অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആനപ്പുല്ലിനാൽ ആദായം

ആനപ്പുല്ലിനാൽ ആദായം

മുള

പുൽവർഗത്തിൽപ്പെട്ട ഏറ്റവും വലിയ സസ്യയിനമാണ് മുള. വളരെപ്പെട്ടെന്ന് വളരുന്നതും നല്ലകാതലുമുള്ളതായ 'ആനപ്പുല്ല്'.
പണ്ടുകാലത്ത് കേരളത്തിലെ കാർഷികവൃത്തിയിൽ മുളകൾകൊണ്ടുള്ള ഉപകരണങ്ങളായിരുന്നു മുഴുവൻ. കൊട്ട, വട്ടികൾ, പലതരം മുറങ്ങൾ തുടങ്ങിയവയും. അളവുപാത്രങ്ങളും പാചകോപകരണങ്ങളും ഇതുകൊണ്ടുണ്ടാക്കുമായിരുന്നു. തെങ്ങോലയും  പനയോലയും പുല്ലും കൊണ്ട് കെട്ടിമേഞ്ഞിരുന്ന പുരകളുടെ പ്രധാന നിർമാണവസ്തു മുളയായിരുന്നു. ധാരാളം മുള്ളുകൾ ഉള്ളതുകൊണ്ടും ഒന്നോ രണ്ടോ കാലവർഷത്തെ അതിജീവിക്കുമെന്നതുകൊണ്ടും പറമ്പുകളുടെ അതിരുകളിൽ വേലി കെട്ടുന്നതിന്ന് ഇതിന്റെ ചില്ലകൾ ഉപയോഗിച്ചിരുന്നു. എന്നാൽ പിന്നീട് മുളയെ നാം പറമ്പുകളിൽനിന്ന് അവഗണിച്ചു. എന്നാലിന്ന് മുളയുടെ കൃഷി കർഷകന് നന്നായി ആദായംനേടിത്തരുന്ന ഒന്നായി മാറിയിട്ടുണ്ട്. കേരളത്തിലെ പല കർഷകരും ഒട്ടേറെ സഥലങ്ങളിൽ മുളയുടെ കൃഷിവ്യാപകമാക്കിയിട്ടുണ്ട്. മുളയുടെ ശാസ്ത്രീയമായ സംസ്‌കരണവും ഉത്പന്ന വൈവിധ്യവത്കരണവുമാണ് നല്ല ആദായം ലഭ്യമാക്കാൻ കർഷകരെ പ്രാപ്തരാക്കുന്നത്. കരകൗശലവസ്തുക്കളായും പ്രകൃതിസൗഹൃദ ഉപകരണങ്ങളായും വിഷലിപ്തമല്ലാത്ത, ശരീരത്തിന് പ്രതിരോധശേഷിഏറെ പ്രദാനം ചെയ്യുന്ന പാചകോപകരണങ്ങളായും മുള പതുക്കെ നമ്മുടെ ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുന്നു.
മുളയെന്നത്  ഒരു ഏകപുഷ്പിയാണ്. ഇതിൽ ചില ഇനങ്ങൾ എല്ലാ വർഷവും പുഷ്പിക്കുമെങ്കിലും ചിലത് ആയുസ്സിൽ ഒരിക്കൽ മാത്രമേ പുഷ്പിക്കാറുള്ളൂ.  ഇളംപച്ച നിറത്തിലുള്ള ഇവയുടെ പൂക്കൾ വളരെ ചെറുതാണ്. മുളയുടെ അരിക്ക് സൂചിഗോതമ്പിന്റെ മണിയോടാണ് സാമ്യം. പൂക്കുന്നതിനും രണ്ടുവർഷം മുമ്പ് തന്നെ മൂലകാണ്ഡത്തിന്റെ പ്രവർത്തനം നിലയ്ക്കുകയും  പുതിയ മുളകൾ നാമ്പിടാതിരിക്കുകയും ചെയ്യും. സാധാരണ ഒരു മുളയ്ക്ക്  100 കിലോവരെ ഭാരമുണ്ടാകും.. കൊല്ലം ജില്ലയിലെ പട്ടാഴിയിലെ ഒരു മുള ഗിന്നസ് വേൾഡ് റെക്കോർഡിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ മുള എന്ന സ്ഥാനം നേടിയിരുന്ന മുളയുടെജനുസ്സുകളെ പ്രധാനമായി മൂന്നായിത്തിരിച്ചിരിക്കുന്നു. ബാംബൂസ, ഡെൻഡ്രോകലാമസ്, ത്രൈസോസ്റ്റാക്കസ് എന്നിങ്ങനെയാണ് മുളകളെ തരം തിരിച്ചിരിക്കുന്നത്.
ഡെൻഡ്രോകലാമസ് ഇനത്തിൽ ആസ്പർ,് സിക്കിമെൻസിസ്, ജൈഗാന്റിസ്, സ്റ്റ്രിക്റ്റസ്, ്ബ്രാൻചിസ്സി, ഹെർമിറ്റോണി, ബോഗർ, ഗാൻഡിസ്, മൈനർ എന്നിവയാണ് പ്രധാനയിനങ്ങൾ. ബാംബൂസാ ജനുസിൽ വാമിൻ, ബാംബൂസ്, വൾഗാരിസ്, തുൾഡ, അർനേമിക്ക, ബാൽക്കൂ, ബ്ലുമീന, ചുങ്കി എന്നിവയാണ് പ്രധാനൻമാർ.
ഏറ്റവും കൂടുതൽ കാർബൺ ഡൈ ഓക്‌സൈഡിനെ വലിച്ചെടുത്ത് ഓ്ക്‌സിജൻ പുറത്തുവിടാൻ ശേഷിയുള്ള സസ്യമാണ് മുളയെന്നതിനാൽ ഇപ്പോൾ പരിസ്ഥിതി സ്നേഹികളുടെയും കണ്ണിലുണ്ണിയായിരിക്കുന്നു മുള. മണ്ണൊലിപ്പ് തടയാനും ജലസംരക്ഷണത്തിനും മുള മുളവളർത്തൽ അത്യന്താപേക്ഷിതമാണ്. മുള വളർത്തി സംസ്‌കരിച്ച് വിപണനം നടത്തി പണമുണ്ടാക്കുകയെന്നത് കഴിയാത്തകാര്യമല്ലെന്ന് എറണാകുളത്തെ സി.എ. ഏബ്രഹാമിനെപ്പോലുള്ള കർഷകർ പത്തുവർഷം മുമ്പേ തെളിയിച്ചതാണ്.

കൃഷിചെയ്യാം

നടീൽകഴിഞ്ഞ് നാലാം വർഷം മുതൽ തുടർച്ചയായി ആദായം നേടിത്തരുന്ന സസ്യമാണ് മുള. മറ്റ് തേക്ക്, യൂക്കാലി, മാഞ്ചിയം, മഹാഗണിയെന്ന വൃക്ഷകൃഷികളിലേതുപോലെ ആദായം ലഭിക്കാൻ വർഷങ്ങളുടെകാത്തിരിപ്പ് വേണ്ടെന്നതുമാത്രമല്ല ഇതിന്റെ മെച്ചം ഓരോ വരഷവും തുടർച്ചയായി വിളവെടുക്കാമെന്നതുമാണ്.
ഏതുതരം കാലാവസ്ഥയിലും നന്നായിവളരുന്നതാണ് മുള. ഇതാണ് വാണിജ്യാടിസ്ഥാനത്തിൽ മുള കൃഷിചെയ്യാവുന്നതിന്റെ ഏറ്റവും വലിയ മെച്ചം. വളരെ വേഗത്തിൽ വളരുമെന്നതും കാര്യമായ പരിപാലനങ്ങളൊന്നും വേണ്ടയെന്നതും കൃഷിയെ സ്വീകാര്യമാക്കുന്നു.
ആദ്യപടി മുളനടാൻ ഭൂമി തിരഞ്ഞെടുക്കുകയെന്നതാണ്. ഭൂമിക്ക് നല്ല ചരിവുണ്ടാകരുത്, മാത്രമല്ല ശക്തമായ കാറ്റടിക്കുന്ന സഥലങ്ങൾ തിരഞ്ഞെടുക്കരുത്. തൈകൾ നടുന്നിടത്ത് വെള്ളം കെട്ടിനിൽക്കരുത്, എന്നാൽ വല്ലാതെ വരണ്ട സഥലവും ആകരുത്. നീർവാർച്ച ഉറപ്പാക്കിയിരിക്കണം എന്നിങ്ങനെയുള്ള ഭൂമിയാണ് മുളകൃഷിക്ക് നല്ലത്.

തൈകൾ നടൽ

മുളപ്പിച്ച തൈകൾ ഏജൻസിയിൽ നിന്ന് ലഭ്യമാക്കുകയാണ് മുളക്കൃഷിയുടെ അടുത്തപടി ഒട്ടേറെ നഴ്‌സറികളും സർക്കാർ ഏജൻസികളും മുളപ്പിച്ച് തയ്യാറാക്കിയ മുളത്തൈകൾ നൽകിവരുന്നുണ്ട്. ലഭ്യമാകുന്നതൈകൾ കിളച്ചൊരുക്കിയ സഥലത്ത് നടുമ്പോൾ ശ്രദ്ധിക്കണം. രണ്ടു ചെടികൾതമ്മിലും രണ്ടു നിരകൾത്തമ്മിലും കുറഞ്ഞത് അഞ്ച് മീറ്ററെങ്കിലും അകലം അത്യാവശ്യമാണ്. അതായത് ഒരു ഹെക്ടറിൽ 400 ചുവട് മുളയെങ്കിലും വരും. ഒരേക്കറിൽ കുറഞ്ഞത് 160 ചുവടെങ്കിലും. മുളയുടെ വളർച്ചാരീതിപ്രകാരം ആദ്യ രണ്ടുമൂന്നു വർഷം ഒരു കുറ്റിച്ചെടിയുടെ രൂപത്തിലാണ് വളരുക. മണ്ണിനടിയിലെ കിഴങ്ങിന് ബലംകൂട്ടാനും അടിത്തണ്ട് നന്നായിവളരാനുമുള്ള കാലമാണിത്. മൂന്നാം വർഷത്തെ മഴയ്ക്കുശേഷം കുറഞ്ഞത് പത്തു നാമ്പുകൾ വരെയുണ്ടായി അവ ദ്രുതഗതിയിൽ വളരും. പിന്നീട് വെറും മൂന്നോ നാലോ മാസങ്ങൾകൊണ്ട് അവ പരമാവധി ഉയരത്തിലെത്തുകയും പിന്നീട് ഒരു വർഷത്തിനുള്ളിൽ മൂപ്പെത്തി വിളവെടുക്കുകയും ചെയ്യാം.
നന്നായി പരിപാലിക്കപ്പെടുന്ന തോട്ടങ്ങളിൽ ഒരു ഹെക്ടറിൽ നിന്ന് 35 -40 ടൺ വരെ മുള ഒരു വർഷം ലഭിക്കും. ഒരു മുളങ്കൂട്ടത്തിൽനിന്ന് നല്ല വണ്ണമുള്ള 6-8 മുളകൾ ഒരു വർഷത്തിൽ ലഭിക്കുമ്പോഴുള്ള കണക്കാണിത്. ചില്ലറ വില്പനയിൽത്തന്നെ ഒരു മുളയക്ക്് 150-200 രൂപയാണിപ്പോൾ വില. മുമ്പുതന്നെ വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ഫാക്ടറി മുള ടണ്ണിന് 3000 രൂപയ്ക്കാണ്  വിലയ്ക്കാണ് വാങ്ങുന്നത് കാരണം ഇക്കാലത്തും കാട്ടിൽനിന്നും നാട്ടിൽനിന്നും ലഭിക്കുന്ന മുളകൾ കഴിഞ്ഞും സംസ്ഥാനത്ത് 50 ശതമാനംവരെ മുളകൾക്ക് അന്യനാട്ടുകാരെ ആശ്രയിക്കുകയാണ് നാം ചെയ്യുന്നത്. കരകൗശല വസ്തുക്കൾക്ക് പുറമേ, മുളകൊണ്ടുള്ള തറയോട്, കൈയിലുകൾ തവകൾ പാത്രങ്ങൾ, ടൂത്ത്പിക്കുകൾ, കർട്ടനുകൾ, പെൻസ്റ്റാൻഡുകൾ, അലങ്കാരസാധനങ്ങൾ, ഐസ്‌ക്രീം സ്റ്റിക്കുകൾ എന്നിങ്ങനെ ഒട്ടേറെ സാധനങ്ങൾ നാം ഉണ്ടാക്കിവരുന്നുണ്ട്. ്
, മുളസംബന്ധിച്ച് ഗവേഷണത്തിലേർപ്പെട്ടിരിക്കുന്ന ഒട്ടേറെ കേന്ദ്ര-സംസ്ഥാന ഏജൻസികളുണ്ട്. അതിൽപ്രധാനം തൃശ്ശൂർ ജില്ലയിലെ പീച്ചിയിലുള്ള കേരളവനംഗവേഷണകേന്ദ്രമാണ്(ഫോൺ-0487-2699037, 2699061). കർഷകർക്ക് മുളകൃഷിയിൽ വിജ്ഞാനവും പരിശീലനവും മുളകൃഷിക്കാവശ്യമായ വിവിധതരം തൈകൾ തയ്യാറാക്കിനൽകുന്നതുമാത്രമല്ല ഗവേഷണകേന്ദ്രവുമായി കരാറിലേർപ്പെടുന്ന കർഷകർക്ക്  മുളന്തോട്ടങ്ങൾവെച്ചുപിടിപ്പിച്ചു നൽകാനും അവർ ഒരുക്കമാണ്. സംസ്ഥാനത്ത് മുള കൃഷിപ്രചരിപ്പിക്കാനും ഉത്പന്ന നിർമാണത്തിനും വേണ്ടി സംസഥാനം കേരള ബാംബൂ മിഷൻ(ഫോൺ:0471-2311883) സ്ഥാപിച്ചിരിക്കുന്നു. കേന്ദ്രസഥാപനമായ നാഷണൽ മിഷൻ ഓൺ ബാംബൂ അപ്ലിക്കേഷൻ രാജ്യത്തൊട്ടാകെയുള്ള മുളക്കൃഷിയെയും അതിന്റെ മൂല്യവർധനവിനെയും അതിനുള്ളപരിശീലത്തിനും സഹായം നൽകിവരുന്നു(ഫോൺ:011-26566778,55659876) വയനാട്ടിലെ തൃക്കേപ്പറ്റയിലെ ഉറവ് മുളയുത്പന്നങ്ങൾ നിർമിക്കുന്നതിൽ പരിശീലനം നൽകിവരുന്നുണ്ട്. വെറുതെ കുന്നുകളും പറമ്പുകളും തരിശിടാതെ പരിസ്ഥിതക്കും ജീവിതത്തിനും സഹായകവും അതിലുപരി ൃരു വരുമാനവുും ആക്കി മുളക്കൃഷിയെ തിരഞ്ഞെടുക്കാം.
പ്രമോദ്കുമാർ വി.സി.
pramodpurath@gmail.com
9995873877



അവസാനം പരിഷ്കരിച്ചത് : 7/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate