অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഉരുളക്കിഴങ്ങു കൃഷി

ഉരുളക്കിഴങ്ങു കൃഷി

വടക്കേ ഇന്ത്യയിൽ നിന്ന് കേരളത്തിലെത്തിയ ഉരുളക്കിഴങ്ങു ഇന്ന്  മലയാളിയുടെ അടുക്കളയിലെ സ്ഥിരം സാനിധ്യമാണ്. സദ്യയിലും മറ്റും ഉരുളക്കിഴങ്ങു് ചേരാത്ത ഒരു വിഭവത്തെ കുറിച്ച് നമുക്ക് ഓർക്കാൻ  വയ്യ. ഏറ്റവുമധികം കൃഷി ചെയ്യപ്പെടുന്ന കിഴങ്ങു വര്‍ഗവും ഇതുതന്നെയാണ്. വൈറ്റമിന്‍ സി, ബി6, പൊട്ടാസ്യം, നിയാസിന്‍, ഫൈബര്‍ എന്നിവയാല്‍ സമൃദ്ധവുമാണ് . കേരളത്തിലെ കാലാവസ്ഥയിൽ ഉരുളക്കിഴങ്ങു വ്യാവസായിക സ്ഥാനത്തിൽ കൃഷി ചയ്തു നോക്കിയെങ്കിലും വിജയിക്കാൻ ആയില്ല. എന്നാൽ മട്ടുപ്പാവിൽ തെങ്ങുപോലും വളർത്തി വിജയം കണ്ട മലയാളി  സ്വന്തം വീട്ടാവശ്യത്തിന് വേണ്ട ഉരുളക്കിഴങ്ങു ഗ്രൗബാഗിൽ കൃഷി ചെയ്തുനടക്കാനും തുടങ്ങിയിരിക്കുന്നു.

കൃഷി ചെയ്യാൻ വിത്തു ലഭിക്കാൻ ഒട്ടും പ്രയാസം ഇല്ല. കടയിൽ നിന്ന് വാങ്ങിയ ഉരുളക്കിഴങ്ങില്‍ നിന്ന് മുളച്ച ഉരുളക്കിഴങ്ങുകള്‍ വിത്തിനായി എടുക്കാം. ഫ്രിഡ്ജിൽ വയ്ക്കുന്ന ഉരുളക്കിഴങ്ങുകൾ പെട്ടന്ന് മുളക്കും. ചേന നടുന്ന പോലെ മുളകൾ വന്നഭാഗം നോക്കി നാലാക്കി മുറിച്ചു നടാം. ഒക്‌റ്റോബര്‍, നവംബര്‍ മാസങ്ങളാണ് ഉരുളക്കിഴങ്ങ് നടാന്‍ നല്ലത്.  പൂഴിമണ്ണിലോ ചരൽകൂടുതൽ ഉള്ള മണ്ണിലോ അധികം വളപ്രയോഗം ഒന്നും ഇല്ലാതെ ഉരുളക്കിഴങ്ങു നന്നായി വളരും. കിളച്ച് വൃത്തിയാക്കിയ വാരം കോരിയിട്ട  മണ്ണില്‍ വേണം കഷ്ണങ്ങളാക്കിയ ഉരുളക്കിഴങ്ങ് നടാന്‍. ഗ്രോ ബാഗിലായാലും നേരിട്ട് മണ്ണിലായാലും ഒരേ നടീല്‍ രീതി തന്നെയാണ്. അടിവളമായി ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ കലര്‍ത്തിവേണം മണ്ണൊരുക്കാന്‍. കിഴങ്ങു കഷ്ണങ്ങള്‍ ഓരോന്നും മുള മുകളിലേക്ക് വരുന്ന രീതിയില്‍ നടണം. മണ്ണിലാണെങ്കില്‍ അടുപ്പിച്ച് നടരുത്. ഒരു ഗ്രോബാഗില്‍ ഒരു കഷ്ണം വച്ചാല്‍ മതിയാകും.
വിത്ത് നട്ടു ദിവസവും നനച്ചു കൊടുക്കണം. വിത്തു നട്ട് 30 ദിവസം കഴിയുമ്പോഴും 70 ദിവസം കഴിയുമ്പോഴും ചുവട്ടില്‍ മണ്ണ് കൂട്ടി വളമിടണം. ഉരുളക്കിഴങ്ങിന് വെള്ളം ആവശ്യമാണ്. വേരുകള്‍ അധികം ആഴത്തിലേക്ക് വളരാത്തതിനാല്‍ കൂടെക്കൂടെ വെള്ളം തളിച്ചു കൊടുക്കണം.വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്താല്‍ കീടങ്ങളെ അകറ്റാന്‍ സഹായകമാകും. രണ്ടാഴ്ച കൂടുമ്പോള്‍ ചാരം, ചാണകം തുടങ്ങിയ ജൈവവളങ്ങള്‍ ചേര്‍ക്കണം. നന്നായി വളര്‍ന്നു കഴിയുമ്പോള്‍ രണ്ടിഞ്ച് കനത്തില്‍ മേല്‍മണ്ണ് കയറ്റികൊടുക്കണം. ഇലകളില്‍ പുഴുക്കള്‍ ആക്രമിക്കാന്‍ സാധ്യതയുള്ളതിനാല്‍ വേപ്പെണ്ണ മിശ്രിതം തളിക്കണം. ഇലകൾ വാടിത്തുടങ്ങുന്നതാണ് ഉരുളക്കിഴങ് പാകമാകുന്നതിന്റെ ലക്ഷണം. കൃഷി ചെയ്ത ഉരുക്കിലകിഴങ്ങിന്റെ ഇനം അനുസരിച്ചു 80 മുതല്‍ 120 ദിവസങ്ങള്‍ കഴിയുമ്പോള്‍ ഉരുളക്കിഴങ്ങു്  വിളവെടുക്കാം.
കടപ്പാട്
krishi Jagaran

 

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate