অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ജൈവകൃഷി വ്യാപനം- അടിസ്ഥാന ആവശ്യങ്ങൾ

ജൈവകൃഷി വ്യാപനം- അടിസ്ഥാന ആവശ്യങ്ങൾ

ജൈവകൃഷി വ്യാപനം- അടിസ്ഥാന ആവശ്യങ്ങൾ

കേരള സംസ്ഥാനം 2016 ൽ സമ്പൂർണ്ണ ജൈവകൃഷി സംസ്ഥാനം ആകുമെന്ന് ബഹു.മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണല്ലോ .ജൈവകൃഷി അനുവർത്തിക്കുന്നതിനു ഏറ്റവും അനുയോജ്യമായ സംസ്ഥാനമാണ് കേരളം.ഇതിനോടകം ജൈവ കൃഷിയിൽ ഉത്തമമാതൃകകൾ സൃഷ്ടിക്കുന്നതിനു കേരളത്തിന്‌ സാധിച്ചിട്ടുണ്ട്.എന്നാൽ ഇനിയും ഒട്ടനവധി മേഖലകളിൽ സവിശേഷ ശ്രദ്ധ ചെലുത്തിയാൽ മാത്രമേ നമ്മുടെ ലക്‌ഷ്യം ഫലവത്താകൂ.ജൈവകൃഷി വ്യാപനത്തിന് കർഷകരും കർഷക പ്രസ്ഥാനങ്ങളും,സർക്കാരും അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങൾ ചുവടെ ചേർക്കുന്നു.

ആവശ്യങ്ങൾ

1. നാടൻ വിത്തുകൾ,നാടൻ നടീൽ വസ്തുക്കൾ ,നാടൻ തൈകൾ എന്നിവ ഗ്രാമങ്ങൾ തോറും വ്യാപിപ്പിക്കണം.

2. വളർത്തു മൃഗങ്ങളുടെ നാടൻ ഇനങ്ങൾ സംരക്ഷിക്കുന്നതിനു ഗ്രാമ പഞ്ചായത്തുകളിൽ പ്രത്യേക പദ്ധതികൾ ഉണ്ടാകണം.

3. ഓരോ പ്രദേശത്തിനു അനുയോജ്യമായതും, പരമ്പരാഗതമായി ഉപയോഗിക്കുന്നതുമായ വിത്തുകൾ സംഭരിച്ച്,സൂക്ഷിച്ച് വച്ച്,വിതരണം നടത്തുന്നതിന് കർഷക ഗ്രൂപ്പുകൾ ശക്തിപ്പെടുത്തുക.ഇവരുടെ നേതൃത്വത്തിൽ വിത്ത് ബാങ്കുകൾ ആരംഭിക്കുക.

4. പ്രാദേശിക തലത്തിൽ നാടൻ വിത്ത് ഉത്പാദിപ്പിക്കുന്നതിനു കേരള കാർഷിക സർവകലാശാല,കൃഷി വിജ്ഞാന കേന്ദ്ര,കൃഷി ഭവൻ എന്നിവ സാങ്കേതിക സഹായം നല്കുക.

5. വിത്തിന്റെ വില നിശ്ചയിക്കുന്നതിന് കൃത്യമായ സംവീധാനം ഉണ്ടാകണം

6. ജൈവ രീതിയിൽ വിത്ത് സൂക്ഷിച്ചു വയ്ക്കുന്നതിനു അനുയോജ്യമായ ജൈവ മുറകൾ പ്രചരിപ്പിക്കുക,വികസിപ്പിക്കുക

7. നാടൻ ഇനങ്ങൾക്ക് പരമാവധി പേറ്റെന്റ് നേടി സംരക്ഷിക്കുക

8. ഓരോ പ്രദേശത്തിനും അനുയോജ്യമായ വിത്തിനങ്ങൾ പ്രചരിപ്പിക്കുക.

9. കൂടുതൽ വിത്തുകൾ സംരക്ഷിക്കുന്ന കർഷകരെ ആദരിക്കുക.

10.നാടൻ വാഴ ഇനങ്ങൾ,നാടൻ കിഴങ്ങ് വർഗ്ഗങ്ങൾ,നാടൻ പച്ചക്കറി ഇനങ്ങൾ തുടങ്ങിയവ ഉൾചേർത്ത് കൊണ്ടുള്ള പ്രദർശന കൃഷിയിടങ്ങൾ സ്ഥാപിക്കുക.

11. ജൈവകൃഷിയിൽ പങ്കാളിത്ത ഗവേഷണ പദ്ധതികൾ നടപ്പിലാക്കുക.ഇതിലേക്കായി പരീക്ഷണ-നിരീക്ഷണ സ്ഥലങ്ങൾ നിശ്ചയിക്കണം.

12. മാതൃക ജൈവകൃഷി തോട്ടങ്ങൾ പഞ്ചായത്ത് അടിസ്ഥാനത്തിൽ രൂപപ്പെടുത്തണം.

13. ജൈവകൃഷി വ്യാപനത്തിനായി ഫാം സ്‌കൂളുകൾ ആരംഭിക്കണം

14. ഓരോ വിളകൾക്കും വേണ്ട ജൈവ കാർഷിക മുറകൾ   (Organic Package of Practices) വികസിപ്പിച്ചെടുക്കണം.

15. ഗ്രൂപ്പ്‌ അടിസ്ഥാനത്തിൽ ജൈവ കാർഷിക വികസന പരിപാടി നടപ്പാക്കണം.ഗ്രൂപ്പ്‌ അടിസ്ഥാനത്തിൽ ഉൽപ്പാദന ഉപാധികൾ നിർമ്മിക്കുന്നതിനും,നടീൽ വസ്തുക്കൾ ഉൽപ്പാധിപ്പിക്കുന്നതിനും ജൈവകൃഷി സാക്ഷ്യപത്രം ലഭ്യമാകുന്നതിനും ജൈവ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നതിനും ഇത് സഹായകരമാകും

16. ജൈവ കൃഷിയിടങ്ങളിൽ ജലസേചന സൗകര്യം ഉറപ്പുവരുത്തണം.

17. ജൈവകർഷകർക്ക് സബ് സിഡി നിരക്കിൽ വൈദ്യുതി വിതരണം നടത്തണം

18. ജൈവ ഉൽപ്പാദന ഉപാധികളുടെ (ജൈവ വളങ്ങൾ,ജൈവ കീടനാശിനികൾ) ഗുണമേന്മ പരിശോധിക്കുവാൻ ജില്ല അടിസ്ഥാനത്തിൽ ലാബുകൾ സ്ഥാപിക്കണം

19. ജൈവ ഉൽപ്പാദന ഉപാധികൾ വാണിജ്യാടിസ്ഥാനത്തിൽ സർക്കാർ സംവീധാനത്തിൽ ഉൽപ്പാധിപ്പിക്കണം.

20. കർഷകർ തയ്യാറാക്കി ഉപയോഗിച്ച് വരുന്ന ഉൽപ്പാദന ഉപാധികൾ ശാസ്ത്രീയമായി പരിശോധിക്കുകയും എന്ത് കൊണ്ട് ഇവ പ്രവർത്തിക്കുന്നു എന്ന് കണ്ടെത്തുകയും വേണം.

21. ജൈവ കർഷകർക്കുള്ള സാമ്പത്തിക സഹായങ്ങൾ പരമാവധി പണമായി വിതരണം ചെയ്യുക.ഉൽപ്പാദന ഉപാധികൾ വിതരണം നടത്തുകയാണെങ്കിൽ ഗുണമേന്മ ശാസ്ത്രീയമായി ഉറപ്പുവരുത്തിയിരിക്കണം.

22. ഉൽപ്പാദന ഉപാധികൾ ശരിയായ സമയത്ത് വിതരണം നടത്തണം

23. ജൈവകൃഷി വ്യാപന പദ്ധതിക്ക് സംസ്ഥാനത്ത് നേതൃത്വം നല്കുന്ന സന്നദ്ധ സംഘടനകൾ,കർഷക പ്രസ്ഥാനങ്ങൾ എന്നിവയെ സർക്കാർ തലത്തിൽ വർഷം തോറും വിലയിരുത്തി അംഗീകാരം നല്കേണ്ടതാണ്.

24. സ്ഥായിയായി ജൈവ കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നതും 5000 ഹെക്ടറിൽ അധികം സ്ഥലം ജൈവ കൃഷിയിടമാക്കി പരിപാലിക്കുന്നതും ആയ സന്നദ്ധ സംഘടനകൾക്കും,കർഷക പ്രസ്ഥാനങ്ങൾക്കും സർക്കാരിന്റെ കൃഷി നയ രൂപീകരണ പ്രക്രിയയിൽ പങ്കാളിത്തം നൽകുക

25. ജൈവകൃഷിക്ക് വേണ്ടി സംസ്ഥാന തലത്തിൽ പ്രത്യേക സംവീധാനം ഉണ്ടാകണം

26. കേരള കാർഷിക സർവകലാശാലയുടെ കീഴിൽ ജൈവകൃഷി മുഖ്യ വിഷയമായി ബിരുദാനന്തര-ബിരുദ കോഴ്സുകൾ ആരംഭിക്കുക

27. കർഷകർക്ക് രാസവളങ്ങൾ -രാസ കീടനാശിനികൾ എന്നിവ സൗജന്യമായി / സബ് സിഡി നിരക്കിൽ വിതരണം ചെയ്യുന്നത് ഒഴിവാക്കുക

28. കർഷകർക്ക് ജൈവ വളങ്ങൾ / ജൈവ കീടനാശിനികൾ തുടങ്ങിയവ സബ് സിഡി നിരക്കിൽ വിതരണം നടത്തുക.

29. സംസ്ഥാനത്ത് ജനിതകമാറ്റം വരുത്തിയ വിത്തുകൾ ഉപയോഗിക്കുന്നത് നിരോധിക്കണം

30. സംസ്ഥാനം മുതൽ താഴെ ഗ്രാമ പഞ്ചായത്ത് വരെ വിവിധ തലങ്ങളിൽ ജൈവ കർഷകരെ ആദരിക്കണം.

31. സംസ്ഥാനത്തിന് സ്വന്തമായി ഒരു ജൈവ ബ്രാൻഡ്‌ (ഉദാ:ബയോ കേരള) ഉണ്ടാകണം.മുഴുവൻ ജൈവ ഉൽപ്പന്നങ്ങളും ഈ ബ്രാൻഡിൽ വിൽപ്പന നടത്തണം. (സ്വിറ്റ്സർലാൻഡിലെ ബയോ സ്വിസ് ഉദാഹരണം)

32. അന്താരാഷ്‌ട്ര വിപണികളിൽ കൂടുതൽ വില്പ്പന നടത്തേണ്ട കാപ്പി,സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവ കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന ഇടുക്കി ,വയനാട് ,എന്നീ ജില്ലകളിൽ സമ്പൂർണ്ണ ജൈവകൃഷി സർട്ടിഫിക്കേഷൻ നടപ്പിലാക്കണം.

33. കേരളത്തിലെ മറ്റു ജില്ലകളിൽ ആദ്യ ഘട്ടം എന്ന നിലയിൽ പി.ജി.എസ് (Participatory Guarantee System) സംവീധാനം നടാപ്പിലാക്കണം

34. സംസ്ഥാനത്ത് സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ അല്ലെങ്കിൽ കാർഷിക സർവകലാശാല പി.ജി.എസ് കൌണ്‍സിൽ ആയി പ്രവർത്തിക്കണം

35. സംസ്ഥാനത്തെ സ്കൂളുകളിൽ ജൈവ വിഭവങ്ങൾ ഉൾചേർത്ത് കൊണ്ടുള്ള ഉച്ചഭക്ഷണ പരിപാടി നടപ്പിലാക്കണം. (ഉദാ: ബ്രസീലിൽ ഒരു ദിവസം 35 ലക്ഷം കുട്ടികൾ ജൈവ ഭക്ഷണം കഴിക്കുന്നു.)

36. ജൈവ കൃഷിയിടങ്ങൾ ഉത്തരവാദിത്വ ടൂറിസവുമായി ബന്ധപ്പെടുത്തണം

37. ജൈവകൃഷി മാനദണ്ഡങ്ങളിൽ 'എന്ത് ഉപയോഗിക്കാൻ പാടില്ല ' എന്ന് മാത്രമാണ് പറയുന്നത് 'എന്ത് ഉപയോഗിക്കാം ' എന്ന് കൃത്യമായി പറയണം

38. മണ്ണ്, ജലം,ജൈവ ഉൽപ്പന്നങ്ങൾ  എന്നിവ ശാസ്ത്രീയമായി പരിശോധിക്കുന്നതിന് ജില്ലാടിസ്ഥാനത്തിൽ ആധുനിക പരീക്ഷണ ശാലകൾ വികസിപ്പിക്കണം

39. കർഷകർക്ക് സോയിൽ ഹെൽത്ത് കാർഡുകൾ വിതരണം ചെയ്യണം

40. സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം ഉറപ്പുവരുത്തണം.

41. ജൈവകൃഷിയിലേക്ക് മാറുന്ന കർഷകർക്ക് ആദ്യത്തെ 03-04 വർഷം ഉൽപ്പാദന നഷ്ടം സംഭവിക്കാറുണ്ട്.ഇത് ലഘൂകരിക്കുന്നതിനായി ആദ്യത്തെ 03-04 വർഷം കർഷകർക്ക് സാമ്പത്തിക സഹായം വിതരണം ചെയ്യണം.

42. സംസ്ഥാനത്തെ മുഴുവൻ കൃഷി ഉദ്യോഗസ്ഥർക്കും ജൈവകൃഷി മാനദണ്‌ഡങ്ങൾ,ഉൽപ്പാധന ഉപാധികൾ എന്നിവയെ കുറിച്ച് തുടർച്ചയായി ശരിയായ ബോധവൽക്കരണം നല്കുകയും ഇവർ കർഷകർക്ക് യഥാസമയം ആവശ്യമായ അറിവ് നൽകുകയും വേണം

43. സംസ്ഥാനത്ത് ജൈവകൃഷിക്ക് നേതൃത്വം നല്കുന്ന കർഷക പ്രസ്ഥാനങ്ങൾ,സന്നദ്ധ സംഘടനകൾ തുടങ്ങിയവയെ അംഗീകരിക്കുകയും  പ്രോത്സാഹിപ്പിക്കുകയും വേണം.

44. ജൈവകൃഷി സാക്ഷ്യപത്രം ലഭിക്കുന്നതിനുള്ള നടപടികൾ ലഘൂകരിക്കുന്നതിനു APEDAയുമായി സർക്കാർ തലത്തിൽ ചർച്ചകൾ നടത്തുക

45. ഇന്ന് ലോകത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന 'ഡെയിറ്റർ' പോലുള്ള സ്വകാര്യ സർട്ടിഫിക്കേഷൻ സംവീധാനങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കണം.

46. സർട്ടിഫിക്കേഷൻ ലഭ്യമാക്കുന്നതിനു അടിസ്ഥാനം വേണ്ട ആന്തരിക നിയന്ത്രണ സംവീധാനം (ICS) രൂപപ്പെടുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും സർക്കാർ സഹായം ആവശ്യമാണ്

47. തൊഴിൽഉറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ കർഷകരുടെയും കൃഷിയിടത്തിന്റെ അതിരുകളിൽ ജൈവവേലി നിർമ്മിക്കണം

48. ബഹുവിള കൃഷി സമ്പ്രദായം പ്രോത്സാഹിപ്പിക്കണം

49. കൃഷിയോടൊപ്പം വളർത്തു മൃഗങ്ങൾക്കും,മത്സ്യ കൃഷിക്കും ,തേനീച്ച വളർത്തലിനും മുഖ്യ പ്രാധാന്യം നല്കണം

50. മൃഗ ചികിത്സയിലെ നാട്ടറിവുകൾ രേഖപ്പെടുത്തുകയും പ്രചരിപ്പിക്കുകയും വേണം.

51. ഓരോ ഗ്രാമപഞ്ചായത്തിലെയും ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാക്കണം

52. പ്രാദേശികമായും ജില്ലാ സംസ്ഥാന തലങ്ങളിലും ജൈവ മേളകൾ സംഘടിപ്പിക്കണം

53.ജൈവകൃഷിയുമായി ബന്ധപ്പെട്ട ലഘുലേഖകൾ,പോസ്ടറുകൾ,പുസ്തകങ്ങൾ,ചലച്ചിത്രങ്ങൾ എന്നിവ തയ്യാറാക്കണം

54. സംസ്ഥാന തലത്തിൽ ജൈവകൃഷിക്കായി ബ്രാൻഡ് അംബാസിഡർമാരെ നിയമിക്കണം

55. മുഖ്യധാര മാധ്യമങ്ങളിലൂടെ ജൈവകൃഷിയുടെ അടിസ്ഥാന തത്വങ്ങൾ ,പ്രമാണങ്ങൾ എന്നിവ പ്രചരിപ്പിക്കുക

56. എല്ലാ ഭവനങ്ങളിലും ജൈവ പച്ചക്കറി തോട്ടവും ജൈവ ഫലവൃക്ഷ തോട്ടവും ഉണ്ടാക്കുന്നതിനു പ്രോത്സാഹനം നല്കുക

57. പ്രാഥമിക തലം മുതൽ കുട്ടികളുടെ പാട്യ പദ്ധതിയിൽ ജൈവകൃഷി ഒരു വിഷയമാക്കുക

58. സ്കൂളുകൾ,പോതുസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മാതൃക ജൈവകൃഷി തോട്ടങ്ങൾ സ്ഥാപിക്കുക

59. കൃഷിയിടങ്ങളിൽ വിള പരിക്രമണം അനുവർത്തിക്കുകയും ആവരണ വിളകൾ,പയറുവർഗ്ഗങ്ങൾ,പച്ചില വിളകൾ എന്നിവ വ്യാപിപ്പിക്കുകയും വേണം .

60. എല്ലാ കൃഷിയിടങ്ങളിലും കമ്പോസ്റ്റ് നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുക

61. മണ്ണിര കമ്പോസ്റ്റ്,വാരണാസി കമ്പോസ്റ്റ് എന്നിവ ഗ്രാമങ്ങൾ തോറും വാണിജ്യാടിസ്ഥാനത്തിൽ ഉത്പ്പാദിപ്പിക്കുക.

62. ബയോ ഗ്യാസ് പ്ലാന്റുകൾ വ്യാപിപ്പിക്കുക.ഇതിലൂടെ ജൈവവളം ലഭ്യത ഉറപ്പുവരുത്തുവാൻ സാധിക്കും.

63. വിള അവശിഷ്ടങ്ങൾ പരമാവധി കമ്പോസ്റ്റ് ആക്കിമാറ്റുക.കത്തിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക

64. ജൈവകൃഷിക്ക് സഹായകരമാകുന്ന സൂക്ഷ്മാണു വളങ്ങൾ ,സൂക്ഷ്മാണു ജീവികൾ,ട്രൈക്കോ ഗ്രാമ പോലുള്ള ബയോ കണ്‍ട്രോൾ ഏജന്റ്സ് എന്നിവ വ്യാപിപ്പിക്കുക

65. ജൈവ കൃഷിക്ക് വേണ്ടി പഞ്ചായത്ത് തലത്തിൽ വിദഗ്ദ കർഷക സമൂഹത്തെ രൂപപ്പെടുത്തുക.ഇവർക്കായി വിദഗ്ദ പരിശീലനങ്ങൾ സംഘടിപ്പിക്കുക

66. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിഷാംശം കലർന്ന ഭക്ഷ്യ വസ്തുക്കൾ നിരോധിക്കുക

67. കർഷകർക്കായി പഠന യാത്രകൾ ,പ്രായോഗിക പരിശീലനങ്ങൾ എന്നിവ സംഘടിപ്പിക്കുക

68. പഞ്ചായത്ത് തലത്തിൽ ജൈവകൃഷിക്കാവശ്യമായ സാങ്കേതിക തൊഴിൽ സഹായം നല്കുന്നതിന് 'ഹരിത സേനകൾക്ക് 'രൂപം നൽകുക

69.  സംസ്ഥാനത്തെ മുഴുവൻ കാർഷിക ഗവേഷണ കേന്ദ്രങ്ങളിലും ജൈവമുറകൾ ഉപയോഗിച്ച് വിവിധ കാർഷിക വിളകൾ കൃഷി ചെയ്യുക.ഇവ മാതൃക പ്രദർശന തോട്ടങ്ങളാക്കി മാറ്റുക

70.ജൈവകർഷകരുടെ പ്രൊഡുസർ കമ്പനികൾ സ്ഥാപിക്കുക

71. കർഷകർക്ക് ഗ്രൂപ്പടിസ്ഥാനത്തിൽ കാർഷിക ഉത്പ്പന്നങ്ങൾ സംസ്ക്കരിക്കുന്നതിനും മൂല്യ വർദ്ധനവിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക(വെള്ള കുരുമുളക് ഉത്പ്പാദന യൂണിറ്റ് ഉദാഹരണം )

72. കേരളത്തിൽ ജൈവ ഉത്പ്പന്നങ്ങൾ ഉപയോഗപ്പെടുത്തി കൊണ്ടുള്ള വലിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കണം

73. ഗ്രാമ പഞ്ചായത്തുകൾ തോറും ജൈവ ഉത്പ്പന്നങ്ങളുടെ ആഴ്ച ചന്തകൾ ആരംഭിക്കണം

74. സംസ്ഥാനത്തെ മുഴുവൻ സൂപ്പർ മാർക്കറ്റുകളിലും,മാളുകളിലും ജൈവ ഉത്പ്പന്നങ്ങൾക്ക് പ്രത്യേക കൗണ്ടർ തുടങ്ങുക

75. സംസ്ഥാനത്തിന്റെതായ ജൈവകൃഷി മാനദണ്ഡങ്ങൾ (Local Standards) രൂപപ്പെടുത്തുക

76. ജൈവകർഷകർക്ക് പലിശരഹിത വായ്പ നല്കുക

77. ജൈവകർഷകരുടെ ഉത്പ്പന്നങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുക

78. ജൈവ ഉത്പ്പന്നങ്ങൾ പരമാവധി മൂല്യ വർദ്ധനവ്‌ വരുത്തി വിപണനം നടത്തുക

79. പരമാവധി ഇടനിലക്കാരെ ഒഴിവാക്കി ജൈവ ഉത്പ്പന്നങ്ങൾ വിപണിയിലെത്തിക്കുക

80. ജൈവകൃഷിയിൽ കൂടുതൽ ഗവേഷണങ്ങൾ ഉണ്ടാകുക -കൂടുതൽ പ്രോത്സാഹനം നൽകുക

81. ജൈവ ഉത്പ്പന്നങ്ങളുടെ കയറ്റുമതിക്ക് 'ഫെയർ ട്രൈഡ് ' പോലുള്ള നവീകരണ വിപണന മാർഗ്ഗങ്ങൾ അവലംബിക്കുക

82. ജൈവ കൃഷി സർട്ടിഫിക്കെഷൻ ഏജൻസികളുടെ നിരക്ക് ഏകീകരിക്കുക

83. ഇന്ന് വിവിധ രാജ്യങ്ങൾ വിവിധ മാനദണ്ഡങ്ങളാണ്‌ അനുവർത്തിക്കുന്നത് .ഒരു പൊതു മാനദണ്ഡം  രൂപപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിക്കണം

84. ജൈവ ഗ്രാമങ്ങളിൽ പ്രത്യേക പ്രദർശന ബോർഡുകൾ സ്ഥാപിക്കണം

85. ജൈവ ഉത്പ്പന്നങ്ങൾ സംസ്ക്കരിക്കുന്നതിനും വിപണനം നടത്തുന്നതിനും സംസ്ഥാനത്ത് അടിസ്ഥാന സൌകര്യങ്ങൾ വർദ്ധിപ്പിക്കണം

86. ജൈവ - ഉത്പന്ന പരിശോധന-പരീക്ഷണ ശാലകൾ ജില്ലാതലങ്ങളിൽ ആരംഭിക്കുക

87. ജൈവ ഉത്പ്പന്ന പരിശോധന -പരീക്ഷണ ശാലകളിൽ ചുരുങ്ങിയ ചിലവിൽ കാർഷിക ഉത്പ്പന്നങ്ങൾ പരിശോധിക്കുന്നതിന് സൗകര്യം ഏർപ്പെടുത്തുക

88. ജൈവ ബ്രാൻഡ് വികസിപ്പിക്കുന്നതിനു സാങ്കേതിക സഹായം നല്കുക

89. ജൈവകൃഷി സംബന്ധിച്ച് അന്താരാഷ്‌ട്ര പ്രദർശനങ്ങൾ നടത്തുകയും കൂടുതൽ കർഷകരെ പങ്കെടുപ്പിക്കുകയും വേണം

90. ലോകത്ത് ജൈവകൃഷി മേഖലയിൽ നടക്കുന്ന നൂതന അറിവുകൾ യഥാസമയം കർഷകർക്ക് പകർന്നു നൽകണം

91. കൃഷി ഭവനുകൾ തോറും ജൈവകൃഷി ക്ലിനിക്കുകൾ ആരംഭിക്കണം

92. വാർഡുകൾ തോറും ജൈവകൃഷി സമിതികൾ ആരംഭിക്കണം

93. ത്രിതല ഗ്രാമ പഞ്ചായത്തുകളുടെ ഉത്പ്പാദന മേഖലയിലെ ഫണ്ടിന്റെ 50% എങ്കിലും ജൈവകൃഷിക്കായി നീക്കി വയ്ക്കണം

94. കർഷക ഗ്രൂപ്പുകൾക്ക് ഉത്പ്പാദന ഉപാധികൾ നിർമ്മിക്കുന്നതിന് റിവോൾവിംഗ് ഫണ്ട് അനുവദിക്കുക

95. രാജ്യത്ത് ജൈവകൃഷി വ്യാപനത്തിനായി രൂപം കൊണ്ടിട്ടുള്ള നാഷണൽ സെന്റർ ഫോർ ഓർഗാനിക് ഫാമിംഗിന്റെ പ്രവർത്തനം കേരളത്തിൽ കാര്യക്ഷമമാക്കുക

96. ജൈവകർഷകർക്ക് വേണ്ടി ഓണ്‍ലൈൻ കോഴ്സുകൾ ആരംഭിക്കുക

97. ജൈവ സാക്ഷ്യപത്ര ലഭ്യത (സർട്ടിഫിക്കേഷൻ) സർക്കാർ സംവീധാനങ്ങളിലൂടെ കുറഞ്ഞ ചെലവിൽ നടത്തികൊടുക്കുകയും പ്രക്രിയ ലഘൂകരിക്കുകയും ചെയ്യുക

98. സംസ്ഥാനത്തെ ജൈവ കർഷകരുടെയും  ജൈവകർഷക പ്രസ്ഥാനങ്ങളുടെയും ഡയറക്ടറി തയ്യാറാക്കുക

99. സർക്കാർ തലത്തിൽ ജൈവകൃഷിക്ക് മാത്രമായി ഒരു വെബ്സൈറ്റ് ആരംഭിക്കുക

100  . സംസ്ഥാനതലത്തിൽ ജൈവകൃഷി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക

101. സംസ്ഥാനത്തിന്റെ ജൈവ കാർഷിക നയം നടപ്പാക്കുക.

 

 

തയ്യാറാക്കിയത്   : പി.എ  ജോസ്

വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി

Mob: 09656203020

(ലോകത്ത് ജൈവകൃഷി വ്യാപനത്തിന് നേതൃത്വം നൽകുന്ന IFOAM       (ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഓർഗാനിക് അഗ്രികൾച്ചർ മൂവ്മെന്റ്)ന്റെ പ്രതിനിധിയും വയനാട് സോഷ്യൽ സർവ്വിസ് സൊസൈറ്റിയുടെ ജനറൽ കോ-ഓഡിനേറ്ററുമാണ് ലേഖകൻ )

 

 

അവസാനം പരിഷ്കരിച്ചത് : 6/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate