অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അകറ്റാം കറുത്തപൊന്നിന്റെ രോഗങ്ങൾ

അകറ്റാം കറുത്തപൊന്നിന്റെ രോഗങ്ങൾ

മലയാളികർഷകരുടെ അരുമയായ കറുത്തപൊന്നിന് ് വിലകൂടിയ അവസരത്തിലൊക്കെ അത് കിട്ടാത്തതായിരുന്നു പ്രശ്‌നം. പണ്ടുകാലത്ത് ദീർഘകാലം നല്ല വിളവുനൽകിയിരുന്ന കുരുമുളകുവള്ളികൾ മിക്കതും കുറ്റിയറ്റുപോയി. ഉള്ളതിനുതന്നെ ഉത്പാദനശേഷിവളരെക്കുറവും. കൂനിന്മേൽക്കുരുവായി പലവിധരോഗങ്ങളും കീടങ്ങളുമായതോടെ നമ്മുടെ അഭിമാനമായിരുന്ന കുരുമുളകിന്റെ  ശനിദശയാണിപ്പോൾ. അതിനെ മറികടക്കാൻ ഇപ്പോൾ ഉള്ള കുരുമുളകുവള്ളികളെങ്കിലും സംരക്ഷിച്ച് നിർത്തേണ്ടതുണ്ട്  അതിന് കീടങ്ങളെയും രോഗങ്ങളെയും നിയന്ത്രിക്കണം കറുത്തപൊന്നിനെ ബാധിക്കുന്ന ചില പ്രധാനരോഗങ്ങളെഇല്ലാതാക്കാനുള്ള വഴികൾ.

ദ്രുതവാട്ടം

കുരുമുളകുവള്ളികളെ ബാധിക്കുന്ന അതി ഗുരുതരമായ രോഗമാണ് ദ്രുതവാട്ടം. കാലവർഷക്കാലത്ത് പരക്കെ കാണപ്പെടുന്നരോഗത്തിന് കാരണം ഫൈറ്റോഫ്‌തോറ കാപ്‌സിസി എന്നയിനത്തിൽപ്പെട്ട കുമിളാണ്  കാരണം. വള്ളിയെ മൊത്തം സബാധിച്ച് നശിച്ചുപോകുന്നതാണ് ദ്രുതവാട്ടം.

നിയന്ത്രിക്കാം

 1. കുരുമുളക് വള്ളിയുടെ ചുവടുഭാഗത്ത് വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.
 2. രോഗപ്രതിരോധശേഷിയുള്ള വള്ളിത്തലകൾ അലെങ്കിൽ ഇനങ്ങൾ തിരഞ്ഞെടുക്കണം. നടീൽവസ്തുക്കൾ രോഗമില്ലാത്ത വള്ളികളിൽ നിന്ന് േശഖരിക്കുക.
 3. രോഗം വന്ന് ഉണങ്ങിപ്പോയി തോട്ടത്തിൽ നിൽക്കുന്ന ചെടികളെ പറിച്ചെടുത്ത് കത്തിച്ച് നശിപ്പിക്കണം.
 4. ഒരു ശതമാനം ബോർഡോമിശ്രിതം ഇലകളിൽ തളിക്കുക, 0.2 ശതമാനം വീര്യമുള്ള സി.ഒ.സി. കലക്കി കൊടിയൊന്നിന് 5-10 ലിറ്റർ പ്രകാരം തടങ്ങളിൽ ഒഴിച്ചുകൊടുക്കുക.
 5. ഓരോ കൊടിയുടെയും തടത്തിൽ മഴയ്ക്കുമുൻപ് 50 ഗ്രാം ട്രൈക്കോഡർമ വീതം കലക്കിയൊഴക്കുക മഴയ്ക്കുശേഷവും 50ഗ്രാം വീതം പ്രയോഗിക്കണം.

പൊള്ളുരോഗം(തിരികൊഴിച്ചിൽ)

തിരികൊഴിച്ചിൽ രോഗം കുരുമുളകിന്റെ വിളവിനെ സാരമായി ബാധിക്കുന്നു. ഇത് മഴക്കാലത്തിന്റെ ഒടുവിലാണ് സാധാരണയായി കണ്ടുവരുന്നത്. ഇലകളിൽ മഞ്ഞവലയത്തോടുകൂടിയ തവിട്ടു പുള്ളിക്കുത്തുകൾ കണ്ടുവരുന്നതാണ് രോഗത്തിന്റെ ലക്ഷണങ്ങളിലൊന്ന്. തുടക്കത്തിൽ തിരികളുടെ അറ്റത്ത് തവിട്ടുനിറത്തിലുള്ള പാടുകൾ കാണപ്പെടുകയും  പിന്നീട് ചെറിയ മണികൾ പൊട്ടിപ്പോവുകയും തിരി ആകമാനം പൊഴിഞ്ഞുപോവുകയും ചെയ്യുന്നു.

നിയന്ത്രണം

കുരുമുളകുതോട്ടത്തിലെ ചോല നിയന്ത്രിക്കുകയാണ് ഇത് നിയന്ത്രിക്കാനുള്ള ആദ്യപടി. ഒരു ശതമാനം വീര്യത്തിലുള്ള ബോർഡോമിശ്രിത് സ്‌പേ്രചെയ്തുകൊടുക്കുക, അല്ലെങ്കിൽ ഒരു ശതമാനം വീര്യത്തിൽ കാർബെന്റാസിം ലായനി തളിച്ചു കൊടുക്കുകയെന്നതാണ് ഇതിന്റെ പ്രതിവിധി.

മൊസൈക്ക് രോഗം

മൊസൈക്ക് രോഗമാണ് കുരുമുളകിനെ ബാധിക്കുന്ന പ്രധാനരോഗം ഇത്പിടിപെട്ടാൽ പിന്നെ ആ ചെടി നശിപ്പിക്കുകയേ മാർഗമുള്ളൂ. ഇലകൾ മഞ്ഞനിറത്തിലായിച്ചുരുങ്ങുകയും തിരി പിടുത്തം തീരെക്കുറയുകയുമാണിതിന്റെ ലക്ഷണം.

നിയന്ത്രണം

രോഗംബാധിച്ചചെടികളെ നശിപ്പിക്കുക, രോഗബാധയില്ലാത്ത തോട്ടങ്ങളിൽ നിന്നുമാത്രം വള്ളിത്തലകൾ ശേഖരിക്കുക, ആരോഗ്യമുള്ളചെടികൾ മാത്രം തടത്തിൽ നിർത്തുകയെന്നിവയാണിതിന് ചെയ്യാവുന്നത്. വേപ്പധിഷ്ഠിതകീടനാശിനികളുടെ ഉപയോഗം ആവണക്കെണ്ണ വെളുത്തുള്ളി മിശ്രിതം എന്നിവ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളായി തളിക്കാവുന്നതാണ്.

ഇലപ്പുള്ളിരോഗം

ഇലയുടെ അടിഭാഗത്ത് വെള്ളത്തിനാൽ നനഞ്ഞപോലെയുള്ളപാടുകളും അതിനെത്തുടർന്ന് ഇലയുടെ ഉപരിതലത്തിൽ മഞ്ഞക്കുത്തുകൾ പ്രത്യക്ഷപ്പെടുകയുമാണ് ഇതിന്റെ ലക്ഷണം പിന്നിട് ഈ മഞ്ഞക്കുത്തുകൾ വലുതായി ഇലമൊത്തം വ്യാപിച്ച് കരിഞ്ഞുണങ്ങുകയും ചെയ്യുന്നു.

നിയന്ത്രണം

രോഗം കാണുന്ന ഇലകൾ നശിപ്പിക്കുകയും സ്യൂഡോമോണസ് ലായനി രണ്ടുശതമാനം വീര്യത്തിൽ ഇലകളുടെ ഇരുവശങ്ങളിലും വീഴത്തക്കവിധവും സമൂലവും തളിക്കുകയെന്നതാണിതിന്റെ പ്രതിരോധമാർഗങ്ങൾ.

സാവധാനവാട്ടം

നിമാവിരയുടെ ബാധകൊണ്ടും വള്ളിയെ സാവധാനം മാത്രം ബാധിക്കുന്ന കുമിൾ കാരണവും ഉണ്ടാകുന്ന വാട്ടമാണ് സാവധാനവാട്ടം എന്നറിയപ്പെടുന്നത്. സാവധാനവാട്ടം സാധാരണയായികാണപ്പെടുന്നത് മഴക്കാലത്തിന് ശേഷമാണ്. ഇലകളിൽ മഞ്ഞളിപ്പ്, ഇല കൊഴിയൽ, കൊടികളിൽ വാട്ടംഎന്നിവയാണ് സാവധാനവാട്ടത്തിന്റെ ലക്ഷണങ്ങൾ. അടുത്ത ൃരു മഴയോടെ വള്ളികൾ ആരോഗ്യം വീണ്ടെടുത്തേക്കാം. എന്നാൽ രണ്ടുമൂന്നു വർഷം കൊണ്ട് വള്ളികൾ പൂർണമായി നശിച്ചുപോവും.

നിയന്ത്രണം

 1. രോഗംമൂലം നശിച്ച വള്ളികളുടെ വേർ് ഉൾപ്പെടെ നശിപ്പിക്കുക.
 2. കൊടികൾ നടുന്നതിന് മുൻപ് കുഴിയെടുത്ത് അതിൽ നിറയെ ചപ്പു ചവറുകൾ നിറച്ച് കത്തിക്കുക,
 3. വിരബാധയേൽക്കാത്ത കൊടികൾ മാത്രം നടീർവസ്തുവായി ഉപയോഗിക്കുക.
 4. വിരബാധരൂക്ഷ്മായ സ്ഥലങ്ങളിൽ പൗർണമിയെന്ന പ്രതിരോധശേഷിയുള്ളയിനം വള്ളികൾ ഉപയോഗിക്കുക.
 5. ട്രൈക്കോഡർമ/പോച്ചോണിയ എന്നിവകൊടിയോരോന്നിനും 50 ഗ്രാം വീതം നൽകുക.
 6. കടലപ്പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക് എന്നിവ മൂന്നുമാസത്തിലൊരിക്കൽ പുതർത്തി വള്ളിത്തടത്തിൽ ഒഴിക്കുക.
 7. ശീമക്കൊന്നയുടെ ഇലകൾ, വേപ്പിന്റെ ഇലകൾ എന്നിവയുപയോഗിച്ച് പുതയിടുക.

ഇത്രയുമാണ് കുരുമുളക് കർഷകർ തങ്ങളുടെ വിളവ് വർധിപ്പിക്കാനായും രോഗങ്ങളെ അകറ്റാനായും അനുവർത്തിക്കേണ്ടത്.

പ്രമോദ്കുമാർ വി.സി.© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate