অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ചിപ്പിക്കൂണ്‍ കൃഷി രീതിയും ഉപയോഗവും

ചിപ്പിക്കൂണ്‍ കൃഷി രീതിയും ഉപയോഗവും

ചിപ്പി കൂണ്‍ കൃഷി

ലോകത്താകമാനം വ്യാപകമായി ഉത്പാദിപ്പിക്കപ്പെടുന്ന ഒരു കൂണ്‍ വിള-യാണ് ചിപ്പിക്കൂണ്. ഈ കൂണ്കള്‍ക്ക് മണ്ണില്‍ വളരുന്ന വിരകളെ നശിപ്പിക്കാനുള്ളകഴിവുണ്ട്. അവയില്‍ നിന്നും ഈ കൂണുകള്‍ നൈട്രജന്‍ സമാ-ഹരിക്കുന്നു.

ഉത്പാദനം

വളരെ ചെലവ് കുറഞ്ഞ  രീതിയില്‍ ഉത്പാടിക്കാവുന്ന ഒരു കൂണ്‍ വിള-യാണ് ചിപ്പിക്കൂണ്‍. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവാണ് കൃഷിക്ക് അനുയോജ്യം. വൈക്കോല്‍ മാധ്യമമായി ഉപയോഗിക്കാവുന്നതാ-ണ്. ഉണങ്ങിയതും പഴകാത്തതുമായ വൈക്കോല്‍ തെരഞ്ഞെടുക്കുക. വലി-യ പാത്രത്തില്‍ വെള്ളമെടുത്ത് 24 മണിക്കൂര്‍ നേരം കുതിര്‍ത്ത് വെക്കുക. അനുവിമുക്തമാക്കുന്നതിനായി അരമണിക്കൂര്‍ പുഴുങ്ങുക. പുഴുങ്ങിയെടു-ത്ത വൈക്കോല്‍ ഡെറ്റോള്‍ ഉപയോഗിച്ച് ശുചിയാക്കിയ പ്ലാസ്റ്റിക് ഷീറ്റില്‍ നിവര്‍ത്തിയിട്ടുനന്നായി തണുപ്പിക്കുക. തണുക്കുമ്പോള്‍ കൈലിട്ടു പിഴി-ഞ്ഞാല്‍ ജലാംശം ഊറിവരാത്ത രീതിയാണ്‌ വേണ്ടത്. ശേഷം 30 cm വീ-തിയും 60cm നീളവും 30 ഗോയെജ് കട്ടിയുമുള്ള പോളിത്തീന്‍ കവറില്‍ നിറയ്ക്കുക. ബെഡിന്റെ അടിഭാഗം വൃത്താക്രിതിയില്‍ പരന്നിരിക്കുന്ന-തിനായി ഒരു റബ്ബര്‍ ബാന്‍ഡ് കൊണ്ട് കെട്ടിയിരിക്കണം. നേരത്തെ ഉണ-ക്കിയവൈക്കോല്‍ ചുരുട്ടി വൃത്താകൃതിയില്‍ വയ്ക്കുക. അതിനുമുകളി-ലായി വൃത്താകൃതിയില്‍ കൂണ്‍വിത്തു വിതറുക. വൈക്കോലും കൂണ്‍ വിത്തും ഇടവിട്ട്‌ നിറയ്ക്കുക. പോളിത്തീന്‍ കവറിന്റെ മുകളില്‍ കെട്ടു-ക. വായുസഞ്ചാരതിനായി സുഷിരങ്ങള്‍ ഇടെണ്ടാതാണ്. ഈ രീതിയില്‍ ഫലപ്രദമായി ചിപ്പിക്കൂണ്‍ കൃഷി ചെയ്യാവുന്നതാണ്.

അവസാനം പരിഷ്കരിച്ചത് : 10/26/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate