Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / ചെന്നീരൊലിപ്പിന് ട്രൈക്കോഡർമ
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ചെന്നീരൊലിപ്പിന് ട്രൈക്കോഡർമ

തെങ്ങിനെ ബാധിക്കുന്ന പ്രധാനരോഗങ്ങളിലൊന്നാണ് ചെന്നീരൊലിപ്പ്. തെലാവിയോപ്‌സിസ് പാരഡോക്‌സ് എന്നയിനത്തിൽപ്പെട്ട കുമിളാണ് ചെന്നീരൊലിപ്പിന്റെ രോഗകാരി. തെലാവിയോപ്‌സിസ് ഡിസീസ് എന്നും ഇതിന് പേരുണ്ട്. തെങ്ങിൻ തടിയിൽ അതിന്റെ മുരടുഭാഗത്ത് കാണപ്പെടുന്ന കടും ചുവപ്പുനിറത്തിലുള്ള വിള്ളലുകളും കുത്തുകളുമാണ് ഇതിന്റെ പ്രാരംഭലക്ഷണം.

ആമുഖം

കൊമ്പൻചെല്ലി, ചെമ്പൻചെല്ലി എന്നിങ്ങനെ ഒട്ടേറെ കീടങ്ങൾ കേരം തിങ്ങും കേരളനാട്ടിൽ തെങ്ങിനെ ബാധിക്കുന്നതായിട്ടുണ്ട്. കേരകർഷകരെ കൃഷിയിൽ നിന്നും പിന്തിരിപ്പിക്കാനും തെങ്ങ് കൃഷി ലാഭകരമല്ലാതാക്കിമാറ്റാനും വ്യാപകമായ മണ്ഡരി പോലുള്ള രോഗബാധകളും കാരണമാകുന്നു. കാറ്റുവീഴ്ച, ഓലചീയൽ, തഞ്ചാവൂർവാട്ടം, മച്ചിങ്ങപൊഴിച്ചിൽ, കൂമ്പുചീയൽ, മീലിമൂട്ട, ഗൽക്കപ്രാണികൾ, വേരുതീനിപ്പുഴു, തെങ്ങോലപ്പുഴു, പൂങ്കുലച്ചാഴി, ചെന്നീരൊലിപ്പ് എന്നിങ്ങനെയുള്ള രോഗ, കീടങ്ങളും കേരകൃഷിയെ പ്രതികൂലമായി ബാധിക്കുന്നു.
തെങ്ങിനെ ബാധിക്കുന്ന പ്രധാനരോഗങ്ങളിലൊന്നാണ് ചെന്നീരൊലിപ്പ്. തെലാവിയോപ്‌സിസ് പാരഡോക്‌സ് എന്നയിനത്തിൽപ്പെട്ട കുമിളാണ് ചെന്നീരൊലിപ്പിന്റെ രോഗകാരി. തെലാവിയോപ്‌സിസ് ഡിസീസ് എന്നും ഇതിന് പേരുണ്ട്. തെങ്ങിൻ തടിയിൽ അതിന്റെ മുരടുഭാഗത്ത് കാണപ്പെടുന്ന കടും ചുവപ്പുനിറത്തിലുള്ള വിള്ളലുകളും കുത്തുകളുമാണ് ഇതിന്റെ പ്രാരംഭലക്ഷണം. കുറച്ചുദിവസം കഴിഞ്ഞാൽ അതിലൂടെ ചുവപ്പും തവിട്ടും കലർന്ന ഒരുതരം നീര് ഒലിച്ചിറങ്ങാൻ തുടങ്ങും. ഇങ്ങനെ തുടർന്നാൽ ആ ഭാഗത്തെ തൊലി അടർത്തിനോക്കിയാൽ അവിടം ചീഞ്ഞ് അളിഞ്ഞിരിക്കും. കാലക്രമേണ ഈ അഴുകൽ തെങ്ങിന്റെ മുകൾ ഭാഗത്തേക്കും ഉള്ളിലേക്കും ബാധിക്കുന്നു. ചെറിയ പാടുകളും വിള്ളലുകളും പിന്നീട് വലുതായി രോഗം കടുക്കുന്നതോടെ ഓലകൾ മഞ്ഞനിറമാവുകയും തെങ്ങിന് പോഷകങ്ങൾ വലിച്ചെടുക്കാനുള്ള കഴിവ് കുറഞ്ഞ് മണ്ട ശോഷിച്ച് കായകൾ ചെറുതായി കായ്ഫലം തീരെക്കുറയുന്നു.

മാനുഷികമായോ പ്രാകൃതികമായോ തെങ്ങിനുണ്ടാകുന്ന ക്ഷതങ്ങൾ, വിള്ളലുകൾ, ഇപ്പോഴത്തെ കനത്തമഴയും തുടർന്നുള്ള കൊടുംചൂടും കാരണം തെങ്ങിന്റെ തോലിലുണ്ടാകുന്ന വിള്ളലുകൾ തെങ്ങിൻ തടത്തിൽ തീയിടുന്നതുമൂലം ഉണ്ടാകുന്ന പൊള്ളലുകൾ  എന്നിവയിലൂടെയാണ് കുമിളുകൾ ബാധിക്കുന്നത്.

ട്രൈക്കോഡർമ

നല്ലവനായ കുമിൾ എന്നപേരിൽ പ്രസിദ്ധമായ ട്രൈക്കോഡർമ എന്ന മിത്ര കുമിൾ ഉപയോഗിച്ച് നമുക്ക് ചെന്നീരൊലിപ്പിനെ ഫലപ്രദമായി തടയാം.  മുള്ളുകൊണ്ട് മുള്ളിനെയെടുക്കുകയെന്നരീതിയാണിത്. ചെന്നീരൊലിപ്പിന് കാരണക്കാരനായ
തെലാവിയോപ്‌സിസ് പാരഡോക്‌സ് എന്ന കുമിളിനെ നശിപ്പിക്കുന്ന വിഷങ്ങൾ ഉത്പാദിപ്പിച്ച് ഇല്ലാതാക്കുകയാണ് ട്രൈക്കോഡർമ ചെയ്യുക. ട്രൈക്കോഡർമിൻ, വിസിറിൻ, ഗ്‌ളയോടോക്‌സിൻ തുടങ്ങിയ ആന്റിബയോട്ടിക്കുകളും വിഷങ്ങളുമാണ് ട്രൈക്കോഡർമ ഉത്പാദിപ്പിക്കുക. ഇതിൽ ആന്റിബയോട്ടിക്കുകൾ ബാക്ടീരിയകളെയും വിഷവസ്തുക്കൾ കുമിളിനെയും തുരത്തുന്നു. കൂടാതെ തെങ്ങിന്റെ വളച്ച ത്വരിതപ്പെടുത്താനും മിത്രകുമിളിന് ശേഷിയുണ്ട്.
ട്രൈക്കോഡർമ ശത്രുകുമിളിനുമീതെ പടർന്നു വളർന്ന് അവയെ തിന്നുതിർക്കുന്നു. മാത്രമല്ല ട്രൈക്കോഡർമ ഉത്പാദിപ്പിക്കുന്ന ചില എൻസൈമുകൾ കുമിളുകളെ ലയിപ്പിച്ച് നശിപ്പിക്കുന്നു. ട്രൈക്കോഡർമ കുഴമ്പുരൂപത്തിലാക്കി ചെന്നീരൊലിപ്പുള്ള ഭാഗങ്ങളിൽ തേച്ചുപിടിപ്പിക്കുകയാണ് ചികിത്സാരീതി.   ്
മിത്ര കുമിൾ എന്നതിലുപരി ഒരു മികച്ച ജീവാണു വളംകൂടിയാണ് ട്രൈക്കോഡർമ. പച്ചക്കറിയിനങ്ങളുടെ വേരു ചീയൽ, അഴുകൽ തുടങ്ങിയവ തടയാനും ട്രൈക്കോഡർമചേർത്ത ജൈവവളങ്ങൾ ഉപയോഗിക്കാം.  ചാണകപ്പൊടിയും വേപ്പിൻപിണ്ണാക്കും രണ്ടുകിലോ ട്രൈക്കോഡർമയും ചേർത്ത് സമ്പുഷ്ടമാക്കിയാണ് തെങ്ങിൻചുവട്ടിൽ വളമായിചേർത്തുകൊടുക്കേണ്ടത്. 90 കിലോ ചാണകപ്പൊടി, 10 കിലോ വേപ്പിൻ പിണ്ണാക്ക്, രണ്ടുകിലോ ട്രൈക്കോഡർമ എന്നിവ ചേർത്ത് നന്നായി ഇളക്കി ചേർത്തതിന് ശേഷം കുറച്ച് ശുദ്ധവെള്ളം കുടഞ്ഞ് ചേർത്തിളക്കിയതിന് ശേഷം ഒരടി ഉയരമുള്ള കൂനകൂട്ടി  നനച്ചചാക്കുകൊണ്ട് മൂടിയിടുക.  ഒരാഴ്ച കഴിഞ്ഞാൽ ചാക്കു തുറന്നുനോക്കിയാൽ പച്ചനിറത്തിൽ ട്രൈക്കോഡർമ വർന്നതായിക്കാണാം. ഇവനേരിട്ട് തെങ്ങിൻ ചുവട്ടിൽ വളമായും പച്ചക്കറികൾക്ക് അടിവളമായും ഉപയോഗിക്കാം. ്

ഉപയോഗിക്കുമ്പോൾ ശ്രദ്ധവേണം

രാസ കുമിൾ-കീടനാശിനികൾ കളനാശിനികൾ എന്നിവയോടൊപ്പമോ അവചേർത്ത് കൃഷിചെയ്യുന്ന കൃഷിയിടങ്ങളിലോ ട്രൈക്കോഡർമ ഉപയോഗിച്ചാൽ അതിന്റെ ഫലം ലഭിക്കില്ല. ചാരവുമായി കലർത്തിയാലും മിത്രകുമിൾ നശിച്ചുപോകും. വെള്ളം കൊണ്ട് നനയ്ക്കുമ്പോൾ കുഴമ്പുരൂപത്തിലാവരുത്. വായുസഞ്ചാരം ഉള്ളിലെത്തുന്ന രീതിയിലായിരിക്കണം മിശ്രിതം. എന്നാലേ ട്രൈക്കോഡർമ സംപുഷ്ടമാവൂ.
തെങ്ങുകൾക്ക് ആയുധം കൊണ്ടോ അല്ലാതെയോ ഒരുവിധത്തിലും ക്ഷതം ഏൽക്കാതിരിക്കുകയെന്നതാണ് ചെന്നീരൊലിപ്പു തടയാൻ ഫലപ്രദമായ മാർഗം. തെങ്ങിൻ തടത്തിൽ ഡോളമൈറ്റെ്ാ കുമ്മായമോ വിതറുക. വേനൽക്കാലത്ത് നനയ്ക്കുക. മഴക്കാലത്ത് നീർവാർച്ച ഉറപ്പുവരുത്തുക എന്നിവയും ചെന്നീരൊലിപ്പ് തടയാൻ ചെയ്യാം.

പ്രമോദ്കുമാർ വി.സി.

pramodpurath@gmail.com
9995873877
3.3125
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top