Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / കോഴിമാലിന്യത്തില്‍ നിന്നും ജൈവവളം ഉണ്ടാക്കാം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കോഴിമാലിന്യത്തില്‍ നിന്നും ജൈവവളം ഉണ്ടാക്കാം

പൊതു ജലാശയങ്ങളിലും, പാതയോരങ്ങളിലും നിറയുന്ന കോഴി മാലിന്യം ജനജീവിതത്തെ ഏറെ ബാധിക്കുന്ന പ്രശ്നമാണ്.

പൊതു ജലാശയങ്ങളിലും, പാതയോരങ്ങളിലും നിറയുന്ന കോഴി മാലിന്യം ജനജീവിതത്തെ ഏറെ ബാധിക്കുന്ന പ്രശ്നമാണ്.ഓരോ ദിവസവും പുറംന്തള്ളുന്നത് എണ്ണായിരം ടണ്ണിലധികം കോഴി മാലിന്യമാണ്. ഈ മാലിന്യങ്ങളാണ് പ്ലാസ്റ്റിക് ചാക്കുകളിലാക്കി റോഡരുകിലും തോടുകളിലും പുഴകളിലും ആള്‍പാര്‍പ്പില്ലാത്ത പറമ്പുകളിലും തള്ളുന്നത്.
പരിസരങ്ങളെ മലിനമാക്കുന്ന കോഴിമാലിന്യങ്ങളെ ഇല്ലാതാക്കാന്‍ കേന്ദ്രീകൃത കോഴിമാലിന്യസംസ്‌ക്കരണ സംവിധാനം ഒരുക്കുക മാത്രമെ പരിഹാരമുള്ളൂ. ആധുനിക റെന്ററിങ് പ്ലാന്റുകള്‍ കോഴിമാലിന്യ പ്രശ്‌നത്തില്‍ നിന്നും പൂര്‍ണ്ണമായും മുക്തനാകുമെന്ന് വിദഗ്ധര്‍ പറയുന്നത്. മൂന്ന് നാല് പഞ്ചായത്തുകള്‍ ചേര്‍ന്നും മാലിന്യസംസ്‌ക്കരണപ്ലാന്റുകള്‍ സ്ഥാപിക്കാനാകും.
കോഴിമാലിന്യം 160 ഡിഗ്രി സെന്റിഗ്രെയ്ഡില്‍ ആറ് മണിക്കൂര്‍ നീരാവിയില്‍ പ്രഷര്‍കുക്കറില്‍ വേവിച്ച് പൊടിയാക്കുന്നതാണ് റെന്ററിങ് രീതി. വേവിക്കുന്നതോടൊപ്പം അതിലെ ജലാംശത്തിൻ്റെ അളവ് കുറയ്ക്കാനും ഹോമോജിനൈസ് ചെയ്യാനുള്ള സംവിധാനങ്ങളുണ്ട്. ഒരു റെന്ററിങ് പ്ലാന്റില്‍ ഡൈജസ്റ്റര്‍, മാലിന്യം കൈകാര്യം ചെയ്യുന്ന സംവിധാനം, വാക്വം സൃഷ്ടിക്കുന്ന സംവിധാനം, നീരാവിയുണ്ടാക്കുന്ന സംവിധാനം, ജലാംശം നീക്കുന്ന സംവിധാനം എന്നിവയാണ് ഉണ്ടാകുക. തൂവല്‍ ഉള്‍പ്പെടെയുള്ള എല്ലാ ജൈവ മാലിന്യവും ഹൈഡ്രോലൈസിസ് എന്ന പ്രക്രിയയിലൂടെ വെന്ത് പൊടിക്കുന്നു. കോഴിമാലിന്യം സംസ്‌ക്കരിച്ചുണ്ടാക്കുന്ന പ്രധാന ഉത്പന്നമാണ് മാറ്റ് മീല്‍. ഇതില്‍ 60% മാംസവും 20 % കൊഴുപ്പും ആറ് % ജലാംശവും ഉണ്ടാകും. കാല്‍സ്യം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങള്‍ നല്ല അളവില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് നല്ലൊരു ജൈവവളവുമാണ്. ഒട്ടും ദുര്‍ഗന്ധവും ഉണ്ടാകില്ല.ഒരു കിലോഗ്രാം കോഴിമാലിന്യത്തില്‍ നിന്നും 300 ഗ്രാം മീറ്റ് മീല്‍ ലഭിക്കും. ഒരു കിലോഗ്രാം മീറ്റ് മീലിന് കിലോഗ്രാമിന് 35 രൂപ ലഭിക്കും. സ്വകാര്യ വ്യക്തികള്‍ക്ക് സ്വന്തം നിലയില്‍ ആരംഭിച്ചാലും പ്ലാന്റ് ലാഭത്തിലാകും. ചിക്കന്‍ സ്റ്റാളുകളില്‍ നിന്നും സൗജന്യമായി മാലിന്യം പ്ലാന്റിലെത്തിക്കും. ജൈവകൃഷിയ്ക്ക് ഊന്നല്‍ നല്‍കുന്ന പ്രദേശങ്ങളിലും റെന്ററിങ് പ്ലാന്റുകള്‍ അനിവാര്യമാണ്.
കോഴി മാലിന്യം ശേഖരിച്ച് ജൈവവളമാക്കി മാറ്റുന്ന യൂനിറ്റിന് രൂപം നല്‍കിയിരിക്കുകയാണ് മൂത്തേടം പഞ്ചായത്തിലെ നമ്പൂരി പൊട്ടിയിലെ അഞ്ച് ചെറുപ്പാക്കാർ.കോഴി കടകളില്‍ നിന്നുള്ള കോഴി അവശിഷ്ടങ്ങള്‍ ശേഖരിച്ചാണ് ഇവര്‍ പോഷക സമ്പുഷ്ടമായ ജൈവ വളം ഉല്‍പാദിപ്പിക്കുന്നത്. കോഴിക്കടകളില്‍ നിന്നും വായു പ്രവാഹം നടക്കാത്ത ടിന്നുകളില്‍ കോഴിമാലിന്യം ശേഖരിച്ച് സംസ്‌ക്കരണ പ്ലാന്റിലെത്തിക്കും. ഇവിടെ വെച്ച് ചകിരി ചേറുമായി ഈ മാലിന്യം കൂടിയോജിപ്പിക്കും. ശേഷം യൂനിറ്റില്‍ സ്ഥാപിച്ച സൈസ് റെഡ്യുസിംഗ് മെഷീന്‍ ഉപയോഗിച്ചാണ് പോഷക സമ്പുഷ്ടമായ ജൈവവളം തയാറാക്കുന്നത്. ഗ്രീന്‍ ബയോ ഫെര്‍ടിലേസര്‍ എന്ന പേരിലാണ് ജൈവ വളം വിപണിയിലെത്തിക്കുന്നത്.
സംസ്ഥാനത്ത് ഒരു ദിവസം ഭക്ഷിക്കാനായി കൊല്ലുന്നത് 25 ലക്ഷത്തില്‍പരം കോഴികളെയാണെന്നാണ് കണക്ക്. 20,000ല്‍ പരമുള്ള കോഴികടകളിലൂടെയാണ് ഇത്രെയും കോഴി ഇറച്ചികള്‍ ഉപഭോക്താവിലെത്തുന്നത്. ഈ കോഴികളിലൂടെ ഓരോ ദിവസവും പുറംന്തള്ളുന്നത് എണ്ണായിരം ടണ്ണിലധികം മാലിന്യമാണ്. ഈ മാലിന്യങ്ങളാണ് പ്ലാസ്റ്റിക് ചാക്കുകളിലാക്കി റോഡരുകിലും തോടുകളിലും പുഴകളിലും ആള്‍പാര്‍പ്പില്ലാത്ത പറമ്പുകളിലും തള്ളുന്നത്. പരിസരം മലിനമാക്കുന്നതിലും തെരുവ്‌നായക്കളെ പോറ്റിവളര്‍ത്തുന്നതിലും ഇത്തരം കോഴിമാലിന്യങ്ങള്‍ സംസ്ഥാനത്ത് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മാലിന്യസംസ്‌ക്കരണത്തിന് സംവിധാനമില്ലാതെ പ്രവര്‍ത്തിക്കുന്ന ചിക്കന്‍സ്റ്റാളുകള്‍ക്ക് ഭക്ഷ്യസുരക്ഷാനിയമപ്രകാരം ലൈസന്‍സ് ലഭിക്കുകയില്ല. എന്നാലും മാലിന്യസംസ്‌കരണ സംവിധാനമില്ലാതെയാണ് മിക്ക ചിക്കന്‍സ്റ്റാളുകളും പ്രവര്‍ത്തിക്കുന്നതെന്ന് കാണാനാകും. സ്വന്തമായി മാലിന്യസംസ്‌ക്കരണ സംവിധാനം ഒരുക്കുന്നതിന് വന്‍ ചെലവ് വരുമെന്നതിനാല്‍ ചിക്കന്‍ സ്റ്റാള്‍ ഉടമകള്‍ കോഴിമാലിന്യം കടകളില്‍ നിന്നും ഒഴുവാക്കാന്‍ കിലോഗ്രാമിന് അഞ്ച് രൂപയില്‍ അധികം നല്‍കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ഇതരസംസ്ഥാനക്കാരായ ഒരു സംഘമാണ് ചിക്കന്‍ സ്റ്റാളുകളില്‍ നിന്നും പണം വാങ്ങി കോഴിമാലിന്യം ശേഖരിക്കുന്നത്. ഇവയാണ് പലപ്പോഴും നമ്മുടെ പരിസരങ്ങളെയും ജലാശയങ്ങളെയും ദുര്‍ഗന്ധപൂരിതമാക്കുന്നത്.

കേന്ദ്രീകൃത സംസ്‌ക്കരണം മാത്രം പരിഹാരം

പരിസരങ്ങളെ മലിനമാക്കുന്ന കോഴിമാലിന്യങ്ങളെ ഇല്ലാതാക്കാന്‍ കേന്ദ്രീകൃത കോഴിമാലിന്യസംസ്‌ക്കരണ സംവിധാനം ഒരുക്കുകമാത്രമെ പരിഹാരമുള്ളൂ. ആധുനിക െ്രെഡ റെന്ററിങ് പ്ലാന്റുകള്‍ ജില്ലയില്‍ മൂന്നോ നാലോ എണ്ണം സ്ഥാപിക്കാനായാല്‍ കോഴിമാലിന്യപ്രശ്‌നത്തില്‍ നിന്നും പൂര്‍ണ്ണമായും മുക്തനാകുമെന്ന് വിദഗ്ധര്‍ പറയുന്നത്. രണ്ട് കിലോഗ്രാം തൂക്കമുള്ള ഒരു കോഴിയില്‍ നിന്നും 626 ഗ്രാം മാലിന്യം ലഭിക്കുന്നതായാണ് കണക്ക്. രക്തം 3.5’% (70 ഗ്രാം), തല, കാല്‍, കുടല്‍മാല 15.8’%(316ഗ്രാം), തൂവല്‍12’%(240ഗ്രാം) എന്നിങ്ങനെയാണ് രണ്ട് കിലോഗ്രാമുള്ള ഒരു കോഴിയില്‍ നിന്നും ലഭിക്കുന്ന മാലിന്യത്തിന്റെ കണക്ക്. സംസ്ഥാനത്തെ ഓരോ ചിക്കന്‍ സ്റ്റാളുകളും 50 മുതല്‍ 1000 വരെ കോഴികളെ കൊല്ലുന്നവയാണ്. അങ്ങനെ വരുമ്പോള്‍ 31 മുതല്‍ 625 കിലോഗ്രാം വരെ കോഴിമാലിന്യം ഓരോ ദിവസവും ഒരു ചിക്കന്‍ സ്റ്റാളില്‍ നിന്നും സംസ്‌ക്കരിക്കാനുണ്ടാകും. മൂന്ന് നാല് പഞ്ചായത്തുകള്‍ ചേര്‍ന്നും മാലിന്യസംസ്‌ക്കരണപ്ലാന്റുകള്‍ സ്ഥാപിക്കാനാകും.

സംസ്‌ക്കരണരീതി

കോഴിമാലിന്യം 160 ഡിഗ്രി സെന്റിഗ്രെയ്ഡില്‍ ആറ് മണിക്കൂര്‍ നീരാവിയില്‍ പ്രഷര്‍കുക്കറില്‍ വേവിച്ച് പൊടിയാക്കുന്നതാണ് റെന്ററിങ് രീതി. വേവിക്കുന്നതോടൊപ്പം അതിലെ ജലാംശത്തിന്റെ അളവ് കുറയ്ക്കാനും ഹോമോജിനൈസ് ചെയ്യാനുള്ള സംവിധാനങ്ങളുണ്ട്. ഒരു റെന്ററിങ് പ്ലാന്റില്‍ ഡൈജസ്റ്റര്‍, മാലിന്യം കൈകാര്യം ചെയ്യുന്ന സംവിധാനം, വാക്വം സൃഷ്ടിക്കുന്ന സംവിധാനം, നീരാവിയുണ്ടാക്കുന്ന സംവിധാനം, ജലാംശം നീക്കുന്ന സംവിധാനം എന്നിവയാണ് ഉണ്ടാകുക. തൂവല്‍ ഉള്‍പ്പെടെയുള്ള എല്ലാ ജൈവ മാലിന്യവും ഹൈഡ്രോലൈസിസ് എന്ന പ്രക്രിയയിലൂടെ വെന്ത് പൊടിക്കുന്നു. ഉയര്‍ന്ന സമ്മര്‍ദ്ദത്തിലും ഊഷ്മാവിലും സംസ്‌ക്കരിക്കുന്നതിനാല്‍ ഉത്പന്നം അണുവിമുക്തമായിരിക്കും. ബാരോ സ്‌പ്രേ സംവിധാനവും ചിമ്മിനിയുമുള്ളതിനാല്‍ അന്തരീക്ഷമലിനീകരണവും ഉണ്ടാകില്ല. ഉറവിടത്തില്‍ നിന്നും മാലിന്യം ശേഖരിച്ച് ആറ് മണിക്കൂറിനുള്ളില്‍ സംസ്‌ക്കരണപ്ലാന്റില്‍ എത്തിക്കണം. മാലിന്യം അഴുകാന്‍ തുടങ്ങിയാല്‍ ഉത്പന്നത്തിന്റെ ഗുണം കുറയും. ആറ് മണിക്കൂറുകള്‍ ഒരു ബാച്ച് സംസ്‌ക്കരിക്കരിക്കാനാകും. ഒരു ദിവസം മൂന്ന് ബാച്ച് വരെ സംസ്‌ക്കരിക്കാനാകും. കോഴിമാലിന്യം സംസ്‌ക്കരിച്ചുണ്ടാക്കുന്ന പ്രധാന ഉത്പന്നമാണ് മാറ്റ് മീല്‍. ഇതില്‍ 60% മാംസവും 20 % കൊഴുപ്പും ആറ് % ജലാംശവും ഉണ്ടാകും. കാല്‍സ്യം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങള്‍ നല്ല അളവില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് നല്ലൊരു ജൈവവളവുമാണ്. ഒട്ടും ദുര്‍ഗന്ധവും ഉണ്ടാകില്ല. നായ, പൂച്ച തീറ്റകള്‍ക്കും മത്സ്യതീറ്റയ്ക്കും ഇവ ചേരുവയായി ഉപയോഗിക്കാം. കോഴി, പന്നി എന്നിവയുടെ തീറ്റയിലും ഇവ ഉപയോഗിക്കാറുണ്ട്. ഒരു കിലോഗ്രാം കോഴിമാലിന്യത്തില്‍ നിന്നും 300 ഗ്രാം മീറ്റ് മീല്‍ ലഭിക്കും. ഒരു കിലോഗ്രാം മീറ്റ് മീലിന് കിലോഗ്രാമിന് 35 രൂപ ലഭിക്കും. സ്വകാര്യ വ്യക്തികള്‍ക്ക് സ്വന്തം നിലയില്‍ ആരംഭിച്ചാലും പ്ലാന്റ് ലാഭത്തിലാകും. ചിക്കന്‍ സ്റ്റാളുകളില്‍ നിന്നും സൗജന്യമായി മാലിന്യം പ്ലാന്റിലെത്തിക്കും. ജൈവകൃഷിയ്ക്ക് ഊന്നല്‍ നല്‍കുന്ന പ്രദേശങ്ങളിലും റെന്ററിങ് പ്ലാന്റുകള്‍ അനിവാര്യമാണ്. കൂടാതെ നമ്മുടെ നാട്ടിടവഴികളും ജലാശയങ്ങളും മാലിന്യ മുക്തമാക്കാനും ഇത്തരം പ്ലാന്റുകള്‍ക്കാകും.
കടപ്പാട് :harithakeralam, krishijagran.
3.125
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top