വീട്ടില്‍ ഒന്നു രണ്ട് കാന്താരി ചെടി നട്ട് വളര്‍ത്തിയാല്‍ മരുന്നടിച്ച പച്ചമുളക് ഒഴിവാക്കാം, കൂടെ ആരോഗ്യവും സംരക്ഷിക്കാം.
കാന്താരി വിത്ത് പാകിയാണ് മുളപ്പിക്കുക, അറിയാവുന്ന ആരുടെയങ്കിലും വീടുകളില്‍ കാന്താരി ഉണ്ടെങ്കില്‍ അവിടെ നിന്ന് നല്ല പഴുത്ത കാന്താരി മുളകുകള്‍ സങ്കടിപ്പിക്കാം, അവ പാകി തൈകള്‍ മുളപ്പിക്കാം, നല്ല ആരോഗ്യമുള്ള പഴുത്ത ഒരു മുളക് കീറി അതിലെ വിത്തുകള്‍ തണലിൽ വെച്ച് ഉണക്കി എടുക്കുക. വിത്ത് പാകുന്നതിനു മുൻപ് അര മണിക്കൂര്‍ വെള്ളത്തില്‍/ സ്യുഡോമോണസില്‍ കുതിർത്തു വെക്കുന്നത് വളരെ നല്ലതാണ്, അധികം ആഴത്തില്‍ പോകാതെ വിത്ത് പാകുക, പാകി 4-5 ദിവസം കൊണ്ട് വിത്ത് മുളക്കും, ആവശ്യത്തിനു നനയ്ക്കണം. വിത്തുകള്‍ കിളിര്ത്തുക വളര്‍ന്നു വരുമ്പോള്‍ ആരോഗ്യമുള്ള തൈകള്‍ പറിച്ചു നടാം..
ഔഷധങ്ങളുടെ കലവറയാണ് കാന്താരി. കാന്താരിയുടെ എരിച്ചിലും നീറ്റലും ചൂടും ചൂരുമെല്ലാം അതൊരു ഔഷധിയാണെന്നതിന്റെ സൂചനമാത്രം, കാന്താരിയുടെ എരിവ് കൂടുംതോറും ഔഷധഗുണവും കൂടുമെന്നത് നമ്മുടെ പഴയ കണ്ടെത്തല്‍, മുളകിന്റെ പുകച്ചിലിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്സിനോയിഡുകളാണ്. പല ആയുർവേദ മരുന്നുകളുടെയും പ്രധാനഘടകവും ഈ രാസപദാര്ഥതങ്ങള് തന്നെ. നല്ല എരിവുള്ള കാന്താരിമുളക് അടുക്കളയിലെ ഉപയോഗത്തിന് പുറമേ അച്ചാര്‍ ഉണ്ടാക്കുന്നതിനും നല്ലതാണ്, വിശപ്പു വര്‍ദ്ധിപ്പിക്കാനും കൊഴുപ്പു കുറക്കാനും കാന്താരിക്കു കഴിവുണ്ടെന്നു പറയപ്പെടുന്നു. ശരീരത്തിലെ കൊളസ്റ്റ്രോളിന്റെ അളവിനെ നിയന്ത്രിക്കാനും കാന്താരി ഉപയോഗിക്കാം. രക്തത്തെ നേര്‍പ്പിക്കുന്ന ഘടകങ്ങളും കാന്താരിയിലുണ്ട്.
സന്ധികള്‍ക്കും പേശികള്‍ക്കു മുണ്ടാകുന്ന വേദനയകറ്റാന്‍ നാട്ടുവൈദ്യന്മാര് പഴുത്ത കാന്താരി ഉപയോഗിച്ചിരുന്നു. തലച്ചോറിലേക്ക് സന്ദേശമെത്തിക്കുന്ന നാഡീവ്യൂഹത്തിലെ ഘടകത്തിന്റെ പ്രവര്ത്ത നത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ വേദനസംഹാരിയായി പ്രവര്‍ത്തി ക്കാനും കാന്താരിക്ക് കഴിയും. കാന്താരിരസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട്.
കാന്താരിയിലെ 'ജീവകം സി' ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വര്ധിദപ്പിക്കുകയും ചെയ്യും. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കും. കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തക്കുഴലുകള്‍ കട്ടിയാവുന്നത് തടയാനും കാന്താരിക്ക് കഴിയും.
- കെ. ജാഷിദ് -
അവസാനം പരിഷ്കരിച്ചത് : 2/15/2020