Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വിഗോവ വളര്‍ത്തൽ

കോഴിയിറച്ചി പോലെ ബ്രോയിലർ രീതിയിൽ താറാവിനെ വളർത്തി താറാവിറച്ചി വിൽക്കുന്ന തൊഴിൽ സംരംഭങ്ങൾ തുടങ്ങാം.

താറാവിനെ വളർത്താനും താറാവിറച്ചികഴിക്കാനും കുട്ടനാട്ടിൽ പോയാലേ കഴിയൂ എന്ന ചിന്താഗതി മാറണം. കേരളത്തിൽ എവിടെയും താറാവിനെ വളർത്താം; കോഴിയിറച്ചി പോലെ ബ്രോയിലർ രീതിയിൽ താറാവിനെ വളർത്തി താറാവിറച്ചി വിൽക്കുന്ന തൊഴിൽ സംരംഭങ്ങൾ തുടങ്ങാം. മുട്ടയ്ക്കും, ഇറച്ചിക്കും യോജിച്ച താറാവിനങ്ങൾ ഇപ്പോൾ നമ്മുടെ നാട്ടിൽ ലഭ്യമാണ്. ഇവയിൽ വിഗാവയിനം താറാവ് ബ്രോയിലർ ആവശ്യത്തിനും മുട്ടയ്ക്കും തികച്ചും അനുയോജ്യം. വൈറ്റ് പെക്കിൻ, ഐൻസ്തബറി എന്നീ താറാവിനങ്ങളെ പ്രജനനം നടത്തി ഉത്പാദിപ്പിച്ചെടുക്കുന്ന സങ്കരയിനം ഇറച്ചിതാറാവാണ് വിഗോവസൂപ്പർ എം. പ്രത്യേകത രോഗപ്രതിരോധശേഷി സാധാരണ താറാവുകളേക്കാൾ കൂടുതലാണ്. വാത്തയോടൊപ്പം വളർച്ച വെയ്ക്കാൻ കഴിയുന്ന ഇവയ്ക്ക് രണ്ടുമാസം കൊണ്ട് 2.5 കിലോഗ്രാം തൂക്കം വയ്ക്കും; മനുഷ്യനുമായിപെട്ടെന്ന് ഇണങ്ങാൻ കഴിയുന്നതിനാലും നിറമായതിനാലും ഇവയെ അലങ്കാരപക്ഷിയായും ഉപയോഗിക്കാം; ശതുക്കളെ കൂട്ടത്തോടെ എതിർക്കാൻ കഴിവുണ്ട്. മറ്റു താറാവിനങ്ങളെ പ്പോലെ നീന്തിത്തുടിക്കാൻ വലിയ തടാകങ്ങളോ,ജലാശയങ്ങളോ ആവശ്യമില്ല, പകരം കണ്ണുകൾ നനയ്ക്കാൻ വേണ്ട സൗകര്യം മതി. കേരളത്തിലെ കാലാവസ്ഥയ്ക്ക് തീർത്തും ഇണങ്ങും.

പരിപാലനം

വിഗോവ കുഞ്ഞു ങ്ങൾ ഒരുദിവസം പ്രായത്തിലോ ഒരാഴ്ച പ്രായത്തിലോ വിപണിയിൽ ലഭ്യമാണ്. ഒരുദിവസം പ്രായമായ കുഞ്ഞുങ്ങൾക്ക് ഏകദേശം 70രൂപയോളം വില വരും. രണ്ടാഴ്ച വരെ കുഞ്ഞുങ്ങൾക്ക്കൃത്രിമവെളിച്ചവും ചൂടും നൽകുന്ന ബ്രേഡിംഗ്സംവിധാനം സജ്ജ മാ ക്കണം. മുപ്പത് കുഞ്ഞുങ്ങൾക്ക് 60 വാട്ടിന്റെ ഒരു ഇലക്ട്രിക് ബൾബ് എന്ന രീതിയിൽ കൂതിമച്ചൂട് നൽകണം.  21 വരെ സ്റ്റാർട്ടർ തീറ്റ നൽകണം.എട്ടു തവണകളായി പേപ്പർ വിരിയിലൊ നൽകുക.അഞ്ചുദിവസം പ്രായമായ താറാവുകുഞ്ഞുങ്ങൾക്ക്15 ഗ്രാം സ്റ്റാർട്ടർ തീറ്റ എന്ന തോതിൽ നൽകാം.തീറ്റവെളളത്തിൽ നനച്ചു നൽകുന്നത് ശ്വാസതടസ്സം ഒഴിവാക്കാൻ സഹായിക്കും. മൂന്നാഴ്ചവരെ വെളളം ആവശ്യത്തിനു മാത്രം നൽകുക.

ആഴംകുറഞ്ഞ പരന്ന പാത്രത്തിൽ തല നനയ്ക്കാൻ വേണ്ടി മാത്രം അധികവെള്ളം കൊടുത്താൽ മതിയാകും. അതല്ലെങ്കിൽ നേതരോഗത്തിന് ഇടയാകും.മൂന്നാ മത്ത ആഴ്ച്ച  മുതൽ വിഗോവ കുഞ്ഞുങ്ങളെ അഴിച്ചുവിട്ട് വളർത്താം. ഈ ഘട്ടത്തിൽ ഗാവർ തീറ്റ നൽകാം. ചോർച്ചയില്ലാത്തതും നല്ല വായു സഞ്ചാരവുമുള്ള കൂടുകളിൽ ഇവയെ വളർത്താം.   വെള്ളം

കെട്ടി നിൽക്കാതെ അൽപം ഉയർന്ന സ്ഥലമായിരിക്കണം കൂടിനു തെരഞ്ഞെടുക്കാൻ. തറ സിമന്റ്ചെയ്താൽ ഈർപ്പം തങ്ങി നിൽക്കുന്നത് ഒഴിവാക്കാനും രോഗങ്ങൾ പകരുന്നത് തടയാനും സഹായിക്കും.നാലാൾച്ച  മുതൽ ദിവസം രണ്ടുനേരം വീതം തീറ്റകൊടുത്താൽ മതിയാകും. ഗാവർ തീറ്റയുടെ അളവ് കുറയ്ക്കാൻ, ചോറ്, ഒാമക്കായ തുടങ്ങിയവയും നൽകാം. അഴിച്ചുവിട്ടുവളർത്തുന്നതിനാൽ തീറ്റയ്ക്കല മാർഗം അവർ തന്നെ കണ്ടപിടിക്കും,

രണ്ടു മാസം കഴിഞ്ഞാൽ ശബ്ദംകൊണ്ട് പൂവനെയും, പിടയെയും തിരിച്ചറിയാൻ സാധിക്കും. പിടയെ അപേക്ഷിച്ച 25 പൂവൻ പതിഞ്ഞ ശബ്ദവും, വേഗത്തിലുള്ള വളർച്ചാനിരക്കും പിടയിൽ നിന്നും പൂവനെ തിരിച്ചിയാൻ സഹായിക്കുന്നു.

താരതമ്യേന വലിപ്പം കൂടുതലുള്ള മുട്ടകളാണ് ഇവയ്ക്ക് മുട്ടയുടെ തോടിനു കട്ടികൂടുതിലായതിനാൽ പൊട്ടിപ്പോകാനുള്ള സാധ്യതകറവാണ്.  വിഗോവ ഇറച്ചിയിൽ മറ്റു താറാവിറച്ചിയെ അപേക്ഷി ച്ചും കോഴിയെ അപേക്ഷിച്ചും രോഗസാധ്യതകൾ കുറവാണ്.

പ്രതിരോധ കുത്തിവയ്പ് ആവശ്യമില്ല.കൂടാതെ, വിരമരുന്നുകൾ, ബി കോംപ്ലക്സ് എന്നി

വയും സാധാരണ ഗതിയിൽ ഇവയ്ക്ക് നൽകേണ്ടതില്ല ഇവയുടെതീറ്റ പൂപ്പൽ ബാധിക്കാതിരിക്കാൻ ഈർപ്പ രഹിത സ്ഥലങ്ങളിൽ സൂക്ഷിക്കണമെന്നുമാത്രം.

കടപ്പാട് : കേരള കര്‍ഷകന്‍

2.92307692308
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top