অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കോഴികളെ വളർത്തുന്നവര്‍ അറിയേണ്ടത്

കോഴികളെ വളർത്തുന്നവര്‍ അറിയേണ്ടത്

  • വാലില്ലാ കോഴികൾക്ക് മറ്റിനം കോഴികളെ അപേക്ഷിച്ച് വളർച്ചയും തൂക്കവും കൂടുതലായിരിക്കും രോഗ പ്രതിരോധശേഷിയും കടുതൽ ആയിരിക്കും
  • ചക്കക്കുരു പുഴുങ്ങി പ്പൊടിച്ച് കൊടുത്താൽ കോഴികൾ കൂടുതൽ മുട്ടയിടും മുട്ടയുടെ വലിപ്പവും കൂടും
  • കോഴിയുടെ തലയിലെ പുണ്ണ് രോഗത്തിന് വേപ്പിലയും പച്ചമഞ്ഞളും അരച്ചിടുക
  • ഉഷാറില്ലാതെ തൂങ്ങി നിൽക്കുന്ന കോഴികൾക്ക് മഞ്ഞളരച്ച് വായിലിട്ട് കൊടുക്കുക*
  • കോഴികൾ തമ്മിൽ കൊത്തിയുണ്ടാകുന്ന മുറിവ് ഉണങ്ങുന്നതിന് മഞ്ഞളും ആര്യവേപ്പിലയും അരച്ച് രണ്ട് മൂന്ന് ദിവസം കൊടുക്കുക
  • കോഴികൾ ഇണചേർന്ന് 24 മണിക്കൂർ കഴിഞ്ഞ ശേഷം ഉള്ള മുട്ടകൾ മാത്രമേ അട വയക്കാൻ ആയി ശേഖരിക്കാവൂ
  • കോഴികൾക്ക് മാസത്തിൽ രണ്ട് തവണ വീതം പാൽക്കായം കലക്കി കൊടുത്താൽ ഒരു വിധമായ രോഗങ്ങളിൽ നിന്നെല്ലാം പ്രതിരോധം ലഭിക്കും
  • തമ്മിൽ കൊത്തി കോഴികളുടെ കണ്ണടഞ്ഞ് പോയാൽ അപ്പ മരത്തിന്റെ കറ പുരട്ടുക
  • കോഴികളുടെ ദേഹത്തിലെ ചെള്ള് പോകുന്നതിന് പുകയില കലക്കിയ വെള്ളം ഒഴിക്കുക
  • സാദാരണ ഇറച്ചി കോഴികൾക്ക് 1.9 kg തീറ്റ നൽകിയാൽ ഒരു കിലോഗ്രാം ഇറച്ചി ഉത്പാദിപ്പിക്കാം
  • കോഴിയെ അടവയ്ക്കുന്നത് വൈകുന്നേരം ആയാൽ അടകോഴി രാത്രിയിൽ തന്നെ പുതിയ ചുറ്റുപാട് കളുമായി പൊരുത്തപ്പെടും
  • അടവയ്ക്കുന്ന മുട്ടകളിൽ വശങ്ങൾ അടയാളപ്പെടുത്തിയാൽ മുട്ടകൾ തിരിച്ച് വയ്ക്കുന്നതിന് ഈ അടയാളങ്ങൾ പ്രയോജന പ്പെടും.
  • ഇറച്ചി കോഴിയെ കൊല്ലുന്നതിന് 12 മണിക്കൂർ മുമ്പ് തീറ്റ കൊടുക്കുന്നത് നിർത്തണം
  • ചുണ്ണാമ്പ് വെള്ളത്തിന്റെ തെളിയിൽ കക്ക ചേർത്ത് കോഴികൾക്ക് കൊടുത്താൽ കാൽസ്യത്തിന്റെ കുറവ് മൂലം ഉള്ള അസുഖങ്ങൾ പരിഹരിക്കാം
  • കോഴി വസന്ത വന്നാൽ കുടകൻ അരച്ച് വായിലിട്ട് കൊടുക്കുക

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate