Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / കാട്ടീന്തൽ (wild date palm)
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കാട്ടീന്തൽ (wild date palm)

ഇന്ത്യയിൽ ഉത്ഭവിച്ചതായി കരുതപ്പെടുന്ന പനവർഗ്ഗ വൃക്ഷമാണ് കാട്ടിന്തൽ. കാട്ടിന്ത്, കാട്ടീന്ത, നിലന്തങ്ങ് എന്നിങ്ങനെയും പേരുകളുണ്ട്.

ഇന്ത്യയിൽ ഉത്ഭവിച്ചതായി കരുതപ്പെടുന്ന പനവർഗ്ഗ വൃക്ഷമാണ് കാട്ടിന്തൽ. കാട്ടിന്ത്, കാട്ടീന്ത, നിലന്തങ്ങ് എന്നിങ്ങനെയും പേരുകളുണ്ട്. ഇംഗ്ലിഷിൽ Wild date palm,Sugar date palm,Indian wild date, Indian date palm, Sylvester date palm, Sugar date palm എന്നെല്ലാം വിളിക്കപ്പെടുന്നു. ഇന്ത്യ കൂടാതെ, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമാർ, തെക്കുകിഴക്കൻ ചൈന, മൗറീഷ്യസ്, യു.കെ., അമേരിക്ക എന്നിവിടങ്ങളിലും കണ്ടുവരുന്നു. ഇന്ത്യയിലെയും പാകിസ്ഥാനിലെയും സമതലങ്ങളിലും മുൾക്കാടുകളിലും മലഞ്ചരിവുകളിലും നദീതീരങ്ങളിലും തീരപ്രദേശങ്ങളിലെ പാഴ്ഭൂമികളിലും ഇവ സ്വാഭാവികമായി വളരുന്നുണ്ട്.ഈന്തപ്പനയോട് വളരെയധികം രൂപസാമ്യമുണ്ട്. ഈന്തപ്പനയുടെ ജനുസിൽത്തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ശാസ്ത്രനാമം:ഫനിക്സ് സിൽവെസിസ് (Phoenix sylvestris) എന്നാണ്.ലാറ്റിൻ ഭാഷയിൽ, ഫെനിക്സ് എന്ന ജീനസ് നാമത്തിന് ഈന്തപ്പന എന്നും സിൽവെസിസ് എന്ന സ്പീഷീസ് നാമത്തിന് വനത്തിൽ നിന്നുള്ളത് എന്നുമാണ് അർത്ഥം. എല്ലാത്തരം മണ്ണിലും വളരുന്ന ഇതൊരു പ്രകാശാർത്ഥി വൃക്ഷമാണ്. നല്ല വെയിലുള്ളയിടങ്ങളാണ് ഇഷ്ടമെങ്കിലും ഭാഗികമായ തണലിലും വളരും. വരൾച്ച പ്രതിരോധിക്കാൻ ശേഷിയുണ്ട്. നീർവാർച്ചയുളള ഇൗർപ്പമണ്ണിലാണ് നല്ല വളർച്ച കാണിക്കുന്നത്. ഇവയ് മണമുള്ള ചെറിയ പൂക്കളാണ്. ധാരാളം ശാഖകളുള്ള പുങ്കുലകൾക്ക് ചിലപ്പോൾ ഒരു മീറ്റർ വരെ നീളം വയ്ക്കാറുണ്ട്. വൃക്ഷം ഗയീഷ്യസ് ആയതിനാൽ ആൺപൂങ്കുലകളും പെൺപൂങ്കുലകളും മററു മരങ്ങളിലാണുണ്ടാകുന്നത്. ആൺപൂക്കൾക്ക് വെളളനിറവും പെൺപൂക്കൾക്ക് പച്ചനിറവുമാണ്. കായ്കൾ കുലകളായിട്ടാണുണ്ടാവുന്നത്. ഓരോ കുലയിലും ധാരാളം കായളണ്ടാവും. 1.5-2 സെ.മീ. നീളവും ഒരു സെ.മീ. വീതിയും വരുന്ന കായ്കൾക്ക് അഗ്രം ഉരുണ്ട ദിർഘവൃത്താകൃതിയാണ്. ഇളംകായൾ പച്ചനിറത്തിലും വിളഞ്ഞുപഴുത്തവ ഓറഞ്ചു കലർന്ന മഞ്ഞനിറത്തിലും കാണും. പർപ്പിൾ കലർന്ന ചുവപ്പു നിറമുളള കായളം കാണാറുണ്ട്. കായൾ വിളയാൻ ഒരു വർഷത്തോളം വേണ്ടിവരും.കുലകൾ കമാനാകൃതിയിൽ വളഞ്ഞു നിൽക്കും. ഒരു കായിൽ ഒരു വിത്താണ് കാണുക. ശരാശരി 2 സെ.മീ. നീളവും ഒരു സെ.മീ. വണ്ണവും വരുന്ന വിത്തിന് കായുടെ ആകൃതി തന്നെയായിരിക്കും. വിത്തുകൾ മുളച്ചാണ് തൈകളുണ്ടാവുന്നത്.മൂപ്പെത്തിയ കായ്ക്കുലകൾ മുറിച്ചെടുത്ത് വയ്ക്കോലിൽ പൊതിഞ്ഞുവച്ച് പഴുപ്പിക്കുകയാണ് രീതി. കായൽ 2-3 ദിവസം കൊണ്ട് പഴുക്കും. പഴങ്ങൾ രുചികരവും പോഷകപ്രദവുമാണ്. ഈന്തപ്പഴം പോലെ നേരിട്ട് കഴിക്കാം. ഇവ ഉപയോഗിച്ച് ജാം, ജെല്ലി എന്നിവയുമുണ്ടാക്കാം.കാമ്പിൽ പഞ്ചസാര, മാംസ്യം, കൊഴുപ്പ്, പൊട്ടാസ്യം, കാൽസിയം,ഇരുമ്പ്, ഫോസ്ഫറസ്, മഗ്നീഷ്യം, പെക്ടിനുകൾ, ഭക്ഷ്യനാരുകൾ എന്നിവയും ബിറ്റാ കരോട്ടിൻ, തയാമിൻ, അസ്കോർബിക് അമ്ലം, റൈബോഫ്ളാവിൻ എന്നിങ്ങനെയുള്ള വിവിധ വൈറ്റമിനുകളും അടങ്ങിയിരിക്കുന്നു. ഇതിൽ നിന്നും ഡേറ്റ് ഷുഗർ എന്നറിയപ്പെടുന്ന ഒരിനം പഞ്ചസാര ഉല്പ്പാദിപ്പിക്കാറുണ്ട്. അതിനാലാണ് ഡേറ്റ് ഷുഗർ പാം, ഷുഗർ ഡേറ്റ് പാം എന്നൊക്കെ ഇതിനെ വിളിക്കുന്നത്. കാട്ടീന്തപ്പഴങ്ങൾ ഹൃദ്രോഗം, ജ്വരം, പനി, ഛർദ്ദി, ഉദരരോഗങ്ങൾ എന്നിവയ്ക്ക് ഔഷധമായും ഉപയോഗിക്കാറുണ്ട്. ശരീരക്ഷീണം മാറ്റാൻ ഇവ കഴിക്കുന്നത് നല്ലതാണെന്നാണ് വിശ്വാസം.കാട്ടീന്തിൽ നിന്ന് ശേഖരിക്കുന്ന കളള് പാനീയമായി നേരിട്ട് ഉപയോഗിക്കുന്നതിന് പുറമേ, പഞ്ചസാര, ശർക്കര, ലഹരിപാനീയങ്ങൾ എന്നിവയുണ്ടാക്കാനും നല്ലതാണ്. തടി ഗ്രാമവാസികൾ ഗൃഹനിർമ്മാണത്തിന് ഉപയോഗിക്കാറുണ്ട്. നെടുകെ പിളർന്ന തടി വെളളം ഒഴുക്കിക്കൊണ്ടു പോകാനുളള ഓവായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഓലകളിൽ നിന്ന് ചുണ്ടുകൾ, വിശറികൾ, പായകൾ എന്നിവ നിർമ്മിക്കുന്നു. വൃക്ഷഭാഗങ്ങൾ വിറകായും (പ്രയോജനപ്പെടുത്താം സവിശേഷാകൃതിയുളള ഒാലകൾ ആകർഷകമായതിനാൽ ഇതിനെ അലങ്കാരവികമായി വളർത്താറുണ്ട്. വലിയ പാതാദ്യാനങ്ങളിലും വേകട ഓരങ്ങളിലും മറ്റും അവ്യക്തമായി നട്ടുവളർത്താൻ അനുയോജ്യമാണിത്. തണലിനും അലങ്കാരത്തിനുമൊപ്പം ആഹാരവും ലഭ്യമാകുമെന്ന മേന്മയുമുണ്ട്.

കടപ്പാട് :അരണ്യം

2.73333333333
സ്റ്റാറുകള്‍ക്കു മുകളിലൂടെ നീങ്ങി, റേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top