অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അടുക്കളതോട്ടത്തില്‍ ഇനി വെണ്ടയും

അടുക്കളതോട്ടത്തില്‍ ഇനി വെണ്ടയും

കേരളത്തിലെ കാലവസ്ഥ യില്‍ മികച്ച വിളവ് തരുന്ന ഒരു പച്ചക്കറിയാണ് വെണ്ട. വീട്ടില്‍ അടുക്കളതോട്ടത്തില്‍ മണ്ണിലായാലും ടെറസിലായാലും വെണ്ട കൃഷി നടത്താന്‍ കഴിയും. ടെറസില്‍ വെണ്ട കൃഷി നടത്തുമ്പോള്‍ ചാക്കിലോ ഗ്രോ ബാഗിലോവേണം കൃഷി നടത്താന്‍. മികച്ച വിളവ് തരുന്ന വിത്തുകള്‍ തന്നെ തിരഞ്ഞെടുക്കണം. വെണ്ടയില്‍ ദഹനത്തിന് സഹായിക്കുന്ന നാരുകള്‍ കൂടുതല്‍ ഉണ്ട് ഒപ്പം ജൈവകങ്ങളും അടങ്ങിയിരിക്കുന്നു. മികച്ചയിനം വെണ്ടകളാണ് അര്‍ക്ക അനാമിക, സല്‍കീര്‍ത്തി, അരുണ, സുസ്ഥിര എന്നിവ.

കൃഷി രീതി
വിത്തുകള്‍ പാകിയാണ് വെണ്ട തൈകള്‍ മുളപ്പിക്കുന്നത്. നടുന്നതിന് മുമ്പ് വിത്തുകള്‍ വെള്ളത്തില്‍ മുക്കി അല്‍പനേരം കുതിര്‍ക്കുന്നത് നല്ലതാണ്. വെണ്ട നടുമ്പോള്‍ വരികള്‍ തമ്മില്‍ 60 സെന്റിമീറ്റിര്‍ എങ്കിലും അകലം വേണം. തൈകള്‍ തമ്മില്‍ 50 സെന്റിമീറ്റര്‍ എങ്കിലും അകലത്തില്‍ നടുവാന്‍ ശ്രദ്ധിക്കണം. ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ ഗ്രോ ബാഗിലോ ചാക്കിലൊ ഒരു വിത്ത് വീതം നടുന്നതാണ് നല്ലത്.
വിത്ത് നടുമ്പോള്‍ അടിവളമായി ചാണകപ്പൊടി ,എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് , ഉണങ്ങിയ കരിയില ഇവ ഇടാം. വിത്തുകള്‍ 3- 4 ദിവസം കൊണ്ട് മുളയ്ക്കും. ഒരു കുഴിയില്‍ ഒന്നില്‍ കൂടുതല്‍ വിത്ത് പാകണം. മുളച്ച ശേഷം ആരോഗ്യമുള്ള വിത്ത് നിലനിര്‍ത്തിയാല്‍ മതി. അദ്യത്തെ രണ്ടാഴ്ച വള പ്രയോഗങ്ങള്‍ ഒഴിവാക്കാം. മുന്നില്‍ കൂടുതല്‍ ഇലകള്‍ വന്നുകഴിഞ്ഞാല്‍ ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ് എന്നിവ തൈകള്‍ക്ക് നല്‍കി തുടങ്ങാം. ദ്രവരൂപത്തിലുള്ള വളം നല്‍കുന്നതും നല്ലതാണ്.
തണ്ട് തുരപ്പനാണ് വെണ്ടയെ ആക്രമിക്കുന്ന പ്രധാനകീടം. വേപ്പിന്‍കുരു പൊടിച്ച് 24 മണിക്കൂര്‍ എങ്കിലും വെള്ളത്തിലിട്ട് ലയിപ്പിച്ച മിശ്രിതം ഇരട്ടി വെള്ളം ചേര്‍ത്ത് ജൈവ കീടനാശിനിയായി ഉപയോഗിക്കാവുന്നതാണ്. വേപ്പിന്‍ കുരു ലഭ്യമല്ലെങ്കില്‍ വേപ്പിന്‍ പിണ്ണാക്ക് ഇതെപോലെ വെള്ളത്തില്‍ ഇട്ട് ഉപയോഗിക്കാം. കൂടാതെ വേപ്പിന്‍ പിണ്ണാക്ക് പൊടിച്ച് തടത്തില്‍ ഇടുന്നതും തണ്ട് തുരപ്പനെ ഒഴിവാക്കാന്‍ നല്ലതാണ്.
എളുപ്പത്തില്‍ കോവല്‍ കൃഷി
കേരളത്തില്‍ ധാരളം കൃഷി ചെയ്യുന്ന ഒന്നാണ്. ഈ കൃഷി വളരെ എളുപ്പത്തില്‍ തന്നെ ചെയ്യാവുന്നതാണ്. തണ്ട് മുറിച്ച് നട്ടാണ് കോവല്‍ കൃഷി ചെയ്യുന്നത്. തണ്ട് തിരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ വിളവ് തരുന്ന ഇനം തിരഞ്ഞെടുക്കുക. നിലം നന്നായി ഒരുക്കി കല്ലും കട്ടയും മാറ്റിയ ശേഷം തടമെടുത്ത് കോവല്‍ നടവുന്നതാണ്. ടെറസിലാണ് കൃഷി ചെയ്യുന്നതെങ്കില്‍ കവറില്‍ നടാം.അര മീറ്റര്‍ എങ്കിലും ആഴത്തില്‍ കുഴികള്‍ എടുത്തുവേണം കോവല്‍ നടുവാന്‍. അടിവളമായി ഉണങ്ങിയ ചാണകപ്പൊടി. വേപ്പിന്‍ പിണ്ണാക്ക്, എല്ല് പൊടി എന്നിവ നല്‍കാം. നടുമ്പോള്‍ കോവല്‍ തണ്ടിന്‍റെ 2 മുട്ട് മണ്ണിന് മുകളില്‍ നില്‍ക്കാന്‍ ശ്രദ്ധിക്കണം. വെയില്‍ കൂടുതല്‍ ഉള്ള സ്ഥലത്താണ് കൃഷി നടത്തുന്നതെങ്കില്‍ കരിയിലകള്‍ മുകളില്‍ വിതറി വെയിലില്‍ നിന്നും സംരക്ഷിക്കാവുന്നതാണ്. ആവശ്യത്തിന് മാത്രം നനച്ചു കൊടുക്കുക. വള്ളി പടര്‍ന്ന് തുടങ്ങിയാല്‍ പന്തലിട്ട് വള്ളി പടര്‍ത്തിവിടണം. വെര്‍മിവാഷ് അല്ലെങ്കില്‍ ഗോമൂത്രം പത്തിരട്ടി വെള്ളത്തില്‍ ചേര്‍ത്ത് രണ്ടാഴ്ചയില്‍ ഒരിക്കല്‍ തടത്തില്‍ ഒഴിച്ചു കൊടുക്കണം. തടങ്ങളില്‍ തണുത്ത കഞ്ഞി വെള്ളം ഒഴിച്ചു കൊടുക്കുന്നത് നല്ല വളമാണ്. വേനല്‍ക്കാലത്ത് കൂടുതല്‍ നനച്ചാല്‍ വിളവ് കൂടുതല്‍ ലഭിക്കും. ഒരു മാസം പ്രായം പൂര്‍ത്തിയായ കോവല്‍ ചെടികളില്‍ കായകള്‍ ഉണ്ടാകുവാന്‍ ആരംഭിക്കും. കോവക്ക അധികം മൂക്കുന്നതിന് മുന്‍പേ വിളവെടുക്കുന്നതാണ് നല്ലത്. ഒന്നിടവിട്ട ദിവസങ്ങളില്‍ കായ് പറിച്ചെടുക്കാം. മാസത്തില്‍ രണ്ടു തവണ ചെടികളുടെ ചുവടിളക്കി ചാണകം, ചാരം, എല്ലുപൊടി എന്നിവയില്‍ ഏതെങ്കിലും ഒന്ന് ചേര്‍ത്തു കൊടുക്കണം. ഇലയുടെ നിറമുള്ള ഇലതീനി പുഴുക്കള്‍, കായീച്ചകള്‍ എന്നിവയാണ് കോവലിനെ ആക്രമിക്കുന്ന കീടങ്ങള്‍. പുഴുക്കളെ പെറുക്കിയെടുത്ത് നശിപ്പിക്കാവുന്നതാണ്. കായീച്ചകളെ ജൈവ കീടനാശിനി ഉപയോഗിച്ച് നേരിടാം.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate