অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അടുക്കളത്തോട്ടത്തില്‍ ജൈവരീതിയില്‍ വാഴ നടാം

അടുക്കളത്തോട്ടത്തില്‍ ജൈവരീതിയില്‍ വാഴ നടാം

ഞാറ്റുവേലയില്‍ അടുക്കളത്തോട്ടത്തില്‍ ജൈവരീതിയില്‍ വാഴ നടാം
ഫല വൃക്ഷങ്ങള്‍ നടാന്‍ പറ്റായ ഏറ്റവും നല്ല സമയമാണ് ഞാറ്റുവേല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്ത് വിളയിച്ചെടുക്കുന്ന പഴമാണ് വാഴപ്പഴം. ഒട്ടുമിക്ക അടുക്കളത്തോട്ടത്തിലും വാഴകള്‍ സ്ഥിര സാന്നിധ്യമാണ്. കൂട്ടത്തില്‍ നേന്ത്രനാണ് കൂടുതല്‍ ജനപ്രിയം. നിരവധി വിറ്റാമിനുകള്‍ അടങ്ങിയ നേന്ത്രപ്പഴം ശാരീരിക ക്ഷമത വര്‍ധിപ്പിക്കാന്‍ ഉത്തമമാണ്. പൊട്ടാസ്യം, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6, സ്റ്ററാര്‍ച്ച്, ഫൈബര്‍, കാര്‍ബോപൈസ്രേറ്റ് എന്നിവയാണ് വാഴയില്‍ അടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട് ഘടകങ്ങള്‍. വാഴക്കന്നു നടാന്‍ പറ്റിയ സമയമാണിപ്പോള്‍. മഴ വെള്ളം കെട്ടിക്കിടക്കാത്ത ഏതു സ്ഥലത്തും വാഴക്കന്ന് നടാം.
നടുന്ന രീതി
ഏഷ്യന്‍ വന്‍കരയില്‍ ഏതാണ്ട് എല്ലായിടത്തും വാഴക്കൃഷിയുണ്ട്. വാഴയുടെ കന്നാണ് നടാന്‍ ഉപയോഗിക്കുക. സ്യൂഡോമോണസും പച്ചച്ചാണകവും കലക്കിയ ലായനില്‍ മുക്കി കന്ന് ഒന്നോ രണ്ടോ ദിവസം തണലത്ത് വയ്ക്കണം. രണ്ടടി സമചതുരത്തിലുള്ള കുഴിയില്‍ 500 ഗ്രാം കുമ്മായമിട്ടു തടം തയാറാക്കം. ഇതിനു ശേഷം മൂന്നോ നാലോ ദിവസം കഴിഞ്ഞു കന്നു നടാം. കന്നു ചരിച്ചുവച്ച് അല്‍പ്പം മണ്ണിട്ട് മൂടുക. 200 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് കുഴിയിലിട്ട ശേഷം വൈക്കോല്‍, കരിയില എന്നിവ കൊണ്ട് പുതയിടണം. മഴക്കാലമായതിനാല്‍ തടത്തില്‍ വെള്ളം കെട്ടികിടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പുറത്തേക്ക് വെള്ളം ഒലിച്ചു പോകുന്ന രീതിയിലായിരിക്കണം തടം തയാറാക്കേണ്ടത്. 15-20 ദിവസം കൊണ്ട് കന്നുകള്‍ മുളച്ച് പൊന്തും. ഡെല്‍മയിട്ട് സമ്പുഷ്ടമാക്കിയ ചാണകപ്പൊടി രണ്ടു കിലോ വീതം കന്നിന്റെ ചുവട്ടിലിടുക. തുടര്‍ന്നു കുഴി മൂന്നിഞ്ച് കനത്തില്‍ മണ്ണിടുക.
വളപ്രയോഗം
പിന്നീട് തുടര്‍ച്ചയായി 20 ദിവസം കൂടുമ്പോള്‍ ജൈവവളം കൊടുക്കുക. പച്ചച്ചാണകവും കടലപ്പിണ്ണാക്കും ചേര്‍ത്ത് പുളിപ്പിച്ച ലായനി ഓരോ ലിറ്റര്‍ 20 ദിവസം കൂടുമ്പോള്‍ ചുവട്ടില്‍ ഒഴിച്ചു കൊടുക്കാം. ആദ്യത്തെ മൂന്നു മാസം കടലപ്പിണ്ണാക്ക് പൊടിച്ച് തടത്തിലിട്ടു കൊടുക്കുന്നത് കരുത്തോടെ വാഴ വളരാനും വലിയ കുലയുണ്ടാകാനും സഹായിക്കും. ഇത് ആറു മാസം വരെ തുടരാം. ശീമക്കൊന്നയിലയും പപ്പായ ഇലയും വെള്ളത്തിലിട്ട് അഴുകിയ ശേഷം നീരു പിഴിഞ്ഞു തളിക്കുന്നതും നല്ലതാണ്. വാഴക്കുലയ്ക്കും മുമ്പ് വശങ്ങളിലൂടെയും മറ്റും വളര്‍ന്നു വരുന്ന കന്നുകള്‍ നശിപ്പിക്കണം. ഇവയുടെ വളര്‍ച്ച തടഞ്ഞില്ലെങ്കില്‍ കുല ചെറുതായി പോകും. നന്നായി പരിപാലിച്ചാല്‍ എട്ടു മാസം കൊണ്ടു വാഴ കുലയ്ക്കും. ജൈവ രീതിയില്‍ കൃഷി ചെയ്താല്‍ 26 കിലോഗ്രാം വരെ തൂക്കമുള്ള കുലകള്‍ ലഭിച്ചിട്ടുണ്ട്. ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ നട്ടാല്‍ 30 കിലോ വരെ തൂക്കമുള്ള കുല ലഭിക്കാം.
ഗ്രോ ബാഗിലും വാഴ വളരും
വലിയ ഗ്രോബാഗുകളില്‍ നട്ടാല്‍ വാഴ നന്നായി വളരാറുണ്ട്. ഇത്തരത്തില്‍ കൃഷി ചെയ്തു നല്ല വലിപ്പമുള്ള കുല ലഭിച്ച കര്‍ഷകരുണ്ട്. സാധാരണ പോലെ ഗ്രോബാഗില്‍ നടീല്‍ മിശ്രിതം നിറച്ചാല്‍ മതി, ഗ്രോബാഗും ചാക്കും വലുതായിരിക്കണം. 100 രൂപ കൊടുത്താല്‍ ലഭിക്കുന്ന വലിയ ഗ്രോബാഗുകള്‍ ഇതിനായി ഉപയോഗിക്കാം. കപ്പ, ചേന, ചേമ്പ്, കാവത്ത് എന്നിവയും ഇത്തരം ഗ്രോബാഗുകളില്‍ നല്ല വിളവ് തരും.
കടപ്പാട്:ഹരിത കേരളം ന്യൂസ്‌

അവസാനം പരിഷ്കരിച്ചത് : 6/9/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate