অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ചിപ്പിക്കൂണ്‍ കൃഷി

ചിപ്പിക്കൂണ്‍ കൃഷി

പ്ളൂറോട്ടസ് എന്ന ജുസില്‍പ്പെടു മിക്ക ഇങ്ങളും ഭക്ഷ്യയോഗ്യമാണ്. പ്ളൂറോട്ടസ് സാജര്‍കാജു എന്ന ഇമാണ് കേരളത്തിലേയ്ക്ക് അുയോജ്യം.
പോളിത്തീന്‍ കവറുകളിലാണ് ഇവ വളര്‍ത്തിയെടുക്കുത്. സാധാരണയായി വൈക്കോലാണ് കൃഷി ചെയ്യാുള്ള മാധ്യമം. ഒരു ചെറിയമുറി (100 ച. അടി) ഇതിലേയ്ക്ക് പ്രത്യേകം ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ ഉത്തമം. ഓലഷെഡ്ഡുകള്‍ വശങ്ങള്‍ മുളം തടികൊണ്ട് മറച്ചതാണ് കൂടുതല്‍ ല്ലത്. മുറിക്കകത്ത് ചുറ്റും രണ്ടി വീതിയും അത്രയും പൊക്കവുമുള്ള തട്ടുകള്‍ തയ്യാറാക്കി കൃഷിസ്ഥലം ഒരുക്കാം. മുറിക്കുള്ളില്‍ ല്ല വായുസഞ്ചാരം ഉണ്ടായിരിക്കണം. കൂടാതെ എപ്പോഴും ല്ല ഈര്‍പ്പവും ിലില്‍ക്കണം. തറയില്‍ മണല്‍ ിരത്തി നച്ചും, ചുവരുകളില്‍ ചാക്ക് നച്ചു തൂക്കിയും ഇത് ിര്‍വഹിക്കാവുതാണ്. ഉപയോഗിക്കു വൈക്കോല്‍ പുതിയതായിരിക്കണം. അവ ചെറികഷണങ്ങളായി (5 - 10 സെ. മീ) മുറിക്കുക. അല്ലെങ്കില്‍ ചെറിയ ചുരുളുകളായി ചുരുട്ടി എടുക്കുക. ഇവ തലേദിവസം രാത്രി ശുദ്ധജലത്തില്‍ കുതിര്‍ക്കാിടുക. അടുത്തദിവസം രാവിലെ എടുത്ത് അധികജലം വാര്‍ുപോകാന്‍ അുവദിച്ചശേഷം തിളയ്ക്കുന്ന വെള്ളത്തില്‍ താഴ്ത്തി 15-30 മിി'് സമയം തിളപ്പിച്ചെടുക്കുക. പുറത്തെടുത്ത് അധികജലം വാര്‍ുപോകാന്‍ അുവദിച്ച് തണുക്കുമ്പോള്‍ ഉപയോഗിക്കാം.
സാമ്യാം ക'ിയുള്ള പോളീത്തീന്‍ കവറാണ് കൃഷിക്ക് ഉപയോഗിക്കേണ്ടത്. ഏതാണ്ട് 25 സെ. മീ വ്യാസവും 60 സെ. മീ ീളവും ഉള്ള കവറുകളില്‍ താഴെ വിവരിക്കുന്ന രീതിയില്‍ വൈക്കോല്‍ ിറച്ച് സ്പോ വിതറണം. കവറുകളില്‍ അങ്ങിങ്ങായി ഏതാും ചെറുസുഷിരങ്ങള്‍ ഇടുക. (1 സെ. മീ വ്യാസം)സ്പോ, കുപ്പിയില്‍ ിന്നും ഒരു വളഞ്ഞകമ്പികൊണ്ട് ശ്രദ്ധാപൂര്‍വ്വം പുറത്തെടുക്കുക. കവറില്‍ അടിഭാഗത്തായി ഏതാണ്ട് 10 സെ. മീ. പൊക്കത്തില്‍ വൈക്കോല്‍ കഷണങ്ങളോ ചുരുകളോ വച്ചശേഷം അതിു മുകളില്‍ അല്പം സ്പോ വിതറണം. വീണ്ടും വൈക്കോല്‍ അട്ടിവച്ച് കവര്‍ ിറച്ച് മേല്‍ഭാഗം കെട്ടിവയ്ക്കുക. ഈ ിറച്ച കവറുകള്‍ ല്ല ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍ ഭദ്രമായി സംഭരിച്ച് വയ്ക്കുക. പത്ത് പതിഞ്ച് ദിവസം കൊണ്ട് കവറികത്ത് കൂണിന്റെ വളര്‍ച്ച വെളുത്ത പൂപ്പു പോലെ പടര്‍ന്ന് പിടിക്കുന്നത് കാണാം. അപ്പോള്‍ അവ പുറത്തെടുത്ത് കവര്‍ പൊളിച്ച് മാറ്റണം. ഇതോടെ കൃഷിയുടെ ആദ്യദശയായി. സ്പോ വികാസവസ്ഥ (ടുമിം ൃൌി മെേലേ) കഴിഞ്ഞു. കൂണിന്റെ തന്തുജലം വൈക്കോലിലാകെ പടര്‍് പിടിച്ച് അവ എല്ലാം കൂടി ഓകെ ഒട്ടിപ്പിടിച്ച് ഒരി ചെറിയ 'കുറ്റി' പോലെയായിത്തീരുന്നു. ഈ കുറ്റി തട്ടുകളില്‍ അടുക്കിവച്ചോ ൂല്‍കൊണ്ട് ഒരു ഉറിപോലെ മുറിക്കകത്ത് കെട്ടിത്തൂക്കിയോ സംരക്ഷിക്കണം. മുറിക്കകത്തും കൂവളരുന്ന വൈക്കോല്‍ അട്ടിയിലും ല്ല ഈര്‍പ്പവും ഉണ്ടായിരിക്കണം. ഒരു ചെറിയ സ്പ്രേയര്‍ ഉപയോഗിച്ച് ഇടയ്ക്കിടെ വെള്ളം തളിക്കുന്നതാണ് ല്ലത്. ാലഞ്ചു ദിവസത്തികം കൂണ്‍ മൊട്ടുകള്‍ വളരുന്നത് കാണാം. അടുത്ത മൂന്നു ാല് ദിവസം കൊണ്ട് ഇവ വിളവെടുക്കാന്‍ കാലമാകും. തുടര്‍ന്ന് രണ്ടുമൂാഴ്ചക്കാലത്തേയ്ക്ക് തുടര്‍ച്ചയായി വിളവ് ലഭിക്കും. പറിച്ചെടുത്ത കൂണ്‍ ഒുന്ന രണ്ടു ദിവസത്തികം ഉപയോഗിക്കയാണ് വേണ്ടത്. റഫ്രിജറേറ്ററോ, ഫ്രീസറോ ഉണ്ടെങ്കില്‍ ക'ികുറഞ്ഞ പോളിത്തീന്‍ കവറുകളിലാക്കി അവയില്‍ അഞ്ചാറ് ദിവസത്തേയ്ക്ക് സൂക്ഷിക്കാം. കൂടാതെ അധികമുള്ളത് ഉണക്കി സൂക്ഷിക്കാം. ഉണക്കക്കൂണ്‍ ഉപയോഗിക്കുന്നതിുമുമ്പ് ചെറുചൂട് വെള്ളത്തില്‍ പതിഞ്ച് മിിട്ട്് താഴ്ത്തിയശേഷം ഉപയോഗിക്കാവുന്നതാണ്.
ഇന്ന് കേരള വിപണിയില്‍ ഒരി കിലോ ചിപ്പിക്കൂണ്ി ഏകദേശം 40 രൂപ വിലയുണ്ട്. മൂന്നു കാലോ വയ്ക്കോലും ഒരു കുപ്പി സ്പോണും ഉണ്ടെങ്കില്‍ ഒന്നര രണ്ടു കിലോ വിളവ് ലഭിക്കും. ഉല്പാദച്ചെലവ് 15 മുതല്‍ 20 രൂപ വരെ ആകും.
പ്ളൂറോട്ടസ് എന്ന ജുസില്‍പ്പെടു മിക്ക ഇങ്ങളും ഭക്ഷ്യയോഗ്യമാണ്. പ്ളൂറോട്ടസ് സാജര്‍കാജു എന്ന ഇമാണ് കേരളത്തിലേയ്ക്ക് അുയോജ്യം.
പോളിത്തീന്‍ കവറുകളിലാണ് ഇവ വളര്‍ത്തിയെടുക്കുത്. സാധാരണയായി വൈക്കോലാണ് കൃഷി ചെയ്യാുള്ള മാധ്യമം. ഒരു ചെറിയമുറി (100 ച. അടി) ഇതിലേയ്ക്ക് പ്രത്യേകം ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ ഉത്തമം. ഓലഷെഡ്ഡുകള്‍ വശങ്ങള്‍ മുളം തടികൊണ്ട് മറച്ചതാണ് കൂടുതല്‍ ല്ലത്. മുറിക്കകത്ത് ചുറ്റും രണ്ടി വീതിയും അത്രയും പൊക്കവുമുള്ള തട്ടുകള്‍ തയ്യാറാക്കി കൃഷിസ്ഥലം ഒരുക്കാം. മുറിക്കുള്ളില്‍ ല്ല വായുസഞ്ചാരം ഉണ്ടായിരിക്കണം. കൂടാതെ എപ്പോഴും ല്ല ഈര്‍പ്പവും ിലില്‍ക്കണം. തറയില്‍ മണല്‍ ിരത്തി നച്ചും, ചുവരുകളില്‍ ചാക്ക് നച്ചു തൂക്കിയും ഇത് ിര്‍വഹിക്കാവുതാണ്. ഉപയോഗിക്കു വൈക്കോല്‍ പുതിയതായിരിക്കണം. അവ ചെറികഷണങ്ങളായി (5 - 10 സെ. മീ) മുറിക്കുക. അല്ലെങ്കില്‍ ചെറിയ ചുരുളുകളായി ചുരുട്ടി എടുക്കുക. ഇവ തലേദിവസം രാത്രി ശുദ്ധജലത്തില്‍ കുതിര്‍ക്കാിടുക. അടുത്തദിവസം രാവിലെ എടുത്ത് അധികജലം വാര്‍ുപോകാന്‍ അുവദിച്ചശേഷം തിളയ്ക്കുന്ന വെള്ളത്തില്‍ താഴ്ത്തി 15-30 മിി'് സമയം തിളപ്പിച്ചെടുക്കുക. പുറത്തെടുത്ത് അധികജലം വാര്‍ുപോകാന്‍ അുവദിച്ച് തണുക്കുമ്പോള്‍ ഉപയോഗിക്കാം.
സാമ്യാം ക'ിയുള്ള പോളീത്തീന്‍ കവറാണ് കൃഷിക്ക് ഉപയോഗിക്കേണ്ടത്. ഏതാണ്ട് 25 സെ. മീ വ്യാസവും 60 സെ. മീ ീളവും ഉള്ള കവറുകളില്‍ താഴെ വിവരിക്കുന്ന രീതിയില്‍ വൈക്കോല്‍ ിറച്ച് സ്പോ വിതറണം. കവറുകളില്‍ അങ്ങിങ്ങായി ഏതാും ചെറുസുഷിരങ്ങള്‍ ഇടുക. (1 സെ. മീ വ്യാസം)സ്പോ, കുപ്പിയില്‍ ിന്നും ഒരു വളഞ്ഞകമ്പികൊണ്ട് ശ്രദ്ധാപൂര്‍വ്വം പുറത്തെടുക്കുക. കവറില്‍ അടിഭാഗത്തായി ഏതാണ്ട് 10 സെ. മീ. പൊക്കത്തില്‍ വൈക്കോല്‍ കഷണങ്ങളോ ചുരുകളോ വച്ചശേഷം അതിു മുകളില്‍ അല്പം സ്പോ വിതറണം. വീണ്ടും വൈക്കോല്‍ അട്ടിവച്ച് കവര്‍ ിറച്ച് മേല്‍ഭാഗം കെട്ടിവയ്ക്കുക. ഈ ിറച്ച കവറുകള്‍ ല്ല ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍ ഭദ്രമായി സംഭരിച്ച് വയ്ക്കുക. പത്ത് പതിഞ്ച് ദിവസം കൊണ്ട് കവറികത്ത് കൂണിന്റെ വളര്‍ച്ച വെളുത്ത പൂപ്പു പോലെ പടര്‍ന്ന് പിടിക്കുന്നത് കാണാം. അപ്പോള്‍ അവ പുറത്തെടുത്ത് കവര്‍ പൊളിച്ച് മാറ്റണം. ഇതോടെ കൃഷിയുടെ ആദ്യദശയായി. സ്പോ വികാസവസ്ഥ (ടുമിം ൃൌി മെേലേ) കഴിഞ്ഞു. കൂണിന്റെ തന്തുജലം വൈക്കോലിലാകെ പടര്‍് പിടിച്ച് അവ എല്ലാം കൂടി ഓകെ ഒട്ടിപ്പിടിച്ച് ഒരി ചെറിയ 'കുറ്റി' പോലെയായിത്തീരുന്നു. ഈ കുറ്റി തട്ടുകളില്‍ അടുക്കിവച്ചോ ൂല്‍കൊണ്ട് ഒരു ഉറിപോലെ മുറിക്കകത്ത് കെട്ടിത്തൂക്കിയോ സംരക്ഷിക്കണം. മുറിക്കകത്തും കൂവളരുന്ന വൈക്കോല്‍ അട്ടിയിലും ല്ല ഈര്‍പ്പവും ഉണ്ടായിരിക്കണം. ഒരു ചെറിയ സ്പ്രേയര്‍ ഉപയോഗിച്ച് ഇടയ്ക്കിടെ വെള്ളം തളിക്കുന്നതാണ് ല്ലത്. ാലഞ്ചു ദിവസത്തികം കൂണ്‍ മൊട്ടുകള്‍ വളരുന്നത് കാണാം. അടുത്ത മൂന്നു ാല് ദിവസം കൊണ്ട് ഇവ വിളവെടുക്കാന്‍ കാലമാകും. തുടര്‍ന്ന് രണ്ടുമൂാഴ്ചക്കാലത്തേയ്ക്ക് തുടര്‍ച്ചയായി വിളവ് ലഭിക്കും. പറിച്ചെടുത്ത കൂണ്‍ ഒുന്ന രണ്ടു ദിവസത്തികം ഉപയോഗിക്കയാണ് വേണ്ടത്. റഫ്രിജറേറ്ററോ, ഫ്രീസറോ ഉണ്ടെങ്കില്‍ ക'ികുറഞ്ഞ പോളിത്തീന്‍ കവറുകളിലാക്കി അവയില്‍ അഞ്ചാറ് ദിവസത്തേയ്ക്ക് സൂക്ഷിക്കാം. കൂടാതെ അധികമുള്ളത് ഉണക്കി സൂക്ഷിക്കാം. ഉണക്കക്കൂണ്‍ ഉപയോഗിക്കുന്നതിുമുമ്പ് ചെറുചൂട് വെള്ളത്തില്‍ പതിഞ്ച് മിിട്ട്് താഴ്ത്തിയശേഷം ഉപയോഗിക്കാവുന്നതാണ്.
ഇന്ന് കേരള വിപണിയില്‍ ഒരി കിലോ ചിപ്പിക്കൂണ്ി ഏകദേശം 40 രൂപ വിലയുണ്ട്. മൂന്നു കാലോ വയ്ക്കോലും ഒരു കുപ്പി സ്പോണും ഉണ്ടെങ്കില്‍ ഒന്നര രണ്ടു കിലോ വിളവ് ലഭിക്കും. ഉല്പാദച്ചെലവ് 15 മുതല്‍ 20 രൂപ വരെ ആകും.

 

കൂണ്‍ എന്നു കേട്ടാല്‍ നമ്മുടെ ഓര്‍മ്മയില്‍ വരുന്നത് വര്‍ഷകാലങ്ങളില്‍ പറന്പുകളിലും ജീര്‍ണ്ണിച്ച മരക്കുറ്റികളിലും വളര്‍ന്നുവരുന്ന വിവിധ ആകൃതിയിലും വര്‍ണ്ണങ്ങളിലും ഉള്ള പലതരം കൂണുകളാണ്. ഈ കൂണുകള്‍ സസ്യലോകത്തില്‍ ഹരിതരഹിത സസ്യങ്ങളുടെ കൂട്ടത്തില്‍ പ്പെടുന്ന കുമിളുകളുടെ ഫ്രൂട്ടിംഗ് ബോഡി അഥവാ സ്പോറോഫോറുകളാണ്.
ആദികാലം മുതല്‍ മനുഷ്യന്‍ കൂണുകളെ ഭക്ഷ്യ വസ്തുവായി ഉപയോഗിച്ചിരുന്നു. എന്നാല്‍ അന്നു മഴക്കാലത്ത് നാട്ടിന്‍പുറങ്ങളില്‍ മാത്രം ലഭ്യമായിരുന്ന കൂണുകള്‍ ഇന്ന് എല്ലാസമയത്തും എല്ലാ സ്ഥലത്തും ലഭ്യമാവുന്നതുപോലെ കൂണ്‍ കൃഷി പുരോഗമിച്ചിട്ടുണ്ട്. ഇതിനു കാരണം കൂണില്‍ അടങ്ങിയിരിക്കുന്ന മണം, രുചി പോഷകഗുണങ്ങള്‍ എന്നിവയാണ്. വികസന രാജ്യങ്ങളിലെല്ലാം ഇന്ന് കൂണ്‍ കൃഷി വിപുലപ്പെട്ടുവരികയാണ്. ലോകമെന്പാടുമുള്ള ശാസ്ത്രജ്ഞന്മാരുടെയും കൃഷിക്കാരുടെയും പരിശ്രമഫലമായി ഇവയുടെ കൃഷി ഇന്ന് എളുപ്പവും ലാഭകരവുമായിത്തീര്‍ന്നിട്ടുണ്ട്.

ഭൂമുഖത്ത് ഏകദേശം നാല്പത്തയ്യായിരം കൂണിനങ്ങള്‍ ഉണെ്ടങ്കിലും അവയില്‍ ഭക്ഷ്യയോഗ്യമായവ ഏകദേശം രണ്ടായിരം ഇനങ്ങളാണ്. ഇതില്‍ എഴുപതോളം ഇനങ്ങള്‍ ശാസ്ത്രീയമായി കൃഷിചെയ്യാം എന്നു കണ്ടുപിടിച്ചിട്ടുണെ്ടങ്കിലും 20-25 ഇനങ്ങള്‍ മാത്രമേ വാണിജ്യാടിസ്ഥാനത്തില്‍ വിവിധരാജ്യങ്ങളില്‍ കൃഷി ചെയ്യുന്നുള്ളൂ.

ലോകത്തില്‍ ആദ്യമായി ശാസ്ത്രീയമായ രീതിയില്‍ കൂണ്‍കൃഷി തുടങ്ങിയത് 17-ാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലാണ്. പിന്നീട് മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ചൈന, തയ്വാന്‍, കൊറിയ, തായ്ലന്‍റ്, ജപ്പാന്‍, ഇന്ത്യ മുതലായ രാജ്യങ്ങളിലേക്കും കൂണ്‍ കൃഷി വ്യാപിച്ചു. ഇന്ത്യയില്‍ ആദ്യമായി കൂണ്‍ കൃഷിയെപ്പറ്റി പ0നം നടത്തിയത് 1908-ല്‍ സര്‍.ഡേവിഡ് ബ്രയിന്‍ എന്ന ശാസ്ത്രജ്ഞനായിരുന്നു. എന്നാല്‍ വിപുലമായ രീതിയില്‍ കൂണ്‍ കൃഷി ആരംഭിച്ചത് 1960-ലാണ്. വൈറ്റ് ബട്ടന്‍ മഷ്റും എന്ന ഇനമാണ് ആദ്യമായി കൃഷി ചെയ്യുന്നതിന് ഉപയോഗിച്ചത്. കേരള ത്തില്‍ കൂണ്‍ കൃഷിയുടെ സാദ്ധ്യതകളെപ്പറ്റിയുള്ള പ0നങ്ങള്‍ ആരംഭിച്ചത് 1970-75 കാലഘട്ടത്തില്‍ കാര്‍ഷിക സര്‍വ്വകലാശാലയാണ്. ഇപ്പോള്‍ കേരളാ കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള മിക്ക ഗവേഷണകേന്ദ്രങ്ങളിലും കൂണ്‍ കൃഷിയെക്കുറിച്ച് ഗവേഷണങ്ങള്‍ നടന്നുവരുന്നു.

ഇന്ത്യയില്‍ പ്രധാനമായും വൈറ്റ്, ബട്ടന്‍ കൂണ്‍, വൈക്കോല്‍ കൂണ്‍, ചിപ്പിക്കൂണ്‍ എന്നീയിനം കൂണുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നുണ്ട്. ഇവയില്‍ ചിപ്പിക്കൂണ്‍ ഇനമാണ് കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി, ചെലവ് കുറഞ്ഞ രീതിയില്‍ - ഏറ്റവും ലാഭകരമായി കൃഷിചെയ്യുവാന്‍ പറ്റിയത്.

കൂണ്‍ കൃഷിയുടെ ആവശ്യം

ഓരോ സ്ഥലത്തേയ്ക്കും കൃഷിചെയ്യാന്‍ യോജിച്ച കൂണ്‍ ഇങ്ങള്‍ കണ്ടെത്തുകയാണ് കൂണ്‍ കൃഷിയുടെ ആദ്യപരിപാടി. അതായത് സ്ഥലത്തെ കാലാവസ്ഥ, വളര്‍ത്താന്‍ ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യത എന്നിവയെ അടിസ്ഥാമാക്കിയാണ് ഈ തിരഞ്ഞെടുക്കല്‍. കേരളത്തിലേയ്ക്ക് യോജിച്ച രണ്ടിങ്ങളാണ് ചിപ്പിക്കൂണും, വയ്ക്കോല്‍ കൂണും. ഇതില്‍ ചിപ്പിക്കൂണാണ് വ്യാവസായികാടിസ്ഥാത്തില്‍ കൃഷിചെയ്യാന്‍ കൂടുതല്‍ അുയോജ്യം. വോള്‍വേറിയല്ല ജുസില്‍പ്പെട്ട ഇങ്ങളാണ് വൈക്കോല്‍ കൂണ്‍ എറിയപ്പെടുന്നത്.

പോഷകമൂല്യങ്ങളുടെ കാര്യത്തില്‍ കൂണ്‍ പച്ചക്കറികള്‍ക്ക് മേലെയാണൊണ് കണക്കാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് അവ ല്ല ഒരു ഉത്തമ ആഹാരവസ്തുവായി ലോകമെങ്ങും അംഗീകരിച്ചിരിക്കുന്നത്. മാംസ്യംശത്തിന്റെ കാര്യത്തില്‍ സമൃദ്ധം, കൊഴുപ്പ്. അന്നജം ഇവ താരതമ്യേകുറവ് അത് കൊണ്ട് പ്രമേഹം പോലുള്ള അസുഖം ബാധിച്ചവര്‍ക്കും ഒരു ഉത്തമ ആഹാരമായി ശുപാര്‍ശ ചെയ്തിരിക്കുന്നു.

കൂണ്‍ കൃഷിയില്‍ സര്‍വ്വപ്രധാം സ്പോ ലഭ്യമാക്കുക എതാണ്. കൃഷിചെയ്യാന്‍ ആവശ്യമായ വിത്തിയൊണ് സ്പോ എന്ന വാക്ക് കൊണ്ട് അര്‍ത്ഥമാക്കുത്. വിശ്വാസയോഗ്യമായ ഒരു സ്ഥലത്തു ിന്ന് സ്പോ വാങ്ങിക്കുക.

ഇന്നു വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ജനസംഖ്യയ്ക്കനുസരിച്ച് എല്ലാവര്‍ക്കും പൂര്‍ണ്ണമായ പോഷകം കിട്ടുവാനുള്ള ഭക്ഷ്യവസ്തുക്കള്‍ ഉല്പാദിപ്പിക്കേണ്ടതു വളരെ അത്യാവശ്യമാണ്. ശരീരത്തിനാവശ്യമായ ഊര്‍ജ്ജം നല്‍കുന്നതോടൊപ്പം തന്നെ ശരിയായ രീതിയില്‍ മാംസ്യവും ധാതുക്കളും ജീവകങ്ങളും ശരീരത്തിന്‍റെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. നമ്മുടെ നാട്ടിലെ ആരോഗ്യപ്രശ്നത്തില്‍ മാംസ്യത്തിന്‍റെ കുറവ് ഒരു പ്രധാന പ്രശ്നമാണ്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍, കൃഷിചെയ്യുന്ന സ്ഥലം വിസ്തൃതമാക്കുന്നത് സാധ്യമല്ല. അധികം സ്ഥലവും മുതല്‍ മുടക്കും ഇല്ലാതെ കുറഞ്ഞ ചെലവില്‍ ഭക്ഷ്യവസ്തു ഉല്പാദിപ്പിക്കുവാന്‍ പറ്റിയ മാര്‍ഗ്ഗമാണ് കൂണ്‍കൃഷി. ഒരു ഭക്ഷ്യ വസ്തു എന്ന നിലയില്‍ മാംസ്യത്തിന്‍റെ കുറവ് പരിഹരിക്കുവാന്‍ കൂണിന് ഒരു പ്രധാന പങ്കുവഹിക്കുവാന്‍ കഴിയും. ആഫ്രിക്കപോലുള്ള അവികസിത രാജ്യങ്ങളില്‍ മാംസ്യത്തിന്‍റെ കുറവു പരിഹരിക്കുന്നതിനായി ലോകഭക്ഷ്യ കാര്‍ഷിക സംഘടന ശുപാര്‍ശ ചെയ്തിട്ടുള്ള ഏറ്റവും ചിലവു കുറഞ്ഞ ഒരു ഭക്ഷണപദാര്‍ത്ഥമാണ് കൂണ്‍. മാംസ ഭുക്കുകള്‍ക്കും സസ്യ ഭുക്കുകള്‍ക്കും ഭക്ഷിക്കുവാന്‍ പറ്റിയ ഏക ഭക്ഷണമാണിത്. ഇതിന്‍റെ മണവും രുചിയും ആരെയും ആകര്‍ഷിക്കുന്നതുമാണ്. പ്രമേഹ രോഗികള്‍ക്കും ഹൃദയ സംബന്ധ മായ അസുഖങ്ങള്‍ ഉള്ളവര്‍ക്കും എല്ലാ പ്രായത്തിലുള്ളവര്‍ക്കും കൂണ്‍ ഒരു ഉത്തമാഹാരമാണ്.

സാധാരണയായി എല്ലാ കൃഷിക്കും അധിക സ്ഥലവും വെള്ളവും ആവശ്യമാണ്. എന്നാല്‍ കുറഞ്ഞ അളവ് സ്ഥലവും വെള്ളവും ഉള്ളവര്‍ക്കും കൂണ്‍ കൃഷി ആദായകരമായി ചെയ്യുവാന്‍ സാധിക്കും. മറ്റ് കൃഷികളുമായി താരതമ്യപ്പെടുത്തുന്പോള്‍ കുറഞ്ഞ സ്ഥലത്തില്‍ നിന്നും കൂടിയ ഉല്പാദനം ലഭിക്കുന്നത് ഈ കൃഷിയുടെ ഒരു പ്രത്യേകതയാണ്.

മറ്റു കൃഷികളില്‍ നിന്നു ലഭിക്കുന്ന ഉപയോഗ്യശൂന്യമായ വസ്തുക്കളും, ഉപവസ്തുക്കളും അദായകരമായ രീതിയില്‍ കൂണ്‍ കൃഷിയില്‍ ഉപയോഗിക്കുവാന്‍ സാധിക്കും.

തൊഴിലില്ലാത്ത യുവാക്കള്‍ക്കും, വീട്ടമ്മമാര്‍ക്കും ഈ കൃഷിയിലൂടെ സ്വയം തൊഴില്‍ കണെ്ടത്തുവാന്‍ സാധിക്കും. കേരളത്തിലെ കാലാവസ്ഥയില്‍ ചിപ്പിക്കൂണ്‍ കുറഞ്ഞ ചെലവില്‍ ലാഭകരമായി കൃഷിചെയ്യുവാന്‍ പറ്റിയ കൂണിനമാണ്. ഇതിന്‍റെ കൃഷി രീതികളെക്കുറിച്ചും, വിത്തുല്പാദത്തെക്കുറിച്ചും ഉള്ള പരിശീലനം കാര്‍ഷിക സര്‍വ്വകലാശാലയുടെ ഗവേഷണകേന്ദ്രങ്ങളിലും കൃഷി വിജ്ഞാന കേന്ദ്രങ്ങളിലും ലഭിക്കുന്നു.

കൂണിന്‍റെ പോഷക ഗുണങ്ങള്‍

നമ്മുടെ ശരീരത്തിന്‍റെ വളര്‍ച്ചയ്ക്ക് ആവശ്യമായ വളരെയധികം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്ന ഒരു സന്പൂര്‍ണ്ണ ആഹാരമാണ് കൂണ്‍. പോഷകമൂല്യത്തിന്‍റെ കാര്യത്തില്‍ കൂണ്‍, പച്ചക്കറികള്‍ക്കും മേലെയാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. 70കിലോഗ്രാം തൂക്കമുള്ള ആരോഗ്യമുള്ള ഒരാളിന് ആവശ്യമുള്ള പോഷകമൂല്യങ്ങള്‍, 100മുതല്‍ 200 ഗ്രാം ഉണങ്ങിയ, കൂണില്‍ നിന്നും ലഭിക്കുന്നു എന്നു കണ്ടിരിക്കുന്നു. രുചിയിലും, മണത്തിലും, പോഷകഗുണത്തിലും, മുന്നിട്ടുനില്‍ക്കുന്ന ഒരു ആഹാരമാണിത്. പ്രധാന കൂണ്‍ ഇനങ്ങളിലെ പോഷകഘടകങ്ങള്‍ പട്ടിക 1-ല്‍ കൊടുത്തിരിക്കുന്നു.
പട്ടിക 1. കൂണ്‍ ഇനങ്ങളിലെ പോഷകഘടകങ്ങള്‍ (ശതമാനം)

ഘടകംചിപ്പിക്കൂണ്‍ ബട്ടണ്‍കൂണ്‍ വൈക്കോല്‍ കൂണ്‍
ജലാംശം 89.3 88.1 89.6
മാംസ്യം 2.9 2.8 1.8
കൊഴുപ്പ് 0.4 0.2 0.3
അന്നജം 5.3 6.3 5.5
നാര് 1.1 1.3 1.7
ധാതുലവണങ്ങള്‍ 1.0 1.3 1.1
ഊര്‍ജ്ജം(കലോറി) 33.9 34.4 29.2

മാംസ്യം

കൂണില്‍ അടങ്ങിയിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പോഷകം, മാംസ്യം അഥവാ പ്രോട്ടീനാണ്. ഈ മാംസ്യത്തിന് ദഹനശേഷി വളരെ കൂടുതലാണ് (70 ശതമാനം).മനുഷ്യ ശരീരത്തിനാവശ്യമായ അമിനോ അമ്ലങ്ങള്‍ എല്ലാം തന്നെ അടങ്ങിയിട്ടുള്ള ഏക സസ്യാഹാരമാണ് കൂണ്‍. ഇതിനാല്‍ കൂണിലെ മാംസ്യത്തെ 'സമീകൃത മാംസ്യം' എന്നു വിളിക്കുന്നു.

അമിനോ അമ്ലങ്ങള്‍

ശരീരത്തിനു സ്വന്തമായി നിര്‍മ്മിക്കുവാന്‍ സാധിക്കാത്തതും എന്നാല്‍ അവശ്യം വേണ്ടതുമായ എട്ട് അമിനോ അമ്ലങ്ങള്‍ കൂണില്‍ അടങ്ങിയിട്ടുണ്ട്. ജന്തുജന്യമായ മാംസ്യത്തില്‍ കണ്ടുവരുന്ന ചില അവശ്യ അമിനോ അംമ്ലങ്ങളും കൂണില്‍ ഉണ്ട്. ലൈസിന്‍, ട്രപ്റ്റോഫാന്‍ എന്നീ അമിനോ അമ്ലങ്ങള്‍ കൂണില്‍ അടങ്ങിയിരിക്കുന്നതാണ് ഇതിനു മാംസതുല്യമായ രുചിയും, മണവും നല്‍കുന്നത്. ഇതിനാല്‍ കൂണിനെ \'സസ്യഭുക്കുകളുടെ ഇറച്ചി\'  എന്നു പറയുന്നു. ഒരു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ആഹാരത്തിലൂടെ ലഭിക്കേണ്ട\'ഹിസ്റ്റിഡിന്‍\' എന്ന അമിനോ അമ്ലവും കൂണില്‍ അടങ്ങിയിട്ടുണ്ട്.
കൂണില്‍ അടങ്ങിയിരിക്കുന്ന അവശ്യ അമിനോ അമ്ലങ്ങള്‍ പട്ടിക 2-ല്‍ കൊടുത്തിട്ടുണ്ട്.

ക്രമനന്പര്‍അമിനോ അമ്ലങ്ങള്‍ അളവ് ഗ്രാം/100 ഗ്രാം മാംസ്യം
1. ലൂസിന്‍ 4.91
2. ഐസോലൂസിന്‍ 3.13
3. വാലൈന്‍ 3.77
4. ട്രഫ്റ്റോഫാന്‍ 0.88
5. ലൈസിന്‍ 3.99
6. ത്രയോനിന്‍ 5.53
7. ഫിനൈല്‍ അലാനിന്‍ 3.94
8. മെത്തിയോനിന്‍ 1.31

ജീവകം

കൂണിലടങ്ങിയിട്ടുള്ള മറ്റൊരു പ്രധാന ഘടകം ജീവകം അഥവാ വിറ്റാമിനുകളാണ്. നമ്മുടെ ആരോഗ്യത്തിന് അത്യാവശ്യമായ തയാമിന്‍, റൈബോഫ്ളേവിന്‍, നയാസിന്‍, ബയോട്ടിന്‍, അസ്കോര്‍ബിക് ആസിഡ്, ഫോളിക് ആസിഡ് എന്നീ \'ബി\' വിറ്റാമിനുകളുടെ ഒരു കലവറയാണ് കൂണ്‍. സാധാരണയായി ഒരു പച്ചക്കറിയിലും ഫോളിക് ആസിഡ്, ബയോട്ടിന്‍ എന്നീ ജീവകങ്ങള്‍ കാണാറില്ല. എന്നാല്‍ കൂണില്‍ ഇവ രണ്ടും അടങ്ങിയിട്ടുണ്ട്. ഫോളിക് ആസിഡ് എന്ന ജീവകം, ചുവന്ന രക്താണുക്കളുടെ ഉല്പാദനത്തിന് വളരെ അത്യാവശ്യമാണ്. അതിനാല്‍ രക്തക്കുറവ്, വിളര്‍ച്ച മുതലായ രോഗങ്ങള്‍ തടയുന്നതിനു കൂണ്‍ വളരെ നല്ലതാണ്.

ധാതുലവണങ്ങള്‍

പല പച്ചക്കറികളിലും പഴവര്‍ഗ്ഗങ്ങളിലും അടങ്ങിയിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ധാതുലവണങ്ങള്‍ കൂണില്‍ അടങ്ങിയിട്ടുണ്ട്. ഫോസ്ഫറസ്, പൊട്ടാസ്യം, ചെന്പ്, ഇരുന്പ്, കാല്‍സ്യം, മഗ്നീഷ്യം, സോഡിയം മുതലായവയാണ് കൂണില്‍ അടങ്ങിയിരിക്കുന്ന പ്രധാന ധാതുലവണങ്ങള്‍.
കൂണില്‍ അടങ്ങിയിരിക്കുന്ന പ്രധാന ധാതുലവണങ്ങള്‍ പട്ടിക 3-ല്‍ കൊടുത്തിട്ടുണ്ട്.

പട്ടിക 3. കൂണില്‍ അടങ്ങിയിരിക്കുന്ന പ്രധാന ധാതുലവണങ്ങള്‍

ക്രമനന്പര്‍ ധാതുലവണങ്ങള്‍മില്ലിഗ്രാം/100 ഗ്രാം പച്ചക്കൂണ്‍
1 പൊട്ടാസ്യം 379.30
2 ഫോസ്ഫറസ് 134.80
3 സോഡിയം 83.70
4 കാല്‍സ്യം 3.30
5 ഇരുന്പ് 1.50

കൂണിലടങ്ങിയിരിക്കുന്ന ഉയര്‍ന്ന പൊട്ടാസ്യം സോഡിയം അനുപാതം (4:5:1) ഹൈപ്പര്‍ ടെന്‍ഷന്‍ ഉള്ള രോഗികള്‍ക്ക് വളരെ നല്ലതാണ്.

അന്നജം

കൂണില്‍ അന്നജത്തിന്‍റെ അളവ് വളരെ കുറവാണ്. ഇത് പ്രധാനമായും ഗ്ലൈക്കോജന്‍ ആയിട്ടാണ് കൂണില്‍ അടങ്ങിയിരിക്കുന്നത്. രക്തത്തിലേക്ക് വളരെ വേഗം ഗ്ലൈക്കോജന്‍ ആഗിരണം ചെയ്യപ്പെടുന്നു. കൂടാതെ കൈറ്റിന്‍, ഹെമിസെല്ലുലോസ് എന്നിവയും അന്നജത്തിന്‍റെ രൂപത്തില്‍ കൂണിലടങ്ങിയിട്ടുണ്ട്. സ്റ്റാര്‍ച്ചും തനി പഞ്ചസാരയും ഒട്ടും തന്നെ അടങ്ങിയിട്ടില്ല

കൊഴുപ്പ്

കൂണില്‍ അടങ്ങിയിട്ടുള്ള കൊഴുപ്പിന്‍റെ അളവ് വളരെ കുറവാണ്. ഈ കൊഴുപ്പില്‍ കൊളസ്ട്രോള്‍ ഒട്ടും അടങ്ങിയിട്ടില്ല. ഇതിനുപകരമായി എര്‍ഗോസ്റ്റീറോള്‍ ആണ് അടങ്ങി യിരിക്കുന്നത്. ഇത് വിറ്റാമിന്‍ \'ഡി\' ആയി ശരീരത്തിനുള്ളില്‍ പരിവര്‍ത്തനം ചെയ്യപ്പെടുന്നു. ശരീരത്തിനാവശ്യമായ അപൂരിത ഫാറ്റി ആസിഡുകളായ ലീനോളിക്ക് ആസിഡ് തുടങ്ങിയ കൂണില്‍ അടങ്ങിയിട്ടുള്ളതിനാല്‍ രക്തത്തിലെ കൊളസ്ട്രോളിന്‍റെ അളവിനെ കുറയ്ക്കുവാന്‍ കൂണ്‍ സഹായിക്കുന്നു.

നാരുകള്‍

കൂണില്‍ അധികം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനേന്ദ്രിയങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു. കൂടാതെ ഹൃദ്രോഗം, അപ്പെന്‍ഡിസൈറ്റിസ്, ചെറുകുടലിലെ കാന്‍സര്‍, മറ്റു കുടല്‍ രോഗങ്ങള്‍ എന്നിവ തടയുന്നതിനും നാരുകള്‍ സഹായിക്കുന്നു.

കൂണ്‍ - സംരക്ഷിതാഹാരം

കൂണില്‍ അടങ്ങിയിട്ടുള്ള ക്ഷാരഗുണമുള്ള ധാതുലവണങ്ങളും നാരുകളും ഹൈപ്പര്‍ അസിഡിറ്റി കുറയ്ക്കുന്നതിന് സഹായകരമാണ്, ഊര്‍ജ്ജവും, കൊഴുപ്പും, വളരെ കുറവായതുകൊണ്ടും നല്ല ഗുണമേന്മയുള്ള മാംസ്യവും, വിറ്റാമിനുകളും, ധാതുലവണങ്ങളും, നാരുകളും അടങ്ങിയിട്ടുള്ളതുകൊണ്ടും പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നീ അസുഖങ്ങളുള്ളവര്‍ക്ക് വളരെ യോജിച്ച ഒരു ഭക്ഷ്യപദാര്‍ത്ഥമാണ് കൂണ്‍. പ്രമേഹരോഗികള്‍ക്ക് ഇതു ഒരു ഉത്തമാഹാരമായതിനാല്‍ ഇതിനെ \'പ്രമേഹക്കാരുടെ ആനന്ദം\' എന്നു പറയുന്നു. നമ്മുടെ ആഹാരത്തില്‍ നിത്യവും കൂണ്‍ ഉള്‍പ്പെടുത്തിയാല്‍ മേല്‍പ്പറഞ്ഞ അസുഖങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാദ്ധ്യത വളരെയധികം കുറയുന്നു. ഇതു കൊണ്ടാണ് കൂണിനെ ഒരു സംരക്ഷിതാഹാരം  എന്നു പറയുന്നത്.

ഔഷധ ഗുണങ്ങള്‍

കൂണില്‍ പല തരത്തിലുള്ള ഔഷധഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. രോഗകാരികളായ ബാക്ടീരിയ, വൈറസ്, പ്രൊട്ടോസോവ മുതലായ അണുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന പല രാസജീവ ഘടകങ്ങളും കൂണില്‍ അടങ്ങിയിട്ടു ള്ളതായി കണെ്ടത്തിയിട്ടുണ്ട്. പോളിയോ, ഇന്‍ഫ്ളുവന്‍സാ എന്നീ രോഗങ്ങള്‍ ഉണ്ടാക്കുന്ന വൈറസുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന \'ഇന്‍റര്‍ഫറോണ്‍\' എന്ന വസ്തു ശരീര കോശങ്ങളില്‍ നിര്‍മ്മിക്കുന്നതിനുള്ള കഴിവും ചിപ്പിക്കൂണ്‍ പതിവായി കഴിക്കുന്നവര്‍ക്ക് ഉണ്ടാകുന്നതായി കണ്ടുപിടിച്ചിട്ടുണ്ട്. ജപ്പാന്‍, ഇംഗ്ലണ്ട്, അമേരിക്ക മുതലായ രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ നിന്നും ചിപ്പിക്കൂണ്‍ പതിവായി ഭക്ഷിക്കുന്നവര്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യത വളരെ കുറവാണെന്ന് തെളിഞ്ഞിട്ടുണ്ട്. ചിലയിനം കൂണുകള്‍ പലതരം ഹോമിയോ മരുന്നുകള്‍ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നുണ്ട്.

കൂണ്‍ എന്ന സസ്യം

കൂണുകള്‍ സസ്യലോകത്തില്‍ കുമിള്‍ വിഭാഗത്തില്‍പ്പെടുന്ന ജീവികളാണ്. സാധാരണ സസ്യങ്ങള്‍ക്ക് പച്ചനിറം കൊടുക്കുന്ന ഹരിതകം എന്ന വര്‍ണ്ണവസ്തു ഇവയില്‍ ഇല്ലാത്തതിനാല്‍ സ്വയം ഭക്ഷണം നിര്‍മ്മിക്കുവാനുള്ള കഴിവ് ഇവയ്ക്കില്ല. അതിനാല്‍ സ്വന്തം ഭക്ഷ്യാവശ്യങ്ങള്‍ക്കായി നിര്‍ജ്ജീവ ജൈവ വസ്തുക്കളെയോ മറ്റ് സസ്യജാലങ്ങളെയോ ആശ്രയിക്കുന്നു. ജീവനുള്ള വസ്തുക്കളെ ആശ്രയിച്ചു ജീവിക്കുന്ന കുമിളുകളെ \'പാരസൈറ്റ്സ്\'  എന്നും, ചീയുന്നതും, അഴുകുന്നതുമായ ജൈവ വസ്തുക്കളെ ആശ്രയിച്ചു ജീവിക്കുന്ന കുമിളകളെ\'സാപ്രോഫൈറ്റ്സ്\' എന്നും വിളിക്കുന്നു. സാധാരണ ഗതിയില്‍ കൂണുകളെല്ലാം \"സാപ്രോഫൈറ്റ്സ്\' വിഭാഗത്തില്‍ പ്പെടുന്നവയാണ്.

കൂണുകളുടെ വളര്‍ച്ചാഘട്ടത്തെ കായിക വളര്‍ച്ചാഘട്ടം പ്രത്യുല്പാദന ഘട്ടം  എന്ന് രണ്ടായി തിരിക്കാം. കായികാ വളര്‍ച്ചാ ഘട്ടത്തില്‍ കുമിളകളുടെ അടിസ്ഥാനഘടകത്തെ \'ഹൈഫ\' എന്നു വിളിക്കുന്നു. പല ഹൈഫകള്‍ കൂടിച്ചേര്‍ന്ന് വളരുന്നതാണ് കുമിളിന്‍റെ ശരീര വസ്തു. ഇതിനെ\'മൈസീലിയം\' എന്നു പറയുന്നു. ഇവ ചില പ്രത്യേക സാഹചര്യത്തില്‍ ഒന്നിച്ചു വളര്‍ന്ന് ഗോളാകൃതിയിലുള്ള മൊട്ടുകളായി രൂപാന്തരപ്പെടുന്നു. പിന്നീട് അവ വളര്‍ന്ന് വലുതായി കൂടയുടെ രൂപത്തില്‍ വികസിക്കുന്നു. ഇത് അഗ്രഭാഗത്ത് പല വലുപ്പത്തിലും, രൂപത്തിലും, നിറത്തിലുമുള്ള വിത്തുകള്‍ അഥവാ സ്പോറുകള്‍ ഉണ്ടായി അതിനുള്ളിലാണ് വിത്തുകള്‍ ഉണ്ടാകുന്നത്. പല ആകൃതിയിലും, നിറത്തിലും, വലുപ്പത്തിലും കാണപ്പെടുന്നതായ മാംസളഭാഗമായ ഇത് കൂണ്‍ പൂക്കള്‍ അഥവാ ഫ്രൂട്ടിംഗ് ബോഡി  എന്നറിയപ്പെടുന്നു. ഇവയാണ് കൂണ്‍ എന്ന പേരില്‍ നാം കഴിക്കുന്നത്.

1. സ്പോറുകള്‍
2. മുളച്ചു വരുന്ന സ്പോറുകള്‍
3. ഹൈഫ
4. മൈസീലിയം
5. ഗോളാകൃതിയിലുള്ള മൊട്ടുകള്‍
6. വിടര്‍ന്ന കൂണ്‍
7. സ്പോര്‍ ഉല്പാദനം

കൂണിന്‍റെ വിവിധഭാഗങ്ങള്‍
കൂണിന് പ്രധാനമായും അഞ്ചു ഭാഗങ്ങളുണ്ട്.
1. കുട (ക്യാപ്പ്/പൈലിയസ്) 2. അറകള്‍/പാളികള്‍ (ഗില്ലുകള്‍) 3. മോതിര വളയം (ആനുലസ്) 4. തണ്ട് (സ്റ്റൈപ്പ്) 5. കപ്പ് (വോള്‍വ) എന്നിവയാണ്.
പൈലിയസ്/കുട
അറകള്‍/ഗില്‍സ്
അനുലസ്/മോതിരവളയം
സ്റ്റൈപ്പ്/തണ്ട്
വോള്‍വ്/കപ്പ്
ഹൈഫ/തന്തുക്കള്‍

കൂണിന്‍റെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ ഇത്രയുമാണെങ്കിലും ഈ വ്യത്യാസമനുസരിച്ച് വിവിധ ഭാഗങ്ങള്‍ക്ക് വ്യത്യസ്ത രൂപഭേദങ്ങള്‍ കാണാം.

കൂണ്‍ എന്നു പറയുന്പോള്‍ നിവര്‍ത്തിപ്പിടിച്ച ഒരു കുടയുടെ രൂപമാണ് നമ്മുടെ മനസ്സില്‍ വരുന്നത്. കൂണുകളില്‍ ഏറിയ പങ്കിനും ഇങ്ങനെ കുട രൂപമാണുള്ളത്. കുടയുടെ ആകൃതിയിലുള്ള ഈ ഭാഗത്തിനു പൈലിയസ് എന്നു പറയുന്നു. എന്നാല്‍ ചിപ്പിക്കൂണ്‍ സാധാരണയായി കുടരൂപത്തിലുള്ള ഒരു കൂണല്ല. അതിന് ഒരു ചിപ്പിയുടെആകൃതിയാണുള്ളത്. ഈ ഇനം കൂണില്‍ കുട, തണ്ട് ഇവ തമ്മില്‍ പ്രകടമായ വ്യത്യാസം കാണുകയില്ല. കുട ഏതാണ്ട് രണ്ട്-മൂന്ന് ഇഞ്ച് വിസ്താരമുള്ളതും മാംസളവുമായിരിക്കും. തണ്ട് വളരെ ചെറുതും മൂന്നിഞ്ച് വരെ നീളമുള്ളതും കുടയുടെ ഒരു വശത്തായി പിടിപ്പിച്ചിട്ടുള്ളതുമായിരിക്കും ഈ തണ്ടിനെ \'സ്റ്റെപ്പ്\' എന്നു പറയുന്നു. കുടയുടെ അടിഭാഗത്ത് ചക്രത്തിന്‍റെ തണ്ടുകള്‍ പോലെ കാണുന്ന ഭാഗത്തിന് അറകള്‍ അഥവാ പാളികള്‍ എന്നു പറയുന്നു. ഈ അറകള്‍ക്കുള്ളിലാണ് കൂണിന്‍റെ വിത്തുകള്‍ അഥവാ സ്പോറുകള്‍ ഉല്പാദിപ്പിക്കപ്പെടുന്നത്. ചിലയിനം കൂണുകളില്‍ കുടയോട് ചേര്‍ന്ന് തണ്ടില്‍ മോതിര വളയം പോലെ ഒരു ഭാഗം കാണാം. ഇതിനെ ആനൂലസ് എന്നുപറയും. വേറെ ചിലയിനം കൂണുകളില്‍ തണ്ടിന്‍റെ ചുവട്ടില്‍ ബള്‍ബിന്‍റേയോ കപ്പിന്‍റേയോ ആകൃതിയില്‍ പരുപരുത്ത വോള്‍വ എന്ന ഭാഗം കാണാം. കൂണിന്‍റെ വേര് വോള്‍വയ്ക്കു ള്ളിലൂടെ അവ വളരുന്ന മാധ്യമത്തിനുള്ളിലേക്ക് പോകുന്നു. സാധാരണഗതിയില്‍ കുടയുടെ മുകള്‍ ഭാഗം തൊലിപോലുള്ള ഒരു ആവരണം കൊണേ്ടാ ശല്‍ക്കങ്ങള്‍കൊണേ്ടാ ആവരണം ചെയ്തിരിക്കും. അത്തരം കൂണുകള്‍ സാധാരണ ഗതിയില്‍ ഭക്ഷണത്തിനായി ഈ തൊലി/ ശല്‍ക്കങ്ങള്‍ നീക്കം ചെയ്തതിനു ശേഷമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ചിപ്പിക്കൂണ്‍ ഭക്ഷണത്തിനായി ഉപയോഗിക്കുന്പോള്‍ അതിന്‍റെ ഒരു ഭാഗവും നീക്കം ചെയ്യേണ്ടതില്ല.

കൂണുകളുടെ വംശവര്‍ദ്ധനം അവ ഉല്പാദിപ്പിക്കുന്ന സ്പോറുകള്‍ വഴിയാണ്. ഇവ വായുവില്‍ക്കൂടി വ്യാപിച്ച് മണ്ണിലോ മരകൊന്പുകളിലോ മറ്റ് വസ്തുക്കളിലോ പതിയുന്നു. അനുകൂലമായ കാലാവസ്ഥയില്‍, അനുകൂലമായ വസ്തുക്കളില്‍ ഇവ മുളച്ച് തന്തുക്കള്‍ ഉണ്ടാക്കി വീണ്ടും വളരുന്നു. എന്നാല്‍ കൂണ്‍ കൃഷി ചെയ്യുന്പോള്‍ കൂണ്‍വിത്തായി ഉപയോഗിക്കുന്നത് തന്തുക്കളില്‍നിന്ന് പ്രത്യേകരീതിയില്‍ വളര്‍ത്തിയെടുക്കുന്ന\'സ്പോണ്‍\' എന്നപേരില്‍ അറിയപ്പെടുന്ന കൂണ്‍ വിത്താണ്.

കൂണിന്‍റെ വിവിധ ഇനങ്ങള്‍

ലോകത്തില്‍ ഏകദേശം രണ്ടായിരത്തോളം ഇനം കൂണുകള്‍ ഭക്ഷ്യയോഗ്യമാണെന്നു കണക്കുകള്‍ പറയുന്നു. ഇന്ത്യയില്‍ വിവിധയിനം മണ്ണുകള്‍ക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ, ഉദ്ദേശം അന്പത് ഇനം ഭഷ്യയോഗ്യമായ കൂണുകളുണ്ട്. കേരളത്തില്‍ വിവിധ പേരുകളില്‍ അറിയപ്പെടുന്ന ചിതല്‍ക്കൂണുകള്‍(ടെന്‍മിറ്റോമൈസിറ്റസ്), അരീക്കൂണ്‍, പരുക്കന്‍കൂണ്‍, പന്നിക്കൂണ്‍, ചെവിയന്‍കൂണ്‍, ഉപ്പുകൂണ്‍ മുതലായ മഴക്കാലങ്ങളില്‍ മണ്ണിലും മരക്കുറ്റികളിലും മുളച്ചു പൊങ്ങുന്ന പല ഇനം കൂണുകളും ഭക്ഷ്യയോഗ്യമായവയാണ്. എന്നാലും 20-25 ഇനങ്ങള്‍ മാത്രമേ വാണിജ്യാടിസ്ഥാനത്തില്‍ വിവിധ രാജ്യങ്ങളില്‍ കൃഷി ചെയ്യുന്നുള്ളൂ, കൃഷി ചെയ്യപ്പെടുന്ന പ്രധാന ഇനം കൂണുകളുടെ പേരു പട്ടിക 4-ല്‍ കൊടുത്തിരിക്കുന്നു.

പട്ടിക 4. കൃഷിയോഗ്യമായ കൂണ്‍ വര്‍ഗ്ഗങ്ങള്‍

ക്രമനന്പര്‍ കൂണ്‍ ഇനം (സാധാരണ പേര്)ശാസ്ത്രീയ നാമം
1 വൈറ്റ് ബട്ടന്‍ കൂണ്‍ Agaricus sp
2. ചിപ്പിക്കൂണ്‍/ ഓയ്സ്റ്റര്‍ മെഷ്റൂം Pleurotus sp
3. വയ്ക്കോല്‍ കൂണ്‍/ പാഡിസ്ട്രോ മഷ്റൂം Volvariella  / volvaceae
4. പാല്‍കൂണ്‍/ മില്‍ക്കി മഷ്റൂം Calocybe indica
5. ഷിറ്റേക്ക് മഷ്റൂം Lentinus edodes
6. വിന്‍റര്‍ മഷ്റൂം Flammulina velutipes
7. വുഡ്ഇയര്‍/ ജീവിഷ് ഇയര്‍ Auricularia polytricha
8. കോപ്രിനസ് മഷ്റൂം Coprinus comatus
9. നമേകോ മഷ്റൂം Pholiota nemeko
10. ഗാര്‍ഡന്‍ ജയന്‍റ് Stropharia ruggosannulata
11. സില്‍വര്‍ ഇയര്‍ Tremella fuciformis


ലോകത്തില്‍ മൊത്തം ഉല്പാദിപ്പിക്കുന്ന കൂണ്‍ ഇനങ്ങളില്‍ ഒന്നാം സ്ഥാനം വൈറ്റ് ബട്ടന്‍ മഷ്റൂമിനും (40%) രണ്ടാം സ്ഥാനം ചിപ്പിക്കൂണിനുമാണ് (24%).

ഇന്ത്യയില്‍ വൈറ്റ് ബട്ടണ്‍ കൂണ്‍ , ചിപ്പിക്കൂണ്‍ , വൈക്കോല്‍ കൂണ്‍ , പാല്‍ക്കൂണ്‍ എന്നീ നാലുമാണ് കൃഷി ചെയ്തുവരുന്ന പ്രാധാന ഇനങ്ങള്‍. ഈ ഇനങ്ങള്‍ വിജയകരമായി കൃഷി ചെയ്യുന്നതിനു പ്രത്യേകം മാധ്യമങ്ങളും, വ്യത്യസ്തമായ രീതികളും, നിശ്ചിത കാലാവസ്ഥയും ആവശ്യമാണ്. ഈ നാലു ഇനങ്ങള്‍ കൃഷി ചെയ്യുന്നതിന് ആവശ്യമായ സാഹചര്യങ്ങള്‍ പട്ടിക 5-ല്‍ കൊടുത്തിരിക്കുന്നു.

പട്ടിക 5. വിവിധ ഇനം കൂണുകള്‍ കൃഷി ചെയ്യാന്‍
ആവശ്യമായ സാഹചര്യങ്ങള്‍

ക്രമനന്പര്‍ കൂണ്‍ ഇനങ്ങള്‍കൃഷിയുടെ കാലയളവ് (ദിവസം) അന്തരീക്ഷ ഈര്‍പ്പം(%) കായിക വളര്‍ച്ച ചൂട് കൂണ്‍ ഉല്പാദനം
1. വൈറ്റ് ബട്ടണ്‍കൂണ്‍ 90 85-95 21-23 14-15
2. ചിപ്പിക്കൂണ്‍ 45 75-90 20-30 20-30
3. വൈക്കോല്‍ കൂണ്‍ 25 80-90 24-30 30-35
4. പാല്‍കൂണ്‍ 60 60-85 25-35 25-35

ഈ നാല് ഇനങ്ങളും കേരളത്തില്‍ കൃഷി ചെയ്യുന്നുണെ്ടങ്കിലും വൈറ്റ് ബട്ടണ്‍ മഷ്റും കൃഷി ചെയ്യണമെങ്കില്‍ കൂണ്‍ ഉല്പാദന സമയത്തുള്ള ചൂട് 14-15 സെല്‍ഷ്യസ്സ് ആയി നിയന്ത്രിക്കണം ഇതിന് വന്‍ മുതല്‍മുടക്ക് വേണ്ടതുകൊണ്ട് സാധാരണ കര്‍ഷകര്‍ക്ക് ഇത് കൃഷി ചെയ്യുവാന്‍ സാധിക്കുകയില്ല. കേരളത്തില്‍ രണ്ട് വന്‍കിട കന്പനികള്‍ (റ്റാറ്റാ റ്റീ കന്പിനി, വൈകുണ്ഡം മഷ്റും ഫാം) വൈറ്റ് ബട്ടണ്‍ മഷ്റും കൃഷി ചെയ്യുന്നുണ്ട്. ചിപ്പിക്കൂണ്‍, വൈക്കോല്‍ കൂണ്‍, പാല്‍ക്കൂണ്‍ എന്നീ ഇനങ്ങള്‍ കേരളത്തിലെ കാലാവസ്ഥയ്ക്കു കൃഷി ചെയ്യുവാന്‍ യോജിച്ചതെങ്കിലും ഉല്പാദനക്ഷമത വയ്ക്കോല്‍ കൂണിന് വളരെ കുറവാണ് (10%). ചിപ്പിക്കൂണിന് 50-100% ഉല്പാദനക്ഷമതയുണ്ട്. പാല്‍ക്കൂണ്‍ കൃഷി ഇന്ത്യയിലധികം പ്രചരിച്ചിട്ടില്ല. എന്നാല്‍ ചിപ്പിക്കൂണ്‍ പോലെ പാല്‍ക്കൂണും കേരളത്തില്‍ വിജയകരമായി കൃഷി ചെയ്യുവാന്‍ സാധിക്കും എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ഇന്നു കേരളത്തിലെ ഏത് കാലാവസ്ഥയിലും വളരെ ലാഭകരമായി കൃഷി ചെയ്യുവാന്‍ പറ്റിയ ഇനം ചിപ്പിക്കൂണാണ്. കഴിഞ്ഞ ഒരു ദശാബ്ദമായി ഇന്ത്യയില്‍ ചിപ്പിക്കൂണ്‍ കൃഷി വളരെയധികം വ്യാപിച്ചിട്ടുണ്ട്

5.ചിപ്പിക്കൂണ്‍ ഇനങ്ങള്‍

പ്ലൂറോട്ടസ്  ജനുസില്‍പെട്ട ഇനം കൂണുകള്‍ ചിപ്പിക്കൂണുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഇത്തരം കൂണുകള്‍ക്ക് ചിപ്പിയുടെ ആകൃതിയുള്ളതുകൊണ്ടാണ് ഇവ ചിപ്പിക്കൂണുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ ഇനത്തിന്‍റെ കൂടെ ഒരു പ്രത്യേക രീതിയിലാണ് തണ്ടുമായി ഘടിപ്പിച്ചിരിക്കുന്പോള്‍, ചിപ്പിക്കൂണില്‍ ഒരു വശത്തായിട്ടാണ് തണ്ടിന്‍റെ തുടക്കം. ഈ കൂണുകള്‍ സാധാരണയായി, ഉണങ്ങുന്നതും ചീയുന്നതുമായ, തടികളിലും മരക്കുറ്റുകളിലും വളരുന്ന ഇനം കൂണുകളാണ്. പ്ലൂറോട്ടസ് ജനുസില്‍ ഏകദേശം നാല്പതോളം സ്പീഷിസുകള്‍ ഉണ്ട്. ഇവയെല്ലാം ഭക്ഷ്യയോഗ്യമല്ല. വളരെ മാംസളമായതും എന്നാല്‍ ദൃഢതയുള്ളതുമായ ഏകദേശം 14 സ്പീഷിസുകള്‍ മാത്രമാണ് ഭക്ഷ്യയോഗ്യമായിട്ടുള്ളത്. മറ്റുള്ളവ വളരെ കട്ടിയുള്ളതും തോലുപോലുള്ളതുംആയിരിക്കും. അത്തരം ഇനങ്ങള്‍ വിഷമില്ലാത്തവയാണെങ്കിലും ഭക്ഷ്യയോഗ്യമല്ല.

ഇന്ന് കൃഷിചെയ്യപ്പെടുന്ന പ്രധാന ചിപ്പിക്കൂണ്‍ സ്പൂഷിസുകള്‍ താഴെ കൊടുത്തിരിക്കുന്നു.

1. പ്ലൂറോട്ടസ് സോജര്‍കാജു 
2. പ്ലൂറോട്ടസ് സിട്രിനോപൈലിയേറ്റസ്  
3. പ്ലൂറോട്ടസ് ജമാര്‍  
4. പ്ലൂറോട്ടസ് കോര്‍ണുകോപ്പിയേ 
5. പ്ലൂറോട്ടസ് ഓസ്ട്രയേറ്റസ് 
6. പ്ലൂറോട്ടസ് ഫ്ളാബല്ലേറ്റസ്  
7. പ്ലൂറോട്ടസ് പെറ്റലോയ്ടസ്  
8. പ്ലൂറോട്ടസ് പ്ലാറ്റിപ്പസ്  
9. പ്ലൂറോട്ടസ് ഇയസ് 
10. പ്ലൂറോട്ടസ് ഫ്ളോറിഡാ 
11. പ്ലൂറോട്ടസ് സാപ്പിഡസ് 
12. പ്ലൂറോട്ടസ് ഒപന്‍ഷിയ
13. പ്ലൂറോട്ടസ് എരിഞ്ചി 
14. പ്ലൂറോട്ടസ് ഡിസ്റ്റിഡിയോസിസ്

ഈ ഇനങ്ങളെല്ലാം തന്നെ വളരെ ദൃഢവും ഇറച്ചിക്കു തുല്യമായ കട്ടിയും രുചിയും, മണവും ഉള്ളവയാണ്.

പ്ലൂറോട്ടസ് സോജര്‍കാജു

ഈ കൂണ്‍ എം-2 എന്ന പേരിലും അറിയപ്പെടുന്നു. കേരളത്തില്‍ ആദ്യമായി കൃഷി ചെയ്ത കൂണിനമാണിത്. ഇളം ചാരനിറം കലര്‍ന്ന വെള്ള നിറമുള്ള ഇത്തരം കൂണുകള്‍ മൃദുത്വമേറിയതും വളരെ രുചിയുള്ളതുമാണ്. ഇവ കൃഷി ചെയ്യുന്പോള്‍ വിളവ് കിട്ടാന്‍ 18-22 ദിവസം വേണ്ടിവരും. ഇതിന്‍റെ വിളവും കൂടുതലാണ്. 800 ഗ്രാം മുതല്‍ 1കിലോഗ്രാം വരെ കൂണുകള്‍ 750 ഗ്രാം വൈക്കോല്‍ തടത്തില്‍ നിന്നും കിട്ടുന്നതാണ്. കേരളത്തിലെ കാലാവസ്ഥയില്‍ എല്ലാ സ്ഥലത്തും എല്ലാ സമയത്തും കൃഷി ചെയ്യുവാന്‍ പറ്റിയ ഇനമാണിത്.

പ്ലൂറോട്ടസ് സിട്രിനോപൈലിയേറ്റസ്.

സി.ഒ.1  എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഇനം കൂണുകള്‍ തൂവെള്ള നിറമുള്ളതും മൃദുത്വമുള്ളതുമാണ്. ഈ ഇനം കൃഷിചെയ്യുന്പോള്‍ 15-17 ദിവസങ്ങളില്‍ വിളവ് കിട്ടിത്തുടങ്ങും. വിളവെടുപ്പിന്‍റെ കാര്യത്തില്‍ ഈ ഇനം സോജര്‍ കാജുവിനോടൊപ്പം നില്‍ക്കുന്നു.

പ്ലൂറോട്ടസ് ജനാര്‍

നല്ല മൃദുത്വവും കനവുമുള്ള ഈ കൂണുകള്‍ക്ക് വെളുത്ത നിറമാണ്. കൃഷിക്കുള്ള കാലയളവ് മറ്റിനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ് എന്നത് ഇതിന്‍റെയൊരു നല്ല ഗുണമാണ്. 10-12 ദിവസമാകുന്പോള്‍ വിളവ് കിട്ടിത്തുടങ്ങും. ഒരു തടത്തില്‍ നിന്നും ഏകദേശം ഒരു കിലോഗ്രാം വിളവ് കിട്ടും.

പ്ലൂറോട്ടസ് ഓയ്ട്രയേറ്റസ്

വളരെ തണുത്ത കാലവസ്ഥ ഇഷ്ടപ്പെടുന്ന ഈ കൂണിനം ഹൈറേഞ്ച് പ്രദേശത്തിന് പറ്റിയയിനമാണ്. ചാരനിറം കലര്‍ന്ന വയലറ്റ് നിറമുള്ള ഇത്തരം കൂണ്‍ കൃഷി ചെയ്യുന്പോള്‍ വിളവെടുപ്പ് തുടങ്ങാന്‍ 18-20 ദിവസമെടുക്കും. സാധാരണ കാലാവസ്ഥയില്‍ വളരെക്കുറച്ച് വിളവു മാത്രമേ ഈ ഇനത്തില്‍ നിന്നും കിട്ടുകയുള്ളു.

പ്ലൂറോട്ടസ് ഫ്ളാബല്ലേറ്റസ്

നല്ല വെളുത്ത നിറമുള്ള ഈ ഇനം കൂണുകളില്‍ നിന്ന് വിളവു കിട്ടാന്‍ 16-18ദിവസം വേണ്ടി വരും. താരതമ്യേന വിളവു കുറഞ്ഞ ഈ ഇനത്തില്‍ നിന്നും 400-500ഗ്രാം വരെ കൂണ്‍ ഒരു തടത്തില്‍ നിന്നും കിട്ടുന്നതാണ്.

പ്ലൂറോട്ടസ് പ്ലാറ്റിപ്പസ്

നല്ല വെളുത്ത നിറവും മൃദുത്വവും സാമാന്യം കട്ടിയേറിയതുമാണ് ഈയിനം കൂണ്‍. ഒരു തടത്തില്‍ നിന്നും 500-600 ഗ്രാം വരെ വിളവ് കിട്ടുന്ന ഈ ഇനം കൃഷി ചെയ്യുന്പോള്‍ വിളവെടുക്കുവാന്‍ 12-14 ദിവസം വേണ്ടി വരും.

പ്ലൂറോട്ടസ് ഇയസ്.

പിങ്ക് നിറമുള്ളതും നല്ല വലുപ്പമുള്ളതും കനമേറിയതുമായ ഈ കൂണിനം എ.പി.കെ-1  എന്ന പേരില്‍ അറിയപ്പെടുന്നു. ഇതിന് മറ്റ് ചിപ്പിക്കൂണ്‍ ഇനങ്ങളേക്കാള്‍ നാര് കൂടുതലായതു കൊണ്ട് എളുപ്പത്തില്‍ ചീത്തയാകുകയില്ല.സാധാരണ മുറിയിലെ ഊഷ്മാവില്‍ രണ്ടു മൂന്നു ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കുകയും ചെയ്യാം. 12-13 ദിവസങ്ങളില്‍ വിളവെടുപ്പു നടത്താം. 750-850 ഗ്രാം കൂണുകള്‍ വരെ ഒരു തടത്തില്‍ നിന്ന് ലഭിക്കും.

പ്ലൂറോട്ടസ് ഫ്ളോറിഡ

നല്ല വലുപ്പവും മൃദുത്വവും വെളുത്ത നിറമുള്ളവയുമാണ് ഇത്തരം കൂണുകള്‍. മറ്റു കൂണിനങ്ങളെ അപേക്ഷിച്ച് നല്ല തണുത്ത കാലാവസ്ഥയാണ് ഈ കൂണുകള്‍ക്കിഷ്ടം. ഈ ഇനം കൃഷി ചെയ്യുന്പോള്‍ വിളവെടുപ്പ് തുടങ്ങാന്‍ 18-20 ദിവസം വേണം. ഒരു തടത്തില്‍ നിന്നും 750-900 ഗ്രാം വരെ വിളവ് ലഭിക്കും.

അനന്തന്‍

ഇത് ഒരു സങ്കരയിനം കൂണാണ്. കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്ന് ഉരിത്തിരിച്ചെടുത്ത ഈ ഇനത്തിന് ഫോറിഡുകള്‍, വണ്ടുകള്‍ എന്നീ കീടങ്ങള്‍ക്കും ട്രൈക്കോര്‍മ രോഗത്തിനും പ്രതിരോധ ശക്തിയുണ്ട്. വെളുത്ത നിറമുള്ള ഈ ഇനം കൂണുകള്‍ ചുരുങ്ങിയ കാലയളവില്‍ (10-11 ദിവസം) വിളവ് ലഭിക്കുന്നതാണ്.

മേല്‍പ്പറഞ്ഞ ഇനങ്ങളില്‍ സോജര്‍ കാജു, (എം-2), സിട്രിനോപൈലിയേറ്റസ് (സി.ഒ-1), ഇയസ് (എ.പി.കെ-1), ഫ്ളോറിഡ, അനന്തന്‍ എന്നീ ഇനങ്ങളാണ് ഇപ്പോള്‍ കേരളത്തിലും ദക്ഷിണ്യേയിലും വാണിജ്യാടിസ്ഥാനത്തില്‍ കൃഷിക്കായി ഉപയോഗിക്കുന്നത്. കാര്‍ഷിക വിളകളെപ്പോലെ കൂണ്‍ കൃഷിയിലും വിവിധയിനങ്ങള്‍ കൃഷി ചെയ്യുന്നത് വിളവ് കൂട്ടുന്നതിനും രോഗ, കീട ബാധ കുറയ്ക്കുന്നതിനും സഹായിക്കും.

6.കൂണ്‍ ശാലയുടെ നിര്‍മ്മാണം.

കൂണ്‍ കൃഷിയില്‍ നല്ലവിളവ് കിട്ടുന്നതിന്, കുറഞ്ഞ സൂര്യപ്രകാശവും കുറഞ്ഞ ചൂടും നല്ല ഈര്‍പ്പമുള്ള അന്തരീക്ഷവും നല്ല വായുസഞ്ചാരവും ആവശ്യമുളാണ്. ഗാര്‍ഹികാവശ്യ ത്തിനു മാത്രം കൂണ്‍കൃഷി ചെയ്യുകയാണെങ്കില്‍ ബെഡ്ഡുകള്‍ തയ്യാറാക്കി നേരിട്ട് സൂര്യപ്രകാശം പതിക്കാത്ത, വീടിന്‍റെ വരാന്തയിലോ മറ്റോ സൂക്ഷിക്കാവുന്നതാണ്. എന്നാല്‍ വ്യാവസായികാടിസ്ഥാനത്തില്‍ ചിപ്പിക്കൂണ്‍ കൃഷി ചെയ്യുന്പോള്‍ അതിനായി ഒരു കൂണ്‍ ശാല  ഉണ്ടാക്കേണ്ടത് ആവശ്യമാണ്. ഇത് കൂണ്‍ വളര്‍ച്ചയ്ക്ക് ആവശ്യമായ ചൂടും അന്തരീക്ഷ ഈര്‍പ്പവും നിയന്ത്രിക്കുവാന്‍ സഹായിക്കും.

കൂണിന്‍റെ വളര്‍ച്ചയെ അടിസ്ഥാനമാക്കി കൂണ്‍ കൃഷിയെ രണ്ട് ഘട്ടമായി തിരിക്കാം.

1. കായിക വളര്‍ച്ചാ ഘട്ടം 
2. കൂണ്‍ ഉത്പാദന ഘട്ടം

ഈ രണ്ട് ഘട്ടത്തിനും ആവശ്യമായ ചൂടും അന്തരീക്ഷ ഈര്‍പ്പവും വ്യത്യസ്തമാകയാല്‍ കൂണ്‍ ശാലയില്‍ രണ്ട് മുറികള്‍ വേണം. ഒരു മുറി കായിക വളര്‍ച്ചാ മുറി അഥവാ സ്പോണ്‍ റണ്ണിംഗ് റൂം മറ്റൊരു കൂണ്‍ ഉത്പാദന മുറി അഥവാ വിളവെടുപ്പു മുറി. അഥവാ ക്രോപ്പിംഗ് റൂം  സ്ഥലം കൂടുതല്‍ ഉണെ്ടങ്കില്‍ രണ്ടാം വിളവെടുപ്പു മുറിയും ഭാഗീകമായി കേടുവന്ന ബെഡ്ഡുകള്‍ സൂക്ഷിക്കുവാന്‍ ഒരു സിക് മുറിയും ഉള്ളത് നല്ലതാണ്.

സ്ഥലം തിരിഞ്ഞെടുക്കല്‍
നേരിട്ടു സുര്യപ്രകാശം ഏല്‍ക്കാത്ത സ്ഥലം തിരഞ്ഞെടുത്താല്‍ ശാലയിലെ ചൂട് വളരെയധികം കുറയ്ക്കുവാന്‍ സാധിക്കും. അതുപോലെ ശാലകള്‍ കിഴക്കു പടിഞ്ഞാറായി പണിയുന്നതു ചൂടു കുറയ്ക്കുവാന്‍ സഹായിക്കും. കാലിത്തൊഴുത്തുകള്‍, കന്പോസ്റ്റു കുഴികള്‍ തുടങ്ങിയവയുടെ അടുത്തായി ശാലകള്‍ നിര്‍മ്മിക്കരുത്. ശുദ്ധ ജലത്തിനേറെ ലഭ്യതയും കണക്കിലെടുക്കണം.

ശാലയുടെ വിസ്തീര്‍ണ്ണം

ശരാശരി പ്രതിദിന ഉല്‍പാദനത്തെ അടിസ്ഥാനമാക്കി ശാലകള്‍ക്കു വലുപ്പം നിശ്ചയിക്കാം. പ്രതിദിന ഉല്‍പാദനം അടിസ്ഥാനമാക്കിയുള്ള ശാലയുടെ വിസ്തീര്‍ണ്ണം താഴെ കൊടുത്തിട്ടുണ്ട്.

പ്രതീക്ഷിക്കുന്ന പ്രതിദിന ഉല്‍പാദനം വിസ്തീര്‍ണ്ണം.
സ്പോണ്‍ റണ്ണിഗ് മുറി
ക്രോപ്പിംഗ് മുറി
1 4*2 =8 4*2 =8
5 13.5*8 = 40.5 13.5*8 = 40.5
20 27*6 = 162 27*6 = 162


ഹൈറേഞ്ച് പോലെ തണുത്ത കാലാവസ്ഥ ഉള്ള സ്ഥലങ്ങളില്‍ ഇത്രയും വിസ്തീര്‍ണ്ണമുള്ള കൂണ്‍ ശാലകളില്‍ ഇരട്ടിയിലധികം കൂണ്‍ വീതം പ്രതിദിനം ഉല്‍പ്പാദിപ്പിക്കുവാന്‍ സാധിക്കും.

ശാല നിര്‍മ്മാണം.

ഏറ്റവും കുറഞ്ഞ മുതല്‍ മുടക്കില്‍ ഈടു നില്‍ക്കുന്ന കൂണ്‍ ശാലകള്‍ നിര്‍മ്മിക്കുവാന്‍ ശ്രമിക്കണം. ഇതിനായി അതാതു സ്ഥലത്തെ കാലാവസ്ഥയ്ക്കനുസരിച്ച് മേല്‍ക്കൂര ഉണ്ടാക്കുവാനായി തെങ്ങോല, പനയോല, പുരമേയുന്ന പുല്ല്, ആസ്ഫോള്‍ട്ടിക് ഷീറ്റ് എന്നിവ ഉപയോഗിക്കാം. ആസ്ബസ്റ്റോസ്, കോണ്‍ക്രീറ്റ് മുതലായവ മേല്‍ക്കൂരയായി ഉപയോഗിച്ചാല്‍ കൂണ്‍ ശാലയ്ക്കൂള്ളില്‍ ചൂടു കൂടുതലായി അനുഭവപ്പെടും. അതിനാല്‍ ചൂടു കുറവായ ഹൈറേഞ്ചു പോലുള്ള പ്രദേശങ്ങളില്‍ മാത്രമേ ഇത്തരം മേല്‍ക്കൂര ഉപയോഗിക്കാവൂ.

തറനിരപ്പില്‍ നിന്നും 60 സെ.മി ഉയരത്തില്‍ ഒറ്റ ഇഷ്ടിക കനത്തില്‍ അരഭിത്തി കെട്ടണം. അതിനു മുകളില്‍ 2 മീറ്റര്‍ ഉയരത്തില്‍ തൂണുകള്‍ നാട്ടി ഓല കൊണേ്ടാ മറ്റോ കെട്ടണം. ഇതു ചൂടു ക്രമീകരിക്കുവാവും, സൂര്യ പ്രകാശം തടയുവാനും വായു സഞ്ചാരം കിട്ടുവാനും സഹായിക്കും. അര ഭിത്തിയുടെ മുകളില്‍ ഫ്രെയിമുകള്‍ നാട്ടി ഇരുന്പു വല പിടിപ്പിച്ച് അതിന്‍റെ ചുറ്റും ഓലകെട്ടി മറച്ചാല്‍ എലി തുടങ്ങിയ ജീവികളുടെ ശല്യം ഒഴിവാക്കാന്‍ സഹായിക്കും. മേല്‍ക്കൂരയ്ക്ക് ഉദ്ദേശം നാലുമീറ്റര്‍ ഉയരം വേണം. അതിനു താഴെ ഒരു വ്യാജക്കൂരയും (ഫാള്‍സ് സീലിംഗ്) ഉണ്ടാക്കിയാല്‍ ഊഷ്മാവ് ക്രമീകരിക്കുന്നത് എളുപ്പമാണ്. ചൂടു ക്രമീകരിക്കുന്നതിനു ശാലയുടെ മേല്‍ക്കൂരയ്ക്കു ഓലയാണ് നല്ലത്. എന്നാല്‍ നല്ല മഴ കിട്ടുന്ന സ്ഥലങ്ങളില്‍ ഓല മേച്ചിലിന്‍റെ നിലനില്‍പ്പ് കുറവായതിനാല്‍ ആസ്ഫോള്‍ട്ടിക്ക് ഷീറ്റ് ഉപയോഗിക്കുന്നത് നല്ലതാണ്. ശാലയ്ക്കുള്ളില്‍ പ്രവേശിക്കുന്നതിനായി 2ഃ0.75 മീറ്റര്‍ വലുപ്പത്തില്‍ വാതിലുണ്ടാക്കണം.

കൂണ്‍ ശാലയുടെ ഭിത്തി ഇഷ്ടിക കൊണ്ടു കെട്ടിടതാണെങ്കില്‍ നല്ല വായു സഞ്ചാരത്തിനായി മുറിയുടെ വലുപ്പമനുസരിച്ച് എതിര്‍ ദിശകളില്‍ വെന്‍റിലേറ്ററുകളും/ജനാലകളും (0.6ഃ0.3 ാ) എസ്ക്ഹോസ്റ്റ് ഫാനുകളും പിടിപ്പിക്കണം. ഒരു മുറിക്ക് ഏറ്റവും കുറഞ്ഞത് രണ്ട് ഫാനുകള്‍ ആകാം. ഒരു ഫാന്‍ ഭിത്തിയില്‍ 7-8 അടി ഉയരത്തിലും, വേറൊരെണ്ണം ഭിത്തിയില്‍ മൂന്നടി ഉയരത്തിലും മുറിക്കുള്ളിലേക്ക് വായു കടക്കത്തക്കവണ്ണം തിരിച്ച് പിടിപ്പിക്കണം.

കൂണ്‍ ശാലകളുടെ തറയില്‍ 10 സെ.മി. ഘനത്തില്‍ ആറ്റുമണല്‍ വിരിച്ച് നനച്ചു കൊടു ക്കുന്നത് മുറികളില്‍ ഈര്‍പ്പം നിലനിര്‍ത്താനും ചൂടുകുറയ്ക്കാനും സഹായിക്കും.സിമന്‍റ് ചെയ്ത തറയാണെങ്കില്‍ മുറിയില്‍ മൂന്ന് സെ.മീ. ഘനത്തില്‍ വെള്ളം കെട്ടിനിര്‍ത്തിയും ഈര്‍പ്പം നില നിര്‍ത്താം.

കൂണ്‍ ശാലയുടെ സ്പോണ്‍റണ്ണിംഗ് മുറിയില്‍ സൂര്യപ്രകാശം ഒട്ടുംതന്നെ ആവശ്യമില്ല. എന്നാല്‍ ഈ മുറിയില്‍ നല്ല വായുസഞ്ചാരം ആവശ്യമാണ്. ക്രോപ്പിംഗ് മുറിയിലും നേരിട്ടു സൂര്യപ്രകാശം പതിക്കാന്‍ പാടില്ല. കൂടുതല്‍ സൂര്യപ്രകാശം ഏറ്റാല്‍ കൂണുകള്‍ക്കു നിറമാറ്റം ഉണ്ടാകും. വെളുത്ത നിറമുള്ള കൂണുകള്‍ ഇളം ചാരനിറവും, ഇളം ചാരനിറമുള്ള കൂണുകള്‍ കടുംചാരനിറവുമാകും. എന്നാല്‍ അവ ഭക്ഷിക്കുന്നതുകൊണ്ട് യാതൊരുദോഷവും ഇല്ല.

ക്രോപ്പിംഗ് മുറിയില്‍ കൂടുതള്‍ വായുസഞ്ചാരം വേണം. ഒരവസരത്തിലും കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ സാന്ദ്രത 30 ശതമാനത്തില്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം. കൂടിയാല്‍ അത് കൂണ്‍ ഉല്പാദനത്തെ സാരമായി ബാധിക്കും. ഇത് ഒഴിവാക്കുന്നതിനു വേണ്ടി വായു സഞ്ചാരം ഉറപ്പാക്കണം. സ്പോണ്‍ വളര്‍ച്ചാ മുറിയേക്കാള്‍ ചൂടു കുറവുള്ളവയായിരിക്കണം ഉല്പാദനമുറി.
ബഹുനില തട്ടുകളുള്ള ഷെല്‍ഫുകള്‍ ഉണ്ടാക്കി കൂണ്‍ബെഡ്ഡുകള്‍ അതില്‍ അടുക്കി വെയ്ക്കുന്നത് സ്ഥലം ലാഭിക്കാന്‍ സഹായിക്കും. തടികൊണ്ടുള്ള ഷെല്‍ഫുകളാണെങ്കില്‍ പെയിന്‍റു ചെയ്തിരിക്കണം അല്ലെങ്കില്‍ ബെഡ്ഡുകള്‍ നനയ്ക്കുന്പോള്‍ വെള്ളം വീണ് തടി പെട്ടെന്ന് ദ്രവിച്ചുപോകും.

ഷെല്‍ഫുകള്‍ക്കു പകരമായി ചെലവു കുറഞ്ഞ വേറൊരു മാര്‍ഗ്ഗവും ചെയ്യാം. തടികൊണേ്ടാ കന്വികൊണേ്ടാ ഉള്ള തൂണുകള്‍ തറയില്‍ കുഴിച്ചിട്ട് രണ്ട് തൂണിനു കുറുകെ വേറൊരു തടിയോ കന്പിയോ പിടിപ്പിച്ച് അതില്‍ ചെറിയ കൊളുത്തുകള്‍ 60 സെ.മീ. അകലത്തില്‍ പിടിപ്പിച്ച് ബെഡ്ഡുകള്‍ അതില്‍ തൂക്കിയിടാം. കുറുകെ പിടിപ്പിച്ചാല്‍ തടികള്‍/കന്പികള്‍ രണ്ട് തട്ടുകളായി 1 മീറ്റര്‍ ഇടവെളിയില്‍ പിടിപ്പിച്ചാല്‍ കൂടുതല്‍ ബെഡ്ഡുകള്‍ തൂക്കിയിടാന്‍ സാധിക്കും ഈ രീതിയില്‍ ചെലവു കുറയുന്നതോടൊപ്പം നല്ല വായുസഞ്ചാരം കിട്ടും.

7.കൃഷി രീതികള്‍

മാധ്യമം
ചിപ്പിക്കൂണ്‍ കൃഷിക്ക് സാധാരണയായി ഉപയോഗിച്ച് വരുന്ന മാധ്യമം വൈക്കോലാണ്. എന്നാല്‍ സെല്ലുലോസും, ലിഗ്നിനും കൂടുതല്‍ അടങ്ങിയിരിക്കുന്ന മറ്റു മാധ്യമങ്ങളും ചിപ്പിക്കൂണ്‍ കൃഷിക്ക് വേണ്ടി ഉപയോഗിക്കാം. മറ്റുകൃഷികളില്‍ നിന്നു ലഭിക്കുന്ന ഉപവസ്തുക്കളായ കരുന്പിന്‍ ചണ്ടി, കമുകിന്‍ പാള, ഉണങ്ങിയ അടയ്ക്കാത്തോട്, തെങ്ങിന്‍റെ കൊതുന്പ്, തെങ്ങിന്‍ കുലയുടെ അവശിഷ്ടങ്ങള്‍, ഓല, മടല്‍, കെടച്ചില്‍, കൈതയുടെ ഉണങ്ങിയ ഇലകള്‍ പുല്ല്, ഉണങ്ങിയ ഇലകള്‍ പുല്ല്, ഉണിങ്ങിയ വാഴത്തട, അറക്കപ്പൊടി, എണ്ണപ്പനയുടെ ചണ്ടി മുതലായവ കൂണ്‍ കൃഷിക്ക് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ കൂടുതലായി ഉപയോഗിക്കുന്നത് വൈക്കോല്‍ ആണ്.

നല്ല ആദായകരമായ വിളവ് ലഭിക്കുന്നതിനു നല്ല വൈക്കോല്‍ വേണം ഉപയോഗി ക്കുവാന്‍. ഒരു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വൈക്കോല്‍ ഉപയോഗിക്കരുത്, സ്വര്‍ണ്ണ നിറമുള്ള വൈക്കോല്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ വിളവ് ലഭിക്കും.

കൂണ്‍വിത്ത്.

കൂണ്‍ കൃഷിക്കാവശ്യമായ വിത്ത് \'സ്പോണ്‍\'  എന്ന പേരിലറിയപ്പെടുന്നു. ശാസ്ത്രീയ രീതിയില്‍ പ്രത്യേകം തയ്യാറാക്കിയ ധാന്യങ്ങള്‍ മാധ്യമമായി ഉപയോഗിച്ച് കുപ്പികളിലോ പായ്ക്കറ്റുകളിലോ വളര്‍ത്തിയെടുത്ത കൂണിന്‍റെ തന്തുക്കളാണ് സ്പോണ്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.
അണുനശീകരണം
ആദ്യമായി കൂണ്‍ കൃഷിക്ക് ഉപയോഗിക്കുന്ന വൈക്കോല്‍ അണുനശീകരണം ചെയ്യണം. ഇത് രണ്ടു രീതിയില്‍ ചെയ്യാവുന്നതാണ്.
1. ആവിയില്‍ പുഴുങ്ങി അണു നശീകരണം ചെയ്യല്‍  
2. രാസവസ്തുക്കള്‍ ഉപയോഗിച്ച് അണു നശീകരണം ചെയ്യല്‍

1. ആവിയില്‍ പുഴുങ്ങി അണുനശീകരണം ചെയ്യല്‍

വൈക്കോല്‍ 12-16 മണിക്കൂര്‍ സമയം വെള്ളത്തില്‍ നല്ലതായി കുതിര്‍ക്കാന്‍ വയ്ക്കണം. വൈക്കോല്‍ 5-10 സെ.മീറ്റര്‍ നീളത്തില്‍ ചെറിയ കഷണങ്ങളായി മുറിച്ചെടുത്തും കുതിര്‍ക്കാന്‍ വയ്ക്കാം. കുതിര്‍ക്കുന്നതിനായി ഉപയോഗിക്കുന്ന വെള്ളം ശുദ്ധമായിരിക്കണം. വെള്ളത്തിന് അമ്ലത്വമുണെ്ടങ്കില്‍ ഒരുലിറ്റര്‍ വെള്ളത്തില്‍ 5-8 ഗ്രാം വരെ കുമ്മായം ചേര്‍ക്കാവുന്നതാണ്. വൈക്കോല്‍ വെള്ളത്തില്‍ കുതിര്‍ത്തതിനുശേഷം45 മിനിറ്റ് സമയം തിളയ്ക്കുന്ന വെള്ളത്തിലോ ആവിയ്ക്കു വെച്ചോ പുഴുങ്ങിയെടുക്കണം.ആവിയില്‍ പുഴുങ്ങിയെടുക്കുന്നതിനായി ഒരു പാത്രത്തില്‍ അല്പം വെള്ളമെടുത്ത് അതില്‍ നാലോ അഞ്ചോ ചിരട്ടകളോ മൂന്നുനാലിഞ്ചു ഘനമുള്ള തടിക്കട്ടകളോ ഇടണം.അതിനുമുകളിലായി വെള്ളത്തില്‍ കുതിര്‍ത്ത വൈക്കോല്‍ വെച്ച് പിന്നീട് ചൂടാക്കണം. ആവി വരുവാന്‍ തുടങ്ങുന്പോള്‍ പാത്രം നന്നായി മൂടി വയ്ക്കണം. ഇങ്ങനെ 45 മിനിറ്റ് സമയം വൈക്കോല്‍ പുഴുങ്ങണം. പുഴുങ്ങിയ വൈക്കോല്‍ പുറത്തെടുത്ത് അധികജലം വാര്‍ന്നു പോകുന്നതിനു തണുക്കുന്നതിനും വയ്ക്കണം.

ബെഡ്ഡ് തയ്യാറാക്കല്‍.

പോളിത്തീന്‍ കവറില്‍ വൈക്കോലും കൂണ്‍വിത്തും ഒന്നിടവിട്ട് നിറച്ച് തയ്യാറാക്കിയെടുക്കുന്നതാണ് ബെഡ് എന്നപേരില്‍ അറിയപ്പെടുന്നത്. ബെഡ്ഡു തയ്യാറാക്കുന്നതിന് 60 സെ.മീ. നീളവും 35 സെ.മീ വീതിയും 150-200 ഗേജ് കട്ടിയുമുള്ള പോളിത്തീന്‍ കവറുകളോ ട്യൂബുകളോ ആണ് സാധാരണയായി ഉപയോഗിക്കുന്നത്. ഇത്രയും വലുപ്പമുള്ള ഒരു കവറില്‍ കൃഷിചെയ്യുന്നതിനായി ഏകദേശം ഒരു കിലോഗ്രാം ഉണങ്ങിയ വൈക്കോലും അരക്കുപ്പി/ പായ്ക്കറ്റ് (125 ഗ്രാം) കൂണ്‍ വിത്തും ആവശ്യമാണ്.
ബെഡ്ഡ് തയ്യാറാക്കുന്നതിനു മുന്‍പ് ഇതിനായി ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും കൈകളും ഡെറ്റോള്‍ ഉപയോഗിച്ച് കഴുകണം. കുപ്പിയിലോ പായ്ക്കറ്റിലോ ഇരിക്കുന്ന കൂണ്‍ വിത്തുകളെ പുറത്തെടുത്ത് പകര്‍ത്തിയിടാനായി ഒരു ട്രേയും കനം കുറഞ്ഞ കന്പിയും, ഡെറ്റോളോ സ്പിരിറ്റോ ഉപയോഗിച്ച് കഴുകിയെടുക്കണം. വിത്ത് കുപ്പിയിലിരുന്ന് പുറത്തെടുക്കുന്പോള്‍, കട്ടി പിടിച്ചിട്ടുണ്ടെങ്കില്‍, കൈകൊണ്ട് പൊടിച്ച് ഉപയോഗിക്കണം.

ബെഡ്ഡ് തയ്യാറാക്കുന്നതിന് അണു നശീകരണം ചെയ്ത വൈക്കോല്‍ മുറിച്ച് കഷണങ്ങളായിട്ടോ 15 സെ.മീ. വ്യാസമുള്ള ചെറിയ ചുമ്മാടുകളാക്കിയ അട്ടിയായോ പോളിത്തിന്‍ കവറില്‍ 5 സെ.മീ ഘനത്തില്‍ നിറയ്ക്കണം. അതില്‍ ഏകദേശം 10-15 ഗ്രാം (ഒരു പിടി) കൂണ്‍ വിത്ത് വൈക്കോലിനു മുകളില്‍ വൃത്താകൃതിയില്‍ പോളിത്തീന്‍ കവറിന്‍റെ അരികിലൂടെ ഇടണം. വീണ്ടും വൈക്കോല്‍ നിറയ്ക്കുകയും വിത്ത് ഇടുകയും ചെയ്യണം. വൈക്കോല്‍ നിറയ്ക്കുന്പോള്‍ ഇടയ്ക്ക് വിടവില്ലാതെ കൈ കൊണ്ട് ബെഡ്ഡുകള്‍ നല്ലതുപോലെ അമര്‍ത്തി കൊടുത്ത് ഓരോ അട്ടിയും നിറയ്ക്കണം. ഇങ്ങനെ അവസാനത്തെ അട്ടി നിറച്ചശേഷം കൂണ്‍ വിത്തിട്ട് പോളിത്തീന്‍ കവറിന്‍റെ തുറന്ന ഭാഗം മൂടി നൂല്‍ കൊണ്ട് നന്നായി കെട്ടി കൂണ്‍ ശാലയിലുള്ള കായിക വളര്‍ച്ചാമുറിയില്‍ തൂക്കിയിടണം.

അറക്കപ്പൊടി ഉപയോഗിച്ച് ബെഡ്ഡ് തയ്യാറാക്കല്‍

പലതരം മരങ്ങളുടെ അറക്കപ്പൊടിയില്‍ കൂണ്‍ കൃഷി ചെയ്യാം. എന്നാലും റബര്‍ തടിയുടെ അറക്കപ്പൊടിയാണ് ഏറ്റവും യോജിച്ചത്. വൈക്കോല്‍ പാകപ്പെടുത്തിയെടുക്കുന്നതുപോലെഅറക്കപ്പൊടിയും പാകപ്പെടുത്തിയെടുത്ത് കൂണ്‍കൃഷിയായി ഉപയോഗിക്കണം.

അറക്കപ്പൊടി ആദ്യം 36-48 മണിക്കൂര്‍ സമയം വൈള്ളത്തില്‍ കുതിര്‍ത്തുവച്ച് പിന്നീട് വെള്ളം ഊറ്റികളഞ്ഞതിനുശേഷം കട്ടിയുള്ള തൂണിയിലോ, ചാക്കിലോ കിഴിയാക്കി കെട്ടിയെടുത്ത് 45 മിനിറ്റ് സമയം ആവിയില്‍ വച്ച് പുഴുങ്ങിയെടുത്ത് അണുനശീകരണം ചെയ്യണം. രാസ വസ്തുക്കള്‍ ഉപയോഗിച്ച് അണുനശീകരണം ചെയ്യുവാന്‍ കിഴി കെട്ടിയ അറക്കപ്പൊടി രാസലായനിയില്‍ 24-36 മണിക്കൂര്‍ സമയം കുതിര്‍ത്തു വയ്ക്കണം.
ഇങ്ങനെ അണു നശീകരണം ചെയ്ത അറക്കപ്പൊടി കിഴിയഴിച്ച് 60 ശതമാനം ഈര്‍പ്പം ആകുന്നതുവരെ ഉണക്കിയെടുക്കണം. ഇതില്‍ കാല്‍സ്യം കര്‍ബണേറ്റ് (ചോക്കുപൊടി) 20 ഗ്രാം, ഒരു കിലോഗ്രാം അറക്കപ്പൊടിയില്‍ എന്ന അളവില്‍ കലര്‍ത്തി ബെഡ്ഡു തയ്യാറാക്കുന്നതിനായി ഉപയോഗിക്കാം.
എല്ലാത്തരം ചിപ്പിക്കൂണ്‍ ഇനങ്ങളും അറക്കപ്പൊടിയില്‍ ലാഭകരമായി കൃഷിചെയ്യുവാന്‍ സാധിക്കുകയില്ല. ഫ്ളോറിഡാ, സീ. ഓ-1 എന്നിവയാണ് അറക്കപ്പൊടില്‍ കൃഷിചെയ്യുവാന്‍ പറ്റിയ ഇനങ്ങള്‍.

വാഴത്തട മാധ്യമത്തില്‍ ബെഡ്ഡ് തയ്യാറാക്കല്‍

വൈക്കോല്‍ പോലെ തന്നെ, ചിപ്പിക്കൂണ്‍ കൃഷിക്ക് മാധ്യമമായി, വാഴത്തടയും ഉപയോഗിക്കാവുന്നതാണ്. വാഴത്തട ചെറിയ കഷണങ്ങളായി മുറിച്ച് നല്ലവണ്ണം ഉണക്കിയെടുക്കണം. ഈ കഷണങ്ങള്‍ വെള്ളത്തിലിട്ട് 45 മിനിറ്റ് സമയം തിളപ്പിച്ച് അണുനശീകരണം ചെയ്തു ബെഡ്ഡ് തയ്യാറാക്കാനായി ഉപയോഗിക്കാം.

കൂണിന്‍റെ വളര്‍ച്ചാഘട്ടങ്ങള്‍

ബെഡ്ഡ് തയ്യാറാക്കിയതുമുതല്‍ വിളവെടുപ്പു വരെ കൂണിന്‍റെ വളര്‍ച്ചയെ രണ്ട് ഘട്ടങ്ങളായി തിരിക്കാം.
1. കായികവളര്‍ച്ചാഘട്ടം 
2. കൂണ്‍ ഉല്പാദനഘട്ടം അഥവാ വിളവെടുപ്പുഘട്ടം

1.കായികവളര്‍ച്ചാ ഘട്ടം

കൂണിന്‍റെ വെള്ള നിറത്തിലുള്ള തന്തുക്കള്‍  വൈക്കോലില്‍ (മാധ്യമത്തില്‍) പടര്‍ന്നു വളരുന്നതിനെയാണ് കായിക വളര്‍ച്ച അഥവാ സ്പോണ്‍ റണ്ണിംഗ് എന്നുപറയുന്നത്. സ്പോണ്‍ റണ്ണിംഗ് പൂര്‍ത്തിയാകുന്നതിന് 12-18 ദിവസങ്ങള്‍ വേണ്ടി വരും. എന്നാല്‍ ഇത്, ഉപയോഗിക്കുന്ന കൂണിനം സ്പോണ്‍സിന്‍റെ മൂപ്പ്, വൈക്കോലിന്‍റെ ഗുണം, വൈക്കോലിലെ ഈര്‍പ്പം, മുറിയിലെ ചൂട്, അന്തരീക്ഷത്തിലെ ഈര്‍പ്പം എന്ന പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും.

2. കൂണ്‍ ഉല്പാദന/വിളവെടുപ്പ് ഘട്ടം

സ്പോണ്‍ റണ്ണിംഗ് പൂര്‍ത്തിയാക്കിയതിനുശേഷമുള്ള ഘട്ടത്തെയാണ് കൂണ്‍ ഉല്പാദന ഘട്ടം അഥവാ വിളവെടുപ്പു ഘട്ടം എന്നു പറയുന്നത്. സ്പോണ്‍ റണ്ണിംഗ് പൂര്‍ത്തിയായാല്‍ ബെഡ്ഡുകളില്‍ പോളിത്തീന്‍ കവര്‍ നീക്കം ചെയ്തു ഉല്പാദന മുറിയിലോട്ട് മാറ്റണം. കവര്‍ മാറ്റിയ അടുത്ത ദിവസം മുതല്‍ കാലാവസ്ഥ അനുസരിച്ച് ദിവസവും ഒന്നോ രണേ്ടാ തവണ നേരിയ തോതില്‍ ബെഡ്ഡുകളില്‍ ചെറിയ ഈര്‍പ്പം നിലനില്‍ക്കത്തക്ക രീതിയില്‍ മിതമായി നനയ്ക്കണം. മഴക്കാലത്ത് രണ്ടു ദിവസത്തില്‍ ഒരിക്കല്‍ വീതം നനച്ചാല്‍ മതിയാകും. ഒരു കാരണവശാലും ബെഡ്ഡുകളില്‍ അധികം ഈര്‍പ്പം ഉണ്ടാകുവാന്‍ പാടില്ല. അധികം ഈര്‍പ്പം ഉണ്ടായാല്‍ കിളിര്‍ത്തു വരുന്ന കൂണുകളുടെ കടഭാഗത്ത് വെള്ളം കെട്ടിനിന്ന് ബാക്ടീരിയ ബാധിച്ച് അവ അഴുകിപോകുവാന്‍ സാധ്യതയുണ്ട്. കൂടാതെ കൂടുതല്‍ ഈര്‍പ്പം, ചില സാഹചര്യങ്ങളില്‍, കൂണിന് ഇളം മഞ്ഞനിറം ഉണ്ടാകുന്നതിനും സൂക്ഷിച്ചുവയ്ക്കാനുള്ള കഴിവ് കുറയ്ക്കുന്നതിനും എളുപ്പം കേടാകുന്നതിനും കാരണമാകും. അതുപോലെ ബെഡ്ഡില്‍ ആവശ്യത്തിന് ഈര്‍പ്പമില്ലെങ്കില്‍ ഉണ്ടാകുന്ന മൊട്ടുകള്‍ കരിഞ്ഞ് ഉണങ്ങിപ്പോകുന്നതിനും വിളവ് കാര്യമായി കൂറയുന്നതിനും കാരണമാകും. അതായത് ക്രോപ്പിംഗ് മുറിയിലും ബെഡ്ഡുകളിലും ആവശ്യത്തിനുമാത്രം എപ്പോഴും ഈര്‍പ്പം ഉണ്ടായിരിക്കണം. അതോടൊപ്പം ഈ സമയത്ത് മുറികളില്‍ നല്ല വായു സഞ്ചാരവും വേണം. ഇങ്ങനെ സൂക്ഷിച്ചാല്‍ 2-4 ദിവസങ്ങളില്‍ ബെഡ്ഡിന്‍റെ നാലു വശങ്ങളില്‍ നിന്നും കൂണിന്‍റെ മുകുളങ്ങള്‍ പ്രത്യക്ഷപ്പെടും. അടുത്ത ദിവസം മൊട്ടുകള്‍ വളര്‍ന്ന് വലുതാകും. അപ്പോള്‍ വിളവെടുപ്പ് നടത്താം. വിളവെടുക്കുന്പോള്‍ തണ്ടിന്‍റെ അടിഭാഗം ശരിയായി മുറിച്ചെടുക്കുവാന്‍ ശ്രദ്ധിക്കണം. വിളവെടുത്ത ശേഷം വീണ്ടും വെള്ളം സ്പ്രേ ചെയ്ത് ബെഡ്ഡുകള്‍ സൂക്ഷിക്കുകയാണെങ്കില്‍ ഒരാഴ്ചകഴിഞ്ഞ് രണ്ടാം വിളവെടുപ്പും വീണ്ടും ഒരാഴ്ചകഴിഞ്ഞ് മൂന്നാം വിളവെടുപ്പും നടത്താവുന്നതാണ്.

മൂന്നാം വിളവെടുപ്പിനുശേഷം ബെഡ്ഡുകളുടെ പ്രതലം 2 സെ.മീ. ഘനത്തില്‍ നല്ല മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് ചെത്തി മാറ്റി വീണ്ടും നന തുടര്‍ന്നാല്‍ കുറച്ച് വിളവ് കൂടി ലഭിക്കും.
വൈക്കോലില്‍ കൃഷി ചെയ്യുന്പോള്‍ ചില പ്രധാനയിനം ചിപ്പിക്കൂണുകളുടെ വിളവെടുപ്പു സമയം പട്ടിക 6-ല്‍ കൊടുത്തിരിക്കുന്നു.

പട്ടിക 6. വിവിധ ചിപ്പിക്കൂണ്‍ ഇനങ്ങളുടെ വിളവെടുപ്പു സമയം

ക്രമ
നന്പര്‍
കൂണ്‍ ഇനംസ്പോണ്‍ റണ്ണിംഗ്സമയം (ദിവസം)

വിളവെടുപ്പു സമയം (ദിവസം)

ഒന്നാം
വിളവെടുപ്പ്

രണ്ടാം വിളവെടുപ്പ്
മൂന്നാം വിളവെടുപ്പ്
1. സോജര്‍കാജു 14-20 18-25 25--35 35-45
2. സി.ഒ.1 10-16 16--22 22-30 30-40
3. ഫ്ളോറിഡാ 14-20 18-26 26-35 35-50


അറക്കപ്പൊടിയില്‍ കൃഷി ചെയ്യുന്പോള്‍ ഫ്ളോറിഡ, സി.ഓ-1 എന്നീ ഇനങ്ങള്‍ ആദ്യത്തെ വിളവെടുപ്പിന് 20-30 ദിവസങ്ങള്‍ എടുക്കും. അതുപോലെ ഒരു ബെഡ്ഡില്‍ നിന്നും രണ്ടു മൂന്ന് മാസം വരെ ഇടവിട്ടിടവിട്ട കൂണുണ്ടായി ക്കൊണ്ടിരിക്കും. വിളവെടുപ്പിന്‍റെ കാര്യത്തില്‍ വൈക്കോലില്‍ നിന്ന് ലഭിക്കുന്ന അതേയളവ് വിളവും ലഭിക്കും.

വിളവെടുപ്പ്

കൂണിന്‍റെ മൊട്ടുകള്‍ നല്ലതായി വിടര്‍ന്നു വരുന്പോള്‍ വിളവെടുപ്പ് നടത്തണം. അതായത് കൂണില്‍ നിന്ന് സ്പോറുകള്‍ പുകപോലെ പറന്നുപോകുന്നതിനു മുന്പായി വിളവെടുക്കണം. വിളവെടുക്കുന്പോള്‍ അടിഭാഗത്തുള്ള തണേ്ടാടു ചേര്‍ത്ത് പറിച്ചെടുക്കുവാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ബെഡ്ഡില്‍ അവശേഷിക്കുന്ന കൂണിന്‍റെ ചുവടു ഭാഗം അഴുകി ബാക്ടീരിയമൂലമുള്ള അണുബാധ ഉണ്ടാകുന്നതിനു കാരണമാകും. കൈകൊണ്ട് കൂണുകളെ പറിച്ചെടുത്തതിനുശേഷം ചുവടുഭാഗത്ത് പറ്റിപ്പിടിച്ചിരിക്കുന്ന വൈക്കോലും മറ്റും കത്തികൊണ്ട് മുറിച്ചു മാറ്റി നീക്കി കളയണം. അതിനുശേഷം 150-200 ഗ്രാം വീതം ചെറിയ പോളിത്തീന്‍ കവറുകളിലാക്കി നന്നായി സീല്‍ ചെയ്ത് വില്‍പ്പന നടത്താം.

സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ ഒരു ദിവസം വരെയും, ഫ്രിഡ്ജില്‍ 4-5ദിവസം വരെയും ഫ്രീസറില്‍ 2-3 ആഴ്ചവരെയും കേടുകൂടാതെ സൂക്ഷിച്ചു വെയ്ക്കാം.

വിളവെടുപ്പു പൂര്‍ത്തിയായ ബെഡ്ഡുകളുടെ ഉപയോഗം

കൂണ്‍ വിളവെടുപ്പു കഴിഞ്ഞ് അവശേഷിക്കുന്ന ബെഡ്ഡുകള്‍ പരിസരത്ത് കിടന്നാല്‍ അത് പലതരം കീടങ്ങളും, രോഗാണുക്കളും വളര്‍ന്നു വര്‍ദ്ധിക്കാനുള്ള സ്ഥലമാകും. ഇതിനാല്‍ വിളവെടുപ്പിനു ശേഷം ബെഡ്ഡുകളെ എത്രയും വേഗം മാറ്റുന്നത് നല്ലതാണ്. ഈ ബെഡ്ഡുകള്‍ നല്ല ഗുണമുള്ള ജൈവവളമായ മണ്ണിരക്കന്പോസ്റ്റ് ഉണ്ടാക്കുവാന്‍ ഉപയോഗിക്കാം.

കൂണ്‍കൃഷിയുടെ സാന്പത്തികവശങ്ങള്‍

ഒരു ചെറുകിട കാര്‍ഷിക വ്യവസായമെന്ന നിലയില്‍ ഒരു ദിവസം പത്തു കിലോഗ്രാം വീതം ചിപ്പിക്കൂണ്‍ ഉല്പാദിപ്പിക്കുന്ന ഒരു യൂണിറ്റിന് വേണ്ടി വരുന്ന വരവ് ചെലവ് കണക്കുകള്‍ താഴെ കൊടുത്തിരിക്കുന്നു. ഒരു വര്‍ഷത്തില്‍ മുന്നൂറു ദിവസങ്ങള്‍ കൂണുല്പാദിപ്പിക്കാം എന്നാണ് ഇവിടെ കണക്കാക്കിയിരിക്കുന്നത്.
A മൂലധന മുതല്‍ മുടക്ക്

1. കൂണ്‍ശാല നിര്‍മ്മാണം (എറ്റവും കുറഞ്ഞ മുതല്‍ മുടക്കില്‍ അതാതു സ്ഥലത്തു ലഭ്യമായ സാധനങ്ങള്‍ ഉപയോഗിച്ച്) 15,000.00
2. വൈക്കോല്‍ കുതിര്‍ക്കാനും, തിളപ്പിക്കാനും വേണ്ട പാത്രങ്ങള്‍ 2,000.00
3. സ്പ്രെയര്‍, ബക്കറ്റ്, കന്പിവല മുതലായവ 1,000.00
ആകെ 18,000.00

മൂലധനമുതല്‍മുടക്കിന് 12% വാര്‍ഷിക പലിശ 2,160.00
മൊത്തം  20,160.00
B പ്രവര്‍ത്തന മൂലധനം

1. വൈക്കോല്‍ (6000 kg)10,500.00
2. കൂണ്‍ വിത്ത് (3000 കുപ്പി) 36,000.00
3. പോളിത്തീന്‍ കവര്‍ (80 kg) 6,000.00
4. അണു നശീകരണം ചെയ്യുവാന്‍ ഇന്ധന ചെലവ് 4,000.00
5. കീടനാശിനി, കുമിള്‍ നാശിനി 500.00
6. കൂലി 9,000.00
7. ഇതര ചെലവുകള്‍ 500.00
8. വില്പന ചെലവുകള്‍ 1,000.00
ആകെ 67,500.00


പ്രവര്‍ത്തന മുതല്‍ മുടക്കിനു 18% വാര്‍ഷിക പലിശ (3 മാസത്തിന്) 3,038.00
മൊത്തം (B) 70,538.00
മൊത്തം ഉല്പാദന ചെലവുകള്‍ (A+B) 90,698.00

C. വാര്‍ഷിക അറ്റാദായം

1. കൂണ്‍ വിറ്റു വരവ് 3000 കി.ഗ്രാം @ Rs.60/kg1,80,000.00
2. ഉല്പാദന ചെലവുകള്‍ 90,698.00
വാര്‍ഷിക അറ്റാദായം 89,698.00



(* ഒരു ബെഡ്ഡില്‍ നിന്നു 600-1000 ഗ്രാം വരെ വിളവ് ലഭിക്കുമെങ്കിലും കുറഞ്ഞ വിളവായ500 ഗ്രാം മാത്രമേ കണക്കിലെടുത്തിട്ടുള്ളൂ. അതിനാല്‍ ഒരു കിലോഗ്രാം കൂണ്‍ ഉല്പാദിപ്പിക്കുന്നതിന് ഒരു കുപ്പി സ്പോണ്‍ വേണ്ടി വരും.

ചിപ്പിക്കൂണ്‍ കൃഷി ലാഭകരമായി ചെയ്യാവുന്ന ഒരു ചെറുകിട കാര്‍ഷിക വ്യവസായമാണ്. ഈ കൃഷി ആദായകരമാണെന്ന് മേല്‍പ്പറഞ്ഞ കണക്കുകളില്‍ നിന്നും വ്യക്തമാകും.

10. വിത്തുല്പാദനം

കൂണ്‍ കൃഷിക്കാവശ്യമായ വിത്ത് \'സ്പോണ്‍\' എന്ന പേരില്‍ അറിയപ്പെടുന്നു. ശാസ്ത്രീയ രീതിയില്‍ പ്രത്യേകം തയ്യാറാക്കിയ മാധ്യമങ്ങള്‍ കുപ്പികളിലോ, പായ്ക്കറ്റുകളിലോ നിറച്ച് അതില്‍ കൂണിന്‍റെ തന്തുക്കള്‍ വളര്‍ത്തിയെടുക്കുന്നതാണ്\'സ്പോണ്‍\' എന്നു പറയുന്നത്. കൂണ്‍ കൃഷിയില്‍ എറ്റവും പ്രധാനം ശുദ്ധമായ മുന്തിയ തരം സ്പോണ്‍ ലഭ്യമാക്കുക എന്നതാണ്. കൂണിന്‍റെ ഉല്പാദനം നല്ലതരം സ്പോണിനെ ആശ്രയിച്ചിരിക്കുന്നു.

കൂണ്‍ വിത്തുകള്‍ കന്പോളത്തില്‍ വിപണിയിലുണെ്ടങ്കിലും അവയുടെ ലഭ്യത വളരെ കുറവാണ്. വ്യാവസായിക അടിസ്ഥാനത്തില്‍ കൂണ്‍ കൃഷി ചെയ്യുന്പോള്‍ കൂടുതല്‍ കൂണ്‍ വിത്തു കുപ്പികള്‍/പായ്ക്കറ്റുകള്‍ വേണ്ടി വരും. ഇവ എല്ലാ സമയത്തും ലഭ്യമാകുന്നതും, അവയെ വാങ്ങിച്ച് കൃഷി ചെയ്യുന്ന സ്ഥലങ്ങളിലേക്ക് കൊണ്ടു വരുന്നതും പ്രയാസമാണ്. ഒരു കുപ്പി/പായ്ക്കറ്റ് വിത്തിന് 10-15 രൂപയാണ് വില. എന്നാല്‍ സ്വന്തമായി 6.5 രൂപ ചെലവില്‍ ഉല്പാദിപ്പിക്കുവാന്‍ സാധിക്കും.

മാതൃ വിത്ത് (Mother spawn) ഉപയോഗിച്ചാണ് കൂണ്‍ വിത്ത് ഉണ്ടാക്കിയെടുക്കുന്നത്. ഇത് കുപ്പികളില്‍ ഗവേഷണ കേന്ദ്രങ്ങളില്‍ നിന്നോ അംഗീകൃതം ഉള്ള മറ്റ് സ്ഥാപനങ്ങളില്‍ നിന്നോ വാങ്ങിക്കാവുന്നതാണ് അല്ലെങ്കില്‍ നല്ല ആരോഗ്യമുള്ള കൂണുകളില്‍ നിന്ന് കള്‍ച്ചര്‍ ചെയ്തും എടുക്കാവുന്നതാണ്

ചോളം, ഗോതന്പ്, നെല്ല് മുതലായ ധാന്യങ്ങളാണ് കൂണ്‍ വിത്തുല്പാദനത്തിനുള്ള മാധ്യമമായി സാധാരണയായി ഉപയോഗിക്കുന്നത്. ചോളമോ, ഗോതന്പോ ഉപയോഗിക്കുന്പോള്‍ അവ 3-4 മണിക്കൂര്‍ സമയവും, നെല്ലാണ് ഉപയോഗിക്കുന്നതെങ്കില്‍8-12 മണിക്കൂര്‍ സമയവും വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കണം. പിന്നീട് പകുതി വേവാകുന്നതുവരെ ധാന്യം പൂഴുങ്ങിയെടുക്കണം. കൂണ്‍ വിത്തുണ്ടാക്കുന്നതിനായി ധാന്യം വേവിക്കുന്നതിന്‍റെ തോത് വളരെ പ്രധാനമാണ്. ധാന്യത്തിന്‍റെ ഉള്‍ഭാഗം നന്നായിട്ട് വെന്തിരിക്കണം. എന്നാല്‍ പൊട്ടി ചോറായിട്ട് പുറത്ത് വരികയുമരുത്. വേവ് കൂടിപ്പോയാല്‍ ആദ്യത്തെ നാലഞ്ച് ദിവസത്തേക്ക് കൂണിന്‍റെ തന്തുക്കള്‍ നന്നായി വളരുമെങ്കിലും പിന്നീട് വിത്ത് കേടായിപ്പോകുന്നതിനുള്ള സാധ്യത വളരെക്കൂടുതലാണ്. അതേ സമയം വേവു കുറഞ്ഞാല്‍ തന്തുക്കള്‍ ശരിക്ക് വളരുകയുമില്ല.

പാകത്തിനു വേവിച്ചെടുത്ത ധാന്യങ്ങള്‍ തണുക്കുവാനും, വെള്ളം വാര്‍ന്നു പോകുവാനും അനുവദിക്കണം. ഒരു ചെറിയ ഈര്‍പ്പം ധാന്യങ്ങളില്‍ ഉള്ളപ്പോള്‍ കാല്‍സ്യം കാര്‍ബണേറ്റ് എന്ന രാസവസ്തു ഒരു കിലോഗ്രാം ധാന്യത്തിന് 30-40 ഗ്രാം എന്ന തോതില്‍ നന്നായി ഇളക്കണം. പ്രസ്തുതധാന്യം കഴുകിയുണക്കിയ ഗ്ലൂക്കോസ് (I.V)കുപ്പികളില്‍ മുക്കാല്‍ ഭാഗം വരെ നിറയ്ക്കണം.

ഗ്ലൂക്കോസ് കുപ്പികള്‍ക്കു പകരം പോളിപ്രെപ്പലിന്‍ കവറുകളും ഉപയോഗിക്കാവുന്നതാണ്. ഇതിനായി 22 x 18 സെ.മീ. വലിപ്പമുള്ള കവറുകള്‍, ഒരു കവര്‍ മറ്റൊരു കവറിലാക്കി ഇരട്ടക്കവറായി ഉപയോഗിക്കുന്നതാണ് നല്ലത്. ഇതില്‍ കാല്‍സ്യം കാര്‍ബണേറ്റുമായി ചേര്‍ത്തിളക്കിയ ധാന്യം പകുതിഭാഗം വരെ (250 ഗ്രാം) നിറയ്ക്കണം. പിന്നീട് കവറിന്‍റെ വായ്ഭാഗം ചുരുട്ടി പി.വി.സി പൈപ്പ് കൊണ്ടുണ്ടാക്കിയതും 3/4\"നീളമുള്ളതുമായ ഒരു വളയത്തിലൂടെ കടത്തി വായ് ഭാഗം നിവര്‍ത്തി പിന്നിലേക്കു മടക്കി റബ്ബര്‍ ബാന്‍ഡുകൊണ്ട് മുറുക്കികെട്ടണം. ഇപ്പോള്‍ കവറുകള്‍ക്ക് കുപ്പിയുടേതുപോലെ വായ് ഉണ്ടായിരിക്കും.
പിന്നീട് പഞ്ഞി കൊണ്ട് അടപ്പുണ്ടാക്കി കുപ്പി/കവറുകള്‍ മുറക്കെ അടയ്ക്കണം. അണുനശീകരണത്തിനു ശേഷം ആട്ടോക്ലേവ് തണുക്കുന്പോള്‍ നീരാവി തണുത്ത് പഞ്ഞി നനയാതിരിക്കാന്‍ പഞ്ഞി അടപ്പിനു മുകളില്‍ കടലാസ്/പോളിത്തീന്‍ ഷീറ്റ് കവര്‍ ചെയ്തു റബ്ബര്‍ബാന്‍റ് ഇട്ട് കെട്ടണം. ഇത് ആട്ടോക്ലേവില്‍ (15 പൗണ്ട് (PSC) ) വച്ച് രണ്ടുമണിക്കൂര്‍ സമയം അണുനശീകരണം ചെയ്യണം. അണുനശീകരണം ചെയ്യുന്നതിന് ആട്ടോക്ലേവിനുപകരമായി പ്രഷര്‍കുക്കറും ഉപയോഗിക്കാം.

കുക്കറില്‍ എകദേശം രണ്ടിഞ്ചു ഉയരത്തില്‍ വെള്ളമെടുത്ത് അതില്‍ ഒരു തട്ടോ അല്ലെങ്കില്‍ കുക്കറില്‍ ഇറങ്ങാന്‍ വലുപ്പമുള്ളതും രണ്ടരയിഞ്ച് ഉയരമുള്ളതുമായ ഒരു പാത്രം കുക്കറില്‍ കമഴ്ത്തിവയ്ക്കണം. പാത്രത്തിന്‍റെ നിരപ്പ്, വെള്ളത്തിന്‍റെ നിരപ്പിനേക്കാള്‍ അല്പം പൊങ്ങിയിരിക്കണം. പിന്നീട് കുക്കറില്‍ കമഴ്ത്തിവച്ച പാത്രത്തിനു മുകളില്‍ ധാന്യം നിറച്ച കുപ്പികള്‍/കവറുകള്‍ അടുക്കിവയ്ക്കണം. കുക്കര്‍ അടച്ച് അടുപ്പില്‍ വെച്ച് ചൂടാക്കണം. ശക്തിയായി ആവിവരാന്‍ തുടങ്ങുന്പോള്‍ വെയ്റ്റ് ഇടണം. ആദ്യത്തെ വിസിലടി ശബ്ദം കേള്‍ക്കുന്പോള്‍ തീ കുറച്ച് കുക്കര്‍ രണ്ടു മണിക്കൂര്‍ സമയം അടുപ്പില്‍ തന്നെ വയ്ക്കണം. അതിനുശേഷം അടുപ്പില്‍ നിന്നും വാങ്ങി അഞ്ചു മുതല്‍ പത്തു മിനിറ്റ് സമയം തണുക്കുവാനനുവദിക്കണം. അതുകഴിഞ്ഞ് കുക്കര്‍ തുറന്ന് കുപ്പികള്‍/കവറുകള്‍ പുറത്തെടുത്ത് തണുക്കുവാന്‍ വയ്ക്കണം. പിന്നീട് മാതൃവിത്ത് ഈ കുപ്പികളില്‍ നിക്ഷേപിക്കണം.

ഇങ്ങനെ ചെയ്യുന്നത് ലാമിനാര്‍ ഫ്ളോ ചേന്പറിലോ, ഇനാക്കുലേഷന്‍ ചെന്പറിലോ ഒരു ബര്‍ണര്‍ അല്ലെങ്കില്‍ സ്പിരിറ്റ് ലാന്പ് കത്തിച്ച് അതിനടുത്തുവെച്ചായിരിക്കണം. മാതൃവിത്തു കുപ്പിക്കുള്ളില്‍ കട്ടപിടിച്ചിരുന്നാല്‍ അത് അണുനശീകരണം ചെയ്ത കന്പി കൊണ്ട് ഇളക്കി പിന്നീട് അല്പം മാതൃവിത്ത് ഓരോ കുപ്പി/കവറുകളിലും ഇടണം. ഉടന്‍ തന്നെ ഇവ അടച്ചുവെച്ചിരുന്ന പഞ്ഞി അടപ്പുകൊണ്ട് തിരിച്ച് അടയ്ക്കണം. ഒരു കുപ്പി മാതൃവിത്ത് എകദേശം ഇരുന്നൂറ് കുപ്പികളില്‍ പകര്‍ത്താവുന്നതാണ്. പകര്‍ത്തുന്നതിനായി ഒരിക്കല്‍ മാതൃവിത്തിന്‍റെ കുപ്പി തുറന്നാല്‍ അതിലുള്ള വിത്ത് മുഴുവനും ഉടന്‍തന്നെ പകര്‍ത്തുന്നതിനായി ഉപയോഗിക്കണം. മിച്ചം വന്നാല്‍ അത് കൂണ്‍ കൃഷിക്ക് ബെഡ്ഡുണ്ടാക്കാനായി ഉപയോഗിക്കാം. അതിനെ വേറൊരുദിവസം പകര്‍ത്തുന്നതിനായി ഉപയോഗിക്കരുത്.

ഇപ്രകാരം പകര്‍ത്തിയെടുത്ത വിത്ത് കുപ്പികള്‍ സാധാരണ മുറിയിലെ ഊഷ്മാവില്‍ സൂക്ഷിക്കണം. ഇത് 10-20 ദിവസത്തിനുള്ളില്‍ പൂര്‍ണ്ണവളര്‍ച്ചയിലെത്തിയാല്‍ കൂണ്‍ കൃഷിക്കായി ഉപയോഗിക്കാവുന്നതാണ്.

വിത്തുല്പാദനത്തിന്‍റെ സാന്പത്തികവശം

മൂലധന മുതല്‍ മുടക്ക്.

1. പ്രഷര്‍കുക്കര്‍(22 lit)3000.00
2. കള്‍ച്ചര്‍മുറി (നിലവിലുള്ള സാഹചര്യം മെച്ചപ്പെടുത്തല്‍) 1000.00
3. യു വി ലാബ് 1500.00
4. ഇനാക്കുലേഷന്‍ ചേന്പര്‍ 2000.00
5. ഗ്യാസ് കണക്ഷന്‍ അഡ്വാന്‍സ് 750.00
6. ഗ്യാസ് അടുപ്പ് 1500.00
7. ബൂണ്‍സന്‍ ബര്‍ണര്‍ 150.00
ആകെ 9900.00


മൂലധന മുതല്‍ മുടക്കിന് 12% പലിശ 1188.00
മൂലധന തേയ്മാന കിഴിവ് (20%) 1980.00

പ്രവര്‍ത്തന മുതല്‍ മുടക്ക്

ഗ്യാസ് സിലിന്‍ഡര്‍ 1650.00
പോളി പ്രൊപ്പലില്‍ കവര്‍ 1000.00
നെല്ല് 500.00
പി.വി.സി പൈപ്പ് (3/4 %) 250.00
മാതൃവിത്ത് 500.00
രാസവസ്തുക്കള്‍ 250.00
കറന്‍റ് ചാര്‍ജ്ജ് 500.00
കൂലി 6000.00
ആകെ 15350.00



പ്രവര്‍ത്തന മുതല്‍ മുടക്കിന്

18 % പലിശ (3 മാസം) 690.00
ഉല്പാദനചിലവുകള്‍
പ്രവര്‍ത്തന മുതല്‍ മുടക്ക് 15350.00
പ്രവര്‍ത്തന മുതല്‍ മുടക്കിനു പലിശ 690.00
മൂലധന മുതല്‍ മുടക്കിനു പലിശ 1188.00
മൂലധന തേയ്മാന കിഴിവ് 1980.00
ആകെ 19208.00


ഈ ചിലവ് 3200 കവറ് സ്പോണ്‍ ഉണ്ടാക്കുവാനുള്ള ചിലവ് ആണ്. കേടുകാണുന്ന കവറുകള്‍ മാറ്റിയ ശേഷം 3000 കവര്‍ നല്ല കൂണ്‍ വിത്ത് ലഭിക്കും. അപ്പോള്‍ ഒരു കവര്‍ വിത്തുണ്ടാക്കുവാന്‍ ചെലവ് 6.40 രൂപയാണ്.

11. കൂണ്‍ സംസ്ക്കരണം

വ്യാവസായികാടിസ്ഥാനത്തില്‍ കൂണ്‍ കൃഷി ചെയ്യുന്പോള്‍ അതിന്‍റെ സംസ്ക്കരണവും അത്യാവശ്യമാണ്. വിളവെടുപ്പിനുശേഷം വളരെ വേഗം കേടുവരുന്നതിനാല്‍ എത്രയും വേഗം കേടുതട്ടാതെ സൂക്ഷിക്കുന്നത് ആവശ്യമാണ്. ഇതിനായി മരവിച്ചു സൂക്ഷിക്കല്‍ , ഉണങ്ങി സൂക്ഷിക്കല്‍  തിളപ്പിച്ച് ഉണക്കി സൂക്ഷിക്കല്‍, ടിന്നിലടച്ച് സൂക്ഷിക്കല്‍  എന്ന പല മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. കൂണ്‍ അച്ചാര്‍, കെച്ചപ്പ്, സോസ് മുതലായ വിഭവങ്ങളാക്കിയും സൂക്ഷിക്കാം. വിളവെടുത്തശേഷം ഉടന്‍ തന്നെ കൂണ്‍ ഉപയോഗിച്ച്, കൂണ്‍ കട്ലേറ്റ്, കൂണ്‍ ഓംലേറ്റ്, കൂണ്‍ സ്റ്റൂ, കൂണ്‍ സൂപ്പ്, കൂണ്‍ പുലാവ്, കൂണ്‍ ബജി മുതലായ നൂറ് കണക്കിനു വിഭവങ്ങള്‍ ഉണ്ടാക്കാവുന്നതാണ്.

കൂണ്‍ കേടുതട്ടാതെ സൂക്ഷിക്കല്‍

കൂണ്‍ മരവിച്ച് (0oC) 2-4 ആഴ്ച വരെ കേടുകൂടാതെ സൂക്ഷിക്കാം. ഉണക്കിസൂക്ഷിക്കുവാന്‍ വിളവെടുത്ത കൂണ്‍ രണ്ടു മൂന്നു കഷണങ്ങളാക്കി കീറി വെയിലത്തോ ഡ്രയറിലോ (60-70oC ) വച്ച് ജലാംശം 3-5 % ആകുന്നതുവരെ നന്നായി ഉണക്കിയെടുക്കണം. ഇപ്രകാരം ഉണക്കിയ കൂണ്‍ ആറു മാസം വരെ സൂക്ഷിക്കാവുന്നതാണ്. ഈ കൂണ്‍ ഉപയോഗിക്കുന്പോള്‍ ഒരു ശതമാനം ഉപ്പു വെള്ളത്തിലോ, ശുദ്ധജലത്തിലോ മുക്കിവച്ചാല്‍ അതു പഴയ രൂപത്തിലാകും.

പച്ചക്കൂണ്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞ്. തിളച്ച വെള്ളത്തില്‍ നാലഞ്ചു മിനിറ്റ് സമയം വേവിച്ച് ഉടനെ പച്ചവെള്ളത്തില്‍ മുക്കി തണുപ്പിച്ചു വെള്ളം വാര്‍ന്നുപോകുവാന്‍ അനുവദിച്ചശേഷം വെയിലത്തോ, ഡ്രയറിലോ വച്ച് ഉണക്കിയെടുത്തു സൂക്ഷിക്കാം.

ദീര്‍ഘകാലം സൂക്ഷിച്ചുവയ്ക്കുന്നതിനായി കൂണ്‍ ടിന്നിലടച്ചു (ഇമിിശിഴ) വിപണനം നടത്തുന്നതാണ് എറ്റവും നല്ലത്. സാധാരണയായി കാന്‍ ചെയ്ത കൂണാണ് കയറ്റുമതിക്കായി ഉപയോഗിക്കുന്നത്. കാന്‍ ചെയ്ത കൂണ്‍ ഒരുവര്‍ഷം വരെ കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കാം. കാന്‍ ചെയ്യുന്നതിനു നല്ല ഇളം പ്രായത്തിലുള്ള കൂണ്‍ വൃത്തിയാക്കി പച്ച വെള്ളത്തില്‍ മുക്കിയെടുക്കണം. പിന്നീട് തിളക്കുന്ന വെള്ളത്തില്‍ 3-5മിനിറ്റു സമയം മുക്കി വച്ച (ആഹമിരവശിഴ) ശേഷം പുറത്തെടുത്തത് വെള്ളം വാര്‍ന്നുപോയതിനുശേഷം തണുത്ത വെള്ളത്തില്‍ മുക്കിയെടുക്കണം. ഇങ്ങനെ തയ്യാറാക്കിയ കൂണ്‍ ടിന്നില്‍ മുക്കാല്‍ ഭാഗം വരെ നിറച്ച് 2 % വീതം ഉപ്പ്, പഞ്ചസാര, 0.3% സിട്രിക്ക് ആസിഡ് എന്നിവ ചേര്‍ത്ത് അരിച്ചെടുത്ത ലായനി തിളപ്പിച്ചെടുത്ത് ടിന്നുകള്‍ നിറയത്തിക്കവണ്ണം ഒഴിക്കണം. ടിന്നുകള്‍ അടച്ച് തിളച്ച വെള്ളത്തിലോ, ആവിയിലോ ടിന്നുകളുടെ മദ്ധ്യഭാഗത്ത് 80-85 ീഇ ചൂടു കിട്ടുന്നതുവരെ ഇറക്കിവയ്ക്കണം. പിന്നീട് ടിന്നുകള്‍ ഒരു സീലറില്‍ വച്ച് വായു കടക്കാത്ത രീതിയില്‍ സീല്‍ ചെയ്തു ആട്ടോക്ലേവില്‍ 10 പൗണ്ട് പ്രഷറില്‍ 25 മിനിറ്റ് സമയം അണുനശീകരണം ചെയ്തതിനുശേഷം തണുത്ത വെള്ളത്തില്‍ ഇറക്കിവച്ച് തണുപ്പിക്കണം. പിന്നീട് ടിന്നുകള്‍ നന്നായി തുടച്ച് അനുയോജ്യമായ സാഹചര്യത്തില്‍ സൂക്ഷിക്കാം.

അച്ചാര്‍, കെച്ചപ്പ്, സോസ് തുടങ്ങിയവയുണ്ടാക്കി സൂക്ഷിക്കല്‍

കൂണ്‍, അച്ചാര്‍, കെച്ചപ്പ്, സോസ് തുടങ്ങിയവ ഉണ്ടാക്കി ഒരു വര്‍ഷംവരെ കേടുകൂടാതെ സൂക്ഷിക്കാം.

അച്ചാര്‍ ഉണ്ടാക്കുന്ന വിധം
ചേരുവകള്‍

പച്ചക്കൂണ്‍500 ഗ്രാം
ഉലുവ പൊടിച്ചത് 10 ഗ്രാം
ഉപ്പ് 25 ഗ്രാം
കുരുമുളകു പൊടി 20 ഗ്രാം
ഇഞ്ചി മുളകുപൊടി 10 ഗ്രാം
അരിഞ്ഞത് 25 ഗ്രാം
മഞ്ഞള്‍പ്പൊടി ഒരു ടീസ്പൂണ്‍
ഏലക്ക പൊടിച്ചത് 5 എണ്ണം
ഉള്ളി/സവാള അരിഞ്ഞത് 20 ഗ്രാം
ഗ്രാന്പു പൊടിച്ചത് 4 എണ്ണം
ജാതിപത്രി പൊടിച്ചത് 2 ഗ്രാം
വിന്നീഗര്‍ 100 മില്ലി.
എണ്ണ 100 മില്ലി.


ഇളം പ്രായത്തിലുള്ള കൂണ്‍ പറിച്ചെടുത്ത് വൃത്തിയായി കഷണങ്ങളാക്കി അഞ്ചുമിനിറ്റ് തിളച്ചവെള്ളത്തില്‍ മുക്കിവയ്ക്കണം. പിന്നീട് വെള്ളം വാര്‍ന്നു പോകുവാന്‍ അനുവദിക്കണം. ഉള്ളിയും, ഇഞ്ചിയും എണ്ണയിലിട്ട് ഇളം തവിട്ടുനിറമാകുന്നതു വരെ മൂപ്പിക്കണം. പിന്നീട് ഇത് ബാക്കിയുള്ള സാധനങ്ങളുമായി ചേര്‍ത്ത് നന്നായി ഫ്രൈ ചെയ്തു കുപ്പിയിലടച്ചു സൂക്ഷിക്കാം.

കൂണ്‍ വിഭവങ്ങള്‍.

കൂണ്‍ വിപണനം പ്രയാസമാകുന്പോള്‍ കൂണ്‍ കട്ലേറ്റ്, കൂണ്‍ ഓംലെറ്റ്, കൂണ്‍ ബജി, കൂണ്‍ പക്കാവട തുടങ്ങിയ പലതരം വിഭവങ്ങള്‍ ഉണ്ടാക്കി വിപണിയില്‍ എത്തിച്ചാല്‍ നല്ല ലാഭം കിട്ടും. പാചകം ചെയ്യുന്നവരുടെ മനോധര്‍മ്മം അനുസരിച്ച് കൂണ്‍ സൂപ്പ്, കൂണ്‍ പുലാവ്, മഷ്റൂം സ്റ്റഫിഡ്, പൊറാട്ട, ജിഞ്ചര്‍ മഷറൂം, ചില്ലി മെഷ്റൂം, സേമിയ മഷ്റൂം, കൂണ്‍ സലാഡ്, കൂണ്‍ തോരന്‍, കൂണ്‍ തീയല്‍, കൂണ്‍ കുറുമ മുതലായ നൂറുകണക്കിനു വിഭവങ്ങള്‍ കൂണ്‍ ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ്. ചില പ്രധാന കൂണ്‍ വിഭവങ്ങളുടെ ചേരുവകളും, അവ ഉണ്ടാക്കുന്ന വിധവും താഴെ കൊടുത്തിട്ടുണ്ട്.


കൂണ്‍ കട്ലേറ്റ്
ചേരുവകള്‍

കൂണ്‍ (കഷണങ്ങളാക്കിയത്)50ഗ്രാം
സവാള (അരിഞ്ഞത്) 2 എണ്ണം
ഉരുളക്കിഴങ്ങ് (പുഴുങ്ങി തൊലികളെടുത്തത്) 100 ഗ്രാം
മുട്ട 2 എണ്ണം
പീസ് 100 ഗ്രാം
നെയ്യ് 25 ഗ്രാം
മുളകുപൊടി 3 ടീസ്പൂണ്‍
കാരറ്റ് ചുരണ്ടിയത് 1 എണ്ണം
മഞ്ഞള്‍പൊടി 3 ടീസ്പൂണ്‍
റൊട്ടിപ്പൊടി 200ഗ്രാം
മസാലപ്പൊടി 1 ടീസ്പൂണ്‍
പച്ചമുളക് (അരിഞ്ഞത്) 4 എണ്ണം
എണ്ണ (വറുക്കാനാവശ്യത്തിന്)
ഉപ്പ് ആവശ്യത്തിന്
ഇഞ്ചി (അരിഞ്ഞത്) 5 ഗ്രാം

ഉപ്പും, മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് കുറച്ച് വെള്ളവും തളിച്ച് കൂണ്‍ 5 മിനിറ്റ് വേവിക്കണം. സവാളയും പച്ചമുളകും നെയ്യില്‍ വഴറ്റി ഇതിലേയ്ക്ക് വേവിച്ച ഉരുളക്കിഴങ്ങ്, കൂണ്‍, പീസ്, കാരറ്റ്, ഇഞ്ചി, മസാലപ്പൊടി, മുളകുപൊടി മുതലായവ ചേര്‍ത്ത് ഇളകി തോര്‍ത്തി വാങ്ങി വയ്ക്കണം. ഇനി ഉരുളകളാക്കി കട്ലേറ്റിന്‍റെ രൂപത്തില്‍ പരത്തി അടിച്ചെടുത്ത മുട്ടയില്‍ മുക്കി പുറമേ റൊട്ടിപ്പൊടിയും മുക്കി എണ്ണയില്‍ ചെറുതീയില്‍ വറുത്തെടുക്കണം.


കൂണ്‍ ഓംലെറ്റ്.
ചേരുവകള്‍

കൂണ്‍ (കഷണങ്ങളാക്കിയത്)150ഗ്രാം
സവാള (അരിഞ്ഞത്) 1 എണ്ണം
തക്കാളി (കഷണങ്ങളാക്കിയത്) 1 എണ്ണം
പച്ചമുളക് (അരിഞ്ഞത്) 2 എണ്ണം
മുട്ട 4 എണ്ണം
നെയ്യ് 5 ടീസ്പൂണ്‍
കറിവേപ്പില ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്

കൂണ്‍, സവാള, തക്കാളി, പച്ചമുളക്, കറിവേപ്പില എന്നിവ നെയ്യില്‍ വഴറ്റി എടുക്കണം. എന്നിട്ട് മുട്ട നന്നായടിച്ച് ഉപ്പ് ചേര്‍ത്ത് അതില്‍ വഴറ്റിയ ചേരുവകള്‍ ചേര്‍ത്ത് ഓംലെറ്റാക്കി എടുക്കണം.


കൂണ്‍ ബജി
ചേരുവകള്‍

കൂണ്‍ (കീറിയെടുത്ത്)100ഗ്രാം
കടലപ്പൊടി 100ഗ്രാം
മഞ്ഞള്‍പ്പൊടി ഒരു നുള്ള്
മുളക്പ്പൊടി 1 ടേബിള്‍സ്പൂണ്‍
ഉപ്പ് പൊടി പാകത്തിന്
എണ്ണ ആവശ്യത്തിന്


കടലപ്പൊടിയും, മറ്റു ചേരുവകളും വെള്ളം ചേര്‍ത്ത് നന്നായി കുഴച്ചെടുത്തത് ഇതില്‍ കൂണ്‍ മുക്കി എണ്ണയില്‍ ഫ്രൈ ചെയ്ത് ബജി തയ്യാറാക്കാം.

കൂണ്‍ കൃഷിയിലെ പരിശീലനം.

കേരളത്തിലെ കാലാസ്ഥയില്‍ ചിപ്പിക്കൂണ്‍ കൃഷിയും, അതിനാവശ്യമായ കൂണ്‍ വിത്തുല്പാദനവും ലാഭകരമായി ചെയ്യാവുന്ന ഒരു ചെറുകിട വ്യവസായമാണ്. ഇതിനെക്കുറിച്ചു വിശദമായ പരിശീലനം പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രമേ വ്യാവസായികാടിസ്ഥാനത്തില്‍ കൂണ്‍ കൃഷി പരാജയത്തില്‍ കലാശിക്കാന്‍ സാദ്ധ്യതയുണ്ട്.

അവസാനം പരിഷ്കരിച്ചത് : 6/21/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate