অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കരിമ്പു മധുരം

ആമുഖം

''ധാത്രീഫലാനാ രസമിക്ഷുജശ്ച മദ്യം
പിപേത് ക്ഷൗദ്രയുതം ഹിതാനി '' (ചരക സംഹിത)
കരിമ്പിൻ നീരിൽ അമുക്കുരം ചേർത്ത് വിധിപ്രകാരം കാച്ചിയെടുത്ത് കുടിച്ചാൽ ക്ഷയരോഗത്തിനുവരെ ശമനം കിട്ടുമെന്നാണ് ആയുർവേദവിധി
മധുരത്തിന്റെ പ്രകൃതിയിലെ കലർപ്പില്ലാത്ത കലവറയാണ് കരിമ്പ.് ഭാരതീയർ പണ്ടുമുതലേ ഉപയോഗിച്ചുവരുന്ന് പുൽവർഗത്തിൽപ്പെ' ഒരു ഏകവർഷി ഔഷധിയാണ് കരിമ്പ്. ബ്രസീലിൽ കരിമ്പ്‌നീര് സംസ്‌കരിച്ച് കാറുകൾക്ക് ഇന്ധനമായി ഉപയോഗിക്കുന്നുണ്ട്. നമ്മുടെ ആയുർവേദാചാര്യനായ ചരകൻ തന്റെ ചരകസംഹിതയിൽ മൂത്ര വർധക ദ്രവ്യങ്ങളിൽ ഏറ്റവും മുന്തിയതായാണ് കരിമ്പിനെ പറയുത്. ഹിന്ദുപുരാണത്തിൽ കാമദേവന്റെ വില്ല് നീലക്കരിമ്പിൻ തണ്ടുകൊണ്ടുണ്ടാക്കിയതാണ്. ഇന്ത്യയിൽ യഥേഷ്ടം ജലം ലഭിക്കുന്ന, ഉഷ്ണമേഖലാപ്രദേശങ്ങളിൽ കൃഷിചെയ്തുവരുന്ന വിളയാണ്. പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബീഹാർ എിവിടങ്ങളിൽ വ്യാപകമായും കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഭാഗികമായും കൃഷിചെയ്തുവരുന്നു. സംസ്‌കൃതത്തിൽ ഇക്ഷു, ഇക്ഷുകുഃ, രസാലഃ, ഗണ്ഡീരി, മധുതൃഷ്ണ, ദീർഘഛദ, ഭ്രരിരസ എന്ിങ്ങനെ വിവക്ഷിക്കപ്പെടുന്ന കരിമ്പ് ഇംഗ്ലീഷിൽ ഷുഗർകെയ്ൻ എന്നും തമിഴിൽ കരൂമ്പു, ഹിന്ദിയിൽ ഈഖ്, സാംദാ, ഗാംഠോ, ഹംഗാളിയിൽ ആക് എന്നും പറഞ്ഞുവരുന്നു.
ഇത് പോയേസീ കുടുംബത്തിലെ അംഗമാണ്, ഗ്രാമിയേനയിലെ ഒരു ഉപവിഭാഗമായ ആൻഡപ്പോഗോണിയോയിലുള്ള ഒരു പ്രമുഖാംഗമാണ് കരിമ്പ്. സക്കാറം ഒസിഫിനാരം എന്നാണ് കരിമ്പിന്റെ ശാസ്ത്രനാമം. തൊലിയുടെ നിറത്തിന്റെ അടിസ്ഥാനത്തിൽ ഇളം പച്ച, കടുംപച്ച, ചുവപ്പ് , വയലറ്റ്, ചുവപ്പ് കലർ തവിട്ട്് എന്നിങ്ങനെ വിവിധതരത്തിൽ കരിമ്പുണ്ട്. ഏകദേശം നാല് അഞ്ച് മീറ്റർ ഉയരത്തിൽ വളരുന്നതും ഉറപ്പുള്ള കാണ്ഡത്തോടു കൂടിയതുമാണ് കരിമ്പ്. ഇതിന് അനവധിമുട്ടുകൾ കാണപ്പെടുന്നു. വലിയകരിമ്പിന് 20-ൽ കൃടുതൽ മുട്ടുകൾ കാണാം. എല്ലാമുട്ടിലും ധാരാളം വേരുമുകുളങ്ങളുണ്ടാകും. ഇലകൾ കനം കുറഞ്ഞ് നീണ്ടതാണ്. ഏകദേശം അരമീറ്റർ മുതൽ ഒന്നേകാൽ മീറ്റർ വരെ നീളവും ആറ്-ഏഴ് സെമീ വിതിയും ഇലകൾക്കുണ്ടാകാം.  ഉപരിതലം പരുപരുത്തതായിരിക്കും. പൂവുകൾ കുലകളായാണ് ഉണ്ടാകുക. പൂവുകൾക്ക് നല്ലവെള്ളനിറമുണ്ടാകും വളരെ അപൂർവമായി മാത്രമേ കരിമ്പിൽ വിത്തുകൾ ഉണ്ടാകാറുള്ളൂ.

കരിമ്പുകൃഷി


ഒരുപ്രധാനഉഷ്ണമേഖലാവിളയായ കരിമ്പ് നല്ലനീർവാർച്ചാസൗകര്യമുള്ള ഫലഭൂയിഷ്ടമായ കരിമണ്ണിലാണ് ധാരാളമായി വളരുക. നദീനടങ്ങളിലെ എക്കൽ കലർമണ്ണിലും കരിമ്പ് നന്നായിവളരും. വ്യാവസായികമായി ശർക്കര, പഞ്ചസാരയെന്നിവ നിർമിക്കാനാണ് കരിമ്പ് വ്യാപകമായി ഉപയോഗിച്ചുവരുന്നത്. കരിമ്പുകൃഷിയിൽ ബ്രസീൽ കഴിഞ്ഞാൽ രണ്ടാംസ്ഥാനം ഇന്ത്യയ്ക്കാണ്. ഉത്തർപ്രദേശിലെ ഗംഗാതടങ്ങളിലാണ് കരിമ്പ് സമൃദ്ധമായി വളരുന്നത്.

കൃഷിയിടമൊരുക്കൽ

കരിമ്പ് കൃഷിയിൽ നിലമൊരുക്കലിൽ പ്രധാനശ്രദ്ധയാവശ്യമാണ്. കരിമ്പ് നടുതിനുമുമ്പ് കൃഷിയിടം കുറഞ്ഞത് മൂന്നു പ്രാവശ്യമെങ്കിലും ഉഴുത് മറിക്കണം അതിനുശേഷം അതിൽ സെന്റൊന്നിന് 30-40 കിലോ തോതിൽ കാലിവളമോ കംപോസ്‌റ്റോ ചേർത്തിളക്കി നിരപ്പാക്കണം അമ്‌ളഗുണം കൂടുതലുള്ള മണ്ണാണെങ്കിൽ ആവശ്യത്തിന് ഡോളമൈറ്റൊ കുമ്മായമോ ചേർത്തുകൊടുക്കാം. അങ്ങനെ വളംചേർത്ത് നിരപ്പാക്കിയ നിലത്ത് നീളത്തിലോ കുറുകെയോ ചാലെടുത്താണ് കരിമ്പിൻ തണ്ടുകൾ നടേണ്ടത്. കരിമ്പിന്റെ വളർച്ചയുടെ ആദ്യകാലങ്ങളിൽ കൂടിയതാപനില വേണം. വരിയും നിരയുമായാണ് ചാലുകളെടുക്കേണ്ടത്. ചാലുകൾ തമ്മിൽ കുറഞ്ഞത് മുക്കാൽമീറ്റർ അകലവും ചാലിന്റെ താഴ്ച കുറഞ്ഞത് അരമീറ്ററെങ്കിലും ഉണ്ടായിരിക്കണം. മൂപ്പ് കൂടിയ ഇനങ്ങൾക്ക് 90 സെമീവരെ അകലം വിടാം. ചരിഞ്ഞസ്ഥലങ്ങളിലാണ് കൃഷിയിറക്കുന്നതെങ്കിൽ 75 സെമീ അകലത്തിലും 30 സെമീയെങ്കിലും താഴ്ചയുമുള്ള തടങ്ങളെടുത്താകണം നടുന്നത്.

നടീൽവസ്തു

മൂപ്പായ കരിമ്പിൻതണ്ടിന്റെ ദൃഢതകുറഞ്ഞ മുകളറ്റമാണ് നടീൽവസ്തുവായി ഉപയോഗിക്കുന്നത്. ഒരേക്കറിന് നടാൻ മൂന്നുമുട്ടുകളോടെ മുറിച്ചെടുത്ത 13000 -ത്തോളം കഷ്ണങ്ങൾ കുറഞ്ഞത് അത്യാവശ്യമാണ്. കുമിൾ രോഗബാധയൊഴിവാക്കാൻ ഇവ 0.25 ശതമാനം ഗാഢതയുള്ള ബോർഡോമിശ്രിതത്തിൽ മുക്കിയ ശേഷം നടണം. ചാലുകളിൽ ഒന്ന് ഒന്നിനോട് ചേർത്തുവെച്ച് മണ്ണിട്ട് മുടണം.
ഉയർന്നഅളവിൽ നീര് ലഭിക്കുന്ന ചീയൽരോഗത്തെ പ്രതിരോധിക്കുന്ന
സി.ഒ 7405, സി.ഒ.6907, തിരുമധുരം, വെള്ളക്കെട്ടിലും വൈള്ളക്ഷാമം ഉള്ളിടത്തും ഒരുപോലെ ഉപയോഗിക്കാവുന്നതും ചീയൽരോഗത്തെചെറുക്കുന്നതുമായ ഇനമായ മധുരിമ, ചെ്ഞ്ചീയൽ രോഗത്തെചെറുക്കുന്ന മാധുരി, വെള്ളലഭ്യതകുറഞ്ഞയിടങ്ങളിൽെപാകമായ സി.ഒ. 92175. കാലാകരിമ്പിനമായ സി.ഒ. 70 എന്നിവയും കടയ്ക്കാട് വിത്തുത്പാദനകേന്ദ്രത്തിന്റെ മുന്തിയ ഇനം നടീൽ വസ്തുക്കളും കരിമ്പുകൃഷിക്കാർക്ക് വിത്തിനങ്ങളിൽ ആശ്രയിക്കാം.

വളങ്ങൾചേർക്കാം

വ്യാവസായികമായി കരിമ്പുത്പാദിപ്പിക്കുന്നവർ രാസവളങ്ങളാണ് ഉപയോഗിച്ചുവരുന്നത്. നൈട്രജൻ ഫോസ്ഫറസ് പൊട്ടാഷ് എന്നിവയുടെ കോമ്പിനേഷനാണ് സാധാരണ ഉപയോഗിക്കാറ്. മുളച്ചുപൊന്തിയാൽ ഇടയിളക്കുന്ന സമയത്ത് ചാലുകൾ തൂർക്കണം. വളം ചേർത്തശേഷം മണ്ണ് ചുവട്ടിൽ കൂട്ടിക്കൊടുത്തുകൊണ്ടേയിരിക്കണം. ജൈവകൃഷിയി'ൽ ഇടവിളയായി പയർ വിതച്ച് അവ പൂവിടുന്നതോടെ പിഴുതെടുത്ത് കരിമ്പിൻ ചാലിൽ ഇട്ടുമൂടിക്കഴിഞ്ഞാൽ നല്ല വളക്കൂറ് കിട്ടും. അതോടെത്തന്നെ കാലിവളമോ കംപോസ്‌റ്റോ ചേർത്ത് മൂടിക്കൊടുക്കണം കാലാകരിമ്പാണെങ്കിൽ വിളവെടുത്ത് 25 ദിവസംകഴിഞ്ഞാൽ ആദ്യതവണ വളം ചേർത്തുകൊടുക്കണം
്മധ്യകേരളത്തിലെ വരണ്ട മ്ണ്ണിന് ഏക്കറിന് 75 കിലോ യൂറിയയും 30 കിലോ പൊട്ടാഷുവേണം. വളക്കൂറുള്ള മലയോരപ്രദേശങ്ങളിലെ മണ്ണിന് 50 കിലോയൂറിയ മതിയാകും നിരകൾക്കിടയിൽ വളം വിതറി കൊത്തിക്കൂട്ടുകയാണ് ചെയ്യേണ്ടത്. ഇടവിളയായി പയർ നടുന്നത് കളകളെ മെരുക്കാനും നല്ലതാണ്.
മഴയുടെ ലഭ്യതയുടെ തോതനുസരിച്ചാണ് നന കൊടുക്കേണ്ടത്. കിളിർത്തുകഴിഞ്ഞാൽ മാത്രമേ നന്നായി നന കൊടുക്കാവൂ കാരണം വെള്ളംനിന്നാൽ മുള ചീഞ്ഞുപോവും. വിളയുടെ അവശിഷ്ടങ്ങൾകൊണ്ടും മറ്റ് ജൈവാവശിഷ്ടങ്ങൾകൊണ്ടും പുതയിടുന്നത് ജലനഷ്ടം ഒഴിവാക്കാം.

വിളവെടുക്കൽ

സാധാരണയായി വർഷത്തിലൊരുതവണയാണ് കരിമ്പ് വിളവെടുക്കാറ് എന്നാൽ ത്വരിതകൃഷിയിൽ മൂപ്പ് എട്ടുമാസമായും കുറച്ചുകാണാറുണ്ട്. വിളവ്കുറയുന്നത് കരിമ്പിന്റെ നീരിന്റെ അളവിനെ ബാധിക്കുമെന്ന്തിനാൽ ഏറ്റവും മൂത്തഅവസ്ഥയിൽ മാത്രമേ വിളവെടുപ്പ് നടത്താവൂ. ഒരു തവണ നട്ടാൽ മൂന്നുതവണ (മൂന്നുവർഷംവരെ) വിളവെടുക്കാം. കരിമ്പിന്റെ വിളയവശിഷ്ടങ്ങൾ കൃഷിയിടത്തിൽത്തന്നെ ജൈവപുതയായും നൽകാം.
കരിമ്പിൻ തണ്ടുകൾ ആട്ടിവറ്റിച്ചെടുത്ത്ാണ് ശർക്കര നിർമിക്കാറ്. നിരവധിമരുന്നുകളിലും ശർക്കര ചേർത്തുവരുന്നു.
വേരു ചീയൽ ചെഞ്ചീയൽ, മറ്റ് ഫംഗസ് രോഗങ്ങൾ എന്നിവയും തണ്ടുതുരപ്പനുമാണ് കരിമ്പിന്റെ പ്രധാന ശത്രുക്കൾ. . വേപ്പധിഷ്ഠിതകീടനാശിനികളുടെ ഉപയോഗം ആവണക്കെണ്ണ വെളുത്തുള്ളി മിശ്രിതം എിവ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളായി തളിക്കാവുതാണ്.

ഇലപ്പുള്ളിരോഗം

ഇലയുടെ അടിഭാഗത്ത് വെള്ളത്തിനാൽ നനഞ്ഞപോലെയുള്ളപാടുകളും അതിനെത്തുടർന്ന്് ഇലയുടെ ഉപരിതലത്തിൽ മഞ്ഞക്കുത്തുകൾ പ്രത്യക്ഷപ്പെടുകയുമാണ് ഇതിന്റെ ലക്ഷണം പിന്നിട് ഈ മഞ്ഞക്കുത്തുകൾ വലുതായി ഇലമൊത്തം വ്യാപിച്ച് കരിഞ്ഞുണങ്ങുകയും ചെയ്യും. രോഗം കാണുന്ന ഇലകൾ നശിപ്പിക്കുകയും സ്യൂഡോമോണസ് ലായനി രണ്ടുശതമാനം വീര്യത്തിൽ ഇലകളുടെഇരുവശങ്ങളിലും വീഴത്തക്കവിധവും സമൂലവും തളിക്കുകയെന്നതാണിതിന്റെ പ്രതിരോധമാർഗങ്ങൾ. രാസകൃഷിയിൽ ഒട്ടേറെ ഫലപ്രദമായ കിടനാശികൾ ഉപയോഗിച്ചുവരുന്നുണ്ട് അതിൽ കഠിനമായരിതിയിൽ ആരോഗ്യത്തെ ബാധിക്കുന്നതരവും ഉണ്ടാകും. പക്ഷേ, വ്യാവസായികമായി ഉത്പാദിപ്പിക്കുന്നവർ ഇതൊഴിവാക്കാറില്ല.

ഗുണങ്ങൾ

ആയുർവേദത്തിൽ പിത്തത്തെ ശമിപ്പിക്കാൻ കരിമ്പിൻനീര് ഉപയോഗിക്കാറുണ്ട്മൂത്രതടസ്സം നീക്കാനും മഞ്ഞപ്പിത്തം ശമിപ്പിക്കുനും രക്തപിത്ത ശമനത്തിനും കരിമ്പിൻ നീര് ഉത്തമമാണ്. മൂക്കിൽകൂടി രക്തം വരുന്ന അസുഖത്തിന് കരിമ്പിൻ നീര് മുന്തിരിനീരുമായിച്ചേർത്ത് നസ്യം ചെയ്യാറുണ്ട.  ഏറ്റവും പ്രധാനമായ ഉപയോഗം ക്ഷയരോഗത്തിനെതിരെയുള്ള മരുന്നായാണ്.
പഞ്ചസാര, കാൽസ്യം ഓക്‌സലേറ്റ്്, സുക്രോസ്, സറ്റാർച്ച്, സെല്ലുലോസ്, പെന്റോസാൻസ്, ലിഗ്നിൻ എന്നിവയും സിട്രിക്, മാലിക്, മെസക്കോണിക് സക്‌സിനിക്, നൈട്രോജെനിക് എന്നീ ആസിഡുകൾ അടങ്ങിയിരിക്കുന്നു. ഇതിൽ സൈറ്റോസിൻ, ക്ലോറോഫിൽ, ആൻഥോസയാനിൻ എന്നിവയും അടങ്ങിയിരിക്കുന്നു.
''മധുരശ്ചേഷു രസോവാതം
വരധയതി ശീത വീര്യാത്വാത്''
എന്ന ശുശ്രുത സൂത്രത്തിലെ വരികൾ കരിമ്പിന്റെ വാതദോഷത്തെ വിവരിക്കുന്നതാണ്.
എന്നിരുന്നാലും കരിമ്പെന്ന പുൽവർഗ ഔഷധസസ്യം നമ്മുടെ ലോകത്ത് വാണിജ്യപരമായും ഔഷധപരമായും ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു.
pramodpurath@gmail.com


പ്രമോദകുമാർ വി.സി.

അവസാനം പരിഷ്കരിച്ചത് : 7/7/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate