ശരീരത്തിന് പ്രതിരോധശേഷി പ്രദാനം ചെയ്യാന്‍ കയ്യോന്നിക്ക് കഴിവുണ്ട്. മുടിവളരുന്നതിനും ശിരോരോഗങ്ങള്‍ കുറയ്ക്കുന്നതിനും ഉപയോഗിക്കുന്ന കയ്യോന്നി എണ്ണ നല്ല ഉറക്കം നല്‍കും. കയ്യോന്നി,പനിക്കൂര്‍ക്ക ഇവയുടെ സ്വരസവും പച്ചമഞ്ഞളും ചേര്‍ത്ത് കാച്ചിയ വെളിച്ചെണ്ണ കുട്ടികളുടെ മുടിയഴകും ശരീരബലവും കൂട്ടും. ജലദോഷം വരാതിരിക്കുകയും ചെയ്യും. മുടിയുടെ വളര്‍ച്ചക്ക് എണ്ണ കാച്ചാനും മുടികൊഴിച്ചില്‍ തടയാനും താളിയായും കയ്യോന്നി ചേര്‍ക്കുന്നു. ശരീരത്തിന്റെ തണുപ്പിനും, രക്തചംക്രമണത്തിനും ത്വക്ക് രോഗങ്ങള്‍ക്കും ഗുണപ്രദമാണ്. ശരീരഹേമങ്ങള്‍ക്കെതിരെ കയ്യോന്നി സ്വരസത്തില്‍ ആട്ടിന്‍കരള്‍ വിധിപ്രകാരം വഴറ്റി സേവിക്കുന്നത് വളരെ ഫലപ്രദമാണ്.
കയ്യോന്നിനീര് അല്പം ആവണക്കെണ്ണ ചേര്‍ത്ത് ആഴ്ചയില്‍ രണ്ടുനേരം സേവിച്ചാല്‍ ഉദരകൃമി ഇല്ലാതാകും കയ്യോന്നി സമൂലം ഇടിച്ചുപിഴിഞ്ഞെടുത്ത നീര് ഒരു ടേബിള്‍ സ്പൂണ്‍ വീതം പതിവായി സേവിച്ചാല്‍ ആരോഗ്യവും രോഗപ്രതിരോധ ശേഷിയും പലമടങ്ങ് വര്‍ദ്ധിക്കും. സമൂലം കഷായം നല്ല ഒരു കരള്‍ടോണിക്കാകുന്നു. കരള്‍ സംബന്ധയ മരുന്നുകളില്‍ ഈ സസ്യം ഒരു പ്രധാന ചേരുവയാണ്. കഞ്ഞുണ്ണി അരച്ചു മോരില്‍ കലക്കി കഴിച്ചാല്‍ ഒച്ചയടപ്പ് മാറും. ചുമ, വലിവ് എന്നിവക്ക് കയ്യോന്നി നീരില്‍ കടുക്കത്തോട് അരച്ച് കലക്കി കുടിക്കുക. അര്‍ശസിനും നല്ലതാണ്. കഞ്ഞുണ്ണി നീരില്‍ എള്ള് അരച്ച് കലക്കിയ വെള്ളം കവിള്‍ കൊണ്ടാല്‍ ഇളകിയ പല്ല് ഉറക്കും.
അവസാനം പരിഷ്കരിച്ചത് : 2/15/2020