നാളികേരത്തിന്റെ വിലയിടിവും ചിലസന്ദർഭങ്ങളിലുള്ള വില അസ്ഥിരതയും കേരളത്തിലെ കേരകർഷകരെ തെല്ലൊന്നുമല്ല വലയ്ക്കാറുള്ളത്. ഇപ്പോൾ താരതമ്യേന നല്ല വില ലഭിക്കുന്നുവെങ്കിലും ചില സമയങ്ങളിൽ ഇത് വളരെക്കുറഞ്ഞുപോവും പച്ചത്തേങ്ങകിലോയക്ക് 10 രൂപ വരെയെത്തിയ സന്ദർഭങ്ങളുണ്ടായിരുന്നു കഴിഞ്ഞവർഷങ്ങളിൽ. അതിൽ മനംമടുത്ത കർഷകർ കേരകൃഷിയെ വേണ്ടത്ര ശ്രദ്ധിക്കാതെ ഒഴിവാക്കിയിട്ടു. എന്നാൽ തേങ്ങയുടെ വില വർധിച്ചുവന്നപ്പോൾ വേണ്ടത്ര വിളവില്ലാതെ സങ്കടപ്പെടുകയും ചെയ്തു.
നിരയുടെ വരവ് നാം ഏറെ പ്രതീക്ഷിച്ചതാണ്. നാട്ടിൽ ഒട്ടേറെ നാളികേര ഉത്പാദകസംഘങ്ങളും നീരക്കൂട്ടായ്മകളും പിറവിയെടുത്തു. കല്പവൃക്ഷത്തിന്റെ സുവർണകാലമാണ് വരാൻപോകുന്നതെന്ന് പലരും വിലയിരുത്തി എന്നാൽ നടത്തിപ്പിലെ പ്രശ്‌നങ്ങളും കടലാസിലുള്ളത് പ്രായോഗികമാക്കുമ്പോൾ വരുന്ന വെല്ലുവിളികളും നീരയുടെ ഉത്പാദനത്തിലും സംസ്‌കരണത്തിലും മാർക്കറ്റിങ്ങിലും നേരിട്ട പരാജയവും കർഷകരുടെ ആ പ്രതീക്ഷയും കെടുത്തിക്കളഞ്ഞു. വിലസ്ഥിരതയും തങ്ങളുടെ ഉത്പന്നങ്ങൾക്ക് മികച്ച മാർക്കറ്റും എല്ലായിപ്പോഴും കേര കർഷകരുടെ സ്വപ്‌നമായിരുന്നു. എന്നാൽ, നാളികേര വികസന ബോർഡിന്റെയും മറ്റ് ഏജൻസികളുടെയും ശ്രമഫലമായി നാളികേരത്തെ മൂല്യവർധിത ഉത്പന്നങ്ങളായി വിപണിയിലെത്തിച്ച് ലാഭം കൊയ്യാൻ കർഷകർ പ്രാപ്തരായിക്കൊണ്ടിരിക്കുകയാണ്. ചില ലാഭകരമായ നാളികേര മൂല്യ വർധിത ഉത്പന്നങ്ങളെയും അവയുടെ സംസ്‌കരണരീതിയും നമുക്ക് നോക്കാം.
തേങ്ങ ചിപ്‌സ്
കായ, കപ്പ, ചേന, ബ്രഡ്ഫ്രൂട്ട് എന്നിങ്ങനെ മറ്റെല്ലാ വറുത്തെടുത്ത ഉത്പന്നങ്ങളെയുംപോലെത്തന്നെ നാളികേരവും ചിപ്‌സാക്കിയെടുത്ത് നേരിട്ട് ഉപയോഗിക്കാം. നാളികേരത്തിന്റെ അകക്കാമ്പ് നേരിയതായി ചെത്തിയെടുത്ത് പഞ്ചസാര സിറപ്പിൽ മുക്കിയെടുത്ത് ഡ്രൈ ചെയ്താണ് ചിപ്‌സ് തയ്യാറാക്കുന്നത്. പുറംതൊണ്ട്‌നീക്കിയെടുത്ത നാളികേരം ചിരട്ടപോക്കി കറുത്തതൊലി ചെത്തിയെടുത്ത് അത് ബ്ലാഞ്ചിങ്് എന്ന പ്രക്രിയയക്ക് അതായത് 0.05 ശതമാനം വീര്യമുള്ള പൊട്ടാസ്യം മെറ്റാബൈസൾഫേറ്റ് ചേർത്ത തിളച്ചവെള്ളത്തിൽ 15 മിനീറ്റ് മുക്കിവെക്കുന്നതാണിത്. അതിനുശേഷം വൈബ്രേറ്ററി സ്‌ക്രീനർ എന്ന യന്ത്രത്തിന്റെ സഹായത്തോടെ ഡ്രെയിനിങ് ചെയ്യുന്നു. തേങ്ങയിൽ ഉള്ള ജലാംശം നിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. പിന്നീട് പീലർ എന്ന യന്ത്രത്തിന്റെ സഹായത്താൽ ഇത് അരിഞ്ഞ് ചെറുതാക്കുന്നു.
ഇങ്ങനെ ചെറുതാക്കിയ നാളികേരം 50 ബ്രിക്‌സ് ഗാഢതയുള്ളെ പഞ്ചസാരലായനിയിൽ ഒരു മണിക്കൂർനേരം മുക്കിവെക്കുന്നു. ലായനിയിൽ അല്പം ഉപ്പും ചേർക്കണം. ലായനി നന്നായി ഇളക്കിക്കൊടുക്കണം. പിന്നീട് ജലാംശം വലിച്ചെടുക്കുന്ന പേപ്പറിൽ നിരത്തി ജലാംശം മാ്റ്റി വലിയ പാനിൽ നിരത്തി ഡ്രയറിൽ 70-80 ഡിഗ്രി ചൂടിൽ നാലുമണിക്കൂർ ഉണക്കിയെടുക്കണം തട്ടിൽ പറ്റാതിരിക്കാൻ അരമണിക്കൂർ ഇടവിട്ട് ഇളക്കിക്കൊടുക്കണം. ചിപ്‌സിന് നല്ല സ്വർണനിറമായിമാറാൻ ചൂട് 90 ഡിഗ്രിയായി വർധിപ്പിച്ച് വാങ്ങാം. മൊരിഞ്ഞുകിട്ടിയ ചിപ്‌സ് ചുടാറിയശേഷം കാറ്റുകടക്കാത്തരിതിയിൽ നെറ്റലൈസ്ഡ് പോളി ഫിലിം എൽ.ഡി.പി.ഇ. ഫിലിം എന്നിങ്ങനെ ലാമിനേറ്റ് ചെയ്ത പാക്കറ്റുകളിലാക്കിവിതരണം ചെയ്യാം.
കോക്കനട്ട് ചങ്ക്‌സ്
നാളികേരം ചകിരികളഞ്ഞ് ചിരട്ടയിൽ നിന്ന് വേർപെടുത്തിയശേഷം അതിന്റെ ചുവന്ന തോല് മാറ്റി കഴുകിയെടുത്ത അകക്കാമ്പ് ഏകദേശം ഒരിഞ്ച് വലിപ്പത്തിൽ മുറിച്ചെടുത്ത് തിളച്ചവെള്ളത്തിൽ പൊട്ടാസ്യം മെറ്റാബൈസൾഫേറ്റ് ചേർത്ത് മുക്കിവെച്ചതിനുശേഷം അതിനെ പഞ്ചസാരലായനിയിൽ മുക്കി ഉറപ്പു കൂട്ടുന്നു. അതിനുശേഷം ആലം ലായനിയിലും 15 മിനിറ്റ് മുക്കിവെച്ചതിന് ശേഷം നന്നായി വൂത്തിയാക്കി കുേകിയെടുത്ത് 50 ബ്രിക്‌സ് ഗാഢതയുള്ള പഞ്ചസാരലായനിയിൽ ഒരു മണിക്കൂർനേരം മുക്കിവെക്കുന്നു. അടുത്ത ദിവസം സിട്രിക് ആസിഡ് ചേർത്ത് 10 മിനിറ്റ് ചൂടാക്കുന്ന ഈ മിശ്രിതത്തിൽ പഞ്ചസാര ചേർത്ത് ലായനിയുടെ വീര്യം 80 ബ്രിക്‌സിൽ എത്തിക്കുന്നു ഇപ്രകാരം അഞ്ചുദിവസം ചെയ്തതിന് ശേഷം കഷ്ണങ്ങൾ നിർജലീകരണം നടത്തി ഡ്രയറിൽ ഉണക്കിയെടുക്കുക. കാമ്പിന്റെ പുറത്തുള്ള ഒട്ടൽ ഒഴിവാക്കാനായി
പഞ്ചസാരപ്പൊടി കൊണ്ട് പൊതിയാം. ഇത് പല കളറുകളിലും ഫ്ളേവറുകളിലും നിർമിക്കാം. വെള്ളം വലിഞ്ഞ ശേഷം കാറ്റുകടക്കാത്തരിതിയിൽ മെറ്റലൈസ്ഡ് പോളി ഫിലിം എൽ.ഡി.പി.ഇ. ഫിലിം എന്നിങ്ങനെ ലാമിനേറ്റ് ചെയ്ത പാക്കറ്റുകളിലാക്കിവിതരണം ചെയ്യാം.
കോക്കനട്ട് കുക്കീസ്
ലോകത്താകമാനം വലിയതോതിൽ ഉപയോഗിക്കപ്പെടുന്ന സ്‌നാക്‌സ് വിഭവത്തിൽ പ്രധാനമാണ് കുക്കീസുകൾ. നമ്മുടെ നാളികേരമെന്ന വിഭവത്താൽ സ്വാദേറിയ കുക്കീസുകൾ നിർമിക്കാം.
മൈദ(ഗോതമ്പ്)പൊടി -അഞ്ചുകിലോ
വെണ്ണ -മൂന്നുകിലോ
പഞ്ചസാര അല്ലെങ്കിൽ ശർക്കര പൊടിച്ചത്- 4 കിലോ
തേങ്ങാപ്പൊടി -2കിലോ
വാനില എസൻസ്- 100 മില്ലി
ബേക്കിങ് പൗഡർ- 150ഗ്രാം
എന്നിങ്ങനെയാണ് ചേരുവകൾ
അരിപ്പയിൽ തരിച്ചെടുത്ത (ഗോതമ്പ്)മൈദപ്പൊടിയിൽ കുറച്ച് ഉപ്പ് ചേർത്ത് ഇളക്കിയതിന് ശേഷം മയപ്പെടുത്തിയ വെള്ള ചേർത്ത് നന്നായി മിക്‌സറിന്റെ സഹായത്തോടെ മിക്‌സ് ചെയ്ത ശേഷം അതിനോടൊപ്പം നാളികേരപ്പൊടിയും പഞ്ചസാരപ്പൊടിയും ചേർത്ത് മാവ്‌രൂപത്തിൽ കുഴച്ചെടുത്തതിന് ശേഷം മാവ് ഒരു സെന്റിമീറ്റർ കട്ടിയിൽ പരത്തിയെടുത്ത് വട്ടത്തിലോ ചതുരത്തിലോ കോണാകൃതിയിലോ മുറിച്ചെടുത്ത് ഓവനിൽ 180 ഡിഗ്രി ചൂടിൽ 15 മിനിറ്റ് വേവിച്ചെടുക്കുന്നു. തണ്ുപ്പിച്ച് വായുകടക്കാത്ത പാക്കറ്റിൽ നിറച്ച് വിപണനം ചെയ്യാം. വ്യാപകമായ തോതിൽ നിർമിക്കുമ്പോൾ എല്ലാ പ്രക്രിയകൾക്കും യന്ത്രങ്ങൾ ഉപയോഗിക്കാം.
ഇവയെക്കൂടാതെ തേങ്ങാപ്പാൽ സംസ്‌കരണം, തേങ്ങവെന്തവെളിച്ചെണ്ണ വിപണനം, നാളികേരജ്യൂസ് സംസ്‌കരണം, തേങ്ങാപ്പൊടി, കോക്കനട്ട്മിൽക്ക് ഐസ്‌ക്രീം, കോക്കനട്ട് തേൻ, എന്നിങ്ങനെ നാളികേര ഉത്പന്നങ്ങൾ നിർമിച്ച് നമ്മുടെ നാളികേര കർഷകരെ വില അസ്ഥിരതയിൽ നിന്ന് രക്ഷിക്കാം.
pramodpurath@gmail.com
9995873877