Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / ജലസംരക്ഷണം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ജലസംരക്ഷണം

പ്രക്യതിക്യഷി തികച്ചും അക്ഷയമായിത്തീരുന്നത് മഴയെമാത്രം ആശ്ര യിച്ച് ക്യഷികൾ വിജയിപ്പിക്കാൻ കഴിയുമ്പോഴാണ്.

പ്രക്യതിക്യഷി തികച്ചും അക്ഷയമായിത്തീരുന്നത് മഴയെമാത്രം ആശ്ര യിച്ച് ക്യഷികൾ വിജയിപ്പിക്കാൻ കഴിയുമ്പോഴാണ്. ഡീസലും പെട്രോളുംപോലുള്ള ഊർജദ്രവങ്ങൾ ഉപയോഗപ്പെടുത്തി പമ്പുവെച്ച് ജലസേചനം നടത്തുന്ന ക്യഷിയെ പ്രക്യതിക്യഷിയായി അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്.കാരണം, ജലസേചനത്തിനായി ഉപയോഗപ്പെടുത്തുന്ന ഉൗർജസ്രോതസ്
ആസന്നഭാവിയിൽ തീർന്നുപോകുന്ന ഒന്നാണ്. അതിനെ ആശ്രയിച്ച് നടത്തുന്ന കൃഷി ഒരിക്കലും 'അക്ഷയകൃഷി' ആവില്ലല്ലോ. പ്രക്യതിയുടെ വരദാനമായ മഴവെള്ളം സംഭരിച്ചു നിർത്തി ഗുരുത്വാകർഷണം മൂഖേന വെള്ളം തിരിച്ച് നടത്തുന്ന ജലസേചനം മാത്രമേ പ്രകൃതികൃഷിയിൽ പാടു എന്നൊരു സങ്കല്പം  മുന്നോട്ടു വയ്ക്കുന്നുണ്ട്. അതിനു സാധിക്കുന്നില്ലെങ്കിൽ വേനൽക്കാലത്തു ഭൂമി തരിശിട്ട് (പകുതിജന്യമായ ഊർജശേഖരണത്തെ പ്രാത്സാഹിപ്പിച്ച് മഴക്കാലം തുടങ്ങുന്നതോടെ ക്യഷി
കൾ വീണ്ടും തുടരുകയെന്നതാണ് അംഗീകൃതമായ ജൈവക്യഷി രീതി മഴവെളളം കുത്തിയൊലിച്ച് നഷ്ടപ്പെടാതെ കൃഷിയിടത്തിൽ പരന്നു വ്യാപിച്ച് അടിമണ്ണിലേക്കു സമ്യദ്ധമായി ഉൗർന്നിറങ്ങാനുള്ള സാഹചര്യങ്ങൾ ഒരുക്കുകയെന്നതാണു ജലസംരക്ഷണരീതികളുടെ അടിസ്ഥാനതത്ത്വം, കേരളത്തിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് താഴെപറയുന്ന അഞ്ചു
രീതികൾ ഇതിനായി പിന്തുടരാവുന്നതാണ്.

വാരംകോരി നടത്തുന്ന പയർകൃഷി

ആധുനിക കൃഷിസമ്പ്രദായങ്ങൾ പ്രചരിച്ചു തുടങ്ങും മുൻപ് നമ്മുടെ നാട്ടിൽ നടത്താറുണ്ടായിരുന്ന ഒരു പ്രത്യേകതരം പയർ ഷി ജലസംരക്ഷണത്തിനു ഏറെ സഹായകമാകുന്ന ഒന്നത്രെ. കൊല്ലം-ആലപ്പുഴ ജില്ലകളിലെ മണൽ ഏറിയ തീരപ്രദേശങ്ങളിലാണ് ഇത്തരം പയർകൃഷി ചെയ്യാറുണ്ടായിരുന്നത്. കാലവർഷം തുടങ്ങി ഒരാഴ്ചയ്ക്കുശേഷമാണ് ഇതിനുള്ള പണികൾ തുടങ്ങാറ്. അതായത് മഴ കനത്തു മണ്ണ് നന്നായി കുതിർന്നശേഷം ക്യഷിയിടത്തിൽ ആദ്യം ചാരവും പയറുവിത്തും ഒരുമിച്ചു വിതറുന്നു.
നിറയെ കളകൾ നിറഞ്ഞ മേൽമണ്ണിലാണ് ചാരവും വീഞ്ഞും വിതറുന്നത് എന്നോർക്കണം. ഏതാണ്ട് ഇതേ സമയത്തുതന്നെയാണു തെങ്ങുകള്‍ക്ക് തടം തുറന്നു വളങ്ങൾ ചേർക്കുന്നതും. തെങ്ങിനു തടം തുറന്നുണ്ടാകുന്ന മേല്‍മണ്ണ്‍ തെങ്ങിനു ചുറ്റും ഒരു ബണ്ട് പോലെ കൂടുന്നു. ഇതിന്റെ തുടർച്ചയായി തെങ്ങുകൾക്കിടയിലുളള സ്ഥലത്തും മേൽമണ്ണ് വെട്ടി  ചാലുകളും വാരങ്ങളും സൃഷ്ടിക്കുന്നു, തോട്ടത്തിന്റെ കിടപ്പനുസരിച്ച് ചരിവിനു കുറുകേയാണ് ഇത്തരം ചാലും വാരങ്ങളും ഉണ്ടാക്കുന്നത്, തോട്ടം
മുഴുവൻ കിളയ്ക്കുകയോ കളകൾ നീക്കുകയോ ചെയ്യുന്നില്ലെന്നകാര്യം പ്രത്യേകം ഓർക്കണം. അതായത് മിനിമം ടില്ലേജ് എന്ന  ജൈവകൃഷി രീതി പാലിച്ചുകൊണ്ടാണ് ഇവിടെ പയറുകൃഷി നടത്തുന്നത്, ചാലു കീറുമ്പോൾ,കോരുന്ന ഒാരോ മൺവെട്ടിപ്പാട് മണ്ണും കളകൾ അടിയിൽ പോകുന്ന വിധം തലകീഴായി മറിക്കുമെന്നതാണ് ഇത്തരം പയറുകൃഷിയുടെ ഒരു
പ്രധാനപ്രത്യേകത, തോട്ടത്തിൽ നേരത്തെ വിതറിയ ചാരവും പയറ്റുവിത്തും അങ്ങനെ വാരങ്ങൾക്കടിയിലായി മറയുന്നു. തോട്ടമാകെ വാരവും ചാലുകളുമായി മാറുന്നു. രണ്ടു ദിവസങ്ങൾക്കുള്ളിൽ പയറുവിത്തുകൾ മുഴുവൻ വാരങ്ങളിൽ ഇറങ്ങുന്ന രീതിയിൽ കിളിർത്തു പൊങ്ങുന്നതുകാണാം, രണ്ടാഴ്ചയ്ക്കുള്ളിൽ കളകൾക്കു തലപൊക്കാൻ അവസരം കിട്ടാത്തവിധം തോട്ടം മുഴുവൻ പയർച്ചെടികൾകൊണ്ട് മൂടും, ഏറ്റവും കുറഞ്ഞ കൂലിച്ചെലവിൽ
(ഊർജവ്യയത്തിൽ) ഏറ്റവും മെച്ചപ്പെട്ട വിളവും പരിസ്ഥിതിസംരക്ഷണവും ലഭിക്കുന്ന ഒരു കൃഷിരീതിയാണിത്. ഇടവപ്പാതിക്കു വിതയ്ക്കുന്ന പയർവിള ചിങ്ങത്തിൽ പൂത്തുകായ്ച്ച് തുടങ്ങുമെന്നതിനാൽ ഓണത്തിനു
സമ്യദ്ധിയായി 'അച്ചിങ്ങാപയർ' പറിക്കാൻ കഴിയുമെന്നത് ഈ കൃഷിയുടെ ഒരു പ്രത്യകതയാണ്. തുലാവർഷത്തിനുമുൻപുള്ള 'കന്നി വെറിയിൽ അവശേഷിക്കുന്ന വിളഞ്ഞ പയർ പറിച്ചെടുത്ത് ഉണക്കി അടുത്ത കൊല്ലത്തേക്കുള്ള വിത്തിനായി മാറ്റുന്നു. ഇത്തരം പയർ കൃഷികൊണ്ട് മണ്ണിലെ  ജൈവാംശവും നൈട്രജന്റെ അംശവും ഒരുപോലെ വർദ്ധിക്കുന്നു.
സമൃദ്ധമായി ചേർക്കുന്ന ചാരം ആദ്യം പയറിനും പിന്നീട് തെങ്ങിനും ഉപകരിക്കും. തെങ്ങിനിടയിൽ ചേന, കാച്ചിൽ, ചെറുകിഴങ്ങ്, ചേമ്പ് തുടങ്ങിയ"നടൂതലക്ക്യഷികൾ' കുംഭത്തിലെ വേനൽമഴയ്ക്കു നട്ടിട്ടുണ്ടെങ്കിൽ അവയിലെ മണ്ണുസംരക്ഷണം, ജലസംരക്ഷണം, പയറുവളർത്തൽ, ബഹുവിളയ്ക്കിടയിലായി വേണം ഇത്തരം പയർകൃഷി നടത്തേണ്ടത്. പ്രകൃതിക്യഷി
എന്നീ നാലുതത്ത്വങ്ങൾ ഒരുമിച്ച് ഇത്തരം പയറുകൃഷിയിൽ പാലിക്കാൻ കഴിയുമെന്നതു വലിയൊരനുഗ്രഹം തന്നെയാണ്.

മഴച്ചാൽ എടുത്തുള്ള കൃഷി

അധികം ചരിവില്ലാത്ത ഭൂമിയിൽ ഒന്നര മീറ്റർ ഇടവിട്ട് കോണ്ടൂർ ലൈനിൽ ചാലുകൾ കീറി ചാലിലെ മണ്ണു താഴെ ഭാഗത്തു വിതറിയിട്ടശേഷം രണ്ട്ചാലുകൾക്കിടയിലുള്ള  ഭാഗത്തു നടുതലക്കഷികൾ നടത്തുന്ന രീതിയാണ് ഇത്.വാരംകോരി നടത്തുന്ന പയർകൃഷിയിൽനിന്നും വ്യത്യസ്തമായി ഇത്തരം ക്യഷിയിൽ മഴവെള്ളം കെട്ടിനിറുത്താൻ ഉദ്ദേശിച്ച് നല്ല ആഴവും
വീതിയുമുളള ചാലുകളായിട്ടാണ് എടുക്കുന്നത്. ചാലിൽനിന്നും കോരുന്ന മണ്ണ്‍ ചാലിന്റെ തൊട്ടുതാഴെയുള്ള ഭാഗത്തു വിതറിയിടുകയും അവിടെ മറ്റ് ഇട കൃഷികള്‍ നടത്തുകയും ചെയ്യുന്നു. മഴവളളം ചാലിൽ കെട്ടിനിന്ന്താഴും. അധികജലം തിരിച്ചുവിടാനുള്ള 'ഡെവർഷൻ' ചാലുകളുടെ അറ്റത്തു 'ചെക്ഡാം' നിർമ്മിച്ച് രാമച്ചപ്പുൽ നടാവുന്നതാണ്. ഏറ്റവും ചെലവു
കുറഞ്ഞ ജലസംരക്ഷണ രീതിയാണിത്.

മഴക്കുഴികൾ എടുക്കുന്ന രീതി

മഴവെള്ളം ശേഖരിക്കാൻ വേണ്ടി ക്യഷിയിടത്തിൽ അവിടവിടെ വലിയകുഴികൾ എടുക്കുകയെന്നത് ഇപ്പോൾ പ്രചുരപ്രചാരത്തിലായിക്കൊണ്ടിരിക്കുന്ന ജലസംരക്ഷണ രീതിയാണ്. എത്ര അകലത്തിൽ എത്ര ആഴവും വലിപ്പവുമുള്ള കുഴികൾ തയ്യാറാക്കണമെന്നതു കൃഷിയിടങ്ങളുടെ കിടപ്പും ക്യഷിചെയ്യാൻ ഉദ്ദേശിക്കുന്ന വിളകളുടെ തരവും അനുസരിച്ച് വ്യത്യാസംപ്പെടും. പയറ്, മുതിര, ഉഴുന്ന്, ചേന, ചേമ്പ്, കാച്ചിൽ, ചെറുകിഴങ്ങ്, മരചീനി, മധുരക്കിഴങ്ങ് തുടങ്ങിയ നടുതല കൃഷികൾ നടത്തുന്ന വെട്ടുകല്‍ പ്രദേശത്തേക്ക്പറ്റിയ ഒന്നാണു 'മഴക്കുഴിയെടുക്കൽ. ഇത്തരം പ്രദേശ
ങ്ങളിൽ  (ഇടനാട്) ഒരു മീറ്റർ ആഴവും ചതുരവും ഉള്ള വലിയ മഴക്കുഴി    എടുക്കാവുന്നതാണ്. രണ്ടു മഴക്കുഴികൾ തമ്മിൽ എട്ടോ പത്തോ മീറ്റർ അകലം നല്കാം. നാലഞ്ചുകൊല്ലത്തേക്ക് ഇത്തരം കുഴികൾ നിലനില്ക്കും ഒൻപതു മീറ്റർ അകലം നല്കി തെങ്ങുകൾ നട്ടിട്ടുള്ള തെങ്ങിൻതോപ്പുകളിൽ നാലു തെങ്ങുകൾക്കു നടുവിൽ ഒരു കൂഴിയന്ന കണക്കിനു മഴക്കുഴിയടുക്കാം. അതേസമയം മണൽ മണ്ണിൽ രണ്ടുമീറ്റർ ഇടവിട്ട് അരമീറ്റർ ആഴവും ചതുരവുമുള്ള ചെറുകുഴികൾ എടുക്കുന്നതാണ് സൗകര്യം.
ഇത്തരം കുഴികൾ ഒരാണ്ടത്തെ മഴയ്ക്കുശേഷം ഭാഗികമായി മൂടിപ്പോകാറാണ് പതിവ്.
മഴകാലത്ത് വെള്ളകെട്ടുണ്ടാകുമെന്ന  ഭയം കൂടാതെ ഏത് തരം നടുതലകൃഷിയും മഴക്കുഴികൾക്കു ചുറ്റുമായി നടത്താവുന്നതാണ്. തോട്ടത്തിൽ  അപ്പപ്പോൾ ഉണ്ടാകുന്ന ജൈവാവശിഷ്ടങ്ങൾ ഇത്തരം കുഴികളിൽ നിക്ഷേപിക്കാവുന്നതാണ്. വേനൽക്കാലത്തെ ഭാഗികമായി മൂടുന്ന ഇത്തരം കുഴികളില്‍ ചീര, പാവൽ, പടവലം, കുമ്പളം, മത്തൻ തുടങ്ങിയ പച്ചക്കറിവിളകൾ എളുപ്പത്തിൽ 'വിത്തുകുത്തി വളർത്താൻ കഴിയും. കാരണം,മഴ കാലത്തുടനീളം ചപ്പു ചവറുകളും മേൽമണ്ണും വീണു വെള്ളം കെട്ടിനിന്നു ചളിയടിക്കുന്ന ഇത്തരം കുട്ടികൾ ജൈവസമ്യദ്ധികൊണ്ടും പോഷക സമ്പന്നത  കൊണ്ടും പച്ചക്കറികൃഷിക്കു ഏറ്റവും അനുയോജ്യമായതായിരിക്കും, അവശിഷ്ട ജലാംശം ഇത്തരം ചെറു കുഴികളിൽ വേനൽക്കാലത്തും അവശേഷിക്കുമെന്നതിനാൽ പരിമിതമായ "കൈനന കൊണ്ട് ഇതിൽ പച്ചക്കറി വിളകൾ പിടിപ്പിക്കാൻ കഴിയും, അടുത്ത വർഷം മഴ തുടങ്ങുന്നതോടെ പുതിയ സ്ഥലത്തു കുഴിയെടുത്തു ജലസംരക്ഷണവും 'നടുതല ക്യഷികളും തുടങ്ങാവുന്നതാണ്.മഴവെള്ളം ശേഖരിക്കാൻ വണ്ടി കൃഷിസ്ഥലങ്ങളിൽ ചരിവിനു കുറുകെ ക്ലിപ്തമായ അകലം നല്കി വലിയ കുഴികൾ എടുക്കുന്ന സമ്പ്രദായം കേരള ത്തിലെ പ്രത്യേക കാലാവസ്ഥയ്ക്ക് എറ്റവും യോജിച്ചതാണെന്നു ചില സ്വകാര്യ പരീക്ഷണ ഫലങ്ങൾ തെളിയിക്കുന്നു.
കടപ്പാട്:ebook
2.86206896552
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top