പ്രകൃതിയുടെ അമൃതാണ്തേൻ. തേനീച്ചയും മനുഷ്യരും തമ്മിലുള്ള ബന്ധം പ്രാചീനകാലം
മുതൽ ആരംഭിച്ചിട്ടുള്ളതാണ്.സപുഷ്പികളിൽ പരാഗണം നടത്തി ഫലങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിൽ സഹായകമായി വർത്തിക്കുന്നതിനാൽ എല്ലാ ജീവജാലങ്ങൾക്കും തേനീച്ചകൾ നൽകുന്ന സംഭാവന സീമാതീതമാണ്. ഷഡ്ദവിഭാഗത്തിലെ എപ്പിഡെ (Apidae) കുടുംബത്തിൽപ്പെട്ട് ഹണീബീ Honeybee) എന്ന ആംഗലേയ നാമത്തിൽ അറിയപ്പെടുന്ന തേനീച്ചകളെ അന്റാർട്ടിക്ക് ഒഴികെയുള്ള എല്ലാ ഭൂപ്രദേശങ്ങളിലും കാണാം. ഏഴ് ജാതി തേനീച്ചകളെയും അതിന്റെ എണ്ണങ്ങളെയുമാണ് ഇതുവരെ ഉപജാതികളായി നാല്പത്തിനാല് തിരിച്ചറിഞ്ഞിട്ടുള്ളത്.
പെരുന്തൻ, ഞൊടിയൽ,ചെറുതേൻ, കോൽതേൻ എന്നി നാലിനങ്ങളാണ്. എന്നാൽ ഇവ കൂടാതെ കന്യാവനങ്ങളുടെ കുളിർ ഛായകളിലും പുൽമേടുകളിലും മാത്രമായി കണ്ടുവരുന്ന് പന്നിക്കറുക, പാൻതേൻ, തേനീച്ചകളാണ് ചുടൽ (വള്ളിത്തൻ) മൺതേൻ എന്നിവ. ഇവയെക്കുറിച്ച് കൂടുതൽ ഗവേഷണങ്ങളും പഠനങ്ങളും നടത്തേണ്ടതുണ്ട്.
പെരുന്തേനീച്ചകൾ(Rock Bees)
കാട്ടുതേനീച്ചയായ ഇതിന് വൻതേൻ, പാറത്തെക്കൻ എന്നീ നാമധേയങ്ങളുമുണ്ട്. തേനീച്ചകളിൽ ഏറ്റവും വലുപ്പകൂടുതലുള്ള ഇതിന്റെ ശാസ്ത്രീയനാമം എപ്പിസ് ഡോർസറ്റ് (Apis dorsato) എന്നാണ്. വനത്തിനുള്ളിലെ ഇലവ്, ചീനി മുതലായ വൻമരങ്ങളുടെ ശിഖരങ്ങളിൽ ഇവ വേനൽക്കാലമാകുന്നതോടെ നിരനിരയായി ധാരാളം കൂടുകൾ സ്ഥാപിക്കുന്നു. അത്യധികം ഉയർന്ന പാറയുടെ ചരിവുകൾ, പാലങ്ങൾ, വലിയ ഉയരമുള്ള കെട്ടിടങ്ങൾ എന്നിവയിലും ഇവ കൂട് വയ്ക്കാറുണ്ട്. പെരുന്തേനീച്ചകൾ ഒരു അട് (Comb) മാത്രമേ വയക്കാറുള്ളു. ഇതിന് ഏകദേശം ഒരു മീറ്റർ നീളവും 75 സെ.മീറ്റർ വീതിയും ഉണ്ടാകും. തേനടയുടെ ഏറ്റവും മുകൾ ഭാഗത്തായി തേനും താഴ്ഭാഗത്ത് ഏപ്രിൽ മാസങ്ങളിലാണ് കൂടുതൽ മുട്ടയും പുഴുക്കളമായിരിക്കും. മാർച്ച്
തേൻ ലഭിക്കുന്നത്. ഏകദേശം 35 കി.ഗ്രാം വരെ തേൻ ലഭിക്കും. അപകടകരമാവും വിധം ആക്രമണ സ്വഭാവമുള്ളതിനാൽ പരുന്തേൻ നിലാവുപോലുമില്ലാത്ത രാത്രിയിൽ മാത്രമേ സാധാരണ ശേഖരിക്കാറുള്ളൂ.
പന്നിക്കറുകത്തേനീച്ചകൾ
പെരുന്തേൻ ഈച്ചകളെ അപേക്ഷിച്ച് ഇതിന് നേരിയ വലുപ്പക്കുറവും കറുത്ത നിറവുമാണുള്ളത്. ഇവയും ഒരു തേനട മാത്രമേ വയ്ക്കാറുള്ളൂ. പന്നിയുടെ മുക്കുപോലെ നീണ്ട തേനടയുടെ കറുപ്പുനിറവും കാരണം ഇതിനെ പന്നിക്കറുക എന്നാണ് വിളിക്കുന്നത്. ഇവ വനങ്ങളിൽ ഭൂമിയോട് അടുത്ത് വളഞ്ഞു നിൽക്കുന്ന മരങ്ങളിലും ശിഖരങ്ങളിലുമാണ് കൂടുവയ്ക്കുന്നത്. പെരുന്തേനീച്ചകളെപ്പോലെ അപകടകാരികളല്ലാത്തതിനാൽ ഇതിന്റെ തേൻ പകൽ സമയത്തും എടുക്കാവുന്നതാണ്. മകര മാസത്തിലാണ് കൂടുതൽ തേൻ ലഭിക്കുക. ഏകദേശം 20 കി.ഗ്രാം തേൻ വരെ ലഭിക്കുന്നു. പെരുന്തൻ ഈച്ചയോളം വള്ളിത്തനീച്ചകൾ/ചൂടൽ വലുപ്പമുള്ള ഇതിനെ നിത്യഹരിത വനങ്ങളിലെ സൂര്യപ്രകാശ വള്ളിപ്പടർപ്പുകളിലാണ് കാണുന്നത്.ഇരുണ്ട പ്രദേശങ്ങളിലെ തണലിൽ അഥവാ ചുടലിൽ മാത്രം കാണുന്നതിനാൽ ആദിവാസികൾ ഇതിനെ ചുടൽ എന്നുവിളിച്ചുവരുന്നു. പെരുന്തേനീച്ചകളെപ്പോലെ ഒരു അട മാത്രമേ ഉണ്ടാകുന്നുള്ള വെങ്കിലും വേനൽക്കാലത്തും വർഷക്കാലത്തും തേനുണ്ടാകും എന്ന പ്രത്യേകതയുണ്ട്. ഏകദേശം 15 കി.ഗ്രാം തേൻ വര ചടൽ തേൻഅടയിൽ നിന്നും ലഭിക്കുന്നതാണ്.തേൻ പകലും രാത്രിയിലും എടുക്കാമെങ്കിലും ആക്രമിക്കുന്ന സ്വഭാവമുണ്ട്. കോൽത്തേനീച്ചകൾ കോൽത്തേനീച്ചകളെ കാട്ടിനും നാട്ടിലും കാണാവുന്നതാണ്. ഇതിന് ഈച്ചത്തൻ എന്നും വിളിപ്പേരുണ്ട്. കുറ്റിച്ചെടികളിലെ കോലിൽ (കമ്പിൽ) കൂടുവരുന്നതിനാലാണ് ഇതിന് കോൽത്താൻ എന്ന പേര് ലഭിച്ചത്. മുന്നുതരം കോൽത്തനീച്ചകളാണുള്ളത്.കുരുമുളകുകൊടിപോലെ ഇലച്ചാർത്തു നിറഞ്ഞ വള്ളിച്ചെടികളിലും കുറ്റിച്ചെടികളിലും കൂടുവയ്ക്കുന്ന ചെറിയ കോൽത്തനീച്ച, അധികം ഉയരമില്ലാത്ത മരങ്ങളുടെ ചില്ലയിലും വള്ളിയിലും കടുവയന്ന വലിയ തേനടകൾ ഉണ്ടാക്കുന്ന വലിയ കോൽത്തനീച്ച മൂന്നും നാലും കോൽത്തനീച്ച എന്നിവയാണവ. ചെറിയ കോൽത്തനിച്ചകൾ ചാതമായിരിക്കും. അറയുടെ എണ്ണത്തിൽ കുറവും അറകൾ വളരെ മാത്രം തേനുണ്ടാകും. തേനിന് ആതികാരമാണ്. ഒന്നിലധികം മുകൾഭാഗത്തായി 50-100 ഗ്രാം അറകളുടെ കോൽതേനീച്ചകള ഉൾവനങ്ങളിൽ മാത്രമേ കാണാൻ കഴിയുകയുള്ളൂ.
പൊൻതേനീച്ചകൾ
കന്യാവനങ്ങളിൽ അപൂർവ്വമായി കാണുന്ന ഈ തേനീച്ചകളുടെ കൂടിന് ഗോളാകൃതിയാണുള്ളത്. ചാരനിറത്തിലുള്ള കൂട് കുളവു കൂടിനു സമാനമായതാണ്. കൂടിനുള്ളിൽ ധാരാളം അറകളുണ്ടാകും ഏതാനും അറകൾക്കുള്ളിൽ അല്പം തേനും (100-150 ഗ്രാം) തേനിനു നേരിയ പുളിയുണ്ട്. ചിറകുള്ള ഉറുമ്പുകളാണെന്ന പൊൻ തേനീച്ചകളെ കണ്ടാൽ തേന്നുകയുള്ളു. എപ്പിസ് സിറാന ഇൻഡിക്ക (Apiscerana indica) എന്ന ശാസ് നാമത്തിൽ അറിയപ്പെടുന്ന ഈ തേനീച്ചകളെയാണ് കൂട്ടിൽ വളർത്തി നാം തേൻ ശേഖരിക്കുന്നത്.മരങ്ങളുടെ മാളങ്ങളിലും ചിതൽപ്പുറ്റുകളിലും കൽച്ചുവരുകളിലും
മറ്റും ഇവ കൂടുവയ്ക്കുന്നു. കൂട്ടിനുള്ളിൽ ഏഴുമുതൽ പന്ത്രണ്ടുവരെ സമാന്തരമായി നിർമ്മിച്ച തേനറകൾ ഉണ്ടാകും, അറകളുടെ മുകൾ ഭാഗത്ത് തേനും താഴെയായി പൂമ്പൊടിയും ഏറ്റവും താഴെയായി മുട്ടകളും പുഴുക്കളും ഉണ്ടാകും. ഒരു വർഷം ശരാശരി 10 കി.ഗ്രാം തേൻ വരേ ഒരു കൂട്ടിൽ നിന്നും സംഭരിക്കാൻ സാധിക്കും. വനത്തിനുള്ളിലുള്ള തേൻ കൂട്ടിൽ നിന്നും ഇത്രത്തോളം തേനുകൾ ലഭിക്കുന്നതല്ല. ഒരു കൂട്ടിൽ റാണി, വേലക്കാർ, മടിയൻമാർ എന്നിങ്ങനെ മൂന്നിനം ഈച്ചകൾ ഉണ്ടാകും. സ്വർണ്ണവർണ്ണമുള്ള റാണിക്ക് മറ്റ് ഈച്ചകളേക്കാൾ നിളകൂടുതലും സൗന്ദര്യവുമുണ്ട്. പെണ്ണിച്ചകളാണ് പൂന്തേൻ കൊണ്ടുവരുന്നത് കുടുസൂക്ഷിപ്പുകാരാണ് വേലക്കാർ. മടിയൻമാർ ആണീച്ചകളാണ്. ഇതിന്റെ ഉടലിന് കറുപ്പുനിറവും വേലക്കാരെക്കാൾ നേരിയ വലുപ്പകൂടുതലുമുണ്ട്.
ചെറുതേനീച്ച
തേനീച്ചകളിൽ ഏറ്റവും ചെറുതും കറുപ്പുനിറവുമുള്ള ഇതിനെ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് കണ്ടുവരുന്നത്. വൃക്ഷങ്ങളുടെ ചെറുദ്വാരങ്ങൾ, മൺചുമരുകൾ എന്നിവിടങ്ങളിലാണ് കൂടുവയ്ക്കുന്നത്. മറ്റ് തേനീച്ചകളെപ്പോലെ ഇതിനുകൊമ്പുകളില്ലെന്നാരു പ്രത്യേകതയുണ്ട്. ഇവ ഉപദ്രവകാരികളല്ലെങ്കിലും കൂടിനു ഉപദ്രവമുണ്ടായാൽ ഇളകിപ്പറന്ന് കൂട്ടത്തോടെ കടിക്കും. കൂട് നിർമ്മിക്കുന്നതിന് മരങ്ങളിൽ നിന്ന് കറകൾ ശേഖരിക്കുന്നതിനാൽ ഇതിനെ ഡാമർ ബീസ് എന്നും വിളിക്കാറുണ്ട്. വളരെ ഔഷധഗുണവും മണവും രുചിയുമുള്ളതാണ് ചെറുതേൻ. കർക്കിടക (ജൂൺ ജൂലൈ മാസത്തിലാണ് കൂടുതൽ തേൻ ലഭിക്കുന്നത്. ഇതിനെ കൂടുകളിലാക്കി തേൻ ഉല്പാദിപ്പിച്ച് വ്യവസായിക അടിസ്ഥാനത്തിൽ വിപണനം നടത്താവുന്നതാണ്. ഞൊടിയൻ തേനീച്ചയിലെ മറ്റൊരിനമാണിത്. നേരിയ കറുപ്പുനിറമുള്ള ഈ തേനീച്ചകൾ പൊതുവെ ആക്രമണസ്വഭാവമുള്ളതും കൂടുതൽ തേൽ ഉല്പാദിപ്പിക്കുന്നവരുമാണ്.
മൺതേനീച്ചകൾ:
ഞൊടിയൽ ഇനത്തിൽപ്പെട്ട ഈ തേനീച്ചകളെ പുൽമേടുകളിലെ ചാലുകളിലെ മരക്കൂട്ടങ്ങൾക്ക് സമീപമായാണ് സാധാരണ കാണുക. ഞൊടിയൽ ഈച്ചകളെക്കാൾ നേരിയ വലുപ്പക്കുറവും നിറക്കുറവുമുണ്ട്. മണ്ണിലെ മാളങ്ങളിൽ കൂടുവയ്ക്കുന്നു. ഒരു കൂട്ടിൽ 7-12 അടകൾ വരെ ഉണ്ടാകും.അടകൾക്കും തേനിനും മണ്ണിന്റെ നിറമാണുള്ളതെങ്കിലും തേനിനു നല്ല മധുരവും രുചിയുമാണുള്ളത്. എന്നൊരു പ്രത്യേകതയുണ്ട്. അടുത്തായി ഇവകൂടുവയ്ക്കുന്നു കരടി മണ്ണുമാന്തി ഇതിന്റെ തേൻ കുടിക്കുമെന്ന് ആദിവാസികൾ പറയുന്നു. ഇടുക്കി ജില്ലയിലാണ് മൺതേൻ കൂടുതലായിട്ടുള്ളത്. പത്തനംതിട്ടയിലാണ് മൺതേൻ കൂടുതലായിട്ടുള്ളത്. കൂടാതെ കക്കി
വനത്തിലും ഇവയുണ്ട്.
പന്നിമൂക്കൻ
ചെറുതേനീച്ചയിലെ അല്പം വലുപ്പക്കൂടുതലുള്ള പന്നിമൂക്കൻ കൂട്ടിൽ നിന്നും കൂടുതൽ
തേൻ ലഭിക്കുന്നതാണ്. ഈ തേനീച്ച കൂടിന്റെ വായ് ഭാഗം പന്നിയുടെ മുക്കുപോലെ നീണ്ടിരിക്കുന്നതായിരിക്കും. ചെറുതേനീച്ചകളുടെ പരാഗണ പ്രാധാന്യം അമൂല്യമാണ്. പരിസ്ഥിതി സംരക്ഷണത്തിൽ വിശിഷ്യജൈവവൈവിധ്യത്തെ പരിപോഷിപ്പിക്കുന്നതിൽ തേനീച്ചകൾ അമൂല്യമായ സേവനമാണ് അനുഷ്ടിച്ചുവരുന്നത്. ഇവയെ സംരക്ഷിക്കേണ്ടത് ജൈവ സമുഹത്തിന്റെ ആവശ്യകതയാണ്. അശാസ്ത്രീയമായ തേൻ ശേഖരണം, കീടനാശിനികളുടെ പ്രസരണം, തായ്സാക്ക് ബ്രഡ് ഒരു പ്രയോഗം, മൊബൈൽ ടവറുകളിൽ നിന്നുമുള്ള വൈദ്യതി കാന്തിക പോലെയുള്ള വൈറസ് രോഗങ്ങൾ എന്നിവ തേനീച്ചകളുടെ നാശത്തിനു കാരണമാകുന്നുണ്ട്. തേനീച്ചകളെ സംബന്ധിച്ചുള്ള ഗവേഷണങ്ങളും പഠനങ്ങളും കൂടുതൽ ഉണ്ടാവകയും ഇവയെ പരിരക്ഷിക്കുന്നതിനുള്ള
നടപ്പിലാക്കേണ്ടതും കാലഘട്ടത്തിന്റെ കർമ്മ പദ്ധതികൾ ആവിഷ്ക്കരിച്ചു അനിവാര്യതയായി മാറിയിരിക്കുന്നു.
കടപ്പാട് :അരണ്യം
അവസാനം പരിഷ്കരിച്ചത് : 2/15/2020