*വേരു തീനി പുഴുക്കളെ നശിപ്പിക്കുന്ന ഔഷധ കൂണിന് കാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കാനാകുമെന്ന് കണ്ടെത്തല്‍.*

തെങ്ങുകളുടെ വേരുകള്‍ നശിപ്പിക്കുന്ന വേരുതീനിപ്പുഴുക്കളെ പ്രതിരോധിക്കുന്നതിനുള്ള ഗവേഷണങ്ങളുടെ ഭാഗമായി പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ എന്റെമോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ *ടി സന്തോഷ്കുമാര്‍* നടത്തിയ പഠനത്തിന്റെ തുടര്‍ച്ചയായുള്ളതാണ് കണ്ടെത്തല്‍.

ഔഷധ കൂണിന്റെ സാധ്യതകളെ കുറിച്ച് പഠനം നടത്തിയ സന്തോഷ് കുമാര്‍ തന്റെ പഠന റിപ്പോര്‍ട്ട് കാര്‍ഷിക സര്‍വകലാശാലക്ക് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്ററില്‍ കാന്‍സര്‍ രോഗ ചികിത്സയുമായി ബന്ധപ്പെട്ട തുടര്‍പഠനവും നടന്നു.

മനുഷ്യ ശരീരത്തിലെ കോശങ്ങളുമായി ഔഷധ കൂണ് എങ്ങനെ പ്രവര്‍ത്തിക്കുമെന്നതില്‍ വിശദമായ പഠനമാണ് ഇനി നടക്കാനുള്ളത്.

കാര്‍ഷിക സര്‍വകലാശാലയും റീജ്യനല്‍ കാന്‍സര്‍ സെന്ററും ചേര്‍ന്ന് ഇതിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.

*പഠനം വിജയകരമായാല്‍ അത് കാന്‍സര്‍ രോഗചികിത്സാ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കും.*

ചിങ്ങന് പുഴു എന്ന വേരുതീനിപ്പുഴുക്കളെ നിയന്ത്രിക്കുന്നതിനായുള്ള പഠനത്തിന്റെ ഭാഗമായാണ് ഗവേഷണം നടത്തിയത്. വിവിധ പ്രദേശങ്ങളില്‍ നിന്ന് കൊണ്ടുവന്ന വേരുതീനി പുഴുക്കളില്‍ പരീക്ഷണം നടത്തി വരുന്നതിനിടയിലാണ് കീടത്തെ നശിപ്പിക്കാന്‍ പ്രാപ്തിയുള്ള കൂണുകളെ കണ്ടെത്തിയത്.

കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ധാരാളമായി ഈ ഔഷധ കൂണുകളുണ്ട്.

*ശാരീരാരോഗ്യം വര്‍ധിപ്പിക്കുന്നതിനും കരള്‍, വൃക്ക, ഹൃദയം എന്നിവയുടെ പ്രവര്‍ത്തനത്തെ ഉദ്ദീപിപ്പിക്കുന്നതിനും രോഗ പ്രതിരോധ ശേഷി കൂട്ടുന്നതിനും ഏറെ ഫലപ്രദമായ ഈ കൂണുകളില്‍ ധാരാളം ആന്റി ഓക്സിഡന്‍സ് അടങ്ങിയിട്ടുണ്ടെന്ന് നേരത്തെ തന്നെ ചൈനയില്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.*