Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / ഓര്‍ഗാനിക്ക്-3.0
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഓര്‍ഗാനിക്ക്-3.0

കൂടുതല്‍ വിവരങ്ങള്‍

ശാസ്ത്രീയ ജൈവ കൃഷി മൂന്നാംഘട്ടത്തിലേക്ക്

ശാസ്ത്രീയ ജൈവകൃഷിയുടെ മൂന്നാംഘട്ടത്തിന്ഓര്‍ഗാനിക്ക്3.0 തുടക്കമായി. 2017 ഏപ്രില്‍ 20 മുതല്‍ 27 വരെ സൗത്ത്കൊറിയയിലെ സോളില്‍ വെച്ചു നടന്ന ജൈവ കര്‍ഷക നേതാക്കډാരുടെ ലോക സമ്മേളനത്തില്‍ വെച്ചാണ്  മൂന്നാംഘട്ടത്തിന് തുടക്കം കുറിച്ചത്. ലോകത്ത് ജൈവ കൃഷി മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന ഇന്‍റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഓര്‍ഗാനിക്ക്  അഗ്രികള്‍ച്ചര്‍ മൂവ്മെന്‍റ് (കഎഛഅങ) സംഘടിപ്പിച്ച സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 24 പേര്‍ പങ്കെടുത്തു. ഇന്ത്യയില്‍ നിന്നും വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പ്രാഗ്രാം ഓഫീസര്‍ ശ്രീ.ജോസ് പി എ പ്രതിനിധിയായി.

ലോകത്തില്‍ ശാസ്ത്രീയമായ ജൈവകൃഷി വ്യാപനത്തിന് ഏകദേശം നൂറുവര്‍ഷത്തോളം ചരിത്രമുണ്ട്. ശാസ്ത്രീയമായ ജൈവകൃഷി വ്യാപനം വിവിധ ഘട്ടങ്ങളായി വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്. 1970 വരെയുള്ള ഒന്നാംഘട്ടത്തില്‍ നമ്മുടെയും പരിസ്ഥിതിയുടെയും നിലനില്‍പ്പിനെ സംബന്ധിച്ചും ഭക്ഷണത്തെകുറിച്ചും ആരോഗ്യത്തെകുറിച്ചുമുള്ള ചിനതകളാല്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജൈവകൃഷി മുന്നേറ്റങ്ങള്‍ രൂപം കൊണ്ടു. സ്വന്തം ആവശ്യത്തിന് സുരക്ഷിത ഭക്ഷണം ഉത്പാദിപ്പിക്കുക എന്നതായിരുന്നു.ഒന്നാംഘട്ടത്തിന്‍റെ മുഖ്യ ലക്ഷ്യം .

രണ്ടാം ഘട്ടത്തില്‍ ജൈവ കൃഷി കൂടുതല്‍ സാങ്കേതികത്വത്തിലേക്ക് കടന്നു. ജൈവകൃഷി മാനദണ്ഡങ്ങളും നയങ്ങളും ,സാക്ഷ്യപത്ര ലഭ്യതയുമെല്ലാം കൂടുതല്‍ സങ്കീര്‍ണ്ണതകള്‍ക്ക് വഴി തെളിച്ചു. എന്നാല്‍ കൂടുതല്‍ രാജ്യങ്ങള്‍ ഔദ്ധ്യോഗികമായി ജൈവകൃഷി നയം നടപ്പിലാക്കിയത് ഈ ഘട്ടത്തിലാണ്.

നിലവില്‍ 82 രാജ്യങ്ങള്‍ ജൈവകൃഷി നയം ഔദ്ധ്യോഗികമായി അംഗീകരിക്കുകയും ,ആവശ്യമായ ജൈവ കൃഷി മാനദണ്ഡങ്ങള്‍ രൂപപെടുത്തുകയും ചെയ്തു. എന്നാല്‍ ഇത് പലപ്പോഴും ജൈവ ഉത്പന്നങ്ങളുടെ കയറ്റുമതിയിലെ ലക്ഷ്യം വെച്ച് മാത്രം രൂപം കൊണ്ടതായിരുന്നു. ഉദാഹരണത്തിന് ഇന്ത്യയില്‍ ജൈവകൃഷി നയം രൂപപ്പെടുത്തിയും  ഇപ്പോഴും നടപ്പാക്കുന്നതും കേന്ദ്ര വാണിജ്യ മന്ത്രാലയമാണ്. കൃഷി വകുപ്പ് ജൈവകൃഷിയെ സംബന്ധിച്ച് ഇപ്പോഴും അപ്രസക്തമാണ്.

ശാസ്ത്രീയ ജൈവകൃഷിയുടെ രണ്ടാം ഘട്ടം കൂടുതല്‍ സങ്കീര്‍ണ്ണത നിറഞ്ഞത് ആയിരുന്നാലും ആഗോളതലത്തില്‍ ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്ക് പോലും ശാസ്ത്രീയ ജൈവകൃഷി  പ്രാപ്യമാണ് എന്ന അവബോധം നല്‍കുവാന്‍ സാധിച്ചു. ഉപഭോക്താക്കള്‍ക്കാകട്ടെ ജൈവ ഉത്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കാം എന്ന വിശ്വാസവുമുണ്ടായി .ഒപ്പം ഭക്ഷ്യസുരക്ഷിതത്വം, സുരക്ഷിത ഭക്ഷണം, ആരോഗ്യം ,ജൈവവൈവിധ്യം മൃഗപരിപാലനം കര്‍ഷകരുടെ മെച്ചപ്പെട്ട ഉപജീവനം തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയാണ് രണ്ടാംഘട്ടത്തില്‍ ജൈവകൃഷി  വ്യാപനം ശക്തിപ്പെട്ടുവന്നത്.

എന്നാല്‍ വിവിധ  രാജ്യങ്ങളുടെ ജൈവ കൃഷി മാനദണ്ഡങ്ങളും  പലപ്പോഴും ജൈവകൃഷിയില്‍  ഉത്പാദനം ,സംസ്കരണം  വിപണനം  തുങ്ങി അടിസ്ഥാന മേഖലകളെ മാത്രം സ്പര്‍ശിച്ചുകൊണ്ടുള്ള  അടിസ്ഥാന ജൈവ കൃഷി മാനദണ്ഡങ്ങളായി ചുരുങ്ങി പോയിരുന്നു. ജൈവകൃഷിയുടെ അടിസ്ഥാന തത്വങ്ങളായ ഉത്പാദന ക്ഷമത, ആരോഗ്യം , പരിസിഥിതി സംരക്ഷണം ,മാന്യത, പരിചരണം തുടങ്ങിയവയെ പൂര്‍ണ്ണമായി  ഉള്‍ക്കൊള്ളുവാന്‍  പര്യാപ്തമല്ലാതായി മാറി. കൂടാതെ ജൈവകൃഷി സാക്ഷ്യപത്രം ലഭിക്കുന്നതിനു വേണ്ടി മാത്രമുള്ള  ഒരു മാര്‍ഗ്ഗമായി ജൈവകൃഷി നയങ്ങളൈ രൂപപെടുത്തുന്ന  സാഹച്യം ഉണ്ടായി . കഴിഞ്ഞ 05 വര്‍ഷത്തിനിടയില്‍ ജൈവകൃഷി ചെയ്യുന്ന സ്ഥലത്തിന്‍റെ അളവില്‍ 46 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ജൈവ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയില്‍ വളരെ കുറഞ്ഞ വര്‍ദ്ധനവേ ഉണ്ടായിട്ടുള്ളൂ. കാരണം ജൈവകൃഷിയിടങ്ങളായി കൂടുതലും മാറ്റപ്പെട്ടത് പുല്‍മേടുകളായാരുന്നു. ജൈവകൃഷിക്ക് വിവിധ രാജ്യങ്ങളില്‍ വര്‍ദ്ധിച്ച തോതില്‍ സബ്സിഡി അനുവദിക്കുന്നുണ്ട്. ഈ ആനുകൂല്യം തട്ടിയെടുക്കുന്നതിന് പുല്‍മേടുകള്‍ പോലും ജൈവകൃഷി സര്‍ട്ടിഫിക്കേഷന്‍ ഉള്ള കൃഷിയിടങ്ങളായി കണക്കാക്കപ്പെടുന്ന സാഹചര്യം ഉണ്ടായി. എന്നാല്‍ ഒരിക്കല്‍ പോലും രാസ-കീട നാശിനികള്‍ ഉപയോഗിക്കാത്ത കര്‍ഷകരുടെ കൃഷിയിടങ്ങളും അവരുടെ ഉത്പന്നങ്ങളും څഔദ്ധ്യോഗിക ജൈവകൃഷിയില്‍چ വരുന്നില്ല എന്നത് രണ്ടാംഘട്ട ജൈവകൃഷി മുന്നേറ്റത്തിന്‍റെ ഏറ്റവും വലിയ പോരായ്മ ആയിരുന്നു. കൂടാതെ ഇന്ന് സുസ്ഥിര കൃഷിയുമായി ബന്ധപ്പെട്ട് ലോകത്തില്‍ ധാരാളം മുന്നേറ്റങ്ങള്‍ നടക്കുന്നുണ്ട്. നിലവിലുള്ള ഔദ്ധ്യോഗിക ജൈവകൃഷി മാനദണ്ഡങ്ങളുമായി  പൊരുത്തപ്പെടാത്തതു കൊണ്ടോ ,സംവിധാനങ്ങളുടെ അപര്യാപ്തതകൊണ്ടോ പലപ്പോഴും ഇവയൊന്നും ജൈവകൃഷിയില്‍ വരുന്നില്ല.അതിനാല്‍ത്തന്നെ ആഗോളതലത്തില്‍ ജൈവകൃഷിയുടെ വിസ്തൃതി 1 ശതമാനത്തില്‍ താഴെ മാത്രമാണ്. ഉദാഹരണത്തിന് വയനാട് ജില്ലയിലെ ആദിവാസികള്‍ അടക്കമുള്ള പല കര്‍ഷകരും തങ്ങളുടെ കൃഷിയിടത്തില്‍ വര്‍ഷങ്ങളായി രാസവളങ്ങളോ,രാസകീടനാശിനികളോ ഉപയോഗിക്കാറില്ല.എന്നാല്‍ ഇത്തരം കര്‍ഷകര്‍ ഔദ്ധ്യോഗികമായി  ജൈവകര്‍ഷകരോ ,അവരുടെ ഉത്പന്നങ്ങള്‍ ജൈവഉത്പന്നങ്ങളോ ആയി മാറുന്നില്ല. ഇന്ത്യയില്‍ തന്നെ പലമേഖലകളിലും രാസവളങ്ങള്‍-രാസകീടനാശിനികള്‍ ഏതെന്ന് അിറയാതെ കൃഷിചെയ്യുന്ന അനേകായിരം കര്‍ഷകരുണ്ട്.ഇവരൊന്നും ഇന്ന് നിലനില്‍ക്കുന്ന ജൈവകൃഷി മാനദ്ണഡങ്ങള്‍ അനുസരിച്ച് ജൈവകര്‍ഷകരാകുന്നില്ല. അതിനാല്‍ത്തന്നെ ജൈവകൃഷിയെ സംബന്ധിച്ച സ്ഥിതി വിവരങ്ങള്‍ തുലോം ചെറുതായി തീരുകയും അത് ജൈവകൃഷിയെ മുഖ്യധാരാ പ്രയാണത്തില്‍ നിന്നും അകറ്റി നിര്‍ത്തുകയും ചെയ്യുന്നു.

ഇ പശ്ചാതലത്തിലാണ് 2017 ഏപ്രില്‍ 20 മുതല്‍ 27 വരെ സൗത്ത് കൊറിയായിലെ സോളില്‍ വെച്ചു നടന്ന ആഗോളതലത്തിലുള്ള ജൈവകൃഷി നേതാക്കډാരുടെ സമ്മേളനം څഓര്‍ഗാനിക്ക്-03چ അഥവാ ജൈവകൃഷിയുടെ മൂന്നാംഘട്ടത്തെകുറിച്ച് ചര്‍ച്ച നടത്തുകയും ആഗോളതലത്തില്‍ ജൈവകൃഷി മാനദണ്ഡങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച് കരടു രേഖ തയ്യാറാക്കുകയും ചെയ്തത്. പ്രായോഗിഗമായി ജൈവകൃഷി അനുവര്‍ത്തിക്കുന്ന മുഴുവന്‍ കര്‍ഷകരെയും ജൈവകൃഷി വ്യാപന പദ്ധതിയുടെ ഭാഗമാക്കുന്നതിനും കൂടുതല്‍ കര്‍ഷകരെ ജൈവകൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിന് ജൈവകൃഷി മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നതിനും ജൈവകൃഷി മാനദണ്ഡങ്ങള്‍ ഏകീകരിക്കുന്നതിനും ജൈവകൃഷി മാനദണ്ഡങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിന്നും മാറ്റി പ്രാദേശികമായി രൂപപെടുത്തുന്നതിനും ,ഉത്പാദന ക്ഷമത നിലനിര്‍ത്തുന്നതിന് ജൈവകാര്‍ഷിക മുറകളില്‍ പങ്കാളിത്താധിഷ്ടഠിതമായ ഗവേഷണപ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നതിനും പങ്കാളിത്ത ജൈവകൃഷി അംഗീകാര സംവിധാനങ്ങള്‍  രൂപപെടുത്തുന്നതിനും സമ്മേളനത്തില്‍ നിര്‍ദ്ധേശങ്ങള്‍ ഉണ്ടായി. കൂടാതെ ഉത്പാദകര്‍ -ഉപഭോക്താക്കള്‍ എന്നിവര്‍ തമ്മിലുള്ള പരസ്പര ധാരണയില്‍ ഊന്നിയുള്ള കാര്‍ഷിത ഉത്പ്പാദനം ,സുസ്ഥിര കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ കര്‍ഷകരെയും പ്രസ്ഥാനങ്ങളെയും ജൈവകൃഷി മുന്നേറ്റത്തില്‍ ഉള്‍ച്ചേര്‍ക്കല്‍ ,കൃഷിയിടം മുതല്‍ മൂല്യവര്‍ദ്ധിത ഉത്പന്നം വരെയുള്ള മുഴുവന്‍ ഭക്ഷ്യശൃംഖലയിലും ഗുണമേډ ഉറപ്പുവരുത്തല്‍ ,കാലാവസ്ഥാ വ്യതിയാനങ്ങളെ  അതിജീവിക്കുന്ന സാങ്കേതിക വിദ്യകള്‍ രൂപപെടുത്തല്‍ ,പ്രാദേശികമായി ജൈവകൃഷി മാനദണ്ഡങ്ങള്‍ പുന :ക്രമീകരിക്കല്‍ ,ജൈവകൃഷിയുമായി ബന്ധപ്പെട്ട നൂതന ആശയങ്ങള്‍  ഫലവത്തായി കര്‍ഷകരില്‍ എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ രൂപപ്പെടുത്തല്‍ ,പരിവര്‍ത്തനകാലത്തെ കര്‍ഷകര്‍ക്ക് സാങ്കേതിക സഹായം ലഭ്യമാക്കല്‍ ,തുടങ്ങിയ നിര്‍ദ്ധേശങ്ങളും  څഓര്‍ഗാനിക്ക് 3.0چ യില്‍ പരിഗണിക്കുന്നതാണ്.ഈ സമ്മേളനത്തില്‍ ഉയര്‍ന്നു വന്ന നിര്‍ദ്ധേശങ്ങള്‍ 2017നവംബര്‍ മാസത്തില്‍ ഇന്ത്യയില്‍ (ഡല്‍ഹി) വെച്ചു നടക്കുന്ന  ആഗോള വൈവകൃഷി  കോണ്‍ഗ്ഗ്രസില്‍ അംഗീകരിക്കാനാണ് ഇന്‍റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഓര്‍ഗാനിക്ക് അഗ്രികള്‍ച്ചര്‍  മൂവ്മെന്‍റ് (കഎഛഅങ) ലക്ഷ്യമിടുന്നത്. കൂടുതല്‍ സജീവമായ ,കൂടുതല്‍ പങ്കാളിത്തമുള്ള ,കൂടുതല്‍ സുതാര്യമായ  വളരെ ലളിതമായ ഒരു ജൈവകൃഷി നയം ഓര്‍ഗാനിക്ക് 3.0 ല്‍ നമുക്ക് പ്രതീക്ഷിക്കാം

ലോകത്ത് ജൈവകൃഷി വ്യാപനത്തിന് നേതൃത്വം നല്‍കുന്ന ഇന്‍റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ്  ഓര്‍ഗാനിക്ക് അഗ്രികള്‍ച്ചര്‍ മൂവ്മെന്‍റ്  (കഎഛഅങ) അംബാസിഡറും വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പ്രോഗ്രാം ഓഫീസറുമാണ് ലേഖകന്‍ )

ശാസ്ത്രീയ ജൈവ കൃഷി മൂന്നാംഘട്ടത്തിലേക്ക്-ീൃഴമിശര3.0ശാസ്ത്രീയ ജൈവകൃഷിയുടെ മൂന്നാംഘട്ടത്തിന് ീൃഴമിശര3.0 തുടക്കമായി. 2017 ഏപ്രില്‍ 20 മുതല്‍ 27 വരെ സൗത്ത്കൊറിയയിലെ സോളില്‍ വെച്ചു നടന്ന ജൈവ കര്‍ഷക നേതാക്കډാരുടെ ലോക സമ്മേളനത്തില്‍ വെച്ചാണ്  മൂന്നാംഘട്ടത്തിന് തുടക്കം കുറിച്ചത്. ലോകത്ത് ജൈവ കൃഷി മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന ഇന്‍റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഓര്‍ഗാനിക്ക്  അഗ്രികള്‍ച്ചര്‍ മൂവ്മെന്‍റ് (കഎഛഅങ) സംഘടിപ്പിച്ച സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 24 പേര്‍ പങ്കെടുത്തു. ഇന്ത്യയില്‍ നിന്നും വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പ്രാഗ്രാം ഓഫീസര്‍ ശ്രീ.ജോസ് പി എ പ്രതിനിധിയായി.    ലോകത്തില്‍ ശാസ്ത്രീയമായ ജൈവകൃഷി വ്യാപനത്തിന് ഏകദേശം നൂറുവര്‍ഷത്തോളം ചരിത്രമുണ്ട്. ശാസ്ത്രീയമായ ജൈവകൃഷി വ്യാപനം വിവിധ ഘട്ടങ്ങളായി വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്. 1970 വരെയുള്ള ഒന്നാംഘട്ടത്തില്‍ നമ്മുടെയും പരിസ്ഥിതിയുടെയും നിലനില്‍പ്പിനെ സംബന്ധിച്ചും ഭക്ഷണത്തെകുറിച്ചും ആരോഗ്യത്തെകുറിച്ചുമുള്ള ചിനതകളാല്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജൈവകൃഷി മുന്നേറ്റങ്ങള്‍ രൂപം കൊണ്ടു. സ്വന്തം ആവശ്യത്തിന് സുരക്ഷിത ഭക്ഷണം ഉത്പാദിപ്പിക്കുക എന്നതായിരുന്നു.ഒന്നാംഘട്ടത്തിന്‍റെ മുഖ്യ ലക്ഷ്യം .  രണ്ടാം ഘട്ടത്തില്‍ ജൈവ കൃഷി കൂടുതല്‍ സാങ്കേതികത്വത്തിലേക്ക് കടന്നു. ജൈവകൃഷി മാനദണ്ഡങ്ങളും നയങ്ങളും ,സാക്ഷ്യപത്ര ലഭ്യതയുമെല്ലാം കൂടുതല്‍ സങ്കീര്‍ണ്ണതകള്‍ക്ക് വഴി തെളിച്ചു. എന്നാല്‍ കൂടുതല്‍ രാജ്യങ്ങള്‍ ഔദ്ധ്യോഗികമായി ജൈവകൃഷി നയം നടപ്പിലാക്കിയത് ഈ ഘട്ടത്തിലാണ്.നിലവില്‍ 82 രാജ്യങ്ങള്‍ ജൈവകൃഷി നയം ഔദ്ധ്യോഗികമായി അംഗീകരിക്കുകയും ,ആവശ്യമായ ജൈവ കൃഷി മാനദണ്ഡങ്ങള്‍ രൂപപെടുത്തുകയും ചെയ്തു. എന്നാല്‍ ഇത് പലപ്പോഴും ജൈവ ഉത്പന്നങ്ങളുടെ കയറ്റുമതിയിലെ ലക്ഷ്യം വെച്ച് മാത്രം രൂപം കൊണ്ടതായിരുന്നു. ഉദാഹരണത്തിന് ഇന്ത്യയില്‍ ജൈവകൃഷി നയം രൂപപ്പെടുത്തിയും  ഇപ്പോഴും നടപ്പാക്കുന്നതും കേന്ദ്ര വാണിജ്യ മന്ത്രാലയമാണ്. കൃഷി വകുപ്പ് ജൈവകൃഷിയെ സംബന്ധിച്ച് ഇപ്പോഴും അപ്രസക്തമാണ്. ശാസ്ത്രീയ ജൈവകൃഷിയുടെ രണ്ടാം ഘട്ടം കൂടുതല്‍ സങ്കീര്‍ണ്ണത നിറഞ്ഞത് ആയിരുന്നാലും ആഗോളതലത്തില്‍ ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്ക് പോലും ശാസ്ത്രീയ ജൈവകൃഷി  പ്രാപ്യമാണ് എന്ന അവബോധം നല്‍കുവാന്‍ സാധിച്ചു. ഉപഭോക്താക്കള്‍ക്കാകട്ടെ ജൈവ ഉത്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കാം എന്ന വിശ്വാസവുമുണ്ടായി .ഒപ്പം ഭക്ഷ്യസുരക്ഷിതത്വം, സുരക്ഷിത ഭക്ഷണം, ആരോഗ്യം ,ജൈവവൈവിധ്യം മൃഗപരിപാലനം കര്‍ഷകരുടെ മെച്ചപ്പെട്ട ഉപജീവനം തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയാണ് രണ്ടാംഘട്ടത്തില്‍ ജൈവകൃഷി  വ്യാപനം ശക്തിപ്പെട്ടുവന്നത്. എന്നാല്‍ വിവിധ  രാജ്യങ്ങളുടെ ജൈവ കൃഷി മാനദണ്ഡങ്ങളും  പലപ്പോഴും ജൈവകൃഷിയില്‍  ഉത്പാദനം ,സംസ്കരണം  വിപണനം  തുങ്ങി അടിസ്ഥാന മേഖലകളെ മാത്രം സ്പര്‍ശിച്ചുകൊണ്ടുള്ള  അടിസ്ഥാന ജൈവ കൃഷി മാനദണ്ഡങ്ങളായി ചുരുങ്ങി പോയിരുന്നു. ജൈവകൃഷിയുടെ അടിസ്ഥാന തത്വങ്ങളായ ഉത്പാദന ക്ഷമത, ആരോഗ്യം , പരിസിഥിതി സംരക്ഷണം ,മാന്യത, പരിചരണം തുടങ്ങിയവയെ പൂര്‍ണ്ണമായി  ഉള്‍ക്കൊള്ളുവാന്‍  പര്യാപ്തമല്ലാതായി മാറി. കൂടാതെ ജൈവകൃഷി സാക്ഷ്യപത്രം ലഭിക്കുന്നതിനു വേണ്ടി മാത്രമുള്ള  ഒരു മാര്‍ഗ്ഗമായി ജൈവകൃഷി നയങ്ങളൈ രൂപപെടുത്തുന്ന  സാഹച്യം ഉണ്ടായി . കഴിഞ്ഞ 05 വര്‍ഷത്തിനിടയില്‍ ജൈവകൃഷി ചെയ്യുന്ന സ്ഥലത്തിന്‍റെ അളവില്‍ 46 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ജൈവ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയില്‍ വളരെ കുറഞ്ഞ വര്‍ദ്ധനവേ ഉണ്ടായിട്ടുള്ളൂ. കാരണം ജൈവകൃഷിയിടങ്ങളായി കൂടുതലും മാറ്റപ്പെട്ടത് പുല്‍മേടുകളായാരുന്നു. ജൈവകൃഷിക്ക് വിവിധ രാജ്യങ്ങളില്‍ വര്‍ദ്ധിച്ച തോതില്‍ സബ്സിഡി അനുവദിക്കുന്നുണ്ട്. ഈ ആനുകൂല്യം തട്ടിയെടുക്കുന്നതിന് പുല്‍മേടുകള്‍ പോലും ജൈവകൃഷി സര്‍ട്ടിഫിക്കേഷന്‍ ഉള്ള കൃഷിയിടങ്ങളായി കണക്കാക്കപ്പെടുന്ന സാഹചര്യം ഉണ്ടായി. എന്നാല്‍ ഒരിക്കല്‍ പോലും രാസ-കീട നാശിനികള്‍ ഉപയോഗിക്കാത്ത കര്‍ഷകരുടെ കൃഷിയിടങ്ങളും അവരുടെ ഉത്പന്നങ്ങളും څഔദ്ധ്യോഗിക ജൈവകൃഷിയില്‍ വരുന്നില്ല എന്നത് രണ്ടാംഘട്ട ജൈവകൃഷി മുന്നേറ്റത്തിന്‍റെ ഏറ്റവും വലിയ പോരായ്മ ആയിരുന്നു. കൂടാതെ ഇന്ന് സുസ്ഥിര കൃഷിയുമായി ബന്ധപ്പെട്ട് ലോകത്തില്‍ ധാരാളം മുന്നേറ്റങ്ങള്‍ നടക്കുന്നുണ്ട്. നിലവിലുള്ള ഔദ്ധ്യോഗിക ജൈവകൃഷി മാനദണ്ഡങ്ങളുമായി  പൊരുത്തപ്പെടാത്തതു കൊണ്ടോ ,സംവിധാനങ്ങളുടെ അപര്യാപ്തതകൊണ്ടോ പലപ്പോഴും ഇവയൊന്നും ജൈവകൃഷിയില്‍ വരുന്നില്ല.അതിനാല്‍ത്തന്നെ ആഗോളതലത്തില്‍ ജൈവകൃഷിയുടെ വിസ്തൃതി 1 ശതമാനത്തില്‍ താഴെ മാത്രമാണ്. ഉദാഹരണത്തിന് വയനാട് ജില്ലയിലെ ആദിവാസികള്‍ അടക്കമുള്ള പല കര്‍ഷകരും തങ്ങളുടെ കൃഷിയിടത്തില്‍ വര്‍ഷങ്ങളായി രാസവളങ്ങളോ,രാസകീടനാശിനികളോ ഉപയോഗിക്കാറില്ല.എന്നാല്‍ ഇത്തരം കര്‍ഷകര്‍ ഔദ്ധ്യോഗികമായി  ജൈവകര്‍ഷകരോ ,അവരുടെ ഉത്പന്നങ്ങള്‍ ജൈവഉത്പന്നങ്ങളോ ആയി മാറുന്നില്ല. ഇന്ത്യയില്‍ തന്നെ പലമേഖലകളിലും രാസവളങ്ങള്‍-രാസകീടനാശിനികള്‍ ഏതെന്ന് അിറയാതെ കൃഷിചെയ്യുന്ന അനേകായിരം കര്‍ഷകരുണ്ട്.ഇവരൊന്നും ഇന്ന് നിലനില്‍ക്കുന്ന ജൈവകൃഷി മാനദ്ണഡങ്ങള്‍ അനുസരിച്ച് ജൈവകര്‍ഷകരാകുന്നില്ല. അതിനാല്‍ത്തന്നെ ജൈവകൃഷിയെ സംബന്ധിച്ച സ്ഥിതി വിവരങ്ങള്‍ തുലോം ചെറുതായി തീരുകയും അത് ജൈവകൃഷിയെ മുഖ്യധാരാ പ്രയാണത്തില്‍ നിന്നും അകറ്റി നിര്‍ത്തുകയും ചെയ്യുന്നു.  ഇ പശ്ചാതലത്തിലാണ് 2017 ഏപ്രില്‍ 20 മുതല്‍ 27 വരെ സൗത്ത് കൊറിയായിലെ സോളില്‍ വെച്ചു നടന്ന ആഗോളതലത്തിലുള്ള ജൈവകൃഷി നേതാക്കډാരുടെ സമ്മേളനം ഓര്‍ഗാനിക്ക്-03 അഥവാ ജൈവകൃഷിയുടെ മൂന്നാംഘട്ടത്തെകുറിച്ച് ചര്‍ച്ച നടത്തുകയും ആഗോളതലത്തില്‍ ജൈവകൃഷി മാനദണ്ഡങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച് കരടു രേഖ തയ്യാറാക്കുകയും ചെയ്തത്. പ്രായോഗിഗമായി ജൈവകൃഷി അനുവര്‍ത്തിക്കുന്ന മുഴുവന്‍ കര്‍ഷകരെയും ജൈവകൃഷി വ്യാപന പദ്ധതിയുടെ ഭാഗമാക്കുന്നതിനും കൂടുതല്‍ കര്‍ഷകരെ ജൈവകൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിന് ജൈവകൃഷി മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നതിനും ജൈവകൃഷി മാനദണ്ഡങ്ങള്‍ ഏകീകരിക്കുന്നതിനും ജൈവകൃഷി മാനദണ്ഡങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിന്നും മാറ്റി പ്രാദേശികമായി രൂപപെടുത്തുന്നതിനും ,ഉത്പാദന ക്ഷമത നിലനിര്‍ത്തുന്നതിന് ജൈവകാര്‍ഷിക മുറകളില്‍ പങ്കാളിത്താധിഷ്ടഠിതമായ ഗവേഷണപ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നതിനും പങ്കാളിത്ത ജൈവകൃഷി അംഗീകാര സംവിധാനങ്ങള്‍  രൂപപെടുത്തുന്നതിനും സമ്മേളനത്തില്‍ നിര്‍ദ്ധേശങ്ങള്‍ ഉണ്ടായി. കൂടാതെ ഉത്പാദകര്‍ -ഉപഭോക്താക്കള്‍ എന്നിവര്‍ തമ്മിലുള്ള പരസ്പര ധാരണയില്‍ ഊന്നിയുള്ള കാര്‍ഷിത ഉത്പ്പാദനം ,സുസ്ഥിര കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ കര്‍ഷകരെയും പ്രസ്ഥാനങ്ങളെയും ജൈവകൃഷി മുന്നേറ്റത്തില്‍ ഉള്‍ച്ചേര്‍ക്കല്‍ ,കൃഷിയിടം മുതല്‍ മൂല്യവര്‍ദ്ധിത ഉത്പന്നം വരെയുള്ള മുഴുവന്‍ ഭക്ഷ്യശൃംഖലയിലും ഗുണമേډ ഉറപ്പുവരുത്തല്‍ ,കാലാവസ്ഥാ വ്യതിയാനങ്ങളെ  അതിജീവിക്കുന്ന സാങ്കേതിക വിദ്യകള്‍ രൂപപെടുത്തല്‍ ,പ്രാദേശികമായി ജൈവകൃഷി മാനദണ്ഡങ്ങള്‍ പുന :ക്രമീകരിക്കല്‍ ,ജൈവകൃഷിയുമായി ബന്ധപ്പെട്ട നൂതന ആശയങ്ങള്‍  ഫലവത്തായി കര്‍ഷകരില്‍ എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ രൂപപ്പെടുത്തല്‍ ,പരിവര്‍ത്തനകാലത്തെ കര്‍ഷകര്‍ക്ക് സാങ്കേതിക സഹായം ലഭ്യമാക്കല്‍ ,തുടങ്ങിയ നിര്‍ദ്ധേശങ്ങളും  ഓര്‍ഗാനിക്ക് 3.0 യില്‍ പരിഗണിക്കുന്നതാണ്.ഈ സമ്മേളനത്തില്‍ ഉയര്‍ന്നു വന്ന നിര്‍ദ്ധേശങ്ങള്‍ 2017നവംബര്‍ മാസത്തില്‍ ഇന്ത്യയില്‍ (ഡല്‍ഹി) വെച്ചു നടക്കുന്ന  ആഗോള വൈവകൃഷി  കോണ്‍ഗ്ഗ്രസില്‍ അംഗീകരിക്കാനാണ് ഇന്‍റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഓര്‍ഗാനിക്ക് അഗ്രികള്‍ച്ചര്‍  മൂവ്മെന്‍റ് (IFOAM) ലക്ഷ്യമിടുന്നത്. കൂടുതല്‍ സജീവമായ ,കൂടുതല്‍ പങ്കാളിത്തമുള്ള ,കൂടുതല്‍ സുതാര്യമായ  വളരെ ലളിതമായ ഒരു ജൈവകൃഷി നയം ഓര്‍ഗാനിക്ക് 3.0 ല്‍ നമുക്ക് പ്രതീക്ഷിക്കാം ലോകത്ത് ജൈവകൃഷി വ്യാപനത്തിന് നേതൃത്വം നല്‍കുന്ന (ഇന്‍റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ്  ഓര്‍ഗാനിക്ക് അഗ്രികള്‍ച്ചര്‍ മൂവ്മെന്‍റ്  (IFOAM) അംബാസിഡറും വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പ്രോഗ്രാം ഓഫീസറുമാണ് ലേഖകന്‍ )

3.02173913043
സ്റ്റാറുകള്‍ക്കു മുകളിലൂടെ നീങ്ങി, റേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top