অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വാണിജ്യ സാധ്യതയുള്ള ഔഷധികൾ

ആകർഷകമായ നിരവധി സസ്യങ്ങളാൽ അലംക്യതമാണ് കേരളത്തിലെ ഭവനങ്ങൾ. എന്നാൽ അവയിൽ നല്ലൊരു പങ്കും വിദേശസസ്യങ്ങളാണ്. ഏതാനും പതിറ്റാണ്ടുകൾക്കു മുൻപ് കേരളത്തിലെ ഗ്യഹാങ്കിണങ്ങളിൽ വളർത്തിയിരുന്ന പ്രധാന അലങ്കാരസസ്യങ്ങൾ; ചെമ്പരത്തി, തെച്ചി, ഗന്ധരാജൻ, പാരിജാതം, നന്ത്യാർവട്ടം, പവിഴമല്ലി, പിച്ചകം, മന്ദാരം, ശതാവരി എന്നിങ്ങനെയുള്ളവയായിരുന്നു. അതുപോലെ, പാചകാവശ്യങ്ങൾക്കുപയോഗിച്ചിരുന്ന 12 13 നായ കറിവേപ്പ്,ഇഞ്ചി, മഞ്ഞൾ, കർക്കടക കാന്താരി, കുടംപുളി തുടങ്ങിയവയൊക്കെ വീട്ടുവളപ്പുകളിലെ നിത്യസാന്നിധ്യമായിരുന്നു. കൂടാതെ പല തൊടികളിലും മുരിങ്ങ്, ഇല ഞഞ്ഞി, അമ്പഴം,അഗത്തിച്ചീര, നാരകം, ഞാവൽ, പേര തുടങ്ങിയവൃക്ഷങ്ങളുമുണ്ടായിരുന്നു. ഇവയെല്ലാം ഔഷധസസ്യ ങ്ങളാണെന്നുള്ളതും, ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ ഇവ നമ്മുടെ ആരോഗ്യപരിപാലനത്തിൽ പങ്കുവഹിച്ചിരുന്നുവെന്നതും ചിന്തനീയമാണ്. ഈ സസ്യവൈവിധ്യസമ്പന്നമായ അവസ്ഥയിൽ നിന്നും നമ്മുടെ ഭവനാന്ത രീക്ഷം വളരെപിന്നോക്കം പോയി രിക്കുന്നു. ഗൃഹാങ്കണങ്ങൾ തീരെ ചെറുതാവുകയും ഫ്ളാറ്റുകൾ പോലുള്ള പാർപ്പിട സമുച്ചയങ്ങൾ പെരുകുകയും ചെയ്തു.ഗൃഹചികിത്സയ്ക്ക് ഏറെ പ്രയോജനപ്പെട്ടിരുന്ന വീട്ടുവളപ്പിലെ ഔഷധത്തോട്ടങ്ങൾ ഒരു ജീവിപ്പിക്കേണ്ടത് ആവശ്യമാണ്. വാണിജ്യസാധ്യതയുള്ള ചില ഗൃഹൗഷിധികളെ പരിചയപ്പെടാം.


കച്ചോലം


മണ്ണിന്റെ ഉപരിതലത്തോട് പറ്റിക്കിടക്കുന്ന വീതിയുള്ള ഇലകളും ഇലകൾക്കിടയിൽനിന്നു വിരിയുന്ന വെളുത്ത പൂക്കളോടും കൂടിയ ഈ സസ്യം ഔഷധപ്രാധാന്യമുള്ളതും ഭംഗിയുള്ളതുമാണ്.കച്ചോലത്തിന്റെ കിഴങ്ങ് ശ്വാസ കോശ സംബന്ധമായ രോഗങ്ങൾ, വാത-കഫ രോഗങ്ങൾ,രക്തദൂഷ്യം എന്നിവയ്ക്കുള്ള ആയുർവേദ ഔഷധങ്ങളിൽ ചേരുന്നുണ്ട്. ഇതിന്റെ കിഴങ്ങ് ഇടിച്ചുപിഴിഞ്ഞെടുക്കുന്ന നീര് ചെറുനാരങ്ങാനീര് ചേർത്ത്കഴിച്ചാൽ വയറിളക്കം, വയറുകടി എന്നിവയ്ക്ക പെട്ടെന്നു ശമനം വരുന്നതായി കാണുന്നു.വളക്കൂറും, അൽപം ഈർപ്പവും, ഭാഗികമായി തണലുമുള്ള സ്ഥലം ഈ ചെടി കൂടുതലായി ഇഷ്ടപ്പെടുന്നു. മെയ്-ജൂൺ മാസങ്ങളിലാണ് കച്ചോലത്തിന്റെ കിഴങ്ങുകൾ നടുന്നത്. വാരം പിടിച്ച് അതിൽ കൈകൾകൊണ്ട് ചെറിയ കുഴികളുണ്ടാക്കി മേൽവളമായി ചാണകപ്പൊടി ചേർത്ത് കിഴങ്ങുകൾ നട്ടാൽ മതി. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഇലികൾ കരിഞ്ഞു തുടങ്ങുമ്പോൾ ചെടികൾ വിളവെടുക്കാൻ പാകമാകും. തെങ്ങിൻതോപ്പുകളിലും, കമുകിൻ തോട്ടങ്ങളിലും, റബ്ബർതൈകള്‍ വെച്ച് ആദ്യ മൂന്നുവർഷക്കാലം റബ്ബർ തോട്ടങ്ങളിലുംകച്ചോലം കൂടിയായത് കൃഷിചെയ്യാം.
പറിച്ചെടുക്കുന്ന കിഴങ്ങുകൾ ചെറിയ കഷണങ്ങളാക്കി, തണലിൽ ഉണക്കി സൂക്ഷിക്കാവുന്നതാണ്. ഉണങ്ങിയ കച്ചോലക്കിഴങ്ങ് കിലോഗ്രാമിന് 50 രൂപയോളം വില ലഭിക്കും. ഉണക്കിയെടുത്ത കഷണങ്ങൾ പൊതികളാക്കി വസ്ത്രങ്ങൾ സൂക്ഷിക്കുന്ന അലമാരകളിലും, പെട്ടികളിലും ഇട്ടിരുന്നാൽ ഇരട്ടവാലൻ, പാറ്റ് തുടങ്ങിയ ശല്യക്കാരായ ജീവികളെ അകറ്റാം.


ചിറ്റാടലോടകം

ഏതുതരം മണ്ണിലും വളരാൻ കഴിവുള്ള നിത്യഹരിത ചെറുസസ്യമാണ് ഇത്.വേരും ഇലയുമാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്. കാസശ്വാസം, രക്താതിസാരം, കഫക്കെട്ട് തുടങ്ങിയ രോഗങ്ങൾ ഫലപ്രദമായി നിയന്തിക്കാൻ ചിറ്റാടലോടകം ചേർത്ത ഔഷധങ്ങൾ ഉത്തമമാണ്. ഇതിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും, ഇല വാട്ടിപ്പിഴിഞ്ഞെടുത്ത നീര് സമം തേൻ ചേർത്ത് കഴിക്കുന്നതും ചുമ, ഏങ്ങൽ മുതലായ ശ്വാസകോശ രോഗങ്ങൾ ശമിപ്പിക്കാൻ നന്ന്. ഇല ഉണക്കിപ്പൊടിച്ച് സൂക്ഷിച്ചുവച്ചാൽ ആവശ്യാനുസരണം ഉപയോഗിക്കാം.1x1x1 അടി അളവിൽ കുഴികൾ കുത്തി ചാണകപ്പൊടിയിട്ട് മൂടിയതിനുശേഷം മണ്ണ് കൂനകൂട്ടി അതിന്മേല്‍  ഒരു ചാണ്‍  നീളത്തില്‍  മുറിച്ച കമ്പുകൾനടുക. ഇങ്ങനെ പത്തടി അകലത്തിൽ കമ്പുകൾ നടാവുന്നതാണ്.  വളപ്രയോഗം ആവശ്യമില്ല.
"ആട്ത്താടാ വാസിക്കാ”എന്ന ആടലോടകമാണ് നമ്മുടെയിടയിൽ ധാരാളമായി കാണുന്നത്. എന്നാൽ കൂടുതൽ ഗുണപ്രദമായ ചിറ്റാടലോടകം നമ്മുടെ നാട്ടിൽനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. അതിനാൽ ഈ ചെടിയെ കൂടുതലായി നട്ടുവളർത്താൻ നാം ശ്രദ്ധിക്കണം.

ചെത്തിക്കൊടുവേലി

കേരളത്തിലുടനീളം നട്ടുവളർത്താറുള്ള ഒരു ഒൗഷധസസ്യമാണിത്. ഏകദേശം 1.5 മുതൽ 2 മീറ്റർ വരെ ഉയരത്തിൽ ഇതു വളരും.
നിളമുള്ള പൂങ്കുലകളില പുഷ്പങ്ങൾക്കു ചുവന്ന  നിറമാണ്. പുഷ്പങ്ങൾ ധാരാളം ഉണ്ടാകാമെങ്കിലും കായ്കൾ ഉണ്ടാകാറില്ല. കിഴങ്ങുകൾപോലുള്ള നീണ്ടവേരുകളാണ് ഒൗഷധത്തിനായി ഉപയോഗിക്കുന്ന ഔഷധങ്ങൾ ദഹനക്കേട്, അരുചി, ആമവാതം മുതലായവയെ നിയന്ത്രിക്കും. ചില ചർമ്മ രോഗങ്ങൾക്കും ഇത് പ്രതിവിധിയാണ്. തേൾ കടിച്ച മുറി കൊടുവേലിക്കിഴങ്ങ് അരച്ചു പുരട്ടുന്നത് ഗുണകരമാണ്. ഇതിന്റെ കിഴങ്ങ് ശുദ്ധിചെയ്താണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്. തെളിഞ്ഞ ചുണ്ണാമ്പുവെള്ളത്തിൽ മുക്കി ഇത് ശുദ്ധിചെയ്യാം.നല്ല വളർച്ചയെത്തിയ കമ്പുകൾ ഒരടി നീളത്തിൽ മുറിച്ചെടുക്കുക. രണ്ടടി അകലത്തിൽ 1x1x1കമ്പോസ്റ്റോ ഇട്ട് മണ്ണിട്ടുമൂടി കൂനകൂട്ടി അതിന്മേൽഅടി അളവിൽ കുഴികളെടുത്ത് ചാണകപ്പൊടിയോ നാലു കമ്പുകൾ വീതം നടണം. കമ്പുകൾ നടുമ്പോൾ കട-തല മാറിപ്പോകാതെ സൂക്ഷിക്കണം.രണ്ടുകൊല്ലത്തിനുശേഷം പറിക്കുന്നതായിരിക്കം ഉത്തമം. വേര് പച്ചയ്ക്ക് കിലോഗ്രാമിന് 15 രൂപ വില.ലഭിക്കും.


അടപതിയൻ

മുൻകാലങ്ങളിൽ തെക്കേഇന്ത്യയിൽ സുലഭമായി കണ്ടുവന്നിരുന്ന ഈ ചെടി ഇപ്പോൾ ചില പ്രത്യേക സ്ഥലങ്ങളിൽ മാത്രമെ കാണുന്നുള്ളൂ.കിഴങ്ങുകളുള്ളതും സമൃദ്ധമായി വളരുന്നതുമായ ഒരു വള്ളിച്ചെടിയാണ് അടപതിയൻ, ഇളംതണ്ടിന് പച്ചനിറവും, പാകമായ തണ്ടിന് ചുവപ്പുനിറവുമുള്ള ഈ ചെടിയിൽ വെളുത്ത കറയുണ്ട്.പ്രധാനമായും വിത്തുകളിലൂടെ വംശവർദ്ധനവ് നടത്തുന്ന ഈ സസ്യത്തെ ഭൂകാണ്ഡത്തിലൂടെയും നട്ടുവളർത്താം. ജനുവരി-ഫെബ്രുവരി മാസങ്ങളിൽ കായ്കൾ പാകമാകും. കായ്കൾ പൊട്ടി.വിത്ത് പുറത്തുവരുന്നതിനു മുൻപായി അവ ശേഖരിക്കണം. വിത്തുകളുടെ അഗ്രത്തിൽ ഒരു കൂട്ടം വെളുത്ത രോമങ്ങളുണ്ട്. വിത്തുകളിൽ നിന്നും ഈരോമം മാറ്റിയതിനുശേഷം ഉണക്കിയെടുക്കുക. പാകുന്നതിനു പുതിയ വിത്തുകൾ ഉപയോഗിക്കുന്നതാണ് ഉത്തമം.അരയടി ഉയരത്തിൽ പണകളുണ്ടാക്കി,കല്ലും കട്ടകളും മാറ്റി, പൊടിച്ച ചാണകവും മണലുംചേർത്ത് നന്നായി ഇളക്കി ഒരുക്കിയതിനുശേഷംവിത്തുകൾ പാകാവുന്നതാണ്. ഈ പണകളിൽ അരയടി അകലത്തിൽ ഒരു സെ. മീ. താഴ്ചയുള്ള കുഴികളുണ്ടാക്കുക. 24 മണിക്കൂർ നേരം വെള്ളത്തിൽകുതിർത്ത വിത്തുകൾ, മൂന്നെണ്ണം വീതം ഈ കുഴികളിൽ പാകാവുന്നതാണ്. 20 മുതൽ 30 ദിവസങ്ങൾക്കകം 80 ശതമാനത്തോളം വിത്തുകളും മുളയ്ക്കും. വിത്ത് പാകിയ ശേഷം പണകൾക്ക് തണൽ നൽകേണ്ടതും ദിവസവും നനയ്ക്കേണ്ടതും അത്യാവശ്യമാണ്.
മുളച്ചു  30 മുതൽ 45 ദിവസംവര പായമായ തകളിൽ 3-4 ജോടി ഇലകൾ ഉണ്ടാകും.ഈ അവസരത്തിൽ അവയെ മാറ്റി നടാവുന്നതാണ്.തൈകള്‍  പിഴുതെടുക്കുമ്പോള്‍  വേരില്‍ സൂര്യ പകാശം ഏൽക്കാതെ മണ്ണുകൊണ്ട് പൊതിഞ്ഞെടുക്കുവാൻ പ്രത്യേകമായി ശ്രദ്ധിക്കണം.
അടപതിയൻ നടുന്നതിന്, മണലിന്റെ അംശം കൂടുതലുള്ള ചുവന്ന മണ്ണാണ് ഏറ്റവും അനുയോജ്യം. ഉണക്കിപ്പൊടിച്ച ചാണകം ചേർത്തിളക്കി, ഒരടി ഉയരത്തിലും ഒരു മീ. വീതിയിലും. സ്ഥലലഭ്യതയ്ക്ക് അനുസ്യതമായ നീളത്തിലും പണകൾ നിർമ്മിക്കുക. ഈ പണകളിൽ ഒരടി അകലത്തിൽ എടുത്ത ചെറുകുഴികളിൽ തൈകൾ നടാവുന്നതാണ്. ഒരുകൾ മാറിനടന്നതിനോടൊപ്പംഒന്നര മീറ്റർ നീളമുള്ളതും കനംകുറഞ്ഞതുമായികമ്പുകൾ നാട്ടിക്കൊടുക്കണം. തൈകളുടെ ഇടഭാഗത്ത് ഉണങ്ങിയ ഇലകൾ ഉപയോഗിച്ച് ആവരണം തീർക്കുന്നത് ഈർപ്പവും തണുപ്പും നിലനിർത്താൻ സഹായിക്കും. ആദ്യത്തെ ഒരാഴ്ചക്കാലം ദിവസവും അതുകഴിഞ്ഞ് ആഴ്ചയിൽ മൂന്നുദിവസത്തിലൊരിക്കലും തെകൾ നനച്ചുകൊടുക്കേണ്ടതാണ്. വള്ളികൾ കമ്പുകളിൽ ചുറ്റിപ്പടരുവാൻ ബലമുള്ള കാലുകൾ ഉപയോഗിച്ച് പന്തൽ ഇട്ടുകൊടുക്കുക.  ഈ സസ്യത്തിന്റെ ഭൂകാണ്ഡത്തിൽനിന്ന് 5സെ. മീ നീളമുള്ളതും ഒന്നോ രണ്ടോ മുകുളങ്ങളുള്ളതുമായ ഭൂകാണ്ഡത്തിന്റെ കഷണങ്ങൾ, വിത്ത്പാകുന്നതിനായി തയ്യാറാക്കിയതുപോലുള്ള പണകളിൽ ഒരടി അകലത്തിൽ 5 സെ.മീ താഴ്ച്ചയിൽതിരശ്ചീനമായി നടുക. ഉണങ്ങിയ ചില്ലകളോ, ഓലയോ ഉപയോഗിച്ച് തണൽ നൽകുകയും ആവശ്യത്തിന് നനച്ചുകൊടുക്കുകയും വേണം. രണ്ടാഴ്ചയ്ക്കകം മുളകൾ പുറത്തുവരും. പാകമായതൈകൾ മേൽവിവരിച്ച രീതിയിൽ മാറ്റിനടാവുന്ന  കിഴങ്ങുകൾ ശേഖരിക്കാം, കിഴങ്ങുകൾ പച്ചയായോ മൂറിച്ചുണക്കിയോ വിപണനം നടത്താവുന്നതാണ്. നേത്രരോഗങ്ങൾക്കും ശരീരപുഷ്ടിക്കുംവേണ്ടിയുള്ള ആയുർവേദ ഔഷധങ്ങളിലെ ഒരുപ്രധാന ചേരുവയാണ് അടപതിയൻ കിഴങ്ങ്.


ബ്രഹ്മി

ജലാശയങ്ങളുടെ തീരത്തും ചതുപ്പ് പ്രദേശത്തും പടർന്നുവളരുന്ന ഒൗഷധിയാണ് ബ്രഹ്മി,മുടിയുടെ ആരോഗ്യത്തിനുള്ള എണ്ണ കാച്ചാൻ ഇ ചെടി സമൂലം ഉപയോഗിക്കുന്നു. ബ്രഹ്മിയുടെ നീര്5 മുതൽ 10 മി. ലി വരെ അത്രതന്നെ നെയ്യോ ചേർത്ത് രാവിലെ പതിവായി കുട്ടികൾക്ക്കൊടുത്താൽ ബുദ്ധിശക്തിയും ഓർമ്മശക്തിയുംവർദ്ധിക്കും. നാഡികളെ ഉത്തേജിപ്പിക്കുകയും ഹൃദിയഭിത്തിയിൽ നേരിട്ട് പ്രവർത്തിച്ച് അതിന്റെ സങ്കോചവികാസക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.ഈർപ്പമുള്ളതും എന്നാൽ വെയിൽ ഏൽക്കുന്നതുമായ തുറസ്സായ സ്ഥലങ്ങളാണ് ബഹ്മി വളർത്താൻഅനുയോജ്യം. വയൽ പ്രദേശങ്ങൾ, കിണറിന്റെ പരിസരം എന്നിവിടെയൊക്കെ ഇതു വളർത്താം. സ്ഥിരമായി ഈർപ്പം നിലനിർത്താമെങ്കിൽ ചട്ടികളിലും വളർത്താം. പത്തു സെന്റീമീറ്ററോളം നീളമുള്ളതണ്ടുകൾ പ്രജനനത്തിന് ഉപയോഗിക്കാം.


ചിറ്റരത്ത

ഒന്നരമീറ്റർ വരെ ഉയരത്തിൽ വളരുന്ന ചിരിസ്ഥായി സസ്യമാണ്. ഇലകൾ വീതി കുറഞ്ഞ് നീളം കൂടിയവയാണ്. ചിറ്റരത്തയുടെ കിഴങ്ങാണ് ഒൗഷധയോഗ്യമായ ഭാഗം. ഇത് രാസ്നാദിചൂർണം ഉണ്ടാക്കാനുപയോഗിക്കുന്നു. കുട്ടികൾക്കുണ്ടാകുന്ന എല്ലാത്തരം ചുമയ്ക്കും കഫക്കെട്ടിനും, രാസ്നാദി ചൂർണം 4 ഗ്രാം വീതമെടുത്ത് തേനിൽ ചാലിച്ച് ചിറ്റരത്ത ദിവസം മൂന്നുനേരം വീതം കൊടുത്താൽ ശമനമുണ്ടാകും. നീർത്താഴ്ചകൊണ്ടുണ്ടാകുന്ന ജലദോഷം,പനി, തുടങ്ങിയ അസുഖങ്ങൾക്ക് അൽപം ശാസ്താദിചൂർണം കുളി കഴിഞ്ഞാലുടൻ നെറുകയിൽ തിരുമ്മുന്നതു നല്ലതാണ്. ഭാഗികമായ തണലുള്ള ഇടങ്ങളിൽ ഇതു നന്നായി വളരും. അതിനാൽ ഇളവിളയായി കൃഷിചെയ്യാൻ ഉചിതമാണ്. കിടങ്ങ് 4-5 മുട്ടുകളുള്ള കഷണങ്ങളാക്കി നട്ടാൽ, രണ്ടാഴ്ചയ്ക്കുള്ളിൽ മുളപൊട്ടും.


കയ്യോന്നി

കയ്യോന്നി 10 സെ.മീ വരെ ഉയരത്തിൽ വളരുന്ന ഏകവർഷി സസ്യമാണ്. ഇതിന്റെ തണ്ട് വളരെ മൃദുവും, പച്ചയോ, ഇളം ചുവപ്പോ നിറമുള്ളതുമാണ്. തലവേദന, മുടികൊഴിച്ചിൽ, കാഴ്ചക്കുറവ് എന്നിവയ്ക്ക് കയ്യോന്നി ഇടിച്ചുപിഴിഞ്ഞ എണ്ണയിൽ വിധിപ്രകാരം കാച്ചി അരിചെടുത്ത എണ്ണ പതിവായി തലയിൽ പുരട്ടണം. ഇതു വ്രണത്തെ ശുദ്ധീകരിക്കുകയും കഫവാതരോഗങ്ങൾ ശമിപ്പിക്കുകയും ചെയ്യുന്നു. ഈർപ്പമുള്ള പ്രദേശങ്ങളിൽ കയോന്നി നന്നായി വളരും. അധികം പഴുക്കാത്ത വിത്തുകൾ പാകി തൈകൾ ഉണ്ടാക്കാം.


നീലയമരി

സെപ്തംബർ -ഡിസംബർ മാസങ്ങളാണ്നീലയമരി യുടെ പൂക്കാലം. നവംബർ-ഫെബ്രുവരിമാസങ്ങളിൽ കായ്കൾ ലഭിക്കും. വിളഞ്ഞു പാകമായ കായ്ക്കൾ ശേഖരിച്ച് വെയിലത്തുണക്കണം.വ്യത്തിയാക്കി നല്ല വിത്തുകൾ ശേഖരിക്കണം.പുതുതായി ശേഖരിച്ച വിത്തുകൾ 4 മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം ചാണകം ചേർത്തിളക്കി ചെറിയ പണകളിൽ പാകണം. 5മുതൽ 7 ദിവസങ്ങൾക്കുള്ളിൽ 90% വിത്തുകളും മുളയ്ക്കാറുണ്ട്. പണകൾക്ക് തണൽ നൽകുകയും ദിവസേന നനച്ചുകൊടുക്കുകയും വേണം.വിത്തിന്റെ മുളയ്ക്കൽ ശേഷി വർദ്ധിപ്പിക്കാനായി മണലുമായി കലർത്തി മൃദുവായി ഉരസുകയോ,പാകു ന്ന തിന് മുമ്പായി കിഴി കെട്ടി തിളച്ച വെള്ളത്തിൽ ഒരു സെക്കന്റെ നേരം താഴ്ത്തിപ്പിടിക്കുകയോ ചെയ്താൽ മതി. വിത്ത് തീരെ ചെറുതായതിനാൽ അവയുടെ 2-3 ഇരട്ടി മണലു മായി കലർത്തി പാകുകയാണ് പതിവ്. പൂവാളികൊണ്ട്നനയ്ക്കണം. രണ്ടാഴ്ചയ്ക്കുള്ളിൽ വിത്തുകൾ മുളയ്ക്കും. 5 സെ.മീറ്ററോളം വളർച്ചയെത്തിയ തൈകൾ
ചാണകപ്പൊടി, മണൽ, മേൽമണ്ണ് എന്നിവയുടെ മിശ്രിതം നിറച്ച പോളിത്തീൻ കവറിൽ മാറ്റി നടെണ്ടതാണ്, പെട്ടെന്നു വാടിപ്പോകാൻ സാധ്യതയുള്ളതിനാൽ കഴിയുന്നതും വേഗം തെകൾ നടേണ്ടതും, ആവശ്യത്തിനു വെള്ളം നൽകേണ്ടതുമാണ്.ഒരു മാസം പ്രായമായ ചെടികൾ കവറുകളിൽ നിന്നും ഇളക്കി മേൽപ്പറഞ്ഞ മിശ്രിതം നിറച്ച ഒരടി
ചതുരമുള്ള കുഴികളിൽ നടണം. 12 മീ x 14 മീ ആയിരിക്കണം കുഴികൾ തമ്മിലുള്ള അകലം, നല്ല സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ സ്ഥലങ്ങളിൽ വേണം ഇത് കൃഷിചെയ്യാൻ. ഒരു വർഷം പ്രായമായ ചെടികളിൽനിന്നും ഇലകളോടു തളിർത്തുവരുന്ന ചെടികളിൽ നിന്നും ഒരു തവണ കൂടിയ ചെറുശാഖകൾ മുറിച്ചെടുക്കാം. വീണ്ടും കൂടി വിളവെടുക്കാവുന്നതാണ്. രണ്ടാം വർഷം കിളച്ചിളക്കി വേരുകളും ശേഖരിക്കാം. കേശവർദ്ധനയ്ക്ക് ഉപയോഗിക്കുന്ന നീല ഭൃംഗാദി എണ്ണയിലെ പ്രധാന ഘടകമാണ് ഇതിന് ഇല, വേര് വിഷചികിത്സയ്ക്ക് ഉപയോഗിക്കുന്നുണ്ട്.

കറിവേപ്പ്

കറിവേപ്പ് ഒരു ചെറുവൃക്ഷമാണ്. ദഹനശക്തി വർദ്ധിപ്പിക്കുന്നതിനും ആഹാരത്തിലുണ്ടാകുന്ന വിഷാംശം ഇല്ലാതാക്കുന്നതിനും രുചി കൂട്ടുന്നതിനുമായി കറികളിൽ നിത്യേന ചേർത്ത് ഉപയോഗിക്കുന്ന ഇത് ഒരു ഔഷധിയുമാണ്. കറിവേപ്പില പാലിലിട്ട് വേവിച്ച് അരച്ച് വിഷജന്തു കടിച്ചിടത്ത് പൂശിയാൽ വിഷംകൊണ്ടുള്ള നീരും വേദനയും ശമിക്കും. കറിവേപ്പില ചതച്ചിട്ട് വെള്ളം കുടിക്കുന്നതും വിഷശമനത്തിന് നല്ലതാണ്. കറിവേപ്പില മുഖ്യഘടകമായി ചേർത്തുണ്ടാക്കിയ "കിര്യാദി.കഷായം” വയറുകടി, മഞ്ഞപ്പിത്തം എന്നീ രോഗങ്ങൾക്ക് ഫലപ്രദമായി ഉപയോഗിച്ചുവരുന്ന ഒൗഷധമാണ്. കറിവേപ്പിലയ്ക്ക് കൊട്ടാൾ നിയന്ത്രിക്കുവാനുള്ള കഴിവുണ്ടെന്ന് ചില പഠനങ്ങൾ തെളിയിക്കുന്നു. എല്ലാ ഭവനങ്ങളിലും പരിപാലിക്കപ്പെടേണ്ട ഒന്നാണ് ഈ ആഹാര ഒൗഷധസസ്യം വിത്തുകൾ മുളപ്പിച്ചും, വേരുകളിൽനിന്നും വരുന്ന ചിനപ്പു കൾ ശ്രദ്ധാ പൂർവ്വം ഇളക്കിയെടുത്തും തൈകൾ ഉത്പാദിപ്പിക്കാം.


കറ്റാർവാഴ

കറ്റാർവാഴ 30-50 സെ.മി ഉയരത്തിൽ വളരുന്ന സസ്യമാണ്. മാംസളമായ ഇലകളാണ് ഒൗഷധയോഗ്യഭാഗം. ഇല കേശാരാഗ്യത്തിനുംഎണ്ണ കാച്ചാൻ ഉപയോഗിക്കുന്നു, കൂടാതെ നഖം പഴുക്കുന്നതിന് കറ്റാർവാഴയുടെ സ്വരരസവും പച്ചമഞ്ഞളും കൂടി അരച്ചുവെച്ചു കെട്ടുന്നത് നല്ലതാണ്. ഇത് ഒരു സൗന്ദര്യവർദ്ധക സസ്യമായി ഉപയോഗിക്കുന്നതിനാൽ വ്യാവസായിക പ്രാധാന്യം കൂടതലാണ്. പൊള്ള ലിന്  അത്യുത്തമമായ കുറ്റാർവാഴ നീർ വിഷഹരവുമാണ്. കറ്റാർ വാഴയുടെ ചാർ ഉണക്കിയെടുക്കുന്നതാണ് ചെന്നിനായകം. വളരെ ഒൗഷധഗുണമുള്ള ഈ സസ്യം എല്ലാ ഭവനങ്ങളിലും ഉണ്ടായിരിക്കേണ്ട ഒന്നാണ് നല്ല നീർവാർച്ചയുള്ള തുറസ്സായ സ്ഥലമാണ് ഇതു വളർത്തുവാൻ അനുയോജ്യം, മാതൃ സസ്യത്തിന്റെ ചുവട്ടിൽ മുളച്ചു വരുന്ന തൈകൾ നാലഞ്ച് ഇലകളാകുമ്പോഴേക്കും അടർത്തിയെടുത്ത് തെകളുണ്ടാക്കാം.

കടപ്പാട്:കേരള കർഷകൻ

അവസാനം പരിഷ്കരിച്ചത് : 7/25/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate