অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഔഷധ സസ്യം :അകത്തി

ഔഷധ സസ്യം :അകത്തി

അകത്തിസംസ്കൃതത്തിലെ പേര്-അഗസ്തി

വിതരണം

ഇന്ത്യയൊട്ടുക്കും

രാസഘടങ്ങൾ

ടാനിൻ,വൈറ്റമിൻ സി,ഒലിയാനൊലിക് അമ്ലം രസം തിക്തംഗുണം രൂക്ഷം,ലഘുവീര്യംശീതം വിപാകം‍ മധുരം,തിക്തം
ഔഷധഗുണം
പിത്ത കഫങ്ങൾ ശമിപ്പിക്കും, പീനസം, ജ്വരം,മുറിവുണങ്ങാൻ,

അകത്തി മരം

ഫാബേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു ചെറുമരമാണ്‌ അകത്തി. സംസ്കൃതത്തിൽ അഗസ്തി अगस्ति, അഗസ്തിക, മുനിദ്രുമം, വംഗസേന എന്നീ പേരുകളിൽ അറിയപ്പെടുന്നു. മധ്യകേരളത്തിൽ "അഗസ്ത്യാർ മുരിങ്ങ" എന്നും തമിഴിൽ அகத்தி (അകത്തി)എന്നും അറിയപ്പെടുന്നു. 6 മീറ്റർ മുതൽ 8 വരെ മീറ്റർ ഉയരത്തിൽ വരെ ഈ സസ്യം വളരുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഈ ചെടിയുടെ ജന്മദേശം ഇന്ത്യയോതെക്കുകിഴക്കൻ ഏഷ്യയോ ആണെന്നു കരുതപ്പെടുന്നു.ആപേക്ഷിക ആർദ്രതയും ചൂടും കൂടുതലുള്ള പ്രദേശങ്ങളിലാണ്‌ ഇത് പൊതുവേ വളരുന്നത്‌. തെക്കുകിഴക്കൻ ഏഷ്യയിലെചില പ്രദേശങ്ങളിൽ അകത്തിയുടെ പൂവ്, ഫലം, ഇല എന്നിവ ആഹാരമായി ഉപയോഗിക്കുന്നു.

പ്രത്യേകതകൾ

വെളുപ്പും, ചുവപ്പും, മഞ്ഞയും, നീലയുംനിറമുളള പൂവുകളൊടു കൂടിയ നാലിനം അകത്തികൾ ഉണ്ട്. പക്ഷേ ചുവന്ന പൂക്കളും വെള്ള പൂക്കളും ഉള്ള ഇനങ്ങളാണ് സാധാരണ കണ്ടുവരുന്നത്. ഇലകൾ സം‌യുക്തപർണങ്ങളും അവയുടെ ക്രമീകരണം സമ്മുഖരീതി (opposite)യിലുമാണ്. പർണവൃത്ത തല്പങ്ങളും(Pulvinus), അനുപർണങ്ങളും(Stipules)ഉണ്ട്. ഫെബ്രുവരി മാർച്ച്മാസങ്ങളിൽ ഇലക്കും തണ്ടിനും ഇടക്കുള്ള കക്ഷത്തിൽ പുഷ്പമഞ്ജരികൾഉണ്ടാകുന്നു. പൂമൊട്ടിന് അരിവാളിന്റെആകൃതിയാണ്. പുഷ്പങ്ങളുടെ ബാഹ്യദളപുടത്തിൽ (Calyx) അഞ്ചു ബാഹ്യദളങ്ങളും (Sepals), ദളപുടത്തിൽ(Corolla) സ്വതന്ത്രമായ അഞ്ചു ദലങ്ങളും കാണാം. ഒരു പതാക ദളവും (standard petal) രണ്ടു പക്ഷ ദളങ്ങളും (wing petals) രണ്ടു പോതക ദളങ്ങ(keel petals)ളും പത്തു കേസരങ്ങളുമുണ്ട്. കേസരങ്ങളിൽ ഒമ്പതെണ്ണം ഒരു കറ്റയായും ഒരെണ്ണം സ്വതന്ത്രമായും കാണപ്പെടുന്നു. പുഷ്പങ്ങൾ ദ്വിലിംഗങ്ങൾ (Bisexuals)ആണ്. കേസരപുടത്തിൽ (Androecium)പത്തു കേസരങ്ങളും '(Stamen)'ജനിപുടത്തിൽ (Gynoecium) ഒരു ജനിപത്രവും (Carpel) ഒരു അ‍ണ്ഡാശയവും(Ovary) കാണുന്നു. ഒറ്റ അറമാത്രമുള്ള ഊർധ്വവർത്തി അണ്ഡാശയമാണിതിന്. കായ്കൾക്കു ഏകദേശം 30-40 സെ. മീ. നീളം. അകത്തി വീടുകളിലെ തൊട്ടങ്ങളിൽ വച്ചുപിടിക്കാവുന്ന ഒരു സസ്യമാണ്‌. ഇലയും പൂവും കറി വയ്ക്കാൻ ഉപയോഗിക്കുന്നു. മുരിങ്ങക്കായ് പോലുള്ള കായയ്ക്ക് 30 സെ.മീ നീളവും 3-4 മി മീ ഘനവും ഉണ്ടാകും. ഒരു കായയിൽ 15-50 വിത്തുകളുണ്ടാവും
ഔഷധയോഗ്യ ഭാഗം
മരത്തൊലി, ഇല, പൂവ്, ഇളം കായ്കൾ

ഔഷധഗുണങ്ങൾ

അകത്തിയുടെ മരത്തൊലിയിൽ ടാനിൻ, രക്തവർണമുള്ള പശ എന്നിവ അടങ്ങിയിട്ടുണ്ട്. ഇലയിൽ മാംസ്യം, കാൽസ്യം, ഫോസ്ഫറസ്, ലോഹാംശം, എ, ബി, സി, ജീവകങ്ങൾ എന്നിവയും പുഷ്പങ്ങളിൽ ബി, സി, ജീവകങ്ങൾഎന്നിവയും വിത്തിൽ മാംസ്യം കൊഴുപ്പ്, അന്നജം എന്നിവയും അടങ്ങിയിരിക്കുന്നു. വിത്തിൽ നിന്ന് ഒലിയാനോലിക് അമ്‌ളംവേർതിരിച്ചെടുത്തിട്ടുണ്ട്.
ആയുർ‌വേദത്തിൽ
തൊലി, ഇല, പുഷ്പം, ഇളം കായ്കൾ എന്നിവ ഔഷധയോഗ്യഭാഗങ്ങളാണ്. ഇല പിഴിഞ്ഞ് അരിച്ചെടുത്ത് നസ്യം ചെയ്യുന്നത് കഫവും നീർക്കെട്ടും മാറാൻ സഹായകമാണ്. ഇത് തലവേദന, പീനസം, ചുമ, അപസ്മാരം എന്നീ രോഗങ്ങൾക്കും ശമനമുണ്ടാക്കും. അകത്തിയുടെ ഇല നെയ്യിൽ വറുത്ത് സേവിക്കുന്നത് നിശാന്ധത അകറ്റും. ജീവകം 'എ'യുടെ അഭാവം കൊണ്ടുണ്ടാകുന്ന എല്ലാ നേത്രരോഗങ്ങൾക്കും ഇത് പ്രയോജനകരമാണ്. അകത്തിപുഷ്പം അസ്ഥിസ്രാവം തുടങ്ങിയ രോഗങ്ങൾക്ക് ഫലപ്രദമായ ഔഷധമാണ്. അകത്തിക്കുരു പാൽ ചേർത്തരച്ച് നീരും വേദനയുമുള്ള വ്രണങ്ങളിൽ ലേപനം ചെയ്താൽ വ്രണം പെട്ടെന്ന് ഉണങ്ങും. പിത്തഹരം. വായപ്പുൺ(കുടൽ‌പ്പൂൺ,ആകാരം),ഉഷ്ണ രോഗങ്ങൾ മാറുന്നത്തിന് ഉപയോഗിക്കുന്നു.
</div>


© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate