অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

തക്കാളിക്കൃഷി

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കേരളത്തിലെ മണ്ണ് പൊതുവെ അമ്ലത്ത്വം (പുളിരസം) കൂടിയതാണ്. ഇത്തരം മണ്ണില്‍ ബാക്ടീരിയകള്‍ വഴിയുണ്ടാവുന്ന ‘ബാക്ടീരിയല്‍ വാട്ടം’ വലിയ തലവേദനയാണ്. ഇതിനെ പ്രതിരോധിച്ച് വളര്‍ന്നു നല്ല കായ്പ്പിടിത്തം കാണിക്കുന്ന തക്കാളിയിനങ്ങള്‍ തന്നെ നടാന്‍ ഉപയോഗിക്കണം. കായ്കള്‍ മൂപ്പായി വരുന്ന സമയത്താണ് തക്കാളി വിണ്ടുകീറുന്ന പ്രവണത കാണിക്കുക. ശക്തി, മുക്തി, അനഘ, വെള്ളായണി, വിജയ് എന്നീയിനങ്ങള്‍ ബാക്റ്റീരിയല്‍ വാട്ടത്തെ ചെറുക്കുന്നവയാണ്. മുക്തിയും അനഘയും വിണ്ടു കീറല്‍ കുറവുള്ളയിനങ്ങളാണ്.


പരിചരണ മുറകള്‍

  1. വിത്തുകള്‍ പാകി മുളപ്പിച്ച് 20-25 ദിവസത്തിനു ശേഷം മാറ്റി നടുന്നതാണ് നല്ലത്. വിത്ത് മുളക്കുവാന്‍ വെക്കുമ്പോള്‍ ജലാംശം അധികമാകാതെ ശ്രദ്ധിക്കണം. തക്കാളി ചെടികള്‍ ചാക്കിലോ ഗ്രോ ബാഗിലോ നടാവുന്നതാണ്. നേരിട്ടു നിലത്ത് നടുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ബാക്ടീരിയല്‍ വാട്ടം, നിമ വിരശല്യം എന്നിങ്ങനെയുള്ള രോഗ കീടബാധകള്‍ ഇത്തരത്തില്‍ നട്ടാല്‍ പ്രതിരോധിക്കാം. രണ്ടില്‍ കൂടുതല്‍ ചെടികള്‍ ഒരു ബാഗില്‍ വളരുന്നത് കായ്ഫലം കുറയാന്‍ കാരണമാകും. പകുതി ഭാഗം പോട്ടിങ് മിശ്രിതം നിറച്ച ശേഷം തൈകള്‍ നടുക. ശേഷം ചെടി വളരുന്നതനുസരിച്ച് മണ്ണിട്ട് കൊടുത്താല്‍ കൂടുതല്‍ വേരുകള്‍ ഇറങ്ങി ആരോഗ്യത്തോടെ വളരും.
  2. നാലില പ്രായം തുടങ്ങി 10 ദിവത്തില്‍ ഒരിക്കലെങ്കിലും സ്യൂഡോമോണസ് (20g/5 ml + 1 tLr water) ഇലകളില്‍ സ്േ്രപ ചെയ്യുകയും ചുവട്ടില്‍ ഒഴിച്ചു കൊടുക്കുകയും ചെയ്യുന്നത് ബാക്ടീരിയല്‍ വട്ടം, മുരടിപ്പ് തുടങ്ങി പല കീട രോഗ ആക്രമണങ്ങളെയും തടയും.
  3. ചെടി നടുമ്പോള്‍ തന്നെ ബലമുള്ള താങ്ങു കൊടുക്കണം. വളര്‍ന്ന ശേഷം താങ്ങു നാട്ടുമ്പോള്‍ വേരുപടലത്തിനു പൊട്ടലുണ്ടാവുകയും ചെടി നശിക്കുകയും ചെയ്യും.
  4. തക്കാളി ചെടിയും ചുവടും എപ്പോഴും വൃത്തിയായിരിക്കണം. ചെടി വളര്‍ന്നു വരുന്നതനുസരിച്ച് താഴ്ഭാഗത്തെ പ്രായമായ ഇലകള്‍ തണ്ടില്‍ നിന്നും രണ്ടു ശിഖരങ്ങള്‍ മാറി മുറിച്ചുകളയണം. ഇലകളുടെ ഇടയില്‍ നിന്നും മുളച്ചു വരുന്ന പുതിയ മുകുളങ്ങള്‍ മുറിച്ചുകളയുന്നത് ചെടിയുടെ ആരോഗ്യവും കായ് വലുപ്പവും കൂടാന്‍ സഹായിക്കും.
  5. ചിത്ര കീടം, മുരടിപ്പ് തുടങ്ങി രോഗങ്ങള്‍ ബാധിച്ച ഇലകള്‍ മുറിച്ചുമാറ്റി തീയിടുകയും ജൈവ കീടനാശിനി മൂന്നു ദിവസം കൂടുമ്പോള്‍ തളിക്കുകയും ചെയ്യണം.
  6. കുമ്മായം കിഴികെട്ടി നേര്‍ത്ത ധൂളിയായി ഇലകളില്‍ വീഴ്ത്തുന്നത് ചീത്രകീടം, മുരടിപ്പ്, മിലിമൂട്ട, വെള്ളിച്ച എന്നിവയെ തുരത്തും.
  7. മാസത്തില്‍ ഒരിക്കല്‍ 10 ഗ്രാം കുമ്മായം ചെടിയുടെ തണ്ടില്‍ തട്ടാതെ ചുവട്ടില്‍ ഇടുന്നതു മണ്ണിലെ അമ്ലത കുറക്കും, വളര്‍ച്ചയെ സഹായിക്കും.
  8. ജൈവവളങ്ങള്‍കൊപ്പം എഗ്ഗ്, ഫിഷ് അമീനോകള്‍ നല്ല വളര്‍ച്ചാ ത്വരകങ്ങളാണ്.
  9. വേപ്പെണ്ണ 25 ML+25g വെളുത്തുള്ളി + 10 ഗ്രാം കാന്താരി / പച്ചമുളക് + 5ഗ്രാം ഇഞ്ചി +10ഗ്രാം ബാര്‍ സോപ്പ് ലായനി തയ്യാറാക്കി 6 ലിറ്റര്‍ വെള്ളം ചേര്‍ത്ത് തളിക്കുന്നത് ഒരു വിധം എല്ലാ കീട രോഗങ്ങള്‍ക്കും ഫലപ്രദമാണ്. രാവിലെ 6 നും 8.30 നും ഇടയ്‌ക്കോ വൈകിട്ട് 4 നും 6.30 യ്ക്കും ഇടയ്‌ക്കോ തളിക്കുന്നതാണ് നല്ലത്. വേപ്പെണ്ണ ഇലകളില്‍ പൊള്ളല്‍ ഉണ്ടാക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്

source:harithakerlamnews

അവസാനം പരിഷ്കരിച്ചത് : 11/20/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate