സസ്സൂറിയ ലാപ്പ ( Saussurea lappa) എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന കൊട്ടം ഇംഗ്ലീഷിൽ കാസ്റ്റസ് എന്ന പേരിൽ അറിയപ്പെടുന്നു. കാശ്മീർ ഭാഗങ്ങളിൽ കൂടുതൽ കാണപ്പെടുന്നതു കൊണ്ട് കാശ്മീരജം എന്നും പുഷ്കരമൂലത്തിനോട് സാദൃശ്യമുള്ളതിനാ പുഷ്കര എന്നും പേരുണ്ട്. ഹിന്ദിയിലും മറാഠിയിലും കുഠ് എന്നാണ്. തമിഴിലും മലയാളത്തിലും കൊട്ടം എന്നും അറിയപ്പെടുന്നു. കാശ്മീരിലും മറ്റു ഹിമാലയ പ്രാന്തങ്ങളിലും കാണപ്പെടുന്നു
ഒരു മീറ്റർ മുതൽ 2 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ചിരസ്ഥായി ഔഷധിയാണ് കാണ്ഡം വിരലിന്റെ വലിപ്പം വരും. നല്ല കട്ടിയുള്ളതാണ്. ഇലകൾ വലുതു പരന്നതുമാണ്. സീമാന്തം അസമദന്തുരം ( ഇലകളുടെ വശങ്ങളിൽ പൽചക്രങ്ങൾ പോലെ) . പൂങ്കുല മുണ്ഡമഞ്ജരി. പുഷ്പ്ങ്ങൾക്ക് നീലലോഹിത വർണ്ണം. വേര് സുഗന്ധമുള്ളതാണ്. മണ്ണിനടിയിൽ കിടന്നാൽ അനുകൂല സാഹചര്യങ്ങളിൽ മുളക്കും രാസഘടകങ്ങൾ:വേരിൽ തീഷ്ണഗന്ധമുള്ള തൈലം അടങ്ങിയിരിക്കുന്നു. ഗ്ലൂകോസൈഡ്, സസ്സൊറിൻ, ടാനിൻ, എന്നിവയും ഉണ്ട്. costunolide, Isodihydrocostunolide, cynaropicrin എന്നിവ വേർതിരിച്ചെടുത്തിട്ടുണ്ട്.ഔഷധയോഗ്യമായ ഭാഗം വേരാണ്.
അവസാനം പരിഷ്കരിച്ചത് : 2/15/2020