অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഉള്ളി നമ്മുടെ കാലാവസ്ഥയിലും വിളയിക്കാം

ഉള്ളി നമ്മുടെ കാലാവസ്ഥയിലും വിളയിക്കാം

കേരളത്തിലെ സമതലങ്ങളിലും ഉള്ളി വിജയകരമായി കൃഷി ചെയ്യാമെന്ന് കൃഷിയിടപരീക്ഷണം തെളിയിച്ചു.
എറണാകുളത്തുള്ള കൃഷിവിജ്ഞാന കേന്ദ്രമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. 'അഗ്രിഫൗണ്ട് ഡാര്‍ക്ക് റെഡ്' എന്ന സവാളയിനം മൂന്നുമാസം കൊണ്ട് വിളവെടുപ്പു പാകമായി. ഒരു ഉള്ളിക്ക് 80 മുതല്‍ 120 ഗ്രാം ഭാരമുണ്ടായിരുന്നു. കൊച്ചിയിലെ വെണ്ണലയില്‍ നടത്തിയ പരീക്ഷണ കൃഷിയില്‍ 5 സെന്റില്‍ നിന്ന് 250 കിലോ ഉള്ളി വിളഞ്ഞു. കേരളത്തിലെ അടുക്കളത്തോട്ടങ്ങളിലും ടെറസുകളിലുമൊക്കെ സവാളയ്ക്കും ഇനി സ്ഥാനം നല്കാമെന്നാണ് വിജ്ഞാനകേന്ദ്രം അറിയിക്കുന്നത്. അധിക വിവരങ്ങള്‍ക്ക് 0484-2277220 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
കേരളത്തിലെ സമതലങ്ങളിലും ഉള്ളി വിജയകരമായി കൃഷി ചെയ്യാമെന്ന് കൃഷിയിടപരീക്ഷണം തെളിയിച്ചു. എറണാകുളത്തുള്ള കൃഷിവിജ്ഞാന കേന്ദ്രമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. 'അഗ്രിഫൗണ്ട് ഡാര്‍ക്ക് റെഡ്' എന്ന സവാളയിനം മൂന്നുമാസം കൊണ്ട് വിളവെടുപ്പു പാകമായി. ഒരു ഉള്ളിക്ക് 80 മുതല്‍ 120 ഗ്രാം ഭാരമുണ്ടായിരുന്നു. കൊച്ചിയിലെ വെണ്ണലയില്‍ നടത്തിയ പരീക്ഷണ കൃഷിയില്‍ 5 സെന്റില്‍ നിന്ന് 250 കിലോ ഉള്ളി വിളഞ്ഞു. കേരളത്തിലെ അടുക്കളത്തോട്ടങ്ങളിലും ടെറസുകളിലുമൊക്കെ സവാളയ്ക്കും ഇനി സ്ഥാനം നല്കാമെന്നാണ് വിജ്ഞാനകേന്ദ്രം അറിയിക്കുന്നത്. അധിക വിവരങ്ങള്‍ക്ക് 0484-2277220 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

കൃഷി രീതി

കാലാവസ്ഥയനുസരിച്ച് നവംബര്‍-ഡിസംബര്‍ മുതല്‍ മാര്‍ച്ച്-ഏപ്രില്‍ വരെയുള്ള സീസണാണ് സവാള കൃഷിക്ക് അനുയോജ്യം. മാത്രമല്ല തുറസായ സ്ഥലവും നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണും സവാളക്ക് അത്യാവശ്യമാണ്. കേരളത്തില്‍ പാലക്കാടും മലപ്പുറത്തും തൃശൂരിലും മറ്റും ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്ന ജില്ലകളാണ് സവാള കൃഷിക്ക് അനുയോജ്യമായി കണ്ടെത്തിയിട്ടുള്ളത്. തൈ മുളപ്പിച്ച് ആറാഴ്ചയാകുമ്പോള്‍ പ്രധാന സ്ഥലത്തേക്ക് പറിച്ചു നടുന്നതാണ് രീതി.
ജൈവ വളം ചേര്‍ത്ത് തയാറാക്കിയ മണ്ണില്‍ സ്യൂഡോമോണസ്, ട്രൈക്കോഡര്‍മ എന്നിവ ചേര്‍ക്കുന്നത് രോഗബാധകള്‍ ഒഴിവാക്കാന്‍ സഹായിക്കും. വാണിജ്യാവശ്യങ്ങള്‍ക്കായി ആവശ്യമെങ്കില്‍ രാസവളവും ചേര്‍ക്കാം. സവാള കൃഷി സംബന്ധിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തിവരികയാണെന്ന് കൃഷി വിജ്ഞാന കേന്ദ്രം മേധാവി രഞ്ജന്‍ എസ് കരിപ്പായി പറഞ്ഞു. തൃശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സഹായത്തോടെ തിരുവില്ലാമല, ഇരിങ്ങാലക്കുട, മതിലകം, കൊടുങ്ങല്ലൂര്‍, ആമ്പല്ലൂര്‍, ചാലക്കുടി എന്നിവിടങ്ങളില്‍ നടത്തിയ സവാള കൃഷി വിളവെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്.
പൊതുവെ ഉള്ളി കൃഷി ചെയ്യാത്തവരാണ് കേരളീ യരെങ്കിലും ഉള്ളി കഴിക്കുന്നവരില്‍ മുന്‍ പന്തിക്കാര്‍തന്നെയാണ്. നിത്യാഹാര വസ്തുക്കളിലൊന്നായി ഉള്ളിയും മാറിയിട്ടുണ്ട്. വലിയ ഉള്ളി (സവാള)ക്കാണ് കൂടുതല്‍ പ്രാധാന്യം. ചെറിയ ഉള്ളിയും നിത്യപട്ടികയില്‍ ഉണ്ട്. ഇപ്പോള്‍ വടക്കേ ഇന്ത്യയെ ആശ്രയിച്ചാണ് നാം ഉള്ളി ഉപയോഗിക്കുന്നത്. കേരളത്തില്‍ ഈ കൃഷി വിജയിക്കുമെന്നാണ് പാലക്കാടും എറണാകുളത്തുമെല്ലാം നടത്തിയ പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുള്ളത്.
കേരളത്തില്‍ പൊതുവെ തണുപ്പ് കൂടുതലുള്ളതും കഠിനമഴക്കാലത്തിനുശേഷമുള്ള കാലാവസ്ഥാ സമയത്താണ് ഉള്ളിക്കൃഷിക്ക് യോജിച്ചത്. ആഗസ്ത്-സെപ്തംബറില്‍ വിളവിറക്കി ഒക്ടോബര്‍മുതല്‍ ഡിസംബര്‍-ജനുവരിവരെയുള്ള തണുപ്പ് കാലാവസ്ഥയാണ് ഉള്ളിക്ക് ഏറ്റവും അനുയോജ്യമായത്. ചെറിയ ഉള്ളിക്കും വലിയ ഉളിക്കും ഇത് ബാധകമാണ്. വലിയ ഉള്ളിക്കൃഷിവളക്കൂറുള്ള നീര്‍വാര്‍ച്ചാ സൗകര്യമുള്ള, സൂര്യപ്രകാശലഭ്യതയുള്ള ഇടമാണ് വേണ്ടത്്. ആദ്യം നേഴ്സറികളില്‍ വിത്തുപാകി തൈകള്‍ ഉണ്ടാക്കി പറിച്ചുനട്ടാണ് കൃഷിചെയ്യേണ്ടത്. നേഴ്സറിക്കായി മണ്ണ് കിളച്ച് പരുവപ്പെടുത്തി കാലിവളവും കുമ്മായവും ചേര്‍ത്തുവയ്ക്കണം. സെന്റിന് 100 കി.ഗ്രാം കാലിവളവും രണ്ടു കി.ഗ്രാം കുമ്മായവുമാവാം. 750 സെ. മീ. നീളം 100 സെ.മീ. വീതി 15 സെ. മീ. ഉയരവുമുള്ള ബെഡുകള്‍ എടുത്ത് അതില്‍ വരിവരിയായി ഉള്ളിവിത്ത് പാകാം.
ആര്‍ക്ക കല്യാണ്‍ എന്ന ഇനമാണ് കേരളത്തിനു പറ്റിയത്. പാകി 6-8 ആഴ്ചയ്ക്കുശേഷം തൈകള്‍ പറിച്ചുനടാം. പ്രധാന കൃഷിയിടം കിളച്ച് കാലിവളം ചേര്‍ത്തശേഷം 15 സെ. മീ. അകലത്തില്‍ വാരങ്ങള്‍ എടുത്ത് 10 സെ. മീ. അകലത്തില്‍ തൈകള്‍ നടാം. നട്ടശേഷം ഉടന്‍ നച്ചുകൊടുക്കേണ്ടതുണ്ട്. നടുമ്പോള്‍ അടിവളമായി രാസവളം ചേര്‍ക്കുന്നതില്‍ തെറ്റില്ല. 600 ഗ്രാം യൂറിയ, ഒരു കി.ഗ്രാം രാജ്ഫോസ്, 500 ഗ്രാം മ്യൂററ്റ് ഓഫ് പൊട്ടാഷ് എന്നിവ നടുന്നസമയം അടിവളമായി ചേര്‍ക്കുക. ആറ് ആഴ്ചയ്ക്കുശേഷം 600 ഗ്രാം യൂറിയ ചേര്‍ക്കാം. ബയോഗ്യാസ് സ്ലറി ഏറ്റവും അനുയോജ്യമാണ്. മൂപ്പെത്തുമ്പോള്‍ ഇലകള്‍ ഉണങ്ങിയിരിക്കും. ഈ സമയം മണ്ണ് ഉണങ്ങാതിരിക്കാന്‍ നയ്ക്കുന്നത് നല്ലതാണ് (140 ദിവസമാണ് മൂപ്പ്). പറിച്ചെടുത്ത ഉള്ളി ഉണങ്ങിയ ഇലയോടുകൂടിത്തന്നെ ഉണക്കാം. ജൈവരീതിയിലും കൃഷിചെയ്യാം. ചെറിയ ഉള്ളിചെറിയ ഉള്ളിക്കും കൃഷിമുറ ഇതുതന്നെ. നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന ചുവന്ന ഉള്ളിതന്നെ വിത്തായി ഉപയോഗിക്കാം. ഒരു സെ. 600 ഗ്രാം വിത്ത് മതിയാകും. ഒരു കി.ഗ്രാം വിത്ത് നട്ടാല്‍ 10 കി.ഗ്രാം ഉള്ളി ലഭിക്കും. അടിവളമായി കാലിവളം ഇട്ട് മണ്ണിളക്കി വാരങ്ങള്‍ (ഒരടിവീതി) എടുക്കുക. ഇതില്‍ 15 സെ. മീ. അകലത്തില്‍ വാരങ്ങളായി ഉള്ളി നടാം. നട്ട് 75 ദിവസം ആകുമ്പോള്‍ വിളവെടുക്കാം. ഈ രീതിയില്‍ നമുക്കും ഉള്ളിക്കൃഷി ആരംഭിക്കാവുന്നതാണ്.
കേരളീയരുടെ ഭക്ഷണത്തിന് പ്രധാന പങ്കുവഹിക്കുന്ന സവാളക്ക് അന്യ സംസ്ഥാനങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്. എന്നാല്‍ സവാള കേരളത്തില്‍ വിളയുന്നതോടെ കൂടിയ വില കൊടുത്ത് വാങ്ങേണ്ട ഗതികേട് വരില്ലെന്നാണ് വിലയിരുത്തല്‍.
മഹാരാഷ്ട്രയുടെ പാടശേഖരങ്ങളില്‍ നൂറുമേനി വിളഞ്ഞുനില്‍ക്കുന്ന സവാള തൃശ്ശൂരിന്റെ മണ്ണിലും വിളവെടുത്തു. മണ്ണുത്തി കൃഷിവിജ്ഞാന കേന്ദ്രവും ജില്ലയിലെ അഞ്ച് കര്‍ഷകരും ചെയ്ത കൃഷി ഇതിനു തെളിവാണ്. ശീതകാല പച്ചക്കറി കൃഷി വഴി നടത്തി ഇനി ധാരളം സവാള ഉല്പാദിപ്പിക്കുമെന്ന് വെള്ളിയാഴ്ച നടന്ന വിളവെടുപ്പ് സാക്ഷ്യപ്പെടുത്തുന്നു. വെള്ളാനിക്കരയില്‍ ഒരു സെന്റില്‍ ഏകദേശം 200 ഓളം തൈകള്‍ നട്ടിരുന്നു. പൊരിഞ്ഞ വെയിലത്ത് 500 എണ്ണം തൈകള്‍ നട്ടു. രാവിലെ പെരിഞ്ഞനത്ത് നടത്തിയ വിളവെടുപ്പ് ആഘോഷമായിരുന്നു. 500 കടയില്‍ ഏകദേശം 50 കിലോ സവാളയാണ് ലഭിച്ചത്. വെള്ളാനിക്കരയില്‍ 200 കടയില്‍നിന്ന് 25 കിലോ സവാള കിട്ടി. ഒരുകടയില്‍നിന്ന് ശരാശരി 125 ഗ്രാം സവാളയാണ് വിളയുന്നത്. കൃഷി വിജയമയാ സാഹചര്യത്തില്‍ നാട്ടിലെ കര്‍ഷകര്‍ക്ക് സവാളകൃഷി ചെയ്യാനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്ന് കൃഷിവിജ്ഞാന കേന്ദ്രം തലവന്‍ കോശി എബ്രഹാം പറഞ്ഞു. കൂടുതല്‍ സ്ഥലങ്ങളില്‍ സവാള കൃഷി വ്യാപിപ്പിക്കാനാണ് ശ്രമം. കഴിഞ്ഞവര്‍ഷം നടത്തിയ പരീക്ഷണമാണ് ഇവരെ സവാളയില്‍ കൂടുതല്‍ ഗവേഷണത്തിന് പ്രോത്സാഹിപ്പിച്ചത്. കേന്ദ്രത്തിലെ മറ്റു സ്ഥലങ്ങളില്‍ നടത്തിയ സവാള കൃഷിയുടെ വിളവെടുപ്പ് ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാകും.

ശാസ്ത്രീയ നാമം:



'അലിയം സീപ്പ' എന്ന രാസനാമത്തിലുള്ള സവാളയാണ് നാട്ടിലെത്തിയിരിക്കുന്നത്. കറുത്ത് നനുത്ത വിത്തുകളാണ് കൃഷിക്കായി ഉപയോഗിച്ചത്. വിത്തുകള്‍ തവാരണകളില്‍ പാകുന്നതാണ് ഉചിതം. കോമ്പത്തൂരിലെ അഗ്രിഫൗണ്ട് ഡാര്‍ക്ക്‌റെഡ്, ബാംഗ്ലൂരിലെ അര്‍ക്കാകല്യാണ്‍, ഇന്റാം എന്നീ മൂന്നിനങ്ങളാണ് നട്ടത്. 8 ആഴ്ചകൊണ്ട് തൈകളായി. ഒരടി അകലത്തില്‍ എടുത്തിട്ടുള്ള ചാലുകളിലാണ് നട്ടുപിടിപ്പിച്ചത്. ജൈവവളങ്ങള്‍, ട്രൈക്കോസെര്‍ എന്നിവയിടണം. ഇവ മണ്ണുമായി കലര്‍ത്തിയാണ് ചേര്‍ക്കുന്നത്. ഞാറുപോലെ നടാം. ചെടികള്‍ തമ്മില്‍ പത്ത് സെന്റീമീറ്റര്‍ അകലം വേണം. വെള്ളം ആവശ്യമനുസരിച്ച് ഒഴിക്കണം. ആദ്യ ഘട്ടത്തില്‍ നനയ്ക്കുന്നത് വളരെ നല്ലതാണ്. 10 ദിവസം കൂടുമ്പോള്‍ ആദ്യ വളം ചെയ്യണം. രാസവളമോ, പുളിപ്പിച്ച് നേര്‍പ്പിച്ച പിണ്ണാക്ക് ലായനിയോ മറ്റ് ജൈവ വളമോ ഉപയോഗിക്കാം. 10 ദിവസം ഇടവിട്ട് വളം ചെയ്യണം. 10 മുതല്‍ 12 വരെ ഇലകള്‍ വളര്‍ന്നാല്‍ ഭൂകാണ്ഡം രൂപാന്തരപ്പെടും. 5 മുതല്‍ വിളവെടുപ്പ് തുടങ്ങാം. ഒരു തൈയില്‍ ഒരു സവാളയാണ് ഫലം ഉണ്ടാകുന്നത്. 125 ഗ്രാം തൂക്കം വരും. ഒരടി ഉയരത്തിലുള്ള തണ്ടും ഭക്ഷ്യയോഗ്യമാണ്. വിത്തുഉല്പാദനത്തിനും ഇവര്‍ ശ്രമം തുടങ്ങി.
സവാള കൃഷി വ്യാപകം
പെരിഞ്ഞനത്ത് സതീചന്ദ്രഗുപ്തന്‍, മതിലകത്ത് ലത ബാഹുലേയന്‍, കൊടകരയില്‍ ബീന, മാടക്കത്രയില്‍ കുട്ടന്‍, ബാലസുബ്രഹ്മണ്യന്‍, വാസന്തി, നടത്തറയില്‍ ജെസ്സി എന്നിവരും സവാള കൃഷി ചെയ്തു വിജയം കണ്ടവരാണ്. കൃഷിവിജ്ഞാനകേന്ദ്രം 500 തൈകള്‍ വീതമാണ്. കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്. എല്ലാവരും ഒക്ടോബര്‍ 1ന് വിത്തിട്ടു. നവംബര്‍ അവസാനം തൈകള്‍ നട്ടു. മാര്‍ച്ച് 2 മുതലാണ് വിളവെടുപ്പ് തുടങ്ങിയത്. മഴമറയില്‍ തൈകള്‍ വളരും. സമതല പ്രദേശങ്ങളില്‍ സവാള ആദ്യമായിട്ടാണ് വിളഞ്ഞത്. തണ്ടുകള്‍ ഇലക്കറിയായി ഉപയോഗിക്കാന്‍ സാധിച്ചുവെന്നതാണ് മറ്റൊരു സവിശേഷത.
കൃഷിവിജ്ഞാന കേന്ദ്രം നേതൃത്വം
ഐ.സി.എ.ആര്‍. സാമ്പത്തിക സഹായം നല്‍കിയാണ് കൃഷി വിജ്ഞാന കേന്ദ്രം വിത്തു ഉല്പാദനവും കൃഷി പരീക്ഷണങ്ങളും നടത്തുന്നത്. കാബേജ്, ക്യാരറ്റ്, ബീറ്റ് റൂട്ട്, കോളിഫ്ലവര്‍, റാഡിഷ് എന്നീ വിളകള്‍ ഇവര്‍ കൃഷി ചെയ്തു വിജയിപ്പിച്ചു. തക്കാളി, വഴുതനങ്ങ, പാവല്‍, പയര്‍, വെള്ളരി, മത്തന്‍, കുമ്പളം, തുടങ്ങിയവയെല്ലാം പരീക്ഷണാര്‍ത്ഥത്തില്‍ വിവിധതരം ഇനം വിത്തുകള്‍ കൃഷി ചെയ്തു വരുന്നു. കൃഷിവിജ്ഞാന കേന്ദ്രം തലവന്‍ ഡോ. കോശി എബ്രഹാം, ഡോ. ജലജ എസ്. മേനോന്‍, ഡോ. സീജ തോമാച്ചന്‍, ഡോ. മേരി റെജിന, ഡോ. സാവിത്രി കെ.ഇ., ഫാം മാനേജര്‍ കെ.വി. ബാബു എന്നിവരാണ് ഗവേഷണത്തിന് നേതൃത്വം നല്‍കുന്നത്. 2004ല്‍ പ്രവര്‍ത്തനം തുടങ്ങിയ കേന്ദ്രം 2008 മുതല്‍ ആറുലക്ഷം ടണ്‍ വിത്ത് ഉല്പാദിപ്പിച്ചു. ഹരിതശ്രീ, ഉദ്യാനശ്രീ എന്നീ 24 പേര്‍ അടങ്ങുന്ന വനിതകളുടെ രണ്ടു ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്.

ഇനങ്ങള്‍:

പുസ റെഡ്‌, അര്‍ക്ക ബിന്ദു, അര്‍ക്ക നികേതന്‍, പുസ വൈറ്റ്‌ ഫ്‌ളാറ്റ്‌, പുസ വൈറ്റ്‌ റൗണ്ട്‌
അനുയോജ്യമായ മണ്ണും, കാലാവസ്ഥയും: വളക്കൂറും നീര്‍വാര്‍ച്ചയുമുള്ള പശിമരാശി മണ്ണാണ്‌ കൃഷിക്ക്‌ അനുയോജ്യം വളര്‍ച്ചാ ഘട്ടത്തില്‍ തണുപ്പും ബള്‍ബ്‌ വരുന്ന സമയത്ത്‌ ചൂടുമുള്ള കാലാവസ്ഥയാണ്‌ ഈ വിളയ്‌ക്ക്‌ അനുയോജ്യം.
നടീല്‍ സമയം : സെപ്‌റ്റംബര്‍ - ഒക്ടോബര്‍
ആവശ്യമായ വിത്ത് : പറിച്ചു നടുന്നതിനായി 8 കി.ഗ്രാം./ ഹെക്ടര്‍ , നേരിട്ടു വിത്തു വിതയ്‌്‌ക്കുന്നതിന്‌ 25 കി.ഗ്രാം./ ഹെക്ടര്‍
നേഴ്സറിയിലെ വളര്‍ച്ച: നേഴ്‌സറിയില്‍ 15 x10 സെ.മീ. അകലത്തില്‍ വിത്തു പാകി മുളപ്പിച്ച്‌ പറിച്ചു നടുക
നടീല്‍ അകലം: 30 സെ.മീ. അകലത്തില്‍ നടുക
വളപ്രയോഗം : പാക്യജനകം: ഭാവഹം: ക്ഷാരം 150:150 :70 കി.ഗ്രാം./ ഹെക്ടര്‍
കീട നിയന്ത്രണം: രോഗ നിയന്ത്രണം :
ത്രിപ്‌സ്‌ : നിയന്ത്രണത്തിനായി ഡൈമെക്രോണ്‍ 1 മി.ലി/1ലി. വെള്ളത്തില്‍ കലക്കി തളിക്കാം.
പര്‍പ്പിള്‍ ബ്ലോച്ച്‌ : രോഗം കണ്ടാല്‍ ഡൈത്തേന്‍ M45 (0.25%) 15 ദിവസം ഇടവിട്ട്‌ തളിക്കുക.
കടപ്പാട്:farmgm.blogspot

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate