অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മുള്ളൻ തുവ

മുള്ളൻ തുവ

കൊടുംതുവ എന്നുകേട്ടാൽത്തന്നെ ചൊറിച്ചിലാണ് ദേഹമാസകലം അനുഭവപ്പെടുക. അപ്പോൾപ്പിന്നെ തുവയെ ഭക്ഷണമാക്കാമെന്ന് പറഞ്ഞാൽ പുതിയ തലമുറ മൊത്തം കടിച്ചുകീറാൻ വരും. അതെ തുവയുടെ ഇനത്തിൽപ്പെട്ട മുള്ളൻതുവയെന്ന മുളച്ചുപൊന്തി നമ്മുടെ കറിയിനത്തിൽ പ്രമുഖമായിരുന്നു. മുള്ളൻതുവ നെയ്ക്കുൻപ്പ, തഴുതാമ , പൊന്നാംകണ്ണി,  ചെറൂള, കൊഴുപ്പ... എന്നിങ്ങനെയുള്ള നാടൻ മുളച്ചുപൊന്തികൾ അവയിൽ കൊടുത്തൂവയുടെ കുടുംബക്കാരനായ മുള്ളൻ തുവയെ പരിചയപ്പെടാം.
തൊട്ടാൽ ചൊറിച്ചിലുണ്ടാകുന്നതിനാൽ ഇതിന് സംസ്‌കൃതത്തിൽ ദുരാലഭാ, ദുസ്പർശ എന്നിങ്ങനെ പറയപ്പെടുന്നു. കൊടുത്തൂവ ചുറ്റിക്കയറുന്ന വള്ളിയിനമാണെങ്ങിൽ ഇത് നിലത്തുനിന്ന് ഏറിയാൽ ഒരു മീറ്റർ വരെ മാത്രം ഉയരം വെക്കുന്ന ശാഖകൾ ഇല്ലാത്ത കാണ്ഡത്തിൽ നിന്ന് നേരിട്ട് ഇലമുളയ്ക്കുന്ന ഇനമാണ്. ഇവയുടെ ഇലകൾ കൊടുത്തുവയെപ്പോലെത്തന്നെ വട്ടത്തിലാണ് എന്നാൽ കൂറേക്കൂടി വിസ്താരം കാണപ്പെടുന്നു. ഇലയുടെ വക്രങ്ങൾ ദന്തുരമായിരിക്കും ഇലയിലും തണ്ടിലും നിറച്ചും േരാമങ്ങൾ കണ്ടുവരുന്നു. എന്നാൽ കൊടുത്തൂവയ്ക്ക് ഇളം പച്ചനിറമാണെങ്കിൽ മുള്ളൻതൂവയ്ക്ക് കടുംപച്ചനിറവും ഇലകളിൽ നിറഞ്ഞിരിക്കുന്ന എണ്ണയുടെ സാന്നിധയം കാരണം നല്ല മിനുമിനുപ്പും ഉണ്ടാകും കൊടുത്തൂവയെപ്പോലെത്തന്നെ തൊട്ടാൽ ചൊറിയും.
യൂഫോർബേസീ കുടുംബത്തിലെ ട്രാഗിയ ഇൻവൊല്യൂക്രേറ്റ യിൽപ്പെട്ടതുതന്നെയാണ് മുള്ളൻ തുവയും കേരളത്തിലുടനിളം മഴക്കാലത്ത് നൈസർഗികമായി മുളച്ച് വളരുന്നു. ഇതിന്റെ തളിരിലകൾ കറിവെക്കാനും ഉപ്പേരിയുണ്ടാക്കാനും നാം ഉപയോഗിച്ചുവരുന്നു.
ഒരുചെടിയിൽത്തന്നെ കുലകളായി ആൺപൂക്കളും പെൺപൂക്കളും ഉണ്ടാകുന്നു. ചെറിയ പീതവർണത്തിലുണ്ടാകുന്ന പൂക്കളിൽ നിന്ന് കായകൾ ഉണ്ടാകുകയും അവയിലുണ്ടാകുന്ന അണ്ഡാകൃതിയിലുള്ള വിത്തുകൾ  മണ്ണിൽ നിക്ഷേപിക്കപ്പെട്ട് മഴക്കാലങ്ങളിൽ മുളയ്ക്കുകയുമാണ് ചെയ്തുവരുന്നത്.
ആയുർവേദത്തിൽ മൂലക്കുരുവിനുള്ള ഉത്തമ ഔഷധമായാണ് മുള്ളൻതുവ ഗണിച്ചുവരുന്നത് കൊടുത്തുവകൊണ്ടുണ്ടാക്കുന്ന ദുരുലഭാരിഷ്ടം അർശ്ശസിന് നല്ല മരുന്നാണ്. തലചുറ്റലിനും പനിക്കും പ്രമേഹത്തിന്റെ നിയന്ത്രണത്തിനും മുള്ളൻ തുവ ഭക്ഷണമാക്കുന്നത് നല്ലതാണ്. ശ്വാസകോശരോഗങ്ങൾക്കും മലബന്ധം അകറ്റാനും ഇത് ഉപയോഗിച്ചുവരുന്നു.
നമ്മുടെ പറമ്പിലും വഴിയോരങ്ങളിലും മുളച്ചുപൊന്തി വളരുന്ന മുള്ളൻതുവയെ പഴമക്കാർ കറിയായും ഉപ്പേരിയായും അകത്താക്കിയതിന്റെ രഹസ്യം ഇതാണ്. നമുക്കും മുള്ളൻ തുവയുടെ രുചിയറിയാം.
പ്രമോദ്കുമാർ വി.സി.
pramodpurath@gmail.com
9995873877

അവസാനം പരിഷ്കരിച്ചത് : 7/9/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate