অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കറ്റാർ വാഴ കൃഷി

കറ്റാർ വാഴ കൃഷി

പനങ്കുല പോലെ മുടി വളരാൻ കറ്റാർവാഴ നീര് ഉത്തമം എന്ന് കേൾക്കാത്തവർ ചുരുങ്ങും. പ്രത്യേകിച്ച് സ്ത്രീകൾ. കൂടാതെ സൗന്ദര്യവർധക വസ്തുക്കൾ നിർമിക്കുന്നതിനും രോഗപ്രതിരോധ മരുന്നുകൾക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന സസ്യമാണ് കറ്റാര്‍വാഴ. ഇത് സ്വർഗത്തിലെ മുത്തെന്നാണ് അറിയപ്പെടുന്നത് .
വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാവുന്ന കറ്റാർവാഴ കൃഷിയിലൂടെ ലക്ഷങ്ങൾ കൊയ്യാം. കറ്റാർവാഴ കർഷകരെ തേടി വൻകിട മരുന്നു കമ്പനികൾ അലയുകയാണ്.  സൗന്ദര്യവർധക വസ്തുക്കൾക്കു പ്രിയമേറിയതോടെ കറ്റാർവാഴയ്ക്കും അതിൻ്റെ വ്യാവസായിക വിപണനത്തിനും സാധ്യതയേറി. കേരളത്തിലെ കാലാവസ്ഥ കറ്റാർവാഴ  കൃഷിക്ക് അനുയോജ്യമാണ്.
മുഖസൗന്ദര്യം വർധിപ്പിക്കുന്നതിനുള്ള ക്രീം, ചർമത്തിന്‍റെ  സ്വാഭാവിക സൗന്ദര്യം കൂട്ടാനുള്ള സ്‌കിൻ ടോണിക്, സൺ സ്‌ക്രീൻ ലോഷൻ എന്നിവ നിർമ്മിക്കാൻ കറ്റാർവാഴയുടെ കുഴമ്പ് ഉപയോഗിക്കാറുണ്ട്. വിദേശ രാജ്യങ്ങളിൽ കറ്റാർവാഴ കുഴമ്പിനു വൻ വിപണിയാണുള്ളത്. . മാംസളമായ ഇലകളാണ് ഇതിൻ്റെ സവിശേഷത. ഒന്നരയടി പൊക്കത്തിൽ വളരുന്ന ചെടിയിൽ 10 മുതൽ 20 വരെ കട്ടിയുള്ള പോളകളുണ്ടാകും. പോളകളിലുള്ള അലോയിൻ എന്ന വസ്തുവാണ് കറ്റാർവാഴയ്ക്കു സവിശേഷഗുണം നൽകുന്നത്.
മഞ്ഞുമൂടിയ കാലാവസ്ഥ ഒഴികെ ഏതു കാലാവസ്ഥയിലും ഏതു തരത്തിലുള്ള ഭൂമിയിലും കറ്റാർവാഴ കൃഷി ചെയ്യാം.ഈർപ്പസാന്നിധ്യമുള്ള ഉഷ്ണമേഖലാ കാലാവസ്ഥയിൽ കറ്റാർവാഴ നന്നായി വളരും.പ്രത്യേക പരിചരണം ഒന്നുമാവശ്യമില്ലാത്ത ഇവ ഇടവിളയായും തനിവിളയായും കൃഷി ചെയ്യാം.ഒരു ചെടിയിൽനിന്ന് 10 കിലോ വിളവ് കിട്ടും.
ചെടിച്ചട്ടികളിൽ പൊട്ടിവളരുന്ന കന്നുകൾ 45 സെന്റിമീറ്റർ അകലത്തിലൊരുക്കുന്ന വാരങ്ങളിൽ നടണം. തെങ്ങിൻതോപ്പിലും റബർത്തോട്ടത്തിലും ഇടവിളയായി കറ്റാർവാഴ വളർത്താം. ചാണകമാണു പ്രധാനവളമായി ഉപയോഗിക്കുന്നത്. ഇതു ഹെക്ടറിന് അഞ്ചു ടൺ എന്ന തോതിൽ പ്രയോഗിക്കണം. ആറു മാസത്തിനു ശേഷം പോളകൾ ചെടിയുടെ അടിഭാഗത്തുനിന്നു മുറിച്ചെടുക്കാം. ഒരു ചെടിയിൽനിന്നു 10 കിലോഗ്രാം വരെ വിളവു ലഭിക്കും.  ഒരേക്കർ സ്ഥലത്തുനിന്നു പ്രതിവർഷം പത്തു ടൺ വിളവു ലഭിക്കും.
വാതം, പിത്തം, കഫം എന്നിവയുടെ ശമനത്തിനും പ്രമേഹം, ശ്വാസകോശ രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയുടെ ചികിത്സയ്ക്കും ആയുർവേദ മരുന്നുകളിൽ കറ്റാർവാഴ ഉപയോഗിക്കുന്നു.
കറ്റാർവാഴയുടെ വിപണി പ്രധാനമായും മരുന്ന് ഉൽപാദനവുമായി ബന്ധപ്പെട്ടാണ്.  നാട്ടുമരുന്നായും ആയുർവേദ ഔഷധങ്ങളുടെ കൂട്ടായും ഇവ ഉപയോഗിക്കുന്നുണ്ട്. ആയുർവേദത്തിനു പുറമേ ഹോമിയോ മരുന്നുകൾ ഉണ്ടാക്കുന്നതിനും കറ്റാർവാഴ ഉപയോഗിക്കുന്നുണ്ട്. കറ്റാർവാഴയുടെ പോളയിൽ അടങ്ങിയിട്ടുള്ള 16 ഘടകങ്ങളാണ് മരുന്നുനിർമാണത്തിനായി വേർതിരിച്ച് ഉപയോഗിക്കുന്നത്.
കടപ്പാട്:krishijagran

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate