অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

തേൻ സംസ്കരണം കുറഞ്ഞ ചെലവിൽ

തേൻ സംസ്കരണം കുറഞ്ഞ ചെലവിൽ

നിലവില്‍ കേരളത്തില്‍   പരമ്പരാഗത രീതിയിലുള്ള   സംസ്കരണ മാര്‍ഗങ്ങളാണ് അവലംബിക്കുന്നത്. തേനിന്റെ സ്വാഭാവിക വി ഗുണം നഷ്ടപ്പെടുത്തുന്നു.പരമ്പരാഗത  രീതിയിലുള്ള തേൻ സംസ്ക്കരണത്തില്‍  തേന്‍ വെള്ളത്തില്‍ ഇറക്കി  ചൂടാക്കി ജലാംശം കളയുകയാണ് ചെയ്യുന്നത്. പക്ഷെ ഈ രീതിയില്‍ ചെയുമ്പോള്‍ താപനില ക്രമീകരിക്കാന്‍ സാധിക്കാതെ  തേനിന്റെ ഗുണമേന്മ നഷ്ട്ടപ്പെടുന്നു.കേരളത്തിൽ നിലവിലെ സീസൺ ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ്.ശേഖരിച്ച തേൻ ഒരു വര്‍ഷമെങ്കിലും കേടുകൂടാതെ ഇരിക്കണമെങ്കിൽ അത് ക്യത്യമായ രീതിയിൽ സംസ്കരിക്കണം.സംസ്കരിക്കാൻ ഹണി പ്രൊസസിംഗ് മെഷീൻ ഉപയോഗിക്കാം. ഇന്ന് വിപണിയിൽ ലഭ്യമായ ഉപകരണത്തിന്റെ വില 12 ലക്ഷം രൂപയാണ്. ഇത് മാത്രമല്ല അതിന് ചില ന്യൂനതകളുമുണ്ട്. നിലവിലെ  ന്യൂനതകൾ പരിഹരിച്ച് സാധാരണക്കാർക്ക് പ്രാപ്യമായ വിലയ്ക്ക് തേൻ സംസ്ക്കരണ ഉപകരണം നിര്‍മ്മിച്ചിരിക്കുകയാണ് കോതമംഗലത്തെ ജോസഫ് പിച്ചനാട്.തേനിച്ച വളര്‍ത്തലിലുള്ള വൈദഗ്ദ്ധ്യം കണക്കിലെടുത്ത് പൂനെയിലെ കേന്ദ്ര തേനീച്ചഗവേഷണ പരിപാലന കേന്ദ്രത്തിൽ ഒരുമാസത്തെ പരിശീലനമാണ് ജോസഫിന് സഹായകമായത്. പരിശീലനത്തിനിടയിൽ കണ്ട ഹണി പ്രൊസസിംഗ് മെഷീന്റെ  ന്യൂനതകള്‍ പരിഹരിച്ചാണ് പുതിയ കണ്ടെത്തല്‍ നടത്തിയത്.
നിലവിൽ രൂപകൽപന ചെയ്തിരിക്കുന്ന ഉപകരണത്തിൽ ഒന്നര മണിക്കൂർ കൊണ്ട് കുറഞ്ഞ ചെലവിൽ തേൻ സംസ്കരിക്കാം. പരമ്പരാഗത രീതിയിൽ നിന്നും വ്യത്യസ്തമായി സംസ്കരിക്കാൻ വെളളത്തിനു പകരം നീരാവിയാണ് ഉപയോഗിക്കുന്നത്. വെള്ളം തിളപ്പിച്ച് നീരാവി പൈപ്പ് വഴി സ്വയം പ്രവർത്തിക്കുന്ന ഇളക്കൽ യന്ത്രം ഘടിപ്പിച്ചിട്ടുള്ള തേൻ നിറച്ച ബാര ലി ലൂ ടെ കടത്തി വിടു ന്നു.തേനിന്റെ ഊഷ്മാവ് നേരിട്ടറിയാൻ സാധിക്കുന്ന സംവിധാനമുള്ളതിനാൽ നീരാവിയുടെ താപനില ക്രമീകരിക്കാൻ സാധിക്കും. ജലാംശം നീക്കം ചെയ്ത തേൻ, കുഴലിലൂടെ വെള്ളം നിറച്ച രണ്ടാമത്തെ ബാരലിൽ കടത്തിവിട്ട് തണുപ്പിച്ച് കുപ്പികളിൽ നിറക്കുന്നു.
നിലവിൽ മൂന്നുവിധത്തിലുള്ള ഉപകരണങ്ങൾ നിർമ്മിച്ചിട്ടുണ്ട്. 50 കി.ഗ്രാം, 70 കി. ഗ്രാം, 100 കി.ഗ്രാം.തേൻ സംസ്കരിക്കാവുന്ന യൂണിറ്റുകളാണ് ഇവ. കൂടുതൽ വിവരങ്ങൾക്ക്;
ഫോൺ   :     9495776326
mail      :     pachappugreenhouse@gmail.com
website    :    www.natorganichoney.com
കടപ്പാട്:കേരള കര്‍ഷകന്‍

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate