെ അഭാവ ത്തില്‍ യൂറിയയോ, അമോണിയം സള്‍ഫേറ്റോ ചേര്‍ത്ത് ജൈവാവശിഷ്ടങ്ങളുടെ ചീയല്‍ ത്വരിതപ്പെടുത്താവുന്നതാണ്.

2. ഇന്‍ഡോര്‍ രീതി

ഈ രീതിയില്‍ തയ്യാറാക്കുന്പോള്‍ കുഴിയുടെ ആവശ്യമില്ല. ഇതിനായി ചപ്പുചവറുകള്‍ തുറസ്സായ സ്ഥലത്ത് വിതറിയിട്ട് ചാണകം കലക്കി തളിക്കുക, പീന്നീട് ഇതിനെ 4 മുതല്‍ 6 മീറ്റര്‍ വരെ നീളവും 1 മീറ്റര്‍ വീതിയും 1 മീറ്റര്‍ ഉയരവുമുള്ള കൂനകളാക്കുക. ഇടയ്ക്കിടയ്ക്ക് അവശ്ഷിടങ്ങള്‍ തിരിച്ചിടുകയും വെള്ളം ഒഴിച്ച് നനച്ച് കൊടുക്കുകയും ചെയ്യണം. ഏകദേശം 3 മുതല്‍ 4 മാസം കൊണ്ട് ഇവ കന്പോസ്റ്റായി രൂപാന്തരപ്പെടുന്നു. എന്നാല്‍ കൂന കൂട്ടുന്നതിനും തിരിച്ചിടുന്നതിനുമായി തൊഴിലാളികളെ ആവശ്യമായതിനാല്‍ ഈ രീതിയിലുള്ള കന്പോസ്റ്റ് നിര്‍മ്മാണം ചെലവ് കൂടിയതാണ്. മാത്രവുമല്ല മഴയുടേയും ചൂടിന്‍റെയും കാഠിന്യത്താല്‍ സസ്യപോഷകമൂല്യങ്ങളുടെ നഷ്ടം ഉണ്ടാകുന്നു എന്നതും ഇതിന്‍റെ മറ്റൊരു ന്യൂനതയാണ്.

3 ബാംഗ്ളൂര്‍ രീതി

ടൗണുകളിലെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ചു കൊണ്ട് കന്പോസ്റ്റ് നിര്‍മ്മിക്കാവുന്ന ഒരു രീതിയാണ് ഇത്. ഇതിനായി 5 അടി മുതല്‍ 30 അടി വരെ നീളവും 5 അടി മുതല്‍ 8 അടി വരെ വീതിയും 3 അടി മുതല്‍ 4 അടി വരെ താഴ്ചയുള്ള കുഴികള്‍ എടുക്കാവുന്നതാണ്. ടൗണില്‍ നിന്നും അല്‍പം ദൂരെ മാറി പടിഞ്ഞാറു ഭാഗത്തായി വേണം കന്പോസ്റ്റു കുഴി തയ്യാറാക്കേണ്ടത്. കുഴിയുടെ അടിയിലായി അരയടി ഘനത്തില്‍ അവശിഷ്ടങ്ങള്‍ വിതറുക. അതിനു മുകളുലായി 5 സെ.മീ. ഘനത്തില്‍ മേല്‍മണ്ണ് വിതറുക. കുഴിയുടെ ഉപരിതലത്തില്‍ നിന്നും 15 സെ.മീ. ഉയരത്തില്‍ വരെ അവശിഷ്ടങ്ങളും മണ്ണും മാറി മാറി നിറയ്ക്കുക. ഏറ്റവും അവസാനം മണ്ണു കൊണ്ട് മൂടി 5 മുതല്‍ 6 മാസം വരെ സൂക്ഷിച്ചാല്‍ നല്ല കന്പോസ്റ്റ് ലഭിക്കുന്നതാണ്. ഗുണമേന്‍മ വര്‍ദ്ധിപ്പിക്കുവാനായി രാസവളങ്ങളോ ജീവാണുവളങ്ങളോ ചേര്‍ത്തു കൊടുക്കുന്നത് നല്ലതാണ്. കുഴിയുടെ അഭാവത്തില്‍ മേല്‍പറഞ്ഞ രീതിയില്‍ അവശിഷ്ടങ്ങള്‍ 1 മീ. ഉയരവും 1 മീ. വീതിയും സൗകര്യാര്‍ത്ഥമുള്ള നീളത്തിലും കൂന കൂട്ടിയാല്‍ 3 മുതല്‍ 4 മാസത്തിനകം ഇത് ഒരു വളമായി ഉപയോഗിക്കാവുന്നതാണ്. ഗ്രാമപ്രദേശങ്ങളില്‍ പൊതുവായ കന്പോസ്റ്റ് നിര്‍മ്മാണ പദ്ധതികള്‍ക്ക് ഈ മാര്‍ഗ്ഗം അവലംബിക്കാവുന്നതാണ്.

കന്പോസ്റ്റിന്‍റെ ഗുണമേന്‍മ വര്‍ദ്ധിപ്പിക്കല്‍

കന്പോസ്റ്റ് നിര്‍മ്മാണത്തിലൂടെ ഏകദേശം 20% പാക്യജനകം (ച) വാതക രൂപത്തില്‍ (അമോണിയ) നഷ്ടപ്പെടുന്നു. കുഴിയില്‍ അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുകയും അവസാനം മണ്ണു കൊണ്ട് പൊതിഞ്ഞു മൂടി സൂക്ഷിക്കുകയും ചെയ്താല്‍ ഈ നഷ്ടം കുറച്ചു കൂടി ഒഴിവാക്കാം. സൂപ്പര്‍ ഫോസ്ഫേറ്റ് (5%) ഹൈഡ്രോക്ലോറിക് ആസിഡ് (1%) കരിപ്പൊടി, അറപ്പുപൊടി, ജിപ്സം, മണ്ണ് ഇവയിലേതെങ്കിലുമൊന്ന് ചേര്‍ത്തു കൊടുത്താല്‍ പാക്യജനകത്തിന്‍റെ നഷ്ടം ഒഴിവാക്കുവാന്‍ സാധിക്കും.

യൂറിയ വെള്ളത്തില്‍ കലക്കി അവശിഷ്ടത്തില്‍ തളിച്ചു കൊടുക്കുന്നത് കന്പോസ്റ്റിലെ പാക്യജനകത്തിന്‍റെ (ച) അളവ് കൂട്ടുവാനും ഫോസ്ഫാറ്റിക് വളങ്ങളായ റോക്ക് ഫോസ്ഫേറ്റ് (മസ്സൂരിഫോസ്/ രാജ്ഫോസ്) ചേര്‍ക്കുന്നത് ഫോസ്ഫറസ്സിന്‍റെ അളവ് കൂട്ടുവാനും സാധിക്കുന്നു.

സാധാരണയായി കന്പോസ്റ്റ് നിര്‍മ്മിക്കുവാന്‍ എടുക്കുന്ന സമയം കുറച്ചു കൂടി കുറയ്ക്കുവാനും ഗുണമേന്‍മ കൂട്ടുവാനും ചില സൂക്ഷ്മ ജീവാണുക്കള്‍ക്ക് സാധിക്കും. അസറ്റോബാക്ടര്‍ എന്ന ബാക്ടീരിയേയും അസ്പര്‍ജിലിസ് അവാമോറി (അുെമൃഴശഹഹൗ െമംമാീൃശ), ബാസിലസ് പോളിമിക്സാ എന്നീ സൂക്ഷ്മാണുക്കളേയും ഇതിനായി ഉപയോഗിക്കാവുന്നതാണ്. കന്പോസ്റ്റുകുഴി നിറച്ച് ഒരു മാസം കഴിഞ്ഞതിനു ശേഷമാണ് മേല്‍പറഞ്ഞ ജീവാണുക്കളെ നിക്ഷേപിക്കുന്നത്. കന്പോസ്റ്റ് നിര്‍മ്മാണത്തില്‍ സമയദൈര്‍ഘ്യം കുറയ്ക്കുന്നു എന്നു മാത്രമല്ല ക്ലേദാംശം ഉയര്‍ത്തി സസ്യപോഷകമൂലകങ്ങളുടെ ലഭ്യതയും ഈ ജീവാണുക്കള്‍ ഉറപ്പു വരുത്തുന്നു.

കന്പോസ്റ്റ് വളത്തിന്‍റെ പ്രയോജനങ്ങള്‍

മണ്ണിലെ ക്ലേദാംശം ഉയര്‍ത്തി മണ്ണിന്‍റെ ഫലഭൂയിഷ്ഠത വര്‍ദ്ധിപ്പിക്കുന്നു.

രോഗാണുക്കള്‍, കീടങ്ങളുടെ വിവിധ ഘട്ടങ്ങള്‍, കളകളുടെ വിത്തുകള്‍ എന്നിവ കന്പോസ്റ്റു നിര്‍മ്മാണത്തില്‍ നശിക്കുന്നു.

മണ്ണിലെ അണുജീവികളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നു.

മണ്ണിലെ വായുസഞ്ചാരം, ജലനിര്‍ഗ്ഗമനശേഷി, താപനില എന്നിവ നിയന്ത്രിക്കുന്നു.

ബാഷ്പീകരണം മൂലം മണ്ണിലം ജനലഷ്ടം കുറയ്ക്കുന്നു.

മണ്ണൊലിപ്പ് തടയുന്നു.

മണ്ണിലെ സൂക്ഷ്മമൂലകങ്ങളുടെ ലഭ്യത ഉറപ്പു വരുത്തി ചെടികളുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നു.

ഏത് കാലാവസ്ഥയിലും ഏതി വിളകള്‍ക്കും യഥേഷ്ടം മണ്ണില്‍ ചേര്‍ത്തികൊടുക്കുവാന്‍ പറ്റുന്ന ഒരു വളമാണ് കന്പോസ്റ്റ്. മണ്ണിന്‍റെ സ്ഥായിഭാവം നിലനിര്‍ത്തി വിളകളുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കുവാനുതകുന്ന കന്പോസ്റ്റ്, ഒരു സാധാരണ കൃഷിക്കാരന് ചെലവു കൂടാതെ നിര്‍മ്മിക്കുവാന്‍ പറ്റുന്നതും രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കുവാന്‍ സാധിക്കുന്നതുമായ ഒരു ഉത്തമ ജൈവവളമാണ്.

വെര്‍മിവാഷ്

സസ്യ വളര്‍ച്ചയ്ക്കാവശ്യമായ പോഷകമൂലകങ്ങള്‍, ജീവകങ്ങള്‍, ഹോര്‍മോണുകള്‍, ആന്‍റിബയോട്ടിക്കുകള്‍, മുതലായവ ചെടികള്‍ക്കു പെട്ടെന്ന് ആഗിരണം ചെയ്യുവാന്‍ കഴിയുന്ന രീതിയില്‍ അടങ്ങിയിരിക്കുന്ന ദ്രാവക രൂപത്തിലുളള ഒരു ജൈവ പോഷകലായനിയാണ് വെര്‍മിവാഷ്. മണ്ണിരകന്പോസ്റ്റില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ദ്രാവകരൂപത്തിലുളള ഒരു ജൈവവളലായനിയാണിത്-

വെര്‍മിവാഷ് ശേഖരിക്കുന്നതിനുളള ലഘുവായ മാര്‍ഗ്ഗം വലിയ മുതല്‍ മുടക്കൊന്നുമില്ലാതെ കര്‍ഷകര്‍ക്ക് ചെയ്യാവുന്നതാണ്. ഇതിനായി 20- 25 സെ. മീറ്റര്‍ ഉയരമുളള പ്ലാസ്റ്റിക് ബെയ്സില്‍ എടുത്ത് അതിന്‍റെ അടിഭാഗത്ത് നടുവിലായി 1 സെ. മീറ്റര്‍ വ്യാസമുളള ഒരു ദ്വാരം ഇട്ട് ഒരു സ്റ്റാന്‍റില്‍ വയ്ക്കണം. വെര്‍മിവാഷ് ശേഖരിക്കുന്നതിനായി ഒരു ബക്കറ്റോ മറ്റു പാത്രങ്ങളോ ബെയിസിനിന്‍റെ കീഴിലായി വയ്ക്കണം ഈ ബെയിസിന്‍റെ അടിഭാഗത്ത് ഒരു നൈലോണ്‍ നെറ്റ് വട്ടത്തില്‍ വെട്ടിയെടുത്ത് വിരിക്കണം. ഇതിനുമുകളില്‍ 5 സെ. മീറ്റര്‍ ഉയരത്തില്‍ ചരലോ, ഓട്ടിന്‍ കഷണങ്ങളോ ഇട്ട് അതിനു മുകളിലായി അതേ കനത്തില്‍ ചകിരിയും ഇടണം. അതിനു മുകളില്‍ ജൈവ അവശിഷ്ടങ്ങളും ചാണകവും 8 : 1 എന്ന അനുപാതത്തില്‍ കലര്‍ത്തി നിറയ്ക്കണം. 10 ദിവസങ്ങള്‍ക്കു ശേഷം 100-200 എണ്ണം യൂഡ്രില്ലസ് യൂജീനിയെ എന്നയിനം മണ്ണിരകളെ നിക്ഷേപിക്കണം. ആഴ്ചയിലൊരിക്കല്‍ ജൈവാവശിഷ്ടങ്ങള്‍ ഇളക്കിക്കൊടുക്കുകയും ആവശ്യാനുസരണം വെളളം തളിച്ചുകൊടുക്കുകയും വേണം. ഏകദേശം 45 ദിവസങ്ങള്‍ കഴിയുന്പോള്‍ ജൈവാവശിഷടങ്ങള്‍ കറുത്ത കന്പോസ്റ്റായി മാറും അപ്പോള്‍ വെര്‍മിഷ് ശേഖരിക്കാവുന്നതാണ്. ഇതിനായി മണ്ണിരകളടങ്ങിയ കന്പോസ്റ്റില്‍ കൂടി ഏകദേശം 2 ലിറ്റര്‍ ചാണക വെളളം ഒഴിക്കണം. ഈ വെളളം കന്പോസ്റ്റിനേയും അതിലടങ്ങിയിരിക്കുന്ന മണ്ണിരകളേയും കഴുകി സാവധാനത്തില്‍ അരിച്ചിറങ്ങി ബെയ്സിന്‍റെ അടിഭാഗത്തുളള ദ്വാരം വഴി താഴെ വച്ചിരിക്കുന്ന ബക്കറ്റില്‍ ശേഖരിക്കപ്പെടും.

ഇങ്ങനെ ശേഖരിക്കുന്ന വെര്‍മിവാഷ് 4 - 5 ഇരട്ടി വെളളം ചേര്‍ത്ത് നേര്‍പ്പിച്ച ശേഷം സസ്യങ്ങളുടെ ഇലകളില്‍ തളിക്കുകയോ ചുവട്ടില്‍ ഒഴിച്ചു കൊടുക്കുകയോ ചെയ്യാം. നഴ്സറികള്‍, പുല്‍ത്തകിടികള്‍, പച്ചക്കറികള്‍, അലങ്കാരച്ചെടികള്‍, ഓര്‍ക്കിഡ്, ആന്തൂറിയം, എന്നിവയ്ക്ക് ഇതു നല്ല ജൈവവളമാണ്.

സസ്യങ്ങളുടെ വളര്‍ച്ചയ്ക്കാവശ്യമായ എല്ലാ പോഷകമൂലകങ്ങളും പെട്ടെന്നു ആഗിരണം ചെയ്യുവാന്‍ പറ്റിയ വിധത്തില്‍ വെര്‍മിവാഷില്‍ ലഭ്യമാണ്. കൂടാതെ സസ്യങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്ന ധാരാളം സൂക്ഷ്മാണുക്കള്‍ ഇതിലടങ്ങിയിരിക്കുന്നു. അന്തരീക്ഷത്തിലെ പാക്യജനകത്തെ സ്ഥിതീകരിക്കാനും ലേയത്വം കുറഞ്ഞ ഭാവഹത്തിന്‍റെ ലഭ്യത കൂട്ടാനും ജൈവ വസ്തുക്കളിലെ സെല്ലുലോസിനെ വിഘടിപ്പിക്കാനും സഹായിക്കുന്ന പലതരം സൂക്ഷ്മാണുക്കളും ഇതിലടങ്ങിയിട്ടുണ്ട്. കീട, രോഗ പ്രതിരോധശേഷിക്കു സഹായിക്കുന്ന ആന്‍റിബയോട്ടിക്കുകളും വളര്‍ച്ച ത്വരിതപ്പെടുത്തുന്ന ഹോര്‍മോണുകളും ഇതില്‍ അടങ്ങിയിട്ടുളളതിനാല്‍ ഇതിന്‍റെ പ്രയോഗം, സസ്യങ്ങളുടെ വിളവും ഗുണമേന്‍മയും വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്നു.

ജൈവ കീടനാശിനികള്‍

കാര്‍ഷിക മേഖലയിലെ ചെലവേറിയതും ഒഴിച്ചുകൂടാനാവാത്തതുമായ ഉത്പാദനോപാധിയായി കീടനാശിനികള്‍ ഇന്ന് മാറിയിട്ടുണ്ട്. ഈ രാസ കീടനാശിനികളുടെ അനിയന്ത്രിതമായ ഉപയോഗം മിത്രകീടങ്ങളുടെ വിനാശത്തിനും പരിസര മലീനീകരണത്തിനും കീടനാശിനികള്‍ക്കെതിരെ പ്രതിരോധശക്തി ആര്‍ജിക്കുന്നതിനും ഉത്പന്നങ്ങളില്‍ അവശിഷ്ടവിഷം തങ്ങിനില്‍ക്കുന്നതിനും അപ്രധാന കീടങ്ങള്‍ പ്രധാന കീടങ്ങളായി മാറുന്നതിനും കാരണമായിത്തീര്‍ന്നിരിക്കുന്നു.

ലക്നോവിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ടോക്സ്ക്കോളജിയിലെ ഒരു പഠനം തെളിയിക്കുന്നത് ഓരോ ഇന്ത്യക്കാരനും 0.2664 മില്ലിഗ്രാം കീടനാശിനി ദിവസേന ഭക്ഷിക്കുന്നു എന്നാണ്. ഇത് ക്യാന്‍സര്‍, ത്വക്രോഗങ്ങള്‍, ഉദരരോഗങ്ങള്‍, അലര്‍ജി തുടങ്ങിയ പല രോഗങ്ങള്‍ക്കും കാരണമായിത്തീരുന്നു.

രാസകീടനാശിനികളോ കുമിള്‍ നാശിനികളോ പ്രയോഗിച്ചാലേ കീട-രോഗനിയന്ത്രണം സാധ്യമാകു എന്നൊരു ധാരണ പല കര്‍ഷകര്‍ക്കുമുണ്ട്. ശരിയായ അളവിലും കീടബാധ ആരംഭിക്കുന്ന സമയത്തും പ്രയോഗിച്ചാല്‍ ജൈവ കീടനാശിനികളും വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കും. പല സസ്യങ്ങളും കീടനശീകരണ ശേഷിയുളള പദാര്‍ത്ഥങ്ങളുടെ സമൃദ്ധമായ കലവറയാണ്. കീടനശീകരണശേഷിയുളള പദാര്‍ത്ഥങ്ങള്‍ ലഭിക്കുന്ന ചെടികളില്‍ പ്രധാനപ്പെട്ടവ ആര്യവേപ്പ്, മലവേപ്പ്, പുകയില, വയന്പ്, ആടലോടകം, കരിനൊച്ചി, കടലാവണക്ക്,, പാണല്‍, നാറ്റപ്പൂച്ചെടി, ജമന്തി, ചെന്പകം, ലന്താന, തുളസി, രാമച്ചം, മാരിഗോള്‍ഡ്, ഇഞ്ചിപ്പുല്ല്, വെളുത്തുളളി, ജീരകം, ഉലുവ, കുരുമുളക്, മഞ്ഞള്‍, മുരിങ്ങ, പൊങ്ങന്‍, ബെഗേന്‍വില്ല, ചെത്തി, കീഴാര്‍നെല്ലി, കലോട്രോ പിസ് (എരുക്ക്) തുന്പ, പച്ചമുളക്, തുടങ്ങിയവയാണ്. ചെലവു കുറഞ്ഞതും ഫലപ്രദമായ ഇത്തരം ജൈവകീടനാശിനികള്‍ എങ്ങനെ തയ്യാറാക്കി പ്രയോഗിക്കാമെന്ന് ഇനിപ്പറയുന്നു.

വേപ്പെണ്ണ എമള്‍ഷന്‍

പച്ചക്കറി വിളകളെ ആക്രമിക്കുന്ന ഇലതീനിപ്പുഴുക്കള്‍, ചിത്രകീടം, വെളളീച്ച, പയര്‍പ്പേന്‍ എന്നിവയ്ക്കെതിരെ ഫലപ്രദം. വേപ്പെണ്ണ എമള്‍ഷന്‍ തയ്യാറാക്കുവാന്‍ ഒരു ലിറ്റര്‍ വേപ്പെണ്ണയ്ക്ക് 60 ഗ്രാം ബാര്‍സോപ്പ് വേണം. അരലിറ്റര്‍ ചെറു ചൂടു വെളളത്തില്‍ ലയിപ്പിച്ച് പതപ്പിച്ചെടുത്ത ബാര്‍സോപ്പ് വേപ്പെണ്ണയുമായി ചേര്‍ത്ത് ഇളക്കണം. ഇത് 40 ഇരട്ടി വെളളം ചേര്‍ത്ത് നേര്‍പ്പിച്ചു വേണം ചെടികളില്‍ തളിക്കേണ്ടത്.

നാറ്റപൂച്ചെടി എമള്‍ഷന്‍

വിവിധ വിളകളുടെ പ്രധാന ശത്രൂവായ മുഞ്ഞകളുടെ (ഏഫിഡുകള്‍) നിയന്ത്രണത്തിന് ഇത് ഫലപ്രദമാണ്. നാറ്റപ്പൂച്ചെടിയുടെ (ഹിപ്പറ്റിസ് സ്വാവിയോളന്‍സ്) ഇളം തണ്ടും ഇലകളും അരച്ചു പിഴിഞ്ഞ് ചാര്‍ എടുക്കുക. 60 ഗ്രാം ബാര്‍സോപ്പ് അരലിറ്റര്‍ വെളളത്തില്‍ ലയിപ്പിച്ചെടുത്ത ലായനി 1 ലിറ്റര്‍ ടാറുമായി ചേര്‍ത്തിളക്കി എമള്‍ഷന്‍ ഉണ്ടാക്കാം. ഇത് പത്തിരട്ടി വെളളത്തില്‍ ചേര്‍ത്ത് പ്രയോഗിക്കാം.

വേപ്പിന്‍ കഷായം

ഒരു ലിറ്റര്‍ കഷായം തയ്യാറാക്കുന്നതിന് 20 ഗ്രാം വേപ്പിന്‍ പരിപ്പ് വേണം. 30 ഗ്രാം ഉണങ്ങിയ കായകളില്‍ നിന്നും ഇത്രയും പരിപ്പ് ലഭിക്കും. സാധാരണയായി 0.1 മുതല്‍ 0.3 ശതമാനം വീര്യത്തിലാണ് ഇവ പ്രയോഗിക്കുന്നത്. 0.1 ശതമാനം വീര്യത്തില്‍ തളിക്കാന്‍ ഒരു ഗ്രാം വേപ്പിന്‍കുരു പൊടിച്ച് 1 ലിറ്റര്‍ വെളളത്തില്‍ ലയിപ്പിക്കണം. വേപ്പിന്‍കുരു പൊടിച്ചത് ഒരു തുണിയില്‍ കെട്ടി വെളളത്തില്‍ 12 മണിക്കൂര്‍ മുക്കി വയ്ക്കണം. പിന്നീട് കിഴി പലപ്രാവശ്യം വെളളത്തില്‍ മുക്കി പിഴിഞ്ഞ് ഇതിലെ സത്തു മുഴുവന്‍ വെളളത്തില്‍ കലര്‍ത്തുക. ചെടികളുടെ ഇല, കായ് എന്നിവ കാര്‍ന്നു തിന്നുന്ന പുഴുക്കള്‍, പച്ചത്തുളളന്‍ എന്നിവയ്ക്കെതിരെ ഇത് ഫലപ്രദമാണ്.

ആര്യ വേപ്പിന്‍റെ ഇലയില്‍ നിന്നും കഷായമുണ്ടാക്കാവുന്നതാണ്. ഇതിനായി 100 ഗ്രാം പച്ചില 5 ലിറ്റര്‍ വെളളത്തില്‍, തിളപ്പിക്കുകയും തണുത്തശേഷം ചെടികളില്‍ പന്പ് ഉപയോഗിച്ച് തളിക്കുകയും ചെയ്യാം.

മണ്ണെണ്ണക്കുഴന്പ്

ബാര്‍സോപ്പും മണ്ണെണ്ണയുമാണ് പ്രധാന ചേരുവകള്‍. 250 ഗ്രാം ബാര്‍സോപ്പ് ചെറുതായി അരിഞ്ഞ് രണ്ട് ലിറ്റര്‍ ചെറു ചൂടുവെളളത്തില്‍ നല്ലവണ്ണം ലയിപ്പിക്കണം. ലായിനി തണുത്തു കഴിയുന്പോള്‍ നാലരലിറ്റര്‍ മണ്ണെണ്ണ ഇതിലേക്ക് കലക്കി യോജിപ്പിക്കണം. ഈ കുഴന്പ് 10 പ്രാവശ്യം വരെ നേര്‍പ്പിച്ചു വേണം പ്രയോഗിക്കേണ്ടത്. ചെടികളുടെ നീരുറ്റിക്കുടിക്കുന്ന കീടങ്ങള്‍ക്കെതിരെ തളിക്കാന്‍ പറ്റിയ സ്പര്‍ശന കീടനാശിനിയാണിത്.

പുകയില കഷായം

വില കുറഞ്ഞ പുകയില ഉപയോഗിച്ച് തയ്യാറാക്കുന്ന കഷായം പച്ചക്കറികളിലെ പല കീടങ്ങളേയും നിയന്ത്രിക്കുന്നത് നല്ലതാണ്. അര കിലോഗ്രാം പുകയില ഞെട്ടോടെ ചെറുതായി അരിഞ്ഞ് നാലര ലിറ്റര്‍ വെളളത്തില്‍ മുക്കി ഒരു ദിവസം വയ്ക്കുക. പുകയില കഷണങ്ങള്‍ പിഴിഞ്ഞ് മാറ്റി ലായനി അരിച്ചെടുക്കുക. 120 ഗ്രാം ബാര്‍ സോപ്പ് ചീളുകളാക്കി ചെറു ചൂടു വെളളത്തില്‍ ലയിപ്പിച്ച് പതപ്പിച്ചെടുക്കുക. ഈ സോപ്പ് ലായനി അരിച്ചെടുത്ത പുകയില കഷായത്തിലേക്ക് ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഇത് 6 മുതല്‍ 7 മടങ്ങ് നേര്‍പ്പിച്ച് തളിക്കാന്‍ ഉപയോഗിക്കാം.

വെളുത്തുളളി മിശ്രിതം

20 ഗ്രാം വെളുത്തുളളി നന്നായി അരച്ച് ഒരുലിറ്റര്‍ വെളളത്തില്‍ ചേര്‍ത്ത് അരിച്ചെടുക്കുക. എന്നിട്ട് 1 ലിറ്റര്‍ ലായിനിക്ക് 4 മില്ലി ലിറ്റര്‍ എന്ന തോതില്‍ മാലത്തിയോണ്‍ ചേര്‍ത്ത് ഇലയുടെ അടിഭാഗത്ത് ചെറുകണികകളായി പതിക്കുന്ന രീതിയില്‍ തളിച്ചാല്‍ പാവലിന്‍റെയും പടവലത്തിന്‍റെയും പ്രധാന ശത്രുവായ പച്ചത്തുളളനെ നിയന്ത്രിക്കാം. വെളുത്തുളളി വേപ്പെണ്ണ എമള്‍ഷനുമായി ചേര്‍ത്ത് ഉപയോഗിക്കാം.

പടവല വര്‍ഗ്ഗ പച്ചക്കറികളുടെ പ്രധാന ശത്രുവാണ് കായീച്ചകള്‍. കേട് ബാധിച്ച കായ്കള്‍ പറിച്ചു നശിപ്പിക്കുന്നതും നാല് ചുവടിന് ഒരു കെണി എന്ന കണക്കില്‍ ഇടവിട്ട് പഴക്കെണികളും തുളസിക്കെണികളും സ്ഥാപിക്കുന്നതും കായീച്ചയ്ക്കെതിരെ വളരെ ഫലപ്രദമാണ്.

തുളസിക്കെണി

ഒരു കൈപ്പിടി തുളസിയില നല്ലതുപോലെ അരച്ച് നീര് കളയാതെ ചിരട്ടക്കുളളില്‍ വെക്കുക. തുളസിച്ചാര്‍ ഉണങ്ങിപോകാതിരിക്കാന്‍ കുറച്ചു വെളളം ചിരട്ടക്കുളളില്‍ ഒഴിക്കുക. ഇതില്‍ 10 ഗ്രാം ശര്‍ക്കര പൊടിച്ച് ഒപ്പം ഒരു നുളള് ഫ്യുറഡാന്‍ തരികൂടി ചിരട്ടയില്‍ ഇട്ട് ഇളക്കുക. ഇപ്രകാരം തയ്യാര്‍ ചെയ്ത കെണികള്‍ കയറുപയോഗിച്ച് പന്തലില്‍ ഉറി കെട്ടിയിടുക.

പഴക്കെണി

തൊലിയുരിയാത്ത പാളയംകോടന്‍ പഴം മൂന്ന് നാല് കഷണങ്ങളായി ചരിച്ച് മുറിക്കുക. എന്നിട്ട് മുറിപ്പാടില്‍ അല്‍പം ഫ്യൂറഡാന്‍ തരികള്‍ വിതറണം. ഫ്യൂറഡാന്‍റെ തരി പതിഞ്ഞിരിക്കുന്ന ഭാഗം മുകളിലാക്കി ചിരട്ടക്കുളളില്‍ വച്ച് പന്തലില്‍ ഉറിക്കെട്ടി തൂക്കുക.

കഞ്ഞിവെളളക്കെണി

ഒരു ചിരട്ടയുടെ കാല്‍ ഭാഗം തണുത്ത കഞ്ഞിവെളളം എടുക്കുക. ഇതില്‍ 10 ഗ്രാം ശര്‍ക്കരയും അരഗ്രാം ഫ്യൂറഡാന്‍ തരികളുമിട്ട് നല്ലവണ്ണം ഇളക്കി വയ്ക്കുക. കായീച്ചക്കെതിരെ ഫലപ്രദം.

ശര്‍ക്കരക്കെണി

വെണ്ട, വഴുതന, പയര്‍, എന്നീ ചെടികളിലെ വേര്, തണ്ട്, പൂവ്, കായ് ഇവ തുരന്നു നശിപ്പിക്കുന്ന നെയ്യുറുന്പുകളെ നശിപ്പിക്കാന്‍ ശര്‍ക്കരക്കെണി മതിയാകും. ഒരു ചെറു കഷണം ശര്‍ക്കര (ഉദ്ദേശം 10 ഗ്രാം) വെളളത്തില്‍ മുക്കിയെടുക്കുക. ഒരു ചിരട്ടയ്ക്കുളളില്‍ ഈ ശര്‍ക്കര കഷണം വിരല്‍ കൊണ്ട് അമര്‍ത്തി തേച്ച് പിടിപ്പിക്കുക. ചിരട്ടക്കുളളില്‍ തേച്ചു പിടിപ്പിച്ച ശര്‍ക്കരയുടെ മുകളില്‍ ഒരു നുളള് ഫ്യൂറഡാന്‍ തരി വിതറുക. ഇപ്രകാരം തയ്യാര്‍ ചെയ്ത ശര്‍ക്കരക്കെണി ഉറുന്പുകളുടെ കൂടിനരുകില്‍ വയ്ക്കുക. നെയ്യുറുന്പുകള്‍ കൂടിളകി ശര്‍ക്കരക്കെണിയില്‍ വരുകയും വിഷലിപ്തമായ ശര്‍ക്കര തിന്ന് ചാകുകയും ചെയ്യും.

കിരിയാത്ത് എമള്‍ഷന്‍

കിരിയാത്ത് ചെടിയുടെ ഇളം തണ്ടുകളും ഇലകളും ചതച്ച് നീരെടുക്കുക. ഒരു ലിറ്റര്‍ നീരില്‍ 50 ഗ്രാം ബാര്‍സോപ്പ് ലയിപ്പിച്ചെടുത്ത് യോജിപ്പിക്കുക. ഇത് 10 ഇരട്ടി വെളളം ചേര്‍ത്ത് നേര്‍പ്പിച്ച ശേഷം ചെടികളില്‍ തളിക്കാം. മുഞ്ഞ, വെളളീച്ച, ഇലപ്പേന്‍ തുടങ്ങി നീരുറ്റി കുടിക്കുന്ന പ്രാണികള്‍ക്കെതിരെ ഏറെ ഫലപ്രദം. പാവലിന്‍റെയും പടവലത്തിന്‍റേയും ഇലകളും കായ്കളും കേടുവരുത്തുന്ന വരയന്‍ പുഴുവിനേയും കൂനന്‍ പുഴുവിനേയും നിയന്ത്രിക്കാന്‍ ഒരു ലിറ്റര്‍ കിരിയാത്തിന്‍റെ ചാറില്‍ 1 ലിറ്റര്‍ ഗോമൂത്രം കലര്‍ത്തുക. ഇതിലേക്ക് 10 ഗ്രാം കാന്താരി മുളകും അരച്ചു ചേര്‍ക്കുക. ഇത് 10 ഇരട്ടി വെളളം ചേര്‍ത്ത് നേര്‍പ്പിച്ച് ഇലയുടെ അടിയില്‍ തളിക്കുക.

കട്ടപ്പുഴുവിനെ കെണിവെച്ചു നശിപ്പിക്കാന്‍ ഒരു പിടി അരിത്തവിടില്‍ 10 ഗ്രാം ശര്‍ക്കര നല്ലതുപോലെ പൊടിച്ചു ചേര്‍ത്തതില്‍ 5 ഗ്രാം സെവിന്‍ ചേര്‍ത്ത് ഇളക്കിയശേഷം മിശ്രിതം ചിരട്ടയില്‍ കൃഷി സ്ഥലത്ത് പല സ്ഥലങ്ങളിലായി വെച്ച് പുഴുവിനെ നശിപ്പിക്കാം

കരിങ്ങോട്ടിയെണ്ണ എമള്‍ഷന്‍

മരച്ചീനിക്കൃഷിയിലെ ചിതലിന്‍റെ നിയന്ത്രണത്തിന് 1 ലിറ്റര്‍ കരിങ്ങോട്ടിയെണ്ണയില്‍ അര ലിറ്റര്‍ വെളളത്തില്‍ ലയിപ്പിച്ച 60 ഗ്രാം ബാര്‍സോപ്പ് ചേര്‍ത്ത് എമള്‍ഷന്‍ ഉണ്ടാക്കി 10 ഇരട്ടി വെളളത്തില്‍ നേര്‍പ്പിച്ചശേഷം മരച്ചീനിത്തണ്ടില്‍ തളിക്കുകയും ചുവട്ടില്‍ ഒഴിക്കുകയും ചെയ്യാം.

ചെടികളില്‍ നിന്നും തയ്യാറാക്കുന്ന മിക്ക കീടനാശിനികളുടേയും പ്രവര്‍ത്തനക്ഷമത 10 ദിവസത്തിലേറെ നീണ്ടു നില്‍ക്കാത്തതിനാല്‍ ഇങ്ങനെ തയ്യാറാക്കുന്ന മരുന്നുകള്‍ രണ്ടാഴ്ചയിലൊരിക്കല്‍ വീതമെങ്കിലും ചെടികളില്‍ തളിച്ചു കൊടുക്കണം.
കഴിയുന്നതും ജൈവകീടനാശിനികള്‍ പ്രയോഗിക്കുന്നതുമൂലം, പല ശത്രുകീടങ്ങള്‍ ക്കെതിരെ പ്രകൃത്യാ തന്നെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന അനേകം മിത്രപ്രാണികളുടെ സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യും.

ബയോടെക്നോളജി


സംസ്ഥാനത്തെ കാര്‍ഷികമേഖലയില്‍ അത്യാധുനിക ശാസ്ത്രസങ്കേതത്തിന് വഴിതുറക്കുന്ന ശ്രദ്ധേയമായ ഒരു ചുവടുവയ്പാണ് തിരുവനന്തപുരത്ത് കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന ബയോടെക്നോളജി & മോഡല്‍ ഫ്ളോറികള്‍ച്ചര്‍ സെന്‍റര്‍ (ജൈവസാങ്കേതിക- മാതൃകാ പുഷ്പ കൃഷികേന്ദ്രം). 2000 ആഗസ്റ്റ് മാസം 9 ന് പ്രവര്‍ത്തനമാരംഭിച്ച ഈ കേന്ദ്രം കാര്‍ഷികമേഖലയില്‍ അനന്തസാധ്യതകളുള്ള ബയോടെക്നോളജിയുടെ നാനാമുഖങ്ങളെ പ്രയോജനപ്രദമാംവിധം ചുഷണം ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതാണ്. തിരുവനന്തപുരം നഗരത്തില്‍നിന്ന് 18 കിലോമീറ്റര്‍ വടക്കുഭാഗത്തേയ്ക്കുമാറി ദേശിയപാതയില്‍ ഏതാണ്ട് 2 ഏക്കര്‍ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന കേന്ദ്രം അതിന്‍റെ ആശയത്തിലെ നൂതനത്വം പോലെ തന്നെ കെട്ടിടനിര്‍മ്മാണത്തിലെ ശില്പചാതുരിയിലും വളരെ വൈവിധ്യം പുലര്‍ത്തുന്നു. 532.12 ചതുരശ്രമീറ്റര്‍ ആണ് കേന്ദ്രത്തിലെ ടിഷ്യുകള്‍ച്ചര്‍ ലബോറട്ടറിയുടെ വിസ്തൃതി.

സംസ്ഥാന കൃഷിവകുപ്പിന്‍റെ കീഴില്‍പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിന്‍റെ പ്രധാന സ്ഥാപിത ലക്ഷ്യങ്ങള്‍ ഇനി പറയുന്നു

വികസന സാധ്യതയുള്ള പുഷ്പങ്ങള്‍, ഫലവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ ഉള്‍പ്പടെയുള്ള വിളകളുടെ വംശവര്‍ദ്ധന, ടിഷ്യു കള്‍ച്ചര്‍ രീതിയിലുടെ കാര്യക്ഷമമാം വണ്ണം ഏറ്റെടുത്തു നടത്തുക.

ടിഷ്യുകള്‍ച്ചര്‍ വികസനത്തിനു വേണ്ടിയുള്ള ഒരു പരിശീലനകേന്ദ്രമായി പ്രവര്‍ത്തിക്കുക.

വംശനാശഭീഷണി നേരിടുന്ന സസ്യസ്പീഷീസുകളുടെ സംരക്ഷണവും വംശവര്‍ദ്ധവും നടത്തുക.

അലങ്കാരസസ്യങ്ങളുടെ ഇനങ്ങളെ കാര്യക്ഷമമാം വിധം മേന്മയുള്ളതാക്കിത്തീര്‍ക്കുക.

ചെന്പരത്തി, തെറ്റി, കള്ളിച്ചെടി, ക്രോട്ടണ്‍,കോളിയസ്, ബിഗോണിയ തുടങ്ങിയ ഉദ്യാനസസ്യങ്ങുടെ പരമാവധി ഇനങ്ങള്‍ ശേഖരിക്കുകയും അങ്ങനെ അതേകുറിച്ച് പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഉപകാരപ്പെടുമാറ് ഒരു വിദ്യാഭ്യാസ-- - ഗവേഷണ കേന്ദ്രമായി പ്രവര്‍ത്തിക്കുക.

പരന്പരാഗതമായ വംശവര്‍ദ്ധന രീതികള്‍ ഉപയോഗിച്ച് അലങ്കാരസസ്യങ്ങളുടെ ഉല്പാദനവും വിതരണവും നടത്തുക.

അവസാനം പരിഷ്കരിച്ചത് : 5/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate