ഉദരരോഗങ്ങളെ ചെറുക്കാന്‍ കഴിവുള്ള ഇത് സമൂലം അരച്ച് അരിക്കാടിയില്‍ സേവിച്ചാല്‍ വയറുവേദനയും അമിതാര്ത്തവവും ശമിക്കും. കീഴാര്‍നെല്ലി സമൂലമരച്ച് പാലിലോ, നാളികേരപാലിലോ ചേര്‍ത്തോ, ഇടിച്ചു പിഴിഞ്ഞ നീരോദിവസത്തില് രണ്ടോ മൂന്നോ തവണ കഴിക്കുന്നത് കരള്‍ രോഗങ്ങള്‍ക്കും മഞ്ഞപ്പിത്തത്തിനും വളരെഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്. കരളിന്റെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്താന്‍ ഇതിനുള്ള കഴിവ്ആധുനിക പരീക്ഷണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
മഞ്ഞപ്പിത്തം, പനി, മൂത്രാശയരോഗങ്ങൾ എന്നിവയ്ക്ക് കീഴാർ നെല്ലി ഔഷധമായി ഉപയോഗിക്കുന്നു.കീഴാർ നെല്ലിയിൽ അടങ്ങിയിരിക്കുന്ന ഫിലാന്തിൻ ,ഹൈപ്പോ ഫില്ലാന്തിൻ എന്നീ രാസവസ്തുക്കളാണ് മഞ്ഞപ്പിത്തം കുറയ്ക്കുവാൻ കാരണമാകുന്ന ഘടകങ്ങൾ. കൂടാതെ ശൈത്യഗുണമുള്ളതു കൊണ്ട് ശരീരത്തിലുണ്ടാകുന്ന മുറിവിനും, ശരീരത്തിനുള്ളിലെ വ്രണങ്ങൾക്കും ആയുർവ്വേദത്തിൽ മരുന്നായി ഉപയോഗിക്കപ്പെടുന്നു.ഈ ഔഷധിക്ക് പാർശ്വഫലങ്ങളില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. സമൂലം ഇടിച്ച് പിഴിഞ്ഞ നീര് 10 മില്ലി പശുവിന് പാലില്‍ ചേര്‍ത്ത് രാവിലെയുംവൈകുന്നേരവും തുടരെ 7 ദിവസം സേവിച്ചാല്‍ മഞ്ഞപ്പിത്തം മാറും. കീഴാർ നെല്ലി എണ്ണ കാച്ചി ഉപയോഗിക്കുന്നത് തലമുടി വളരാൻ ഉത്തമമാണ്.
അവസാനം പരിഷ്കരിച്ചത് : 2/15/2020